താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൩

കുടുകുടപ്പാമ്പ. വാലിന്റെ അറ്റം ചിരട്ട കൂട്ടിച്ചെൎത്തവെച്ചതു പോലെ ആകകൊണ്ട ഇളകുന്നെരംകുടു കുടു എന്ന ശബ്ദം ഉണ്ടാകുന്നതിനാൽ ഇതിന്ന ൟ പെർ കിട്ടി. വള കഴിക്കുന്നെരം ഒരു എപ്പു കൂടി കൂടുമെന്നാരു കെൾവി ഉണ്ട. ഇത ആമ്രിക്കയിൽ മാത്രം കാണും. വിഷം വളരെ ഉണ്ടെങ്കിലും എറെ ഉപദ്രവിക്കുന്നില്ല. ചില ജാതിക്കാർ തല വെട്ടിക്കളഞ്ഞ മാംസം ഭക്ഷിക്കും. ഇവയിൽനിന്നെടുക്കുന്ന നെയ്യ ൟ പാമ്പുകളുടെ കടിക്ക നല്ല ഒൗഷധം. മറ്റു ചില വിഷക്കാരെ പൊലെ ഇവ ജീവനുള്ള കുട്ടികളെ പ്രസവിക്കുന്നു പ്രസവിക്കുന്നത അണ്ഡം പൊട്ടുന്നതുകൊണ്ടത്രെ എന്ന പറയുന്നു ആപത്തിങ്കൽ സ്വന്തക്കുട്ടികളെ വിഴുങ്ങുകയും ഒഴിഞ്ഞാൽ കാലുകയും ചെയ്യും.

മണ്ഡലി. സാമാന്ന്യമായി പതിനാറു ജാതി. പടമില്ലാതുള്ള ഇവക്ക പല നിറങ്ങളും വട്ടത്തിൽ പുള്ളികളും കാണും. രണ്ടു കൊലിൽ അധികം നീളം ഉണ്ടാകയില്ല. ചുമര, കിണറ, കുളം, കാട, പടല, ഇവയിൽ ഇരിപ്പ. വിഷം നന്നെ ഉണ്ടെങ്കിലും മൂൎക്ക്വന്റെ പൊലെ വെഗം ഇല്ല. ജാതി ഭെദം പൊലെ കടിക്കും വിഷത്തിന്നും വ്യത്യാസം ഉണ്ട എങ്കിലും സാമാന്യമായി പറയുന്നതാവിത. കടിച്ച കുഴയിൽ അതിവെദന. കെറുന്നതിന്ന അസ്ത്രം പൊലെ ഉള്ള നുമ്പരം. കണ്ണുനീരൊഴുകുക. ഛൎദ്ദി. ശ്വാസംമുട്ടല. തലചുറ്റല. പരിഭ്രമം. വായിൽനിന്ന വഴുക്കനെ നീരൊഴുകുക. ശ്വാസവായുവിന്ന അതിദുൎഗ്ഗന്ധം. മൊഹാലസ്യം. എല്ലാ ദ്വാരങ്ങളിൽനിന്നും രക്തപ്പുറപ്പാട, സന്ധികളുടെ തളൎച്ച. മരണം ഇവ വിഷ ചിഹ്നനങ്ങൾ. കടിച്ച കുഴിയിൽതന്നെ വിഷം ഇരിക്കുന്നെരം മെൽവശം കണ്ട മുറുക്കികെട്ടി കുഴയിൽ പഴുപ്പിച്ച വെക്കുന്നതും വാ വെച്ച വലിക്കുന്നതും ചൂന്നെടുക്കുന്നതും തൽക്കാല ചികിത്സ. മെല്പട്ടു കെറിയാൽ വെറിട്ട വഴി നൊക്കണം. മരിച്ചാൽ നല്ല വിഷത്തിന്ന ശരീരം മുഴുവനും നീല വൎണ്ണമാകും.

കുരുടിപ്പാമ്പ. വള ഇല്ലാതെ കറുത്ത നിറവും തലയും വാലും ഒരുപൊലെയുമിരിക്കുന്ന ഇവക്ക ആറു മാസം ഇര കിട്ടാതിരുന്നാൽ ദുഃഖമില്ല. മുമ്പൊട്ടും പിന്നൊക്കവും ഒരുപൊലെ സഞ്ചരിപ്പാൻ സ്വാധീനവും ഉണ്ട.

൩-ം അദ്ധ്യായം

പല്ലി. ഒട്ടു വെളുത്ത ഒരു വകയും വലിപ്പത്തിൽ അല്പം