Jump to content

താൾ:ശ്രീമൂലരാജവിജയം.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
12


ഈ അനുഭവക്രമങ്ങളെ നോക്കുന്നതായാൽ (൧) ജന്മം (൨) സർക്കാർ എന്നീ രണ്ടു പ്രധാന ഇനങ്ങളായി ഭൂമിയെ വിഭജിക്കാം, ഈ രണ്ടുവിധം അനുഭവങ്ങൾ അനുസരിച്ചും ഉടമസ്താവകാശം ഓരോ ഉടമസ്തനും ചേർന്നതാകുന്നു. ജന്മവസ്തുക്കൾ മൂന്നു ഇനങ്ങളിൽ ഉൾപ്പെട്ടവയാകുന്നു.

(൧) തീരെ കരമില്ലാത്തവ. (൨) മൂലകുഡുംബത്തിൽ വസ്തുക്കൾ ഇരിക്കുന്നിടത്തോളം കരം ഒഴിവുള്ളവയും അന്യന്മാർക്കു അധീനമാകുമ്പോൾ കരം കൊള്ളുന്നവയുമായ ഭൂമികൾ. (൩) ആദ്യം മുതൽക്കെ സ്വല്പമായ കരം കൊണ്ടവ. സർക്കാർ ഭൂമികൾ ൬൦-ൽ അധികം വിധത്തിലുള്ളവയുണ്ടു. ഇവയിൽ ചിലതു കരം ഇല്ലാത്തവയാകുന്നു. ചിലതു ഇനാം വസ്തുക്കളാകുന്നു. ചിലതു മുഴുവനും കരം കൊണ്ടവയല്ലാ. മറ്റുള്ളവ പൂർണ്ണകരം കൊണ്ടിട്ടുണ്ടു.

മുതലെടുപ്പു വിഷയമായി നടപ്പാക്കിയ ഏതാനും നിയമങ്ങൾ താഴെ വിവരിച്ചിട്ടുള്ളവയാകുന്നു.

ജന്മികളും കുടിയാനവൻമാരും.


(൧) ജന്മികൾക്കും കുടിയാനവന്മാർക്കും തമ്മിലുള്ള സംബന്ധത്തേയും ജന്മവസ്തുക്കളിന്മൽ ഇവർക്കു ഓരോരുത്തൎക്കുമുള്ള അവകാശത്തിന്റെ സ്വഭാവത്തെയും എത്രത്തോളമുണ്ടെന്നുള്ളതിനെ കുറിച്ചു ഗവൎമ്മെന്റിൻനിന്നും വളരെ കാലമായി ആലോചിച്ചു വന്നിരുന്നൂ. ഓരോരൊ ക്രമങ്ങൾ അനുസരിച്ചു ജന്മവസ്തുക്കൾ അനുഭവിച്ചു വന്നിരുന്ന കുടിയാന്മാർ മിച്ചവാരവും പൊളിച്ചെഴുത്തുപീസും മറ്റുഭോഗങ്ങളും ശരിയായി കൊടുത്തു വരുന്നതായാൽ അവൎക്കു സ്ഥിരമായ അനുഭവാകാശമുണ്ടെന്നു ൧൦൪൨-ാ മാണ്ടത്തെ തിരുവെഴുത്തു വിളംബരത്താൽ സ്ഥിരപ്പെടുത്തപ്പെട്ടിരുന്നൂ. എന്നാൽ ഈ തിരുവെഴുത്തു വിളംബരത്തിൽ അനേകം പ്രധാന സംഗതികൾ തീൎച്ചപ്പെടുത്താതെ വിട്ടിരിക്കയും മിച്ചവാരം മുതലായ ഭോഗങ്ങൾ കുടിയാന്മാരിൽനിന്നും ജന്മികൾ സൗകൎയ്യമായി പിരിക്കാൻ വേണ്ടനടപടി വിധി-

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/18&oldid=174423" എന്ന താളിൽനിന്ന് ശേഖരിച്ചത്