താൾ:33A11412.pdf/1078

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശക്തിമാ — ശംഖം 1006 ശംഖച — ശണ്ഠ

calling a man യോഗി, a woman യോഗിനി,
meat ശുദ്ധി, spirits വസ്തു etc.

ശക്തിമാൻ S. (1) powerful, able.

ശക്യം S. 1. possible, practicable ശ. അല്ലാതു
ള്ള കാൎയ്യം പ്രയത്നേന ശ. ആക്കിടുവാൻ PT.
2. ability ശ'വും വേണം VCh. = ശക്യത.

ശക്രൻ S. Indra. ശക്രധനുസ്സ് the rainbow,
vu. ച —.

ശങ്ക šaṇga S. 1. Doubt, uncertainty ശങ്കകൾ
അകലുവാൻ പറഞ്ഞു Bhg. fear, (ശങ്കാവിഹീ
നം PT.), jealousy. 2. modesty, respect. Cpds.
ഉൾ —, മത —, മെയി —; ശ. ജനിപ്പിക്ക fig.
to put to shame, excel.

ശങ്കക്കേടു 1. fearlessness. 2. disrespect, dis—
honor V1. [ness.

ശങ്കാഭാവം reverence; reserve, coyness, shy—

ശങ്കാരഹിതം S. fearlessly ശ. പുറപ്പെട്ടാൻ AR.

ശങ്കാശീലൻ S. retired, apprehensive V2.

denV. ശങ്കിക്ക 1. to suspect ഒരു തറവാട്ടിൽ
ദോഷം ശ'ച്ചു KU. ചാരിത്രദൂഷണം ശ. KR.
2. to be bashful ശ'ച്ചു പറക, opp. ശ'യാതേ
freely, boldly. 3. to respect, honor അ
വനെ ശ'ച്ചടങ്ങി. [ed.

part. pass. ശങ്കിതനായി നിന്നു CG. shy, alarm

ശങ്കരൻ šaṇgaraǹ S. (ശം). 1. Causing happi—
ness. Siva. — ശങ്കരാചാൎയ്യർ KU. the restorer
of Sivaism & lawgiver of Kēraḷa. 2. N. pr.
കുഞ്ഞിയങ്കരൻ TP.

ശങ്കു šaṇgu S. A stake, pale, trunk അത എ
നിക്കു മനശ്ശ. വായി തീൎന്നു sticking fast = ശല്യം.

ശങ്കുല H. sangsi (?) or fr. ശംഖു; Pincers to
cut betelnut.

ശംഖം šaṇkham S. 1. A chank, conch, Voluta
of different kinds വലമ്പുരി —, ഇടമ്പുരിശ.
used as vessels for libations, & for blowing as
a horn ഊതുശ. etc. 2. coll. C., No. = ടങ്കം 1.
a screw—chisel to bore holes in granite. 3. the
temple—bone തലശ'ങ്ങൾ കുത്തീടും Nid. ശംഖ
ദേശത്തിങ്കൽ ഒന്നു കുത്തിനാൻ KR. 4. a large
number, 1,000 Millions CS. നൂറായിരം കോടി
യായതു ശ. പോൽ KR. — മഹാശ. = 100,000

ശ. (മാശ. = 10,000 Millions CS.). ആയിരം ശ'
ങ്ങൾ AR.

ശംഖചക്രം a wheel & conch stamped on
bodies as signs of Višṇu. [conch.

ശംഖധ്വനി, — നാദം S. the sound of the

ശംഖപുഷ്പം & ചങ്കുപു — Clitoria Ternatea with
blue shell—like flowers, ശംഖപു'ത്തിലേ വേർ
GP 62. 77. വെളുത്തശ. Tantr.

ശംഖമുദ്ര the seal of some high Brahmans in
lieu of signature.

ശംഖു (& ചങ്കു 340) = ശംഖം, f. i. ശംഖൂതുക,
ശ. ധ്വനി UR. പൊൻശംഖിൽനിന്നു ജന്മനീർ
when the king has to give it പൊന്മയമായ
ശംഖു CG.

ശങ്കുംകുപ്പി a Volkameria or = ശംഖപുഷ്പം.

ശംഖുതിരി & ശ. പിരി the winding in shells
& in a screw, hence ശങ്കീരി V1. a screw,
spindle; No. Er̀. Palg. (vu. ചങ്കീരി) a screw—
cover of ഉറുക്കു, ഏലസ്സ് etc., the windings
of a ball of thread etc.

ശംഖുമുദ്രVišṇu's trident used as a seal or
stamp by the Cochin Sarkār.

ശംഖുവിളി blowing the conch.

ശചി šaǰi S. The wife of Indra (ശക്ര), who is
ശചീപതി, ഇന്ദ്രശച്യാദികൾ the Gods.

ശഠൻ šaṭhaǹ S. (= ശത്ര ?). Refractory, per—
verse, obstinate; a rogue, fool ശഠന്മാരോടു
ശാഠ്യം വേണം prov.

ശഠത S. unruly disposition, opposition, muti—
nous manner, നികിതി എടുക്കേണ്ടതിന്നു പി
ന്നേയും ശ. ഉണ്ടായ് വരും, ഓരോരോ വേണ്ടാ
ത ശ. കൾ പിടിച്ചു നില്ക്കുന്നു, ശ. കൾ ഭാവി
ക്കരുതു TR. ശ. യും ശാഠ്യവും പറഞ്ഞു TR.

denV. ശഠിക്ക to behave haughtily, resist,
ശണ്ഠിക്ക.

ശഠോക്തി S. a taunt ഇത്തരം ശ. കൾ KR.

ശണം šaṇam S. (& ച — 343.). Hemp, Canna—
bis & Crotolaria juncea. ശണസൂത്രം twine.

ശണ്ഠ šaṇṭha (ശഠ or C. ശണ = ചിനം). Quarrel.
ശ. കൂടുക; എന്നെ വന്നു ശണ്ഠകൾ ഇട്ടു Bhg.
fought. — തമ്മിൽ ശ്ഠിച്ചിരിവരും രാജധാനി
യിൽ എത്തി PT. disputing.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1078&oldid=199103" എന്ന താളിൽനിന്ന് ശേഖരിച്ചത്