താൾ:ശ്രീമൂലരാജവിജയം.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
13


ക്കാതിരിക്കയും ചെയ്തിരുന്നൂ. ഈ ഓരോരൊ കക്ഷിക്കുമുള്ള അവകാശത്തെ വിവരമായി അന്വെഷിച്ചറിഞ്ഞു ൧൦൭൧-ലെ ൫-ാം റിഗുലേഷനായി ഇതിലേക്കു ഒരു നിയമം നടപ്പാക്കീട്ടുണ്ടു. ഇതിനാൽ ജന്മികൾക്കും കുടിയാന്മാൎക്കും തമ്മിൽ വളരെ കാലമായി ഉണ്ടായിരുന്ന തൎക്കങ്ങൾ തീർൎച്ചപ്പെടുത്തുകയും ജന്മികൾക്കു കിട്ടാനുള്ള ഭോഗങ്ങൾ ഈടാക്കുന്നതിനു സൗകൎയ്യമുള്ള നടപടികൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടു.

കൃഷിവായ്പു.


(൨) ഈ സംസ്ഥാനത്തിൽ സ്വഭാവേനയുള്ള ഉപവൃത്തിയെയും പ്രജകളിടേ മിക്കവരിടെയും തൊഴിൽ കൃഷിയാണെന്നുള്ള സംഗതിയെയും ഓൎത്തു കൃഷിസംബന്ധമായ വേലകൾ നടത്തിക്കുന്ന വകക്കായി ഗവൎമ്മെന്റു ഖജനാവിൽ നിന്നും പണം കടംകൊടുത്തു കുടികളെ സഹായിക്കുന്നതു് ഉചിതമാണെന്നു വിചാരിച്ചു ഇപ്രകാരം വായ്പുകൊടുക്കുന്നതിനായി ൧൦൬൪-ാമാണ്ടത്തെ ൪-ാം റിഗുലെഷൻ നടപ്പാക്കീട്ടുണ്ടു്. ഈ വായ്പുകൊടുക്കുന്ന തുകകളെ സ്വല്പ തുകളായി തവണവച്ചു സൎക്കാരിലെക്കു തിൎയ്യെ കൊടുക്കണമെന്നും ഏൎപ്പാടു ചെയ്തിട്ടുണ്ടു.

കരംഒഴിവു.


(൩) പഴയ നടപ്പു അനുസരിച്ചു കണ്ടെഴുത്തിൽ നിശ്ചയിക്കുന്ന കരത്തിനും പുറമെ, ഉഭയം, പലിശ, രക്ഷാഭോഗം മുതലായ അനേകവിധം കരങ്ങൾ കണക്കിൽ കൊണ്ടിട്ടുണ്ടു. ഇവയിൽ മിക്കവയും ഇപ്പൊഴത്തെ ജനസമുദായ സ്ഥിതിക്കു യോജ്യങ്ങളല്ലാത്തവയും കുടികൾക്കുപദ്രവകരമാണെന്നും കാണപ്പെടുകയാൽ അവയെ നിറുത്തൽ ചെയ്തിട്ടുണ്ടു.

വിരുത്തി നിറുത്തൽ.


(൪) ഈ സംസ്ഥാനത്തിലുള്ള ഇനാം വസ്തുക്കളിൽ മിക്കവയുംവിരുത്തി വകയാണു. വിരുത്തിവസ്തു അനുഭവിക്കുന്നവർ അനേകവിധം ഊഴിയങ്ങൾ ചെയ്യുകയും ദേവസ്വങ്ങൾ ഊട്ടു-

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/19&oldid=174424" എന്ന താളിൽനിന്ന് ശേഖരിച്ചത്