Jump to content

താൾ:ശ്രീമൂലരാജവിജയം.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

വംശക്ഷയമാകുന്ന ആപത്തു സംഭവിക്കയും വംശോദ്ധാരണത്തിനായി ദത്തെടുക്കേണ്ടതു ആവശ്യമായും ഭവിക്കുന്നു. കേരളത്തിൽ സ്ഥാപിതമായ മൂല ചേരവംശത്തിന്റെ ഒരു ശാഖയായ കോലത്തുനാട്ടു വംശത്തിൽനിന്നു ൟ രാജവംശത്തിൽ ദത്തു സാധാരണമായി എടുക്കപ്പെട്ടുവരുന്നു. ഈ വംശത്തിന്റെ ചില ശാഖകളായ മാവേലിക്കര കുഡുംബക്കാർ മുതലായവർ തിരുവിതാംകോട്ടു സംസ്ഥാനത്തിൽനിന്നും കുടിയേറി സ്ഥിരവാസികളായിട്ടുണ്ടു. ഈ രാജവംശത്തിൽ ഓരോകാലങ്ങളിൽ ദത്തുകൾ നടത്തപ്പെട്ടിട്ടുണ്ടു. സാധാരണമായി സ്ത്രീകളാണു ദത്തെടുക്കപ്പെട്ടിട്ടുള്ളതു. ൧൭൮൯-‍ാം വൎഷത്തിൽ രണ്ടു രാജകന്യകൾ ദത്തെടുക്കപ്പെട്ടു. ഇവരിൽ മൂത്തവൎക്കു ലക്ഷ്മിബായി എന്നും പാൎവതിബായി എന്നും രണ്ടുപുത്രിമാർ ഉണ്ടായിരുന്നു. ലക്ഷ്മീബായിക്കു രുഗ്മിണിബായി എന്ന പുത്രിയും രണ്ടുപുത്രന്മാരും ഒണ്ടായിരുന്നു. ഈ രണ്ടുപുത്രന്മാർ ൧൮൨൯ മുതൽ ൧൮൬൦ വരെ ഈ സംസ്ഥാനത്തെ ഭരിച്ചുവന്നു. രുഗ്മിണിബായിക്കു ൪ പുത്രന്മാരും ലക്ഷ്മിബായി എന്ന ഒരു പുത്രിയും ഒണ്ടായിരുന്നു. രുഗ്മിണിബായിയുടെ ൪ പുത്രന്മാരിൽ രണ്ടുപേർ ൧൮൬൦-‍ാം വൎഷം മുതൽ ൧൮൮൫-‍ാം വൎഷംവരെ തിരുവിതാംകോട്ടിലെ മഹാരാജാക്കന്മാരായിരുന്നു. വിദുഷിയായ ലക്ഷ്മിബായി ഇപ്പോഴത്തെ മഹാരാജാവിന്റെ ജനനി ആകുന്നു.



മഹാരാജാവിന്റെ ചരിത്രം,


വല്യതമ്പുരാൻ തിരുമനസ്സുകൊണ്ടു ൧൮൫൭-‍ാം വൎഷം സെപ്ടമ്പർ മാസം ൨൫൹ ജനിച്ചു. തിരുമനസ്സുകൊണ്ടു ഇംഗ്ലിഷ് അഭ്യസിച്ചതു മദ്രാസ് യുനിവെർസിറ്റിയിൽ ബി. എ. പരീക്ഷജയിച്ച ഒരാളുടെ കീഴിലും ഇവിടത്തെ കാളേജിലെ പ്രിൻസിപ്പാലായിരുന്ന പ്രോഫ്സർറാസ്സ് എന്ന വിഖ്യാത വിദ്യാ വിശാരദന്റെ പരിശോധനയിലും ആയിരുന്നു. തിരുമനസ്സുകൊണ്ടു സംസ്‌കൃതഭാഷയും മലയാളവും തമിഴും ഹിന്തുസ്താനിയും അഭ്യസിച്ചിട്ടുണ്ടു.

തിരുമനസ്സിലേക്കു യൂറോപ്യൻ സംഘത്തോടു ചേൎന്നിരിക്കുന്നതിനു ആബാല്യപ്രിയം ഉണ്ടായിരുന്നൂ. പുരുഷാ-

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/12&oldid=174417" എന്ന താളിൽനിന്ന് ശേഖരിച്ചത്