താൾ:ശ്രീമൂലരാജവിജയം.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
9


ളേയും നിറുത്തൽചെയ്കയും പബ്‌ളിക്കു റോഡ്ഡുകളിലും രാജമാൎഗ്ഗങ്ങളിലും കച്ചേരിമുതലായ സ്തലങ്ങളിലും കീഴ്ജാതിക്കാൎക്കു കേറാൻ പാടില്ലെന്നുള്ള പൂൎവാചാരത്തെ ഇല്ലാതെ ആക്കുകയും സംസ്ഥാനം ഒട്ടുക്കു സൎവേയും കണ്ടെഴുത്തും നടത്താൻ ഏൎപ്പാടു ചെയ്കയും ചെയ്തിട്ടുള്ളതു ൟകാലത്തിനിടക്ക് ആരംഭിക്കപ്പെട്ട പരിഷ്കാരങ്ങളിൽ ചിലവയായിരുന്നു.

തിരുമനസ്സിലേക്കു മുമ്പു രാജ്യഭാരം ചെയ്ത മഹാരാജാക്കന്മാരാൽ ആരംഭിക്കപ്പെട്ട ഏൎപ്പാടുകൾ ഈ തിരുമനസ്സിലെ രാജ്യഭാരകാലത്തിനിടക്കു പൂൎണ്ണമാക്കപ്പെട്ടു. അനേകം ഏൎപ്പാടുകളിൽ കൂടുതൽ ചെയ്യപ്പെട്ടു.

രാജ്യഭരണവിഷയത്തിൽ തിരുമനസ്സു വഹിക്കുന്നഭാരവും അംശവും വലുതാകുന്നു. തിരുമനസ്സിലെ ആജ്ഞക്കായി അയക്കപ്പെടുന്ന ലേഖനകൂട്ടങ്ങളെ തീൎച്ചപ്പെടുത്തുന്നതിനായി തിരുമനസ്സുകൊണ്ടു ദിവസം അനേകം മണിക്കൂർനേരം വിനയോഗിക്കുന്നു. പ്രജാക്ഷേമ സംബന്ധമായ സകല കാൎയ്യങ്ങളിലും തിരുമനസ്സുകൊണ്ടു വലുതായ താല്പൎയ്യവും ആദരവും പ്രദൎശിപ്പിക്കുന്നുണ്ടെന്നും രാജ്യഭരണ യന്ത്രത്തിന്റെ ഓരോ അംശത്തിന്റെയും വിവരങ്ങളെക്കുറിച്ചു തിരുമനസ്സിലേക്കു സൂക്ഷ്മമായ പരിജ്ഞാനമുണ്ടെന്നും ഉള്ളതു പ്രസിദ്ധമാകുന്നു. ഈ സംഗതിയെക്കുറിച്ചു മദ്രാസ് ഗവൎമ്മേന്റിൽനിന്നും പതിവായി ആവൎത്തിച്ചു ശ്ലാഘിക്കയും ചെയ്യുന്നുണ്ടു. പൊതുജനോപയോഗങ്ങളായ അനേകം ഏൎപ്പാടുകൾ നല്ലവിധത്തിൽ രാജ്യഭാരം ചെയ്യണമെന്നു തിരുമനസ്സിലേക്കു മേല്ക്കുമേലുള്ള ഉൽകണ്ഠയിൽനിന്നും ജനിച്ചവയാകുന്നു. ഈ ഏൎപ്പാടുകൾ ൟ രാജ്യത്തിലുള്ള ഉപവത്തികളേയും വിഭവങ്ങളേയും വികസിപ്പിക്കുന്നതിലും പ്രജകളുടെ ശ്രെയസ്സിനെ അഭിവൃദ്ധിയാക്കുന്നതിലും തിരുമനസ്സിലേക്കുള്ള സ്തായിയായ താൽപ്പൎയ്യത്തിന്റെ മുദ്രകളെ വഹിച്ചിരിക്കുന്നൂ.

നിയമനിൎമ്മാണ സഭ.


൧൮൮൮‍ാം വൎഷംവരെ നിയമങ്ങൾ ഉണ്ടാക്കുന്ന ജോലി മറ്റു ഗവൎമ്മേന്റുകൾ എന്നപോലെ ഹുജൂരിൽനിന്നുംത-

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/15&oldid=174420" എന്ന താളിൽനിന്ന് ശേഖരിച്ചത്