ഇങ്ങനേയും വേറൊരുവിധം
ഇനി തപ്തമുദ്രാധാരണം ചെയ്ത പരദേശിയായ ഒരുകൂട്ടം ശൈവരിലുള്ള ആളാകുന്നു ആദ്യത്തെ ശിവദ്വിജനെന്നും - ശ്ലോ -
- 'യെപുനഃ ശൂലടങ്കാദി
- തപ്തമുദ്രാപ്രസാധനാൽ
- ഭ്രഷ്ടാനിർമ്മാല്യ ഭുക്ത്യാചഃ
- പരിചർയ്യൈക വൃത്തയഃ
- ജാത്യാശിവദ്വിജാഖ്യാം സ്താൻ
- കൌതുകൊദ്വഹനാദികെ
- പരിചര്യാവിധൌശംഭോഃ
- സ്ഥാപയാമാസഭാർഗവഃ'
- (വ്യാഘ്രപുരമാഹാത്മ്യം ൮-ആം അദ്ധ്യായം)
അർത്ഥം = (സഹ്യാദ്രിഖണ്ഡം)
- 'ജഘന്യജസ്യക്ഷേത്രേതു
- യദിഭൂമിസ്പൃശശ്ശിവഃ
- വിപ്രവര്യാശ്ചസംജാതൊ
- ഗോത്രപ്രവരപൂർവകം'
എന്നും. ഇപ്രകാരം മൂന്നു് വിധത്തിൽ മൂത്തതന്മാരെ സംബന്ധിച്ച പ്രമാണങ്ങൾ കാണുന്നൂ. ഈ മൂന്നിലും ഇവരുടെ പ്രവൃത്തിയെപ്പറ്റി ഒരുപോലെ തന്നെ പറയുന്നു. എങ്കിലും ആചാരത്തെപ്പറ്റി പറയുന്നതിൽ പ്രത്യേകം കേരളമാഹാത്മ്യത്തിൽ മാത്രം ഇവരുടെ സ്ത്രീകളെ ബ്രാഹ്മണി എന്നു പറയുമെന്നും അവരെ സ്വജാതി പുരുഷർ സംബന്ധം ചെയ്തുകൂടാ, ആ പുരുഷരെല്ലാവരും ശൂദ്രസ്ത്രീകളെ യഥേഷ്ടം വച്ചുകൊള്ളണം. മൂത്തതു സ്ത്രീകളോടു് ബ്രാഹ്മണരെ ചേരാവൂ ഇങ്ങനെ പറയുന്നു. മറ്റു രണ്ടു് പ്രമാണങ്ങളിലും ഇപ്രകാരം കാണുന്നില്ലാ. എന്നാൽ ഈ മൂത്തതുമാരുടെ ആചാരത്തിൽ ഈ വകയൊന്നും അല്പം പോലും ഇല്ലതാനും. ഇവരുടെ സ്ത്രീകളെ ബ്രാഹ്മണികളെന്നല്ലാ വിളിക്കുന്നതു്. ഇവരുടെ ഇടയിൽ പാതിവ്രത്യപരിപാലന വിഷയം ഉത്തമ ബ്രാഹ്മണരോടു് തുല്യമായിത്തന്നെയെന്നു വരുന്നുണ്ടു്. പക്ഷേ സ്ത്രീകളെ വിചാരം ചെയ്തു് സഹസ്തതാഡനം ബഹിഷ്കരി