ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/ശ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents

[ 1077 ] ശ ṦA

ശ occurs originally only in S & other foreign
words. In Tdbh. it is replaced by ച (ശാസ്താ —
ചാത്തൻ), or dropped altogether (ചാള & ആല
fr. ശാല, ശ്രവണം — ഓണം, ശ്രവിഷ്ഠ — അ
വിട്ടം, ശ്രേണി — ഏണി). Modern usage has
introduced some ശ for ച (കലശൽ, പൂശുക etc.,
initial ശ in 1. ചെലവു vu. ശിലവു, ശരി, 2. തല
ച്ചേരി — ശ്ശേരി), whilst in several words even
സ is supplanted by ശ (ശരാശരി, ശിപ്പായി)
mostly in consequence of the T. pronunciation
of ച, as an impure s, serving for š & s.

ശം šam S. Happy, happiness (ശങ്കര etc.).

ശംസിക്ക šamsikka S. (L. censere). To praise,
speak, vu. പ്രശംസിക്ക; അതു മാത്രം ശംസിയാ
യ്ക ChVr. don't order. കംസനോടു ശംസിച്ചു
നിന്നൊരു ദേവി CG. talking. — part. pass. ശ
സ്തം & ശംസിതം.

ശംസ്ത്രവടി Rh., see സംസ്തരവടി.

ശകടം šaγaḍam S. (ശക്or ശകൻ?) & ചകടു,
I. ചാടു 353. A cart. ശ. പൂട്ടി Bhg. ശ. നടക്കുമാ
റില്ലഹോ ജലം തന്നിൽ PT. — നെടിയ ശകട
വീരരും (sic) Mud. (Scythyans?; see ശകൻ).
ശകടു So. T. (സകുടം), see ച — 339. average.

ശകൻ šaγaǹ S. 1. The Sacæ, Scythians സിന്ധു
നിവാസികളായ ശകന്മാർ Mud. ശകയവന
ന്മാർ Bhr.; mod. Mussulmans from the North.
2. Sālivāhana, whose era ശകാബ്ദം begins
A. D. 78.

ശകല šaγalam S. (ശൎക്കര ?). 1. A piece, bit
as of bread ഉടൽ ശ'വും ചെയ്തു Bhr. ശ'മായീ
ടും KR. 2. scales, bark.

denV. ശകലിക്ക to cut in pieces ശ'ച്ചാൻ Bhr.
ഇടിയൊലി ച'ക്കും ചൊൽ RC. defeating.
part. ശകലിതം mangled.

ശകലാത്തു Port. escarlata & ച'സ്സു, Europe
cloth, esp. scarlet, but also ചുവന്ന, മഞ്ഞ, പച്ച,
വെള്ളശ. (blanket); ചാരുവാം ശ'സ്സു നിരവേ
വിരിച്ചു KR.

ശകാരം šaγāram S. The letter ശ; hair about
the privities. — M. abuse.

denV. ശകാരിക്ക to revile ശിപ്പായിനെ നന്നാ
യി ശ'ച്ചു TR.

ശകൃതം V1. scoff, jest.

ശകുനം šaγunam S. 1. A bird. 2. an omen,
augury, vu. ശവനം = നിമിത്തം, ലക്ഷണം (ദു
ശ്ശ —, പാപശ —; opp. ശുഭ —). ശ. നോക്ക,
പാൎക്ക to consult omens. ശ. നന്നായാലും പുല
രുവോളം കാക്കരുതു prov. ശ. നടത്താം GnP.

ശകുനപ്പിഴ a bad omen, ശ. കൾ കണ്ടു Bhr.

ശകുനശാസ്ത്രം S. augury.

ശകുനി S. 1. a bird. 2. N. pr. an uncle of
the Kaurawas; prov. = intriguant.

ശകുന്തം S. a bird. — ശകുന്തല N. pr. a queen,
Bharata's mother, so called because ലാളിച്ചു
ശകുന്തങ്ങൾ ഇവളെ പല കാലം Bhr.

ശകുലം šaγulam S. A fish, (ശകലം 2.).

ശകൃൽ šaγṛl 8. Fæces, excrements.

ശക്തൻ šaktaǹ S. (p. p. of ശക്; G. kikys).
Capable, able, strong യുദ്ധത്തിന്നു ശ'നല്ലാതേ
യായി Sk. ശാപാനുഗ്രഹശ. Bhr.

ശക്തി S. 1. Power, strength ദാൻങ്ങൾ ശ.
ക്കടുത്തതു ചെയ്യേണം Si Pu. as much as possi—
ble; the 3 elements of a king's power പ്രഭു —,
മന്ത്ര —, ഉത്സാഹശ. V1. 2. a dart = വേൽ,
f. i. എറിഞ്ഞശ. ജ്വലിച്ചു വരുന്നു KR. സുബ്രഹ്മ
ണ്യന്റെ ശ. Bhg. ശ. വലിച്ചെറിഞ്ഞു Sk. ശ.
പറിക്ക, തറെക്ക AR. 3. the active power
of a deity personified as his wife, esp. Siva's
Bhagavati.

ശക്തിധരൻ S. (2) Subrahmaṇya Sk., വേലൻ
ശക്തിപൂജ S. (3) the Sacti worship, esp. by
the secret fraternity of ശാക്തേയന്മാർ.
Brahmans offer milk, Kshatriyas ghee,
Vaišyas honey, Sūdras spirits. They
have a technical language of their own,

[ 1078 ]
calling a man യോഗി, a woman യോഗിനി,
meat ശുദ്ധി, spirits വസ്തു etc.

ശക്തിമാൻ S. (1) powerful, able.

ശക്യം S. 1. possible, practicable ശ. അല്ലാതു
ള്ള കാൎയ്യം പ്രയത്നേന ശ. ആക്കിടുവാൻ PT.
2. ability ശ'വും വേണം VCh. = ശക്യത.

ശക്രൻ S. Indra. ശക്രധനുസ്സ് the rainbow,
vu. ച —.

ശങ്ക šaṇga S. 1. Doubt, uncertainty ശങ്കകൾ
അകലുവാൻ പറഞ്ഞു Bhg. fear, (ശങ്കാവിഹീ
നം PT.), jealousy. 2. modesty, respect. Cpds.
ഉൾ —, മത —, മെയി —; ശ. ജനിപ്പിക്ക fig.
to put to shame, excel.

ശങ്കക്കേടു 1. fearlessness. 2. disrespect, dis—
honor V1. [ness.

ശങ്കാഭാവം reverence; reserve, coyness, shy—

ശങ്കാരഹിതം S. fearlessly ശ. പുറപ്പെട്ടാൻ AR.

ശങ്കാശീലൻ S. retired, apprehensive V2.

denV. ശങ്കിക്ക 1. to suspect ഒരു തറവാട്ടിൽ
ദോഷം ശ'ച്ചു KU. ചാരിത്രദൂഷണം ശ. KR.
2. to be bashful ശ'ച്ചു പറക, opp. ശ'യാതേ
freely, boldly. 3. to respect, honor അ
വനെ ശ'ച്ചടങ്ങി. [ed.

part. pass. ശങ്കിതനായി നിന്നു CG. shy, alarm

ശങ്കരൻ šaṇgaraǹ S. (ശം). 1. Causing happi—
ness. Siva. — ശങ്കരാചാൎയ്യർ KU. the restorer
of Sivaism & lawgiver of Kēraḷa. 2. N. pr.
കുഞ്ഞിയങ്കരൻ TP.

ശങ്കു šaṇgu S. A stake, pale, trunk അത എ
നിക്കു മനശ്ശ. വായി തീൎന്നു sticking fast = ശല്യം.

ശങ്കുല H. sangsi (?) or fr. ശംഖു; Pincers to
cut betelnut.

ശംഖം šaṇkham S. 1. A chank, conch, Voluta
of different kinds വലമ്പുരി —, ഇടമ്പുരിശ.
used as vessels for libations, & for blowing as
a horn ഊതുശ. etc. 2. coll. C., No. = ടങ്കം 1.
a screw—chisel to bore holes in granite. 3. the
temple—bone തലശ'ങ്ങൾ കുത്തീടും Nid. ശംഖ
ദേശത്തിങ്കൽ ഒന്നു കുത്തിനാൻ KR. 4. a large
number, 1,000 Millions CS. നൂറായിരം കോടി
യായതു ശ. പോൽ KR. — മഹാശ. = 100,000

ശ. (മാശ. = 10,000 Millions CS.). ആയിരം ശ'
ങ്ങൾ AR.

ശംഖചക്രം a wheel & conch stamped on
bodies as signs of Višṇu. [conch.

ശംഖധ്വനി, — നാദം S. the sound of the

ശംഖപുഷ്പം & ചങ്കുപു — Clitoria Ternatea with
blue shell—like flowers, ശംഖപു'ത്തിലേ വേർ
GP 62. 77. വെളുത്തശ. Tantr.

ശംഖമുദ്ര the seal of some high Brahmans in
lieu of signature.

ശംഖു (& ചങ്കു 340) = ശംഖം, f. i. ശംഖൂതുക,
ശ. ധ്വനി UR. പൊൻശംഖിൽനിന്നു ജന്മനീർ
when the king has to give it പൊന്മയമായ
ശംഖു CG.

ശങ്കുംകുപ്പി a Volkameria or = ശംഖപുഷ്പം.

ശംഖുതിരി & ശ. പിരി the winding in shells
& in a screw, hence ശങ്കീരി V1. a screw,
spindle; No. Er̀. Palg. (vu. ചങ്കീരി) a screw—
cover of ഉറുക്കു, ഏലസ്സ് etc., the windings
of a ball of thread etc.

ശംഖുമുദ്രVišṇu's trident used as a seal or
stamp by the Cochin Sarkār.

ശംഖുവിളി blowing the conch.

ശചി šaǰi S. The wife of Indra (ശക്ര), who is
ശചീപതി, ഇന്ദ്രശച്യാദികൾ the Gods.

ശഠൻ šaṭhaǹ S. (= ശത്ര ?). Refractory, per—
verse, obstinate; a rogue, fool ശഠന്മാരോടു
ശാഠ്യം വേണം prov.

ശഠത S. unruly disposition, opposition, muti—
nous manner, നികിതി എടുക്കേണ്ടതിന്നു പി
ന്നേയും ശ. ഉണ്ടായ് വരും, ഓരോരോ വേണ്ടാ
ത ശ. കൾ പിടിച്ചു നില്ക്കുന്നു, ശ. കൾ ഭാവി
ക്കരുതു TR. ശ. യും ശാഠ്യവും പറഞ്ഞു TR.

denV. ശഠിക്ക to behave haughtily, resist,
ശണ്ഠിക്ക.

ശഠോക്തി S. a taunt ഇത്തരം ശ. കൾ KR.

ശണം šaṇam S. (& ച — 343.). Hemp, Canna—
bis & Crotolaria juncea. ശണസൂത്രം twine.

ശണ്ഠ šaṇṭha (ശഠ or C. ശണ = ചിനം). Quarrel.
ശ. കൂടുക; എന്നെ വന്നു ശണ്ഠകൾ ഇട്ടു Bhg.
fought. — തമ്മിൽ ശ്ഠിച്ചിരിവരും രാജധാനി
യിൽ എത്തി PT. disputing.

[ 1079 ]
ശണ്ഠി, see ചണ്ടി 3, 343.

ശതം šaδam S. (L. centum). Hundred ശതദ്വ
യയോജന Brhmd. = 200. സുതശതർ മരിക്കും
ChVr. അതിൽ ശതഗുണം നന്നു Si Pu. 100 times
better. [ദ്വൈതശ. AdwS

ശതകം S. a collection of 100 (stanzas) as അ

ശതകുപ്പ & ശതപുഷ്പ = ചതകുപ്പ (343; തീപ്പുണ്ണു
461.) anise.

ശതകോടി S. (1,000 millions). Indra's thunder
bolt.

ശതക്രതു, ശതമഖൻ, ശതമന്യു S. Indra.

ശതഘ്നി S. a weapon, rocket ശ. യന്ത്രതന്ത്രശത
ങ്ങൾ പലതരം Bhr.

ശതദ്രു S. the Sutledge നൂറുകൈവഴിയായ നദി Bhr.

ശതധാ S. in a hundred ways.

ശതപത്രം S. a lotus.

ശതഭിഷക് S. = ചതയം 343.

ശതമുഖരാമായണം = സീതാവിജയം (a poem).

ശതമൂലി S. = ശതാവരി.

ശതാംഗം S. a chariot, = തേർ KR.

ശതാധിപൻ S. a centurion, captain.

ശതാവരി Asparagus racemosa, or Scorzonera?
ശ. ക്കിഴങ്ങു GP 60., — ക്കുരുന്നു 65.

ശത്രം šatru (ശദ്; G. kotos). An enemy, foe ശ.
നാട്ടിന്നു നീങ്ങിയാൽ TR. — 7 chief enemies of
the soul കോപകാമദ്വോഷമത്സരകാൎപ്പണ്യലോ
ഭമോഹാദി ശത്രുക്കൾ AR.

ശത്രുക്കാർ enemies, ശ'രുടെ വാക്കു MR.

ശത്രുത S. enmity ശ. യോടും കൊന്നു Brhmd.
ശ. ാമദ്ധ്യേ വന്നാൽ സന്ധി ചെയ്യാം KR. —
ശത്രുത്വം S. id.

ശത്രുദോഷം S injuring chiefly by charms.

ശത്രുഭയം S. danger from enemies. ശ. നിനക്കി
ല്ല Nal. you have nothing to fear from en.

ശനി šani S. (ശനൈ fr. ശമ്). 1. Saturn, con—
sidered an unlucky planet (=തമസ്സു) & identi—
fied with അയ്യപ്പൻ or കരിയാത്തൻ. 2. a
month of Saturn equal to 30 months of the
earth. ഏഴരശ്ശ. a dangerous time in astrol.
കൊല്ലം ൧ഠഠ൬ ചിങ്ങശ്ശനി MR. Saturn being
in Leo. കാട്ടുകാലിക്കുണ്ടോ (al. കാട്ടുകോഴിക്കു)
ശനിയും സങ്ക്രാന്തിയും prov.

ശനിദശ, ശനിപ്പിഴ inauspicious season thro'

Saturn's influence സേതുവിങ്കൽ പോയാലും
ശനിപ്പിഴ വിടാതു prov.

ശനിപ്രദോഷമാഹാത്മ്യം N. pr. a treatise on
the Saturday fasting, Si Pu.

ശനിബാധ = ശനിപ്പിഴ.

ശനിയൻ = തമോഗുണന്, ആകാത്തവൻ‍.

ശനിയാഴ്ച Saturday, ശനിവാരം.

ശനിവലി cramps, convulsions (fr. സന്നി).

ശനൈഃ S. slowly. — ശനൈശ്ചരൻ = ശനി.

ശപഥം šabatham S. (ശപ്). 1. Imprecation.
2. an oath ജാതിയോഗ്യമായുള്ള ശ'ങ്ങളെക്കൊ
ണ്ടു സാക്ഷികളെ ശപിച്ചു പരമാൎത്ഥത്തിനെ
ചോദിക്കേണം VyM. വിജയനുടെ ശപഥമൊ
ഴി ഓൎക്ക CrArj. ശ. ചെയ്ക to swear. 3. a
wager ശ. ഇടുക.

ശപനം S. swearing, cursing.

ശപിക്ക S. 1. to curse അവനെ ശ'ച്ചു Bhg.
2. to adjure (ശപഥം 2.).

CV. അഗസ്ത്യേന നീ ശപിപ്പിച്ചതു hadst him
cursed by A —, HNK.

ശപ്പൻ, ശപ്പട്ട see ചപ്പന് 346, കയ്യൻ‍ 2, 296.

ശഫം šapham S. A hoof.

ശഫായത്തു Ar. shafā'at, Intercession, നബി
യിന്റെ ശ'ത്തിൽ കൂടാൻ to trust in Muham—
med.

ശബരൻ šsab/?/araǹ. S. A savage, mountaineer—
tribe ശ'ന്മാർ = കാട്ടാളർ Bhr., so ശബരേശ്വ
രന്മാർ Mud., see ശവരൻ.

ശബളം šab/?/aḷam S. Variegated ശബളതരമായ
മാല Mud. മലകൃമിശബളമലിനം Nal. (ശൂലം
ശബളവും SiPu., see ചവളം). In VyM. ധനം
is three—fold ശുക്ലം, കൃഷ്ണം, ശബളം.

ശബ്ദം šabdam S. (ശപ് + ദാ). l. Sound, the
വിഷയം of the ear; of 12 kinds ശാന്തം, ഘോ
രം, മൂഢം (ദൃഢം?) സംഘൎഷം, ഭവന്താരം (ധൈ
വതം a, പഞ്ചമം b, h, നിഷാധം c, ഋഷഭം d,
ഗാന്ധാരം e, ഷൾജം f, മദ്ധ്യമം g, the 7 musi—
cal notes), ശ. പിഴെക്ക, ഒക്കാതേ out of tune,
ശ. തിരിക്ക to pronounce distinctly. ശ. ഇടുക
to make a noise. — ചെത്തപ്പെടുക Tdbh. to be
sounded. 2. a word, gramm. ശ'ത്തിൽ ചേ
ൎന്നുള്ള അൎത്ഥത്തെ കാണ്മാനായി ശാബ്ദികൻ ഓ

[ 1080 ]
ൎത്തു നില്ക്കുമ്പോലേ CG. ബ്രഹ്മോഹം എന്നുള്ള
ശ'വും ശബ്ദമാത്രമേ Bhg.

ശബ്ദദൎശനം S. believing through hearing.

ശബ്ദശാസ്ത്രം S. (2) grammar ശ. പഠിച്ചിരിക്കു
ന്നു ശബ്ദം ഒന്നും പിഴെച്ചില്ല ചൊല്ലുമ്പോൾ
KR.

ശബ്ദാൎത്ഥം S. (2) meaning of a word.

ശബ്ദിക്ക S. to sound, call, speak ജാതിസ്വഭാ
വമാം ശബ്ദത്തെ ശ'ച്ചാർ KR.

CV. f. i. ചമ്മട്ടിയെ ശബ്ദിപ്പിച്ചു cracked the
whip.

ശമം šamam S. (ശമ് to cease). 1. Relief, rest.
2. quiet of mind = അന്തഃകരണനിരോധം
Kei N. = ബുദ്ധി തന്നടക്കം Bhg 11. (or കാമാദി
കൾ നശിക്ക). — ശമപ്രധാനൻ element V1.

ശമനൻ S. Yama = അന്തകൻ; hence ശമനപു
രത്തിന്നയക്ക CrArj. to kill.

ശമനം S. 1. cessation. 2. relieving ത്രിദോഷ
ശമനം വെള്ളം Nid. 3. relief തലനോവി
ന്ന് ഒട്ടു ശ. വന്നിതോ Mud. അന്നന്നേ ശ.
വരുവാൻ മരുന്നു a. med. sedative in incur—
able disease. വ്യാധി മെല്ലേ ശ. Anj. = ശ
മിക്കും.

ശമനി S. the night.

ശമലം S. impurity; = കശ്മലം.

ശമാദിഷൾക്കം S. six virtues ശമം, ദമം, ഉപരതി,
തിതിക്ഷ, സമാധാനം, ശ്രദ്ധ KeiN.

ശമിക്ക S. 1. to cease, grow calm കാറ്റുശ.
Nal. 2. to be alleviated, mitigated, രാജ്യ
ത്തിങ്കലേ ഉപദ്രവം ശമിപ്പാൻ TR. 3. to
keep quiet എന്ന് ഓൎത്തു ശമിക്കുന്നേൻ Bhr.
= അടങ്ങുക.

part. ശമിതം appeased, Bhr. & ശാന്തം.

CV. ശമിപ്പിക്ക 1. to extinguish പാപം ശ. Si Pu.
to forgive. 2. to appease, assuage ക്ഷുത്തു
PT. കോപത്തേ ശ'ച്ചേ കണ്ടുകൊൾക Bhr.
ജ്വരം പീലി ഉഴിഞ്ഞു ശ'ച്ചു Mud. കലിയുടെ
ഗൌരവം ശ'പ്പാൻ, സന്താപം ശ'പ്പാൻ ഔ
ഷധം Nal. [ത്രേ ശ. Bhg.

ശമൌഷധം S. an alterative മദാന്ധൎക്കു ദണ്ഡമ

ശമൃത്തു = ചമത്തു, സാമൎത്ഥ്യം in ചില ശ'ത്തുള്ള
ആളുകൾ Ti. clever.

ശമ്പ šamba S. Lightning. Tdbh. I. ചമ്പ 2,347.

ശമ്പുšambu Tdbh. = ശംഭു or ശം f.i. മൂവരും
(Brahma, Višṇu, Siva) ശമ്പുവരപ്രദന്മാർ, ശ.
വരങ്ങൾ കൊടുക്കും Bhg 10, 88.

ശമ്പളം šambaḷam 5. (S. ശംബ — travelling
money). Wages, hire ൧ഠഠ വരാഹൻ ശ. വെച്ചു
Arb.

ശമ്പളക്കാരൻ = മാസപ്പടിക്കാരൻ.

ശംബരം šamḃaram S. Water അഹിപ്രാണ
ശ. VetC. = വിഷാംബു.

ശംബൂകം šamḃ/?/ūγam S. (G. sambykë). A
bivalve shell.

ശംഭു šambhu S. (ശം). Siva ശംഭുസേവനം
SiPu.; a sage.

ശമ്മല Ar. shamla, The end of a cloth tucked
in; entanglement, difficulty, ശ. തീൎക്ക to dis—
entangle (ചമ്മല 348).

ശയനം šayanam S. (ശീ; G. keimai). 1. Lying,
reposing, ശ. കൊൾക to lie down. 2. a couch
അനന്തശ. 3. coitus = ഒളി V1.; രജസ്വലമാർ
ശ'ങ്ങൾ Bhg. (forbidden). ശയനമോഹം B.;
ഒളിശ. 180.

ശയനപ്രദക്ഷിണം S. = മിണ്ടി ഉരുളുക.

ശയനമന്ദിരം S. = ശയ്യാഗൃഹം Mud.

ശയനാധികാരി S. a chamberlain, Mud.

denV. ശയനിക്ക V1. = ശയിക്ക.

ശയനീയം S. a bed, ശ. പ്രാപിച്ചു PT.

ശയാലു S. sleepy; the Boa.

ശയിക്ക S. to lie down, rest, sleep. CV. ശയി
പ്പിക്ക Bhg 10.

ശയ്യ S. a bed ശ. മേലേ കിടക്ക Anj.; fig. the
wife ശ. യായുള്ളൊരു ദേവി CG. a queen.
ശയ്യാഗൃഹം Mud. a bed—room.

ശര šara A rustling sound ശരശരാ എന്നു മൂത്രിച്ചു.

ശരം šaram S. 1. An arrow (vu. II. ചരം 348).
ശരശരമാരികൾ KR. ശ. തൊടുക്ക, പൊഴിക്ക,
പെയ്ക, എയ്ക etc. ശ. പാൎക്ക a mode of divination
V1. 2. in math, the versed sine, part
of the radius ജ്യാമദ്ധ്യത്തിങ്കന്നു ചാപമദ്ധ്യ
ത്തിൻ അകലം ശ. ആകുന്നതു Gan. ശരവും കൊ
ടിയും വരുമാറു ജ്യാവു കല്പിപ്പൂ etc. ശരോനവാ
യ സാൎദ്ധം the radius without the versed sine.
3. a reed, Saccharum sara.

[ 1081 ]
ശരക്കോൽ the shaft of an arrow, stem of grass.

ശരധി S. a quiver ശരം ഒടുങ്ങാത ശ. Bhr.;
also ശരതുണി RC.

ശരപാതം S. a shot KR., കാമിനികടാക്ഷശ'
തഭയം ഇല്ല ChVr. no danger from girls'
eyes

ശരപ്പാടു. the distance of a shot നാലഞ്ചു ശ.
നടന്നു. AR.

ശരൻ in Cpds. having an arrow f. i. പങ്കജശ. etc.
= Kāma, വാരിജശരാരാതി etc. AR. Siva.

ശരവണം S. (3) = ഓടക്കാടു a place near Ganga
KR., ശ'ദ്ശമണഞ്ഞപ്പോൾ ഉറെച്ചു പുഷ്പകം
UR. — ശരവമഭവൻ Subrahmaṇya.

ശരവൎഷം S. a shower of arrows.

ശരണം šaraṇam S. (ശ്രി). 1. Refuge, shelter
സൎവ്വവും ഉപേക്ഷിച്ചു കുമ്പഞ്ഞിയെ തന്നെ ശ.
ഭാവിച്ചു TR. മുകിൽ വൎണ്ണരേ ശ. Anj. ശ. ആർ
എന്നു Bhr. 2. quarter in battle & protection.
ശ. പതിക്ക ചരണകമലേ AR. to fall at his
feet. കാക്കൽ ശ'മായി വീണു KR. തൃക്കാക്കൽ ശ.
പ്രാപിച്ചു KU. to throw oneself on one's mercy.
അവനിൽ ശ. പ്രാപിക്ക Arb. എന്നെ ശ. ഗമി
ക്ക KR. ശ. ചൊല്ക to salute humbly. 3. =
ആശ്രയം hope. — ശരണപ്പെടുക V1. to confide.
— ശ. ഉപേക്ഷിക്ക, ഖണ്ഡിക്ക V1. 2. to despair
. ശരണദൻ S. affording protection AR.

ശരണാഗതൻ S. a refugee, client ശ'തവത്സ
ലൻ AR. Rāma.

ശരണാൎത്ഥി S. id.; ശ. യായ് വന്നു KR. came to
seek protection.

ശരണ്യൻ S. 1. yielding protection ലോകശ.
ഭവാൻ, ശ'ന്മാരായ നിങ്ങളെ ശരണം പ്രാ
പിക്കുന്നേൻ KR. 2. needing protection.

ശരൽ šarad S. Autumn ദുൎദ്ദിനം നീങ്ങി ശരല്ക്കാ
ലെ ആഗതം Nal. തൂമ കലൎന്ന ശരത്തു വന്നു CG.
ഊറ്റമാം ശ. ഘനം എന്നതുപോലേ KR. (land
wind?).

ശരഭം šarabham S. (&ക —). A fabulous animal
എട്ടടിമാൻ, f. i. വമ്പരാം ശ'ങ്ങൾ SiPu.

ശരാടി, ശരാരി S. Turdus ginginianus.

ശരാരത്ത് Ar. sharārat, Mischief, തെന്മലപ്പുറ
ത്തിൽ കുഞ്ചു അച്ചൻ ശ. ചെയ്തു TR. a raid.

ശരാവം šarāvam S. A lid, shallow dish.

ശരാവിക = രാജക്കുരു med.

ശരാശരി P. sar—ā—Sari, From end to end;
average ശ. സംഖ്യ, medium between two ex
tremes.— വെള്ളിക്കു ശ. തൂക്കം കിട്ടും MC; 8 പ
ണം ശ. കൊടുത്തു exactly = ശരി 1., so രൂപം,
അളത്തം, തൂക്കം, എണ്ണം ശ. ആക = കൃത്യം.

ശരാശ്രയം S. (ശരം). A quiver.

ശരാസനം S. a bow.

ശരി šari (T. ചരി, C. Te. Tu. M. സരി fr. ച
രിയു, & ചാർ to be near). 1. Even ത്രാസു ശ
രിയായി തൂങ്ങി, പ്രാവിന്നു ശ. യായി തൂങ്ങാ Arb.
like; agreement നടപ്പിന്നു ശെരിയായിട്ടുള്ളത
ല്ല MR. unusual, ശ. ആക്കുക, ഇടുക to make
equal, retaliate, ശരിക്കുശരി V2. strict retribu—
tion. 2. right, correct ശ. ഉണ്ടു jud.പണി
ശെരിയായി നടക്കും, പറയുന്നതു ശ. യല്ല MR.;
yes! V1.; മണികനകമിട സരികലൎന്നിട്ടുള്ള മാ
ല Mud. regular succession.

ശരികേടു wrong, So.

ശരിപുതം പോരുക No. to suit one's taste,
വീടുശ'പോന്നേടത്തു പെണ്ണു ശ'രാ TP.

സരി (sic!) പോരുക to maintain an equal
fight. രതിപതിയോടു സ'രുന്ന നീ KR.
rivalling Kāma. കരികരത്തിന്നു സ'ന്ന
തുട KR.

ശരിവരേ as much as is proper, completely പ
ണം ശ. അടെക്ക, കടം ശ. യായിട്ടു വീടു
വാൻ TR.

ശരീരം šarīram S. 1. The human body ശ. കൊ
ടുത്തു അദ്ധ്വാനിക്ക = ദേഹദണ്ഡം ചെയ്ക; ശ.
തെരുത്തുപോയി is benumbed, ശ. ഭരിക്ക V2
. to be convalescent. 2. = ദേഹം a person കു
മ്പഞ്ഞി ആശ്രയം വിശ്വസിച്ച ശ. ആകകൊ
ണ്ടു TR. 3. = വയറു (hon.), f.i. അവളുടെ ശ.
ഇളക്കി med.

ശരീരക്കൂറു = ദേഹക്കൂറു.

ശരീരഗം S. laid on the body, തന്നുടെ ശ. ഭൂ
ഷണം Nal. worn by him.

ശരീരധൎമ്മം S. bodily constitution, ശരീരാ
വസ്ഥ.

ശരീരൻ having a body (in Cpds.), f.i. പൎവ്വത
തുല്യശ'ന്മാർ AR.

ശരീരരക്ഷ S. care of the body.

[ 1082 ]
ശരീരവാൻ S. a person ധന്യൻ ആ ശ. Nal 3.

ശരീരവിചാരം care for the body.

ശരീരവൃത്തി S. cleanliness.

ശരീരശാസനം V1. power over the limbs.

ശരീരസൌഖ്യം bodily health ശ'ഖ്യസന്തോ
ഷാധികൾക്കും നമുക്ക ഓർ എഴുത്തു കൊടു
ത്തയക്കേണം epist.

ശരീരസ്മരണ S. consciousness, power over
the limbs.

ശരീരാഭരണങ്ങൾ VetC. = മെയ്യാഭരണങ്ങൾ.

ശരീരാവസ്ഥ = ശരീരധൎമ്മം; state of health.

ശരീരി S. embodied, soul = ദേഹി, a man ശ
ക്തിശ. കൾക്കില്ല Sah.; ശ'ണാം Gen. pl.
Nal. വാത—, പിത്ത — കഫശരീരി =കൂറു.

ശരു šaru S. = ശരം, The thunder—bolt of Indra.

ശൎക്കര šarkara S. 1. = ചരൽ Gravel, കക്കരം.
2. sugar, Saccharum Tdbh. ചക്കര 339.; പാലി
ന്നു ശ. Sah. (necessary). Kinds: നീർ —, വെ
ളുത്ത—, ചുവന്ന—, പഴേ—, പുത്തൻശ. GP92.
കണ്ടശ്ശ. sugarcandy. ചീനശ്ശ. white sugar in
powder, തരി — white crystallized, ശ'പ്പാവു
syrup 339 & ചക്കരക്കട്ടി No., വീണ — spoiled,
പനഞ്ച. 610, തെങ്ങിൻ ചക്കര., പാടച്ച. (പാ
ടം = പാത്രം) or ദ്വീപു ച. or തീയത്താളൻ ച.
brought from the Laccadives. — ശ. ഉപ്പേരി a
fried vegetable kar̀i. — ശ. വാക്കു a sweet words.

ശൎദ്ധിക്ക šardhikka S. = അധോവായു med.

ശൎമ്മം šanuam S. (ശരണം). Happiness ധൎമ്മ
ങ്ങൾ ചെയ്താൽ ശ. ഉള്ളു സുരാലയേ, ലോകർക്കു
ശൎമ്മലാഭത്തിന്നു വേണ്ടുന്ന ദിക് Nal. heaven.
ശൎമ്മസാധനം Bhr. — ശൎമ്മവിലാപം ചെയ്തു VetC.
took a tender farewell.

ശൎമ്മൻ, like വൎമ്മൻ added to the names of
Brahmans & Mal. Rājas.

ശ൪വ്വൻ Siva S. ശ'നും ശ൪വ്വാണിയും Nal. (Kāḷi),
ശ൪വ്വമന്ത്രം SiPu.

ശ൪വ്വരി S. the night.

ശലം šalam S.(= ചൽ). The quill of a porcupine.
ശലഭം S. a locust, cricket. ശലഭോപമർ Bhr.
(men). അഗ്നിയിൽ ശ. എന്നപോലേ Sk.
(soon destroyed).

ശലാക S. 1. rod, ramrod; surgeon's probe

വെള്ളി —, പൊൻ —. 2. wire, also ശി—,
ശ്ലാക vu.; also gold—lace V1. പൊന്നിൻ ശ്ലാ
ഖകൾ MC.

ശലാടു šalā/?/u S.(ചല്ലു). Unripe fruit കദളിക്കാ
യ്ക്കുള്ള ശ. ക്കൾ GP.

ശലാപം, T. ച —, see ശിലാപം.

ശല്ക്കം S. = ശകലം.

ശല്യം S. (ശലം). 1. A porcupine SiPu. 2. a
javelin, dart. fig. ക്രൂരവാക്ശ. Bhr. ഉള്ളിൽ ത
റച്ചിളകാതേ കിടക്കുന്നശ. പറിക്ക Mud. foster
ing doubt or embarrassment. മനശ്ശല്യം etc.
മമ മരണാന്തം ശ. ആയിതു പരം ChVr. never
to be got over. ശ. ചെയ്ക B. to vex.

ശല്യകന്മാർ എന്ന പോലേ KR. = ശല്യം 1.

ശല്യാരി enemy of Shalyan, Bhr. Siv.

ശല്ലകി S. a porcupine = ശല്യം 1.

ശല്ലി T., Tdbh. of ശല്യം a short pike; the tassel
of a spear (see ചല്ലി).

ശല്ലാവ് T. C. Te. Tu. = ശാല്വ So. Muslin വെ
ള്ളശ്ശ. ഇട്ടു.

ശവം šavam S. (ചാവു) & ചവം, A corpse ച
ത്ത ശവങ്ങളെ തിന്നു KU. (= ചത്തവരുടെ); ച.
തിന്നിക്കണ്ടോൻ വരുന്നു. TP. demons on battle—
field, ശ. തിന്നി (an ant), ശ. തീണ്ടി്പോക; ശ.
എടുക്ക to bury.

ശവക്കിടങ്ങു (loc), — ക്കോട്ട So. a burialground.

ശവക്കുഴി a grave.

ശവദഹനം S. the burning of a corpse, ശ. ക
ഴിക്ക, Anach.; also ശവദാഹം.

ശവപ്പറമ്പു a burial—ground.

ശവപ്പെട്ടി a coffin, — വണ്ടി a hearse.

ശവശരീരം S. a corpse, ശ. പോലേ AR. dead—
like. പുത്രന്റെ ശ'ത്തെ എടുത്തു UR.

ശവസംസ്കാരം S. funeral honors.

ശവരൻ šavaraǹ S. & ശബരൻ = വേടൻ,
കാട്ടാളൻ. — f. ശവരി N. pr. a pious woman
of jungle—caste, ശവരിമല a temple in Trav.,
Sah. VilvP.

ശവേല Port, chavelha, The peg of a wain—
beam, iron of an axle—tree. No.

ശശം šašam S. (Ge. Hase). A hare = മുയൽ PT
. ശശകൻ id. — ശശശൃംഗം KeiN. an absurdity.

[ 1083 ]
ശശധരൻ, ശശാങ്കൻ, ശശി S. the moon, hence:

ശശിമുഖി f. moon—faced VetC.

ശശിധ hair—frost? അഖിലമപി യശസ്സിനാൽ
ശ. വെളുവെളിവിനോടു ചേൎക്ക Si Pu.

ശശ്വൽ šašval S. (related to വിശ്വം). Per—
petually ശ. പരബ്രഹ്മമൂൎത്തി Bhg. ശ. ഗുണൻ
ChVr. K/?/šna, (ശാശ്വതം). [grass.

ശഷ്പം šašpam S. (Tdbh. ചപ്പു 346.). Young

ശഷ്പൻ = ചപ്പൻ, ശഷ്പസമൻ KR.

ശസ്തം šastam S. (p. p. of ശംസ്). Praised;
prosperity V1.

ശസ്ത്രം šastram S. (ശസ് to hurt, G. kestra).
1. A weapon, sword. 2. a surgical instru—
ment, ശ. ഇടുക. to perform a surgical act.

ശസ്ത്രദൻ S. Mud. = ആയുധം കൊടുക്കുന്നവൻ;
barber? പണിക്കർ?

ശസ്ത്രഗ്രഹണം, — ധാരണം Brhmd. fighting.

ശസ്ത്രധരർ, — ധാരികൾ, — പന്മാർ KR. war—
riors.

ശസ്ത്രപ്രയോഗം S. surgery & midwifery, the
work of Vēlaǹ KN.

ശസ്ത്രമാൎജ്ജൻ S. an armorer, = കടച്ചക്കൊല്ലൻ V2.

ശസ്ത്രവാൻ, ശസ്ത്രസ്തി an armed Brahman. KM.

ശസ്ത്രവൈദ്യൻ S. a surgeon.

ശസ്ത്രാസ്തവിദ്യകൾ S. fencing & archery ശ'
ളും എപ്പേരും പഠിച്ചു KR. ശസ്ത്രാസ്ത്രങ്ങൾ
ഏല്ക്കയില്ല Tautr.

ശഹീതു Ar. shahīd, A witness, martyr. ശ'താ
വാൻ ആവശ്യമുള്ളു Ti. to die for the faith.

ശാക, see ശാഖ.

ശാകം šāγam S. 1. A pot—herb ശാകങ്ങളെ അ
രിഞ്ഞു GP. (for kar̀i). ശാ. വിളമ്പി SiPu. a
dish of vegetables. 2. = ശകാബ്ദം.

ശാകോപദംശം S. vegetable kar̀i.

ശാക്യമുനി S. Buddha.

ശാക്തേയം S. see ശക്തിപൂജ, f. i. അവരുടെ
ശാ'ത്തിൽ ചേൎന്നു vu. — ശാക്തേയന്മാർ, also=
പിടാരന്മാർ.

ശാഖ šākha S. 1. A branch ശാഖാഗ്രങ്ങളിൽ
ഉണ്ടാകുന്ന ഫലങ്ങൾ VyM. 2. a sub—division
of the Vēda according to different schools

തൈത്തിരിയാദി ശാഖാഭേദങ്ങൾ Bhr. ബാഷ്ക
ളൻ തനറെ ശാ. നാലാക്കി Bhg. 3. a leaf,
list ശാകയിൽ ചേൎക്ക TR. to file an action. —
ശാകപ്പുക്കു (book?) diary.

ശാഖക്കാർ belonging to a branch of the family.

ശാഖാമൃഗം S. a monkey ശാ'ങ്ങളെ ആട്ടി; ശാ'
ഗാധിപൻ AR. Sugrīva.

ശാഖി S. a tree, കല്പകശാ. CG.

ശാഖോപശാഖങ്ങൾ divisions & sub—divisions,
as of a science അനേക ശാ. Tattw.

ശാഖ്യം a mat or wicker—work ശാ'മായുള്ള പ
രമാസനേ വസിപ്പിച്ചു Bhg.

ശാടി šāḍi S. A petticoat.

ശാഠ്യം šāṭhyam S. (= ശഠത). Perverseness,
obstinate opposition തന്നു കഴികയില്ല എന്നു കു
ടികൾ ശാ'വും ശഠതയും പറഞ്ഞു നാടു വിട്ടു പോ
ന്നു, നികിതി തരാൻ ശാ'മായി വരുന്നവർ TR.

ശാണം šāṇam S. (ശോ to Bharpen). 1. A hone,
touch— or grind—stone ശാണക്കല്ലു & ചാ —
353; also ശാണകൊടുക്ക to grind V1. 2. a
weight of ¾ കഴഞ്ചു or of½ കാണം CS. =
ചാണപ്പരൽ.

ശാതം S. (part. pass.) sharpened, thin വായു
ശാതമായി വീശി KR.; ശതോദരി Nal.
slender f.

ശാത്രവം S. (ശത്രു). Inimical ശാ'വകുലകാലൻ KR.

ശാദം šād/?/am 1. S. Mud; Young grass. 2. T.
(ജാതം) = ചോറു loc.

ശാന്തം šandam S.(part. pass. of ശമ്). 1. Still—
ed, extinguished അസ്ത്രത്തെ ശാ'മാക്കി AR.
rendered ineffective. എന്റെ ശാന്തഭാഗ്യത്വം
Nal. lost happiness. ശാന്തകോപനായി SiPu.
cooled down. അന്യജന്മത്തിൽ ചെയ്തതും ശാ'
മാം SiPu. atoned for. ത്വൽപാദസ്മരണംകൊ
ണ്ടു മൽപാപം ശാ'മായ്വരും CC. 2. allayed,
pacified, calm, meek. ശാ'നായി വസിക്ക VetC.
to keep quiet, ശാന്തശീലം; ശാന്തൻ also an
ascetic. 3. alleviation, വ്യാധിക്കു ശാ. വരും
TR. I shall be cured.

ശാന്തത S. calmness, serenity, gentleness. —
ശാ. പ്പെടുക, സങ്കടത്തെ ശാ. പ്പെടുത്താതെ
doc, (= ശമിക്ക, — പ്പിക്ക).

[ 1084 ]
ശാന്തസ്വാമി the Brahman minister of Tā—
mūri, തിനയഞ്ചേരി ഇളയതു KU.

ശാന്തി S. 1. Cessation, alleviation, cure
രോഗ—, ദുഃഖ —, etc. ചിത്തശാ. വന്നു VivP.
ദുൎന്നിമിത്തങ്ങൾക്കു ശാ. ചെയ്തുകൊൾക AR. to
avert what the omens threaten. 2. expiat—
ory rite ബ്രാഹ്മണൎക്കു ജപഹോമാദി ശാ. കളും
KU. ശാ. മാടുക, കഴിക്ക; ശാ. ചെയ്തു പുലൎത്തുക
GnP. to live by sacrificing. ദേവാലയങ്ങളിൽ
ചെലവു ശാ. കഴിഞ്ഞുപോകേണ്ടതിന്നു മുതലില്ല
TR. 3. the office of a priest; മേൽശാ. a
Tantri, കീഴ്ശാ. cooking for Brahman's etc.
ശാ. എനിക്കാണ് MR. മുട്ടുശാ. ക്ക് ഏല്പിച്ചാൽ
കാശിക്കു പോകാം prov. N. ദേവസ്വത്തിൽ ശാ.
കഴിച്ചു വരുന്നു jud. — കൊടിശാ. the highest
functionary in great fanes, condemned to celi
bacy during his 3 years of service. 4. calm—
ness, quiet, meekness, continence (= ശാന്തത).

denV. ശാന്തിക്ക V2. = ശമിക്ക.

ശാന്തിക്കാരൻ (4) an ascetic; (2. 3) the officiat—
ing priest ശാ. എമ്പ്രാന്തിരി MR. മേലോത്തു
ശാ'ർ എമ്പ്രാന്തിരി TR. — പുറപ്പെടാശാ. No.
an Embrāǹ or Nambūtiri priest, vowed to
celibacy & to stay in certain large temples
during his tenure of office for 1 year (ദീ
ക്ഷകൂടിയ സന്ന്യാസം).

ശാന്തിവൃത്തി his office & allowance.

ശാന്തുവരുത്തുക (= ശാന്തം, — ന്തി) to heal.

ശാന്ത്വം, see സാന്ത്വം.

ശാപം šābam S. (ശപ്). A curse താപസൻ
എങ്ങളെ ശാ. ഇട്ടു Brhmd. ശാ. കൊടുക്കോല
പാണ്ഡവന്മാൎക്കു നീ Bhr11. അന്നേ ഉണ്ടാക ഗ
ൎഭം എന്നൊരു ശാ. ചെയ്താൻ UR. (print). — ശാ.
എനിക്ക് ഏല്ക്കയില്ല Bhr. to take effect, so തീ
ണ്ടി, പറ്റി etc.; ശാ. തീരുക, തീൎക്ക Bhr. to
avert, remove it

ശാപഗ്രസ്തന് lying under a curse, ശാ'നായി
പോം Bhr.

‍ശാപനിവൃത്തി removal of a curse, also ശാപ
മോക്ഷം കൊടുത്തു KU.

ശാപാനുഗ്രഹശക്തൻ able to curse & bless Bhg.

ശാപോദകം S. water which being sprinkled

effects a metamorphosis ശാ. കയ്യിൽ എടു
ത്തു തളിച്ചു Bhg. ശപിപ്പതിന്നു ശാ. ധരിച്ചു,
ശാ. തൻ പാദങ്ങളിലാക്കി Si Pu.

ശാപ്പാടു šāppāḍụ T. Te. (sāku C. Te. Tu. to
foster, C. Tu. enough). A meal of Brahmans
V1. So. No. ശാ'ടിന്നുള്ള സാമാനങ്ങൾ MR. (a
Nambūtiri), Palg. more gen.; also ശാപ്പടുക;
സാപ്പാട്ടു രാമൻ = ഭക്ഷണപ്രിയൻ.

ശാഫി Ar. shāfi'ī N. pr. A chief of one of
the 4 sects; ശാഫിമാർ Māppiḷḷās.

ശാബ്ദികൻ šābdiγaǹ S. (ശബ്ദം 2). A gram—
marian ശാ'രാം ജനം തുണെക്കേണം DN.

ശാംഭവം S. Connected with ശംഭു; a poison; a
Purāṇa ശാ. കേൾക്കയിൽ ആശ CG.

ശായി šāyi S. (ശയ). Lying, പന്നഗശാ. KR.
Višṇu.

ശായിദ് = ശഹീതു.

ശാരദം šārad/?/am S. (ശരൽ). Autumnal ശാ'ദ
മേഘങ്ങൾ KR.; ശാരദ Sarasvati.

ശാരിക šāriγa S. (ശാരം variegated). The Maina
bird, Gracula religiosa ശാ. പ്പൈതൽ CC.

ശാരിയാവു Red cloth (loc), Port, chara,
japanned?

ശാരിശി "charge"? വലിയതോക്കുകൊണ്ടു ശാ.
വെടി വെച്ചു Ti. a volley.

ശാരീരം šārīram S. (ശരീര). Bodily, human, as
the voice (opp. instruments), ശാരീരക്കാരൻ a
sweet voice.

ശാൎക്കര N. pr. One of the 5 Kšatriya dynasties,
near Chēťťuva KU.

ശാങ്ഗം šārṇġam S. (ശൃംഘ). A bow.

ശാൎങ്ഗപാണി CC. & ശാൎങ്ഗി KR. Višṇu.

ശാൎദ്ദൂലം šārdūlam S. 1. A tiger, ശാ'ലപോത
ങ്ങൾ Mud. tiger's cubs. — ശാ'ലചൂൎണ്ണം a powder
against ഗുന്മം a med. 2. pre—eminent as രാജശാ.

ശാൎദ്ധ prh. P. zād—rāh & സാൎത്ഥം, Provi
sions for the way, military stores മരുന്നും ഉ
ണ്ടയും പലവക തോക്കും ശാൎദ്ധയും കൂട്ടി TR.
Tippu preparing for war.

ശാല šāla S. A hall, house കോശ —, ധാന്യ —,
വാജി —, വാരണ —, ഹോമ —, വാഹന —,

[ 1085 ]
ഭോജന —, മന്ത്ര —, ഗോ —, യാഗ —, വിദ്യാ
ശാലകൾ KR. ഗോക്കൾ ശാലക്കൽ വന്നു Bhr.
(= ആല) stable. ശില്പിയെ കൊണ്ട്വന്നു ശാ. നി
ൎമ്മിക്ക Bhr., esp. for യാഗം; ധൎമ്മ —, പാണ്ടി
—, സത്ര —, etc. ശാലാളികേളിനിലയങ്ങൾ CC.

ശാലി 1. endowed with, as ബുദ്ധിശാലി etc.,
whence: കരുണാശാലിത്വം കാട്ടുക ChVr.; f.
ബുദ്ധിശാലിനി VetC. 2. a kind of rice.
3. ശാലിപ്പെൺ PT. = ചാലിയത്തി (V1. =
shawl).

ശാലിയൻ = ചാലിയൻ.

ശാലിവാഹനൻ S. N. pr. the king identified
with the era ശകാബ്ദം.

ശാലീനം S. bashful.

ശാലുവ & ശാല്വ T. C. M., also സാല്വ
H. šāl, A "shawl," silk cloak of noblemen ചു
വന്ന ശാ. നജർ കൊടുത്തു TR.

ശാലൂരം S. (& ശാലു). A frog.

ശാലേയം S. (ശാലി 2.). Fit for rice, = വിളഭൂമി.

ശാവം šāvam S. (ശവം, ചാവു). 1. Pollution
from a death. 2. also ശാബം S. the young
of any animal, ശാബകം.

ശാശ്വതം šāšvaδam S. (ശശ്വൽ). Perpetual,
eternal ശാ. ബ്രഹ്മധ്യാനം Nal. ശാ'ത ജയജയ
AR. ശാ'തവാക്കുകൾ ആശ്രയിച്ചീടുന്ന ഈശ്വ
രൻ, ശാ'ന്മാരായുള്ളീശ്വരൻമാർ CG. ശാ'മായ
ധൎമ്മം തന്നെയും പേടിക്കേണം Bhr.

ശാസന šāsana S. (ശാസ് = ശംസ് to instruct).
An order, rule. ഏകശാ. യോടു equal—handed
or undisputed rule KU.

ശാസനം S. an order, വിരിഞ്ചന്റെ ശാ. SiPu.
= fate; a grant, deed (താമ്രശാ.). — ക്രൂരശാ'ൻ
Nal. punisher of the cruel.

denV. ശാസിക്ക S. 1. to inform, command,
discipline രാജാവും കാൎയ്യക്കാരും കുടികളെ
ശാസിച്ചു വല്ലതും വാങ്ങും TR. intimidating.
2. to reprove, punish ശാ'ച്ചു പറക. — part.
ശാസിതൻ.

ശാസിതാവു: (ശാ'വായ ഗുരുനാഥൻ SiPu.)
governing, leading; a teacher.

ശാസ്താവു S. a ruler, instructor; ഛന്നപാപ
ന്മാൎക്കന്തകൻ ശാ. Bhr. a corrector; a Para

dēvata protecting the hill—border of Kēraḷa
as Durga does the sea—board. ചാത്തൻ 354.

ശാസ്ത്രം 1. A precept വെണം എന്നുണ്ടു ശാ
സ്ത്രം SiPu. it is written that; law, science
ജ്ഞാന — & കൎമ്മശാ'ങ്ങൾ GnP. for thinkers
& for practical men. 2. a treatise, book തൎക്ക
— logic, ധൎമ്മ — code of law, etc. vu. നാലു
വേദം ആറു ശാ. KU. (മന്ത്രം, വ്യാകരണം, നി
ഘണ്ടു, നിരുക്തം, ജ്യോതിഷം, ഛന്ദോപചിതി
VedD.). scripture പണ്ടിതരേ ശാസ്ത്രപുസ്തകം
തൊട്ടു സത്യം ചെയ്തു TR. അല്ലായ്കിൽ എന്നുടെ
ശാ. എന്നുമേ തീണ്ടുന്നോനല്ല CG. എഴുന്നീറ്റുശാ.
പറയുന്നു jud. prays (a Māpḷa). 3. ശാ. നടക്ക
& ചാത്തിരം a ceremony of the armed Brah
mans (perh. ക്ഷാത്രം) KU.

ശാസ്ത്രകൃൽ S. an author; Rishi.

ശാസ്ത്രഗൎത്തം (330) in: മത്ഭക്തി വിമുഖന്മാർ
ശാ'ങ്ങൾതോറും സത്ഭാവം കൊണ്ടു വീണു
മോഹിച്ചീടുന്നു AR1. (says Rāma) are caught
in the pitfalls of the Shāstra (forego bliss).

ശാസ്ത്രജ്ഞൻ (ശാസ്ത്രാൎത്ഥജ്ഞത്വം Brhmd.), ശാ
സ്ത്രവാൻ, ശാസ്ത്രവിൽ S. learned, a savant.

ശാസ്ത്രാംഗം S. a particular science, applied
to astronomy; ശാ'ക്കാർ astrologers etc.

ശാസ്ത്രാഭ്യാസം S. the study of science.

ശാസ്ത്രി S. a Pandita, teacher, expounder of
law.

ശാസ്ത്രീയം, ശാസ്ത്രോക്തം S. scriptural ശാ. അ
ല്ലാതേ കണ്ടു ചെയ്ക KR.; എന്നു ശാസ്ത്രോ
ക്തി VetC. it is written.

ശാസ്യം S. 1. to be ordered. 2. a rule ശാ. ചെയ്ക
So.

ശി ši, Interj. = ചീ, or ശിവ! ശിവ്വായി what a
mouth! Excessive, etc. V1.

ശിംശപ S. a Dalbergia ശി. നാമവൃക്ഷം AR.

ശിംശുമാരൻ S. A porpoise PT. (or sea—horse?)
ശി'ന്റെ പുഛ്ഛാഗ്രത്തിങ്കൽ ധ്രുവനല്ലോ Bhg 5.

ശിക്യം šikyam S. A net or strings for sus—
pending = ഉറി, f. i. അപ്പങ്ങൾ ശിക്യേനിധായ,
എത്താത്ത ശി'ങ്ങളിലുള്ള കുംഭം CC.

ശിക്കാർ P. šikār, Hunting (ശി'രിന്നു പോക),
— രി a sportsman.

ശിക്ഷ šikša S. (desid. of ശക്). 1. Learning,

[ 1086 ]
acquiring knowledge & power അക്ഷരഗ്രഹ
ണത്തിൻ ശി.; ഹസ്തികളിൽ ശി. ഉണ്ടാകേണം
VCh. must know something about elephants.
ആയുധാഭ്യാസശി. KR. ശി. കൊണ്ടധികൻ
Bhr. (opp. ശക്തി) best trained. 2. punish—
ment നീആചാൎയ്യനെ പോലേ ശി. ചെയ്വാൻ
എന്തു കാരണം AR. why thus lecture me!;
correction. അതിന്റെ ശി. കൊടുക്കാഞ്ഞാൽ,
അവൎക്കു ശി. കഴിപ്പാൻ സന്നിധാനത്തിങ്കന്നു ക
ല്പന വന്നിട്ടു വേണം, മറുത്തവരെ അമൎത്തു ശി.
കൊടുക്ക, ഇതിന്റെ ശി.
കഴിപ്പിക്ക, അവന്റെ
വസ്തുവകയോടു ശി. ഉണ്ടാകും TR. a fine. ശി.
യിൽ ഉൾപ്പെട്ടില്ല MR. was not punished. കച്ചേ
രിയാൽ കല്പിക്കുന്ന ശിക്ഷ അനുഭവിക്കും doc.
3. perfection ശി. കൎമ്മങ്ങൾക്കില്ലത്ര Brhmd. ശി.
യായി പഠിപ്പിക്ക V1. ശി'യായിട്ടു പഠിച്ചു vu.
അവസ്ഥ ശി. യായിട്ടു മനസ്സിൽ ആകയും ചെ
യ്തു TR. completely. എത്രശി. how nice. ഇഭ്രാരം
എല്ലാം ഗുരോ ശി. യിൽ വഹിക്കേണം KR.
well. ശിക്ഷയിൽ ഉണ്ടു I enjoyed my meal. ശി.
യിലുണ്ടതിന്മേൽ അങ്ങെഴുതീട്ടു രാക്ഷസൻ എ
ന്നൊരു നാമധേയം Mud. (on a signet) plainly,
distinctly. ശി. ആക്ക to make smart, get ready.

ശിക്ഷകൻ V1. a teacher.

ശിക്ഷണം S. chastisement ശി. ചെയ്ക PT. നി
ങ്ങളെ ശി. Si Pu. ഇവളുടെ ശി. ചെയ്തീടുവൻ
KR. I shall kill her.

ശിക്ഷാരക്ഷ (2) 1. just government, by punish—
ment & protection. ശി. ചെയ്ക KU. ഇപ്ര
കാരം ശി. നടത്തേണ്ടുന്നതു താനാകുന്നു TR.
2. punishment ഇതിന്റെ ശി. ഉണ്ടാക്കേണം
എന്നു ഭാവിച്ചു TR.

denV. ശിക്ഷിക്ക S. 1. to learn അസ്ത്രശസ്ത്രാദി
കളും ശി'ച്ചു പഠിച്ചവർ Mud. 2. to teach
ഗുരുജനം ശി'ച്ചു വിദ്യകളെ പഠിപ്പിച്ചു VetC.
മാതാവിനെ — ആലയത്തിൽ ശി'ച്ചു പറഞ്ഞാ
ക്കി Bhr. instructed her. 3. to punish, esp.
bodily chastisement, to flog. ശി'ച്ചു കളക to
kill. [2. punished.

ശിക്ഷിതൻ (part.) 1. trained, taught, learned.

ശിക്ഷിതാവു S. a trainer, teacher ശി'വായ ഗുരു
Bhr.; ശി'വിന്നു തന്നേ കുറ്റം VilvP. fault of
education.

ശിക്ഷ്യൻ (loc.) to be trained; a waiting boy,
favourite (see ശിഷ്യൻ).

ശിഖ šikha S. 1. Top, crest as of a flame അഗ്നി
തെളിഞ്ഞു ശിഖകളോടേ പൊങ്ങി Sk. 2. a
lock of hair പൂ൪വ്വ —, പശ്ചിമശി. = മുൻ —,
പിൻകുടുമ KU. തലശിഖയാ കൂടേ ചിരച്ചു Bhg.

ശിഖണ്ഡി, ശിഖി S. a peacock.

ശിഖരം S. a peak, top.

ശിഖരി S. a mountain, ഹിമശി. സുത AR.

ശിഖാമണി S. 1. a jewel in the hair—lock.
2. the best of its kind രാജശി. etc.

ശിങ്കത്താൻ Mpl., ശിങ്കി Trav., ശിങ്കു etc.
= ചി —.

ശിഞ്ജിതം šińǰiδam S. Tinkling as of metal—
ornaments, anklet, bow, etc. മഞ്ജീരത്തിൻ
(772) ശി'മായുള്ള ഹംസനാദം CG. — ശിഞ്ജിനി
താഡനം ചെയ്തു Sk. bow—string.

ശിണ്ടി šiṇḍi (T. ചി —, C. ചെ — fr. ചെണ്ടു).
A Brahman's hair—lock, loc.

ശിതം šiδam S. (L. citus) = ശാതം 1. Sharp ശി
തമായ ശരം KR. 2. thin ശിതചരണൻ AR.
(a crow).

ശിതി S. black. — ശിതികണ്ഠൻ Si Pu. Siva.

ശിഥിലം šithilam S. (& ശ്ലഥം). Loose, slack
ശി'തരചികുരമോടേ AR. with untied hair.
ശി'മായ കാൎയ്യം a trifle. ശി'മായ പിഴ കല്പിച്ചു
jud. a small fine.

ശിഥിലത S. relaxedness, want of energy.

ശിപ്പായി P. sipāhi, A soldier, peon ശുപ്പാ
യ്കൾ TP.

ശിപ്ലി, see ചിപ്പുളി, A plane. [= വിടുവേർ.

ശിഫ šipha S. A fibrous root. — ശാഖാശിഭ

ശിഫാൎസി P. sifāriš, Recommendation, ശി. &
സി. ചെയ്ക MR.; also ശിവാൎശി പറക vu.

ശിബിക, see ശിവിക.

ശിബിരം S. A camp. V2., ശി. പുക്കു Brhmd.

ശിര S. see സിര A nerve, tendon.

ശിരസ്ത P. sarristta, Office. ശിരസ്തെദാർ Si—
reshtadār TR. MR. (as if from ശിരസ്സു, head—
officer, ശിരസ്ഥൻ a leader).

ശിരസ്സു širassụ S. 1. The head (G. kara). Loc
ശിരസിപട്ടം കെട്ടുക ഒഴിഞ്ഞു ശിരസിവേദന

[ 1087 ]
ശമിക്കയില്ല Mud. നിന്റെ ശരീരം ദഹിക്കുന്നതു
കാണ്മാൻ എന്റെ ശിരസ്സിൽ എഴുതീട്ടുണ്ടോ SG.
അനുജ്ഞയെ ശിരസി (Loc.) വഹിച്ചുകൊണ്ടു
Bhr., ശിരസ്സി ധരിച്ചു VetC. bore, brought.
2. top; chief.

ശിരഃകമ്പം S. shaking the head, vertigo ഒന്നു
ടൻ ശി. ചെയ്ത Sk. greeted. — സത്തുക്കളാൽ
ശി'നം ഉണ്ടാക്കേണം VCh. nod, assent.

ശിരശ്ഛേദം beheading സ്വപ്നേശി'യായിട്ടു തോ
ന്നിലും Bhg.

ശിരസിലിഖിതം VetC. = തലയെഴുത്തു; ശിരസി
വിധിലേഖനം CrArj.

ശിരസ്ത്രം S. a helmet ശി. കെട്ടി മുറുക്കി KR.,
also ശിരസ്ത്രാണം.

ശിരോധരം S. the neck, ശിരോധി.

ശിരോമണി S. a gem worn in the crest നിൻ
ശി. കൊണ്ടുപോകേണം എന്മാൻ വന്നു Bhr.
(= ശിഖാമണി). ശുദ്ധമൂഢശി. a capital
blockhead.

ശിരോരോഗം, ശിരോൎത്തി S. headache.

ശില šila S. A stone, rock. 2. an image കരി
ങ്കല്ലു ശില, ഓടുശില.

ശിലാജതു S. bitumen. — ശിലാധാതു chalk.

ശിലാമയം made of stone. — ശിലാവൃഷ്ടി hail.

ശിലാസ്ഥിരം petrified, immovable ശി'മായ്വന്നു
ശരീരം VilvP.

ശിലീമുഖം S. a bee, arrow ശി'ഖവിക്രമം AR.

ശിലോച്ചയം S. a mountain, ശി. കണ്ടു KR.

ശിലവു, see ചെലവു.

ശിലാക, see ശലാക.

ശിലാപം So., T. ചലാപം V1. (= ജലലാഭം).
Pearl—fishery V1. ശി. കുളിക്കുന്നവർ (or കുഴി —)
divers. Trav., ശലാത്തുതുറ V2.

ശിലീന്ധ്രം S. A mushroom CG. (സി —).

ശില്പം šilpam S. 1. Perfection in mechanical
arts. ശി. കലൎന്ന തല്പം CG. an elegant bed.
അപ്പുരി ത്നിൽ വിളങ്ങി നിന്നീടുന്ന ശി'ങ്ങൾ
CG. architectural beauties, elaborate works,
minute embellishments. ശി'ങ്ങൾ അഴിഞ്ഞു
പോയി KR. (in conflagration) — fig. ശില്പ
പുരുഷൻ V1. a perfect gentleman. ശി. എന്നേ
പറയാവു Sah. wonderful! ശി'മായി സമ്മാനി

ക്ക handsomely, പരക Mud 3. elegantly. നാ
ല്പതും ശി'മായി അഞ്ചും അക്കാതം Mud. exact
ly 45 K., accurately. 2. any mechanical art.

ശില്പകശാസ്ത്രം S. = ശില്പം 2. ശി'ത്തിന്നവൻ
കല്പകവൃക്ഷം തന്നേ Mud. an artist; esp.
sculpture & architecture ശില്പവിദ്യ.

ശില്പച്ചൊൽ V1. a rhetorical figure.

ശില്പി S. 1. an artizan, artificer, architect ത
ട്ടാൻ മുതലായ ശി. കൾ VyM. ശി. കൾ വന്നു
യൂപം ശില്പമാക്കിനാർ KR. 2. M. = ചിപ്പി,
as ശി.യിൽ വീണ മഴത്തുള്ളി VCh. oyster—
shell.

denV. ശില്പിക്ക to work minutely, bring to per
fection സ്ഫടികങ്ങൾ കൊണ്ടു ശി'ച്ച നീരാഴി
KR. — (V1. has ശില്ക്ക, ലിത്തു to be perfect).

ശില്പിശാസ്ത്രം mechanics, architecture.

ശിവം šivam S. (ശ്വി to swell, increase). Happi
ness, സദാശി. eternal bliss. ശിവമോടു കൂപ്പും
Anj.

ശിവ S. a female jackal, ശിവകൾ Sk.

ശിവകവചം S. Siva's breast—plate, a mantra
ശി. അഖിലദുരിതക്ഷയം ശിക്ഷിച്ചു കൊൾക
നീ; ശി. ഗ്രഹിപ്പിച്ചു SiPu.

ശിവങ്കരം S. conferring happiness, SiPu.

ശിവൻ S. the God Siva. ശി. എന്നല്ലാതേ ചൊ
ല്ലരുതിക്കാലം ChVr. lean but commend our
cause to God in silent prayer. ശിവശിവ
interj. of wonder & distress: Oh dear! —
Bhg. അയ്യോ ശിവശിവ എന്നകന്നാർ Bhr.
— N. pr. m. ശിവരാമൻ.

ശിവപുരം a Siva temple, esp. ചോവരം 398,
hence: ശിവപുരക്കൂർ So. the Shaiva faction.

ശിവപുരാണം SiPu. a Purāṇa.

ശിവപ്പേരൂർ Anj. & തൃശ്ശി — N. pr. Trichoor.

ശിവബലി & ശിവേലി (or ശ്രീ?) the evening
service in temples KR.

ശിവബ്രാഹ്മണർ Shaivas, lower Brahmans in
temple service V1.

ശിവയോഗികൾ, കോല്ക്കുന്നത്തു (കാല്ക്കുന്നത്തു?)
ശിവാങ്ങൾ, ശിവമയന്മാർ N. pr. a Sanyāsi
through whose advice Calicut prospered
KU.

[ 1088 ]
ശിവരാത്രി S. the 14th lunar day of the dark
fortnight in മാഘം, a fasting feast ശി. നോ
റ്റു കൊൾവാൻ, ശി. നാൾ ഉപവാസം ചെ
യ്ക SiPu.

ശിവലിംഗം സേവിക്ക vu., see ലിംഗം 2, 894.

ശിവവലയനാടു N. pr. a temple at Calicut,
ശി'ട്ടമ്മയാണ KU. (oath of Tāmūri).

ശിവസ്ത്ോത്രഗാനങ്ങൾ പാടുക vu. praising Siva.

ശിവാരം = ശിവകാരം Siva's name repeated
for merit's sake.

ശിവാലയം a Siva temple = ശിവക്ഷേത്രം.

ശിവായി P. sivāy, Besides, in ശി. ജമ a tax
imposed for the first time; the property of
persons dying without heirs, reverting to
Government.

ശിവാർശി, see ശിഫാൎസി.

ശിവിക šiviγa S. (& ശിബികമേൽ ആരോപ്യ
AR.) A palankin. — ശിവികയാൻ, ശീവാൻ, പ
ള്ളിച്ചീയന്മാർ Nāyar bearers of a Royal palan—
kin പല്ലാക്കു ശിവ്യാന്മാർ TR. — (ചിയ്യാൻ 364,
ചീവത 370).

ശിശിരം šiširam S. (ശിതം). Cold, frost ശിശി
രകാലത്തു തിപ്പലി കൂട്ടി സേവിക്ക a. med. in
the dewy season. ചെണ്ടെഴും ചിചിരതാപമൂ
ലം നമഃ RC. to the sun.

ശിശിരകരൻ S. the moon, ശി'രവദനം Nal.

ശിശൂ šišu S. (ശ്വി to grow). An infant, boy;
the young of animals & trees പിലാവ് അഫ
ലം ശിശു കഴിച്ചു TR. — ശിശുകാലം = ശൈശവം.
ശിശുനായകത്വം S. the government during a
king's minority.

ശിശുപാലന് N. pr. a king slain by K/?/šṇa CC.

‍ശിശുവധം SiPu. one of the great sins.

ശിശിനം S. penis, also ശിശ്നി V1. — ശിശ്നോദര
മോഹിതന്മാർ Bhg. sensualists.

ശിഷ്ടം šišṭam S. 1. (part. pass, of ശിഷ്).
Left, remainder അടഞ്ഞതിന്റെ ശി. അടയേ
ണ്ടതിന്നു, ശി. ഉറുപ്പിക TR. the balance. കോ
ലരാജ്യത്തിന്റെ ഒരു ശി. remnant. ശി'മുള്ളവർ
Anach. the others. പണശി. etc. 2. (part.
pass. of ശാസ്) disciplined, trained, good ശി
ഷ്ടർ ക്ഷയിക്കും ദുഷ്ടൎക്കു പുഷ്ടി Sah. ദുഷ്ടരെ ശി

ക്ഷിക്ക ശിഷ്ടരെ രക്ഷിക്ക VCh. ശിഷ്ടരക്ഷണം
(duty of a king). ശിഷ്ടപരിപാലകൻ, etc.

ശിഷ്ടി S. = ആജ്ഞ CS.

denV. ശിഷ്ടിക്ക (1) to remain, — പ്പിക്ക to leave,
spare.

ശിഷ്യൻ S. (2; p. fut. pass.) to be taught, a
pupil, disciple ശി'ന്മാർ & ശിഷ്യകൾ KU.,
ശിഷ്യന്മാർ f. pl. — ശിഷ്യത്വം discipleship.

ശീ Tdbh. of ശ്രീ.

ശീകരം šīγaram S. (സിച്). Drizzling rain;
a drop. ശീകരാഗ്നി Bhr. lightning.

ഉത്തമസ്ഥലങ്ങളിൽ ശീ കാൎയ്യം വിചാരിച്ചാൽ
PT. (= ശ്രീ?, ശീകൃതം V1. an offering, prh.
libation?).

ശീഘ്രം šīghram S. (ചിക്കനേ). Quick ശീ'മാ
യിട്ടു വരുവാൻ TR. ശീഘ്രകാരിയായ രോഗം
Asht. an acute disease. ശീഘ്രത്വം ഏറീടും
മാൻ Nal.

ശീട്ടുA chit, note; see ചീട്ടു.

ശീതം šīδam S. (ശിതം). 1. Cold, cool ആക മു
ങ്ങിയാൽ ശീ. ഒന്നു prov. ശീ. മുറുകുന്നു it's in—
tensely cold. 2. catarrh V1. ശീതരോഗം ഉ
ണ്ടായിട്ടു മരിച്ചു jud. diarrhœa, cholera, etc,
3. auspicious ശീതനാഴിക (opp. ഉഷ്ണം). 4. dull,
lazy.

ശീതകരൻ the moon. — ശീതജ്വരം ague. — ശീ
തപിത്തം Nidl9. — ശീതരശ്മി the moon.

ശീതപ്പൂമരം Sapindus detergens (& ചീയ — &
ചീക്കക്കായി 367.)

ശീതളം S. cold, cooling ശീ'ങ്ങൾ പ്രയോഗി
ക്ക Nid. ശീതളകാലത്തിൽ, ശീതളരഹിതം
KR. excluding the cold; fig. കണ്ടിട്ടു മാന
സം ശീ'മായി CG. refreshed. ഹിതന്മാൎക്കു
ശീ'ൻ PT. refreshing.

ശീതാംഗം, — ൻ a kind of paralysis or സന്നി.

ശീതാൎത്തൻ Nal. affected by cold.

denV. ശീതിക്ക V1. to be cold, humid.

ശീതോപചാരം S. using cooling means, ശീ.
കൊണ്ടുണൎത്തി Bhr. (from a swoon).

ശീതോഷ്ണം S. 1. cold & heat. 2. lukewarm.

ശീമ = സീമ q. v. 1. Land മറുശീമയിൽ പാൎക്ക
MR. കോട്ടയകത്തു താലുക്ക് വയനാടു ശീമ, അ
മഞ്ഞാട്ടു ശീമയിൽ TR.; so കൊച്ചി —, സൎക്കാർ

[ 1089 ]
ശീമ Palg. 2. So. Europe. ശീമെക്കു പോക
to go home (i. e. to Europe).

ശീർ (പിഴെച്ചുപോക.) vu. a line = ചീർ 1, 369.

ശീൎണ്ണം šīrṇam S. (part. pass, of ശൃ). Broken,
withered, thin ശീൎണ്ണപൎണ്ണാശികളും KR.

ശീൎഷം šīršam S. (ശിരസ്സ്). The head, ദശശീ.
KR. (name of a Mantra). — ശീൎഷകം a helmet.

ശീല šīla & ചീ — (C. Tu. ശീര). 1. Cloth, strip
of cloth, covering of the privities. ശീലപ്പേൻ
a body louse. രണ്ടു ചട്ടിയുടെ വിളമ്പിന്നും ശീ
ല ചെയ്ക a. med. to wrap with cloth covered
with mud. 2. a bag, purse മടിശ്ശീല.

ശീലക്കാശു a fee paid by the lessee to the pro—
prietor upon renewal of the lease (prh. fr.
ശീലം) W. ൧൨ll ഉറുപ്പിക ശീ. ൦ ൧൫ഠ കൊ
ഴുക്കാണവും കൊടുത്തു തിരുവെഴുത്തു വാ
ങ്ങി MR. [through a cloth.

ശീലപ്പൊടി (1) (esp. med.) powder sifted

ശീലം šīlam S. (ശിഷ് or ചെൽ). 1. Conduct,
disposition, inclination അവർ ശീലിച്ചുപോരു
ന്ന ശീലങ്ങൾ കാണ്കയാൽ Nal. ശിക്ഷയെ ചൊ
ല്കിലേ ശീ. നല്ലൂ prov. കോപശീ. Choleric
temper. 2. habit, experience, acquired ca
pacity. അതു ശീലമല്ലായ്കയാൽ PT. as you are not
used to it. ആക്കുക ശീ. നമുക്കു ChVr. I use
to. ആ വേല ശീലമായി is learned. ശീ. എനി
ക്കില്ല തെല്ലുമതിന്നു VetC. 3. good character
ശീലഗുണമുള്ള നമ്മുടെ മൌൎയ്യൻ Mud. our
noble Mauryaǹ.

ശീലക്കേടു (1. 3) bad manners, ill—behaviour
വഞ്ചനം മുമ്പായ ശീ. കിഞ്ചന ഇല്ലെനിക്കു
CG. ഓരോ ശീ. എല്ലാം പറ]്ഞും ഭാഷിച്ചും
Anj. obscenities. — (2) inexpertness.

abstr. N. ശീലത്വം (8) fine disposition.

ശീലദോഷം bad character, opp. ശീലഗുണം.

ശീലൻ in Cpds. as ധന്യശീളൻ, ദാനശീലൻ
liberal, ലോകത്രയപാലനശീലൻ ChVr.
used to.

ശീലവാൻ (3) amiable, ശീ'ന്മാരെ ചതിച്ചു Nal.

ശീലാചാരം manners സല്പുത്രന്മാരുടെ ശീ. ഇ
ങ്ങനേ അല്ല.

denV. ശീലിക്ക 1. To conduct oneself,

practise. അന്നുന്നുശീ'ച്ചതിന്നു സഹിക്ക നീ SiPu.
bear now the consequences of. 2. to ac
custom oneself, learn, exercise അതു ശീ'ച്ചു
കൊണ്ടാലും SiPu. ഭഗവാനെ മനസാ വാചാ
കൎമ്മണാ ശീലിപ്പതു Bhg. to be occupied with
God. നിത്യം ശീ'ച്ചൊരു നേരത്തു PT. usual;
also with Loc. അതിൽ ശീലിച്ചില്ല; and നാട്
എനിക്കു നല്ലവണ്ണം ശീലിച്ചാൽ when acclima
tized.

ശീലിപ്പിക്ക to teach, train, habituate. ഭീതി
വളൎത്തു ശീ'ച്ചു Bhg.

ശീൽ šīl B. A stanza (T. ചീർ?).

ശീവാട see ചീ —.

ശീവാൻ šīvāǹ = ശിവ്യാൻ, f. i. നല്ല തണ്ടുകൾ
എടുത്തുടൻ മണ്ടുന്ന ശീ'ന്മാരും VCh.

ശീവോതി = ശ്രീഭഗവതി.

ശുക് šuk S. (šue). Grief; alas! ശുചം പോക്കേ
ണം VetC; അതിശു ചാ Instr. in deep grief AR.

ശുകം šuγam S. A parrot ശുകതരുണി Bhr.

ശുകമുനിമാലികേ Mud 1.

ശുക്തം šuktam S. Sour; harsh.

ശുക്തന്റം പെട്ടിയിൽ KR. = കാട്ടാളൻ?

ശൂക്തി šukti S. A pearl—oyster ശു. മാംസം
GP. ശു. യിൽ തോന്നീടുന്ന രൂപ്യപൂപത്തെ
പോലേ SiPu.

ശുക്തിക S. a disease of the cornea, Nid26.

ശുക്രം šukram S. Resplendent (= ശുക്ലം); an
affection of the iris, ശുക്രക്കണ്ണൻ squint—eyed.

ശുക്രൻ the planet Venus, ശുക്രവാരം = വെ
ള്ളിയാഴ്ച.

ശുക്ലം S. (II. ശുച്). 1. white. 2. semen (1 ഉരി
in man VCh.). ശുക്ലാൎത്തവത്തെ ഉപാധിയാ
യി പിടിച്ചു നിൎഗ്ഗമിക്ക AdwS. 3. a cataract
ശു. പരക്ക = വെള്ള, കണ്ണിൻപൂ V1.

ശുക്ലകൂപം S. a certain hell, ശു'പേ കിടന്നേ
ൻ SiPu.

ശുക്ലപക്ഷം S. the bright lunar fortnight.

ശുക്ലസ്രാവം S. gonorrhœa.

ശുക്ലാംശുരേഖ S. the sickle of the new moon.
ശു. യാ തുല്യം Nal.

ശുക്ഷി šukši S. Wind ശു. ണി തന്റെ ബല
വും നിദാനവും Sah. (ശുഷ്ക?)

[ 1090 ]
ശുചി šuǰi S. (II. ശുച്). 1. Purity മുങ്ങിക്കുളി
ഒഴികേ മറെറാന്നും ശുചിക്കു പോരാ Anach.
2. pure ഇക്കുലം അതിശുചിയായതു KR. വിവ
ൎണ്ണവസ്ത്രം അഖിലം ശുചി Anach.

denV. ശുചീകരിക്ക to purify.

ശുചീന്ദ്രം N. pr. a temple in Trav. where Indra
was freed from his loathsome curse (Such.
Māh.)

ശുണ്ഠി šuṇṭhi S. (= ചുണ്ടി 2,372). Dry ginger;
fig. ശു. യും കടിച്ചവൻ ഘോഷിച്ചു PT. flew
out.

ശുണ്ഠിക്കാരൻ peevish, quarrelsome, passion—
ate; also ശുണ്ഠിതൻ ChS. [liquor.

ശുണ്ഡ šuṇḍa S. (ചുണ്ണ). An elephant's trunk;

ശുണ്ണി, see ചുണ്ണി.

ശുദ്ധം šuddham S. (part. pass, of ശുധ് = ശു
ച്). 1. Purified, clean; purity കണ്ണിന്നു ശു.
തോന്നുന്നേടത്തു പാദം വെച്ചു Bhg. ശു. വരു
ത്തുക to purify what is polluted. കുളിക്കാ
ഞ്ഞാൽ ശു. വന്നില്ല Anach. പുണ്യാഹം കൊണ്ടു
ശു. വരുന്നു ശു. മാറി എന്നു ശാന്തിക്കാരൻ
പറഞ്ഞു MR. the temple is desecrated. ശു., (vu.
ചുത്തം) മാറിയോ or അയിത്തായോ (അശുദ്ധം)
are you polluted? (of തീണ്ടിക്കുളി & തൊട്ടുകുളി).
2. entire, utter ശുദ്ധകളവു, ഭോഷ്കു etc. ശത്രു
കുലം ശുദ്ധശൂന്യമാക്കീടും PT. will destroy
completely. ശുദ്ധഭക്തൻ Bhg.

ശുദ്ധത S. 1. purity, siucerity. 2. simpleness,
മനസ്സു ശു.യായിരിക്കകൊണ്ടു TR. harmless
nature. [ശുദ്ധബുദ്ധി.

ശുദ്ധൻ S. 1. innocent, holy. 2. a simpleton

ശുദ്ധഭോജനം abstinence from meat & fish V1.

ശുദ്ധമേ entirely ആധാരം ശു. കളവാകുന്നു,
പറയുന്നതു ശു. നേരുകേടാകുന്നു MR. alto
gether false.

ശുദ്ധാത്മാവു S. pure minded ശു'വായ ശാരി
കേ Nal.; so ശുദ്ധാന്തഃകരണന്മാർ Bhr.

ശുദ്ധാന്തം S. women's appartments, Harem.
ശു. അകമ്പുക്കാൻ, ശു'ന്തസ്ത്രീകൾ KR.

ശുദ്ധി S. 1. Cleansing; മലശു. 2. purity,
correctness ക്ഷേത്രത്തിന്നു (or — ത്തിൽ) ശു. ക്ഷ
യം പറ്റി KU. is defiled. ശുദ്ധിഭോജനം

Anach. = ശുദ്ധ്യഷ്ടി q. v. — ദേഹാത്മശുദ്ധ്യാവ
സിക്ക SiPu.

ശുദ്ധികരം S. purifying.

denV. ശുദ്ധീകരിക്ക to purify, consecrate;
sanctify (Christ.).

ശുദ്ധീകരണം sanctification (Christ.).

ശുദ്ധിമാൻ S. a holy person.

ശുദ്ധ്യഷ്ടി a meal to complete purification,
after excommunicating a family member
or clearing oneself from the charge of an
offence against caste.

ശുനകൻ šunaγaǹ S. (ശ്വൻ). A dog പടുക്ക
ളായ ശു'ങ്ങൾ KR. — ശുനി S. id. കഴുകികളും ശു
നികളും നിറഞ്ഞു CrArj. on a battle—field.

ശുഭം šubham S. (ശുഭ് to shine). 1. Splendid.
2. fine, auspicious, good ഏറ്റവും ശുഭം, a
promising omen, ശുഭലഗ്നം, ദിനം etc. — ശുഭ
കൎമ്മം a holy action. — ശുഭവാക്കു kind salut
tion. — ശുഭഗതി bliss.

ശുഭദം KU. auspicious.

ശുഭപ്പെടുക to be mended, perfected, prosper.

ശു'ട്ടു വന്നു TR. turned out well.

ശുഭാത്മികേ Voc. f. highly favored, Chintar.

ശുഭാശുഭം good & evil മാനുഷർ ചെ്യയും ശു'ഭ
കൎമ്മങ്ങൾ UR. ഇങ്ങോട്ടു ചോദിച്ചില്ല എന്നാ
ലും ശു. അങ്ങോട്ടു പറഞ്ഞു PT. gave advice
(= ഗുണദോഷം). രോഗിയുടെ ശു'ങ്ങളെ പ
റക by astrological prognostication.

ശുഭ്രം S. white, bright. — ശുഭ്രാംശു the moon.

ശുംഭനായി നിന്നുള്ളൊരുമ്പർകോൻ CG. shin—
ing.

ശുല്ക്കം šulkam S. (prh. ചൊല്ക to command).
Toll, duty; promised sum കന്യകെക്കുള്ള ശു.
൧൦൦൦ അശ്വം Bhg. കന്യകാശു. Brhmd. dowry.
ശുല്ക്ക സാധനം ആക്കി Nal. betted it. — Tdbh.
ചുങ്കം. 370.

ശുല്വം šulvam S. (L. cuprum). Copper.

ശുശ്രൂഷ šušrūša S. (desid. of ശ്രു). 1. Wish—
ing to hear അക്കഥാശു. കൊണ്ടു ചോദിച്ചു. KR.
2. service പതിക്കു ശു. വഴിപോലേ ചെയ്ക KR.
to minister to. നമുക്കു ശു. ചെയ്യുന്നവർ TR.
(at meals); with Acc. താതനെ ശു. ചെയ്തു
കൊൾ Bhr.

[ 1091 ]
ശുശ്രൂഷക്കാരൻ a servant.

ശുശ്രൂഷണം serving, Bhg. പതിശു., ഭൎതൃശു.
Bhr.

denV. ശുശ്രൂഷിക്ക to serve, with Acc. തൽപ
ദം ശു'ച്ചു Nal.

ശുഷി šuši S. Drying (ശുഷ്).

ശുഷിരം S. a hole in the ground; perforated.

ശുഷ്കം S. (p. p.) dried, withered (L. siccus,
ചുക്കു 370.)

ശുഷ്കാന്തി So. heat, zeal ശു. യോടേ ശിവാൎച്ച
നം ചെയ്കയാൽ SiPu. — denV. ശുഷ്കാന്തി
ക്ക = ശു. പ്പെടുക.

denV. ശുഷ്കിക്ക to dry, wither ശു'ച്ച മല്ലിക
വല്ലി Si Pu. ഗാത്രവും ശു'ച്ചു PrC. (from
age). മലം (or വയറ്റിൽനിന്നു) ശു'ച്ചുപോ
ക vu. hard stools.

ശുഷ്മാവു S. fire; energy.

ശൂകം šūγam S. (ശോ). The awn of corn.

ശൂകമയം bristly.

ശൂകരം, see സൂകരം.

ശൂദ്രൻ šudraǹ S. 1. A man of the 4th caste
ഭക്തിയുള്ളവൻ ശൂ. ആയാലും ശൂ. അല്ല Bhg.
2. a Nāyar, chiefly lower Nāyar, their occupa
tions ചങ്ങാതം പട നായാട്ടു മുന്നാഴിപ്പാടുകാ
വൽ ഇല ശൂദ്രധൎമ്മം; their house ശൂദ്രവീടു;
ശൂദ്രമൎയ്യാദ കൊടുത്തുപറഞ്ഞു TR. spoke disres
pectfully to the N.

f. ശൂദ്ര & — ദ്രി; മാപ്പിള്ള ഒരു ശൂദ്രത്തിപ്പെണ്ണു
ങ്ങളെ അപരാധം ചെയ്തു TR. ശൂദ്രമ്മ
(Coch.), ശൂദ്രസ്ത്രീ.

ശൂനം šūnam S. (ശ്വി). Swelling, dropsy V1.

ശൂന്യം S. 1. empty, void ആദ്യന്തശൂ CG.
having neither beginning nor end. — ശൂ
ന്യപ്രദേശം a desert. സൂൎയ്യസന്നിധൌ തിമി
രങ്ങൾ ശൂന്യമാകും Bhg. will disappear. ശൂ.
ആക്ക to annihilate. മണ്ണട്ട കരഞ്ഞാൽ ശൂ.
(superst.) destruction or poverty. 2. a
cypher, dot, Tdbh. സൊന്ന. 3. So. T.
witchcraft (bringing to nought; envy V1.)

ശൂ. പറക to speak evil; see പഞ്ജ
ശൂന്യം.

ശൂന്യക്കാരൻ V1. envious; — ത്തി a witch.

ശൂന്യാണ്ടിക്ക V1. to mock, scoff.

ശൂരൻ šūraǹ S. (ശ്വി, G. kyros). A hero,
valiant, brave. [നായർ KU.

ശൂരത S. bravery, valour ശൂ. തികഞ്ഞ ൧൦,൦൦൦

ശൂരി, see ചൂരി.

ശൂൎപ്പം šūrpam S. Winnowing basket.

ശൂൎപ്പണഖാ AR 4., — ക (RC 466. R. 1 a), Rāva—
na's sister.

ശൂൎപ്പാകാരം N. pr. a temple near Gōkarṇa. Brhmd.

ശൂല šūla S. (ശോ). 1. = ശൂലം. 2. colic & other
sharp pains ശൂ. ൧൮ ജാതി a. med., 8 kinds
Nid.; ഉദര —, (കുക്ഷി —, ജഠര —), ഉഗ്ര —,
ഉരശ്ശു — (നെഞ്ഞു —), കരി — (കറുത്തൊരു
നീർ വീഴും), കറി — (കീഴ്വയറ്റിൽ വഴക്കാ
പോലേ ഉണ്ടാം), കഴുത്തു —, കുടൽ —, ജല —
(നീർ — hydrocele നീർ ഒലിക്കും), തൃഷ —,
നാഭി —, നേത്ര — (ophthalmia), പാൎശ്വ —
(പക്ക — liver-inflammation), പിത്ത —, പുഷ്ഠ
(പുറ —), പ്രാണ — (എല്ലാടവും പുണ്ണുണ്ടാം),
വാത — (മേൽ എല്ലാ കടയും), ശ്ലേഷ്മശൂല; ചൂല
ക്കെട്ടു, ശൂലനെമ്പലം wind colic. ശൂലെക്കു
നല്ലതു പാലു തോഴ CG. 3. = ശൂള.

ശൂലം S. 1. Impaling stake കഴു, crux.

ശൂലത്തിൽ ഇടുവിക്ക VyM. ശൂത്തിന്മീതേ കി
ടന്നുള്ളോർ CG. — met. ശൂത്തിലാകുമ്മുമ്പേ (അ
ശ്വരഥങ്ങൾ) Nal. before they be lost in play.
2. a pike, trident of Siva, chiefly as mark ദേവ
ങ്കലേക്കു വഴിപാടായി ശു. ചാൎത്തി വിട്ടിരിക്കു
ന്നു കാളകൾ VyM. ശ്രീശൂ. മറച്ചിരിക്കുമ്പോ
ലേ ഇരിക്കും a. med. ശുഭമാം ശൂലയോഗം ഉണ്ടാ
യ് വരും Mud. (astrol.).

ശൂലാകൃതം S. roasted on a spit.

ശൂലാഗ്രവാസം S. impalement അവനു ശൂ. ഗു
ണം PT. — so ശൂലാരോഹണം Mud., ശൂലാ
രോപണം.

ശൂല്യൻ S. = കഴുവേറി.

ശൂൽ šul S. (Onomat.). Hoo, shoo. In:

ശൂല്ക്കാരം as പന്നഗനാഥനു ശൂ. ഏറുന്നൂതി
ന്നിന്നു ∗എല്ലാം CG. from the increasing weight
of the earth. — also ശൂല്കരം (അനന്തനു ശൂ.
ൟഷൽ തളന്നുതായി, ദീൎഘങ്ങളായുള്ള ശൂ. ജാല
ങ്ങൾ CG. of a woman in travail), hissing from
cold, pain, etc. ∗(print: ഏറുന്നിതിന്നിതെല്ലാം).

[ 1092 ]
ശുള šūḷa = ശുല 3., ചൂളച്ചി A whore (379).

ശൃഗാലം šr̥ġālam S. A jackal.

ശൃംഖല šr̥ṅkhala S. A chain, Tdbh. ചങ്ങല 341.

ശൃംഖലതീൎത്ഥം N. pr. fane of Kanyākumāri KM.

ശൃംഗം šr̥ṅġam S. (L. cornu). A horn ശൃ. വി
ളിക്ക, ശൃംഗശബ്ദങ്ങൾകൊണ്ടു നിദ്ര ഉണൎത്തി
Bhg. — രണ്ടു ശൃംഗങ്ങൾ ഉയൎന്നു കാണാം AR.
peaks.

ശൃംഗാരം S. 1. Love—passion ശൃ. തന്നുടെ
ജീവനാം മംഗലനായ തിങ്കൾ CG. — ശൃംഗാര
ക്കളരികൾ KR. brothels — ശൃംഗാരയോനി
Kāma. 2. elegant dress ശൃംഗാരവേഷത്തോടു
AR. ശൃംഗാരമായി ചമയിച്ചു adorned wonder—
fully. ശൃംഗാരത്തോപ്പു V1. a pleasure garden
(Tdbh. ചിങ്കാരം 360).

ശൃംഗാരക്കാരൻ lascivious, a beau, gorgeously
dressed, also ശൃംഗാരി (ശൃം'രിയല്ല വൃദ്ധ
ക്കുരുടനിവൻ Bhr.), ശൃംഗാരിണി f.; ശൃം
ഗാരവാന്മാർ Si Pu. lovers.

ശൃംഗാരരസം, see രസം.

ശൃംഗാരവല്ലി a tree ശൃ. തൻ മങ്ങാത പോത
ങ്ങൾ എന്ന പോലേ CG.

denV. ശൃംഗാരിക്ക (& ചിങ്ക — V1.) to beautify.
ശൃം'ത്തിരിക്കുന്ന ശൃംഗാരക്കോപ്പു KR.

ശൃംഗി S. horned എന്നാൽ ശൃംഗികഴുടെ കൊ
മ്പു പിടിക്കാം Tantr. — ശൃംഗിവേരം (gin
ger) N. pr. a city near the Ganges. AR.

ശൃംഗേരി (= ശൃംഗഗിരി) N. pr. the birth—place
of Sankara Āchārya, (ശൃം. ശങ്കരാചാൎയ്യർ
Anach. KU.) where his successor still re—
sides, as rival of ആഴുവാഞ്ചേരിത്തമ്പ്രാക്കൾ.

ശൃണു šr̥ṇu S. (Imp. of ശ്രു) Hear! — മമ വച
സ്സു VetC.

ശൃതം S. (p. p. of ശ്രാ). Boiled, cooked ശൃതക
ഷായം.

ശെറകുAr.shara' A highroad, law Ti.

ശെഹീതു = ശഹിതു Mpl., ശെഹീതുകൾ.

ശേഖ് Ar. shēkh; An old man, descendant of
Muhammed etc., (see ശൈത്താൻ).

ശേഖരം šēkharam S. (ശിഖര). 1. A crown,
head—ornament കുന്നിമാലകൾ കൊണ്ടു ശേ. ചേ
ൎത്തു Bhg. കുലളേ'ൻ N. pr. (the best of his tribe)
Rāja of Trav. ചനു — AR., തിങ്കൾശേ'ൻ Sk.

Siva; ശേകരൻ N. pr. m. 2. T. M. an as—
semblage, heap വരുന്ന മുതഷ ശേ. ആക്കി
ക്കൊടുത്തയക്ക TR. ജനശേ. jud. a mob, riot
(= ചേരുക). ജനങ്ങൾ ശേഖരപ്പെട്ടു Trav. =
കൂടി വന്നു.

ശേഖരിരാജാ N. pr. Kshatriyas of Pālakāḍu.

denV. ശേഖരിക്ക (2) to pile up, അനവധിദ്ര
വ്യംശേ. Arb.; to collect കുടിയാന്മരുടെ പ
റ്റിൽനിന്നു വാങ്ങി ശേ., കുറയ ആളുകളെ
ശേ' ച്ചു കൊണ്ടു TR.

ശേഖരിപ്പു മുതൽപിടി the treasurer in Trav.

ശേണം S. N. pr. A land, സിന്ധുശേണങ്ങളും
Nal 4.

ശേഫസ്സു šēphas S. Penis (ശിഫ).

ശേർ H. sēr, A weight of 8 പലം (down to 3
പലം, Collam; No., Palg. of 24 Rs. = 2 പലം).

ശേഷം šēšam S. (ശിഷ്). 1. Remaining നീ
യും ശേ. കുഞ്ഞങ്ങളും TR. ശേ. പ്രതികൾ MR.
ശേ. സന്ന്യാസിനാർ etc. the other Sanyāsis.
2. remainder വൈരിശേ'ത്തെ കൊൽവാൻ
PT. നാമ —, സാമ —, etc. അമ്മെക്കും അപ്പ
നും ശേ. എന്നി ആക്കിക്കുളവോർ Pay. leave
them no residue, progeny. Often = എച്ചിൽ
leavings ഹോമം ചെയ്തൊരു പശു ശേഷത്തെ
പചിക്കേണം Bhg. meat. 3. what follows
after, futurity, end പറക ശേ. എന്നുര ചെയു
Mud. ഈശ്വരനല്ലാതേ ശേ. ഞങ്ങൾ്ക്കറിഞ്ഞുകൂടാ;
പഴശ്ശിയിൽ വന്നതിൻെറ ശേഷം വരും TR. I
should meet with similar treatment as at P.
എൻെറ ശേഷത്തിങ്കൽ after my death. 4. adv.
subsequently, since (often = ഇനി) അതിൻെറ
ശേ. or ശേഷമായിട്ടു after that. ശേഷേ finally.
5. moreover, it ought however to be added
that TR.

ശേഷക്കാർ (2) survivors, relatives, descend—
ants കാരണവനോടു കുടി ശേ. നിലം നട
ക്കാറുണ്ടു MR. എൻെറ ശേ. നചന്നു വരുന്നു
jud.

ശേഷക്രിയ S. funeral obsequies, mourning &
oblations കഴിഞ്ഞവരേ ശേ.കൾ കഴിവാൻ
TR. for the deceased. പുരുഷന്മാർ ഇല്ലായ്ത
കൊണ്ടു ശേ. കൾ ഒക്കയും അപ്പൻ കഴിച്ചു

[ 1093 ]
TR. അവൻ എനിക്കു ശേ. യും ചെയ്യേണ്ടാ
KR. (a disinherited son). ശേ. ചെയ്യിച്ചു Mud.

ശേഷദശ S. old age.

ശേഷൻ S. or ആദിശേഷൻ, അനന്തൻ Višṇu's
serpent, hence Višṇu = ശേഷശായി Brhmd.

ശേഷഭുക (2) who eats leavings.

ശേഷി S. 1. Subordinate എല്ലാവരും നമുക്കു
ശേ. യായിരിക്കേണം Nal.; also obsequious—
ness; ശേഷിഭാവം being included in the major
term, generality. 2. M. (vu. ശേയി, ചേയി)
strength, ability പണികളെ നടത്തുവാൻ ശേ.
ഉണ്ടു doc. തറവാട്ടിൻെറ ചേയികൊണ്ടു power.
ശരീരശേ. TR. കാരണവർ അവരെ ശേ. യാ
ക്കി brought up. ബാപ്പ മരിക്കുമ്പോൾ ഞാൻ
കുട്ടി ആകുന്നു ശേ. കുറയും, നടപ്പാൻ ശേ. പോ
രായ്ക MR. മോഷണത്തിന്നല്ലാതേ മറെറാന്നി
ന്നും ശേ. യായ്വരുമോ SG. (Kr̥šṇa). 3. aid as
of ancestors കാരണ ശേ. എനക്കുണ്ടെങ്കിൽ TP.

ശേഷിപ്പെടുക to make an effort. ചുഴലിഭഗവ
തിയുടെ തിരുവപള്ളം ശേ'ട്ടു TR. by an order
or oracle from the Chul̤ali Bh. (hon. = അ
രുളി ച്ചെയ്ക).

denV. ശേഷിക്ക to remain. ശേ.നീ Bhr. sur—
vive! മരി ച്ചു ശേഷിച്ചുള്ള പട Brhmd. ച
ത്തു ശേ'ച്ചുള്ള സേനാജനം ഭ്രപനെ സേവി
ച്ചു Si Pu. who survived the slaughter. അ
വൻ ചേയിക്കുന്നതല്ല vu. he will die.

ശേഷികേടു (2) want of strength, ability or
means; ശേഷികെട്ടുപോയി.

VN. ശേഷിപ്പു remnant, balance, rest ഞങ്ങൾ
4 പേർ മാത്രം ശേ. ണ്ടയിരുന്നു TR. = ശി ഷ്ടം;
ചേയ നാളത്തരാം vu.

CV. ശേഷിപ്പിക്ക to leave, spare, preserve.

ശൈത്താൻAr. šaitān, Satan, a devil ശൈ.
ഉറഞ്ഞു Mpl. വാക്കു ചേക്കിനേ പോലേ ചേലു
ചൈത്താനെപ്പോലേ prov.

ശൈത്യം šaityam S. (ശീത). 1. Cold ശൈ. എ
ഴുമാറു വീതു തുടങ്ങിനാൾ CG. cool resolution,
pleasant temper. 2. med. cooling, of medi—
cine, food, etc., opp. vu. ഉഷ്ണം.

ശൈഥില്യം šaithilyam S. (ശിഥില). Slackness,
irresolution ശൈഥില്യാത്മനാപാതി നല്ലി AR.

= അയഞ്ഞ. — ബന്ധുശൈ'ശങ്ക Mud. ഹൃദയ
ശൈ. നീക്കുക VilvP. to reform.

ശൈലം šailam S. (ശില). A mountain കാറ്റി
ന്നു ശൈ. തമസ്സിന്നു സൂൎയ്യൻ RS. ശൈലപൂര
ങ്ങൾ Bhr. the moss on river—rocks. — ശൈലാം
ശദേശം Malayāḷam. ശൈലാഗ്രത്തിൽ Nal. —

ശൈലീഭ്രതൻ petrified.

ശൈലാലി. ശൈളൂഷൻ S. an actor.

ശൈലേയം S. mountainous (storax, rock—salt).

ശൈല്യം So. (fr. ശീലം or = ശല്യം). ശൈ'ങ്ങൾ
ചെയ്തു mischief, tricks.

ശൈവം šaivam S. Relating to Siva, his sect
, temple, story, etc.

ശൈവലം S. the duck—weed, Blyxna Seivala
= പായൽ confervæ; met. രാഗദ്വേഷാദി
കളാം ശൈ'ങ്ങൾ VCh.

ശൈവ്യ S. (from Siva or Sivi) N. pr. — വീയി
നാൾ വിപ്രനെ Bhg.

ശൈശവം šaišavam S. (ശീശു). Childhood
— വിട്ടു വളൎന്നിതു യൌവനം VetC.

ശൊക്കനാഥൻ T., see ചൊക്ക —.

ശോകം šōγam S. (= ശുകു). Grief, sorrow ശോ
കസന്തോഷങ്ങൾ Chintar. (= സുഖദുഃഖം) ശോ
കങ്ങൾ ഒക്കയും കാലക്രമം കൊണ്ടു പോകും,
ശോകനാദമോടേ വിലപിക്ക KR. ശോകേന
Instr. woefully. ശോകം തീൎക്ക Bhr. to comfort.

ശോകാന്വിതൻ, — ാകുലൻ, — ാവിഷ്ടൻ S. griev—
ed = ശോകവാൻ.

denV. ശോകിക്ക to grieve ബന്ധുമരണേന
ശോ'പ്പവർ, എന്തിന്നുശോകിച്ചീടും KR. ശോ'
ച്ചുവീണു Bhr.

ശോചനം S. grieving. — denV. നഗ്നനായി
ശോചിക്കയും VCh.

ശോകു šokh P., šauq Ar., Gaiety ദീനും ശോ
കും ഞെറിയായി നടത്തി Ti.

ശോചിസ്സു šōǰis S. (ശുചി). Light.

ശോണം šōṇam S. (ചുവന്ന, G. kyanos). Red,
crimson.

ശോണാതീരേ KR. of the river Sōṇa.

ശോണിതം S. blood = രക്തം.

ശോണിമ S. redness, ശോ. കലൎന്ന പുഷ്പം Nal.

ശോതരവു ചൊല്ക V1. To foretell (ജ്യോതിഷം).

[ 1094 ]
ശോധന šōdhana S. (ശുധ്). 1. Cleansing,
മലചോതന V1. a med.; refining metals. 2. (5)
examination, search സീതാവഹ്നിശോ. ചെയു
KR. an ordeal. കുടിശോ. ചെയ്ക, കഴിക്ക; പീ
ടികശോ. നോക്കുംപോൾ TR. to search houses.
അവരെ ശോ. നോക്കി MR. persons. (396).
3. trial, temptation V1. T.

ശോധനക്കാരൻ an examiner, searcher.

ശോധനക്കോൽ a probe (ശലാക).

ശോധനം S. purifying മൂത്ര — GP. ൧൩ആം
ദിനം ചിലശോ'ങ്ങൾ ചിതമോടു ചെയു KR.
purification after funeral.

ശോധനീയം S. to be purified or corrected.

denV. ശോധിക്ക 1. to brighten, cleanse മാന
സം മുകുരം ശോ'പ്പാനായി പാരം യാചിക്കു
ന്നു CG. 2. to search V1. (= ചോദിക്ക).

part. ശോധിതം S. refined, corrected ധൎമ്മമ
ല്ലെന്നു ശാസ്രശോ'മല്ലെന്നും KR. excused
by the law? (or ചോദിതം?).

ശോധ്യം S. to be cleansed, corrected, also ശോ
ദ്യം ചെയു Mox. Day. = ചോദ്യം (see ദുശ്ശോ
ദ്യം).

ശോഫം šōpham S. & ശോഥം Swelling (ശ്വി).

ശോഫഗുന്മം a. med. Leucophlegmathia.

ശോഭ šōbha S. (ശുഭ്). Lustre, splendour, beauty
ഉഷാ —, പ്രഭാതശോഭ V1. dawn, തിരുമൈ
ശോഭയും Anj. ശോഭ കെതടും Bhg.

ശോഭക്കേടു 1. want of splendour, disgrace.
2. = അശുഭം inauspiciousnessശോ.ഉണ്ടായ്വ
രാ Sah. — (also ശോഭകേടു).

ശോഭനം S. splendid. നിൻവാക്കുകൾ ശോ.ഏ
റ്റവും Bhr. handsome, auspicious.

ശോഭവാൻ S. id. (ആയ്നിന്ന കാൎവ്വൎണ്ണൻ CG.).

denV. ശോഭിക്ക S. to shine ഇവരാൽ ദിക്കുകൾ
എല്ലാം ശോഭിച്ചീടും അൎക്ക ചന്രന്മരക്കൊ
ണ്ടംബരം എന്നപോലേ KR. — fig. ആ അ
വസ്ഥ ശോ'ക്കാതേ കഴിവാൻ MR. lest it
come to light. ഗോപുരധ്വജപ്രാസാദാല
യങ്ങളെക്കൊണ്ടു ശോഭിച്ചയമായം VilvP.
resplendent. — part. ശോഭിതം shining,
adorned.

CV. ശോഭിപ്പിക്ക f. i. ഇതു നിൻെറ ശരീരത്തെ

പരിശോഭിപ്പിക്കും KR. ശുഭം ജനിപ്പിച്ചുശോ'
ക്കും Bhg 12. [idle fellow.

ശോമാരി (fr. T. ശോമ്പേറി a sluggard). A lazy,

ശോഷം šōšam S. (ശുഷ്). Drying up= വറണ്ടി
രിക്ക Asht. ഗാത്രശോ. Bhg.

ശോഷണം S. id., ശരീരം ശോ. ചെയ്യും തപ
സ്സ Bhr. ശോ. മരണമാം VCh. the death
of trees; fig. ദോഷങ്ങൾക്കു ശോ. ചെയ്ക
Bhg. = ക്ഷയിപ്പിക്ക.

denV. ശോഷിക്ക to dry up, waste away ദേ
ഹം ശോ'ക്തും Nid. ശോ'ച്ച തോയങ്ങൾ CG. —
fig. ശേഷം ഭാരം ശോ'ച്ചു പോയി CG. —
part. ശോഷിതം.

CV. ശോഷിപ്പിക്ക to cause to dry or waste
away. ആഴിയേ ശോ'പ്പൻ, തപം ചെയ്തു
ശരീരം ശോ'പ്പൻ, അഗ്നി അതിനെ ശോ'
പ്പാൻ KR.

ശൌക്ല്യം šauklyam S. (ശുക്ല). Whiteness. —
ജരാശൌക്ല്യം V2. = നര.

ശൌചം šauǰam S. (ശുചി). 1. Cleansing,
ablution esp. after easing nature, hence ശൌ
ചത്തിന്നു പോക, ശൌചാചാരം = ബാഹ്യത്തി
ന്നു 2. purity സത്യശൌചാദിഗുണങ്ങളും KR.
denV. ശൌചിക്ക to ease nature, — ക്കാഞ്ഞാൽ
prov. നഗ്നനായിശൌ'യും VCh. (forbidden),
— പ്പാൻ പോക vu.

ശൌണ്ഡൻ šauṇḍaǹ S. (ശുണ്ഡ). Drunk,
smart — മന്നവൻ തന്നുടെശൌണ്ഡത കാട്ടുവാൻ
CG.; also ശൌണ്ഡ്യരാം പാണ്ഡ്യമഹീശർ‍ CG.
ശൌണ്ഡികന് S. a distiller & vendor of liquors
മദ്യം ചമച്ചുവില്ക്കന്നശൌ'ന്മാർ KR. — ശൌ'
ക = തീയത്തി.

ശൌരി šauri S.( ശുര). K/?/šṇa;Vasudēva.Bhg.

ജയശൌരേ ChVr. (Voc).

ശൌൎയ്യം S. prowess = ശുരത, as ശൌ. പൊഴു
ത്തിക്കും KU. നാരിമാരോടു ശൌ'ങ്ങൾ കാട്ടി
KR. വാനരന്മാൎക്കു വാന്മേൽ ശൌ. ആകുന്നു,
കര ചരണമല്ല ശൌൎയ്യാസ്പദം AR.

ശൌൎയ്യവാൻ = ശുരൻ a hero.

ശ്ച്യുതിതം ščyuδiδam S. (p. p.) Dropped, shed.

ശ്മശാനം šmašānam S. (ശമ
ശയനം). A
cemetery. ശ്മ'ത്തോളം കൂടിപ്പോരും Brhmd.

[ 1095 ]
burial or burning ground. cemetery. ഇപ്പോൾ ശ്മ'മായ്വന്നു
Brhmd. ലങ്കീപുരം KR. = ചുടല.

ശ്മശാനക്കുഴി a grave.

ശ്മശാനത്തുണി Tantr. (for charms).

ശ്മശാനപ്പറമ്പു, — സ്ഥലം a burial—ground
(Christ.)—

ശ്മശാനവാസി Siva; any Kēraḷa man, be—
cause corpses are burnt in each garden
ശ്മശാലസ്ഥലവാസികൾ Anach.

ശ്മശ്രു šmašru S. Mustaches ശ്മ. കേശാദിരോ
മങ്ങൾ ൩ ॥ കോടി VCh. അനാഗതശ്മ. വാം
വടു Bhr. അനാരുഢശ്മ. വാകുന്നവൻ Mud. a
beardless stripling.

ശ്മശ്രുനികൃന്തനൻ S. a barber.

ശ്യാന്തികഴിക്ക (loc.) = ശാന്തി.

ശ്യംമം šyāmam S. Black, dark—blue, also ശ്യാ
മളം, f. i. ശ്യാമൈകവൎണ്ണങ്ങളായ കുതിരകൾ
Brhmd. [അളിയൻ.

ശ്യാലൻ šyālaň S. & സ്യാ — Wife's brother,

ശ്യാവം Šyāvam S. = ശ്യാമം Brown, livid.

ശ്യാവനേത്രത Asht. = കരുവാളിപ്പു.

ശ്യേനൻ šyēnaǹ S. (white). A hawk= പരുന്നു,
pl. ശ്യേനകൾ Sk.

ശ്രദ്ധ šraddha S. [šrat (L— credo)☩ ധാ].
1. Faith, trust, attention, devotion ഗുരുശാസ്ര
വിശ്വാസം ശ്ര. KeiN. ശ്ര. യാം പായും വിരി
ച്ചു VCh. the sail of faith. ഭക്തിശ്ര. കൾ രണ്ടു
മല്ലാതേ ഉള്ള വൃത്തികൾ Chintar. സമസ്തം ശു
ദ്ധയാ (Instr.) ചെയ്താൽ പ്രസാദിക്കും മഹാ
ദേവൻ SiPu. ശ്ര. യാ കേട്ടു Bhg. ശ്ര. കൊടുത്തു
കേൾക്ക vu. 2. wish രുചിയോടു ഭുജിപ്പതി
ന്നെന്തുനിൻശ്ര കൾ RS. ഭോജനശ്ര. യില്ലായ്ക
Nid. no appetite. ശ്ര. എന്തു Bhg. what do you
wish? ശ്ര. പെണ്ണീടുന്നതെത്ര നാൾ നിന്നെ കാ
ണ്മൻ CG.

ശ്രദ്ദധാനൻ S. part. pres. = വിശ്വസിക്കുന്ന
വൻ Bhr.; also ശ്രദ്ധിതനായി സേവ ചെ
യ്തു Bhg. devotedly.

ശ്രദ്ധാലു S. faithful; longing.

denV. ശ്രദ്ധിക്ക S. to desire ശ്ര'ച്ചത് എന്തു Bhg.
ശ്ര'ക്കും വൈരപ്രതികാരം PT. to think on
revenge. ശ്രൎപ്പണഖ രാമനെ ശ്ര'ച്ചു AR.
loved. ശ്ര'ച്ചു കേൾക്ക vu. attentively.

ശ്രന്ഥനം šranthanam S. Stringing flowers.

ശ്രമം šramam S. (G. kamnō). Exertion, toil
പഠിച്ചതിൻഫലം ശ്ര. തന്നേ KR. സമരം ചെ
യ്യേണം ശ്രമവും ചെയ്യേണം ChVr. — ശ്രമക്കാ
രൻ industrious — ശ്രമക്കേടു negligence
— ശ്രമസലിലരഹിതം Nal. sweatless.

ശ്രമണൻ S. an ascetic, Samana. Jaina ശ്ര
ന്മാരാദിയായൊരു പോലേ ഭുജിച്ചു KR.

ശ്രമദക്ഷിണ S. hire given to assistant cooks.

denV. ശ്രമിക്ക 1. to exert oneself, take trouble.
ശ്ര'ച്ച് അവനെപിടിച്ചുകൊണ്ടു TR. caught
with some trouble. 2. v. a. to cultivate
diligently വിദ്യകൾ ഒന്നും ശ്ര. യില്ല Sah.
ഇപ്പോഴത്തേ പ്രയത്നം നാം ശ്ര'ച്ചതു TR.

ശ്രയണം S. Refuge = ആശ്രയം.

ശ്രവണം šravaṇam S. (ശ്രു). 1. Hearing,
listening. 2. the ear, the organ of hearing
ശ്രവണേന്രിയം. 3. = ഓണം 183.

ശ്രവസ്സു S. the ear; renown (G. kleos).

denV. ശ്രവിക്ക S. to hear, Bhr.

CV. ബ്രുഹ്മവാക്യത്തെ ശ്രവിപ്പിച്ചാർ KR. pro—
nounced, repeated.

ശ്രാണം šrāaṇam S. (p. p. of ശ്രാ). Boiled.
ശ്രാണ = കഞ്ഞി.

ശ്രാദ്ധം šrāddham S. (ശ്രദ്ധ; faithful). Offer—
ing to the manes സംവത്സരശ്രാ. ഊട്ടുക Bhr.
ചാത്തം 354. Tdbh.; നിത്യശ്രാ.: നിച്ചീത്തം 549;
ശ്രദ്ധദേവൻ KR. Yama. [an ascetic.

ശ്രാന്തൻ šrāndaǹ S.(p.p. of (ശ്രമ്).Wearied;

ശ്രാന്തി S. fatigue, lassitude ശ്രാ. കളഞ്ഞു പ
ഠിച്ചു CG. ആൎക്കും ശ്രാ. യുമില്ല KR. none
was tired of it.

ശ്രാമ്പി, see സ്രാമ്പി.

ശ്രാവകൻ šrāvaγaǹ S. (ശ്രു). A Buddhist.
Mud.

ശ്രാവണം S. causing to hear (ശ്രവണം 3. =
ഓണം 183).

ശ്രാവ്യം S. deserving to be heard മഹാജന
ശ്രാ. UR. ജഗച്ശ്രാവ്യമാം ചരിതം AR.

ശ്രാവു, see ചിറാകു. [served.

ശ്രിതം šriδam S. (p. p. of ശ്രി). Cherished,

ശ്രീ šrī S. (Ceres). 1. Lakshmi, the goddess of
plenty ശ്രീഭ്രമിമാരായി മേവുന്ന ദേവിമാർ CG.

[ 1096 ]
സുകൃതികൾ മന്ദിരേ ശ്രീദേവിയായതും പാപി
കൾ മന്ദിരേ അലക്ഷമി ആകുന്നതും DM. ശ്രീപ
തി,ശ്രീമണാളൻ KumK. Vīšnu. 2. fortune,
prosperity. ശ്രീയുള്ള fortunate. ശ്രീ പോരായ്ക
Sah. misfortune. രാജ്യശ്രീ ചലിക്കുന്ന വെള്ള
ത്തിൽ ഓളം പോലേ KR. എന്നാൽ ശ്രീ നി
ല്ക്കും KU. തൊണ്ടെക്കു ശ്രീ ഉണ്ടു prov. luck.
3. glorious, holy (prefixed to names) ശ്രീപാദം
= തിരുവടി, a sort of invocation (= blessed!).
ശ്രീവിളിപ്പിക്ക an old royal custom of calling
ശ്രീതേ (ചിരുതവിളി 364.) KU.

ശ്രീകണ്ഠൻ S. Siva.

ശ്രീകരം S. giving fortune ശ്രീ'മായ കൎമ്മം.

ശ്രീകാൎയ്യക്കാരൻ the superintendent of a
temple, fr. ശ്രീകാൎയ്യം sacred business.

ശ്രീകാഷദേഷം Sk. = ചീയാഴി N. pr. Sheally.

ശ്രീകോവിൽ the sanctuary of a temple. ശ്രീ'
ലിന്റെ വാതിൽ MR.

ശ്രീതേ S. (3) blessing on thee!= vu. ചിരുത.

abstr. N. ശ്രീത്വം S. 1. wealth, luck. 2. the
firstlings, heave—offerings, which it is
dangerous to appropriate to common uses.

ശ്രീധരൻ S. Višṇa a famous teacher GnP.

ശ്രീനാവാക്ഷേത്രം = തിരുനാവായി KU.

ശ്രീനിവാസൻ, ശ്രീപതി S. Višṇu.

ശ്രീപീഠം S. an altar ശ്രീ'ത്തിന്മേൽ പ്രതിഷ്ഠ KU.

ശ്രീഭഗവതി = ശ്രീദേവി. Lakshmi.

ശ്രീമത്സ്യം V2. the saw—fish (കൊമ്പൻശ്രാവു).

ശ്രീമദം S. intoxication by success, ശ്രീമദാ
ണ്ഡൻ PT.

ശ്രീമാൻ S., ശീമാൻ prosperous, blessed, glori—
ous ശ്രീ. സുഖിയൻ prov. — f. ശ്രീമതി (V1.
ശീമാട്ടി) — n. ശ്രീമത്തു, as ശ്രീമൽസക
ല്ഗുണസമ്പന്നർ TR. (complimentary ad
dress).

ശ്രീരംഗം N. pr. a temple near Trichināpa/?//?/i.

ശ്രീരംഗപട്ടണം N. pr. Seringapatam.

ശ്രീവത്സം S. a curl of hair on the breast of Višṇu ;= തുരങ്കം.

ശ്രീവത്സഗോത്രം a Gōtra of Brahmans.

ശ്രീവരം S. the gift of fortune, ശ്രീ. നിശ്ചയം
Mantr.

ശ്രീവേല the daily evening service.

ശ്രീഹാനി waste, destruction of wealth.

ശ്രുതം šruδam S. (p. p. of ശ്രു, G. klytos).
1. Heard, understood. 2. sacred learning.

ശ്രുതി S. 1. Hearing ശ്രുതിഹാനിവരും Nid.
ശ്രുതിനിഗ്രഹം id. 2. report (ജനശ്രു.), fame
മഹാലോകരും ചുരുതയാകും പെണ്ണും KU.
3. sound മണിശ്രുതി of a bell. ശ്രു. പിടിക്ക to
assist in piping, blow a trumpet in long pro—
tracted note; to incite, urge on. B. ശ്രു. കൂട്ടുക
to increase the tone. 4. a holy text, നാലാം
ശ്രുതിക്രിയചെയ്തു Bhr. the 4th Veda. ശ്രുതിയു
ക്തി അനുഭവമുള്ള കാൎയ്യം what is recommended
alike by tradition, reason & experience; texts
about കൎമ്മം are called അല്പശ്രുതിവാക്യം, those
about ജ്ഞാനം are ബലശ്രുതിവാക്യം Tattw.
പ്രബലശ്രുതിവാക്യം ജ്ഞാനകാണ്ഡത്തെ ചൊ
ല്ലുന്നു VedD.

ശ്രുതികേടു 1. disappointment. എനിക്കു ശ്രു. വ
രുത്തി promised falsely. 2. infamy.

ശ്രുതിക്കാരൻ an assistant piper. B.

ശ്രുതിയാക്കുക, — പ്പെടുത്തുക to publish.

ശ്രേണി šrēṇi S. (ശ്രി). A line, row, street.
പുരോഹിതശ്രേ. SiPu. = സമൂഹം: ശ്രേണിക
ൎമ്മങ്ങൾ Bhr. the list of caste—occupations.

ശ്രേയസ്സു šrēyas S. (ശ്രീ). 1. Better, best.
ശ്രേയാൻ m. 2. prosperity, happiness തങ്ങ
ളെ ശ്രേ. ൦ഗുണങ്ങളും കേട്ടു, നമുക്ക് അതു കൊ
ണ്ടു ശ്രേ. വരേണം TR. ശ്രേ. ഉണ്ടാക ഭവാനു
KR. ശ്രേയസ്സുളിൽ ഒന്നു മുഖ്യം Bhg. the
highest good (=പുരുഷാൎത്ഥം) is ഭക്തി.

ശ്രേഷ്ഠം S. (Superl.) best, superior; മുനിശ്രേ
ഷ്ഠൻ etc.

ശ്രേഷ്ഠത,— ത്വം S. excellency, superiority.

ശ്രേഷ്ഠി S. the head—man of a trade or art
ശ്രേ. വൎത്തകൻ Mud (hence ചെട്ടി 380.).
ശ്രേ. യും ഭയപ്പെട്ടു Nal. the merchant (hon.).
— സൎവ്വനഗരശ്രേഷ്ഠ്യം (S. superiority) Mud.
authority over.

ശ്രോണം šrōṇam S. = ശോണ, f. i. നല്ലൊരു
ശ്രോ. എന്ന നദവും കാണലാം KR.; (— ൻ S.
lame).

[ 1097 ]
ശ്രോണി šrōni S. (L. clunes). The hips &
loins ശ്രോ.മൻത്തിട്ട തന്നെയും വെല്ക, CG.;
hence: വിപുലശ്രോണിയാൾ SiPu. with large
buttocks. ചുറോണി തങ്ങളുടെ അടുത്തു മേല്ക്കു
ഴിക്കു മീതേ MM.

ശ്രോണിതം šrōṇiδam = ശോണിതം Bhr. വാ
കശ്രോ. Nid23. of 4 kinds; also semen femi
neum V1.

ശ്രോതാവു šrōγāvụ S. (ശ്രു). A hearer.

ശ്രോതവ്യം deserving to be heard ഭഗവൽക
ഥാ —Bhg.

ശ്രോത്രം S. the ear ശ്രോത്രകന്ധ്രത്തിൽ കൂടേ
PT. ശ്രോത്രസൌഖ്യങ്ങളായവാക്യങ്ങൾ KR.
consoling.

ശ്രോത്രിൻ S. a learned Vēda—brahman ശാ
സ്ത്രവും തപസ്സും മുനിശ്രോ'ന്മൎക്കും ഗുണം
Bhg. ശാസ്ത്രികൾ എല്ലാരും ശ്രോ'രും CG.
ശ്രോ'ന്മാരായുള്ള കപികൾ KR. (to assist
at Sugrīva's coronation).

ശ്രൌതം S. (ശ്രുതം), referring to the Vēdas
ശ്രൌത (vu. ത്ര) ധൎമ്മത്താൽ മദന്തിയില
പുത്രോല്പാദം ചെയു SiPu. (a priest by
cohabiting with the Queen).

ശ്ലക്ഷ്ണം šlakšṇam S. Slight, fine ശ്ല'മായി എ
ഴുന്നു കടുകോടു സമാനമായി Nid.

ശ്ലഥം šlatham S. Relaxed, അവധാനം ശ്ലഥ
മായി വരും KeiN.

ശ്ലാഖ, see ശലാക.

ശ്ലാഘ šlāgha S. Praise; also തൻെറ ശ്ലാഘി
തത്തിന്നു ഹാനി വരും PT. honor.

ശ്ലാഘിക്ക S. to eulogize മയിലുകളെശ്ലാ'ച്ചു Arb.
സമൎത്ഥരായ ജനങ്ങളെക്കുറി ശ്ലാ'പ്പാൻ ഇ
ടവരും vu.

ശ്ലാഘ്യൻ S. praiseworthy, venerable (Tdbh.
ചാക്യാർ; ചാക്കി 352). — അവളെ ശ്ലാഘ്യ
പ്പെടുത്തി KN. commended.

ശ്ലിഷ്ടം šlišṭam S. (part.). Clung to.

ശ്ലീപദം šlīpad/?/am S. Elephantiasis, പെരി
ക്കൽ.

ശ്ലീഹാ šlišṭam Syr. An apostle, ശ്ലീഹന്മാർ PP.

ശ്ലേഷം šlēam S. (ശ്ലിഷ്). 1. Contact, em

brace. 2. association, paronomasia, irony
ശ്ലേഷവാക്യം, — കാവ്യം.

ശ്ലേഷ്മം S. phlegm = കഫം (in the human body
ആറു നാഴി VCh.). ചുലേണ്ണം, ചിലേഴ് മ്മം
a. med.; also ശ്ലേ'ത്തിന്നും പറ്റിയാൽ Nid.
20 ജാതിയുള്ള ശ്ലേ'ത്തിന്നും ഇരിപ്പിടം ദേ
ഹം AdwS.

ശ്ലേഷ്മജ്വരം phlegmatic fever, — നാഡി low
pulse, — വ്യധി phthisis.

ശ്ലേഷ്മാതകം S. Cordia myxa = നറുവരി f. i.
ശ്ലേ. കൊണ്ട് ഒരു യൂപം KR.

ശ്ലോകം šlōγam S. (ശ്രു) 1. Fame, f. i. ഉത്തമ
ശ്ലോകനെ കണ്ടു CG. 2. a verse, stanza; a
Sanscrit metre & Sanscrit language (ഭാഷയ
ല്ല ശ്ലോ. തന്നേ). ശ്ലോകാൎത്ഥംപറക to translate.

ശ്വഃ švaḥ, švasS. (L. cras). To—morrow അദ്യ
വാ ശ്വോവാ AR. today or to—morrow. ശ്വഃ
പ്രഭാതേ കാണുമേ KR.

ശ്വൻ švaǹ S. (L. canis, G. kyōn). A dog,
Nom. ശ്വാ, f. ശുനി.

ശ്വപചൻ S. cooking dogs, = ചണ്ഡാലൻ, a
low caste (ശ്വ'ന്മർ Mud.), vu. ശൊപച്ചൻ.

ശ്വമാസം S. dog's meat MC.

ശ്വവൃത്തി S. service.

ശ്വഭ്രം švabhram S. A hole, chasm.

ശ്വയഥു švayathu S . = ശോഫം, ശോഥം.

ശ്വശുരൻ švašuraǹ S. (L. socer, Ge. schwa—
ger). A father—in—law എൻെറ ശ്വ. KR.

ശ്വശ്രം S. a mother—in—law.

ശ്വസനം švasanam S. (L. queri). Breath
ing, — ൻ wind.

ശ്വസിക്ക S. to breathe, ശ്വസിച്ചിരിപ്പതും Bhg.

ശ്വസ്തനം S. (ശ്വ, ശ്വഃ švas; L. crastiuum).
What is to—morrow.

ശ്വാവു švavụ S. (Nom. of ശ്വൻ). A dog ശ്വാ
വിൻെറ മൈഥുനം പോലേ prov.

ശ്വനൻ S. id., ശ്വാനങ്ങൾ എന്ന പോലേ CG.
ശ്വാ'ന്മാർ വളഞ്ഞുള്ള മാൻപേട KR. — ശ്വാ
നി f. a bitch.

ശ്വാപദം S. a beast of prey.

ശ്വാസം švāsam S. (ശ്വസ്). Breath ശ്വാ. ക

[ 1098 ]
ഴി ച്ചുകൂടായ്ക Asht. so ഇടുക, കൊൾ്ക; വലിക്ക
to breathe hard; വിടുക, നേരേ അയച്ചൂട;
മുട്ടുക to be unable to breathe, മുട്ടിപ്പിക്ക to
stifle. Bhg. — 6 ശ്വാ. (വീൎപ്പു) =1 വിനനാഴി
ക. — ശ്വാ. നാറുക = വായിനാറുകV1. — ശ്വാ
പോയി Palg. vu. broke a wind.
ശ്വിത്രം švitram S. (ശ്വിത, E. white). White
leprosy = വെളുപ്പു med. ശ്വിത്രകം Nid 19.

ശ്വേതം S. white; silver സാഗരം വളഞ്ഞുള്ള
ശ്വേതപൎവ്വതം KR. — ശ്വേതാതപത്രം AR. =
വെണ്കുട.

ശ്വേതിമ S. whiteness ശ്വേ. പൂണ്ടൊരു ഭ്രതി CG.

ഷ ŠA

ഷ occurs but rarely in Mal. words, for origi—
nal ഴ (ഊഴം, മുഷിയുക, സാക്ഷ); also for യ
(കാരിഷം, മാനുഷം). Original ഷ is changed
into ച (ഷഡംഗം, ചടങ്ങു), ഴ (അനിഴം), ട
(വിഷഹാരി — പിടാരൻ); or assimilated (ശു
കം, ചുക്കു; വിഷ്ണു, വിണ്ണു).

ഷഡംഗം šaḍ/?/aṇġam S. (ഷഷ്). 1. Six mem—
bers; 6 accessory acts or ceremonies ചടങ്ങു
341; 6 supplements of the Vēdas. 2. six
cooling drugs മുത്തെങ്ങ ചന്ദനം ശുണ്ഠ ഇരു
വേരി പൎപ്പടം രാമച്ചം.

ഷഡാധാരം S. the 6 chief regions of the
body, (ആറു നില).

ഷഡാനനൻ S. = ഷണ്മുഖൻ Sk.

ഷഡൂൎമ്മികൾ Bhg. the 6 waves opposing life
= ശോകമോഹാദി.

ഷഡ്വിധം S. of 6 kinds; ഷഡ്രസം VCh.
The 6 tastes.

ഷഡ്വൈരികൾ S. the 6 vices. Bhr.

ഷണ്ഡം šaṇḍ/?/am S. (& ശ —) 1. A hermaphro—
dite ഷ'ന്മാരായ്വന്നുകൂടും VCh. will be born neither
male nor female. — ഷ'ന്മാരായ്വന്നു നാം Bhg. =
തോറ്റു, നിഷ്ഫലമായി. 2. a multitude കുണ്ഡ
ലഷ, മിവ്വും Bhr. വൃക്ഷഷ. മറഞ്ഞു AR. behind
a clump of trees.

ഷണ്ഡൻ S. 1. a eunuch, impotent. ഷ'ന്മാർ
അരിവിച്ചാർ KR. (in Harem). ഷ'നാം ഭൎത്താ
വിനെ Bhr. 2. a bull at liberty.

abstr. N. ഷണ്ഡത്വം S. the state of a her—
maphrodite etc. ഷ.പോയി Bhr.; also ഷ
ണ്ഡത.

(ഷഷ്): ഷണ്നയം S. the 6 methods ഷ. അറി
യരുതാതേ പോം Sah. (see നയം).

ഷണ്മലം S. the 6 excretions ഷ. പോക്കി കാ
യശുദ്ധി ചെയ്ക KeiN.

ഷണ്മുഖൻ S. the 6 faced, Subrahmaṇya, Sk.

ഷഷ് šaš S. Six, generally pronounced ഷൾ,
ഷട്ട്.

ഷഷ്ടി S. 60. — ഷഷ്ടികം = നവിര. 536.

ഷഷ്ഠി S. the 6th lunar day (ഷ. വ്രതം). ഷ
ഷ്ഠിയും വിഷ്ടിയും: (എന്തെങ്കിലുമൊരു നല്ല
തിം തണ്ണിയതും കഴിപ്പാൻ തുടങ്ങുമ്പോൾ ച
ട്ടിയോവിട്ടിയോ മറേറാ നോക്കീട്ടല്ലേ മുട
ക്കം വരുന്നതു No. vu.). — The 6th case,
Genitive, gramm.

ഷഷ്പലം S. the പഞ്ചകോലം together with
ഇന്തുപ്പു GP 60.

ഷൾക്കം S. an aggregate of six. കാമാദിഷ.
Bhg. the 6 sins.

ഷൾകൎമ്മം S. the 6 occupations of a Brahman,
ബ്രാഹ്മണനു ഷ. ഉള്ളതിൽ കേരളബ്രാഹ്മ
ണനു ൫ കൎമ്മമേ ഉള്ളു Anach. (he must not
beg). [Brhmd. = ധാതു.

ഷൾക്കൌശികം S. six treasured ഷ. ദേഹം

ഷൾഗ്രാമക്കാർ six villages with peculiar pri
vileges, as near Sučīndra KM.

ഷൾജ്ജം S. the 4th note (see under ശബ്ദം), കാ
നത്തിൽ പോയി ഷ'വും പാടി CG., of bees
Bhg 8.

ഷൾച്ചമയവികല്പങ്ങൾ VedD. 6 Sāstras.

ഷൾപദം S. a bee; insect; also ഷൾപാദിയാ
യ്വന്നു RS.

ഷൾപ്പഴം S. six fruits ഷ'മാലകൾ CG.

ഷൾഭാഗം S. the 6th part of the crops, the
old land—tax രാജാക്കന്മാൎക്കു ഷ. ഇല്ലാതേ