ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/യ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 941 ]
വല്ലവിമാർ CG. നാരിമാർമൌലികേ CG.
the best of its kind.

മൌഷ്കൎയ്യം S. (മുഷ്കര). മൌ. കാട്ടി നടക്ക VCh.
To behave insolently.

മൌഹൂൎത്തൻ S. = മുഹൂൎത്തക്കാരൻ.

മ്യാൽ myāl (C. = മേൽ, or മിട്ടാൽ?) So. Land
watered by rain, on which rice-plants are sown
thickly.

മ്രാൽ mrāl (അത്തിമെരാൽ Rh.) Ficus excelsa
[മ്രാലിന്റെ കുരു GP 69.

മ്രിശ = മിറിശ.

മ്ലാനം mlānam S. Faded; languor = മ്ലാനി.

മ്ലാവു mlāvu̥ So. An elk MC.

മ്ലേഛ്ശൻ mlēččhaǹ S. Speaking indistinctly,
a barbarian അനുദ്രുഹ്യുവിൻ മക്കൾ എല്ലാം മ്ലേ
ഛ്ശജാതികൾ Bhr. മ്ലേഛ്ശനീചജാതികൾ എ
ന്നാകിലും മുക്തി വന്നീടും, ഒല്ലാത ദുർമ്ലേ’ന്മാ
രും ജീവന്മുക്തന്മാരം KeiN. gen. Mussulmans,
Europeans, in CC. = യവനർ. മന്നിടം മ്ലേഛ്ശാ
ധിപത്യമായ്‌വരും Bhg.

മ്ലേഛ്ശത S. barbarianism; abomination.

യ YA

യ is initial in Dravidian pronouns (യാൻ, or
ഞാൻ, യാവൻ); hardly in any verbal root.
It changes readily with palatal consonants,
as യവനൻ — ചോനകൻ, ജോനകൻ; (ചാമം
fr. യാമം); അരയൻ, രായർ fr. രാജാ; ദശ
മുഖൻ Tdbh. തെയമുകൻ etc. Initial യ is often
found in the form of എ (യൌവനം — എവ്വനം
SG.; എമൻ = യമൻ), of ഞ‍ (ഞാൻ fr. യാൻ),
and even ന (യുഗം — നുകം). Some യ are
derived from വ (ആയിരം fr. സഹസ്രം, C. സാ
വിരം; അറിയിക്ക fr. അറിവിക്ക) by the in-
fluence of palatal vowels. Final യ is fre-
quently dropped (as തേങ്ങായ്, തേങ്ങാ, തേങ്ങ;
വായി & വാ).

യ S. Relat. pronoun in യഥഃ യഥാ, യൽ, യാ
വൽ etc. യമ്പ്രതി രുചി ഭവതി അവൻ തന്നേ
വല്ലഭൻ VetC. whom she likes.

യകൃൽ yaɤr̥l S. (L. jecur). The liver, Asht.

യക്ഷൻ yakšaǹ S. (യജ്). A demi-god, a
Paradēvata യക്ഷരാജന്റെ പുഷ്പകം പോലവേ
പല്ലാക്കു KR. Kubēra. ധരിപ്പെഴും ഇയക്കർ RC.
f. യക്ഷി S., (vu. ലച്ചി) a nightmare, also
nocturnal pollution യക്ഷിദ്രോഹത്തിന്നു ന
ന്നു a med. ഒരു യ. പീഡ സഹിപ്പാൻ Anj.
demoniacal possession; also written എക്ഷി
യാമിവൾ KR. = രാക്ഷസി താടക.

യക്ഷിണി S. id. യക്ഷിണീപീഡെക്കു രക്ഷാ
ചൊൽ എങ്ങിനേ CG.

യക്ഷ്മാവു yakšmāvu̥ S. (prec). Pulmonary
consumption രാജയ’വും പിടിച്ചു Si Pu. രാജയ
ക്ഷ്മണാ മരിച്ചു Bhr.; also രാജയക്ഷ്മം പിടി
പ്പെട്ടു മരിച്ചേൻ Si Pu.

യജമാനൻ yaǰamānaǹ S. (യജ്), 1. A person
that institutes a sacrifice & pays for it. 2. a
master, lord രാജാവ് ഒക്കയും അനുസരിച്ചു
യജമാനസ്ഥാനമായിരിക്കയും ചെയ്തു TR. by
indulging them the Rāja gained immense
popularity. — mod. f. യ’നിച്ചി & — നത്തി.

യജിക്ക S. to sacrifice, worship പശുക്കൾ ത
ന്നെ വധം ചെയ്തിട്ടു യജിക്കുന്നു, അശ്വമേധ
ക്രിയയാ. യ Bhg.

CV. ജയിപ്പിക്കേണം നിങ്ങൾ എന്നെക്കൊണ്ടു
KR. യജ്ഞങ്ങൾകൊണ്ടു യജിപ്പിച്ചു മുനിമാ
രെ CG.

യജുസ്സ് S. sacrificial formula; the യജുൎവ്വേദം
[Bhg

യജ്ഞം S. A sacrifice = യാഗം f. i. ആര
ണർ ചൂഴുറ്റു കൃഷ്ണയ’ങ്ങൾ കൊണ്ടു യജിച്ചു, ആ
ജ്യത്തെക്കൊണ്ടു യ’ങ്ങൾ ചെയ്യുന്നു CG. ഭവാ
നാൽ ഹനിച്ചീടിന യജ്ഞപശുക്കൾ Bhg.-fig.
വിജ്ഞാനയ. കൊണ്ടു കേവലാത്മാനം ആത്മനി
യജിച്ചു Bhg.

യജ്ഞശാല Bhg. = യാഗശാല.

യജ്ഞസൂത്രം S. = പൂണുനൂൽ.

യതഃ yaδaḥ S. (യ). Whence; because, for.

യതി yaδi S. (യമ്). Subduer of passions, a
Jaina beggar യതിവരനും ഭൂമിക്കും VetC. യ
തിവേഷമായി Bhg. = സന്യാസി.

[ 942 ]
യതനം S. exerting oneself. ചേരുവാൻ യ.
ChVr. trying to keep peace.

യത്നം S. effort, exertion ജയിപ്പാൻ യ. ചെ
യ്തു etc.

denV. എത്ര താൻ യത്നിച്ചാലും അത്രയല്ലുളളു
ബലം, വളരേ യ’ച്ചുപദ്രവം കളക, പ്രാ
ണൻ തന്നേ യ’ച്ചു ധരിക്കുന്നേൻ KR. =
പണിപ്പെട്ടു.

യഥാ yathā S. (യ). As, according to.

യഥാകാമം S. ad libitum യ. ഭക്ഷിക്ക Bhg.

യഥാക്രമം S. in order വയസ്സിന്റെ യ. KU.

യഥാഗതം പോയി as he came, so. — ഗമിച്ചു
യഥാഗമം VetC.

യഥാതത്വം S. truthfully യ. കേട്ടാലും മമ ജ
[ന്മം Bhr.

യഥാതഥാ എന്നു പറയുന്നവൻ agreeing to
every proposal.

യഥാന്യായം S. properly ഇരുന്നു യ. KR.

യഥാപുരം S. as formerly KR. യ’രേ Sk.

യഥാപ്രകാരം ആക്ക = യഥാസ്ഥാനം ആക്ക.

യഥാബലം S. = ആവോളം.

യഥായോഗ്യം S. fitly V1. Brhmd.

യഥാരുചി S. as you please യ. വല്ല ദിക്കിലും
പോയി Nal.

യഥാൎത്ഥം S. reasonable, true തെളിയിച്ചതു യ.
[അല്ല. MR.

യഥാലാഭേന ജീവിക്കുന്നു Bhg. to live upon
that which one may get.

യഥാവൽ S. as it was; accidentally, sponta-
neously യ. ചെന്നു കണ്ടു KU.; vu. യഥാ
വിലേ, യഥാലേ.

യഥാവിധി S. according to precept.

യഥാശക്തി S. as much as possible യ. മഹാ
ഫലം prov.

യഥാശാസ്ത്രം S. according to scripture യജി
[ച്ചു യ’മായി KR.

യഥാസുഖം S. comfortably ഇരുത്തിയ. Brhmd.
വാണിതു യ. SiPu. യ’ത്തോടേ ഇറങ്ങി TR.
safely.

യഥാസ്ഥാനം S. in proper state or place. യ’
മാക്ക (& യ’ത്തിൽ), യ’പ്പെടുത്തുക to reform,
restore.

യഥേഛ്ശം ഇരിപ്പതു VetC. &

യഥേഷ്ടം S. as one pleases, also യഥേഷ്ടയാ
കുംവണ്ണം ഭുജിച്ചു KU.

യഥോക്തം S. as commanded കൎമ്മം യ. അല്ലാ
ഞ്ഞു Brhmd.

യഥോചിതം S. suitably ബോധിപ്പിച്ചെഥോ.
PP. യ’മായിട്ടിരുന്നാർ KR. all in their
proper places.

യൽ yad S. (യ). What, (L. quod), that.
യദാ S. when = എപ്പോഴോ.

യദി S. if.

യദു yaďu S. N. pr. A king എതുനാതൻ Anj.
the father of the Yādavas CG. CC.

യദൃഛ്ശ yadr̥ččha S. (യൽ, ഋഛ് to go). Following
one’s own will, spontaneous യ. ാലാഭത്തിങ്കൽ
തുഷ്ടനായി Bhg. Instr. ഇന്നെദൃഛ്ശയാ KR. മ
രിച്ചീടിനാൾ എ’യാ VetC. accidentally, provi-
dentially, abraptly, vu. എ’യാൽ.

യദൃഛ്ശിക്ക id. ഭൂതലത്തിൽ ദേവകൾ യ. യായ്‌വ
ന്നു KR.

യന്താവു yandāvu̥ S. (യമ്). A restrainer,
charioteer, Bhg.

യന്ത്രം S. 1. A machine, engine; mill, con-
trivance യന്ത്രപ്രയോഗം കൊണ്ടു by mechani-
cal means. ആരുമേ കൂടാതേ വേണുവീണാദി
കൾ ഗാനം ചെയ്യുന്ന യ. Bhg. musical boxes.
2. a necklace with amulet മന്ത്രരചിതയ’ങ്ങൾ
ധരിപ്പിച്ചാൾ KR.; often എന്ത്രം & ഇന്ദ്രം Mantr.
a copper leaf with cabalistic figures worn in
the girdle V1.; also a writ, deed. 3. a plan,
scheme. യന്ത്രഫലം result. 4. a bulwark കൊ
ന്തളങ്ങൾ അതിചിത്രമാം യ’ങ്ങളും KR. 5. mys-
terious nameless articles ആ ഏ. ഇങ്ങോട്ടു
കൊണ്ടുവാ that thing the name of which does
not occur to me ആ എന്തിര മാച്ചിൽ etc. (see
എന്തു 158).

യന്ത്രഉഴിഞ്ഞൽ, — ഞ്ഞാൽ a perpendicular round-
about (with 4 cradles).

യന്ത്രക്കല്ലു a millstone.

യന്ത്രക്കാരൻ a mechanic; an engineer; also
യന്ത്രപ്പണിക്കാരൻ.

യന്ത്രത്തോരണം Mud. a triumphal arch con-
trived so that a portion might fall.

യന്ത്രപ്പട്ടിക KM. an inscription.

യന്ത്രപ്പാലപങ്ക്തി AR. draw-bridges.

[ 943 ]
യന്ത്രപ്പാവ an automaton യ. കൾ തിരിക Mud.
രാജസേവകന്മാരാം യ. കൾ എല്ലാം Nal.

യന്ത്രപ്പുളളു a target, a mark in shape of a bird.

യന്ത്രശബ്ദം S. the din of a mill യ. പോലേ
ദന്തങ്ങളെ കടിച്ചു KR.

യന്ത്രി a contriver, schemer.

യന്ത്രികൻ a mechanic, driver യ നായ നളൻ
Nal. (S. യന്ത്രകൻ).

denV. യന്ത്രിക്ക S. to contrive, scheme, plan മ
ന്ത്രികൾ മന്ത്രിച്ചു മന്ത്രിച്ചു യ’ച്ചു Mud.

യന്ത്രിതം S. (part. pass.) 1. checked. 2. chain-
ed യന്ത്രിത തസ്കരൻ VetC. യ’നായ്ക്കിടക്കുന്നു
PT. കാമാനലയ’ൻ VetC. tormented.

യമം yamam S. Restraining, refraining from
enjoyments & passions. (Often with ദമം) ഹിം
സ കൂടാതേ ഇരിക്കുന്നതു യ. അല്ലോ Bhg 11.

യമകം S. 1. alliteration, rhyme. 2. twins;
also എണ്ണയും പശുവിൻ നെയ്യും med.

യമതാട So. (T. ച —, H. ǰam-dhar fr. യമൻ)
a dagger; also മദ്ധ്യേവഹിച്ചോരെമതാട
തന്നേ എടുത്തു Sk.

യമൻ S. 1. subduer, the God of death & Hades,
യമദൂതർ his ministers, യമപുരി his resi-
dence. യമഭക്തി പൂണ്ടു യമപടം അഴകി
നോടു നിവിൎത്തി Mud. a picture of hell.

യമഭയം അകലുവാൻ SiPu. 2. twins യമ
ന്മാർ CG. = Nakula, Sahadēva.

യമ — & യമലോകപ്പിരട്ടൻ “one who cheats
the devil.”

യമളം S. a couple. യ’ന്മാർ twins. യമളെക്കു
ളള ലക്ഷണം Nid 3. a kind of hiccough.

denV. യമിക്ക S. to restrain, govern.

യമുന S. N. pr., the river Jamna CC.

യവം yavam S. (G. zea). Barley.

യവക്ഷാരം S. nitre യവഴ്ക്കാരം a. med. = ച
വൎക്കാരം.

യവനർ yavanar S. 1. Yavan, Greeks വീര
രാം യ’ന്മാർ KR. പാരസീകന്മാർ യവനഗണ
ങ്ങളും Mud. തുൎവശുപുത്രർ യ’ന്മാരായിപ്പോയി
Bhr. 2. often for Muhammedans & Europeans
യവനേശ്വരന്മാർ Sāhibs; see ചോനകൻ,
ജോ. —. In Syr. യവുനാ PP. a Greek.

യവാഗു S. (യവ). Fermented rice-gruel, പഴ
ങ്കഞ്ഞി.

യവാതു MC. = ജ — A civet cat.

യവിഷ്ഠൻ Superl. of യുവാൻ. The youngest.

യശല കുശലന്മാർ T. Palg. = കുശലവ
ന്മാർ (കുശം 277.).

യശസ്സു yašassu̥ S. (L. decus). Glory ഭഗവദ്യ
ശസ്സിനെ ഗാനം ചെയ്തു Bhg; fame ജയിച്ചു യ.
ലഭിച്ചവൻ KR.

യശസ്കൻ, — സ്വാൻ, — സ്വി S. famous.

യശോഹാനി വന്നു Bhg. we are dishonored.

യശോദ S. Bhg 10. Kr̥šṇa’s foster-mother
(Tdbh. എശോദ 162.).

യഷ്ടാവു yašṭāvu̥ S. A. sacrificer (യജ്).

യഷ്ടി yašṭi S. A stick, staff, Tdbh. ഇട്ടി 104,
ൟട്ടി 118. f. i. യ. യും പിടിപ്പെട്ടു VCh. using
a staff.

abstrN. നമ്മുടെ യഷ്ടിത്വം എത്രയും കഷ്ടം PT.
my stupidity.

I. യാ yā 5. = ഏ pron. inter. യാതു, യാവൻ.

II. യാ Ar. Oh! Ah! യാ മഹീയദ്ദീൻ എന്ന വിളി
കേട്ടാറേ jud. cry of murder or alarm (see
മൊഹീ —).

യാഗം yāġam S. (യജ്). A sacrifice ൧൨ സം
വത്സരംകൊണ്ട് ഒടുങ്ങുന്നൊരു യാ Bhr. നാ
ന്മറകളും യാഗങ്ങൾ ആറും പൊയ്യോ KeiN. യാ.
കഴിപ്പാൻ അറിയരുതാതേ പോം Sah. മുട്ടിക്കി
ടന്നൊരു യാഗത്തെ രക്ഷിപ്പാൻ Bhg. യാഗകാ
ൎയ്യത്തിന്നു സഭ കൂടുമ്പോൾ Anach.

യാഗവാൻ S. a sacrificer യാ’നാം മുനി VetC.

യാഗശാല S. a place of sacrifice, Bhr.

യാഗാദികൎമ്മങ്ങൾ all kinds of oblations etc.

യാഗാൎത്ഥം S. for sacrifice നിന്നെ യാ. ബലി
കൊടുക്കും VetC.

യാചകം yāǰaɤam S. (യാച്). Begging ബാ
ലകൻ തന്നുടെ യാ’ത്താൽ CG. യാ’മായി കൊ
ടുക്ക VyM. alms.

യാചകൻ a beggar. യാചകപ്രിയകരൻ SiPu.
kind to beggars.

യാചന S. begging, request; also യാചനാഭം
ഗം ചെയ്ക Bhr. to repel a petitioner; (S.
yāčńa).

[ 944 ]
യാചനം S. id. യാ. ചെയ്‌വാൻ കൂടിപ്പോയാൾ
SiPu. യാ’മായിട്ടു ചൊന്നാൻ CG. — മറ്റെ
ന്തു യാചനീയം SiPu. what else is to be
asked?

യാചിക്ക S. To beg. അന്നത്തെ യാ. VetC.
to ask. കല്പകശാഖിയോടു യാ’ച്ചു CG.; also of
prayers ഇങ്ങനേ യാ’ച്ചു പൂജിച്ചു കുമ്പിട്ടാർ CG.
— part. pass. യാചിതം S. begged.

യാജകൻ yāǰaɤaǹ S. (യജ്). A sacrificer.

യാജനം S. conducting a sacrifice, sacrificing
by deputy.

യാജ്ഞവൽക്യൻ S. N. pr. a saint & legislator.

യാജ്ഞികൻ S. (യജ്ഞ) an institutor of sacri-
fice യാ’കദ്രവ്യസംഭാരം Nal.

യാജ്യൻ (part. fut. pass.) to whom sacrifices
are to be offered യാ’നാം നാരായണൻ
ഭക്തിയുളളവൎക്കു സായൂജ്യമാം മോക്ഷത്തെ
നല്കീടിനാൻ AR.

യാതന yāδana S. (യത്). Pain, torment, chiefly
in hell യാ’നാദണ്ഡത്തിന്നു യോഗ്യത ഇവൎക്കു
VilvP. യാ’നാദേഹം Bhg. the body given to
those in hell. സോദരന്മാരുമായി യാ. പൂണു
ന്നേൻ CG. rather share hell with my brothers.
നരകയാ. ഭുജിക്ക KR. നരകയാ. കഴിഞ്ഞന
ന്തരം ദുരിതശേഷങ്ങൾ കിടക്കിലോ തരുതൃണ
പക്ഷികൃമികളാദിയായി ധരണിയിൽ വന്നു പി
റക്കയും ചെയ്യും KR.

യാതൻ yāδaǹ (part. pass, of യാ). Gone. എ
വിടേക്കു യാതനായീടുന്നു Bhr. = പോകുന്നു. pl.
യാതന്മാരായി PT. — Inf. യാതും നിയോഗിച്ചു
PT. ordered to go.

യാതു S. (goer) a demon, Rākšasa ആറാം നാൾ
ആകാശത്തിൽ കണ്ടിതു യാതുസൈന്യം KR.
— also യാതുധാനൻ S. a goblin യാ’ന്മാർ
പീഡിപ്പിക്കിൽ UR.

യാതു yāδu̥ 5. (യാ). 1. = ഏതു as യാതൊരു ദി
ക്കിൽ ഇരിക്കുന്നു AR. = where? ഏതോ യാതോ
2. in translations used for rel. pron. (യൽ S.)
as യാതൊന്നു കണ്ടത് അതു നാരായണപ്രതിമ
HNK. യാതൊരു etc. — pl. യാവചില ബ്രാഹ്മ
ണർ VyM. those Brahmans that; also യാ
തൊരു ചിലർ KR.

യാത്ര yātra S. (യാ in യാതൻ). 1. Going യാ
ത്ര ആക to set out, യാ. ആക്ക to despatch,
ദൂതനെ ചൊന്നു യാ. യാക്കി CG.; also രാമം
(Acc.) വനത്തിന്നു യാത്രാക്കുവാൻ RS. to banish.
കൂളിയെ യാ. ആക്കി V1. drove out. — യാത്ര അ
യക്ക to send off, accompany for a short dis-
tance. യാ. യും അയപ്പിച്ചു തേരതിൽ കരേറി
നാൾ UR. got herself dismissed, took fare-
well; so യാ. ചൊല്ക, ഉണൎത്തിക്ക KU. യാ.
പറഞ്ഞു നടകൊണ്ടാൻ Bhr. said good bye.
യാ. തൊഴുതു SiPu. or തൊഴുതു യാ. യും അറി
വിച്ചു KR. യാ. വഴങ്ങി took leave. അവളോടു
യാ. വഴങ്ങിച്ചു AR. — എപ്പോൾ യാ. AR. when
do you intend to go? സായ്പും ഒന്നിച്ചു മണത്ത
ണെക്കു യാ. ഉണ്ടു I am to accompany N. to
M. 2. journey, voyage തലക്കാവേരിക്കു യാ.
പുറപ്പെടുവാൻ TR.; esp. pilgrimage കാശി —,
സേതു —, തീൎത്ഥയാത്ര. — Tdbh. ചാത്തിര 354,
ജാത്ര 405; vu. also ഇച്ചാത്ര this time.

യാദവൻ yāďavaǹ S. (യദു). A descendant of
Yadu, Kr̥šna CC.

യാദസ്സ് S. An aquatic animal.

യാദസ്പതി AR. the sea.

യാദാസ്തു P. yād-dāšt, A memorandum, NB.,
postscript യാ. എഴുതി MR.

യാദൃശം yādr̥šam S. (യ). Which like.

യാനം yānam S. (യാ whence യയൌ, അയാ
സീൽ CC. went). 1. Going യാ തുടങ്ങിനാൻ
CC. started. യാനശക്തിയില്ല Brhmd. 2. a
vehicle വാരണാശ്വോഷ്ട്രഖരഹരിശാൎദ്ദൂലസൈ
രിഭസ്യന്ദനമുഖ്യയാനങ്ങൾ AR. തൂമുത്തുപൂണ്ട
യാ. CG. a chariot.

യാനപാത്രം S. a boat VetC.

യാപന S. (caus. of യാ). 1. Making (time) to
go. യാ. എങ്ങനേ കഴിക്കും how subsist?
2. livelihood, maintenance; often യാവന
കൊടുത്തയക്ക TR. to dismiss with pay or
presents (ചാപണ, രാവണ id.). യാ. കൊ
ടുക്ക provisions to slaves, soldiers; യാ.
നോക്കുക V1. soldiers to prepare their
meal (& യാ. ക്കു വരിക്ക V1.); യാ. ക്കൂറു V1.
victuals. 3. different gifts തരകുയാ. tax

[ 945 ]
on brokers, അടിമയാ. remuneration by
Rājas for certain hereditary services.

യാപനം S. spending time കാലയാ. ചെയ്‌വാൻ
Nal. ഏകസംവത്സരം യാ. ചെയ്തു SiPu. =
കഴിച്ചു.

യാപിക്ക S. = കഴിക്ക, to subsist V1. also യാ
[വിക്ക.

യാപ്യം S. 1. removeable. യാ’ങ്ങൾ Nid. curable.
2. to be passed by, mean. 3. provender V1.

യാമം yāmam S. (യമ്). 1. Cessation. 2. the
8th part of a day, a watch of the night (=
10 നാഴിക, if only 3 യാമം are given to the
night, as നടുയാ.). മുൻയാ., രണ്ടാം യാ., പാതി
രാ യാ., നാലാം യാ. V1. അന്നേത്തേ രാത്രിക്കു
യാമങ്ങൾ മൂന്നുളളതെന്നു ഗ്രഹിച്ചില്ല Nal. യാ.
കാക്ക to watch. vu. ചാമം 2, 355. 3. high-
water time. പതിനാലാം യാ. spring-tide at
full moon, മുപ്പതാം യാ. at new moon, കൂടുക
to set in, മുറിക to ebb V1.

യാമക്കോഴി 1. a cock crowing exactly 7½
Nāl̤ika before sunrise. 2. a jackal (loc.)

യാമത്തല (& ചാ —) highwater, neap tide.

യാമിനി S. (& ത്രിയാമ) the night.

യാമ്യം S. related to Yama, southern യാമ്യന്മാ
രായുളള ശൂരന്മാർ CG. യാമ്യദൂതന്മാർ Bhg.

യാവൽ yāvat S. (യൽ). As much as, as far
as. യാവത്തും all. യാവജ്ജീവം life-long. യാ
വൽകന്യാകുമാരി KU. as far as K. കല്പിക്ക
യാ. പ്രമാണം Brhmd. say how far!

യാവന, see യാപന.

യാവൻ yāvaǹ 5. (യാ). 1. Who? = ഏവൻ;
ബലഹീനനും യാവന്നുചിതം സമാശ്രയം PT.
pl. യാവർ, യാർ = ആർ; f. യാവൾ. 2. = യാതു
used for rel. pron. ദേവിയെ യാവൻ ഒരുത്തൻ
പൂജിയായുന്നത് അവന്റെ പുണ്യങ്ങൾ ഒക്ക ഭ
സ്മമാം DM. and ആർ ഒരുവൻ KR. യാതൊരു
പുമാൻ Bhg. ഏവൻ ഒരുത്തൻ VyM.; fem. യാ
തൊരു ദേവി വിഷ്ണുമായേതി ചൊല്ലപ്പെടുന്നു
അങ്ങനേയുളള ദേവിക്കു നമസ്കാരം DM.; pl. യാ
വർ എല്ലാം & യാവർ ചിലർ.

യാവാരി yāvāri, Tdbh. of വ്യപാരി, A caste
of merchants in shops & ships, a contractor,
dealer in salt-fish etc. (in Talipar. 59) KU.
V1. —(vu. ജാവാരി 406).

യാഷ്ടികൻ S. (യഷ്ടി). A club-or staff-bearer,
യാ’ന്മാർ ആട്ടി അകറ്റിനാർ AR. peons.

യാൾ yāḷ (T. യാഴ് = വീണ) in യാൾപ്പാണം, യാൽ
പ്പാണം Jaffna, യാ’ണക്കുട black silk umbrella,
യാ’ണപ്പുതപ്പു a quilt, — പ്പുകയില tobacco.

യാഴി (T. യാളി fr. വ്യാളി S.). A lion; panther V1.2.

യിയാസ yiyāsa S. (desid. of യാ). Desire to go.
യിയാസു wishing to go.

യുക്തം yuktam S. (യുജ്, യോജിക്ക; part.
pass.). 1. Joined, ഭക്തിയുക്തൻ Bhg. = endow-
ed with; occupied with, intent on ഗേഹാ
ലങ്കാരത്തിങ്കൽ യുക്തയായിരിക്കേണം VCh. a
wife needs to have taste for. തപ്തസ്വൎണ്ണവും
ശീതസ്വൎണ്ണവും യു’മാക്കുവാൻ പണി SiPu. to
solder. 2. fit, proper നീ ചൊന്നതു യു’മത്രേ
KR. you are right. വന്നതു യു. Bhg. 3. = ത
ക്കം opportunity ചെയ്‌വാന്തക യു’ത്തെ വിചാ
രിച്ചു Ti.

യുക്തി S. 1. Junction, combination. 2. fit-
ness, അതിന്നു യു. ഉണ്ടു that will do, very pos-
sible! plausible, quite conclusive. 3. use.
ശാസ്ത്രയു. correct reasoning, വാൾയു. V1.
4. means, device, argument യു. കൾകൊണ്ടു
സംശയം കളഞ്ഞു തെളിയിച്ചു Bhg. ബുദ്ധി തെ
ളിയുമാറു നല്ല യു. കൾ ഉണ്ടായ്‌വരേണം VilvP.;
യു. കൾ പറക to argue one with another.
യു. കൾ മുട്ടി ശുക്രനു Bhr.; also advice യു. കൾ
ചൊല്ലിത്തടുത്തു Bhg. warned. 5. a rhetoric
figure, യു. കൾ V2. witticisms.

യുക്തിക്കാരൻ (2 — 5) clever, smart, witty.

യുക്തിഭംഗം impropriety; inconclusiveness.
യു. ഉണ്ടു MR. (of disagreeing evidence).

യുക്തിഭാഗ്യം lucky conjuncture B.

യുക്തിഭാഷ a work on astronomy.

യുക്തിഭേദം unfitness, unjust inference.

യുക്തിമാൻ clever, quick-sighted. യു. പറഞ്ഞു
രസിപ്പിച്ചു witty. യു. അറിയേണം VCh.

യുക്തിയുക്തം adapted for the occasion യു’ങ്ങ
ളാം വാക്കുകൾ Bhg.

യുക്തിലേശാദികൾ VyM. circumstantial evi-
[dence.

യുക്തിവിരുദ്ധം unseemly അവനു പിണ്ഡാൎപ്പ
ണം യു. VetC.

[ 946 ]
യുക്തിസിദ്ധം perfectly adapted യു’ങ്ങളായ
വാക്കുകൾ Trav.

യുഗം yuġam S. (L. jugum). 1. A yoke, Tdbh.
നുകം. 2. a pair കുചയു. Nal. പദ —, കര —
Bhg. 3. age, period കൃതത്രേദ്വാപരകലി
എന്നിങ്ങനേ 4 യു. KU. — 30 years are a month
of the Gods, 12 such months their year, അ
തു നാല്പത്തെണ്ണൂറുകൊണ്ടു കൃതയുഗമാം (4800
divine years), 3600 = ത്രേതായു., 2400 = ദ്വാപ
രം, 1200 (രണ്ടറുനൂറാണ്ടു) = കലിയു. CS. അന്നു
വാഴുന്ന രാജാവു നന്നെങ്കിൽ കൃതയുഗത്തിൽ ന
ല്ലതു കലിയുഗം prov. (219). വസിച്ചാൻ പലയു.
Bhg. ആയിരംയു. കൎമ്മം അനുഷ്ഠിച്ചും തന്നെ
ത്താനറിയാ KeiN. യുഗന്തോറുമുളള പൂജാവിധി
Bhg 11.

യുഗളം S. = യുഗം 2. a pair പാണിയു. Bhg.;
also കരയുഗളി KR.

യുഗാദി vu. feast at New year.

യുഗാന്തം the end of an age or of the world.
യുഗാവസാനത്തിങ്കൽ മറഞ്ഞൊളിക്കുന്നു വേ
ദങ്ങൾ Bhg.

യുഗ്മം S. 1. = യുഗളം a pair നക്ഷത്രയു. വിശാ
ഖം KR. 2. an even number യുഗ്മരാശി
യിൽ നില്ക്കിൽ PR. = ഇരട്ടപ്പെട്ടതു Gan.
(opp. ഓജം or ഒറ്റപ്പെട്ടതു).

യുങ്കം V1. = ചുങ്കം, യുങ്കപ്പുര etc.

യുതം yuδam S. (part. pass. of യു). Joined തുര
ഗയുതരഥം AR. സേനായുതൻ Nal. accompa-
nied by. ധൎമ്മപത്നീയുതം വാണു SiPu. adv.
with.

യുതാനം V1. caution, security യു. തിരിയുക,
യുതാനിക്ക. (Port. ajuda help?).

യുത്ത് yut S. War; Loc. യുധി Bhr. in war,
hence:

യുധിഷ്ഠിരൻ N. pr. the first Pāṇḍawa (firm in
[war).

യുദ്ധം S. 1. Fought. 2. war, battle ആ
യുധം എടുത്തു യു. തുടങ്ങി, അരിചില്ലാനവും
മരുന്നും മറ്റുളള യുദ്ധച്ചരക്കുകളും TR. ammu-
nition. യു. ഏറ്റീടുവിൻ AR. give battle. യു.
ഭരിക്ക Mud. to lead the battle. യുദ്ധകൌശല
ങ്ങൾ (— ല്യങ്ങൾ Bhr.) അറിക Brhmd. to under-
stand fighting (യുദ്ധസാമൎത്ഥ്യം).

യുദ്ധബദ്ധൻ a prisoner of war, captive.

യുദ്ധഭൂമി Bhr. = യുദ്ധനിലം, യുദ്ധാങ്കണം a
battle-field.

യുയുത്സു Bhr. (desid.) eager to fight.

യുവൻ yuvaǹ S. (L. juvenis), Young യുവാവു,
യുവാക്കൾ m.; വിപ്രയുവതികൾ Sah. f., വിബു
ധയുവതികൾ Bhr. heavenly virgins, പരയുവ
തികാമം Nal.

യുവരാജൻ S. the heir apparent, a co-regent
Voc. യുവരാജ KR. = ഇളയ രാജാ; hence:
യു’ജത്വത്തിന്നവകാശം KR.

യുവസ്ഥം vu. = ഉപവസ്ഥം Pudenda.

യുഷ്മൽ yušmad, S. Your യു. പ്രസാദം VetC.
വിശ്വാത്മാവിനു യുഷ്മടസ്മദ്ദ്വൈതങ്ങൾ ഇല്ല
Bhg.

യൂകം yūɤam S. A louse V1.; also യൂകികാവാക്കു
[PT. (bug).

യൂകിക = ഊഹിക്ക V1. So. T.

യൂഥം yūtham S. (= യുതം). A flock, herd.

യൂഥനാഥൻ a leader of wild elephants, a
general, also യൂഥപൻ.

യൂദൻ m., യൂദത്തി f. A Jew, Jewess; also
ജ്രൂദഭാഗം (Jew town) & ചൂതൻ Coch.

യൂപം yūbam S. A sacrificial post വില്‌വത്താ
ലാറു യൂ. ഖദിരത്താലുമാറു, 6 പ്ലാശു, 2 ദേവദാ
രുവാൽ KR.

യൂയം yūyam S. You യൂ. കൎമ്മമാരാഞ്ഞു കൊണ്ടു
[വന്നീടേണം VetC.

യൂഷം yūsam S. (L. jus). Pease-soup.

യെൻ in alph. songs = എൻ My, യെമ്പാപം
HNK.

യോഗം yōġam S. (യുജ്). 1. Junction, con-
nection, combination. ചാപശരങ്ങൾ ഒക്കവേ
യോ. കൂട്ടി SiPu. brought together, got ready.
2. an assembly ബ്രാഹ്മണയോ. KU. (ruling
council). എണ്മർയോ. of Kōlattiri. ഏറിയ ചോ
കേനാൽ വന്നു കൂടി TP. for a feast. 3. as-
sembling for war ആയുതക്കോപ്പോടേ ചോക
ത്തോടേ പോരുന്നു, എല്ലാരും ജോകേന പോ
രുന്നു in military array TP. യോ. തികെച്ചെത്തു
വാൻ കുറിച്ചു, നാട്ടിലുളള യോഗത്തെ തികെച്ചു
വെടിയും പടയും ഉണ്ടായി TR. called out the
militia. 4. connexion, as of stars, conjuncture
ദുൎയ്യോ., സദ്യോ. astr. നിന്റെ തലവിതി ചോ

[ 947 ]
കം ഇതു TP. thy fate. ആ യോഗത്തിങ്കൽ വന്നു
on that occasion, luckily. ദേവയോഗത്താൽ
PT. accidentally. ദേവയോഗാൽ Nal. (see
ദൈ —). ദേശയോ. കൊണ്ടു യാത്ര പുറപ്പെടുക
എന്നു നിശ്ചയിച്ചു TR. on account of the state
of the country. 5. means, rule, prescription
നാരങ്ങക്കറിയുടെ യോഗങ്ങൾ കേൾപിച്ചു KU.
the recipe. ഓരോ യോ’ത്തിൽ അല്ലാതേ തിപ്പ
ലി തിന്നോലാ GP. ഗുളികയുടെ യോ., ഒരു യോ.
എഴുതിക്കൊടുത്തു etc. — fig. means മൂന്നു യോ’
ത്തെ മനുഷ്യൎക്കു മുക്തി സിദ്ധിപ്പാനായി കല്പി
ക്കപ്പെട്ടു (ഭക്തി, കൎമ്മം, ജ്ഞാനം) Bhg. വൈരാ
ഗ്യസംയുക്തനു ജ്ഞാനയോ. വിധിച്ചതു (വേദം)
Bhg. 6. meditation, devotion & other ways
of union with the Universal Soul ധ്യാനാദ്യഷ്ടാം
ഗയോഗങ്ങൾ Bhg. യോഗമായതഷ്ടാംഗയോഗം
(64) Chintar. മോക്ഷാൎത്ഥികളായി യോ. ധരിക്ക
Brhmd. Sah. സൎവ്വഭൂതങ്ങളെയും ൟശ്വരാത്മ
കമായി സൎവദാ സേവിപ്പതു യോ. Bhg 11.
7. acquisition of supernatural powers ഇന്ദ്ര
യോ. അനുഷ്ഠിച്ചു, സീത ആകുന്നതു യോഗമായാ
ദേവി AR. യദുവംശത്തെ ആരുമറിയാതേ യോ
ഗേന പുരിയിൽ ആക്കിനാൻ Bhg. by magic.
8. the philosophy of പതഞ്ജലി Bhg.

യോഗക്കാർ (2) the members of an assembly.

യോഗക്ഷേമം (4) welfare.

യോഗനിദ്ര (6) absorption in meditation, light
sleep as of Gods യോ. യും ഉണൎന്നരുളിച്ചെ
യ്തു AR. യോ. തുടങ്ങിനാൻ Bhg. God’s rest
after a മന്വന്തരം.

യോഗന്മാർ (2) members of council KU.

യോഗപട്ടം (6) state, rank of Yōgis, esp. of
their chief, sitting on യോഗപീഠം at
Gōkarṇa KU.

യോഗബലം (4) good fortune, യോ. കൊണ്ടു
ചെയ്തു CG. was enabled to do.

യോഗവട്ടം (6. 7) = യോഗാഭ്യാസം.

യോഗംവരിക (4) to happen, esp. luckily. അവ്വ
ണ്ണമേ യോ. Bhr. രാമനു കാണ്മാൻ യോ. AR.
(= സംഗതി വരിക). ഇവളെ വിവാഹം ക
ഴിപ്പാൻ യോ’ന്നു KN. With Nom. ആപത്ത
നേകം യോ’രും തേ ChVr. യോ’രേണം സു
രേശത്വം എന്നോൎത്തു Nal. to be attained.

യോഗവിഷം B. a virulent sore (4).

യോഗശാസ്ത്രം (6. 7. 8) the science of Yōga.

യോഗാഗ്നി (6. 7) Yōgi’s power of kindling a
concentrated fire തന്നുടെ വിഗ്രഹം യോ.
യിൽ ദഹിപ്പിച്ചു Bhg.

യോഗാചാൎയ്യസ്ഥാനം KU. = യോഗപട്ടം.

യോഗാഭ്യാസം (6) practising Yōga, so യോഗാ
സനം constant contemplation in different
postures.

യോഗാൎത്ഥം (1. 8) etymology V1.

യോഗി (6. 7) 1. practising Yōga, a devotee
അഭ്യാസയോഗി Vednt. — യോഗിയാർ title of
the chief Brahman at Trichoor. — യോഗീശ്വര
ന്മാർ KU. ruling Sanyāsis. യോഗീന്ദ്രന്മാരാം
മുനിമാർ AR. 2. a magician. 3. N. pr. a
caste, esp. of schoolmasters (113 in Taḷipa-
rambu, see ചോയി, മുദ്ര) യോ. ഗുരുക്കൾ who
bury their dead in Sanyāsi posture. 4. (1)
meeting in battle യോഗി പ്രതിയോഗി തമ്മിൽ
പിരിയാതേ Bhr.; also plaintiff. 5. man (opp.
woman) in ശാക്തേയം.

denV. യോഗിക്ക to unite, do well what one
does V1.

യോഗിനി (f. of യോഗി) 1. a female devotee.
2. endowed with superhuman powers യോ.
യായൊരു തോഴി CG. 3. woman in Sakti
worship യോ. ഭോഗിനിയാകരുതു; esp. the
priestess (representing Sakti) who receives
യോഗിനിനമസ്കാരം (first from the women).

യോഗ്യം yōġyam S. (യുജ്). 1. Fit, worthy ക
ന്യെക്കു യോ’നാം വല്ലഭൻ Nal. യോ’നായുളള
തിവൾക്കിന്നാർ പോൽ & Gen. കന്യക തന്നു
ടെ യോ’നായുളേളാൻ CG., also n. ഇക്കന്യാവി
നെ മൂവരിൽ ആൎക്കു യോഗ്യം VetC. which of
the 3 deserves her. 2. capacity, decency
യോ’മായുളളതേ കണ്ടു പൊറുക്കാവു Bhr. loyal
warfare. യോ’ത്തിന്നു പോരാ unseemly. യോ
ഗ്യക്കേടു = ഞായക്കേടു; ശാപയോ. ഉണ്ടായി
Nasr. deserved to be cursed. 3. (യോഗം 4)
fatality, risk യോ’ത്തിന്നു നില്ക്കുമോ can he
meet death. മടിശ്ശീലയുടെ യോ. വിചാരിച്ചു
TR. the risk of sending money. യോ’ത്തിന്നു

[ 948 ]
കൊടുക്ക to give on risk. യോ’ത്തോളം മുറി
TR. dangerously wounded. യോഗ്യപ്പെടുക,
യോ. പൊറുക്ക to hazard, undertake a res-
ponsibility. യോ’ത്തിലാക്ക to endanger. യോ.
ഒഴിക്ക, ഇല്ലായ്ക V2. security. 4. what be-
comes a man. യോ. ചെയ്ക to demand satis-
faction V1. ഒരു ചോക്കിയം എടുത്തില്ല TP.
യോ. എടുക്കേണം എന്നു നായർ പുറപ്പെട്ടു TR.
bent on revenge. യോ. തീൎന്നു V2. I am revenged.
5. a sacrifice (of രുദ്രി).

യോഗ്യക്കാരൻ No. = യോഗ്യമുളളവൻ, പറ്റിയ
[വൻ.

യോഗ്യത fitness, worthiness, merit ഇരിക്കത്ത
ക്ക യോ. KU. the right of voting. എന്റെ
യോ. my dignity.

യോഗ്യഭാഗ്യം (3) adventure. യോ. പരീക്ഷിക്ക
to try one’s fortune.

യോജന yōǰana S. (യുജ്). 1. rather T. So.
Reflection യോ. ചെയ്തു Arb. 2. a measure
of distance (= 1 കാതം or 4 നാഴിക; al. = 2
or 4 കാതം), ഇരുനൂറു യോ. Brhmd. (ശതദ്വയ
യോ. al. ഒരുനൂറു) from Gōkarṇa to Kumāri.
Tdbh, രോശന V1.

യോജനം = യോജന 1. f. i. ഭോജനം പകുത്തു
യോ. ചെയ്താൾ CG. reflected, counted.

denV. യോജിക്ക 1. To be joined ഇരുവരും
കൂടി യോജിച്ചു എന്നെ തോല്പിച്ചു, എല്ലാവരും
കൂടി യോജിച്ചു ബോധിപ്പിച്ചു MR. combined,
conspired. ഇരുകക്ഷിക്കാർ തമ്മിൽ യോജിച്ചു
കാൎയ്യം തീൎത്തു reconciled. രണ്ടാൾ യോജിച്ചു നി
ലം നടന്നു MR. (=കൂറു). യോജിച്ച ചിത്തത്തോ
ടും അൎച്ചന ചെയ്ക Bhg. with collected mind.
മാനുഷരുടെ ധൎമ്മം ഒക്കയും എങ്കൽ തന്നേ താ
നേ യോജിക്കും Bhg. will unite. 2. v.a. = കൂ
ട്ടുക V1. to use, apply രഥത്തെ KR.

യോജിതം joined. (part.).

VN. യോജിപ്പു union, agreement ആ വാക്കുമാ
യി യോജിപ്പില്ലാതേ കാണുന്നു MR. tallies
scarcely. പ്രതിഭാഗം തെളിവിലേക്കു യോ
ജിപ്പായി കാണുന്നു, അതിന്നു യോജിപ്പായി
പറഞ്ഞു MR.

VC. യോജിപ്പിക്ക to join. രഥം യോ’ച്ചു Bhr.
ordered the horses. മഹാരഥം നന്നായി ച

മച്ചു യോ’ച്ചു നിൎത്തി AR. (a minister for the
king). അവനുടെ കണ്ഠം യോ’ച്ചു. CrArj.
reunited. നിന്നെയും നൈഷധനെയും യോ’
പ്പാൻ തുടങ്ങുന്നു Nal. to bring together.

യോജ്യം = യോജനീയം joinable. യോ’മായി കാ
ൎയ്യങ്ങൾ സാധിച്ചു Nasr. nicely.

യോജ്യത 1. connexion, association. ഭീതിമോ
ഹാദിസംഗയോ. കൊണ്ടു മനസ്സ് ഏതൊ
രു വശം ചേരും Bhg. affected by the in-
fluences of fear & lust. 2. harmony, friendly
feeling അന്യോന്യം യോജ്യതക്കേടുവരാതേ
TR. disagreement.

യോതൃഷം vu. = ജ്യോതിഷം.

യോദ്ധാവു yōddhāvu̥ S. (യുധ്). A warrior
നാനായോദ്ധാക്കളോടും VCh. ശൂരരാം യോദ്ധാ
ക്കൾ Nal.; also യോധൻ, യോധകൻ, ചിത്രയോ
ധി Brhmd. പൎവ്വതവൃക്ഷോപലയോധികൾ AR.

യോനകൻ = യവനകൻ, ചോ —.

യോനി yōni S. (യു). 1. Vulva യോനിലിംഗ
ങ്ങൾ ഒന്നിച്ചു സംബന്ധിച്ചാൽ Bhg. യോ. മല
ൎന്നു നീർ വരുന്നവർ a. med. യോനിമുഖം,— രോ
ഗം (XX.); Nid. ശൂദ്രയോനിയിൽ പുത്രർ ഉല്പാദി
ച്ചു GnP. മാനുഷയോനിയിൽ പിറന്നു, യോനി
സ്പൎശവും ബാഹ്യവായുസ്പൎശവും കൂടി ജ്ഞാന
വും പൂൎവ്വജന്മസ്മൃതിയും നശിച്ചു പോം Brhmd.
2. origin ദേവയോ. of divine origin. അബ്ജയോ
നി CC. Brahma. മേദിനിയിൽ അയോനിജ
യായുണ്ടായ്‌വരും AR. (Sīta). യോനികൾ നാലുണ്ട
ല്ലോ Vednt. (അണ്ഡജം, ഉൽബീജം, സ്വേദജം,
ജരായുജം).

യോനിജം S. born of a womb, opp. അണ്ഡജം,
സ്വേദജം etc. VetC. യോ’ങ്ങളാൽ മൃത്യു എ
ത്തായ്ക Bhg.

യോഷ yōša S. (ജൂഷ). Woman യോഷമാർ
[മണി Nal.

യോഷിൽ S. id. യോഷിത്തുകളെക്കൊണ്ടും
VCh. യോഷിതാംമണി Brhmd. യോഷിജ്ജ
നം CG.

യൌതകം S. = യുതകം A dowry V1.

യൌനം S. = യോനിസംബന്ധം.

യൌവനം S. yauvanam (യുവൻ). 1. Youth-
fulness, marriageableness ഏണമിഴിക്കു തുട
ൎന്നിതു യൌ. VetC. became of age. എവ്വനം

[ 949 ]
(sic) പ്രകാശിച്ചു കാന്തിയും വളൎന്നിതു Si Pu.
യൌ’മുളള പുരുഷൻ Sil. a young husband.
2. passions of youth യൌവനക്കൊടുങ്കാറ്റു
വൎദ്ധിക്ക നിമിത്തമായി ദൈവബുദ്ധിയാം ദീപ
ജ്വാലയും പൊലിഞ്ഞിതു SiPu. അവളെക്കൊ
ണ്ടിപ്പോൾ യൌ. സഫലമാക്ക Mud. lie with her.
യൌവനകണ്ടകം pimples മുഖക്കുരു.

യൌവനലക്ഷണം breasts; beauty.

യൌവരാജ്യം S. dignity of യുവരാജൻ, f. i.
യൌ’ജ്യാഭിഷേകം Bhr. KR. യൌ’ജ്യസ്ഥാ
നം എല്ലാം നിൎവ്വഹിച്ചു SiPu.

ര RA

ര is originally not initial in Mal. words (Tdbh.
അരങ്ങു, അരക്കർ, ഇരവതി, ഉരുവു); the analo-
gy of such Tdbh. has caused original ഇ to be
dropped in രണ്ടു, രാ etc.

രക്കിക്ക Tdbh. = രക്ഷിക്ക f. i. രക്കിച്ചു കൊൾ്ക MM.

രക്കു, രക്കുണ്ണി N. pr. m. (= രഘു?), രക്കി f.
Palg.

രക്തം raktam S. (രഞ്ജ്). 1. Dyed; red. 2. at-
tached to അവൾ എന്നിൽ രക്തയല്ല വിരക്തയ
ത്രേ; (in Cpds. സ്ത്രീരക്തൻ = സക്തൻ). 3. blood,
in the human body 4 അഞ്ഞാഴി; also pl.
രക്തങ്ങൾ വൎഷിച്ചു KR. (a bad omen). ഒഴുകീ
ടിന രക്തക്കളി കണ്ടു ചിരിച്ചു Bhg. flow of
blood. ര. ചൊരിക, കളക etc.

രക്തച്ചൊരിച്ചൽ flow of blood, bleeding.

രക്തപായി a blood-drinker. ര. കൾ നൃത്തമാ
ടി Brhmd. demons.

രക്തപിത്തം hemorrhage, plethora with liver
affections Nid., jaundice.

രക്തപ്രസാദം lustiness, healthy mien ര’മുളള
സുമുഖത po. വെളളം ര’ത്തിന്നുത്തമം Nid.

രക്തബീജം 1. born from blood ര’ന്മാർ അസം
ഖ്യം ഉണ്ടായി DM. 2. of red grains, pome-
granate.

രക്തമോക്ഷണം venesection.

രക്തവാൎച്ച issue of blood.

രക്തസംബന്ധം consanguinity.

രക്തസാക്ഷി witness of a murder; a martyr.

രക്തസ്രാവം bloody flux. a. med. രത്തസ്ലാവം.

രക്തക്ഷയം impoverished blood.

രക്താന്തനേത്രൻ AR. with blood-shot eyes.

രക്താഭിഷിക്തൻ Sk. covered with blood,
wounded all over ര’നായി AR.

രക്താംബരം (1) red cloth.

രക്തി S. (2) attachment, = രാഗം.

രക്തേശ്വരി a Paradēvata.

രക്തോല്പലം S. red lotus, Nymphæ rubra.

രക്ഷ rakša S. (Gr. ẚlex, L. arceo). 1. Preserv-
ing, protection കുഡുംബര. ചെയ്യേണം VyM.
യാഗരക്ഷ AR. പുരര. KR. defence of city.
ഭൂതര. Bhg. care for living beings. അനുഭവ
ങ്ങൾ വെച്ചതു ര. ചെയ്യാതേ MR. inattentive
to his plants. എല്ലാ കാൎയ്യത്തിന്നും ര. യായിട്ടുളള
കുമ്പഞ്ഞി TR. 2. remedy ര. ചെയ്തു തുടങ്ങി CG.
tried every means. പല ര. കൾ ചെയ്യിപ്പിച്ചു
വിപ്രന്മാരെക്കൊണ്ടു Bhg. ചില രക്ഷകൾ ചെ
യ്തു Mud. (for ഗൎഭരക്ഷ). ആകുന്ന ര. കൾ ചെയ്തു
കൊൾ്ക Bhr. cure; salvation as through an
incarnation, Bhg. 3. an amulet, charm (ര.
എഴുതുക on ōla), കഴുത്തിൽ ര. a talisman; ashes
rubbed on the forehead. 4. Imp. രക്ഷ മാം ഭ
ക്തപ്രിയ Sk. save me!

രക്ഷകൻ 1. preserving, saving ര’നായി CG.,
ആൎത്തര. KR. saviour of the afflicted, ദീന
ര. Sk. 2. a governor V1.

രക്ഷണം protection, preservation കൃത്യര. ചെ
യ്ക Nal. (observe); of ധനം PT1. = സൂക്ഷി
ക്ക; ഗേഹരക്ഷണത്തിന്നു PT. = പാലിപ്പാൻ,
government, also രക്ഷണ V1.

രക്ഷണ്യം (S., through T.) salvation, mod.
[Christ.

രക്ഷത്തലം an asylum, കളളന്മാൎക്കു ര. കൊടുക്ക
യില്ല TR. harbour no thieves.

abstr.N. രക്ഷത്വം state of Rākšasas ര. ഉണ്ടാ
യിരിവൎക്കും KR.

രക്ഷസ്സു (ഋഷ്, രിക്ഷ to hurt) = രാക്ഷസൻ a