പ്രാചീനമലയാളം 2/മൂത്തതു്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പ്രാചീനമലയാളം 2
രചന:ചട്ടമ്പിസ്വാമികൾ
മൂത്തതു്


[ 50 ]
മൂത്തതു്

ന്യൂനജാതി ൨ൽ രണ്ടാമനായ മൂത്തതിനെക്കുറിച്ചു്

‘ശിവദ്വിജസ്തുത ത്രൈവകശ്ചിൽ
ബ്രാഹ്മണവേഷകഃകസ്യ
വിപ്രസ്യ പുത്രീഞ്ചവിവാഹം കർത്തു -
മിശ്ചയാബ്രഹ്മചര്യാശ്രമം ധൃത്വാ
ബ്രാഹ്മണസ്യഗൃഹം ഗതഃ
മഹ്യന്തു കന്യകാ ദാനം
ദാതവ്യം ബ്രാഹ്മണോത്തമഃ
കന്യകാം പ്രദദൊതസ്മൈ
ശിവദ്വിജേനൈവമുക്ത
അജ്ഞാത്വാചദ്വിജോത്തമഃ
കന്യകാം പ്രദദൊതസ്മൈ
ശിവദ്വിജസുതായച
മംഗല്യസൂത്രം തസ്യാസ്തു
ധാരായി ത്വാദിജൊവസൽ
തല്ക്കാലെ ബ്രാഹ്മണാസ്സർവ
ആഗത പ്രേക്ഷ്യതം ദ്വിജം
അബ്രുവന്നാഹഭട്ടശ്ച
ശിവദ്വിജസു തെരിതം
തൽകാലെ ഭാർഗ്ഗവസ്തത്ര
അബ്രുവീൽ ബ്രാഹ്മണോത്തമാൻ
ചതുഷ്ഷഷ്ടിതമാസ്സംഖ്യാ
ബ്രാഹ്മണാന മധീശ്വരാഃ [ 51 ]
ഏതൽ കർമ്മസ്യയുഷ്മാഭി-
ർവക്തവ്യം തത്വമെവഹി
അസ്മാകം വചനം രാമ
പരിഹർത്തവ്യമെവച
ശൃണുതത്വം യഥാതത്വം
ജ്ഞാതു മർഹസി ഭാർഗ്ഗവ
തല്ക്കാലെ കല്പയാമാസ
കന്യകാംച ശിവദ്വിജം
ആലയസ്യതുസൊപാന
പ്രക്ഷാളനവിധാവഥ
ഉത്സവെബിംബവാഹായ
ഗൃഹംതസ്മൈപൃഥഗ്ദദൌ
മംഗല്യസൂത്രമാത്രേണ
സാംഗദോഷനവിദ്യതെ
ശിവദ്വിജശൃണുത്വം തു
മദ്വാക്യം വംശവർദ്ധനം
ശയനം ചതയാസാകം
തവമാസ്തു ദ്വിജാധമ
കണ്ഠസൂത്രം തുതസ്യാസ്തു
ധാരയത്വം ശിവദ്വിജ
ശൂദ്രനാരീം സമാലിംഗ്യാ
രത്യർത്ഥം നിത്യമെവഹി
അംഗീകുരുതയാസാകം
രമയത്വം യഥേഷ്ടകം
ബ്രാഹ്മണസ്യസുതാം നാരീം
നസ്പൃശത്വം ശിവദ്വിജ
ബ്രാഹ്മണീതിചലോകെസ്മിൻ
വദന്തുദ്വിജസത്തമാഃ [ 52 ]
തൽഗൃഹെബ്രാഹ്മണാസ്സർവെ
ഭൊക്താനുശ്ചഭവന്തിഹി
ബ്രാഹ്മണാനാംനിജാവാസ്യ
ബ്രാഹ്മണ്യം സഹഭോജനം
അംഗീകുർവന്തു വിപ്രാശ്ച
തയാസഹരിതിം കർത്തും
യെശിവദ്വിജവംശജാം
ഇച്ഛന്തിചെത്സദാതേഷാം
മാത്രാസഹരതിർയ്യഥാ
തദ്ദോഷസ്യതുലൊകെസ്മിൻ
പ്രായശ്ചിത്തം നചധ്രുവം
യാവൽക്കാലെ തയാസാകും
രതിം കുർവന്തി ശൈവജാഃ
അരിഷ്ടയുക്താനിത്യ ഞ്ച
ഭവിഷ്യന്തിന സംശയഃ
(കേരള മാഹാത്മ്യം 48 അ)

അർത്ഥം:- അവിടെ ബ്രാഹ്മണവേഷക്കാരനായ ഒരു ശിവദ്വിജൻ (മൂത്തതു്) ബ്രാഹ്മണപുത്രിയെ വിവാഹം ചെയ്വാൻ നിശ്ചയിച്ചു. ബ്രഹ്മചര്യം ധരിച്ചു് അയാളുടെ ഗൃഹത്തിൽ ചെന്നു് കന്യകയെകൊടുക്കണമെന്നു് അപേക്ഷിച്ചപ്പോൾ പരമാർത്ഥം ഗ്രഹിക്കാതെ കൊടുക്കയും അയാൾ കെട്ടിപാർക്കുകയും ചെയ്തു. ആസമയം ബ്രാഹ്മണരൊക്കെ വന്നിയാളെ കാണുകയും ബ്രാഹ്മണരും ഭട്ട(ാചാര്യനും) തിരിയും ശിവദ്വിജൻ പറഞ്ഞപോലെ പറകയും ചെയ്തു. തത്സമയം ഭാർഗ്ഗവൻ ബ്രാഹ്മണരോടു് ൬൪ ഗ്രാമക്കാരായ നിങ്ങൾ ഇതിന്റെ യഥാർത്ഥം പറയണമെന്നു് ആജ്ഞാപിച്ചു. അതിനു് ഞങ്ങളുടെ വാക്കും ചെയ്യേണ്ടതുമറിയേണ്ടതുമെന്നു ധരിപ്പിച്ച ശേഷം ഭാർഗ്ഗവൻ ആ ശിവദ്വിജനേയും കന്യകയേയും ക്ഷേത്രസോപാനം കഴുകുന്നതിനും ഉത്സവത്തിനു തെടമ്പെ എഴുന്നള്ളിക്കുന്നതിന്നും നിയമിച്ചു വേറെ വേറെ ഗൃഹങ്ങൾ കൊടുത്തു് പാർപ്പിച്ചു. താലികെട്ടുമാത്രം കൊണ്ടു സംസർഗ്ഗദോഷമില്ലെന്നും വംശവർദ്ധനമായി ഞാൻ പറയുന്നതു് കേൾക്കണമെന്നും പറഞ്ഞു. മംഗല്യസൂത്രമിരിക്കട്ടെ. എന്നാൽ അവളോടുകൂടി ശയനാദി ഒരിക്കലും നിനക്കു വരരുതു്. നീ ശൂദ്രസ്ത്രീയെ പരിഗ്രഹിച്ചു കൊ [ 53 ] ള്ളണം. കെട്ടിയ ബ്രാഹ്മണകുമാരിയെ നീ തൊടരുതു്. ഇവളെ ബ്രാഹ്മണി എന്നുവിളിക്കുകയും പുത്രാർത്ഥം ഇവളിൽ ദ്വിജന്മാർ പ്രവേശിക്കുകയും ചെയ്യട്ടെ. അവളുടെ ഗൃഹത്തിൽ ബ്രാഹ്മണരൂണുകൂടി കഴിക്കട്ടെ (ക്രീഡയും). ഏതൊരു ശിവദ്വിജകൂട്ടത്തിലുള്ളവരും ഇവളോടുകൂടി രതി ഇച്ഛിക്കുന്നതായാൽ മാതൃസംഗദോഷം ഭവിക്കും. അതിനു പ്രായശ്ചിത്തവുമില്ലാ. എപ്പോളിവളോടുകൂടി ശിവദ്വിജന്മാർ രതി ചെയ്യുന്നുവോ അന്നു് അരിഷ്ടതകൾ (ആപത്തുകൾ) ധാരാളം സംഭവിക്കുമെന്നും പറഞ്ഞു.

ഇനിവേറൊരുവിധം -
ഇനിജാതിനിർണ്ണയം-ശ്ലോ-
'തന്ത്രീഭാരതഭട്ടാര-
കൊഗ്രിമഃ ശ്ലാഘ്യവാഗിതി
കൃതാദാവെകതൊഭ്രഷ്ടാ -
ശ്ചത്വാരഃക്ഷേത്രവാസിനഃ'

അർത്ഥം: കൃതയുഗം മുതൽ കലിയുഗം വരെ ബ്രാഹ്മണരായ ദമ്പതിമാരിൽ പാത്രത്തിന്നൊ ബീജത്തിന്നൊ ഒന്നിനു് വ്യഭിചാരമുള്ളതിനെ മറ്റെ ആൾ അറിയാതെ ഉല്പാദിച്ചുണ്ടാകുന്ന ആ വംശത്തെ കൃതയുഗത്തിൽ തന്ത്രി എന്നും ത്രേതാ യുഗത്തിൽ ഭാരതഭട്ടാരകനെന്നും ദ്വാപരത്തിൽ അഗ്രിമൻ (മൂത്തതു്) എന്നും കലിയുഗത്തിൽ ചാക്യാരെന്നും പറയും.

പരശുരാമൻ മലയാളത്തെ സൃഷ്ടിച്ചതു് ത്രേതായുഗത്തിലാണു്. മുൻപറഞ്ഞ പ്രമാണപ്രകാരം തന്ത്രിയും ഭാരത ഭട്ടാരകനും മൂത്തതും ഈ കലിയുഗത്തിൽ ഉണ്ടായിരിക്കാൻ പാടില്ല. എന്നാൽ ഇതിൽ മൂത്തതന്മാർ ഈക്കാലത്തു് ഒരു ജാതിയായി കാണപ്പെടുന്നു.

ഇനിശ്ലോ-
'യെ ദ്വാപരയുഗഭ്രഷ്ടാ
അഗ്രിമാഃക്ഷേത്രവാസിനഃ
സോപനാക്ഷാളകാസ്തെവൈ
ബഹവസ്സന്തികേരളെ' [ 54 ] ഇങ്ങനേയും വേറൊരുവിധം

  ഇനി തപ്തമുദ്രാധാരണം ചെയ്ത പരദേശിയായ ഒരുകൂട്ടം ശൈവരിലുള്ള ആളാകുന്നു ആദ്യത്തെ ശിവദ്വിജനെന്നും - ശ്ലോ -

'യെപുനഃ ശൂലടങ്കാദി
തപ്തമുദ്രാപ്രസാധനാൽ
ഭ്രഷ്ടാനിർമ്മാല്യ ഭുക്ത്യാചഃ
പരിചർയ്യൈക വൃത്തയഃ
ജാത്യാശിവദ്വിജാഖ്യാം സ്താൻ
കൌതുകൊദ്വഹനാദികെ
പരിചര്യാവിധൌശംഭോഃ
സ്ഥാപയാമാസഭാർഗവഃ'
(വ്യാഘ്രപുരമാഹാത്മ്യം ൮-ആം അദ്ധ്യായം)

അർത്ഥം = (സഹ്യാദ്രിഖണ്ഡം)

'ജഘന്യജസ്യക്ഷേത്രേതു
യദിഭൂമിസ്പൃശശ്ശിവഃ
വിപ്രവര്യാശ്ചസംജാതൊ
ഗോത്രപ്രവരപൂർവകം'

എന്നും. ഇപ്രകാരം മൂന്നു് വിധത്തിൽ മൂത്തതന്മാരെ സംബന്ധിച്ച പ്രമാണങ്ങൾ കാണുന്നൂ. ഈ മൂന്നിലും ഇവരുടെ പ്രവൃത്തിയെപ്പറ്റി ഒരുപോലെ തന്നെ പറയുന്നു. എങ്കിലും ആചാരത്തെപ്പറ്റി പറയുന്നതിൽ പ്രത്യേകം കേരളമാഹാത്മ്യത്തിൽ മാത്രം ഇവരുടെ സ്ത്രീകളെ ബ്രാഹ്മണി എന്നു പറയുമെന്നും അവരെ സ്വജാതി പുരുഷർ സംബന്ധം ചെയ്തുകൂടാ, ആ പുരുഷരെല്ലാവരും ശൂദ്രസ്ത്രീകളെ യഥേഷ്ടം വച്ചുകൊള്ളണം. മൂത്തതു സ്ത്രീകളോടു് ബ്രാഹ്മണരെ ചേരാവൂ ഇങ്ങനെ പറയുന്നു. മറ്റു രണ്ടു് പ്രമാണങ്ങളിലും ഇപ്രകാരം കാണുന്നില്ലാ. എന്നാൽ ഈ മൂത്തതുമാരുടെ ആചാരത്തിൽ ഈ വകയൊന്നും അല്പം പോലും ഇല്ലതാനും. ഇവരുടെ സ്ത്രീകളെ ബ്രാഹ്മണികളെന്നല്ലാ വിളിക്കുന്നതു്. ഇവരുടെ ഇടയിൽ പാതിവ്രത്യപരിപാലന വിഷയം ഉത്തമ ബ്രാഹ്മണരോടു് തുല്യമായിത്തന്നെയെന്നു വരുന്നുണ്ടു്. പക്ഷേ സ്ത്രീകളെ വിചാരം ചെയ്തു് സഹസ്തതാഡനം ബഹിഷ്കരി [ 55 ] ക്കുമാറുള്ള ദുഷ്കൃത്യങ്ങൾക്കു് ഇടയാകാതെ ശരിയായ വിധത്തിൽ സ്ത്രീപുരുഷന്മാർ അടക്കമൊതുക്കമായിരുന്നു കളയുന്നു എന്നുള്ള ഒരു ന്യൂനത അവർക്കില്ലാതിരിക്കുന്നില്ലാ. ഈ മൂന്നു് പ്രമാണങ്ങളിലും ഇവരുടെ ജാത്യാഗമത്തെ മൂന്നു് വിധത്തിലാണ്‌ പറയുന്നതു്. ആയതിനാൽ ഈ മൂന്നും വിശ്വാസയോഗ്യങ്ങളല്ലാ. ഇനി ഇതിലേക്കു് ശരിയായ പ്രമാണം ഈ മൂന്നിലേതെങ്കിലുമൊന്നുതന്നെയാണോ, അതോ ഈ മൂന്നും അല്ലാതെ വേറൊന്നാണോ എന്നും ഇതിലേക്കു് പ്രമാണങ്ങൾ തന്നെ മൂന്നു വിധത്തിലുണ്ടാകുന്നതിനു് ഹേതു എന്താണെന്നും ഒള്ളതിനെ പരിശോധന ചെയ്തു് ഇതിൽ തന്നെ ഒരിടത്തു് കാണിക്കും.

ജാതി നിർണ്ണയം ശ്ലോകം-

'അവാന്തരാവുംഭൌ ന്യൂനാ-
വാചാരൈ കർമ്മണാദ്വിജൌ
തയൊശൈവദ്വിജൊവൃത്തെ-
രഗ്രിമ സ്ത്വപരോധമഃ'

അർത്ഥം - അവാന്തരന്മാരായവർ രണ്ടു ആചാരം കൊണ്ട് കിഴിഞ്ഞവരും കർമ്മ മാത്രത്താൽ ദ്വിജരും ആകുന്നു. ഇവരിൽ വൃത്തികൊണ്ട് ശിവദ്വിജൻ മുൻപനും ഇളയത് കുറഞ്ഞ ആളും ആകുന്നൂ.

  എന്താണാവൊ മൂത്തതിനു് ഇളയതിനേക്കാൾ വൃത്തിയുതു്. ആവാഹിക്കാത്ത തെടമ്പിനെ എഴുന്നള്ളിക്കലായിരിക്കുമോ? അതുകൊണ്ട് ഒരു വിശേഷവുമില്ലാ എന്നു വേണ്ടാ വെറുതെ വിസ്തരിക്കേണ്ട ഒന്നും തന്നെ ഇല്ലെന്നുപറയാം. ഇളയതിനു് അപ്രകാരമല്ല മൂത്തതിനെക്കാൾ വളരെ ശ്രേഷ്ടതയുണ്ട്. നമ്പൂരിയെപ്പോലെ ഇളയതിനും പുണ്യാഹമുണ്ടു്. ഇളയതു് സ്വന്തപുണ്യാഹം കൊണ്ടാണു് അശൌചാദികളിൽ നിന്നു് ശുദ്ധനായി ക്ഷേത്രാദികളിൽ പ്രവേശിക്കുന്നതു്. ഇളയതിന്റെ പുണ്യാഹം കൊണ്ടു് ശുദ്ധനായ ശൂദ്രനെ നമ്പൂരിമാർ വേണ്ടതായ സ്ഥാനങ്ങളിൽ സ്വീകരിക്കുന്നുണ്ടു്. അമ്പലവാസികൾക്കും ഇളയതിന്റെ പുണ്യാഹം തന്നെയായിരുന്നു. അവരിൽ ഓരോ വർഗ്ഗക്കാരായിട്ടു് കാലക്രമേണ ഡീക്കിനു വേണ്ടി ആയതിനെ ഉപേക്ഷിച്ചു നമ്പൂരിയുടെ പുണ്യാഹത്തെ സ്വീകരിച്ചു. വാര്യരും അടുത്തകാലത്താണു് നമ്പൂരിയുടെ പുണ്യാഹത്തിനിടയാക്കിയതു്. നമ്പൂരിക്കു തന്ത്രമുള്ള സർക്കാർ ക്ഷേത്രങ്ങളിൽ ഇളയതിനു് ശാന്തിയുണ്ടു്. കരുനാഗപ്പള്ളിൽ തേവലക്കര സർക്കാർ വക അയ്യ്യം [ 56 ] കോയിക്കൽ എന്ന ക്ഷേത്രത്തിൽ തോട്ടത്തിൽ നമ്പ്യാതി (ഇളയതു്) ശാന്തി. നമ്പു പണ്ടാരത്തിൽ നിന്നും തന്ത്രി നീണ്ടകരെ പരിമണം ക്ഷേത്രത്തിൽ കോട്ടപ്പള്ളി നമ്പ്യാതി ശാന്തി, ചെറുപൊയ്യ ഭട്ടതിരി തന്ത്രി, കൊട്ടാരക്കരെ നെടുമൺകാവിൽ നമ്പ്യാതി ശാന്തി, പോറ്റി തന്ത്രി. എഴുതിപോക എന്നാൽ വളരെ കാണും. ഇളയതിന്റെ ഭവനത്തിൽ നമ്പൂരി അരി വച്ചുണ്ണുന്നില്ല. മൂത്തതിന്റെ ഭവനത്തിൽ അരി വച്ചുണ്ണുന്നുണ്ടെങ്കിൽ ആയതു് മൂത്തതിന്റെ ശ്രേഷ്ഠതയെപ്പറ്റിയല്ലാ നമ്പൂരിയുടെ പുണ്യാഹമുണ്ടായിട്ടാണു്. നമ്പൂരി പുണ്യാഹമുള്ള വാര്യത്തും അതുപോലെ ചെയ്യുന്നുണ്ടു്.

കുറിപ്പുകൾ[തിരുത്തുക]