താൾ:ശ്രീമൂലരാജവിജയം.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
11


ളം ആലോചിക്കയും അദ്ദേഹത്തിന്റെ അഭിപ്രായത്തിനേയും ഗുണദോഷത്തേയും യഥായോഗ്യം സ്വീകരിക്കയും ചെയ്യുന്നുണ്ടു.



നിലം പുരയിടങ്ങളിടെ ഭരണം.


നിലം പുരയിടങ്ങളിടെ മുതലെടുപ്പുവകക്കായി ൟ സ്ഥാനത്തെ നാലു ഡിവിഷനായി വിഭാഗിച്ചിരിക്കുന്നു. ഇവയിൽ ഓരോന്നു "ദിവാൻപേഷ്കാർ" എന്നു വിളിക്കപ്പെടുന്ന ഒരു ഉദ്യോഗസ്തന്റെ വരുതിയിൻകീഴിലിരിക്കുന്നു. ൟ ഓരോ ഉദ്യോഗസ്തനും ഡിസ്ത്രിക്ട് മജിസ്ത്രേട്ടിന്റെ അധികാരം വഹിക്കുന്നു. ഓരോഡിവിഷനും ഓരോ തഹശീൽദാരന്മാരിടെ വരുതിയിൻ കീഴിലുള്ള താലൂക്കുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. തഹശീൽദാർ താലൂക്കിലെ മജിസ്ത്രേട്ടുമാകുന്നു. ആകെ ൩൧ താലൂക്കുകൾ ഉണ്ടു. ഓരൊ താലൂക്കും പ്രവൃത്തികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ൟ പ്രവൃത്തി നിലം പുരയിടങ്ങളിലെ മുതലെടുപ്പു കാൎയ്യങ്ങൾക്കുള്ള എത്രയും ചെറിയദേശ വിഭാഗമാകുന്നു. ആകെ ൨൫൫ പ്രവൃത്തികൾഉണ്ടു. പ്രവൃത്തിയുടെ മേലധികാരി പാൎവത്യകാരനാകുന്നു. ആദ്യമായി കരം പിരിക്കാനുള്ള ചുമതല പാൎവത്യകാരന്റെതാകുന്നു.

വസ്തു അനുഭവക്രമങ്ങൾ,


ഈ സംസ്ഥാനത്തിലുള്ള വസ്തു അനുഭവക്രമം വിശേഷപ്പെട്ടതും സമ്മിശ്രിതമായുള്ളതുമാകുന്നു. വസ്തു ഉടമസ്തന്മാരായ കുടികളിൽനിന്നു തന്നെ നേരിട്ടു കരംപിരിച്ചുവരുന്നു. അവരിടെ പേരിൽതന്നെ വസ്തുക്കൾ പതിച്ചുകൊടുക്കയും ചെയ്തിരിക്കുന്നു. എന്നാൽ അനുഭവക്രമങ്ങൾ അനേകങ്ങളാകന്നു. ൟ വിവിധത്വം സൎക്കാർ കരങ്ങളെ സംബന്ധിച്ചിടത്തോളം ഗവൎമ്മേന്റിനും കുടികൾക്കും തമ്മിൽ ഏതേല്ലാംവിധം സംബന്ധം ഉണ്ടായിരിക്കാമൊ ആ സംബന്ധങ്ങളെല്ലാം അടങ്ങിയവകയാകുന്നു. ചിലസ്തലങ്ങളിൽ നിലങ്ങൾക്കു പൂൎണ്ണകരം കൊണ്ടിട്ടുണ്ടു. മറ്റു ചിലനിലങ്ങൾക്കു പേരിനുമാത്രം സ്വല്പകരം ഉണ്ടു. ചിലനിലങ്ങൾ തീരെ കരമില്ലാത്തവയാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/17&oldid=174422" എന്ന താളിൽനിന്ന് ശേഖരിച്ചത്