ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/ഇ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 170 ]
Inf. ആഴ, ആഴേ deeply. ആഴക്കുഴിക്ക as for
planting cocoanuts, അരവിരലാഴ മുറി
ച്ചാൽ MM.

VN. ആഴ്ച T. M. (T. കിഴമ the same) 1. a sun-
set, weekday തിങ്കളാഴ്ച etc. 2. = ആഴ്ചവട്ടം
a week. ഒരാഴ്ചവട്ടത്തിൽ കൊണ്ടുപോന്നീടു
വൻ RS.

ആഴ്ചമുറ daily or weekly duty; regular bath
with oil on Wednesday & Saturday.

ആഴ്ത്തുക, ഴ്ത്തി v. a. to sink, immerse കൊന്നു
നീരിൽ ആത്തികളകയും ചെയ്തു KU. വെള്ള
ത്തിൽ കെട്ടി ആഴ്ത്തുവാൻ ഭാവിച്ചു TR. a
torture.

ആഴുവാഞ്ചേരി (ആഴ്വാൻ) N. pr. of a Brah-
man village, the head of which ആ. തമ്പ്രാക്കൾ
is the leader of the പന്നിയൂർകൂറു (near Tiru-
nāvāy, in Ādinātha) KU.

ഇ Found in Tdbh.'s: before initial ര, ല, ട as
ഇരാശി, ഇലവംഗം, ഇടക്ക; — instead of ൠ
as ഇടവം; — inserted, as കാരിയം, വരിഷം.
In Dravidian words it changes with ഉ as in
ഇരു, ഇരി — glides into എ before Cerebrals
& Liquids, as ഇടം, എടം; ഇര, ഇറങ്ങു, ഇല,
ഇളയ etc.

ഇ i 5. This, hence ഇവൻ, ഇതു. — The follow-
ing Consonant is doubled: ഇക്കാലം this time.
ഇച്ചെയ്തതു (po.) this thing done. ഇന്നിങ്ങൾ
(po.) you here. — It stands for the first person:
ഇജ്ജനങ്ങളെ പാലിക്കേണം (po.) preserve us.
ഇദ്ദേഹം I.

ഇകൽ iγal T. M. (T. ഇകു, C. ഇക്കു put down,
destroy) Fight. അങ്ങുചെന്നികൽ കിട്ടുവോമോ
RC 4.

ഇകല്ക്കളം = പോൎക്കളം, in RC. ഇകല്ക്കളംപുകു
ന്താൻ 34 ഇകല്ക്കളത്തിടേ 57. (also Mpl.
song ഇകലിൽ പൊരുതു). [തമ്പുരാനെ).

ഇകറ്റുക? = അകറ്റുക (po. ദു:ഖം ഇകറ്റുന്ന

ഇകുക്ക, ത്തു T. aM. ഇകുത്ത ദാശരഥി RC. the
conquering Rāma.

ഇക്ക ikka Ar.? Uncle = കാരണവർ (Mpl.)

ഇക്കു ikkụ aM. (ഇകു or ഇറുക്കു) = ആപത്ത്,
തട in RC. ഇക്കുവില്ലവെന്നു said, there was no
trouble. [ക്കു) — also V1.

ഇക്കട്ടു T. C. Tu. straits, difficulty (from ഇറു

ഇക്കളിക്ക (T. എക്കു) to draw in the stomach B.

ഇക്കിളി V2. = കിക്കിളി tickling.

I

ഇക്കിൾ S. ഹിക്ക (No. എക്കിട്ടു) & ഇക്കിട്ടം hickup
V1. — ഇക്കിൾ പ്രകാരത്തിൽ Nid.

ഇക്കേറി C. Tu. M. The residence of the Bednur
Lingaite kings — ഇക്കേറിസംസ്ഥാനം their
kingdom — ഇക്കേറിപ്പണം, — വരാഹൻ their
coins.

ഇക്കേറിയാൻ N. pr. the king, who subdued
the North of Colanāḍu KU.

ഇക്ഷു ikšu S. Sugarcane (Te. ഇഞ്ചു from ഇൻ)
ചക്കിൽ അകപ്പെട്ടൊർ ഇക്ഷുപോലെ CG.

ഇക്ഷ്വാകു 5. N. pr. First king of Ayōdhya
Brhm P.

ഇങ്കിരീസ് iṇġirīsu̥ Ar. (from Inglese) English
(KU.) ഇങ്കിരിയസ്സ് കൊല്ലം the Christian era,
A. D. (T. R.) [spark) Firefly B.

ഇംഗണം iṅġaṇam aC. (ഇൻ, കണം sweet

ഇംഗിതം iṇġiδam S. (ഇംഗ് to move) 1. Gesture,
shrug, hint ഇംഗിതാകാരങ്ങളും ചേഷ്ടയും അ
റിയേണം VC. 2. intent, purpose (= ഹൃൽഗത
ഭാവം). ഇംഗിതം ഹിതം പറഞ്ഞു PT3. gave the
proper explanation. — ഇംഗിതം പോലെ ഭുജി
ക്ക = യഥേഷ്ടം Sil.

ഇംഗിതജ്ഞൻ Sk. knowing one's thoughts, God.

ഇംഗിതജ്ഞന്മാർ AR 6. who know to take hints.

ഇംഗുദി iṅġuďi S. a med. plant (Terminalia
Catappa?) — ഇംഗുദി മരത്തിൻ നിഴലതിൽ ചെ
ന്നു KR2.

ഇങ്ങു iṅṅu̥ T. M. (ഇം = ഇതു) 1. In this direction,
here. 2. to me, to us. ഇങ്ങുകൊണ്ടത്താ TR.

[ 171 ]
bring me them here. പുത്രൻ ഇങ്ങേകൻ പോ
രും KR. (= എനിക്കു).

ഇങ്ങേയാൾ, ഇങ്ങോൻ our man.

ഇങ്ങനേ (അനേ), ഇങ്ങിനേ 1. thus (= ഇക്ക
ണക്കു, ഇത്തരം) — ശത്രുസംഹാരത്തിന് ഇ.
എന്നില്ല Bhr. no rule as to how. 2. ഇങ്ങ
നേ ഭൂമിതലേ ശയിച്ചു Nal 3. just (= വെറുതെ)
without any preparations. ഇങ്ങനത്തേ such
(ഇ. മഴ etc.)

ഇങ്ങിടേ, ഇങ്ങിട here, hither (po.)

ഇങ്ങുന്നു (നിന്നു) 1. from here, hence. 2. from
me or us. — Often Abl. for Nom. ഇങ്ങുന്നു
സമ്മതിക്ക ഇല്ല TR. we shall not agree.

3. also the 2nd person, with whom the speaker
identifies himself ഇങ്ങുനിന്നയക്കേണം ശി
ഷ്യരിൽ ചിലരെയും AR. please send (from
here your) disciples. [വന്നു KU. to us.

ഇങ്ങോക്കി (നോക്കി) hither. അങ്ങുന്നിങ്ങോക്കി

ഇങ്ങോട്ടു (പട്ടു) 1. hither, this way. 2. the
1st person ഇങ്ങോട്ടു ചോദിച്ചു TR. asked
me. ഇങ്ങോട്ടു വിരോധികളായവർ MR. my
enemies. ഇങ്ങോട്ടേതും ഉപകരിയാതു KR.
(= നമുക്കു). 3. the nearer of two parties
ഇങ്ങോട്ടു ചതിക്കുന്നവരെ അങ്ങോട്ടു നശിപ്പി
ച്ചാൽ PT3. അങ്ങോട്ട് അപകൃതി ചെയ്തി
ല്ലെങ്കിലും ഇങ്ങോട്ട് ഉപദ്രവിക്കും ദുൎജ്ജനം
PT2. പണം കൊടുത്താൽ ഉഭയം ഇങ്ങോട്ടു
വിട്ടു തരാൻ MR.

ഇച്ചിരി iččiri = ഇത്തിരി Very little.

ഇഛ്ശ iččha S. (√ ഇഷ് seek, wish) Wish, de-
sire അവന്റെ ഇഛ്ശ പോലെ അവൾ നില്ക്കാതെ
TR. ഇഛ്ശയാചാടി PT4. jumped lustily.

ഇഛ്ശക്കാരൻ, ഇഛ്ശാനുസാരി selfwilled = സ്വേ
ഛ്ശക്കാരൻ. [one's wish.

ഇഛ്ശാനുകൂലം, ഇഛ്ശാനുരൂപം agreeable to

ഇഛ്ശാപത്ഥ്യം diet according to the patient's
liking (med.)[ഇഷ്ടം).

den V. ഇഛ്ശിക്ക to desire, wish, will (part.

ഇഛ്ശു desirous (po.)

ഇജ്യ iǰya S. (√ യജ്) Sacrifice (po.)

ഇഞ്ച ińǰa SoM. = ംരംങ്ങ, അത്ത്, Acacia In-
tsia (√ ഇഞ്ചു T. ഇങ്കു C. Te. be soaked, dry
up) — ഇഞ്ചക്കുരുന്നു GP 65.

ഇഞ്ചി T. M. green ginger. Amomum Zingiber
(S. ചിഞ്ചാടം? Zingiber = ചിഞ്ചിവേർ) —
പച്ചിഞ്ചി, ഉണക്കിഞ്ചി or ചുക്കു. ഇഞ്ചി
ത്തൊലി a med. —

ഇഞ്ചിച്ചാറ് the juice of ginger. —

ഇഞ്ചിതിന്നവൻ very angry, silly. — (kinds:
കാട്ടിഞ്ചി Zing. Zerumbet, മലയിഞ്ചി
Alpinia Alleghas).

ഇഞ്ചീൽ, ഇഞ്ജീൽ Ar. ińǰīl = Evangelium,
the New Testament (Mpl.)

ഇഞ്ചിളിപ്പ് ińǰiḷippu̥ (loc.) Fear, awe, modes-
ty. — ഇ. ഇല്ലാത്തവൻ who touches every
thing, a bore, impudent.

ഇട, എട iḍa 5. (√ ഇടു) 1. Place = ഇടം.
hence അവിടേ, ഇവിടേ & the old Loc. നെ
ഞ്ചിടേ തറെക്കും VC. in the heart, പൊഴിയു
ന്നവിടേ (po.) where it rained.

2. interval, place between വീരൻ ഇടേപ്പുക്കടു
ത്തു RS. rushed on. ഗോകൎണ്ണം കന്യാകുമാരിക്കി
ട ചേരമാൻനാടു KU. കോലം തുടങ്ങി വേണാ
ട്ടോടിടയിൽ KU. മരത്തിൻ ഇടയിൽ മറഞ്ഞു
(KR.) മാൎഗ്ഗത്തിൻ ഇടക്കിടേ PT3. at intervals
along the road. മുടിയോട് അടിയിടേ അലങ്കരി
ച്ചു Mud. അടിയോടു മുടിയോടിട Anj. ചുങ്കസ്ഥാ
നവും അറയുമായിട്ട് എത്ര ഇട പോരും TR. what
distance.

3. interval of time — occasion, leisure കുറയ
ദിവസത്തേ ഇട ഉണ്ടായി TR. ൨ ദിവസത്തിൽ
ഇട തരാം TR. അതിന്ന് ഇടയിൽ till then.
നാലുമാസത്തേക്ക് ഇട വാങ്ങി MR. ൨ മാസ
ത്തിൽ ഇടെക്കു within 2 months. ഇതിന്നിടേ
൧൦ ദിവസത്തിലകത്തു within the last 10 days.
ഈയിടേ somewhat before this. അശ്വമേധ
ത്തിനുടെ ഇടയിൽ ജ്യോതിഷോമം KR. after.
അടിയന്തരം കഴിയുന്നതിൽ ഇടെക്കു TR. as
long as the feast lasts. — ദാരിദ്യത്തിന്ന് ഇട
വരും, ഇടകൊടുത്തു, ഇടകൾ പോം VCh. oppor-
tunities will be lost.

4. middle, waist. — what's internal പടയിലും ഇ
ടയിലും at home & abroad. ഇടമുട്ടും പട മുട്ടും KU.
5. measure, chiefly weight. നെല്ലിട. a.) inter-
stice of the size of a grain. b.) weight of a rice

[ 172 ]
grain; so എള്ളിട, പണമിട പത്തു കഴഞ്ച് CS.
ഇടെക്കിട weight for weight, like for like (ഇടെ
ക്കിട മാറുക to barter goods V1.) ഗജഹസ്തത്തി
നോടിടയൊത്തു വിളങ്ങും തുട KR 3.

Cpds. ഇടക്കട (4) middling; alternately (2).

ഇടകലരുക (2) v. n. to be mixed together, —
v. a. to mix well. VN. ഇടകലൎച്ച.

ഇടക്കട്ടി (5) equal weights.

ഇടക്കരി പിടിച്ചു (കണ്ടം) നടക്ക MR 215. an
under-farm (?).

ഇടക്കാൽ (2) post of rails.

ഇടക്കാഴി (2) branch of river V1.

ഇടക്കിട = repeatedly, often.

ഇടക്കുടിയാൻ, ഇടക്കാണക്കാരൻ an under-
tenant.

ഇടകൂടുക (2). v. n. to mix with, intermingle,
grow dense or full. മിന്നലും മഴക്കാറും വന്നി
ടകൂടി Nal 3. ശരങ്ങൾ ഇടകൂടി AR 6. ബന്ധു
ലോകം ഇടകൂടി നടന്നാർ CC പെണ്ണുങ്ങളോ
ട് ഇടകൂടി രസിക്ക SG. ജ്ഞാനം വന്നിടകൂ
ടാ ChR. is not to be fully obtained. കടലോ
ടിടകൂടിന ഭൂമി Ch Vr. encompassed by.

ഇടകൂട്ടുക to occasion ബോധിപ്പാൻ ഇ'ട്ടേണ
മെ Genov. = സംഗതി വരുത്തുക.

ഇടക്കെട്ടു (4) a.) girdle = അരക്കെട്ടു. b.) en-
closed passage B.

ഇടക്കേടു (3) unnecessary, indifferent.

ഇടക്കൊഴുവൻ (2) under-tenant B.

ഇടചുരുക് (2) a bit of gold between beads B.

ഇടചേരുക (2) v. n. to join, unite — v. a. ഇട
ചേൎക്ക to reconcile — ഇടചേൎച്ച agreement.

ഇടച്ചേരി N. pr. barony in Cadattunāḍu TP. ഇ
ടശ്ശേരി കമ്മൾ KU.

ഇടതൂൎക്കുക (2) to fill up closely.

ഇടത്തട്ട് (3) theft B.

ഇടത്തരം (4) middling, inferior ഇടത്തരത്തേ
ങ്ങ = വന്നിങ്ങ —

ഇടത്തറക്കാരൻ of the common sort of men.

ഇടത്തൊണ്ട (4) ഇ. വിറെച്ചു ചൊന്നാൾ KR5.
choked.

ഇടനാഴി (2) passage between two rooms B.

ഇടനിര (2) a partition, middle wall.

ഇടനില്ക്ക (2) to be bail for one V1.

ഇടനീതി (loc.) = ചീട്ടോല.

ഇടനെഞ്ച് (4) (po.) heart.

ഇടനേരം (3) the afternoon.

ഇടപറക (2) to speak for one, intercede. പെ
ൺ കെട്ടിന്ന് ഇടപറക match making V1. 2.

ഇടപഴക്കം No. = കുറെ പഴക്കം slight ac-
quaintance. So. experience.

ഇടപടുക, ഇടപെടുക (2) to be involved in
an affair, fall in with. ആ കാൎയ്യത്തിന്മേൽ ഒ
ന്നും ഇടപട്ടതും അല്ല TR. did not meddle
with. എറിഞ്ഞതു നെഞ്ചോടിടപെട്ടു RC 31.
happened to strike. അവരെ പൊരുത് ഒ
ഴിപ്പാൻ ഇടപെട്ടമ എല്ലാം RC 125. all he
undertook. — യുദ്ധസംഗതി ഇടപട്ടു സഹാ
യിക്കാം will help in war. — കാൎയ്യം ഇടപ്പെ
ട്ട വൈരം എല്ലാരിലും (po.) anger on ac-
count of business. ചേറനാട് ഏറനാട് എ
ടപട്ടിട്ടുള്ള ദിക്കുകളിലേ ലഹളകൾ TR.

ഇടപാട, ഇടവാട് 1. business, affair, trans-
action. കൊള്ളക്കൊടുക്ക ഇടവാടും ഇരി
ക്കുന്നു (jud.) he trades also. കണക്കിട
വാടു തീൎക്ക settling accounts. 2. quarrel,
contention. ഇടപാടുകൾ പറഞ്ഞു തീൎത്തു
TR. പണംകൊണ്ട് അവനുമായി ഇടവാ
ട് ഉണ്ടോ TR. 3. intercourse, acquaint-
ance, No. 4. final adjustment of a price
or business V1.

ഇടവാട്ടുകാരൻ a dealer, quarreller.

ഇടപോക്കു (2) acquaintance, experience B.

ഇടപോരുക (2) to be distant, of sufficient
width. കാലവും ഇടപോരാ (3) the time is
too short, Mud.

ഇടമുട്ട് (vu. എടോട്ട്) = ഇടവഴിമുട്ടുക.

ഇടമുറിയാതേ (2.) uninterruptedly. ഇറുമ്പുകൾ
ഇടമുറിയാതേ പോക TrP.

ഇടയത്താഴം the first night of newly married
Tīyar.

ഇടയായുധം gear, തോക്കിന്റെ ഇടയായുധ
ങ്ങൾ TR.

ഇടയാൾ (2. 4) a middle person, intercessor
അതിന്നു ഞാൻ ഒരു ഇടയാൾ അത്രേ TR.

[ 173 ]
ഇടയാട്ടം (2) So. doubt, also ഇടയിളക്കം.

ഇടയിടുക, ഇടവെക്ക (3) to discontinue — (2)
to leave an interstice.

ഇടയിടേ (3) again & again, repeatedly.

ഇടയോട്, എടോട് potsherd put between the
ricepot & the hearth.

ഇടവരമ്പ് narrow & low ridge in ricefields.

ഇടവഴി (2) midway, byway, lane, ditch be-
tween two walls. വീട്ടിന്റെ തെക്കേ ഇടവ
ഴി MR.

ഇടവിടുക (2. 3) to be interrupted, stop, inter-
mit. ആയുധം എടുത്തവർ കൎമ്മം ഇടവിടും
KU. give up. — ഇടവിടാതേ, ഇട ഒഴിയാതേ
incessantly. — ഇടവിടായ്ക continuation.

ഇടശരി V1. ഇടസരി regular change, as of
beads & gold. മണികനകം ഇടസരി കല
ൎന്നുളള മാല Mud. (also called ഇടമണി).

ഇടം, എടം, ഏടം iḍam 5. (√ ഇടു) 1. Place,
spot. f. i. പാരിടം, മന്നിടം. ഇടം കൊടുക്ക to
give room. — അവ്വിടത്തിൽ there, എന്നിട
ത്തിൽ in, with me. നിന്റെ എടം കഴിച്ചുകൊൾ
mind thy station, duty. ഇണ്ടല്ക്കു നാം ഒരിടമാ
യി RC 77. (= പാത്രം).

2. house, mansion of vassals, Nāḍuvāl̤is. എ
ടവും മാടവും തീൎത്തു KU. ഒരുവനെ കളഞ്ഞൊ
രിടം രക്ഷിക്കേണം Bhr. preserve a house by
the sacrifice of one person. പുത്തൻ ഇടപ്പണി
എടുപ്പിക്കുന്നു TP. to build a mansion. എടത്തി
മ്പടി Nāyer house (loc. എടുത്തുമ്പടി). Also
said of supposed mansions of ghosts etc. = രാശി
f. i. നാലാം ഇടം (= ഭൂതപ്രേതാതികൾ) കോപി
ച്ചു, നന്നാക്കി വെക്ക to undo evil influences
(superst.)

3. measure, portion, also of time. അറിവുള്ളേ
ടത്തോളം TR. as far as he knows. അറിഞ്ഞേടം
പറയാം Mud. അവിടം ഒട്ടുപരപ്പിൽപറയേണം‍
Bhr1. on this head I must enlarge. മൂന്നു കൂ
റ്റിൽ ഒർ ഏടം കഴിച്ചു = ⅓. നിന്റേടം കഴി
ക്ക pass thy days. ഇവിടം കഴിഞ്ഞിട്ടു വരാം
TR. (= ഇട). കഴിഞ്ഞേടം കഥ Mud. the former
part of the story (opp. പിന്നേടം = കഥെക്കിതി
ന്മേലേടം Mud.) — വാപ്പാനെ കാണാതെടംകൊ

ണ്ട് TR. during all the father's absence. ഉത്ത
രം എത്തുവിടത്തോളത്തേക്കു TR. till an answer
arrives വന്നിടത്തു TR. എന്നിടത്തു (= പോൾ).
— പറഞ്ഞു നില്ക്കാൻ ഇടം ഇല്ല TP.

4. left side = ഇടത്തുപുറം, — ഭാഗം. — ഇടത്തിട്ട
നാവു വലത്തിട്ടിട്ടില്ല did no more speak. ഇട
ത്തിട്ടുപോക f. i. when meeting a dog, woman
(superst.) ഇടത്തോട്ടു തെറ്റി MR.

5. width, breadth. ഇടമുളളതു spacious ഒരു
കോൽ നീളവും ൧ കോൽ ഇടവും ൪ കോൽ കന
വും CS. ഇടം എഴും മാൎവ്വിടം RC 26. broad chest.
ഇടന്തകും ഒൺ കടൽ RC 104. broad sea.

Cpds. ഇടങ്കാൽ (4) left foot.

ഇടങ്കെട്ട very bad, as വഴി, വാക്കു Palg.

ഇടം കെട്ടവൻ (1) inconsistent — (5) narrow-
minded.

ഇടങ്കേടു T. SoM. inconsistency — contrariety,
harm. — ഇ. കാട്ടുക to oppose.

ഇടങ്കൈ, ഇടത്തു കൈ (4) the left hand. —
ഇടങ്കൈ എന്നും വലങ്കൈ എന്നും രണ്ടു കൂട്ട
ക്കാരർ ഉണ്ടു TR. two factions, chiefly of
Tamil low castes. ഇടങ്കൈജാതി അന്യായം
TR. the complaint of the left hand caste. —

ഇടങ്കവംശം also ഇടങ്കർ Chāliyars, that
worship only Bhagavati (opp. വലങ്കർ.)

ഇടത്തല left side. തോണി ഇടത്തല തെറ്റി
went to the left.

ഇടത്തൻ left handed V1. also ഇടങ്കൈക്കാ
രൻ, ഇടങ്കൈപാങ്ങുളളവൻ, ഇടമനക്കൈ
ക്കാരൻ.

ഇടത്തേതു shield TP.

ഇടത്തൂട് (4) left side. — the wife, as being
the left hand of the husband. — opposition,
what is inadmissible. — heresy V1. ഇട
ത്തൂടു കാട്ടി മടക്കുക to confute V2.

ഇടത്തൂട്ടുകാർ heretics (Nasr.)

ഇടന്തോൾവെട്ടി KR. the left arm.

ഇടപ്പക്കം (2) meal of king's attendants B.

ഇടപ്പുറം left side അവളുടെ ഇടപ്പുറത്തു നില്ക്കു
ന്നു KR.

ഇടപ്പെടുക (5) to be wide. കൺ ഇടപ്പെട തുറന്നു
നോക്കി RC 56. (or ഇടപെടുക? see under

[ 174 ]
ഇട) — നീണ്ടിടംപെട്ടിരിക്കുന്ന നേത്രം DM.
broad eyes.

ഇടപ്രഭു (2) a petty prince, of whom the
KM. counts 1400 in Kērala (S. വീരാഃ) also
ഇടവാഴി KU.

ഇടമിടർ (5) difficulty of speech from joy or
grief B.

ഇടമ്പിരി (4. പുരി) a shell with the spiral
turning from left to right. — also = ഇട
വകം B.

ഇടവക 1. the principality of an ഇടപ്രഭു
f.i. ചുഴലിസ്വരൂപം, നേൎവ്വെട്ടക്കമ്മൾ the
2 chief vassals of Cōlatiri with 12 കാതം
land, 300 Nāyer, 12,000 fanam yearly in-
come KU. ചുഴലി ഇടവകയരെ കാൎയ്യം
TR. ആറ് ഇടവകയിൽ ൧൨ കാരണവർ
KU. 2. jurisdiction V1. parish (Nasr.)

ഇടവലം (4) both sides, neighbourhood, ഇട
വലം പോലെ നമുക്ക ആക്കി തരേണം.
ഇടവലം കൊടുക്കുംപ്രകാരം TR. according
to the taxes paid all around. — (also sepa-
rated). ഇടത്തു വലത്ത് അഴിഞ്ഞ കുഴിക്കാണം
TR. the tenure as observed in the country.
തന്റെ ഇടത്തും വലത്തുമായി പോവാൻ TP.
to go with friends. തന്റെ ഇടത്തതും വലത്ത
തുമായി TP. with shield & sword. — adj. ഇട
വലം രാജ്യങ്ങളിൽ TR.

ഇടവാഴി = ഇടപ്രഭു, who has ഇടവാഴ്ച KU.

ഇടവിതാനം (1) space, air V1.

I. ഇടക്ക iḍakka Tdbh. (ഢക്ക) A doubledrum
ഇടക്കമദ്ദളം ഉടുക്കുശംഖവും KR.

II. ഇടക്ക, ന്തു aT. aM. To dig, split ഇട
ന്തവ അനേകം കൂട്ടം ഇട തുടൎന്തു RC 70. (said
of arms).

III. ഇടക്ക, ക്കി (ഇടം 5) To widen a place V1.

ഇടങ്ങ് iḍaṅṅu̥ C. T. Strait (= ഇട).

ഇടങ്ങാറ് (ഇടങ്ങ്) & ഇടങ്ങേറ് q. v. — difficulty,
contrariety, oppression, want. ചെറിയ കാ
ൎയ്യത്തിന്ന് ഇങ്ങനെ ഇടങ്ങാറ് ആക്കിയാൽ
TR. raise such difficulties about it.

ഇടങ്ങാഴി, ഇടങ്ങനാഴി, ഇടങ്ങഴി (ഇടങ്ങ്,

നാഴി) a measure, 2¼ വിരൽ deep, 5½
broad, holding 4 Nāl̤i, or 57,600 grains
of കഴമനെല്ല് (its mark ൩). The smaller
kind ചെലവിടങ്ങഴി is used in houses, the
പാട്ടിടങ്ങഴി, larger by 10 or 20 pct. serves
to pay the പാട്ടം. വലിയ ഇടങ്ങാഴിക്കു
നൂറു നെല്ല് TR. ൧൦൦൦ ഇടങ്ങാഴി നെല്ലിന്ന്
൪൦ ഉറുപ്പിക വില കണ്ടു TR. (in 1798).

ഇടങ്ങേറ് = ഇടങ്ങാറ് q. v. — (B. ഇടങ്കേട്?) — ഉ
ത്തരം ഇടങ്ങേറില്ലാതേ കടുമയിൽ കൊടുത്ത
യക്ക TR. without harassing delays. നമുക്കു
പെരുത്ത് ഇടങ്ങേറുണ്ടു, നമ്മോട് ഇടങ്ങേ
റാക്കി TR. treated us harshly. എനിക്കിട
ങ്ങേറു ചെയ്തു RC 63. എന്നാൽ ഇടങ്ങേറു
ണ്ടാം CG. [To walk with difficulty.

ഇടന്തുക, iḍanδuγa ഇടന്തി നടക്ക (ഇട 2)

ഇടപം See ഇടവം.

ഇടപ്പളളിനമ്പിയാതിരി N. pr. The chief
of the 36,000 armed Brahmans, residing near
Parūr, endowed with Paraṧu Rāma's sword
KM.

ഇടമ്പുക iḍambuγa MC. 1. = ഇടന്തുക 2. To
stumble, knock against, oppose.

ഇടമ്പൽ contrariety B.

ഇടയൻ iḍayaǹ (m. ഇടച്ചി f.) T. M. (ഇട 4)
The middle caste of shepherds & cowherds,
rather foreigners in Mal. കൊടുമലക്കാരൻ
എടയൻ രാമൻ TR.

ഇടയുക, ഞ്ഞു iḍayuγa T. M. Te. (ഇട 2)
1. To hit against, press against കലവും കുടവും
തങ്ങളിൽ ഇടഞ്ഞു V1. അഴിഞ്ഞു സേതുക്കൾ
ഇടഞ്ഞു വെളളം CC. നടയിൽ ഇടയും ഒരു പട
കളുടെ ഘോഷം Nal 2. 2. to fall out, quarrel,
compete. മാരുതം ഇടയ നടന്തു RC 23. quicker
than the wind. വാൾ ഇടഞ്ഞ കണ്ണാൾ RC 60.
ഇടി ഇടയിന്ന ചൊൽ RC 63. — അവർ വേദം
കൊണ്ട് ഇടഞ്ഞു disputed about religion KU.
തമ്മിൽ ഇടഞ്ഞു പോയി (vu.) ഇടയാതേ peace-
ably. 3. to converse V1. ഇടഞ്ഞറിക = പരി
ചയിക്ക V2. അവനോട് ഇടഞ്ഞില്ല had no
intercourse with him V2.

[ 175 ]
VN. ഇടച്ചൽ 1. quarrel നമ്പ്യാരും താനുമായി
൬ കൊല്ലം ഇടച്ചലായി കഴിഞ്ഞു വരുന്നു MR.
വാനവരോട് ഇടച്ചൽ ചെയ്വാൻ RC 93. to
war. 2. family discord, separation ഇട
ച്ചൽ തീൎക്ക to reunite. 3. intercourse V1.

CV. ഇടയിക്ക to disunite, separate, also ഇടെക്ക.

ഇടർ iḍar T. M. C. Te. (√ ഇടു) 1. Impediment,
hindrance ഇടർ ഒഴിയ unhindered, unchecked
AR5. 2. trouble, grief (po.) അതിനാൽ ഇട
രുറ്റാർ Bhr 1. were troubled. കപികൾ ഇട
രോടു പാഞ്ഞു പതിച്ചു (SitVij.) ഉലകത്തിനെ
ഇടർ പോക്കിനാൻ RC 22. ഇ.മുട്ടി Bhg. perfect-
ly satisfied.

ഇടറുക, റി iḍar̀uγa T. M. C. (and ഇടരുക
B.? see prec.) 1. To stumble, trip. നടന്നകാൽ
ഇടറും (prov.) 2. to falter, hesitate. ഇടറീ
ടുന്നു വാക്യവും VyM. തിരുമനസ്സ് ഇ'ം TP.
to waver, doubt. 3 to quarrel V1.

VN. ഇടൎച്ച 1. stumbling. മാൎഗ്ഗങ്ങൾക്കേതും ഇ
ടൎച്ച വരാ ഇപ്പാദങ്ങൾക്കോ CG. 2. hesita-
tion, blundering. നോക്കും വചനവും ഇട
ൎച്ചകൂടാതെ കണ്ടു. 3. quarrel മുതൽ ചൊ
ല്ലി ഇടൎച്ച VyM. disputes about money. ത
മ്മിൽ അങ്ങോട്ടും ഇങ്ങോട്ടും വാക്കിടൎച്ച ഉ
ണ്ടായി TR. ഇടൎച്ച തീൎക്ക to pacify V1.

ഇടറ്റു stammering from grief? ഉളളമെറഴിന്തു
വെന്തു പെരുത്തിടം ഇടറ്റു തട്ടി പിയർക
ളെക്കൂവി RC 78.

ഇടല iḍala (ഇടു) A wood, burning very quickly
ഇടല ചുടലെക്കാകാ (prov.)

ഇടവം iḍavam; T. M. Tdbh. (ഋഷഭം) 1. Taurus.
2. = ഇടവഞ്ഞായറ് the 2nd month (May — June).

ഇടവപാതി KU. beginning of the monsoon,
general armistice till തുലാപത്തു.

ഇടവകം (S. ഋഷഭം) the horn of the Himālaya
bullock — a med. root. [പിവരൻ RC41.

ഇടവൻ Tdbh. ഋഷഭൻ a hero. ഇടവനാം ക

? ഇടവൽ iḍaval A butterfly V1.

ഇടി iḍi T. M. C. Te. (√ ഇടു) 1. A stroke, blow,
shock. കുത്തുകൾ ഇടികടി (po. of animals)
പത്ത് ഇടി, (f. i. in road making). 2. bruis-
ing, pounding. ഇടിപൊടിയും പ്രകാരം (po.)

3. thunderbolt ഇടിവെട്ടീട്ടു വൃക്ഷം പോയി പോ
യി MR. so ഇടിപൊട്ടുക, കുറെക്ക, ഇടിമുഴങ്ങി
it thundered CC. ഇടിപൊടുക്കനേ V1. sudden-

ly. ഇടിപ്പെടുക V1. to happen suddenly. ഇടി
തുടൎന്ന ചൊൽ RC33.

ഇടികല്ല് (2) a betel pestle.

ഇടികുഴൽ (2) a betel mortar, used by toothless
persons. [GP 68.

ഇടിച്ചക്ക (2) young jackfruit hashed & fried

ഇടിത്തീ (3) flash of lightning,

ഇടിപൊടിയാക്കി reduced to dust, of furious
combat, ruthless destruction.

ഇടിമരം (1) a rammer, gunrod.

ഇടിമിന്നൽ (3) flash of lightning.

ഇടിമുഴക്കം (3) thunder, ഇടിയൊലി RC33.

ഇടിയപ്പം balls or cakes of ഇടിയൂന്നി.

ഇടിയുണ്ണി a kind of cake (also ഇടിയൂന്നി‍).

ഇടിയൂന്നി a kind of vermicelli.

ഇടിയുരൽ mortar for husking rice, also a
vermicelli-mould.

ഇടിവാൾ (3) fork of lightning.

ഇടിവാളം (3) the lump of gold, supposed to
be contained in the thunderbolt, and found
when it strikes into cowdung.

ഇടിവെട്ട് (3) clap of thunder.

ഇടിവേർ & ഇടുവേർ പൊട്ടുക the stone of a
fruit to burst & emit roots.

ഇടിക, ഞ്ഞു iḍrγa T. M. c. Te. (ഇടി) 1. To
crumble, fall to pieces, be split as മതിൽ, ചി
റ, കടലിന്റെ വിളുമ്പു — മട്ടൽ ഇടിഞ്ഞു of a
cocoanut plant growing. — met. നെഞ്ചകം ഇ
ടിഞ്ഞിടിഞ്ഞു Bhr. 2. to be powdered. മരു
ന്നിടിയുന്നില്ല (med.) 3. to fall, be reduced, as
price (വില ഇടിഞ്ഞു) degraded — ഇടിഞ്ഞ ജാ
തി rather a low caste.

ഇടിക്ക v. a. 1. To beat, bruise അരി ഇടി
ക്ക to pound rice V1. മേഷങ്ങൾ ഇടിക്കും PT2.
അടിക്കയും തങ്ങളിൽ മുട്ടുകൊണ്ടിടിക്കയും മാന്തു
കയും (po.) 2. to demolish, break down.
കിളകൊത്തി ഇടിക്ക MR. വാതിൽ ഇടിച്ചു തു
റന്നു (robbers) TR. 3. to humble. ഇടിച്ചു പ
റക (po.) = താഴ്ത്തി പറക to abuse. 4. v. n.
of palpitation നെഞ്ഞ് ഇടിക്കും a med. Nid.

[ 176 ]
VN. I. ഇടിച്ചൽ 1. demolition, ruins V1. 2. de-
jection. ഇസ്ലാമായവൎക്ക് ഒക്കയും ഇടിച്ചൽ
ആയി Ti. (since Tippu's death).

II. ഇടിപ്പു ruination V1.

III. ഇടിവ് demolition, despondency, degra
dation. — (with ആക & ആക്ക).

ഇടിയ a piece of wood, to beat the ground,
or to stop a passage.

ഇടിച്ചി (fem. of ഇടിയൻ) N.pr. in ഇടിച്ചിമല.

ഇടിഞ്ഞിൽ iḍińńil T. SoM. Small earthen
lamp V2.

ഇടിയൻ iḍiyaǹ (ഇടിക്ക) A Canarese caste
അവിൽ ഇടിക്കുന്ന കൂട്ടർ.

ഇടുക, ട്ടു iḍuγa T. M. C. Te. 1. To put, place,
plant, wear. കവചം ഇട്ടു Mud. put on, so
ആഭരണം etc.—വെറ്റിലകൊടി, വളളിയിട്ടു
planted MR. — ഇട്ടുകെട്ടുക to lay up. ഇട്ടെടു
പ്പുണ്ടു he trades without stock V1. 2. to
cast, throw. ഇട്ടുകളക f.i. കടലിൽ to throw
away TR. നായ്ക്കു ചോറിടുക to give. ഇട്ടുവിടുക
to discharge, ഇട്ടേക്ക (വെക്കുക) to abandon. 3.
action in general നീണ്ട കയറിട്ടുഞേന്നു ചാവേൻ
Pay. തോലിട്ട വാദ്യങ്ങൾ leather instruments.
പങ്കിടുക to divide, ആണയിടുക to swear, അവ
ളെ വയലിൽ ഇട്ടു തച്ചു TR. (= വെച്ചു, നിന്നു).
4. aux. V. denoting a completed action. പോയി
ട്ടു has gone; giving also active signification
to a v. n. as ആറീടുക. — The part. ഇട്ട്
strengthens the 1st adverbial, by emphasizing
the power of the past tense. എന്നെ തടവിൽ
ഇട്ടിട്ട് ൨ മാസത്തിൽ അകമായ്വരുന്നു TR. it
is nearly 2 months that I have been placed
in arrest; stands before Negatives ചെയ്തിട്ടി
ല്ല and 2nd futures കൊടുത്തിട്ടേ ഉളളു; also with
causal power ഇവിടെ കിടന്നു മരിച്ചിട്ടു കാൎയ്യ
വും ഇല്ലല്ലോ TR.; പറഞ്ഞിട്ടു നില്ക്കാൻ ഇടം ഇ
ല്ല TP. cannot stop for conversation; becomes
meaningless ആയിട്ട് = ആയ്.

CV. ഇടുവിക്ക, ഇടീക്ക to make to put etc., also
ഇടുക്കുക (old) f.i. വേറിടുത്തു RC 23.

Cpds. ഇടുകാട് burying place.

ഇടുകുഴി a grave which sinks, supposed to Cover

a wicked person. — a trap-doorway B.

ഇടുപടി a gateway.

ഇടുക്കു iḍukkụ T. M. C. (Te. ഇടുമു, comp. ഇട,
ഇടർ) 1. Narrow passage ഇടുക്കുവഴി the
space between two fingers V1. 2. straitness,
difficulty, poverty, also ഇടുക്കം. 3. claws
of lobster.

ഇടുങ്ങുക v.n. To be straitened, contracted,
pinched. കണ്ണിന്റെ പോള ഇടുങ്ങിയവൻ with
swollen eyelids.

ഇടുക്കുക, ക്കി v. a. to confine, press, pinch
(as a crab).

ഇടുപ്പു iḍuppụ T. SoM. (ഇട 4) The hip.

ഇട്ട iṭṭa Tdbh. വിഷ്ഠ in മൂക്കിട്ട Mucus of nose.

ഇട്ടം iṭṭam Tdbh. ഇഷ്ടം, perhaps, hence:
ഇട്ടരചൻ V2. and ഇഷ്ടരചൻ checkmate.

ഇട്ടറ iṭṭar̀a (ഇടു) No. Wooden block with a
notch, used by carpenters to wedge in planks
etc, in order to work them.

ഇട്ടലി iṭṭali T.M. (Te. C. ഇഡ്ഡണ) A kind of
cake.

ഇട്ടൽ iṭṭal ഇട്ടപ്പുറം, ഇട്ടന്മേൽ The terrace
around the houseyard. — also compound = വ
ളപ്പു. — ഇട്ടൽ നട്ടിരിക്കുന്നു (loc.) — ഇട്ടപ്പുറത്തേ
ഒരു മാവും മറഞ്ഞുനിന്നു TR. also ഇട്ടക്കൊളളു.

ഇട്ടി iṭṭi T. M. C. Tu. (Tdbh. യഷ്ടി) 1. Stick,
spear വേലുകൾ, ഇട്ടികൾ Mud. മരമിട്ടി RC 28.
കുന്തം മുറിച്ച് ഇട്ടിയാക്കരുതു (prov.) 2. a
Brāhman girl B. 3. N. pr. of men So. & Palg.

ഇട്ടിക്കോമ്പിയച്ചൻ N. Pr. The Rāja
of Pālakāḍu TR. (ഇട്ടിക്കോമ്പി മന്നവൻ PT.) —
In a Pālakāadu inscription of Collam 430 he
is called the nephew of ഇട്ടിപ്പഞ്ഞിയച്ചൻ.

ഇട്ടിക iṭṭiγa Tdbh. ഇഷ്ടക Brick.

ഇട്ടികക്കല്ല് laterite.

ഇട്ടൂഴി, iṭṭūli ഇട്ടു വീട്ടിയതു (ഇടു) Un
reserved transfer of landed property KU.
(= അട്ടിപ്പേറു).

ഇഡ ida S. & ഇള Praise of Gods—earth(po.)

ഇണ iṇa T. M. (C. Te. എണ) 1. Pair, couple.
2. clothes in one woof. — കാലിണ, കണ്ണിണ,
കൈയിണ (po.) ഇണപെറ്റ സഹജൻ KR.
twin brother. ഇണയോടെ കുന്നിയാലപ്പട്ട്

[ 177 ]
എടുത്തു TP. 2. mate, companion, union ഇ
ണയില്ല തുണയില്ല (vu.) ഇണ തമ്മിൽ പിരിവ
തിൽ (Mpl. song) lovers' parting, ഇണ ഒത്ത
അരക്ഷണം പിരിയാതെ VC. not leaving his
mate for a moment. ഇണയില്ലാത്തവനോട്
ഇണ കൂടിയാൽ (prov.)

Cpds. ഇണചേരുക to pair, as birds MC., be
matched ചക്രാസ്ത്രങ്ങൾ ഇണചേൎന്നാൽ ഈ
പ്രപഞ്ചം നാസ്തി Cr Arj. if two come together.

ഇണ പിരിക to be separated ഇണ പിരിയാ
തെ നടന്നു ലക്ഷ്മണൻ KR.

ഇണമാനം slight difference in accounts V1.

ഇണയാക്ക to match.

ഇണക്കം iṇakkam T. M. (ഇണങ്ങുക) 1. Con
cord, peace, union. ഇരുവരെയും ഇണക്കം വ
രുത്തി reunited them TR. പിണക്കം ഇല്ല ഇ
ണക്കം ഉണ്ടു Mud. ഇണക്കം പറഞ്ഞിട്ടും സമ്മതി
ക്കാതെ Ti. rejected his proposals for peace.
2. submission, tameness. ബുദ്ധിയിൽ അസാരം
ഇണക്കം ഉണ്ടു TR. his mind is somewhat
broken,weakened.

ഇണക്ക് 1. Agreement. 2. certificates
given by proprietor to mortgagee. പാട്ടത്തി
ന്നും കാണത്തിന്നും മുറിച്ച് ഇണക്കു വാങ്ങീട്ടുളള
ഇണക്കുകൾ രണ്ടും MR. certificate from owner
to lessee, that he has let his estate ഇണക്കു
മുറി — deed of notice of sale to a 3rd party —
authority to lessee to transfer his interest in
the property ഇണക്കു ചീട്ടു W. — also counter-
document given by occupant to the proprietor
announcing his having transferred his inter-
ests in the property. കാണം വാങ്ങി നിലം ഒഴി
ഞ്ഞ് ഇണക്ക് അയക്ക (= Palg. ഒഴിവുമുറി) —
ഇണക്കു പിടിച്ചുപാട്ടത്തിന്നു വാങ്ങി — ഇണക്കു
തീർ തിരിച്ചു കൊടുത്തു — MR. transfer of the
family sword to the heir apparent (loc. = ആ
യുധം എടുക്ക).

ഇണങ്ങുക 1. To agree കണ്ണിന്ന് ഇണ
ങ്ങിയ കാന്തി CG. pleasing to the eyes, നന്നാ
യിണങ്ങീല നാട്ടിൽ ഉള്ളോർ Mud. were not
overcontented with the new ruler. കണ്ണിൽ
ഇണങ്ങും ഉറക്കു CG. sleep so dear to the eyes.

ഉളളിൽ ഇണങ്ങിനേൻ എന്നു നോക്കുന്നു CG.
2. to make peace, stand well with one രാജാവും
ഇങ്ക്രിസ്സുമായി ഇണങ്ങി Ti. തമ്മിൽ ഇണങ്ങി—
ഇണങ്ങാതേ പിണങ്ങി കൂടാ prov. ഗണിക
ജനങ്ങളോടിണങ്ങി VC. 3. to grow mild or
tame V1.

ഇണക്കുക, ക്കി v. a. 1. To pacify, recon
cile, tame ഭവാനെ ചന്ദ്രഗുപ്തനോട് ഇണക്കീ
ടുവാൻ Mud. കുടിപ്പക ഇണക്കുക TP. 2. to
rehearse, teach a drama കളി ഇണക്കി = തര
ണിച്ചു V1.

ഇണങ്ങ് Relationship, those of the same
caste. ഇണങ്ങിൽ കേൾപിച്ചു TR. complained to
the caste, ദോഷം തട്ടി ഇണങ്ങും ഇല്ലാതാകും PT.
to lose caste. അവനെ ഇണങ്ങിന്നു പുറത്തു വെ
ക്ക to suspend (for a time) from caste privileges.
ഇണങ്ങൻ, — ത്തി kinsman = ചാൎന്നവൻ.

ഇണയുക, ഞ്ഞു iṇayuγa (ഇണ) 1. To
agree well, suit. രാമണീയഗുണങ്ങൾ ഇണഞ്ഞു
CC. 2. to subside = ഇളെക്ക, as rain V1.

ഇണെക്ക v. a. 1. To unite, couple. രണ്ടു
കാഷ്ഠങ്ങൾ തമ്മിൽ ഇണച്ചിട്ടഗ്നിയെ ഉണ്ടാക്കി
KR4. (for a sacred purpose). ഇണെച്ചു ചേൎക്ക,
കെട്ടുക etc. 2. ഇണെച്ചിരിക്ക to be equal V1.

ഇണർ iṇar (T. flower bunch) Fish-spawn
(തരിയുളള ഇ roe. തരിയില്ലാത്ത ഇ milt.)

ഇണ്ട (T. garland, C. clot) A swarm. വ
ണ്ടിണ്ട തങ്ങളിൽ ചേൎന്നു മണ്ടും, വണ്ടിണ്ടയാകും
അകമ്പടിമണ്ടി CG. —

ഇണ്ടയിടുക to be thronged.

ഇണ്ടന്തിരി uproar അയ്യം വിളികൊണ്ട് ഒർ ഇണ്ട
ന്തിരി TP. ചെണ്ടത്താളംകൊണ്ട് ഇ etc.

ഇണ്ടൽ (& ഇണ്ടർ ചെങ്കിന നയനങ്ങൾ RC 19.)
vexation, sorrow. ഇണ്ടൽപെരുതായിരിവ
രും ഭൂവിയിൽ വീഴ്ന്താർ RC 15. ഇണ്ടലും പൂണ്ടു
ചമഞ്ഞു CG. were affrighted. ഇണ്ടൽ നല്കും
(po.) might make jealous. ഇണ്ടൽ ഉണ്ടാകും
നമുക്കു PT1. we shall rue it.

ഇണ്ണുവെച്ചു കാട്ടുക (loc.) To point at one
with the middle finger bent (obsc.)

ഇതം iδam S. (ഇ to go) Gone, reached (po.)
2. Tdbh. ഹിതം fit, pleasant. ഇതത്തിൽ പോകു

[ 178 ]
ന്നേൻ (po.) willingly. മാലോകൎക്കിതമുളള വച
നം Mud. രാമന്നിതമായി KR. ഇതം കിളർതേർ
RC. well fitted chariot. ഉറുമി എടുത്തിട്ട് ഇതം
നോക്കുന്നു TP. tried whether the sword would
fit him. ഇത് ഒത്ത ഉറുമി a suitable blade TP.

ഇതഃ iδa: S. (ഇദം) & അതഃ Hence (po.)
ഇതഃപരം CC. thereafter.

ഇത iδa (T. new cultivation) 1. Sprout, shoot.
2. a small fence V1.

ഇതെക്ക, to sprout. അടവി ഇതെച്ചീടും = Bhr 5.
= അകെക്കും.

ഇതരം iδaram S. (pron.) Other, different, as
in മന്ദേതരം quickly (po.) ഇതരജാതി low caste.
ഇതരേതരം = പരസ്പരം.

ഇതവു iδarụ a M. T. = ഇതം 2. Pleasantness
മല്ലാരിക്കിതവിനോടുളെളാരു നാസാ VC. —

adj. ഇതവിയ കാലാൾ RC 18. well appointed
footsoldiers.

ഇതൾ iδaḷ T. ഇതഴ്, അതഴ് (S. ദളം?)
Flower leaf, ovaria of fish. താമരപ്പൂവിന്നു പ
തിനായിരം ഇതൾ Bhg 5. താമരയിതൾപോലെ
വിശാലമാം കോമളനയനങ്ങൾ KR4.

ഇതാ iδā (T. ഇതോ from ഇതു) Behold here.
തീ ഇതാ പറക്കുന്നു PT1. (also ഇതാ കാപുരു
ഷൻ PP.)

ഇതി iδi S. (pron. ഇ) Thus. In quotations =
എന്നു—ഇതി ദ്വിതീയതന്ത്രം thus ends the 2nd
Tantram.

ഇതിഹാസം (ഇതി+ഹ+ആസ thus it happen-
ed) legend, tradition, history മഹാഭാരതം
ഇതിഹാസം Bhr 1.

ഇതു iδu ഇത് 5. (ഇ)This thing. ഇതുവരേ
hitherto. plur. ഇവ, also ഇതുകൾ (vu.)

ഇത്ത itta (loc.) Slaver = ൟത്ത.

ഇത്തരം ittaram (തരം) This kind, thus — ഇ
ത്തരം പറഞ്ഞു PT. ഇത്തരം വാക്കു TP. (often
ഇത്തുരം vu.)

ഇത്തി itti ഇത്തിയാൽ T. M. 1. Waved
leaved fig-tree, Fious Venosa. ഇത്തിത്തോൽ
മഞ്ഞും a med. അത്തി ഇത്തി അരയാലും പേരാ
ലും KR4. 2. a parasitical plant ഇത്തിക്കണ്ണി
Loranthus coriaceus (= പുല്ലൂന്നി). kinds:

വലിയ ഇ. Lor. longiflorus.

വെളുത്ത ഇ. Lor. elasticus.

കനലിമേൽ ഇ. Lor. globosus (Rh.); see ഇ
ത്തിൾ.

ഇത്തിര ittira (ഇ, തിര) So much, mod. ഇത്ര.
എന്തിനിത്ര വളരെ പറയുന്നു GnP. ഇത്ര എളുപ്പ
മായി so easily.

ഇത്തിരി (vu. ഇച്ചിരി) very little — ഇത്തിരി
നേരം ഇന്നും പൊരുതീടെണം Bhr.

ഇത്തിൾ ittiḷ 1. Oyster shells, used as lime,
vu. ഉത്തിൾ. പല്ല് ഇത്തിളായി നാറുക. Nid.
2. Cpds.

ഇത്തിൾക്കൊളി & ഇത്തിക്കൊളി Epidendron
tesseloid. ഇത്തിൾക്കുടം, ഇത്തുക്കുടം the
same or another parasite (comp. ഇത്തി).

ഇത്തിൾപന്നി (1) an armadillo MC.

ഇത്ഥം ittham S. = ഇതി Thus (po.) ഇത്ഥം ഭൂതം
[such.

ഇത്യ itya S. = പോയി VetC. (ഇ).

ഇത്യാദി ityādi S. (ഇതി, ആദി), ഇത്യാദികൾ
= എന്നു തുടങ്ങിയുളളവ, മുതലായവ.

ഇത്ര itra (ഇത്തിര) So much, so many, ഇത്ര
എല്ലാം പറയേണമോ AR2. നീ ഇത്രെന്നു അ
സത്യം പറഞ്ഞു എങ്കിൽ VyM. only so much.
ഇത്ര എന്നല്ല innumerable. എങ്ങനെ നാം വള
ൎന്നിത്രയായെന്നതും ഒാരാതെ SiPu2. — it is de-
clined ഒന്നിന്റെ ഇത്രയാൽ ഒന്നു CS. a fraction
of one by so much. ഇത്രത്തോളം
until this time ഇത്രത്തോടവും TR.

repeated: ഒാരോന്നിൽ ഇത്തിത്ര (jud.) so much
[in each.

ഇത്വരി itvari S. (ഇ to go) Unchaste woman.

ഇദം id'am S. This (po.) ഇദാനീം now (po.)

ഇദ്ധം id'dham S. (ഇധ്) Kindled. ഇദ്ധസ
ന്തോഷം Nal2. adv. with flaming joy (po.)

ഇദ്ധ്മം S. small sticks for fuel (po.)

ഇന iǹa No. ഇനി So. Wing of building തെ
ക്കിനപുര, കിഴക്കിനിയിൽ MR. (perhaps only
a formation syllable as in ചെവ്വിന etc.) വട
ക്കിനയും പടിഞ്ഞാറ്റയും ൨ പുര ആകുന്നു MR.

ഇനം iǹam T. a M. 1. Class of animals ഈ പശു
നല്ല ഇനം V1. പുളളിനങ്ങൾ RC 22. കളിറ്റി
നം RC 38. 2. = ഇണ്ട swarm, വണ്ടിനത്തേ
ലീല. CG.

[ 179 ]
ഇനൻ iǹaǹ S. (√ ഇൻ strenuous) Lord — sun
(po.) ഇനകുലജാതനൃപന്മാർ KR.

ഇനാം Ar. (in'ām) Gift, present, grant;, also
ഇനാമത്തിന്നു വേണ്ടി MR.

ഇനി iǹi T. M. (√ഇ, Tu. = ഇന്നു) Henceforth,
hereafter, yet, still, more, (with future) എത്ര
നാൾ ഇനി പാൎക്കും PT3. ഇനി ഇല്ല TR. there
is no more (to be given), ഇനി മേല്പെട്ടു - ഇ
നി ഉണ്ടോ ജീവിച്ചിരിപ്പാൻ പോകുന്നു KR. —
ഇനി ഒരിക്കൽ once more. ഇനിയത്തേ ആഴ്ച
next week. — ഇനിയും. 1. again. ശേഷം വൎത്ത
മാനം ഇനിയും ബോധിപ്പിക്കാം TR. — ഇനി
യുളളവരെ പേർ TR. the names of the others.
2. not yet പുരിക്കു പോയവൻ ഇ. വന്നില്ല Bhr.

ഇനിക്ക് iǹikkụ = എനിക്ക്.

ഇനിയ iǹiya (5. ഇൻ sweet) ഇനിയ പൈ
മ്പാൽ, ഇനിയ ചൊൽനായികേ RC. ഇനിത്തന
യൻ Sweet son. ഇനിയപ്പട Bhr. fine army. —
neuter ഇനുതായി RC 117.

ഇനിപ്പം (= ഇൻപം) കണ്ടാൽ ഒരിക്കവും ഇനി
പ്പവും RC37. — also ഇനിമ (അഗസ്ത്യനുടെ
ഇനിമചേർ കഴൽ RC 126.)

ഇനിസ്സ് inissụ (Ar. ജിനിസ്സ്, ദിനിസ്സ്) Kind,
sort.

ഇന്തു inδu Tdbh. (സിന്ധു.)

ഇന്തുപ്പു rocksalt from Sinde (med. = സൈ
ന്ധവം‍.)

ഇന്തുജാതിക്കാർ= Hindus.

ഇന്തുസ്ഥാനം വാക്കിൽ TR. = Hindustani.

ഇന്ദിര ind'ira S. = ലക്ഷ്മി. — ഇന്ദിരമണവാ
ളൻ Vishnu (po.)

ഇന്ദീവരം indīvaram S. Blue lotus (po.) ഇ
ന്ദീവരേക്ഷണേ Nal4.

ഇന്ദു ind'u S. Moon.

ഇന്ദുകരങ്ങൾ moon-rays CC.

ഇന്ദുധരൻ Sk. Shiva.

ഇന്ദുമുഖിമാർ, ഇന്ദുനേർ ആനനമാർ CG. ഇന്ദു
നേർ നടയാൾ Bhg 8.

ഇന്ദുശേഖരൻ Shiva. — N. pr. king of No. Mal.
KM.

ഇന്ദ്രൻ ind/?/ian S. (= ഇനൻ) 1. The king
of the Gods ദേവേന്ദ്രൻ; ഇന്ദ്രാണി his wife,
ഇന്ദ്രത്വം, ഇന്ദ്രപദം his sovereignty. — ഇന്ദ്ര
നോട് ഒക്കും സ്വാമി PT1. ഇന്ദ്രക്കാററു east-

wind V1. 2. lord താപസേന്ദ്രൻ the great
devotee, കാകേന്ദ്രന്മാർ PT. etc.

ഇന്ദ്രജാലം "Indra's net." — sorcery, superior
juggling. ഇന്ദ്രജാലക്കാരൻ എത്രയും
Nal 4. ജഗത്തു മോഹിക്കും മഹേന്ദ്രജാലവും
KR. (the grand deception of worldly lust.)

ഇന്ദ്രധനുസ്സ് ഇന്ദ്രവില്ല് rainbow.

ഇന്ദ്രനീലനിറത്തിൽ KumK. sky-blue, sap-
[phire.

ഇന്ദ്രലോകം (പ്രാപിച്ചു) the heaven of
the Gods & heroes.

ഇന്ദ്രവളളി Cissus pedata, used in Mal. for
സോമവളളി.

ഇന്ദ്രാദികൾ, ഇന്ദ്രാദിദേവകൾ etc. KU.

ഇന്ദ്രിയം S. (ഇന്ദ്രൻ) 1. Male power,
semen. മാനസമഴിഞ്ഞ് ഇന്ദ്രിയസ്ഖലനം
വന്നു ബാലനു Bhr 1. = ഇന്ദ്രിയം വീഴുക (vu. ൟണം
വീണു TP.) emissio seminis. 2. organ, sense.
a.) ജ്ഞാനേന്ദ്രിയം = ശ്രോത്ര ത്വക് ചക്ഷു ജി
ഹ്വഘ്രാണം, their objects (വിഷയം) ശബ്ദസ്പൎശ
രൂപ രസ ഗന്ധം. b.) കൎമ്മേന്ദ്രിയം organs of
action വാക് പാണി പാദം ഗുഹ്യ ഗുദം, their
objects വചനം ദാനം ഗമനം ആനന്ദം വിസ
ൎഗ്ഗം. c.) in Vēdānta 4 അന്തരിന്ദ്രിയം (മനഃ
ബുദ്ധി അഹങ്കാരം
ചിത്തം.)

ഇന്ദ്രിയഗ്രാമം ജയിക്ക AR 6. to subdue the whole
of the senses and organs, ഇന്ദ്രിയജയം, നി
ഗ്രഹം.

ഇന്ദ്രിയജിതൻ, ഇന്ദ്രിയവശഗൻ sensual.

ഇന്ദ്രിയവൃത്തി (1) carnality V1. —

ഇന്ധനം indhanam S. (inflaming) = ഇദ്ധ്മം.
also met. ഉൽകണ്ഠയാകിയൊരിന്ധനം CG.

ഇന്ന iǹǹa T. M. (C. ഇന്ത from ഇ) pron. This,
such. ഇന്ന നാൾ ഇന്ന മാസം date & month
as may be the case. — It is chiefly used for
the indefinite what: ഭോജ്യങ്ങൾ ഇന്ന ദിക്കിൽ
ഇന്നവ എന്നും അതിൽ ത്യാജ്യങ്ങൾ ഇന്ന ദി
ക്കിൽ ഇന്നവ എന്നും എല്ലാം അരുൾ ചെയ്ക
Bhr. ഇന്ന നേരത്തെന്നും ഇന്നവരോട് എന്നും
ഇന്നവണ്ണം വേണം ഇല്ലേതുമേ Bhr. (she does
not care when, with whom, how, etc.)

ഇന്ന് innū T. M. C. Tu. (ഇ) This day. ഇ
ന്നേക്കു പത്തു ദിവസമായി it's just 10 days MR.

[ 180 ]
ഇന്നേക്കു മൂന്നാം ദിവസം കാണും Bhg. ഇന്നു
തൊട്ട് ഇന്നിമേൽ Bhr 1. henceforth, for ever.
— ഇന്നേത്തേ ചെലവിന്നു PT1. for today's meal.
ആ ദുഃഖം ഒാൎത്താൽ ഇന്നേടം സുഖമല്ലെ Bhr 3.
the present time. ഇന്നേയള നേരവും KU. till
now. — Also = ഇന്നി henceforth എഞ്ചൊൽ ഒ
ഴിഞ്ഞ് ഏതും കേൾക്കയില്ലിന്നിവൻ CG.

ഇന്നലേ (C. Te. നിന്ന) yesterday ഇന്നലേക്ക്
(emph.) TR.

ഇന്നാ "here" (calling cows to feed, etc.)

ഇന്നാങ്കം iǹǹāṇgam T. M. (T. ഇന്നൽ = ഇ
ണ്ടൽ) Vexation, trouble. കാര്യത്തിന്ന് ഇന്നാങ്കം
വെക്കാതെ കണ്ട് TR. without obstructing.
ഇന്നാങ്കമായിട്ടിരിക്കുന്നു Nal 4. are with diffi-
culty kept under control.

ഇന്നാൾ innāḷ (നാൾ) 1. = ഇന്ന്. 2. The past
[day.

ഇന്നി iǹǹi = 1. ഇനി f.i. പരമദുഷ്ടേ നിൻ മന
സ്സിൽ ഇന്നിയും കരുണയില്ലയോ KR2. 2. = എ
ന്നി f.i. വാട്ടമിന്നിയേ RC.

ഇൻപം iǹbam 5. (ഇനിയ) Pleasure, delight
(chiefly of 2 kinds ചിറ്റിമ്പം short pleasures,
പേരിമ്പം bliss, po.) ചെവിക്ക് ഇമ്പംപറക V1.

ഇന്വകകൾ invaγaγaḷ Tdbh. ഇല്വക S.
5 Stars in the head of Orion.

ഇപ്പടി ippaḍi T. M. (പടി) Thus ഇപ്പടിക്ക്
അറിയും സാക്ഷി (doc.) also in letters ഇപടി
ക്ക് N. N. = എന്നിപ്രകാരം = I am yours etc.

ഇപ്പി ippi So. (ചിപ്പി) ഇപ്പിയും നാകുണവും
a med.

ഇപ്പിപ്പുട്ടിൽ A pearl oyster V1.

ഇപ്പുറം ippur̀am T. M. (പുറം) 1. This side
2. temporal ഇപ്രകാരം ഡീപ്പു ഇങ്ക്രിയസ്സുമായി
സാവധാനമാക്കിയതിന്റെ ഇപ്പുറം പടക്കോ
പ്പുകൾ കൂട്ടിയതും ഇല്ല TR. never since the
last peace. പത്തു കൊല്ലത്തേ ഇപ്പുറമുളള ചമ
യത്തിന്ന് MR.

ഇപ്പോലെ ചേതം വന്നാൽ TR. = ഇതു പോലെ.

ഇപ്പോൾ ippōḷ (പോഴ്) Now, just, soon (vu.
ഇപ്പം) ഇപ്പോഴോ എന്നു ചോദിച്ചു CG. and
how are you now?

ഇബാദത്ത് Ar. 'ibādat. Service (of God) പ
ടെച്ചോന്നു വേണ്ടി ഇബാദത്ത് ചെയ്യേണ്ടതിലേ
ക്കുളള നിസ്കാരം Mpl.

ഇബിലിസ്സ് Ar. iblīs Devil, rogue. Mpl.

ഇഭം ibham S. Household. — elephant (in മ
ത്തേഭം).

ഇഭ്യൻ wealthy person (po.)

ഇമ ima T. M. a C. (& ചിമ) Eyelash. — ഇമ
യവർ a M. Gods ഇമയവർ പകയവൻ RC 23. —
ഇമയാടുക to wink V1.

ഇമനിമീലിക smartness B.

ഇമെക്ക to blink, twinkle ചിരിച്ചും കണ്ണിമെച്ചും
മിഴിയാതെ Bhr. ഇമെക്കുമ്മുൻ RC. കണ്ണിമെ
ക്കുന്ന മുമ്പെ KR. ഇമെപ്പളവിൽ in a
moment V1. [Pārvati.

ഇമം imam Tdbh. (ഹിമം) ഇമമലമങ്ക RC.

ഇമരുക imaruγa (T. to sound, C. to evaporate)
Of acute pain, toothache, etc. (loc.)

VN. ഇമൎച്ച.

ഇമാൻ Ar. see ൟമാൻ, Faith, honor.

ഇമ്പാ imbā A hunting call കൂയി ഇമ്പാ ഇ
മ്പാ (huntg.)

ഇമ്മി immi T. M. A fraction, = 1/21 Aṇu (അ
ണു) or 1/494802 or 1/2150400 CS.

ഇമ്മിണി No. ever so little = ഇത്തിരി ഇമ്മിനി
പരിനൂൽ Pay.

ഇയ iyaaT. aM. (= T. ഇചൈ) To agree,
meet. ഇയമൊഴിമാർ RC 142. തോലി ഇയഞ്ഞു
RC. were defeated. അടിത്തതും ഇയഞ്ഞു was
well beaten RC.

ഇയങ്ങുക T. M. (C. എസഗു) to move steadily.
In grammatical usage f. i. കുൎവ്വൽ S. = ചെയ്തി
യങ്ങുന്നതു — രക്ഷിച്ചിയങ്ങുന്നവൻ (po.) =
പോരുന്നവൻ.

ഇയമ്പുക T. a M. sound എന്നത് ഒന്നിയമ്പി
നാൻ RC 5. he said.

ഇയലുക, ന്നു T. a M. To agree, go fairly,
be proper = കൂടുക, ചേരുക.—ചൊല്ലിയലും
famous CG. ശോകം, കുതുകം അകതളിരിൽ ഇ
യന്നു PT. ആമോദം ഇയലവേ KR. joyfully.
ചഞ്ചലം ഇയലാതേ VCh. ദോഷങ്ങൾ പുക്കിയ
ലാതേ Gn P. ഭയം ഇയലുവോർ Ch Vr. those
who fear.

ഇയൽ 1. = ഇയലുന്ന f.i. പടൎന്തചൊല്ലിയൽ നി
കുമ്പൻ RC. the far famed N. 2. what is

[ 181 ]
proper. ഇയൽ അറിയാത RC 7. വളകൾ ഇ
ശലോട് ഇളകും Mpl. song.

ഇയറ്റുക to cause, induce. ആനന്ദം ഉളളിൽ
ഇയറ്റുംവണ്ണം, ഇങ്ങു ദുഃഖം ഇയറ്റി CG.
inflict. ബാണങ്ങൾ ഇയറ്റി = പ്രയോഗിച്ചു
CG. തോറ്റം ഇയറ്റ വല്ലും RC 4. ധൎമ്മം
എന്നിയെ ഉളളതിയറ്റൊല്ല RC 30. do but
what is lawful.

ഇയത്ത് iyattụ S. So much (po.)

ഇയ്യിടയിൽ (ഇ+ഇട 3) Before this.

I. ഇര ira T. M. C. Te. 1. Food of birds, snakes,
infants, met. of arms, അവനെ ഇരയാക്കി PT3.
ate him. തന്നിൽ എളിയതു തനിക്കിര (prov.)
prey. വാൾക്കിരയാക്കി Bhr. തീക്കനല്ക്കിരയാകും
PT. ശരനിരെക്ക് ഒർ ഇരയാക്കി RC 31.
2. livelihood. ഇരതെണ്ടി തന്നെ പകലും കഴി
ഞ്ഞു (Tir. Anj.) 3. bait, worms, Ascarides
etc. ഇരയിടുക to bait. വലിയഇര=പാമ്പൻ.
ഇരമുഴക്കം helminthiasis (med.) 4. see ഇ
രെക്ക II.

II. ഇര S. (= ഇഡ refreshment) also speech. —
T. sound, whence ഇരെക്ക.

ഇരക്കുക, ന്നു irakkutγa T. M. To beg, ഇ
രന്നുണ്ടതു Pay. ഇരന്നു നടക്ക to ask alms; with
Soc. രാജ്യം നിന്നോടിരന്നുകൊണ്ടു Bhr.; also
Acc. നിന്നെ ഞാൻ വന്നിരക്കുന്നു KR. തൊഴു
തിരക്കുന്നേൻ KR2. to beg hard. യുദ്ധം ഇരന്നു
CC. called out.

VN. ഇരപ്പ് 1. begging. ആ ദേശത്തിരപ്പില്ല.
beggarly ഇരപ്പുകാൎയ്യം. 2. bit of bridle
(loc.) 3. see ഇരെക്ക.

ഇരപ്പൻ, ഇരപ്പാളി beggar ഇരപ്പാളിയാ
യാൽ മഹാകഷ്ടം PT2.

ഇരപ്പാളിത്തനം, — ളിത്വം mendicity. ഇര
പ്പത്തനം പോകയില്ല (prov.)

ഇരങ്കോൽ irangōl and ഉരങ്കോൽ Large
stick (as of beggars?), club, distinct from ചൂ
രൽ കോൽ. ഒർ എരങ്കോൽവടി MR. 2. pole of
boatmen. ഇരങ്കോൽ കുത്തുക (loc.)

ഇരച്ചൽ VN. of ഇരെക്ക.

ഇരഞ്ഞി irańńi M. C. Tu. = ഇലഞ്ഞി f.i. ഇര
ഞ്ഞിത്തൊലി a med. ഇരഞ്ഞിമാമലർ RC 116.

ഇ'യും ചന്ദനവും മുറിക്ക TP. for burning a
corpse.

ഇരടുക iraḍuγa (= ഇടറുക) To stumble നട
[ന്ന കാൽ ഇരടും (prov.)

ഇരട്ട iraṭṭa T. M. (ഇരണ്ട്, ഇരു) 1. Double.
ഇരട്ട പെറുക, ഇരട്ട കുട്ടികൾ twins. ഇരട്ടപ്പ
ല്ല് grinders MC. ഇരട്ട വാൾ two edged V1. മ
രം ഇരട്ടയായി CG. ഇരട്ടയടക്ക 2 betelnuts
grown together. — ഇരട്ടത്തലച്ചി the paradise
flycatcher MC. (= കൊണ്ടലാത്തി) — ഇരട്ടത്ത
ലയൻ പാമ്പ് a certain viper. 2. odd (= യു
ഗ്മം) ഒറ്റയോ ഇരട്ടയോ V1. ഇരട്ടപ്പെട്ടതു Gan.

ഇരട്ടി double, twice as much. (with Dat.)
അതിന്ന് നാലിരട്ടി 4 times as much. (with
Loc. ആ രാശിയിൽ ഇരട്ടിയായി Gan.) — വ
ഞ്ചിച്ച പാൽതയിർവെണ്ണകൾക്കിരട്ടി കൊൾ
വിൻ CG. — adv. ഉപജീവിച്ചാൽ ഇരട്ടിനോ
ക a med.

ഇരട്ടിക്ക v. a. & n. to double, multiply രണ്ടി
നെ ഇരട്ടിച്ച നാലു Gan. ഒന്നു കൊടുത്താൽ
ഇരട്ടിക്കും ഇക്കാലം (po.) ഒന്നുക്കു നാൽ ഇരട്ടി
ച്ചു തന്നു TR. paid four times the amount
(= കണ്ടു).

VN. ഇരട്ടിപ്പു f.i. ചെലവ് ഇരട്ടിപ്പായി വരും
[MR.

ഇരട്ടിമധുരം Glycorrhiza glabra.

ഇരണ്ട iraṇḍa ഇരണ്ടപ്പക്ഷി Wild duck,
[teal.

ഇരതം iraδam Tdbh. രസം Mercury. ഇരതം
മുക്കഴഞ്ച് a med.

ഇരമ്പുക irambuγa (II. ഇര) To bluster, be
loud (loc.) —

ഇരമ്പൽ the roar of the sea,
difficulty of
breathing V1.

ഇരവതി iravaδi Tdbh. രേവതി The 27th
asterism. ഇ. പട്ട ദാനം KU. a ceremony.

I. ഇരവു iravụ T. M. C. Te. (ഇരക്ക) A thing
lent. ഇരവ് ഇരക്ക to borrow. ഇരവ് വാങ്ങി
(loc.) of clothes, ornaments, etc. ഇരവുതലയാ
ക്ക loc. to endanger one's head.

ഇരവൽ T. So. Palg. ഇ. വാങ്ങിച്ച ആഭരണം
VyM. borrowed.

II. ഇരവു T.M. Te. രെ Tu. ഇൎക്ക C. ഇരൾ (ഇ
രു II.) Night = ഇരാ, രാ. In po. ഇരവുപകൽ =
രാപ്പകൽ PT5.

ഇരാശി irāši Tdbh. രാശി f.i. മേടമിരാശി doc.
[Pay.

[ 182 ]
ഇരാവുക irāvuγa T.M. (= അരാവുക) To file,
vu. രാകുക.

ഇരിക്കുക, ഇരുന്നു irikkuγa (√ ഇരു T.
M. C. Te.) 1. To sit, remain, be in a place. ഇരു
ന്നു ഭക്ഷിച്ചു, ഇരുന്നുണ്ടവൻ രുചി അറിയാ, ഇ
രിമ്പും തൊഴിലും ഇരിക്ക കെടും (prov.) being
unoccupied. — ഇരിക്കുന്നവൾ maidservant.
ഇരിക്കുന്ന അമ്മമാരുടെ വാതിൽപോലെ (prov.)
unsteady. — ഇരുമൂന്നു ശാസ്ത്രം ഇരുന്നു പോയി
തോ KR. are the 6 Shāstras abolished ? — Neg.
ഇരിയാതേ & ഇരാതേ (po.) 2. Aux. V.
ഇരുന്നിരുന്നു was sitting; often contr. നിന്നി
നു = നിന്നിരുന്നു, പോയിക്കുന്നു etc. കണ്ടിരിക്ക
വേ സൎവ്വം കണ്ടീല എന്നായി even whilst look-
ing at. —

Inf. & VN. ഇരിക്ക 1. being (നല്ലിരിക്ക etc.)
ഇരിക്കക്കട്ടിൽ a couch. ഇരിക്കിടം = ഇരിപ്പി
ടം — ഇരിക്കത്തഴമ്പു callosity of the posteri
ors, as of monkeys MC. 2. ഇരിക്കവേ, —
ക്കേ there being, whilst there is.

VN. ഇരിപ്പു 1. sitting, residence, position, ഒാല
പ്പെട്ടിയിൽ തറവാട്ടിൽ ഇരിപ്പുണ്ടു MR. ഇരി
പ്പു പഞ്ഞികൊണ്ടിതത്തിൽ നിൎമ്മിച്ചു KR. a
seat in the boat. 2. balance = നില്പു, ഇ
രിപ്പു മുതൽ, ഇരിപ്പുളളതു. 3. (loc.) മാംസ
ത്തിൻ ഇരിപ്പുകൾ flakes (B. Job 41.)

ഇരിപ്പിടം residence, lodging, (from 2nd rel.
part. fut. നിങ്ങൾ ഇരിപ്പേടത്തു TR. where
you are) ചതുരംഗസേനെക്ക് ഇരിപ്പിടം
വേറെ KR. ഇരിപ്പിടം കെട്ടിയേ prov. അ
ൎത്ഥം ആപത്തിന്നിരിപ്പിടം Bhg.

ഇരിങ്ങാടിക്കുട, ഇരിങ്ങാണിക്കോട് N.pr.
A Brahman Grāmam No. of Calicut TR. KU.

ഇരിണം iriṇam S. Desert, salt-soil ഇരിണ
ദുൎഗ്ഗം KR.

ഇരിപ്പ = ഇരുപ്പ, ഇരിപ്പപ്പൂ GP 67.

ഇരിമ്പ്, ഇരുമ്പ് irimbụ (ഇരു II.)
T. M. C. Tu. (Te. ഇനുമു)
Iron. — obl. case in ഇരിപ്പെ
ഴുകെ പ്രയോഗിച്ചു Bhg 6. RC. iron club. —

ഇരിമ്പാല blacksmith's shop. —

ഇരിമ്പകം an iron — wood (Hopea. Buch.) —

ഇരിമ്പങ്കിയിലിട്ടും തൂക്കി TP. hanging the

body of a criminal in chains & letting it
rot therein without burial — a severe
punishment in former days.

ഇരിമ്പുലക്കയുമായി RC 34. a pestle = മുസലം. —

ഇരിമ്പുമരം a Sideroxylon. —

ഇരിമ്പുതാഴ്ത്തി (anchor = ചീനി).

ഇരിയുക, ഞ്ഞു iriyuγa T. M. 1. To creep,
മേലിൽനിന്ന് ഒക്കയും ഇരിയുന്നു crawling sen-
sation. — No. പാമ്പ്, തേൾ, ചേരട്ട, ഇറുമ്പ് ഇ.
= ഇഴയുക. 2.(T. ഇറു) to wrench off, twist off,
pluck (as fruits, branches) ഒാല ഇരിഞ്ഞു കളക,
കായിരിക (a single plantain from the bunch)
ചക്ക മുറിച്ചു ചുള ഇരിഞ്ഞു. — ഇരിഞ്ഞു വിടുത്തു
നേരേ CG. (the mother, her infant from the
breast).

ഇരിക്കായും കടിക്കായും fruit purloined or
[picked.

VN. ഇരിച്ചൽ 1. prickling sensation. 2. pluck-
ing.

ഇരിഷിമാർ DN. Tdbh. ഋഷി.

I. ഇരു, ഇരി iru ൟർ before vowels, T. M.
C. Tu. (Te. ഇനു) Two, whence ഇരണ്ടു, രണ്ട്. —
ഇരുവർ two persons, പന്തിരുവർ 12. — many
Compounds, as:

ഇരുകര both shores.

ഇരുകൂട്ടക്കാരും PT3. both parties.

ഇരുചാൽ ploughing twice.

ഇരുതല മൂൎഖൻ = ഇരട്ടത്തല q. v.

ഇരുനാലി(ൽ)പ്പാട്ടം "two measures out of four"
equal division of the crop between proprie
tor & tenant W.

ഇരുനൂറു 200. — ഇരുനൂറ്റുക്കാർ in Coch. R.
[Cath. descendants of slaves.

ഇരുപതു‍ 20.

ഇരുപരിഷയും, ഇരുഭാഗക്കാർ MR.

ഇരുപാട്ടുകാർ both parties.

ഇരുപുറം both sides.

ഇരുമണിപെറുക്ക B. gleaning.

ഇരുമാ 1/10.

ഇരുമുന two-pointed, two-edged.

ഇരുവാൽ ചാത്തൻ Numidian crane (S. കരേടു).

ഇരുവഴിനാടു, ഇരുവൈനാട് N. pr. the district
SE. of Tellicherry once governed by Nam-
byār under Cōlattiri TR.

II. ഇരു To be dark.

[ 183 ]
VN. ഇരവു, രാ night.

ഇരുട്ടു, ഇരിട്ടു T. M. darkness, = ഇരുൾ. കുരി
രിട്ടു പാർ എല്ലാം പരന്നു CG.

ഇരുതി? iruδi (ഇരിക്ക) In the phrase നമുക്കുനാ
ട്ടിൽ ഇരിതി പൊറുതിയാക്കി തരിക TR. allow
me to reside unmolested.

ഇരുത്തം Sitting, staying. ഇരുത്തമായി
he is settled there, also ഇരുത്ത്.

ഇരുത്തി 1. a seat, bench. 2. = ഇരിക്കുന്നവൾ
a maid ഇരുത്തിയെ വെച്ചതു പോലെ (prov.)
3. = ഋദ്ധി (med.)

ഇരുത്തുക CV. (of ഇരിക്ക) 1. To seat, place,
detain, settle. ഞങ്ങളെ രാജ്യത്തു തന്നെ ഇരുത്തി
രക്ഷിപ്പാൻ TR. (= ഇരിപ്പാറാക്കി) induce us to
remain. രാജാവെ ഇരുത്തുവാൻ KR. ധനം വ
രുത്തിയാലും ഇരുത്തുവാൻ പണി KR. difficult
to keep riches acquired. ആനയിരുത്തി KU.
presented, gave. 2. v. n. to sink or settle as
a load (loc.) — to walk (hon. loc.)

ഇരുത്തിക്ക 2nd CV. to cause to seat, present ആ
ന തന്നെ ഇരുത്തിച്ചു കൊള്ളാം SG. (as vow
to a temple). ഓളെ മറയിൽ ഇരുത്തിച്ചു TP.

ഇരുന്നൽ irunnal T. M. C. (II ഇരു) Char-
coal of blacksmiths (= നീറിവേവിക്കുന്ന കരി).
ഇരുന്നല്ക്കാരൻ collier V2.

ഇരുപ്പ iruppa T. M. (C. Te. ഇപ്പ) Bassia lati-
folia with an oilfruit ഇരിപ്പെടെ പൂവിൻനിറം
KR3. ഇരിപ്പയെണ്ണ GP. see ഇലിപ്പ.

ഇരുവി iruvi A drug (T. panicum).

ഇരുവിൾ iruviḷ vu. ഇരൂൾ Dalbergia Sisu,
red timber.

ഇരൂളി a large spider.

ഇരുവേരി, — ലി iruvēri T. M. (Tdbh. ഹ്രീ
വേര?) Andropogon muricatum, med. root and
perfume; prh. double rooted." ഇരുവേലി
യോട് അരച്ച ചന്ദനം Nid. GP 76.

ഇരുസാൽ, ഇരിസാൽ (Ar. irsāl) Remit-
tance. ഇരുസാൽ അയക്ക, കഴിഞ്ഞ ഇരുസാൽ
MR.

ഇരുൾ iruḷ 5. (II. ഇരു) Darkness, blackness.
ഇരുൾനിറം brown (loc.) — ഇരുൾ ചായൽ ജാ
നകി, ഇരിളണികുഴലാൾ Rc. black haired. —
ഇരുൾമയക്കം dusk. — obl. case ഇരുട്ടു (= ൾ്ത്തു).

ഇരുൾ്ക, ണ്ടു to grow dark. ഇരുണ്ടകേശം KR.
ഇരുൾ്ച cloudy weather = മങ്ങൽ. — കൺ
ഇരുണ്ടു = കാഴ്ച പോയി V1.

ഇരുട്ടുക to darken, obscure (loc.)

ഇരുളർ “the black” a caste of jungle dwellers;
also agrestic slaves.

ഇരുളാൻ V1. a sparrow-hawk, see ഇറളൻ.

I. ഇരെക്ക irekka T. M. (II. ഇര) To pant,
snore, bluster, roar as sea വാരിധികളും ഇരെ
ച്ച് ഒക്കവെ കലങ്ങുന്നു Bhr5. (before a storm).
ഇരച്ചൽ 1. noise as of sea, bowels, hum, buzz,
murmuring, also ഇരെപ്പ്. 2. the appea-
rance of cracked, uneven wood (loc.)

II. ഇരെച്ചു കെട്ടുക No.1. To bind two cocoanuts
together (loc. = ഇരിക?) ചെകരി ഇരച്ചു ത
ങ്ങളിൽ കെട്ടിയാൽ ഒർ ഇരത്തേങ്ങാ. 2. co-
ition of dogs.

ഇറ ir̀a T. M. (√ ഇറു) 1. The eaves of a
house, also ഇറകാലി V2. ഇറയറ്റം V1. —
പീടികയുടെ അകത്തുന്ന് ഇറയത്തു വീണു (jud.)
കിഴക്കേ ഇറയത്ത് ഇരുന്നു MR. ഇറ പാൎത്തു
കേൾക്കുന്നു an eaves-dropper, ഇറ പാൎത്തു നി
ന്നാർ Mud. ഇറ അരിയുക (after thatching).
2. ഇറ = തിറ taxes, tribute (old). 3. a certain
fee for land-tenure B.

Cpds. ഇറക്കല്ല്, ഇറങ്കൽ entrance stair.

ഇറക്കാരാണ്മ (3) freehold B. lands held by a
small acknowledgement of superiority to
a higher lord. ഇറക്കാരാണ്മയോല W.

ഇറച്ചില്ലുവെക്ക begin to thatch.

ഇറയകം, ഇറയം veranda കോലായ്.

ഇറയ ചെറുമർ a low caste near Pālakāḍu
(allowed to draw near houses up to their
eaves).

ഇറയലി (3) grant, as of gardens for certain
[services So.

ഇറയുത്തരം, ഇറോത്രം the beam resting on
the pillars of the veranda.

ഇറവരി 1. line of the eaves. 2. (3) royal
taxes So. W.

ഇറവാരം veranda V1.

ഇറവെള്ളം വീഴുന്ന സ്ഥലം മാത്രം അവകാശം ഉ
ള്ളു. ഇറവെള്ളം എറുമ്പിന്നു സമുദ്രം prov.

[ 184 ]
ഇറക് ir̀aγụ T. Te. M. 1. Wing, fin = ചിറ
ക്. എന്റെ ഇറക് ഒടിഞ്ഞു പോയി (fig. my
protection is gone). 2. Trav. one flap of the
binding = പുസ്തകത്തിന്റെ അട്ട.

ഇറങ്ങുക ir̀aṇṇuγa T. M. (C. Te. to bow)
VN. To descend, go down (കടലിൽ ഇറങ്ങു
വാൻ PT1.), disembark, be swallowed. പെണു്ണു
തറവാട്ടിന്ന് ഇറങ്ങി TR. ഇല്ലത്തുനിന്നു പുറത്തി
റങ്ങി MR. left the house. (നിലത്തിൽ) ഇറങ്ങി
നടപ്പാൻ തക്കവണ്ണം ആക്കി തന്നു MR. permitted
to cultivate a rice-field. തനിക്കിറങ്ങിയാൽ
prov. when eaten. പാൽപഴം നീർ ഇറങ്ങാത
നാൾ (po. when dying). അഞ്ചിൽ ഇറങ്ങിയ
രണ്ടു Gan. = 2/5. മനസ്സിറങ്ങായ്ക reluctancy V2.

VN. ഇറക്കം 1. Descending, slope, abate-
ment, ebb (= വേലി ഇറക്കം). ഇ. വാരുക to
ebb. ദീനം ഇറക്കം വെച്ചു he is getting better.
മനസ്സിൽ ഇറക്കം shaking of a resolution. 2. a
disease beginning with headache & ending in
boils etc.

VN. ഇറക്കു No. — ഒന്നു രണ്ടു ഇറക്ക് വെള്ളം a
swallow of water.

I. a. v. ഇറക്കുക, ക്കി To put down, unlade
(ചരക്ക്, ആൾ), to expel (പെണ്ണിനെ), to swal
low (വിഷം) നീർ ഇറക്കുക a med. ബാലശാപം
ഇറക്കികൂടാ (prov.) ഇറക്കേണ്ട സമയം as long
as I live, മരം മുറിച്ചു പുഴയിൽ ഇറക്കുക, വെ
ള്ളക്കാരെ വെടിവെച്ചു ചുരം ഇറക്കേണം TR.
(drive down), അതിനെ താഴ്ത്തി ഇറക്കി PT2.
let it down. നിലങ്ങളിൽ വിത്തും വിളയും ഇറ
ക്കി MR. planted. അവനെ ഇറക്കിക്കളഞ്ഞു dis
possessed the tenant. അവളെ ഇറക്കി അയക്ക
Anach. send out of the house. കാമലീലയിൽ
മാനസം ഇറക്കിനാൻ Bhr 3. became absorbed
in. ദൈവം ഇറക്കിയതു God's gifts. ഭ്രമിയിൽ
ഇറക്കുക VC. (a dying man. superst.)
2nd. CV ഇറക്കിക്ക f. i. വിള ഇറക്കിച്ചു MR.

II. ഇറക്കുക, ന്നു ir̀akkuγa T. 1. To die —
M. to become lean. നന്നായിറന്നു പോയി (loc.)
2. to burst, as flower, cocoanut bunch, breaking
forth out of the spatha. = വിടരുക.

ഇറച്ചി ir̀ačči T. M. Te. (ഇര, in Te also

ഇറ) Flesh, meat (ഇ. കൂട്ടുക). ഇറച്ചിക്കു പോ
യോൻ, ഇറച്ചി തിന്മാറുണ്ടു (prov.)

ഇറമുളാൻ Ar. Ramażān, the fasting month
[of Mpl.

ഇറമ്പ് ir̀ambụ = ഇറ Eaves, brow of hill,
edge. വെള്ളത്തിന്റെ ഇറമ്പിൽ ഇരുന്നു Arb.
close to the tank.

ഇറമ്പുക ir̀ambuγa 1. To bluster = ഇരെ
ക്കുക — ഇറമ്പൽ panting V1. 2. ഇറമ്പി കുടി
ക്ക to suck, sip (loc. — also ഇറുമ്പികു.)

ഇറയാൽ ir̀ayāl Port. Real, a dollar. തുണി
റയാൽ Spanish dollar, also വെള്ളി ഇരയാൽ MR.

ഇറയുക ir̀ayuγa (TC. to sprinkle, √ ഇറു.)
ഇറെക്ക To bale out. ആഴി തന്നെ കരങ്കൊണ്ടി
റച്ചിട്ടങ്ങൂഴി എങ്ങും ജലമയമാക്കുവൻ KR4.
ഇറവ് (= ഇറക്കം) watershed.
ഇറവൻ, ഇറവാളർ hilltribe of basket-makers.
ഇറവക്കളി KU. (= കുറവക്കളി).
ഇറവുള്ളാളൻ a hawk (also എറിവെള്ളാടൻ
& ഉള്ളാടൻ) vu. ഇറളൻ MC.

ഇറാൻ, റാൻ ir̀āǹ (T. ഇറയൻ king from
ഇറ 2.) Sire, used in answering princes.

ഇറാൽവെള്ളം = ഇറവെള്ളം prov.

ഇറുക, റ്റു ir̀uγa T. M. C. Te. 1. To drip,
drop. ഇറ്റിറ്റു വീഴുന്നൊരു കണ്ണുനീർ Bhr.
അവന്നിറ്റിറ്റു ചോര വരുന്നു Bhr. in drops.
2. of splitting pain. ചെവി പാരം ഇറുന്നതു
Nid 31. ചുണ്ടു രണ്ടും ഇറുന്നിട്ടു നൊന്തു കീറി
Nid 34.

ഇറ്റിക്ക (1) a. v. To dribble.

ഇറുകുക, കി ir̀uγuγa T. C. Te. ഇറുങ്ങിപോ
ക M. To become tight, close.
ഇറുങ്ങടെപ്പു sudden darkness.

ഇറുക്കം tightness (= മുറുക്കം), covetousness.

ഇറുക്കു 1. = ഇറക്കം 2. crab's claws = ഇടുക്കു.
ഇറുക്കുകാൽ, ഇറുക്കക്കാൽ 1. crab's claw MC2.
2. a lobster.

ഇറുക്കാക്കോൽ a cleft stick for collecting
the bones of a burnt corpse. — loc. also
a stick bent into the shape of & used
as fire-tongs.

ഇറുക്കുക, ക്കി 1. To tie tight, catch as a
crab, കൊട്ടിൽ കൊണ്ട് ഇറുക്കക. ചുണ്ടു കൊ
ണ്ട് ഒരു മാംസം ഇറുക്കി കൊണ്ടുപോയി Si Pu.

[ 185 ]
ഗരുഡൻ കൊമ്പെ ഒരു കാൽകൊണ്ടിറുക്കി എ
ടുത്തു KR3. കൈ ഇറുക്കിക്കൊൾക to be close
fisted V1. 2. the river to have a narrow bed V1.
ഇറുക്കിക്ക den V. of ഇറുക്കം = ൟറ്റിക്ക q. v.

ഇറുമ്പ് ir̀umbụ M. C. T. An ant, see ഉറുമ്പു,
എ- ഏയിന്നിറുമ്പു (= ഇഴയുന്ന) TP.

ഇറുമ്മുക ir̀ummuγa 1. പല്ലിറുമ്മുക To gnash
teeth, also ഇറമ്പൽ V1. 2. to shiver B.

ഇറ്റിക്ക see ഇറുക.

ഇറ്റിക്കണ്ണി = ഇത്തിക്കണ്ണി (loc.)

ഇറ്റു ittu 1. Past of ഇറുക q. v. 2 a parti-
cle (either from ഇൽ+തു, or ഇരു) f. i. അ
മ്പതിറ്റുപത്തു = 50X10. ചാൎത്തിക്കണ്ടതിറ്റാൽ
പാതി കണ്ടു TR. half of the assessed produce.

ഇല ila T. M. C. Tu. എര (perhaps fr. ഇള)
1. Leaf of trees, plants = ചപ്പ്. the leaf that
serves for a plate. (in Malabar the plantain
leaf), ഇലയും പലയും വരിക TP. preparation
for meal ഇലയിട്ടേടത്തു തിന്നുന്നവൻ (S. സൎവ്വാ
ന്നീനൻ who eats wherever he finds a meal,
without caste scruples). 2. the betel leaf
ഇലയമൃതു KU. ഇലയമൃതത്തു കൊള്ളുന്നു V1. the
king chews betel. 3. spoke of wheel ചക്ര
ത്തിൻ ഇല (see ഇല്ലി). 4. = അലകു blade f.i.
കത്തിയുടെ ഇല jud. No.

ഇലക്കണ്ടം a piece of a plantain leaf used for
[eating off.

ഇലക്കറി curry of green vegetables.

ഇലക്കള്ളി So. = തിരുക്കള്ളി the milk-hedge
[plant.

ഇലക്കുടിഞ്ഞിൽ a hermitage.

ഇലച്ചന signet ring B.

ഇലച്ചൽ a sprig B.

ഇലമുളച്ചി the airplant (loc.)

ഇലവാണിയൻ, — ‍ച്ചി green-grocer B.

ഇലകുക ilaγuγa T. a M. To shine, twinkle.
നലംഇലകും വാനരൻ, ചെണ്ടിലകിനതേർ RC.

ഇലക്കണം ilakkaṇam Tdbh. ലക്ഷണം 1.
Symptom അതിന്ന് ഇലക്കണം തണ്ണീർദാഹവും
a med. 2. the higher grammatical dialect (loc.)

ഇലക്കിയൻ ilakkiyaǹ N. pr. A low caste
that bring plantain leaves for plates into the
temples (Talip.)

ഇലഞ്ഞി ilańńi T. M. ഇരഞ്ഞി C. Tu.

Mimusops elengi (S. ബകുളം). ഇലഞ്ഞിപ്പൂ,
ഇ' ക്കുരു GP. med.

ഇലന്ത ilanδa T. M. C. Zizyphus jujuba (S.
കൎകന്ധു) നരിയിലന്ത a plant V1.

ഇലവം, ഇലവ് ilavam T. M. C. The silk-
cotton tree, Bombax pentandra (= പൂള). — മു
ള്ളിലവ്, കുണ്ടിലവ് species of the same. — ഇ
ലവമ്പഞ്ഞ് its cotton.

ഇലവങ്ങം ilavaṅṅam (Tdbh. ലവംഗം?)
Wild cinnamon, Laurus Cassia ഇലവങ്ങമ്പട്ട,
ഇലമങ്ങത്തൊൽ (a med.) its bark GP.

ഇലാക്കു ilākkụ Tdbh. ലാക്കു, ലക്ഷം Aim ബാ
ലിവായുരസ്സും ഇലാക്കായുടൻ KR.

ഇലാവുക ilāvuγa = ഉലാവുക, To take a walk
കല്ലെരിപ്പുറത്തുന്നെലാവുന്നതു TP.

ഇലി ili (T. nonexistence) 1/21600. ഒർ ഇലി
കൊണ്ടുഗുണിച്ചാൽ, ഇലികളെ ഗുണിച്ചു Gan. —
used for a reis (1/400 Rup.) or വിനാഴിക (astr.)

ഇലിപ്പ ilippa = ഇരുപ്പ. ഇലിപ്പപ്പൂവിന്നുണ്ടാം
മദ്യം KR5.

ഇല്മ് Ar. 'ilm Science ഇല്മും ദീനും കൎശനവും ഒ
ത്തിട്ട സുല്ത്താൻ Ti. as clever & religious as
energetic.

ഇൽ il 5. (√ = ഉൾ, to be in a place) 1. House,
spot, in many Compounds as കോയിൽ, വാ
തിൽ. 2. Loc. എന്നിൽ in me, Cond. ചെയ്കിൽ
in case of doing.

Cpds. ഇല്ലട്ടം roof, — ഇല്ലട്ടക്കരി T. M. C. soot
[(med. against poison).

ഇല്ലറം = ഗൃഹധൎമ്മം. ഇല്ലറക്കറി = ഇല്ലട്ടക്കരി.

ഇല്ല, ഈല illa T. M. C. (Tu. ഇജ്ജി = ഇല്ത്തു,
Te. ലേ) neg. fut. of ഇൽ. Does not exist,
there is not. — no, not. ഇല്ലാക്കുന്ന വീരൻ RC.
destroying hero. — past ഇല്ലാഞ്ഞു. advl. ഇല്ലാ
തേ without. ഇല്ലാതാക്ക to annihilate. — rel.
part. ഇല്ലാ (f. i. ഇല്ലാച്ചൊൽ aspersion, denial
വെള്ളം ഇല്ലാദ്ദിക്കു PT1. = ഇല്ലാത), ഇല്ലാത (with
വണ്ണം, വഴി etc.) ഇല്ലാത്ത 1. which is not.
ഇല്ലാത്ത വാക്കുകൾ, അവസ്ഥകൾ, ഇല്ലാത്ത ദു
ൎഞ്ഞായങ്ങൾ അറിവിച്ചു TR. false insinuations.
ഇല്ലാത്ത ഛിദ്രങ്ങൾ ഉണ്ടാക്കി തീൎക്ക TR. created
wantonly new divisions. 2. in which there
is not ബുദ്ധിഇല്ലാത്തദേഹം.

ഇല്ലയോ, ൟലയോ (question) 1. in conveying

[ 186 ]
blame etc. 2. in surprize: കേട്ടില്ലയോ ഭ
വാൻ Mud. ought you not have heard ?! നീ
അറിവീലയോ PT.

ഇല്ലല്ലോ, ൟലല്ലോ (അല്ല+ഓ) 1. strong
negation. 2. negation implying regret,
blame, etc. നീ വന്നീലല്ലോ KU. what a pity
you did not then come.

ഇല്ലല്ലീ (അല്ല+ൟ) = ഇല്ലയോ 2: മുള്ളു തറച്ചി
ലല്ലീ CG. surely he cannot have run a
thorn into his foot.

ഇല്ലേ 1 = ഇല്ലയോ 1 — 2 = ഇല്ലല്ലോ 1: ഞങ്ങൾ
ഏതും പിഴച്ചില്ലേ Mud. oh, we have done
no wrong.

VN. ഇല്ലായ്മ, ഇല്ലായ്ക, ഇല്ലായ്ത്ത not existence,
poverty, want (f.i. ഇഷ്ടമില്ലായ്ക, സ്നേഹമി
ല്ലായ്ക Mud). ഇല്ലായ്മചെയ്ക = ഇല്ലാതാക്ക.

ഇല്ലം illam T. M. (= ഇൽ) House, പെണ്ണില്ലം
bride's house ഇല്ലവും കുലവും Esp. 1. Brahmin-
ical house, നമ്പൂരിയുടെ ഇല്ലം അടെച്ചു കെട്ടി
ചുട്ടു TR. ഇല്ലം പുത്തനായി പണിയിക്ക PT5.
2. title of a Sūdra distinction, the കിരിയത്തു
നായർ (944 in Kēraḷa) or നാലാം വീടു ശൂദ്രർ
3. any of the 10 Pulayar classes. 4. Mukku-
vas are നാലില്ലക്കാർ.

Cpds. ഇല്ലക്കൂറ് W. ഇല്ലക്കൂറ്റിലേ വക TR.
private property of a Rāja (opp. സ്വരൂപക്കൂറു),
which on his promotion he assigns to his heir.
ഇല്ലന്നിറ എന്നതു കാലും കളവും ഉള്ളവൎക്കേ
വേണ്ടു (prov.) a ceremony in the month
of Cancer, to prepare for a rich harvest.

ഇല്ലപ്പേർ family-name.

ഇല്ലവഴിക്കാർ distant relations.

ഇല്ലക്കാർ do. (3) സംബന്ധം ഇല്ല ഒരു ഇല്ല
ക്കാർ jud. not exactly a relation, only of
the same lineage. Mpl.

ഇല്ലി illi (T. a leaf, prh. from ചില്ലി) 1. Bam-
boo, chiefly its small branches; the bamboos
in shape of rays, which bear the roof of an
umbrella; the spokes of weaver's wheel. ഇല്ലി
ചുട്ട വെണ്ണീർ പോലെ ആക്ക = മൂലനാശം. 2.
Saccharum sara ശര S. 3. a Goddess repre-
sented in the play of Malayers. ഇല്ലിയും മക്ക
ളും കെട്ടിക്ക (med. for ശീതപനി).

Cpds. (1) ഇല്ലിക്കൂട്ടത്തിൽ ഒരു ഇല്ലിക്കോൽ വെ
ട്ടി MR.

ഇല്ലിപ്പട്ടിൽ = ഇല്ലിക്കൂട്ടം, ഇല്ലിക്കോട്ട bamboo
[cluster V1.

ഇല്ലിക്കുടുക്കി, ഇല്ലിവാതിൽ venetian blinds V1.

ഇവൻ ivaǹ m. ൾ f. ഇവർ pl. (ഇ) pron. dem.
This.

ഇവ pl. n. (obl. case ഇവറ്റ്; of this a vulgar
Plural is formed: ഇവറ്റുകൾ, അവറ്റുകൾ
So. രംറ്റിങ്ങൾ, ആയിറ്റിങ്ങൾ No. Mpl.
said of low castes & cattle); also vu. ഇതു
കൾ.

ഇവിടം, ഇവിടേ (ഇടം, ഇട) 1. here ഇവിടേ
ക്ക് hither, ഇവിടേനിന്ന്, ഇവിടുന്ന് hence.
2. also temporal (ഇടം 3) ഇവിടം കഴിഞ്ഞി
ട്ടു വരാം TR.

ഇവ്വണ്ണം, ഇവ്വാറ് (ആറ്), ഇവ്വഴി thus.

ഇവ iva S. As സമുദ്രം ഇവ sealike (po.)

ഇശൽ išal aM. (T. ഇചൽ) Resistance V1. =
ഇയൽ.

ഇശെക്ക (= ഇയ) T. Te. a M. to join, as
planks V1.

ഇശാരത്ത (Ar. ishārat) Sign. ഇചാരത്താക്കി
[ചോദിച്ചു Ti.

ഇശ്ശി išši ഇച്ചിരി vu. ഇശ്ശിനേരം പൊരുതേ
കഴിയാവു Bhr. ബ്രഹ്മാവും ഇശ്ശിദൂൎവ്വ എന്നു GnP.
“he is but a low Brahmin കറുകനമ്പിടി”.
also emph. = many, much (loc.)

ഇഷം išam S. Autumn ശരൽ (കന്നിതുലാമാസ
[ങ്ങൾ).

ഇഷു išu S. (√ ഇഷ് throw, G. 'ios) Arrow.

ഇഷുചാപാദി AR 6.

ഇഷുധി quiver. —

ഇഷീക reed (po.)

ഇഷ്ടക išṭaγa S. (√ യജ്) Brick, also ഇട്ടി
ക. ഇഷ്ടകൾ പക്ഷീന്ദ്രാകൃതി ചമെച്ചു (KR. for
sacrifice).

ഇഷ്ടം išṭam S. (part. of ഇഷ് to wish) 1. Wish
ed, acceptable, dear. ഇഷ്ടൻ m. ഇഷ്ട f. 2. wish,
desire, love. ഇഷ്ടം ഇല്ലേതും എനിക്കു നാല്വ
രെയും DN. — ഇഷ്ടം പറക to speak in order to
please. — ഇഷ്ടമാടുക to flatter, be obsequious.
പത്നിമാൎക്ക് ഇഷ്ടമാടുന്നവൻ Si Pu. സുയോധന
ന് എത്രയും ഇഷ്ടം ആടുന്ന വൃദ്ധൻ Bhg. to
indulge, truckle. ഇഷ്ടമല്ലാപ്പെണു്ണു തൊട്ടതെല്ലാം

[ 187 ]
കുറ്റം, ഇഷ്ടം മുറിപ്പാൻ അൎത്ഥം മഴു (prov.) ഇ
ഷ്ടം വാഴുക to gain one's affections V1. (vu.
ഇട്ടം.)

Cpds. ഇഷ്ടക്കാരൻ agreeable friend.
ഇഷ്ടക്കേട് displeasure. ഇ. വരുത്തുക to disgust.
ഇഷ്ടപ്രദൻ who grants your wish.
ഇഷ്ടാനിഷ്ടം liked & disliked, ഇഷ്ടാനിഷ്ടപ്രാ
പ്തിക്കു തുല്യൻ equal to good & bad fortune.
ഇഷ്ടാനുഭവം merriment V2.
ഇഷ്ടാനുസാരം according to wish.
ഇഷ്ടാൎത്ഥം the desired object.

ഇഷ്ടി īšṭi S. (യജ്). Sacrifice. നാട്ടിലേ പുഷ്ടി
ക്ക് ഇഷ്ടി ചെയ്വതിന്ന് ആട്ടിനെ കൊണ്ടു PT3.
ഇഷ്ടിശേഷത്തെ ഭുജിക്കുന്നതു യോഗ്യമല്ല ഘ്രാ
ണിച്ചും ഹോമിച്ചും കളവിൻ Bhg.

ഇസ്ത്രി (H. istrī) Smoothing iron, ഇ. ചെയ്ക
[to iron.

ഇസ്സലാം (Ar. islām) 1. Islam. ഇസ്സലാം മാ
ൎക്കത്തിൽ ഉള്ള മൎയ്യാദ TR. 2. the Mussulmans.
ഇസ്സലാമായ ഉടപ്പിറപ്പിന്ന് ഒക്കയും ഗുണങ്ങൾ
കാണും TR. പുതിയ ഇസ്സലാമ്മാർ TR. converts
(chiefly from the Mukkuvas).

ഇഹ iha S. Here. ഇഹലോകം, ഇഹകാലം,
ഐഹികം, ഇഹം this world (opp. പരം) ഇഹ
പരങ്ങളിൽ in both worlds.

I. ഇള iḷa S. = ഇഡ Earth. ഇളയായ്ചമഞ്ഞുള്ളൊ
രിളൻ Bhr 1.

ഇളാവൃതം the centeral continent (see വൎഷം)
[Bhg 5.

II. ഇള iḷa 5. (To. എല. ലെ, Tu, ഇളി) adj. √
To be tender, young, weak. — also noun in ഇള
കൊൾക, ഇളപ്പെടുക.

VN. ഇളപ്പം slightness, worthlessness, disgrace.
ഇ. പറക to abuse. നമക്കിളപ്പം തുലോം ഉ
ണ്ടു MR. (= ലഘുത്വം, താഴ്ച) പടെക്കിളപ്പം
വന്നു Bhr. നമുക്കു വരുന്ന ഇളപ്പവും വലിപ്പ
വും TR. my reputation. — ഇളപ്പത്തിൽ basely.

VN. ഇളമ 1. youth, tender age. 2, junior Rāja,
co-regent. ഇളമയിൽനിന്നു കല്പിച്ചു (= ഇളമ
പ്പട്ടം, ഇളങ്കൂറു), സുതനെ ഇളമയാക്ക KR2.
ഇളമക്കാരിൽ ഒരു സായ്പ്, ഇളമസായ്പവ
ൎകൾ TR. junior officer, assistant.

den V. ഇളമിച്ചു വരിക to grow again as a half
broken branch (loc.) — എണ്ണ ഇ'ച്ചുപോയി

a med. = തണുപ്പു പററി the med. oil has lost
its virtue No. & So.

adj. part. ഇളയവൻ young, younger. ഇളയ
തു n. 1. അവൻ എനിക്ക് എളയത് younger
than I. ഇളതായി Bhg. Bhr. 2. lower
class of Brahmans, who act as kings' cooks,
Purōhitas for Sūdras etc. pl. ഇളേതാന്മാർ
V1. 3. the 2nd minister of state at Calicut.
തിനയഞ്ചേരി ഇളയതു KU.

Cpds. ഇളകൊള്ളുക 1. to sprout. എന്നുമെ എൻ
മനക്കുരുന്തു തന്നിൽ ഇളകൊള്ളും മൈതിലി
RC 148. 2. = ഇളപ്പെടുക to be worsted. ധാ
വളത്തില ഇളകൊള്ളും അരവിന്ദനയനാ, കു
രുതിക്കളികൊണ്ട് ഇളകൊണ്ടിതു കാന്തി തു
ലോം RC.

ഇളങ്കതിർ young ears. ഇളങ്കായ് etc.
ഇളങ്കഴുകു പായ്ന്തു RC l8.
ഇളങ്കാററു zephyr.
ഇളങ്കുളിർ കൊങ്ക RC.
ഇളങ്കൂറുവാഴ്ച the dignity of the 2nd prince,
[ഇളയ തമ്പുരാൻ.
ഇളയഞ്ചൂട് lukewarm.
ഇളനീലം bluish.
ഇളന്തച്ചർ shipwrights (Pay.)
ഇളന്തല the thin end, as of timber, cadjan
(opp. മൂത്ത തല).
ഇളന്തേങ്ങാ GP 69. ഇ. കറിക്കാകാ prov.
ഇളന്നീർ unripe cocoanut. ഇ. കുടിക്ക. ഇളന്നീർ
കുഴമ്പു, ഇളന്നീർ തണ്ണീറ്റിൽ കുടിക്ക a med.
ഇളന്നീർ ശീതളം ഹൃദ്യം GP.

ഇളപ്പെടുക to be brought low, be worsted,
disgraced. സമ്പത്തു വിചാരിച്ചാൽ ഉമ്പർ
കോൻ ഇളപ്പെടും SP. ഇളപ്പെട്ടു നീചനാ
യ്വരിക PT 1.

ഇളമതി young moon ഇളമതി അണിഞ്ഞവർ
[Shiva. Bhr.
ഇളമധു fresh honey, Mud.
ഇളമാൻ കടവറിയാ (prov.)
ഇളമ്പക്ക bivalve shell, Mytilus. ഇളമ്പക്ക
ത്തോട്ടിൽ നായ് കയറി (prov.)
ഇളമ്പനി = നീറൽ slight fever, feverish feeling.
ഇളമ്പാകം 1. the upper part of something
fried. 2. = മെഴുപാകം.
ഇളമ്പുല്ലു മാനിന്ന് ഇഷ്ടം Nal 1. fresh grass.

[ 188 ]
ഇളമ്പ്രായം tender age, also of trees.

ഇളംബുദ്ധി, ഇളമനസ്സ fickleness.
ഇളമ്മന്ദഹാസം imperceptible smile Nal.
ഇളയച്ചൻ, — പ്പൻ father's younger brother,
younger aunt's husband.
ഇളയഛ്ശൻ കല്യാണം Levirate marriage (loc.)
ഇളയമ്മ the wife of the above, younger aunt.
എന്റെ എളെമ്മരെ മകൻ (Mpl.)
ഇളയരശ് co-regent. അവനെ ഇളയരശായിട്ട്
അഭിഷേകം ചെയ്ക KR2.
ഇളയുച്ച: നേരം ഇ. ആകുവോളം almost noon
[TP.
ഇളവൻകായ് young fruit, chiefly pumpkin.
ഇളവാപ്പ = ഇളയപ്പൻ Mpl.
ഇളവിത്ത് f.i. മാതള തന്നിള വിത്തു KR3.
ഇളവെയ്യിൽ opp. കടുംവെയ്യിൽ.
ഇളവേന്തൻ Laxmaṇa RC25.(ഇളമയും വമ്പും
ഈടും ഇലക്കണൻ).
ഇളവേർ പൊട്ടുക fresh roots shooting out in
the monsoon.

ഇളകുക, കി iḷaγuγa (T. to grow soft, ഇള
) n. v. To move, shake, fluctuate. ഇളകുന്നയും
ഇളകാത്തയും മുതൽ (doc. = ചരാചരം). വയറി
ളകുക to have a motion (med.) ഹൃദയം ഇളകുക
to be touched, feel inclined. പട ഇളകി മണ്ടി
fled Mud. മുയൽ ഇളകുമ്പോൾ prov. to start
പന്നി ഇളകി കൂടിയാൽ (huntg.) be roused.
VN. ഇളക്കം 1. shaking, fluctuation, irreso-
lution. ഇളക്കം ഇല്ലാത്ത പ്രകാശം പോ
ലെ Sid D. ഇളക്കത്താലി a necklace TR.
2. flux ചോര ഇളക്കം TR. 3. infringement
കല്പനെക്ക് ഇളക്കമില്ല Bhr 1.
a. v. ഇളക്കുക, ക്കി 1. To move, shake, stir.
അംഗങ്ങൾ ഒന്നും ഇളക്കുവാൻ ശക്തിയില്ല Nal 4.
ഒന്നും ഇളക്കാതിരിക്ക Nal. to keep quiet. അവ
ളെ കൈയും ഇളക്കി TR. TR. let go. നന്നായി
പറഞ്ഞു മനസ്സിളക്കി Nal. touched her. ആറു
നയം കൊണ്ടു മനസ്സ് ഇളക്കി KU. persuaded.
രാജ്യത്തെ പറഞ്ഞ് ഇളക്കി TR. seduced him.
കോട്ട ഇളക്കി forced the fort. പണം ഇളക്കുക
to take out the purse. അകമ്പടിജനത്തിൽ ഇള
ക്കരുതാതവർ TR. “the unshaken”, title of
faithful vassals. വടക്കേ പുറത്ത് ഇളക്കരുതാ
തേ കണ്ടവർ, ഈ നാട്ടിൽ ഇളക്കരായ്കപ്പെട്ടവർ

TR. chief inhabitants. 2. to disturb, interrupt
തപസ്സ് ഇളക്കുക KR.(= വിഘ്നം വരുത്തുക).
അമ്മ ചൊന്നത് ഇളക്കരുതു Bhr1. disobey കാ
ണം ഒന്നിളക്കാത്ത ലോഭം Nal 3. not inter-
rupted by any gift. — also to cast out: അവ
ളെ എന്തിളക്കാത്തതു UmV. for caste-offences.
3. v.n. to stir. യാത്ര തുടങ്ങീതിളക്കി പെരു
മ്പട Mud. (പാമ്പ്) ഇളക്കുമ്പോൾ കടിക്കും
(prov.); even of plants തിരുൾ ഇളക്കി prov.
CV. ഇളക്കിക്ക to get into motion, set on f. i.
a dog വയറ് ഇളക്കിച്ചു ordered a purgative,
ഉയിർ ഇളക്കിച്ചൊടുക്കും RC96.

ഇളപ്പം iḷappam VN. 1. Of ഇള q.v. 2. of
ഇളക്ക turn അഞ്ചിളപ്പം പറഞ്ഞു 5 times (loc.)

ഇളവ് iḷavụ VN. of ഇളെക്ക Remission, holi
day B. കാൽക്ഷണം ഇളവില്ലാത്ത PP. un-
remitting.

ഇളി (T.C. = ഇള, ഇഴി) Contemptuous grin.
ഇളിക, ഞ്ഞു, fret, as children ഇളിഞ്ഞേറ്റം
ഉഴന്നു നിന്നേൻ Bhg 4. (words of a boy) to be
in rage, No.; ഇളികിൽ അടികൊള്ളുക നിശ്ച
യം (po.)

ഇളിയൻ—കളിയിൽ ഇ. പെങ്ങൾ പിടിയൻ
prov. No. = തകരാൎക്കാരൻ a crosa person.

VN. ഇളിച്ചൽ to be roused, as a lion.

ഇളിക്ക,ച്ചു 1. To grin, as dogs, monkeys.
ജളനായിളിച്ചു Bhr. ക്രൂദ്ധനായിളിച്ചു കൊണ്ട്
എത്തുവാൻ മടി വരാ VC. ഇളിച്ചു കാട്ടുക to show
the teeth MC. 2. = ഇളിക.

ഇളിച്ചവായൻ (1) monkeylike, insolent, fool ഇ
ളിച്ചവായന അപ്പം കിട്ടിയ പോലെ (prov.)

VN. ഇളിപ്പു grinning, neighing, nonsensical
talk.

ഇളിഞ്ഞിൽ iḷińńil A certain tree (കുളിർ
മാവ്).

ഇളിഭ്യം iḷibhyam = ഇളിപ്പു; in V1. ഇളിപ്പിയം
An affront. പാരം ഇളിഭ്യമാകുന്നിത് എല്ലാവൎക്കും
Bhg 4. all will mock. ഇളിഭ്യം കലൎന്നോൻ Bhg 8.
was offended. ഇളിഭ്യം കലൎന്നു ഖിന്നനായി നി
ന്നു വിതുമ്മി Bhg. a cross child = ഇളിക.
ഇളിഭ്യൻ a fool = ഇളിച്ചവായൻ.

ഇളുമ്പു iḷumbu Fissure കല്ലിന്റെ ഇളുമ്പുകൾ,
ചുവരിന്റെ ഇളുമ്പിൽ ഇരിപ്പു MC. the centi
pede.

[ 189 ]
ഇളെക്കുക, ച്ചു iḷekkuγa T. M. C. ഇളി (√ ഇ
ള) 1. v. n. To slacken, subside, abate കോപം,
ദീനം; എന്നാൽ എല്ലാ വീക്കവും ഇളെക്കും
a med. കൊഴുത്ത ദേഹം ഇളെച്ചു പോകുന്നു KR.
to dwindle. നിരൂപിപ്പാൻ ഇളെക്കേണ്ട, കേൾ
പാൻ ചൊല്ലുവാൻ ഇളെക്കരുത് Mud. be not
remiss, tired with. കിഞ്ചന നേരം ഇളെച്ചീടാ
തെ ചഞ്ചലമായൂതുന്ന തോൽതുരുത്തി KeiN.
2. v. a. to remit, make to rest. ദാഹം ഇളെച്ചു
Mud 1. quenched it, also: bore it, ഉറക്കിളെ
ക്കുക to keep down the sleep, as in vigils.
യത്നം ഇളെച്ചാൻ slackened Bhr. കടം ഇളെച്ചു
കൊടുക്ക to remit. കുറവു പറയുന്നതും ഇളെച്ചു
RC13. forgave. 3. നൂൽ ഇളെക്ക to wind up
thread (T. ഇഴെക്ക).

VN. ഇളച്ചൽ weariness, ഇളപ്പാറുക to rest V1.
[ഇളവു q. v.

ഇഴ i l̤a T. M. C. (ഇഴു to draw) A single thread
നൂലിഴ, long hair ഒർ ഇഴമുടി TP. — plat of
grass or straw, the line of a wound V1. ഇഴ
ക്കോൽ knitting needle.
ഇഴപ്പണി trellis work.
ഇഴയുക, ഞ്ഞു 1. to trail, creep, crawl രക്ത
ത്തിൽ വീണിഴയും കൊടിക്കൂറ Bhr. ഇഴഞ്ഞു
തുടങ്ങിനാർ കല്ലിലും മുള്ളിലും പൂഴിയിലും
CG. infants. താൎക്ഷ്യൻ സംഭ്രമിച്ചിഴഞ്ഞു
Bhg 8. വചസ്സുകൾ ഇഴഞ്ഞു പോകുന്നതുമില്ല
KR. he does not drawl. 2. to draw together,
rub as two branches V1.
ഇഴജാതി reptiles (ഇരിയുന്നു).

ഇഴെക്ക, ച്ചു T. M. C. 1. To drag, pull കാല
ൻ കെട്ടി ഇഴെക്കുന്നു VC. തലമുടി പിടിച്ചിഴെച്ചു
കാനനത്തിലാക്കി Si Pu4. ൧൦൦൦ കാതം എടുത്ത്
അരക്കാതം ഇഴെക്കൊല്ല (prov.) make difficult-
ies about. 2. to patch, mend = ഇഴെച്ചു കൂട്ടു

ക, as clothes, planks. ഇഴെച്ചു മുറുക്ക to brace.
3. രോമം ഇഴെച്ചു നില്ക്ക V2. (= കൊൾമയിർ
horripilation).

VN. ഇഴച്ചൽ creeping.
VN. ഇഴപ്പ് propelling force of current etc.
CV. ഗോക്കളെകൊണ്ടു ചാട് ഇഴെപ്പിച്ചു = വ
ലിപ്പിച്ചു PT1.

ഇഴക്കം iḻakkam T.M. (ഇഴക്ക to lose) Loss in
ഒപ്പിഴക്കം inadvertance.
ഇഴൽ V1. remissness, defect.

ഇഴിക, ഞ്ഞു i l̤iγa T. M. C. To descend = കിഴി
യുക. കുട എടുത്തീഞ്ഞപ്പോൾ (jud.) ഉലകി
ഴിഞ്ഞു = അവതരിച്ചു KU.
a.v. ഇഴിക്ക, ച്ചു To lower, ചരക്ക് ഇ.
Pay. to land, ഇഴിച്ചു വെച്ചു took down a pot
from fire etc.

ഇഴുക, കി i l̤uγa (T. ഇഴുചു = എഴുതു) 1. To
daub, rub. മൈപൂച്ചാലിഴുകി RC145. കുചമ
തിൽ ഇഴുകും കുങ്കമം Nal2. കൊങ്കയിൽ ഇഴുകി
ടും കളഭം Bhr. 2. to soil = ഇഴുങ്ങുക; എന്തി
നിങ്ങിഴുകിയ വസനം ധരിക്കുന്നു Nal. 3. = ഇ
ഴിക to fall, sink. കണു്ണുനീർ തിണ്ണം ഇഴത്തുട
ങ്ങി CG.

ഇഴുക i l̤uγa the longer planks of a cot (loc.)

ഇഴുക്ക, ത്തു i l̤ukka T. M. C. ൟരു, ൟളു Te.
ഇഗ്ഗു — To draw, take off clothes, see ഇഴ, ഇ
ഴെക്ക.

ഇഴുങ്ങുക i l̤uṇṇuγa ഇഴുക 2. വസ്ത്രം ഇഴുങ്ങി
പോയി (മുഷിഞ്ഞു) Be soiled.

ഇഴുക്കുക, ക്കി, 1. v.a. of ഇഴുക To solder B.,
make dirty No. ഇഴുക്കു,, vu. ഈക്കു dirty clothes.
2. മുസലം ഇഴുക്കികളഞ്ഞു UR. avoided, warded
off (?).
ഇഴുക്കം rubbing, polish B.

ൟ ī

ൟ ī 1.T.M.C. Te. = ഇ This. ൟയാൾ this per-
son. ൟയോളവും നേരം KU. still. 2. T. =
ൟച്ച fly in ൟയാമ്പാററ moth. 3. interj.
of pain. ൟ എന്നു ചൊല്ലുന്നോർ ഇല്ലയാരും

CG — met. of disgust. ആരെക്കൊണ്ടു ൟ എ
ന്നു പറയിച്ചില്ല vu.

ൟക്കു = ഇഴുക്കു q. v.
ൟക്കുക = ഇഴിക്കുക.