താൾ:ശ്രീമൂലരാജവിജയം.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
14


കൾ മുതലായവക്കും അനേക അടിയന്ത്രങ്ങൾക്കും നാമമാത്രമായ വിലവാങ്ങിച്ചുംകൊണ്ടു കോപ്പുകൾ ശേഖരിച്ചു കൊടുക്കയും ചെയ്യാൻ നിർബന്ധിക്കപ്പെട്ടിരുന്നു. ഈ ഏർപ്പാടുകൾ ഇപ്പോഴത്തെ അവസ്താഭേദത്തിനു അനുചിതമെന്നു കാണപ്പെടുകയാൽ വിരുത്തി അനുഭവക്കാരെക്കൊണ്ടു നിർബന്ധമായി ചെയ്തുവന്നിരുന്ന ജോലികളുടെ ഭാരത്തിൽ നിന്നും അവരെ ഒഴിപ്പിക്കയും ഈ വസ്തുക്കളെ നീതിയായും ഹിതമായുമുള്ള ക്രമം അനുസരിച്ചു കരം ഏർപ്പെടുത്തി ഏൾപ്പിക്കുന്ന്തിനു ഒരു ഏർപ്പാടു ചെയ്കയും ചെയ്തിട്ടുണ്ടു.

കൃഷിപ്രദർശനങ്ങൾ


(൫) ഈ സംസ്ഥാനത്തിലെ പ്രജകൾ കൃഷികൊണ്ടു ഉപജീവിക്കുന്നവരാണെന്നു വരികിലും ആഹാരത്തിനുവേണ്ട അരി പുറരാജ്യത്തുനിന്നും വരുത്തേണ്ടിയിരിക്കുന്നു. ഈ ന്യൂനതയെ തീർക്കുന്നതിനായി ഇപ്പോൾ കൃഷി ചെയ്യപ്പെട്ടുവരുന്ന മാർഗ്ഗത്തെ പരിഷ്ക്കരിക്കുന്നതിനും ഇപ്പോഴത്തെതിലും അധികം നിലങ്ങൾ കൃഷിചെയ്യാനിടവരുന്നതിനുമായി ചിലഏർപ്പാടുകൾ ചെയ്യപ്പെട്ടിട്ടുണ്ടു. കൃഷി പ്രദർശനങ്ങളും കന്നുകാലി കാഴ്ചകളും അവിടവിടെ നടത്തുകയും കൃഷിചെയ്യുന്ന മാർഗ്ഗങ്ങളെ കാണിക്കാനായി മാതൃകാ സ്തലങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുള്ളതു ആദ്യത്തെ ഉദ്ദേശ്യത്തെ സാധിപ്പാനായി സ്വീകരിക്കപ്പെട്ടിട്ടുള്ള മാർഗ്ഗങ്ങളിൽ ചിലവയാകുന്നു. കായലുകളേ നിരത്തിയും തരിശു ഭൂമികളെ കാടുവെട്ടിയും കൃഷിചെയ്യുന്നവർക്കു വളരെ സ്വല്പകരത്തിന്മേൽ അവയെ പതിച്ചു കൊടുക്കുന്നതിനു ഏർപ്പാടു ചെയ്തിട്ടുണ്ടു.

കുലച്ചുകൂടുതൽ


(൬) " കുലച്ചു കൂടുതൽ" എന്നൊരേർപ്പാടുണ്ടായിരുന്നു. ഇതനുസരിച്ചു റവന്യൂ ഉദ്യോഗസ്തന്മാർ സ്തലങ്ങൾ ചുറ്റിനോക്കി മുമ്പിൽ കരം കൊള്ളാതിരുന്ന വൃക്ഷങ്ങൾ കാഫലമായി തുടങ്ങിയിരുന്നാൽ അവയ്ക്കുകൂടി കരം ഏർപ്പെടുത്തുന്നതു പതിവായി

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/20&oldid=174426" എന്ന താളിൽനിന്ന് ശേഖരിച്ചത്