താൾ:Pracheena Malayalam 2.djvu/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ള്ളണം. കെട്ടിയ ബ്രാഹ്മണകുമാരിയെ നീ തൊടരുതു്. ഇവളെ ബ്രാഹ്മണി എന്നുവിളിക്കുകയും പുത്രാർത്ഥം ഇവളിൽ ദ്വിജന്മാർ പ്രവേശിക്കുകയും ചെയ്യട്ടെ. അവളുടെ ഗൃഹത്തിൽ ബ്രാഹ്മണരൂണുകൂടി കഴിക്കട്ടെ (ക്രീഡയും). ഏതൊരു ശിവദ്വിജകൂട്ടത്തിലുള്ളവരും ഇവളോടുകൂടി രതി ഇച്ഛിക്കുന്നതായാൽ മാതൃസംഗദോഷം ഭവിക്കും. അതിനു പ്രായശ്ചിത്തവുമില്ലാ. എപ്പോളിവളോടുകൂടി ശിവദ്വിജന്മാർ രതി ചെയ്യുന്നുവോ അന്നു് അരിഷ്ടതകൾ (ആപത്തുകൾ) ധാരാളം സംഭവിക്കുമെന്നും പറഞ്ഞു.

ഇനിവേറൊരുവിധം -
ഇനിജാതിനിർണ്ണയം-ശ്ലോ-
'തന്ത്രീഭാരതഭട്ടാര-
കൊഗ്രിമഃ ശ്ലാഘ്യവാഗിതി
കൃതാദാവെകതൊഭ്രഷ്ടാ -
ശ്ചത്വാരഃക്ഷേത്രവാസിനഃ'

അർത്ഥം: കൃതയുഗം മുതൽ കലിയുഗം വരെ ബ്രാഹ്മണരായ ദമ്പതിമാരിൽ പാത്രത്തിന്നൊ ബീജത്തിന്നൊ ഒന്നിനു് വ്യഭിചാരമുള്ളതിനെ മറ്റെ ആൾ അറിയാതെ ഉല്പാദിച്ചുണ്ടാകുന്ന ആ വംശത്തെ കൃതയുഗത്തിൽ തന്ത്രി എന്നും ത്രേതാ യുഗത്തിൽ ഭാരതഭട്ടാരകനെന്നും ദ്വാപരത്തിൽ അഗ്രിമൻ (മൂത്തതു്) എന്നും കലിയുഗത്തിൽ ചാക്യാരെന്നും പറയും.

പരശുരാമൻ മലയാളത്തെ സൃഷ്ടിച്ചതു് ത്രേതായുഗത്തിലാണു്. മുൻപറഞ്ഞ പ്രമാണപ്രകാരം തന്ത്രിയും ഭാരത ഭട്ടാരകനും മൂത്തതും ഈ കലിയുഗത്തിൽ ഉണ്ടായിരിക്കാൻ പാടില്ല. എന്നാൽ ഇതിൽ മൂത്തതന്മാർ ഈക്കാലത്തു് ഒരു ജാതിയായി കാണപ്പെടുന്നു.

ഇനിശ്ലോ-
'യെ ദ്വാപരയുഗഭ്രഷ്ടാ
അഗ്രിമാഃക്ഷേത്രവാസിനഃ
സോപനാക്ഷാളകാസ്തെവൈ
ബഹവസ്സന്തികേരളെ'
"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/53&oldid=216206" എന്ന താളിൽനിന്ന് ശേഖരിച്ചത്