താൾ:ശ്രീമൂലരാജവിജയം.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
4


ഇംഗ്ലീഷുകാരുമായുള്ള സംബന്ധം ആദ്യകാലത്തിൽ കച്ചവടവിഷയമായിരുന്നു എന്നുവരുകിലും ഈ സംസ്ഥാനത്തിനു ചിരമായ നന്മക്കായി രാജഭരണ വിഷയത്തിലുള്ള സംബന്ധമായി ഈശ്വര കാരുണ്യത്താൽ പരിണമിച്ചു. ൧൯-‍ാ‌‌‍‍ം ശതവൎഷത്തിന്റെ മദ്ധ്യകാലത്തിൽ തിരുനെൽവേലിയിലും മധുരയിലും ബഹുമാനപ്പെട്ട ഈസ്റ്റിൻഡ്യ കമ്പനിക്കാർ നടത്തിവന്ന യുദ്ധങ്ങളിൽ ഈ സംസ്ഥാനത്തുനിന്നു ബ്രിട്ടീഷ്കാൎക്കു വളരെ സഹായംചെയ്തിട്ടുണ്ടു. ഈസ്റ്റിൻഡ്യാ കമ്പനിക്കാൎക്കും മൈസൂർ രാജ്യത്തിനും തമ്മിൽ യുദ്ധം ആരംഭിച്ചപ്പോൾ തിരുവിതാംകോട്ടു രാജാവു ബ്രിട്ടീഷുകാരിടെ ഉത്തമ ബന്ധുക്കളിൽ ഒരാളായി ഗണിക്കപ്പെടുകയും ഈസ്റ്റിൻഡ്യാ കമ്പനിക്കാൎക്കും മൈസൂരിലെ സുൽത്താനിനും തമ്മിൽ ൧൭൯൮-‍ാം വൎഷത്തിൽ ഒണ്ടായ ഉടമ്പടിയിൽ അപ്രകാരം ഉൾപ്പെടുത്തപ്പെടുകയും ചെയ്യപ്പെട്ടിരുന്നു.

ഈ സംസ്ഥാനത്തെ ടിപ്പുസുൽത്താൻ ആക്രമിക്കാൻ ഇടവരാതെ ഇരിക്കുന്നതിലേക്കായി ൧൭൮൮-‍ാം വൎഷത്തിൽ ഒരേൎപ്പാടു ചെയ്തു. ഇതനുസരിച്ചു കം‌പെനിവക ഏതദ്ദേശിയ പദാദികൾ ചെൎന്ന രണ്ടുപട്ടാളങ്ങൾ ഈ സംസ്ഥാനത്തിലെ ചിലവിന്മേൽ അതൃത്തി സ്ഥലങ്ങളിൽ യുദ്ധമില്ലാത്ത കാലങ്ങളിൽ താമസിപ്പിക്കുന്നതിനും ശത്രുവിന്റെ കൌശലങ്ങൾ ഫലപ്പെടാതെയിരുത്താനായി അതൃത്തി സ്ഥലങ്ങളെ അധികം ബലമാക്കുന്നതിനായി യൂറോപ്യൻ പട്ടാളവും നാട്ടുകാരിടെ പട്ടാളവും കൂടുതലായി ആവശ്യപ്പെടുന്നതായാൽ അവയെ മുഴുവനും കംപെനിയാരിടെ ചിലവിന്മേൽതന്നെ സ്ഥാപിക്കുന്നതിനും കംപെനിയാർ സമ്മതിച്ചിരുന്നു.

൧൭൯൫-‍ാം വൎഷത്തിൽ കമ്പനിയാൎക്കും തിരുവിതാംകൂർ രാജാവിനും തമ്മിൽ ഒരുക്രമമായ സമാധാന ഉടമ്പടി ചെയ്യപ്പെട്ടു. വിദേശീയന്മാരായ ശത്രുക്കളിൽനിന്നും തിരുവിതാംകോട്ടു സംസ്ഥാനത്തെ രക്ഷിക്കുന്നതിനായിട്ടു മൂന്നുപട്ടാളം നാട്ടു ശിപായിമാരും ഒരു കുപ്പിണി യൂറോപ്യൻ ഭീരങ്കി പട്ടാളവും രണ്ടുകുപ്പിണി ലാസ്‌കർ പട്ടാളവും രാജാവിന്റെ യുക്തം

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/10&oldid=174415" എന്ന താളിൽനിന്ന് ശേഖരിച്ചത്