താൾ:ശ്രീമൂലരാജവിജയം.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
3


രുവിതാംകോട്ടു രാജാവു പാണ്ട്യന്മാരെയും ചോളന്മാരെയും കേരളീയർക്കു അധീനരാക്കിയതായി കാണുന്നു. എന്നാൽ അതിൽ പിന്നീടുണ്ടായ യുദ്ധങ്ങളിൽ പശ്ചിമ പൎവ്വതങ്ങളുടെ കിഴക്കു ഭാഗമുള്ള രാജ്യങ്ങൾ തിരുവിതാംകോട്ടു രാജാവിനു നഷ്ടമാകുകയും ഈ യുദ്ധങ്ങൾക്കിടയിൽ ഈ സംസ്ഥാനത്തിൽ ചേർന്ന അനേകം ഇടപ്രഭുക്കന്മാർ മഹാരാജാവിന്റെ ആധിപത്യത്തെ ലംഘിച്ചു സ്വതന്ത്ര രാജാക്കന്മാരായി തീരുകയും ചെയ്തു. പശ്ചിമ പൎവതത്തിനു കിഴക്കുള്ള രാജ്യങ്ങളെ വീണ്ടെടുക്കുന്നതിനു യാതൊരു ശ്രമവും ചെയ്തിട്ടുള്ളതായി കാണുന്നില്ല. എന്നാൽ ഈ സംസ്ഥാനത്തിനകത്തുള്ള ഇടപ്രഭുക്കന്മാർ കീഴടക്കപ്പെടുകയും ഇപ്പോഴത്തെ അതൃത്തികൾക്കു അടങ്ങീട്ടുള്ള സംസ്ഥാനം മുഴുവനും മാൎത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്തിൽ (൧൭൨൯-൧൭൮) ഒന്നായി ചേൎക്കപ്പെട്ട ഒരെ രാജ്യാധിപത്യത്തിൻ കീഴിൽ കൊണ്ടുവരികയും ചെയ്തു.

പുരാതന റൊമാക്കാരുടെ കാലത്തുതന്നെയും യൂറോപ്പു ദേശത്തിനും തിരുവിതാംകോട്ടിനും തമ്മിൽ കച്ചവടസംബന്ധം ഉണ്ടായിരുന്നതായി കാണപ്പെടുന്നു. സിൻബാദ്(Sinbad) എന്ന പ്രസിദ്ധനായ കപ്പലോടിയുടെ കാലത്തിനുമുമ്പിൽ തുടങ്ങി റോമാക്കാരുടെ കാലത്തോളവും കുരുമുളകു കച്ചവടം തുടങ്ങിട്ടുള്ളതായിരുന്നു എന്നും സർഹണ്ടർ പ്രസ്താവിച്ചിരിക്കുന്നു. കെപ്പ് ആഫ് ഗുഡ് ഹൊപ്പുവഴി ഇൻഡ്യക്കു വരാനുള്ളമാൎഗ്ഗം അറിയപ്പെട്ടതൊടുകൂടി മറ്റു യൂറോപ്യൻ ജാതിക്കാർ ആദ്യമായി പൊർട്ടുഗീസ്സ്കാരും പിന്നീടു ഡെച്ചുകാരും പിന്നീടു ഇംഗ്ലീഷ്കാരും ഇൻഡ്യയിൽ വന്നുചേൎന്നു. ഇംഗ്ലീഷ്കാർ ആദ്യമായി കുടിയേറി പാൎത്തതു തിരുവനന്തപുരത്തിനു ഏതാനും നാഴിക വടക്കു അഞ്ചുതെങ്ങിൽ ആയിരുന്നു. ൧൬൮൪-ആം വൎഷത്തിൽ തിരുവിതാംകൂർ രാജാവിന്റെ അനുവാദത്തോടുകൂടി അവർ അവിടെ ഒരു കച്ചവടശാലകെട്ടി.

ആദ്യം പ്രസ്താവിച്ച രണ്ടു ദേശക്കാൎക്കും ഈ സംസ്ഥാനത്തിനും തമ്മിൽ കെവലം കച്ചവട വിഷയമായ സംബന്ധം മാത്രമെ ആദ്യം‌മുതൽ ഇതെവരെ ഉണ്ടായിട്ടൊള്ളു, എന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/9&oldid=174455" എന്ന താളിൽനിന്ന് ശേഖരിച്ചത്