താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪

കൂടി കറുത്ത നിറത്തിന്മെൽ വെളുത്ത പുള്ളിയുള്ളതായി മറ്റൊരു വകയും ഇദ്ദിക്കിൽ കണ്ടുപൊരുന്നു. കൂറാൻ. പാറ്റ. ൟച്ച. പുഴു ഇവ തിന്നും. ഇന്ന ദിക്കുകളിലിരുന്ന ശബ്ദിച്ചാൽ ഇന്നിന്ന ഫലമെന്ന ഒരു പ്രമാണം പറയുന്നുണ്ട. എങ്കിലും ദൈവത്തിന്റെ സൎവ്വഞ്ജത്വത്തെ അറിയാത്തവൎക്ക മാത്രംആ ചട്ടം.

അരണ. ചുവട്ടിൽ മഞ്ഞയും മുകളിൽ മങ്ങിയ പച്ചയും നിറം. ഒരുത്തന്റെ ബുദ്ധക്ക അധികം മറിവുണ്ടെങ്കിൽ അരണയുടെ ജീവനൊ എന്ന അവനൊട ചൊദിക്കുമാറുണ്ട. ഇത്ര മറിവുണ്ടായിട്ട ഒരു ജന്തുവും ഇല്ലന്ന ൟ പഴഞ്ചൊല്ലിന്ന താല്പൎയ്യം. ഇത നെരിട്ടൊടി വന്ന അടുക്കുമ്പൊൾ കുറെ താമസിച്ച തിരികെ പൊകുന്നതിനാൽ വിചാരിച്ച കാൎയ്യം മറക്കകൊണ്ട തിരികെ പൊയെന്നപറയുന്നത യുക്തമല്ല.

ഒന്ത. പച്ച. മഞ്ഞ. തവിട ൟ മൂന്നു വക ഉള്ളതിൽ ഒടുക്കത്തവൻ മാത്രം കൂടെ കൂടെ നെടുവീൎപ്പിടുകയും തലകുണുക്കുകയും ചെയ്യുന്നെരം പല നിറങ്ങളും മാറിമാറി കാണാം. കടിച്ചു എന്ന കെൾവിപോലുമില്ല.

പറൊന്ത. ഇതിന്ന മീശയും രണ്ട ചിറകുമുണ്ട. ൟച്ചയും മറ്റു പിടിച്ച തിന്നുന്നതിന്നായി ഒരു വൃക്ഷത്തിന്മെൽ നിന്ന മറ്റൊന്നിന്മെൽ പറന്ന വീഴും. നടപ്പാൻ പ്രയാസമാകകൊണ്ട നിലത്തിറങ്ങുന്നത അപൂൎവ്വം. വെള്ളത്തിൽ നീന്തും. താടിക്ക താഴെ ഒരു സഞ്ചി ഇതിന്നുള്ളതിൽ ആദ്യം ൟച്ചയെ പിടിച്ച നിറച്ച പിന്നെ തെട്ടിതിന്നും.

ഉടുമ്പ. ഇതിന്റെ പുറഭാഗത്ത കഴുത്തിൽനിന്ന തുടങ്ങിവാലറ്റം വരെക്കും അറക്കവാളിന്റെ പല്ലുപൊലെ ഒരു വകകാണും. താടിക്ക താഴെ തുങ്ങിയിരിക്കുന്ന വലിയ സഞ്ചിമെലും ഇങ്ങിനെ തന്നെ. പുവ്വും ഇലയും മാത്രം തിന്നും. കടിക്ക വിഷമില്ല. എങ്കിലും നുമ്പരം നന്നെ ഉണ്ടാകും. നീന്തുവാൻ നല്ല ശീലം ഉണ്ട. ഇതിന്റെ മാംസം വളരെ രുചിയുള്ളതാകകൊണ്ട പലരും തിന്നുന്നു.

ചീങ്കണ്ണി. ഇതിന്ന ഒന്നരക്കൊൽ മുതൽ എട്ടകൊല്വരക്കും നീളം കാണും. അകത്തുപാട വെളുത്ത മയമുള്ളതും ശെഷം ചട്ടപൊലെ കഠിനമായ തൊലും പുറത്ത മുഴമുഴയായി നീളത്തിൽ ആറ രെഖയും ഇതിന്റെ അടയാളം. മുൻകാലുകൾക്ക തൊൽകൊണ്ട കെട്ടപ്പെടാതെ അഞ്ച വിരലുകളും പിൻ കാലുകൾക്കുള്ള നാലുവിരലുകൾ നെൎത്ത തൊലുകൊണ്ട കെട്ടപ്പെട്ടുമിരിക്കും. ഭൂമിയിൽ ഒടുമ്പോൾ വെള്ളത്തിലെപൊലെ വെഗമില്ല. രാത്രിയിൽ കരയിൽ കെറി സഞ്ചരിച്ച പ