താൾ:ശ്രീമൂലരാജവിജയം.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
5


പോലെ ഈ സംസ്ഥാനത്തിലെ മറ്റുവല്ല സ്ഥലത്തിലോ സദാ സ്ഥാപിച്ചിരിക്കുന്നതിലെക്കു വേണ്ട ചിലവു ആണ്ടുതോറും രാജാവു കൊടുക്കുന്നതായാൽ കംപനിയാർ വിദേശിയന്മാരായ ശത്രുക്കളിൽനിന്നു തിരുവിതാംകോട്ടിനെ രക്ഷിച്ചുകൊള്ളാമെന്നും രാജ്യത്തെ രക്ഷിക്കുന്നതിനായി ഇതിലും കൂടുതലായ സൈന്യം ആവശ്യപ്പെടുന്നതായാൽ കം‌പനിയാരിടെ ചിലവിന്മേൽ തന്നെ അവർ വരുത്തികൊള്ളാമെന്നു കം‌പനിയാരും ആവശ്യമുള്ളപ്പോൾ തന്റെ സൈന്യങ്ങളെ കൊണ്ടു കംപനിയാരെ സഹായിക്കാമെന്നും കംപെനിയാരിടെ അനുവാദംകൂടാതെ മറ്റു യൂറോപ്യൻ ജാതിക്കാരുമായി യാതൊരു ഉടമ്പടിയും ചെയ്യാതിരിക്കാമെന്നു രാജാവും ഈ ഉടമ്പടിയാൽ സമ്മതിച്ചിരുന്നു. തിരുവിതാംകോട്ടിലെ സൈന്യംകൊണ്ടു കംപെനിയാരെ സഹായിക്കേണ്ടതായ നിർബന്ധത്തിനു പകരം ഒരു നാട്ടുപട്ടാളത്തിന്റെ സംരക്ഷണത്തിനു വേണ്ട ചിലവുകൊടുത്താൽ മതി എന്നു ഇതിൽ പിന്നീടു ൧൮൦൫‍ാം വൎഷത്തിലുണ്ടായ ഉടമ്പടിയാൽ നിശ്ചയിക്കപ്പെട്ടു. ൟ തുകയും മുമ്പിലത്തെ ഉടമ്പടി അനുസരിച്ചു ഈ രാജ്യത്തിൽ സ്ഥാപിക്കപ്പെട്ടതായ സൈന്യത്തിലെക്കായി കൊടുക്കേണ്ടതുകയുംകൂടി ആണ്ടൊന്നുക്കു എട്ടുലക്ഷം രൂപായായി: ൟ സന്ധിയാൽ വിദേശിയന്മാരുടെ ആക്രമണത്തിൽനിന്നു പൂർണ്ണമായും സ്ഥിരമായും ഉള്ള രക്ഷയും വിദേശീയ ആക്രമണത്തിന്റെ അഭാവവും ഈ സംസ്ഥാനത്തെക്കു നിശ്ചയമാക്കപ്പെട്ടതോടുകൂടി സമാധാനകാലങ്ങളിലുള്ള ഗുണങ്ങളെ പരിശീലിക്കുന്നതിനുള്ള അവസരവും സ്വാതന്ത്ര്യവും ഈ സംസ്ഥാനത്തിനു സിദ്ധിച്ചു. ഇതിനുമേലുള്ള ൟ സംസ്ഥാനത്തിലെ ചരിത്രം സമാധാനത്തെയും മേൽക്കുമേൽ ഐശ്വൎയ്യാഭിവൃദ്ധിയേയും പ്രദർശിപ്പിക്കുന ഒരു പ്രബന്ധമാകുന്നു.


രാജവംശം.


തിരുവിതാംകൂർ സംസ്ഥാനത്തിലെ ജനങ്ങളിൽ നേർപകുതിയിലധികം ഉള്ളവരായ മലയാളികളുടെ ദായക്രമമായ മരുമക്കത്തായംതന്നെ രാജവംശത്തിന്റെയും ദായക്രമം. അതു കൊണ്ടു സഹോദരികളൊ ഭാഗിനേയികളൊ ഇല്ലാതിരുന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/11&oldid=174416" എന്ന താളിൽനിന്ന് ശേഖരിച്ചത്