മൃഗചരിതം/൩–ം പൎവ്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മൃഗചരിതം
രചന:ജെ.ജി. ബ്യൂട്ട്‌ലർ
൩–ം പൎവ്വം

[ 127 ] ൩-ം പൎവ്വം.

ഇഴജന്തുക്കൾ.

നാഡിയിൽ ഒളിക്കുന്ന രക്തത്തിന്ന തണുപ്പള്ളതുകൊണ്ട മൂടലായിട്ട രൊമമെങ്കിലും തുവലെങ്കിലും ആവിശ്യമില്ല. സഞ്ചാരത്തിങ്കൽ ഇവ ബഹു മാന്ദ്യക്കാരെത്രെ. ദഹനത്തിന്റെ വിളംബനം നിമിത്തമായിട്ട ചിലതിന്ന മാസത്തിൽ ഒരിക്കലും മറ്റു ചിലതിന്ന ആണ്ടിൽ ഒരിക്കലും ഭക്ഷണം കിട്ടുന്നെങ്കിൽ ദുഃഖമില്ല. പക്ഷികളെപൊലെ മൊട്ട ഇടുന്നെങ്കിലും പൊരുന്നെണ്ടാ. ഭക്ഷിക്കുന്നതിനെ കടിക്കാതെ തുപ്പൽ പരത്തി മയം ഉണ്ടാക്കി ഒന്നായിട്ട വിഴുങ്ങുകയും ദഹിക്കാത്ത ഛൎദ്ദിക്കയും ചെയ്യുന്നു.

൧-ം അദ്ധ്യായം.

കടലാമ. മൊട്ട ഇടുവാനല്ലാതെ ഇവ കരയിൽ വരികയില്ല. പിങ്കാലുകളെക്കാൾ മുങ്കാലുകൾക്ക നീളം അധികമുണ്ട നഖങ്ങൾ ഇല്ല. തലയും കാലും ഓടിന്നകത്ത വലിപ്പാൻ പാങ്ങില്ല. പച്ചനിറത്തിൽ ഒരു വകെക്ക മൂന്നുകൊൽ നീളവും രണ്ടുകൊൽ വിസ്താരവും ഉണ്ട. എണ്ണൂറ റാത്തലൊളം തൂക്കംകാണുന്നതിൽ പാതി ഒടു ഉണ്ട. ഇതിന്റെ മെലെ ഒരു വണ്ടിപൊയാൽ ദൊഷം വരികയില്ല. ആണ്ടിൽ മൂന്നുപ്രാവശ്യം മനുഷ്യർ സഞ്ചരിക്കാതെയും തിര അടിക്കാതെയുമുള്ള കരയിൽ കെറി ഒരു കുഴിയുണ്ടാക്കി അതിൽ നൂറുമൊട്ട ഇട്ട മണ്ണുകൊണ്ടു മൂടി വെള്ളത്തിലെക്ക തന്നെ പൊകും. സൂൎയ്യരശ്മികൊണ്ടചൂടുപിടിച്ച കുട്ടികളായാൽഉടനെ അവയും സമുദ്രത്തിലെക്കിറങ്ങും. പിച്ചാങ്കത്തിപ്പിടി നാസികാചൂൎണ്ണപ്പെട്ടി ചിപ്പ ൟ വക പണികൾക്ക ഗുണമെറിയ ഒടുള്ള ജാതിയുടെമാംസം തിന്നുമാറില്ല.

വെള്ളാമ. ൟ ജാതിക്ക മൂൎച്ചയുള്ള നഖങ്ങളും കാലും തലയും ഓടിൽ ഒളിപ്പിപ്പാൻ കഴിവുണ്ട. ഒരില്ലാതുള്ള വെള്ളത്തിലിരിക്കുന്ന പുഴു മത്സ്യം പുല്ല ഇവ തിന്നും. മാസത്തിന്നും മൊട്ടെക്കുമുള്ള രുചിനിമിത്തമായി ചിലർ ഇവയെ വളൎത്തുന്നു. [ 128 ] കരാമ. ഇരുപുറത്തെക്കും ചാഞ്ഞിരിക്കുന്ന ഒടും ഒടിഞ്ഞതുപൊലെ ഉള്ള കാൽകളിൽ മുമ്പിലെതിന്ന അഞ്ചു നഖങ്ങളും പിങ്കാലിന്ന നാലു നഖങ്ങളും ഉണ്ട. തലയും കാൽകളും ഒടിൽ ഒളിപ്പിപ്പാനുള്ള ഉപായവും കൂടെ ഉണ്ട. സസ്യങ്ങൾ മാത്രം ഭക്ഷണം. ദീൎഗ്ഘായുസ്സുള്ള ൟ ജാതിയിൽ ഒന്ന ശീമയിൽ ഒരു സായ്പിന്റെ പറമ്പിൽ ൨൨൦ വൎഷം ജീവിച്ചു.

൨-ം അദ്ധ്യായം.

പാമ്പുകൾ.

൫൦൦ വക ഉള്ളതിൽ വിഷമുള്ളതും ഇല്ലാത്തതുമായിട്ട വിഭാഗിക്കുന്നു. വിഷമില്ലാതവക്ക മുകളിൽ രണ്ടുവശത്തും ൟ രണ്ടുവരിയും താഴെ ഒരൊവരിയും പല്ലുകൾ ഉണ്ട. വിഷമുള്ളവക്ക താഴെ ഒരു വരിമാത്രം. മുകളിൽ രണ്ടുവശത്തും ഇളക്കമുള്ളതായി നീണ്ടിരിക്കുന്ന ഒരൊ പല്ലുകൾ കാണുന്നത കുഴലാക കൊണ്ട കടിച്ചമൎക്കുമ്പൊൾ പല്ലിന്റെ കടെക്കൽ ഒളിച്ചുകിടക്കുന്ന വിഷപാത്രം ഇളകി പല്ലിന്നകത്തുകൂടി കൊൾവായിൽ വിഷം ഇറങ്ങും. കാലില്ലാത്തതിനാൽ വാരിയെല്ലുകൊണ്ട ഒത്തിനടക്കുന്നു. മൊട്ട ഇടുന്നെങ്കിലും ഒടില്ലാതെ വെളുത്ത തൊലി മാത്രം ഉണ്ട. ൟ രണ്ടുമാസം കൂടുമ്പൊൾ പടംകഴിക്കുന്നത ഒരു ഉറപൊലെ.

പെരുമ്പാമ്പ. ഇതിന്ന പതിനഞ്ചുകൊലൊളം നീളവും ആട കുറുക്കൻ നായ ഇവയെ വിഴുങ്ങുവാൻ തക്കവണ്ണം വായും ഉണ്ട. നൂത്തയിൽ കണിപൊലെ ശരീരം വളച്ചുവെച്ച ജന്തുക്കൾ കടക്കുന്നെരം കിടുക്കനെ മെൽ ഇട്ട അമൎത്ത എല്ലുകൾ ഞെരിച്ച പതുക്കെ തല കൊണ്ടുവന്ന വിഴുങ്ങുന്നു. ചെമ്പിച്ചതിന്മെൽ കറുത്ത പുള്ളിനിറം. വലിയ കാടുകളിൽ ഇരിപ്പ. ഭക്ഷണം കഴിഞ്ഞാൽ വിശപ്പുണ്ടാകുന്നവരക്കും ഒരു ജീവശ്ശവം പൊലെ കിടക്കും. വിഷമില്ല.

പത്തിപാമ്പ. ൨൰൬ ജാതി ഉള്ള ഇവക്ക എല്ലാറ്റിന്നും പടമുണ്ട. കുട, തൊട്ടി മുതലായ ഭാഷയിൽ പടത്തിന്മെൽ കാണുന്ന കറകണ്ടം കൊണ്ട ജാതിഭെദങ്ങളെ ഗ്രഹിക്കാം. സ്വൎണ്ണം, തവിട, മഞ്ഞൾ ഇവയുടെ നിറങ്ങളിൽ കാണും. കടിച്ചാൽ വിഷം എത്രയും വെഗം കെറുന്നതുകൊണ്ട മരിക്കുന്നതെ എറൂ. കുറവന്മാർ പിടിച്ച കൂട്ടിലാക്കി കൊണ്ടുനടന്ന ആടിച്ച ഉപജീവനം കഴിക്കുന്നുണ്ട. [ 133 ] കുടുകുടപ്പാമ്പ. വാലിന്റെ അറ്റം ചിരട്ട കൂട്ടിച്ചെൎത്തവെച്ചതു പോലെ ആകകൊണ്ട ഇളകുന്നെരംകുടു കുടു എന്ന ശബ്ദം ഉണ്ടാകുന്നതിനാൽ ഇതിന്ന ൟ പെർ കിട്ടി. വള കഴിക്കുന്നെരം ഒരു എപ്പു കൂടി കൂടുമെന്നാരു കെൾവി ഉണ്ട. ഇത ആമ്രിക്കയിൽ മാത്രം കാണും. വിഷം വളരെ ഉണ്ടെങ്കിലും എറെ ഉപദ്രവിക്കുന്നില്ല. ചില ജാതിക്കാർ തല വെട്ടിക്കളഞ്ഞ മാംസം ഭക്ഷിക്കും. ഇവയിൽനിന്നെടുക്കുന്ന നെയ്യ ൟ പാമ്പുകളുടെ കടിക്ക നല്ല ഒൗഷധം. മറ്റു ചില വിഷക്കാരെ പൊലെ ഇവ ജീവനുള്ള കുട്ടികളെ പ്രസവിക്കുന്നു പ്രസവിക്കുന്നത അണ്ഡം പൊട്ടുന്നതുകൊണ്ടത്രെ എന്ന പറയുന്നു ആപത്തിങ്കൽ സ്വന്തക്കുട്ടികളെ വിഴുങ്ങുകയും ഒഴിഞ്ഞാൽ കാലുകയും ചെയ്യും.

മണ്ഡലി. സാമാന്ന്യമായി പതിനാറു ജാതി. പടമില്ലാതുള്ള ഇവക്ക പല നിറങ്ങളും വട്ടത്തിൽ പുള്ളികളും കാണും. രണ്ടു കൊലിൽ അധികം നീളം ഉണ്ടാകയില്ല. ചുമര, കിണറ, കുളം, കാട, പടല, ഇവയിൽ ഇരിപ്പ. വിഷം നന്നെ ഉണ്ടെങ്കിലും മൂൎക്ക്വന്റെ പൊലെ വെഗം ഇല്ല. ജാതി ഭെദം പൊലെ കടിക്കും വിഷത്തിന്നും വ്യത്യാസം ഉണ്ട എങ്കിലും സാമാന്യമായി പറയുന്നതാവിത. കടിച്ച കുഴയിൽ അതിവെദന. കെറുന്നതിന്ന അസ്ത്രം പൊലെ ഉള്ള നുമ്പരം. കണ്ണുനീരൊഴുകുക. ഛൎദ്ദി. ശ്വാസംമുട്ടല. തലചുറ്റല. പരിഭ്രമം. വായിൽനിന്ന വഴുക്കനെ നീരൊഴുകുക. ശ്വാസവായുവിന്ന അതിദുൎഗ്ഗന്ധം. മൊഹാലസ്യം. എല്ലാ ദ്വാരങ്ങളിൽനിന്നും രക്തപ്പുറപ്പാട, സന്ധികളുടെ തളൎച്ച. മരണം ഇവ വിഷ ചിഹ്നനങ്ങൾ. കടിച്ച കുഴിയിൽതന്നെ വിഷം ഇരിക്കുന്നെരം മെൽവശം കണ്ട മുറുക്കികെട്ടി കുഴയിൽ പഴുപ്പിച്ച വെക്കുന്നതും വാ വെച്ച വലിക്കുന്നതും ചൂന്നെടുക്കുന്നതും തൽക്കാല ചികിത്സ. മെല്പട്ടു കെറിയാൽ വെറിട്ട വഴി നൊക്കണം. മരിച്ചാൽ നല്ല വിഷത്തിന്ന ശരീരം മുഴുവനും നീല വൎണ്ണമാകും.

കുരുടിപ്പാമ്പ. വള ഇല്ലാതെ കറുത്ത നിറവും തലയും വാലും ഒരുപൊലെയുമിരിക്കുന്ന ഇവക്ക ആറു മാസം ഇര കിട്ടാതിരുന്നാൽ ദുഃഖമില്ല. മുമ്പൊട്ടും പിന്നൊക്കവും ഒരുപൊലെ സഞ്ചരിപ്പാൻ സ്വാധീനവും ഉണ്ട.

൩-ം അദ്ധ്യായം

പല്ലി. ഒട്ടു വെളുത്ത ഒരു വകയും വലിപ്പത്തിൽ അല്പം [ 134 ] കൂടി കറുത്ത നിറത്തിന്മെൽ വെളുത്ത പുള്ളിയുള്ളതായി മറ്റൊരു വകയും ഇദ്ദിക്കിൽ കണ്ടുപൊരുന്നു. കൂറാൻ. പാറ്റ. ൟച്ച. പുഴു ഇവ തിന്നും. ഇന്ന ദിക്കുകളിലിരുന്ന ശബ്ദിച്ചാൽ ഇന്നിന്ന ഫലമെന്ന ഒരു പ്രമാണം പറയുന്നുണ്ട. എങ്കിലും ദൈവത്തിന്റെ സൎവ്വഞ്ജത്വത്തെ അറിയാത്തവൎക്ക മാത്രംആ ചട്ടം.

അരണ. ചുവട്ടിൽ മഞ്ഞയും മുകളിൽ മങ്ങിയ പച്ചയും നിറം. ഒരുത്തന്റെ ബുദ്ധക്ക അധികം മറിവുണ്ടെങ്കിൽ അരണയുടെ ജീവനൊ എന്ന അവനൊട ചൊദിക്കുമാറുണ്ട. ഇത്ര മറിവുണ്ടായിട്ട ഒരു ജന്തുവും ഇല്ലന്ന ൟ പഴഞ്ചൊല്ലിന്ന താല്പൎയ്യം. ഇത നെരിട്ടൊടി വന്ന അടുക്കുമ്പൊൾ കുറെ താമസിച്ച തിരികെ പൊകുന്നതിനാൽ വിചാരിച്ച കാൎയ്യം മറക്കകൊണ്ട തിരികെ പൊയെന്നപറയുന്നത യുക്തമല്ല.

ഒന്ത. പച്ച. മഞ്ഞ. തവിട ൟ മൂന്നു വക ഉള്ളതിൽ ഒടുക്കത്തവൻ മാത്രം കൂടെ കൂടെ നെടുവീൎപ്പിടുകയും തലകുണുക്കുകയും ചെയ്യുന്നെരം പല നിറങ്ങളും മാറിമാറി കാണാം. കടിച്ചു എന്ന കെൾവിപോലുമില്ല.

പറൊന്ത. ഇതിന്ന മീശയും രണ്ട ചിറകുമുണ്ട. ൟച്ചയും മറ്റു പിടിച്ച തിന്നുന്നതിന്നായി ഒരു വൃക്ഷത്തിന്മെൽ നിന്ന മറ്റൊന്നിന്മെൽ പറന്ന വീഴും. നടപ്പാൻ പ്രയാസമാകകൊണ്ട നിലത്തിറങ്ങുന്നത അപൂൎവ്വം. വെള്ളത്തിൽ നീന്തും. താടിക്ക താഴെ ഒരു സഞ്ചി ഇതിന്നുള്ളതിൽ ആദ്യം ൟച്ചയെ പിടിച്ച നിറച്ച പിന്നെ തെട്ടിതിന്നും.

ഉടുമ്പ. ഇതിന്റെ പുറഭാഗത്ത കഴുത്തിൽനിന്ന തുടങ്ങിവാലറ്റം വരെക്കും അറക്കവാളിന്റെ പല്ലുപൊലെ ഒരു വകകാണും. താടിക്ക താഴെ തുങ്ങിയിരിക്കുന്ന വലിയ സഞ്ചിമെലും ഇങ്ങിനെ തന്നെ. പുവ്വും ഇലയും മാത്രം തിന്നും. കടിക്ക വിഷമില്ല. എങ്കിലും നുമ്പരം നന്നെ ഉണ്ടാകും. നീന്തുവാൻ നല്ല ശീലം ഉണ്ട. ഇതിന്റെ മാംസം വളരെ രുചിയുള്ളതാകകൊണ്ട പലരും തിന്നുന്നു.

ചീങ്കണ്ണി. ഇതിന്ന ഒന്നരക്കൊൽ മുതൽ എട്ടകൊല്വരക്കും നീളം കാണും. അകത്തുപാട വെളുത്ത മയമുള്ളതും ശെഷം ചട്ടപൊലെ കഠിനമായ തൊലും പുറത്ത മുഴമുഴയായി നീളത്തിൽ ആറ രെഖയും ഇതിന്റെ അടയാളം. മുൻകാലുകൾക്ക തൊൽകൊണ്ട കെട്ടപ്പെടാതെ അഞ്ച വിരലുകളും പിൻ കാലുകൾക്കുള്ള നാലുവിരലുകൾ നെൎത്ത തൊലുകൊണ്ട കെട്ടപ്പെട്ടുമിരിക്കും. ഭൂമിയിൽ ഒടുമ്പോൾ വെള്ളത്തിലെപൊലെ വെഗമില്ല. രാത്രിയിൽ കരയിൽ കെറി സഞ്ചരിച്ച പ [ 139 ] ശുക്കുട്ടി നായ മുതലായതിനെ പിടിച്ച തിന്നും. ശബ്ദം എകദെശം പുലി ഉരമ്പുന്നതിന്നൊക്കും. ഇവ വെള്ളത്തിൽ നിന്നും കെറി ഒരു കൊൽ താഴ്ചയിൽ ഒരു കുഴി കരയിൽ മാന്തി ഉണ്ടാക്കി അതിൽ പാത്തമൊട്ട പൊലെ ആണ്ടിൽ അറുവത മൊട്ട ഇട്ട മൂടി പൊകുന്നു. മൊട്ട താനെ പൊട്ടി കുട്ടികളാകുന്നെരം ആറുവിരൽ നീളം. പതുക്കെ വൎദ്ധിക്കുന്നതുകൊണ്ട നൂറുവൎഷം വരെക്കും ആയുസ്സണ്ട. വായയുടെ താഴെ ഭാഗത്തും പൃഷ്ഠത്തിങ്കലും കസ്തൂരി ഉള്ളവയെത്രെ. മുമ്പെ എജിപ്തക്കാർ ഇതിനെ ദിവ്യജന്തു എന്ന വിചാരിച്ചിട്ട അമ്പലത്തിൽ ചുറ്റിന്നകത്ത കുളം ഉണ്ടാക്കി അതിൽ വളൎക്കയും പൂജിക്കയും വിശെഷ ദിവസങ്ങളിൽ പുറത്തെഴുന്നള്ളിക്കയും മാല അലങ്കരിക്കയും ചത്താൽ രാജാവിനെ പൊലെ സുഗന്ധ തൈലം പൂശി അടക്കയും ചെയ്തിരുന്നു. കാപ്പ്രിക്കാർ മാത്രം ഇതിന്റെ മൊട്ടയും മാംസവും തിന്നും.

മുതല. വലിപ്പത്തിൽ കൂടുന്നതും നീളംകുറഞ്ഞ മൂക്കും കാൽവിരലുകൾ പാതിമാത്രം തൊൽകൊണ്ട കെട്ടിരിക്കുന്നതുമൊഴികെ ശെഷം ഒക്കയും ചീങ്കണ്ണിയെപൊലെ. ഇവ അമ്രിക്കയിൽ അധികമാകുന്നതിനാൽ സ്വദെശമെന്ന പൊലെ തൊന്നും.

൪-ം അദ്ധ്യായം.

തവള ജാതികൾ.

തവള. തവിട പച്ച മഞ്ഞ ൟ വക നിറത്തിൽ ഇവയെകാണും. മുൻകാലുകൾക്ക നാലും പിങ്കാലുകൾക്ക അഞ്ചും വിരലുകൾ ഉണ്ട. വാരിയെല്ല ഇവക്കില്ല. ശബ്ദം ഒരു കരച്ചിൽ തന്നെ. വെള്ളത്തിൽ മൊട്ട ഇടുമ്പൊൾ വഴുപ്പുള്ള ഒരു കുഴൽനൂലിന്നകത്ത നന്നെ ചെറുതായി ആയിരത്തൊളം ഉണ്ടാകും. കുട്ടിയാകുമ്പൊൾ ആദ്യം ഒരു മീൻപൊലെ, പതിനാറു ദിവസം ചെല്ലുമ്പൊൾ പിങ്കാലുകളും പിന്നത്തെതിൽ മുങ്കാലുകളും ഉണ്ടായ്വരുന്നു. പിന്നെ കുറെകഴിഞ്ഞിട്ട കരക്ക കെറുംസമയം വാലു കൂടെ ഉണ്ടാകുന്നു. ക്രമത്താലെ അത ക്ഷയിച്ചുപൊകുന്നു. തവളയെ തൊടുന്നരം ഒരു നീർതെറിക്കുന്നത പ്രസിഡം. പല മനുഷ്യരും അതിനെ മൂത്രമെന്ന വിചാരിക്കുന്നുണ്ട. എങ്കിലും അത ശരിയല്ല. വെള്ളത്തിൽ കിടക്കുന്നെരം ഇവ തൊലിന്നകത്ത വെള്ളം വലിച്ച അകത്തുള്ള ഒരു സഞ്ചിയിൽ ശെ [ 140 ] ഖരിക്കുന്നു. അത കരക്കെ കെറി സഞ്ചരിക്കുമ്പൊൾ ൟറൻ വട്ടാതിരിപ്പാൻ വെണ്ടിയത്രെ. എങ്കിലും തൊടുന്നെരം ഭയം കൊണ്ട തെറിക്കുന്നു, പിങ്കാല ഊന്നി ചാടുന്നത ഇവയുടെ സമ്പ്രദായം. ൟച്ച ഞാഞ്ഞൂള, ഗൌളി, ചെറിയ നീൎക്കൊലി മത്സ്യം ഇവ ഒക്കയും തിന്നും.

മരത്തവള. വൃക്ഷങ്ങളുടെ പൊത്തിൽ പ്രധാന വാസമാകുന്നു. പുറം ചായം വടിച്ചതുപൊലെ ചുവന്നും വാരിപ്പുറം രണ്ടും കറുത്ത രെഖയൊടു കൂടിയും കാൽ വിരലുകളുടെ തുമ്പിന്ന നിലത്ത പതിപ്പാൻ മയമുള്ള ഒരു വക ഉരുണ്ട മാംസവും ഉണ്ട ചാട്ടത്തിൽ ഇവൻ നല്ല സമൎത്ഥൻ.

പെക്കാന്തവള. തവിട നിറം. ശത്രുക്കളെ ഭയപ്പെട്ടിട്ട പകൽ എറെ സഞ്ചരിക്കയില്ല. സ്ഥൂലിച്ച ശരീരമാകയാൽ സ്വാധീനം കുറയും. നാല്പത അമ്പത വയസ്സ വരക്കും ജീവിക്കുന്നതുകൊണ്ട ശരീരം നീക്കുവാൻ കൂടി പ്രയാസം ഇവന്നുണ്ടാകും. ശബ്ദം പാറപ്പുറത്ത ചിരട്ട ഉരക്കുമ്പൊഴത്തെ പൊലെ. കൊപത്തിങ്കൽ ദുൎഗ്ഗന്ധമുള്ള ഒരു വിഷനീർ പുറത്ത തെറിപ്പിക്കും. പൊറുക്കാതുള്ള തീക്ഷ്ണവ്രണങ്ങളിൽ ഇവയെ വെച്ചുകെട്ടുന്നത ചില ദെശത്തെ ഒരു ഔഷധം. പാമ്പിനെപൊലെ ൟ ജാതിക്കും വളകഴിക്കലുണ്ട.

"https://ml.wikisource.org/w/index.php?title=മൃഗചരിതം/൩–ം_പൎവ്വം&oldid=175198" എന്ന താളിൽനിന്ന് ശേഖരിച്ചത്