ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
കോയിക്കൽ എന്ന ക്ഷേത്രത്തിൽ തോട്ടത്തിൽ നമ്പ്യാതി (ഇളയതു്) ശാന്തി. നമ്പു പണ്ടാരത്തിൽ നിന്നും തന്ത്രി നീണ്ടകരെ പരിമണം ക്ഷേത്രത്തിൽ കോട്ടപ്പള്ളി നമ്പ്യാതി ശാന്തി, ചെറുപൊയ്യ ഭട്ടതിരി തന്ത്രി, കൊട്ടാരക്കരെ നെടുമൺകാവിൽ നമ്പ്യാതി ശാന്തി, പോറ്റി തന്ത്രി. എഴുതിപോക എന്നാൽ വളരെ കാണും. ഇളയതിന്റെ ഭവനത്തിൽ നമ്പൂരി അരി വച്ചുണ്ണുന്നില്ല. മൂത്തതിന്റെ ഭവനത്തിൽ അരി വച്ചുണ്ണുന്നുണ്ടെങ്കിൽ ആയതു് മൂത്തതിന്റെ ശ്രേഷ്ഠതയെപ്പറ്റിയല്ലാ നമ്പൂരിയുടെ പുണ്യാഹമുണ്ടായിട്ടാണു്. നമ്പൂരി പുണ്യാഹമുള്ള വാര്യത്തും അതുപോലെ ചെയ്യുന്നുണ്ടു്.