താൾ:Pracheena Malayalam 2.djvu/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
അന്തരാളൻ

ഇനി അന്തരാള ജാതിയെക്കുറിച്ചു്. ബ്രാഹ്മണരിൽ നിന്നും കുറഞ്ഞവരായും ശൂദ്രരിൽ നിന്നും കയറിയവരായും ഇരിക്കയാൽ അന്തരാളജാതിയെന്നു പറയുന്നവർ മലയാളത്തിൽ അമ്പലവാസികളെന്ന് ക്ഷേത്രപ്രവൃത്തിമൂലം പേർ സിദ്ധിച്ചവരാകുന്നു.

൧ാ മത് അടികൾ

പരശുരാമൻ ഭദ്രകാളിക്ക് ഉഗ്രപൂജ മുതലായതിനു് ഏർപ്പെടുത്തിയവർ. ഇതുകൊണ്ട് ബ്രാഹ്മണ്യം പോയി അമ്പലവാസിത്വം പ്രാപിച്ചു.

൨ആമത് പുഷ്പകൻ

‘ശ്രീമൂലസ്ഥാന മാഗത്യ തസ്ഥൌചഭൃഗുനന്ദനഃ തസ്മിൻ പുരവരെ രമ്യെകശ്ചിൽ ബ്രാഹ്മണ സത്തമഃ വൃദ്ധൊ മൂർഖ സ്ഥിത സ്തസ്യ ഭാര്യാ ഭർത്തൃ സമന്വിതാ പൂർണ്ണയൌവന സമ്പന്നാ പാതിവ്രത്യാഗ്നി സംഭവാ ഗർഭം ജാതാചസാ നാരീ തൽക്കാലെ വൃദ്ധവിപ്രകാ വ്യഭിചാ രീതിമൽ ഭാര്യാ യോഗസ്ഥാന ബ്രവീദ്വിജാ അനന്തരം യയൌരാജൻ മമാര നരകാലയം ഗർഭിണീം വൃദ്ധഭാര്യാന്താം ബഹിഷ്കൃത്യ ദ്വിജോത്തമാഃ തൽക്കാലെ ഭാർഗ്ഗവസ്തത്ര കല്പയിത്വാഗൃഹാന്തരം തൽഗൃഹെ വിനിവേശ്യാഥ വൃക്ഷാദ്രീശ്വര സന്നിധൌ പ്രസൂതാ കന്യകാതത്ര കി ഞ്ചി ദുഃഖ സമന്വിതാ കസകായാഃ കഥം തത്വം വക്തവ്യം ബ്രാഹ്മണോത്തമൈഃ ഭട്ടാചാര്യസ്ത്‌വാഥാഗത്യയൊഗപട്ടദ്വിജേശ്വരഃ കന്യകാന്തു വിചാര്യാഥ കല്പയാമാസുരജ്ഞസാ കന്യകായസ്തുദോഷശ്ച ഭാന്തിനൊനചഭാർഗ്ഗവഃ

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/57&oldid=216202" എന്ന താളിൽനിന്ന് ശേഖരിച്ചത്