ഉപയോക്താവിന്റെ സംവാദം:ബിപിൻ
നമസ്കാരം ബിപിൻ !,
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
വിക്കിഗ്രന്ഥശാല സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- മനോജ് .കെ 11:52, 18 ഡിസംബർ 2011 (UTC)
ഉള്ളടക്കം
- 1 വിരാമോശ്ചര്യതുടർച്ച
- 2 ഘോഷയാത്ര
- 3 Communist Manifesto
- 4 ഭാഷാഷ്ടപദി , കർണ്ണഭൂഷണം
- 5 കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തിരുത്തൽ വായന
- 6 സങ്കല്പകാന്തി
- 7 കർണ്ണഭൂഷണം
- 8 താൾ:Dharmaraja.djvu/28
- 9 പൂമുഖം രൂപകല്പന
- 10 സ്വതേ റോന്തുചുറ്റൽ
- 11 രണ്ട് ഇട
- 12 വീണ്ടും സ്വാഗതം
- 13 നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
- 14 മംഗളമഞ്ജരി- കൃതിയുടെ താളുകൾ
- 15 വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
- 16 വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014
വിരാമോശ്ചര്യതുടർച്ച[തിരുത്തുക]
ചിഹ്നങ്ങളൊന്നും വിടണ്ടാ, വിരാമോം. ആശ്ചര്യോം! ഒക്കെ വായിക്കുമ്പോഴും ഇരിക്കട്ടെ. :) --എഴുത്തുകാരി സംവാദം 13:41, 18 ഡിസംബർ 2011 (UTC)
ആയിക്കോട്ടെ :) സമാധാനം 19:31, 18 ഡിസംബർ 2011 (UTC)
ഘോഷയാത്ര[തിരുത്തുക]
--മനോജ് .കെ 15:36, 22 ഡിസംബർ 2011 (UTC)
Communist Manifesto[തിരുത്തുക]
സൂചിക:Communist_Manifesto_(ml)_appendix.djvu, സൂചിക:Communist_Manifesto_(ml).djvu ഈ രണ്ട് കൃതികളും ടൈപ്പിങ്ങ് മുമ്പേ കഴിഞ്ഞതാണ്. സ്കാൻ ചെയ്ത സൂചികാ പേജുകളിലേക്ക് ടെക്സ്റ്റ് പകർത്തി പ്രൂഫ് റീഡ് ചെയ്യാനുള്ള ജോലി ബാക്കിയുണ്ട്. --മനോജ് .കെ 17:06, 25 ഡിസംബർ 2011 (UTC)
ഭാഷാഷ്ടപദി , കർണ്ണഭൂഷണം[തിരുത്തുക]
തുടങ്ങികഴിഞ്ഞല്ലോ , അതുപോലെ ഒന്നാംഘട്ട തിരുത്തൽ വായനകഴിഞ്ഞ ഭാഷാഷ്ടപദിയുടെ അടുത്ത ഘട്ടം എന്താണ് ?? സമാധാനം 17:19, 25 ഡിസംബർ 2011 (UTC)
- ഭാഷാഷ്ടപദിയുടെ സൂചികാ താളുകൾ നിലവിലുള്ള താളുകളിലേക്ക് ബന്ധിപ്പിക്കേണ്ടതുണ്ട്(അത് ഇന്നത്തോടെ തീർക്കാം എന്ന് വിചാരിക്കുന്നു.). രണ്ടാം വട്ട പ്രൂഫ് റീഡിങ്ങ് നടത്താനുള്ള സമയം നമുക്കില്ല. പണികൾ കുറേ ബാക്കി കിടക്കുന്നുണ്ട്. ചങ്ങമ്പുഴയുടെ സൂചിക:Sangkalpakaanthi.djvu ടൈപ്പ് ചെയ്യാനുള്ള സ്കാൻ വന്നുകിടക്കുന്നുണ്ട്. ഉള്ളൂരിന്റെ പ്രമാണം:Karnabhooshanam.djvu ക്രമീകരിക്കാനുണ്ട്.--മനോജ് .കെ 17:54, 25 ഡിസംബർ 2011 (UTC)
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തിരുത്തൽ വായന[തിരുത്തുക]
മുൻഗണനാക്രമം എന്തെങ്കിലും ഉണ്ടെങ്കിൽ അതുപോലെ ചെയ്യാം , അതില്ലെങ്കിൽ കമ്മ്യൂണിസ്റ്റമാനിഫെസ്റ്റോ തിരുത്തൽവായനക്കുശേഷം സങ്കൽപകാന്തി യിലേക്ക് കടക്കാം സമാധാനം 18:00, 25 ഡിസംബർ 2011 (UTC)
- മുൻഗണനാക്രമമൊന്നുമില്ല. ഇഷ്ടമുള്ളത് ചെയ്യുക. :) എന്റെ അഭിപ്രായത്തിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പിന്നീട് ചെയ്താൽ മതിയാകും. അത് ഇപ്പോൾ തന്നെ പ്രൂഫ് റീഡ് ചെയ്തത് ഗ്രന്ഥശാലയിലുണ്ട്. സ്കാൻ ചെയ്ത കോപ്പി അപ്ലോഡ് ചെയ്തത് അടുത്തിടെ ആയത് കൊണ്ട് സൂചികാ പേജുകളിലായി പ്രൂഫ് റീഡിങ്ങ് കഴിഞ്ഞിട്ടില്ലെന്ന് മാത്രം.--മനോജ് .കെ 18:10, 25 ഡിസംബർ 2011 (UTC)
സങ്കല്പകാന്തി[തിരുത്തുക]
അഭിപ്രായം മാനിക്കുന്നു :) സങ്കൽപകാന്തി സമാധാനം 18:17, 25 ഡിസംബർ 2011 (UTC)
കർണ്ണഭൂഷണം[തിരുത്തുക]
- സൂചിക:Karnabhooshanam.djvu ഇതിന്റെ കാവ്യഭാഗം മാത്രം ഒന്ന് ശ്രദ്ധിക്കാമോ. കുറച്ച് പേജുകൾ ടൈപ്പ് ചെയ്യാനുണ്ട്. ഈ വർഷം പൂർത്തിയായ കൃതികളിൽ ഉൾപ്പെടുത്തം എന്നാണ് വിചാരിക്കുന്നത്. --മനോജ് .കെ 11:44, 30 ഡിസംബർ 2011 (UTC)
ആയിക്കോട്ടെ ! കർണ്ണഭൂഷണത്തിലേക്ക് മാറിക്കഴിഞ്ഞു സമാധാനം 11:49, 30 ഡിസംബർ 2011 (UTC)
താൾ:Dharmaraja.djvu/28[തിരുത്തുക]
ഞാൻ പകുതി തിരുത്തിയ താൾ താങ്കൾ ഇടയ്ക്ക് തിരുത്തിയത് ഞാൻ കണ്ടിരുന്നില്ല. ദയവായി പുതിയതായി ഒരു താൾ എടുത്തു തിരുത്തുക. എന്റെ അര മണിക്കൂർ പാഴായി. ഇന്റർനെറ്റ് ഭാഗികമായി പ്രശ്നമുള്ളതിനാൽ തിരുത്താൻ എടുത്തിട്ട് ഇടയ്ക്ക് സമീപകാലമാറ്റങ്ങൾ പരിശോധിക്കാൻ സാധിക്കാറില്ല. ഇനി ചെയ്യുമ്പോൾ ഒരു പുതിയ താൾ എടുത്തു തിരുത്തുവാൻ ശ്രദ്ധിക്കുമല്ലോ. നന്ദി--റോജി പാലാ 17:39, 31 ജനുവരി 2012 (UTC)
- നിലവിൽ മാർഗ്ഗമൊന്നുമിലെന്നു കരുതുന്നു. താളിന്റെ സംവാദതാളിൽ കുറിപ്പിടുക എന്നത് മാർഗമാണ്. എന്നാൽ രണ്ടാമത് എടുക്കുന്നവർ സംവാദം ശ്രദ്ധിച്ചില്ലെങ്കിൽ അതുകൊണ്ട് കാര്യമില്ല. പിന്നെ, ഇവിടെ 240 താൾ ആകെയുണ്ട്. അതിൽ നിന്നും പുതിയവ എടുത്തു തിരുത്താവുന്നതാണ്. --റോജി പാലാ 07:52, 1 ഫെബ്രുവരി 2012 (UTC)
പൂമുഖം രൂപകല്പന[തിരുത്തുക]
--മനോജ് .കെ 15:28, 1 ഫെബ്രുവരി 2012 (UTC)
സ്വതേ റോന്തുചുറ്റൽ[തിരുത്തുക]
ws:AUTOPAT എന്ന സംഘത്തിൽ ചേർത്തിട്ടുണ്ട്. ആശംസകൾ --Vssun (സംവാദം) 17:29, 3 ഏപ്രിൽ 2012 (UTC)
രണ്ട് ഇട[തിരുത്തുക]
ടൈപ്പ് ചെയ്യുമ്പോൾ വാചകങ്ങൾക്കു ശേഷം രണ്ട് ഇടവിടേണ്ടതില്ല എന്നു കരുതുന്നു. --Vssun (സംവാദം) 03:56, 5 ഏപ്രിൽ 2012 (UTC)
- ഇവിടെ ഉണ്ടായിരുന്നു. മറ്റു പല താളിലും കണ്ടിട്ടുണ്ട്. മിക്കതും ഞാൻ find & replace നടത്തുകയാണ് പതിവ്. അതുപോലെത്തന്നെ കോമയിടുന്ന കാര്യത്തിലും ഒരു പ്രശ്നം ചൂണ്ടിക്കാണിക്കാനുണ്ട്. കോമക്കു മുമ്പ് ഇട വിടേണ്ട, ശേഷം മാത്രം മതി. --Vssun (സംവാദം) 08:05, 5 ഏപ്രിൽ 2012 (UTC)
ഇല്ല. പേജ് 21-ലാണ് ആദ്യമായി കണ്ടത്. കണ്ടപ്പോഴേ പറഞ്ഞു എന്നേയുള്ളൂ. --Vssun (സംവാദം) 17:29, 7 ഏപ്രിൽ 2012 (UTC)
വീണ്ടും സ്വാഗതം[തിരുത്തുക]
ചെറിയ അവധിക്കു ശേഷം ഗ്രന്ഥശാലയിൽ തിരിച്ചെത്തിയതിൽ വളരെ സന്തോഷം. വീണ്ടും സ്വാഗതം. --Vssun (സംവാദം) 17:53, 17 മേയ് 2012 (UTC)
ഇടയ്ക്കൊക്കെ വന്നു പോകുമായിരുന്നു... ഇനി മുതൽ സ്ഥിരം സാന്നിദ്ധ്യം , സ്വാഗതത്തിനു നന്ദി സമാധാനം (സംവാദം) 05:37, 18 മേയ് 2012 (UTC)
നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)[തിരുത്തുക]
നമസ്ക്കാരം സുഹൃത്തേ,
നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ) - ഇവിടെ അധ്യായങ്ങളിൽ താളുകൾക്കാവശ്യമായ ഉള്ളടക്കം ഉണ്ടെന്ന് താങ്കൾ കണ്ടുകാണുമെന്ന് ഞാൻ വിചാരിക്കുന്നു. താളുകളിലെ കുറിപ്പുകൾ (references) അതാത് താളിൽ തന്നെ <ref></ref> റ്റാഗുകൾക്കിടയിൽ കൊടുത്താൽ അധ്യായങ്ങളാക്കി തിരിക്കുമ്പോൾ അവ ഒരുമിച്ചു ഒരിടത്ത് ഉൾപ്പെടുത്താൻ കഴിയും. താളുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ള കുറിപ്പുകളുടെ ക്രമസംഖ്യ നമ്മൾ കൊടുക്കാതെതന്നെ സ്വാഭാവികമായി വരാനും ഉള്ള വഴി ഈ <ref></ref> വിദ്യയിൽ ഉണ്ട്. ഈ വിവരങ്ങൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആശംസകൾ. - എസ്.മനു (സംവാദം) 15:53, 30 മേയ് 2012 (UTC)
- ഈ മാറ്റത്തിന്റെ ലിങ്ക് കാണുക. താങ്കൾ അടിക്കുറിപ്പുകൾ അതേ താളിൽ ഉൾക്കൊള്ളിച്ചിരുന്നു. അതിനെ ഇങ്ങനെ മാറ്റിയെഴുതാം എന്നാണു ഞാൻ ഉദ്ദേശിച്ചത്. ഈ കൃതി എന്നാണ് പ്രസിദ്ധീകരിച്ചത് എന്നതിനെ സംബന്ധിച്ച ഒരു സംശയത്തിലാണ് ഇതിനെ നീക്കം ചെയ്യപ്പെടാൻ അടയാളപ്പെടുത്തിയത്. ഇതുവരേയും ഇതിന്റെ പ്രസിദ്ധീകരണവർഷം കിട്ടിയിട്ടില്ല. താങ്കൾക്ക് അറിയാമെങ്കിൽ ഇവിടെ അറിയിക്കാമോ? നന്ദി - എസ്.മനു (സംവാദം) 04:38, 31 മേയ് 2012 (UTC)
മംഗളമഞ്ജരി- കൃതിയുടെ താളുകൾ[തിരുത്തുക]
--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 04:24, 21 ഡിസംബർ 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]
If you are not able to read the below message, please click here for the English version
നമസ്കാരം! ബിപിൻ
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:19, 17 നവംബർ 2013 (UTC)
വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014[തിരുത്തുക]
നമസ്കാരം! ബിപിൻ
വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014-ലെ താങ്കളുടെ സജീവ പങ്കാളിത്തത്തിന് അഭിനന്ദനങ്ങൾ.. വിക്കിമീഡിയാ ഫൌണ്ടേഷന്റെ വിക്കിസോഴ്സ് പദ്ധതിയുടെ പത്താം വാർഷികമാഘോഷിക്കുന്നതിനോടനുബന്ധിച്ച് മലയാളഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധകൂട്ടായ്മയായ വിക്കിഗ്രന്ഥശാലാ സമൂഹം നിരവധി സർക്കാർ സ്ഥാപനങ്ങളോടും സന്നദ്ധ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിലാണ് ഈ ഡിജിറ്റൈസേഷൻ മത്സരം സംഘടിപ്പിച്ചത്. മലയാളത്തിലെ കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ സംഭരണവും ഡിജിറ്റൽ രൂപത്തിൽ യൂണിക്കോഡിൽ ലഭ്യമാക്കലും കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ ഡിജിറ്റലൈസേഷൻ മത്സരം വിക്കിഗ്രന്ഥശാല എന്ന സന്നദ്ധ സംരംഭത്തെ കൂടുതൽ ജനകീയമാക്കുന്നതിനും മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റൽ ലഭ്യത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട ഒന്നാണ്. മലയാളം വിക്കിസമൂഹത്തിന്റെ മുൻകൈയിൽ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി (CIS-A2K), കേരള സാഹിത്യ അക്കാദമി, ഐടി @ സ്കൂൾ പദ്ധതി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടേയും സഹകരണത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. വ്യക്തികൾക്കായുള്ള ഓൺലൈൻ മത്സരവും ഐടി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളുകൾക്കായുള്ള മത്സരവും എന്നിങ്ങനെ രണ്ട് തലത്തിലാണ് പദ്ധതി നടന്നുകൊണ്ടിരിക്കുന്നത്. ഇതിലെ ഓൺലൈൻ മത്സരം, 31-01-2014 രാത്രി 12 മണിയ്ക്ക് അവസാനിയ്ക്കുകയാണ്. ഇതുവരെ ടൈപ്പ് ചെയ്ത പേജുകൾ തെറ്റുകൾ തിരുത്തി കുറ്റമറ്റതാക്കാനുള്ള അവസരം 10-02-2014 വരെ ഉണ്ടായിരിക്കും. ഇങ്ങനെ തെറ്റുതിരുത്തൽ വായന നടന്നതിനു ശേഷമുള്ള താളുകളുടെ നിലവാരമാണ് മത്സരത്തിന്റെ അന്തിമ സ്കോറിൽ പരിഗണിയ്ക്കുക. മത്സരഫലപ്രഖ്യാപനം ഇതിന് ശേഷമുണ്ടാകും. |
---|
--മനോജ് .കെ (സംവാദം) 22:13, 1 ഫെബ്രുവരി 2014 (UTC)