താൾ:Pracheena Malayalam 2.djvu/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
തൽഗൃഹെബ്രാഹ്മണാസ്സർവെ
ഭൊക്താനുശ്ചഭവന്തിഹി
ബ്രാഹ്മണാനാംനിജാവാസ്യ
ബ്രാഹ്മണ്യം സഹഭോജനം
അംഗീകുർവന്തു വിപ്രാശ്ച
തയാസഹരിതിം കർത്തും
യെശിവദ്വിജവംശജാം
ഇച്ഛന്തിചെത്സദാതേഷാം
മാത്രാസഹരതിർയ്യഥാ
തദ്ദോഷസ്യതുലൊകെസ്മിൻ
പ്രായശ്ചിത്തം നചധ്രുവം
യാവൽക്കാലെ തയാസാകും
രതിം കുർവന്തി ശൈവജാഃ
അരിഷ്ടയുക്താനിത്യ ഞ്ച
ഭവിഷ്യന്തിന സംശയഃ
(കേരള മാഹാത്മ്യം 48 അ)

അർത്ഥം:- അവിടെ ബ്രാഹ്മണവേഷക്കാരനായ ഒരു ശിവദ്വിജൻ (മൂത്തതു്) ബ്രാഹ്മണപുത്രിയെ വിവാഹം ചെയ്വാൻ നിശ്ചയിച്ചു. ബ്രഹ്മചര്യം ധരിച്ചു് അയാളുടെ ഗൃഹത്തിൽ ചെന്നു് കന്യകയെകൊടുക്കണമെന്നു് അപേക്ഷിച്ചപ്പോൾ പരമാർത്ഥം ഗ്രഹിക്കാതെ കൊടുക്കയും അയാൾ കെട്ടിപാർക്കുകയും ചെയ്തു. ആസമയം ബ്രാഹ്മണരൊക്കെ വന്നിയാളെ കാണുകയും ബ്രാഹ്മണരും ഭട്ട(ാചാര്യനും) തിരിയും ശിവദ്വിജൻ പറഞ്ഞപോലെ പറകയും ചെയ്തു. തത്സമയം ഭാർഗ്ഗവൻ ബ്രാഹ്മണരോടു് ൬൪ ഗ്രാമക്കാരായ നിങ്ങൾ ഇതിന്റെ യഥാർത്ഥം പറയണമെന്നു് ആജ്ഞാപിച്ചു. അതിനു് ഞങ്ങളുടെ വാക്കും ചെയ്യേണ്ടതുമറിയേണ്ടതുമെന്നു ധരിപ്പിച്ച ശേഷം ഭാർഗ്ഗവൻ ആ ശിവദ്വിജനേയും കന്യകയേയും ക്ഷേത്രസോപാനം കഴുകുന്നതിനും ഉത്സവത്തിനു തെടമ്പെ എഴുന്നള്ളിക്കുന്നതിന്നും നിയമിച്ചു വേറെ വേറെ ഗൃഹങ്ങൾ കൊടുത്തു് പാർപ്പിച്ചു. താലികെട്ടുമാത്രം കൊണ്ടു സംസർഗ്ഗദോഷമില്ലെന്നും വംശവർദ്ധനമായി ഞാൻ പറയുന്നതു് കേൾക്കണമെന്നും പറഞ്ഞു. മംഗല്യസൂത്രമിരിക്കട്ടെ. എന്നാൽ അവളോടുകൂടി ശയനാദി ഒരിക്കലും നിനക്കു വരരുതു്. നീ ശൂദ്രസ്ത്രീയെ പരിഗ്രഹിച്ചു കൊ

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/52&oldid=216207" എന്ന താളിൽനിന്ന് ശേഖരിച്ചത്