താൾ:33A11412.pdf/1096

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്രീകണ്ഠൻ — ശ്രീവരം 1024 ശ്രീവേല — ശ്രോണം

സുകൃതികൾ മന്ദിരേ ശ്രീദേവിയായതും പാപി
കൾ മന്ദിരേ അലക്ഷമി ആകുന്നതും DM. ശ്രീപ
തി,ശ്രീമണാളൻ KumK. Vīšnu. 2. fortune,
prosperity. ശ്രീയുള്ള fortunate. ശ്രീ പോരായ്ക
Sah. misfortune. രാജ്യശ്രീ ചലിക്കുന്ന വെള്ള
ത്തിൽ ഓളം പോലേ KR. എന്നാൽ ശ്രീ നി
ല്ക്കും KU. തൊണ്ടെക്കു ശ്രീ ഉണ്ടു prov. luck.
3. glorious, holy (prefixed to names) ശ്രീപാദം
= തിരുവടി, a sort of invocation (= blessed!).
ശ്രീവിളിപ്പിക്ക an old royal custom of calling
ശ്രീതേ (ചിരുതവിളി 364.) KU.

ശ്രീകണ്ഠൻ S. Siva.

ശ്രീകരം S. giving fortune ശ്രീ'മായ കൎമ്മം.

ശ്രീകാൎയ്യക്കാരൻ the superintendent of a
temple, fr. ശ്രീകാൎയ്യം sacred business.

ശ്രീകാഷദേഷം Sk. = ചീയാഴി N. pr. Sheally.

ശ്രീകോവിൽ the sanctuary of a temple. ശ്രീ'
ലിന്റെ വാതിൽ MR.

ശ്രീതേ S. (3) blessing on thee!= vu. ചിരുത.

abstr. N. ശ്രീത്വം S. 1. wealth, luck. 2. the
firstlings, heave—offerings, which it is
dangerous to appropriate to common uses.

ശ്രീധരൻ S. Višṇa a famous teacher GnP.

ശ്രീനാവാക്ഷേത്രം = തിരുനാവായി KU.

ശ്രീനിവാസൻ, ശ്രീപതി S. Višṇu.

ശ്രീപീഠം S. an altar ശ്രീ'ത്തിന്മേൽ പ്രതിഷ്ഠ KU.

ശ്രീഭഗവതി = ശ്രീദേവി. Lakshmi.

ശ്രീമത്സ്യം V2. the saw—fish (കൊമ്പൻശ്രാവു).

ശ്രീമദം S. intoxication by success, ശ്രീമദാ
ണ്ഡൻ PT.

ശ്രീമാൻ S., ശീമാൻ prosperous, blessed, glori—
ous ശ്രീ. സുഖിയൻ prov. — f. ശ്രീമതി (V1.
ശീമാട്ടി) — n. ശ്രീമത്തു, as ശ്രീമൽസക
ല്ഗുണസമ്പന്നർ TR. (complimentary ad
dress).

ശ്രീരംഗം N. pr. a temple near Trichināpa/?//?/i.

ശ്രീരംഗപട്ടണം N. pr. Seringapatam.

ശ്രീവത്സം S. a curl of hair on the breast of Višṇu ;= തുരങ്കം.

ശ്രീവത്സഗോത്രം a Gōtra of Brahmans.

ശ്രീവരം S. the gift of fortune, ശ്രീ. നിശ്ചയം
Mantr.

ശ്രീവേല the daily evening service.

ശ്രീഹാനി waste, destruction of wealth.

ശ്രുതം šruδam S. (p. p. of ശ്രു, G. klytos).
1. Heard, understood. 2. sacred learning.

ശ്രുതി S. 1. Hearing ശ്രുതിഹാനിവരും Nid.
ശ്രുതിനിഗ്രഹം id. 2. report (ജനശ്രു.), fame
മഹാലോകരും ചുരുതയാകും പെണ്ണും KU.
3. sound മണിശ്രുതി of a bell. ശ്രു. പിടിക്ക to
assist in piping, blow a trumpet in long pro—
tracted note; to incite, urge on. B. ശ്രു. കൂട്ടുക
to increase the tone. 4. a holy text, നാലാം
ശ്രുതിക്രിയചെയ്തു Bhr. the 4th Veda. ശ്രുതിയു
ക്തി അനുഭവമുള്ള കാൎയ്യം what is recommended
alike by tradition, reason & experience; texts
about കൎമ്മം are called അല്പശ്രുതിവാക്യം, those
about ജ്ഞാനം are ബലശ്രുതിവാക്യം Tattw.
പ്രബലശ്രുതിവാക്യം ജ്ഞാനകാണ്ഡത്തെ ചൊ
ല്ലുന്നു VedD.

ശ്രുതികേടു 1. disappointment. എനിക്കു ശ്രു. വ
രുത്തി promised falsely. 2. infamy.

ശ്രുതിക്കാരൻ an assistant piper. B.

ശ്രുതിയാക്കുക, — പ്പെടുത്തുക to publish.

ശ്രേണി šrēṇi S. (ശ്രി). A line, row, street.
പുരോഹിതശ്രേ. SiPu. = സമൂഹം: ശ്രേണിക
ൎമ്മങ്ങൾ Bhr. the list of caste—occupations.

ശ്രേയസ്സു šrēyas S. (ശ്രീ). 1. Better, best.
ശ്രേയാൻ m. 2. prosperity, happiness തങ്ങ
ളെ ശ്രേ. ൦ഗുണങ്ങളും കേട്ടു, നമുക്ക് അതു കൊ
ണ്ടു ശ്രേ. വരേണം TR. ശ്രേ. ഉണ്ടാക ഭവാനു
KR. ശ്രേയസ്സുളിൽ ഒന്നു മുഖ്യം Bhg. the
highest good (=പുരുഷാൎത്ഥം) is ഭക്തി.

ശ്രേഷ്ഠം S. (Superl.) best, superior; മുനിശ്രേ
ഷ്ഠൻ etc.

ശ്രേഷ്ഠത,— ത്വം S. excellency, superiority.

ശ്രേഷ്ഠി S. the head—man of a trade or art
ശ്രേ. വൎത്തകൻ Mud (hence ചെട്ടി 380.).
ശ്രേ. യും ഭയപ്പെട്ടു Nal. the merchant (hon.).
— സൎവ്വനഗരശ്രേഷ്ഠ്യം (S. superiority) Mud.
authority over.

ശ്രോണം šrōṇam S. = ശോണ, f. i. നല്ലൊരു
ശ്രോ. എന്ന നദവും കാണലാം KR.; (— ൻ S.
lame).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1096&oldid=199123" എന്ന താളിൽനിന്ന് ശേഖരിച്ചത്