താൾ:33A11412.pdf/1087

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശിരഃക — ശില്പം 1015 ശില്പക — ശിവയോ

ശമിക്കയില്ല Mud. നിന്റെ ശരീരം ദഹിക്കുന്നതു
കാണ്മാൻ എന്റെ ശിരസ്സിൽ എഴുതീട്ടുണ്ടോ SG.
അനുജ്ഞയെ ശിരസി (Loc.) വഹിച്ചുകൊണ്ടു
Bhr., ശിരസ്സി ധരിച്ചു VetC. bore, brought.
2. top; chief.

ശിരഃകമ്പം S. shaking the head, vertigo ഒന്നു
ടൻ ശി. ചെയ്ത Sk. greeted. — സത്തുക്കളാൽ
ശി'നം ഉണ്ടാക്കേണം VCh. nod, assent.

ശിരശ്ഛേദം beheading സ്വപ്നേശി'യായിട്ടു തോ
ന്നിലും Bhg.

ശിരസിലിഖിതം VetC. = തലയെഴുത്തു; ശിരസി
വിധിലേഖനം CrArj.

ശിരസ്ത്രം S. a helmet ശി. കെട്ടി മുറുക്കി KR.,
also ശിരസ്ത്രാണം.

ശിരോധരം S. the neck, ശിരോധി.

ശിരോമണി S. a gem worn in the crest നിൻ
ശി. കൊണ്ടുപോകേണം എന്മാൻ വന്നു Bhr.
(= ശിഖാമണി). ശുദ്ധമൂഢശി. a capital
blockhead.

ശിരോരോഗം, ശിരോൎത്തി S. headache.

ശില šila S. A stone, rock. 2. an image കരി
ങ്കല്ലു ശില, ഓടുശില.

ശിലാജതു S. bitumen. — ശിലാധാതു chalk.

ശിലാമയം made of stone. — ശിലാവൃഷ്ടി hail.

ശിലാസ്ഥിരം petrified, immovable ശി'മായ്വന്നു
ശരീരം VilvP.

ശിലീമുഖം S. a bee, arrow ശി'ഖവിക്രമം AR.

ശിലോച്ചയം S. a mountain, ശി. കണ്ടു KR.

ശിലവു, see ചെലവു.

ശിലാക, see ശലാക.

ശിലാപം So., T. ചലാപം V1. (= ജലലാഭം).
Pearl—fishery V1. ശി. കുളിക്കുന്നവർ (or കുഴി —)
divers. Trav., ശലാത്തുതുറ V2.

ശിലീന്ധ്രം S. A mushroom CG. (സി —).

ശില്പം šilpam S. 1. Perfection in mechanical
arts. ശി. കലൎന്ന തല്പം CG. an elegant bed.
അപ്പുരി ത്നിൽ വിളങ്ങി നിന്നീടുന്ന ശി'ങ്ങൾ
CG. architectural beauties, elaborate works,
minute embellishments. ശി'ങ്ങൾ അഴിഞ്ഞു
പോയി KR. (in conflagration) — fig. ശില്പ
പുരുഷൻ V1. a perfect gentleman. ശി. എന്നേ
പറയാവു Sah. wonderful! ശി'മായി സമ്മാനി

ക്ക handsomely, പരക Mud 3. elegantly. നാ
ല്പതും ശി'മായി അഞ്ചും അക്കാതം Mud. exact
ly 45 K., accurately. 2. any mechanical art.

ശില്പകശാസ്ത്രം S. = ശില്പം 2. ശി'ത്തിന്നവൻ
കല്പകവൃക്ഷം തന്നേ Mud. an artist; esp.
sculpture & architecture ശില്പവിദ്യ.

ശില്പച്ചൊൽ V1. a rhetorical figure.

ശില്പി S. 1. an artizan, artificer, architect ത
ട്ടാൻ മുതലായ ശി. കൾ VyM. ശി. കൾ വന്നു
യൂപം ശില്പമാക്കിനാർ KR. 2. M. = ചിപ്പി,
as ശി.യിൽ വീണ മഴത്തുള്ളി VCh. oyster—
shell.

denV. ശില്പിക്ക to work minutely, bring to per
fection സ്ഫടികങ്ങൾ കൊണ്ടു ശി'ച്ച നീരാഴി
KR. — (V1. has ശില്ക്ക, ലിത്തു to be perfect).

ശില്പിശാസ്ത്രം mechanics, architecture.

ശിവം šivam S. (ശ്വി to swell, increase). Happi
ness, സദാശി. eternal bliss. ശിവമോടു കൂപ്പും
Anj.

ശിവ S. a female jackal, ശിവകൾ Sk.

ശിവകവചം S. Siva's breast—plate, a mantra
ശി. അഖിലദുരിതക്ഷയം ശിക്ഷിച്ചു കൊൾക
നീ; ശി. ഗ്രഹിപ്പിച്ചു SiPu.

ശിവങ്കരം S. conferring happiness, SiPu.

ശിവൻ S. the God Siva. ശി. എന്നല്ലാതേ ചൊ
ല്ലരുതിക്കാലം ChVr. lean but commend our
cause to God in silent prayer. ശിവശിവ
interj. of wonder & distress: Oh dear! —
Bhg. അയ്യോ ശിവശിവ എന്നകന്നാർ Bhr.
— N. pr. m. ശിവരാമൻ.

ശിവപുരം a Siva temple, esp. ചോവരം 398,
hence: ശിവപുരക്കൂർ So. the Shaiva faction.

ശിവപുരാണം SiPu. a Purāṇa.

ശിവപ്പേരൂർ Anj. & തൃശ്ശി — N. pr. Trichoor.

ശിവബലി & ശിവേലി (or ശ്രീ?) the evening
service in temples KR.

ശിവബ്രാഹ്മണർ Shaivas, lower Brahmans in
temple service V1.

ശിവയോഗികൾ, കോല്ക്കുന്നത്തു (കാല്ക്കുന്നത്തു?)
ശിവാങ്ങൾ, ശിവമയന്മാർ N. pr. a Sanyāsi
through whose advice Calicut prospered
KU.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1087&oldid=199113" എന്ന താളിൽനിന്ന് ശേഖരിച്ചത്