വിക്കിഗ്രന്ഥശാല:വാർഷിക റിപ്പോർട്ട്/2013
ദൃശ്യരൂപം
വിക്കിഗ്രന്ഥശാലയുടെ തൽസ്ഥിതി അവലോകനം 2013
2013 ൽ ചേർത്ത പ്രധാന കൃതികൾ
[തിരുത്തുക]- ചൈത്രപ്രഭാവം
- ചിത്രശാല
- ഭാസ്കരമേനോൻ
- ഭക്തിദീപിക
- തുപ്പൽകോളാമ്പി
- ദീപാവലി
- കവിപുഷ്പമാല
- സൗന്ദര്യനിരീക്ഷണം
- മണിമഞ്ജുഷ
- ശതമുഖരാമായണം
- പ്രഹ്ലാദചരിതം ഹംസപ്പാട്ട്
- വൈരുധ്യാത്മക ഭൗതികവാദം
- കണ്ണൻ
- കോമപ്പൻ
- ശ്രീമൂലരാജവിജയം
വിക്കിഗ്രന്ഥശാല സിഡി
[തിരുത്തുക]മലയാളം വിക്കിഗ്രന്ഥശാലയിൽ തിരഞ്ഞെടുത്ത കൃതികൾ സമാഹരിച്ച് വിക്കിഗ്രന്ഥശാലയുടെ സിഡി രണ്ടാം പതിപ്പ് 2013 ഒക്ടോബർ 14ന് തൃശ്ശൂരിൽ നടന്ന മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടാഘോഷങ്ങളോടനുബന്ധിച്ച് നടന്ന വിക്കി സംഗമത്തിൽ പ്രകാശനം ചെയ്തു.
വിക്കിപീഡിയയിൽ നിന്നുള്ള ലേഖനങ്ങൾ സമാഹരിച്ച് ഇതിനകം പലരും (മലയാളമടക്കം) സി.ഡി. പതിപ്പ് ഇറക്കിയിട്ടുണ്ടെങ്കിലും വിക്കിഗ്രന്ഥശാലയെ സംബന്ധിച്ച് ഇങ്ങനെ ഒരു പദ്ധതി ഇതു വരെ ഒരു ലോകഭാഷയും ചെയ്തിട്ടില്ല. ഇത് വിക്കിഗ്രന്ഥശാല സിഡിയുടെ രണ്ടാം പതിപ്പാണ്.