താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൩-ം പൎവ്വം.

ഇഴജന്തുക്കൾ.

നാഡിയിൽ ഒളിക്കുന്ന രക്തത്തിന്ന തണുപ്പള്ളതുകൊണ്ട മൂടലായിട്ട രൊമമെങ്കിലും തുവലെങ്കിലും ആവിശ്യമില്ല. സഞ്ചാരത്തിങ്കൽ ഇവ ബഹു മാന്ദ്യക്കാരെത്രെ. ദഹനത്തിന്റെ വിളംബനം നിമിത്തമായിട്ട ചിലതിന്ന മാസത്തിൽ ഒരിക്കലും മറ്റു ചിലതിന്ന ആണ്ടിൽ ഒരിക്കലും ഭക്ഷണം കിട്ടുന്നെങ്കിൽ ദുഃഖമില്ല. പക്ഷികളെപൊലെ മൊട്ട ഇടുന്നെങ്കിലും പൊരുന്നെണ്ടാ. ഭക്ഷിക്കുന്നതിനെ കടിക്കാതെ തുപ്പൽ പരത്തി മയം ഉണ്ടാക്കി ഒന്നായിട്ട വിഴുങ്ങുകയും ദഹിക്കാത്ത ഛൎദ്ദിക്കയും ചെയ്യുന്നു.

൧-ം അദ്ധ്യായം.

കടലാമ. മൊട്ട ഇടുവാനല്ലാതെ ഇവ കരയിൽ വരികയില്ല. പിങ്കാലുകളെക്കാൾ മുങ്കാലുകൾക്ക നീളം അധികമുണ്ട നഖങ്ങൾ ഇല്ല. തലയും കാലും ഓടിന്നകത്ത വലിപ്പാൻ പാങ്ങില്ല. പച്ചനിറത്തിൽ ഒരു വകെക്ക മൂന്നുകൊൽ നീളവും രണ്ടുകൊൽ വിസ്താരവും ഉണ്ട. എണ്ണൂറ റാത്തലൊളം തൂക്കംകാണുന്നതിൽ പാതി ഒടു ഉണ്ട. ഇതിന്റെ മെലെ ഒരു വണ്ടിപൊയാൽ ദൊഷം വരികയില്ല. ആണ്ടിൽ മൂന്നുപ്രാവശ്യം മനുഷ്യർ സഞ്ചരിക്കാതെയും തിര അടിക്കാതെയുമുള്ള കരയിൽ കെറി ഒരു കുഴിയുണ്ടാക്കി അതിൽ നൂറുമൊട്ട ഇട്ട മണ്ണുകൊണ്ടു മൂടി വെള്ളത്തിലെക്ക തന്നെ പൊകും. സൂൎയ്യരശ്മികൊണ്ടചൂടുപിടിച്ച കുട്ടികളായാൽഉടനെ അവയും സമുദ്രത്തിലെക്കിറങ്ങും. പിച്ചാങ്കത്തിപ്പിടി നാസികാചൂൎണ്ണപ്പെട്ടി ചിപ്പ ൟ വക പണികൾക്ക ഗുണമെറിയ ഒടുള്ള ജാതിയുടെമാംസം തിന്നുമാറില്ല.

വെള്ളാമ. ൟ ജാതിക്ക മൂൎച്ചയുള്ള നഖങ്ങളും കാലും തലയും ഓടിൽ ഒളിപ്പിപ്പാൻ കഴിവുണ്ട. ഒരില്ലാതുള്ള വെള്ളത്തിലിരിക്കുന്ന പുഴു മത്സ്യം പുല്ല ഇവ തിന്നും. മാസത്തിന്നും മൊട്ടെക്കുമുള്ള രുചിനിമിത്തമായി ചിലർ ഇവയെ വളൎത്തുന്നു.