താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

ശുക്കുട്ടി നായ മുതലായതിനെ പിടിച്ച തിന്നും. ശബ്ദം എകദെശം പുലി ഉരമ്പുന്നതിന്നൊക്കും. ഇവ വെള്ളത്തിൽ നിന്നും കെറി ഒരു കൊൽ താഴ്ചയിൽ ഒരു കുഴി കരയിൽ മാന്തി ഉണ്ടാക്കി അതിൽ പാത്തമൊട്ട പൊലെ ആണ്ടിൽ അറുവത മൊട്ട ഇട്ട മൂടി പൊകുന്നു. മൊട്ട താനെ പൊട്ടി കുട്ടികളാകുന്നെരം ആറുവിരൽ നീളം. പതുക്കെ വൎദ്ധിക്കുന്നതുകൊണ്ട നൂറുവൎഷം വരെക്കും ആയുസ്സണ്ട. വായയുടെ താഴെ ഭാഗത്തും പൃഷ്ഠത്തിങ്കലും കസ്തൂരി ഉള്ളവയെത്രെ. മുമ്പെ എജിപ്തക്കാർ ഇതിനെ ദിവ്യജന്തു എന്ന വിചാരിച്ചിട്ട അമ്പലത്തിൽ ചുറ്റിന്നകത്ത കുളം ഉണ്ടാക്കി അതിൽ വളൎക്കയും പൂജിക്കയും വിശെഷ ദിവസങ്ങളിൽ പുറത്തെഴുന്നള്ളിക്കയും മാല അലങ്കരിക്കയും ചത്താൽ രാജാവിനെ പൊലെ സുഗന്ധ തൈലം പൂശി അടക്കയും ചെയ്തിരുന്നു. കാപ്പ്രിക്കാർ മാത്രം ഇതിന്റെ മൊട്ടയും മാംസവും തിന്നും.

മുതല. വലിപ്പത്തിൽ കൂടുന്നതും നീളംകുറഞ്ഞ മൂക്കും കാൽവിരലുകൾ പാതിമാത്രം തൊൽകൊണ്ട കെട്ടിരിക്കുന്നതുമൊഴികെ ശെഷം ഒക്കയും ചീങ്കണ്ണിയെപൊലെ. ഇവ അമ്രിക്കയിൽ അധികമാകുന്നതിനാൽ സ്വദെശമെന്ന പൊലെ തൊന്നും.

൪-ം അദ്ധ്യായം.

തവള ജാതികൾ.

തവള. തവിട പച്ച മഞ്ഞ ൟ വക നിറത്തിൽ ഇവയെകാണും. മുൻകാലുകൾക്ക നാലും പിങ്കാലുകൾക്ക അഞ്ചും വിരലുകൾ ഉണ്ട. വാരിയെല്ല ഇവക്കില്ല. ശബ്ദം ഒരു കരച്ചിൽ തന്നെ. വെള്ളത്തിൽ മൊട്ട ഇടുമ്പൊൾ വഴുപ്പുള്ള ഒരു കുഴൽനൂലിന്നകത്ത നന്നെ ചെറുതായി ആയിരത്തൊളം ഉണ്ടാകും. കുട്ടിയാകുമ്പൊൾ ആദ്യം ഒരു മീൻപൊലെ, പതിനാറു ദിവസം ചെല്ലുമ്പൊൾ പിങ്കാലുകളും പിന്നത്തെതിൽ മുങ്കാലുകളും ഉണ്ടായ്വരുന്നു. പിന്നെ കുറെകഴിഞ്ഞിട്ട കരക്ക കെറുംസമയം വാലു കൂടെ ഉണ്ടാകുന്നു. ക്രമത്താലെ അത ക്ഷയിച്ചുപൊകുന്നു. തവളയെ തൊടുന്നരം ഒരു നീർതെറിക്കുന്നത പ്രസിഡം. പല മനുഷ്യരും അതിനെ മൂത്രമെന്ന വിചാരിക്കുന്നുണ്ട. എങ്കിലും അത ശരിയല്ല. വെള്ളത്തിൽ കിടക്കുന്നെരം ഇവ തൊലിന്നകത്ത വെള്ളം വലിച്ച അകത്തുള്ള ഒരു സഞ്ചിയിൽ ശെ