Jump to content

ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/സ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 1099 ]
ആക്കി abolished taxes. ഷ. എടുപ്പിക്ക KU.
to establish them.

ഷൾഭാവം S. six affections of the mind ഷ. ആ
ത്മനി ഇല്ല, ഷ'ഹീനൻ AR.

ഷോഡശം S. 16, f. i. ഷോ'ാഖ്യമഹാദാനം Nal.
the 16 offerings — ശോപചാരാദി Bhg.

ഷ്ഠീവനം šṭhīvanam S. Spitting.

സ SA

സ is a foreign letter, generally replaced in
Tdbh. by ത (സൂചി — രൂശി), or ച (സിംഹം
— ചിങ്ങം), also by യ, if not dropped alto—
gether (സീസം — ൦രംയം; സഹസ്രം — ആയി
രം). It has however found its way into Mal.
words (അലസൽ; the terminations കുടുസ്സു, തു
റസ്സു; മൂസ്സതു) & Māpḷas esp. use it freely for
ത (സാള, സൊരം, സാക്ഷ etc.).

സ S. (one). 1. He, f. സാ. 2. (in Cpds.) with,
f. i. രാവണനെ സകുലം വധിച്ചു Bhg. സഭയം
with fear, സഭയതരഹൃദതം Bhr.; സദയം, സ
രോമാഞ്ചം Nal., സസ്മിതം AR. ഇന്നുസനാഥയാ
യ്വന്നിതയോദ്ധ്യയും KR. is no more an orphan
(the opp. of അനാഥ). സഹൎഷനായി rejoiced.
സഭാൎയ്യനായി with his wife VetC.

സം sam S. (Acc. of സ), prep. With, together,
wholly, in Cpds. (see after സമ).

സകലം saγalam S.( സ, കല). Whole, all ആ
സ. മൂൎന്നു & അതുസ. TR. സകലവും = എല്ലാം.
സകവൻ God, മഹാസ'ൻ = സൎവ്വജ്ഞൻ. In Cpds.
സകലദുൎല്ലഭം VetC. most rare.

സകലം S. id. സകളവിഗ്രഹൻ ഞാൻ ChVr
I have a body with its members. In Ved.
സകളവടിവു, opp. നിഷ്കളവടിവു VedD.

സകാശം saγāšam S. Presence, ത്വൽസ'ത്തി
ങ്കലാക്കി AR. before thee.

സകു Port. sagu, സകുഅരി Sago.

(സ): സകുതമോടു AR. (al. സകുതുകം) joyfully.

സകൃൽ S. once സകൃദുച്ചാകണംകൊണ്ടു ഗ്രഹി
ക്ക Bhg.; together.

സകോപം S. with anger. Bhr.

സക്കത്തുAr. sadqah, Alms നിസ്കാരം സ. നോ
മ്പു ഹജ്ജ് കാനൂത്ത് മുകലായ കൎമ്മങ്ങൾ Mpl.;
also സതക്കു see സഗക്കം. 1032.

സക്തം saktam S. (part. pass, of സഞ്ജ്).
Attached. പരസ്പരംസക്തയായഗൃഹപങ്ക്തി KR.
built closely. സ്രീസക്തൻ devoted to women.

സക്തി S. attachment, clinging to വിഷയസ.
etc. സ. യും നശിച്ചുപോം ഭക്തിയും ഉറെ
ച്ചീടും Bhr 1. carnal affections.

സക്തു S. & ശ — = മലൎപ്പൊടി as സക്തഘടം PT.

സക്ഥി S. the thigh.

(സ): സക്ഷതൻ S. wounded. Brhmd.

സകൻ sakhaǹ S. (സ). A friend, in Cpds.
പ്രയസ, വരസ'ന്മാർ KR. — also സഖാ f. i.
സുഗ്രീവസഖാവിന്നു, രാമൻ തൻസ' വായോ KR.
സഖി S. (L. socius) a friend, companion; also
f. = തോഴി; pl. ശിശുക്കളായുള്ള സഖിമാർ Anj.

abstr.N. സഖിത്വം S. friendship, മൽസ. Bhr.

സഖ്യം S. 1. Friendship നമ്മിൽ സ. ഉണ്ടാ
യിരിക്ക Bhr. അത്യന്തം സ'മുള്ള ഹംസങ്ങൾ
VCh. intimate. 2. a league സ'വും സമയ
വും ചെയ്ക KU. സ. ചെയ്തിതു തങ്ങളിൽ Mud.
a covenant. തങ്ങളിൽ സ. ചെയു തെളിഞ്ഞു മ
ഹൎഷിമാർ reconciled,അഗ്നിസാക്ഷികമായ സ.
KR. സ. ചെയ്തിരിവരും DN conspired. 3.
(loc.) സക്യപ്പെടുത്തുക to publish.

സഖ്യത S. id., സ. ചെയു KR.

(സ): സഗത്യാ S. with his train, അയൻ സ. എ
ഴുന്നെള്ളി KR.

സഗരൻ S. (poisoned) N. pr. a king. Brhmd.

സഗൎഭ്യൻ S. a brother by father and mother V1.

സഗോത്രൻ S. a kinsman V1.

സഗ്ധി S. eating together V1.

സങ്കടം saṇgaḍam 5. (സം). 1. Narrowness,
straits, difficulty ഭവാനതിനില്ല എങ്കിൽ if
you don't mind it = വിരോധം. ജീവനുണ്ടാക്കു
വാൻ എന്തൊരു സ. Bhr. ഉറുപ്പിക പിരിഞ്ഞു

[ 1100 ]
വരുനാൻ നളരേ സ. ആയിരിക്കുന്നു TR. ഇങ്ങ
നേ വന്നു നീ സ'മാക്കിനാൽ CG. to trouble,
persecute. സങ്കടക്കോഴിക്കു പണം ഒന്നു prov.
കല്പന ഉണ്ടാകാഞ്ഞാൽ കുടികൾ നിലനിന്നു
നേർനടന്നോളുക സ., എന്നു കുടിയാന്മാർ സ.
പറയുന്നു TR. it will be difficult for the in—
habitants to settle down. = പ്രയാസം; പങ്കജ
ക്കണ്ണനെ കാണാഞ്ഞെനിക്കുള്ളിൽ സ. ആകുന്നു
(song) I feel sorry. ഞാൻ സ'മായിരിക്കുന്നു or
എനിക്കുസ'മായി ഇരിക്കുന്നു, സ. ഉണ്ടു = ദുഃഖം.
2. M. grievance, complaint നാട്ടിലുള്ള നടപ്പും
സ'വും അറിയുന്നതിനെ സ. പറഞ്ഞു പോരു
ന്നു lament about. സ' ങ്ങളെ സന്നിഘാനത്തിൽ
കേൾപിക്ക, ബോധിപ്പിക്ക, പറക; എഴുതി അ
യച്ചസ. or എഴുതിക്കൊടുത്തു വിട്ടസ'ഹൎജി TR.
a petition (So. സങ്കടവരിയോല FraPaol.). ഉപ
ദ്രവത്തിന്ന അമൎച്ചകല്പന ഉണ്ടാവാൻ ഇനിക്കു
സ. വളരേ ഉണ്ടു TR. I implore you. അപമാനം
ചെയ്യുന്നതിന്നു സ. ഉണ്ടു TR. it is a grievance
to be abused. സ'മായി പറഞ്ഞു stated his piti
able case. സ. പോക്കി രക്ഷിക്ക, തീൎത്തു തരി
ക TR. to redress. അതുകിട്ടിയാലും ഞങ്ങൾക്കു
സ. തീരുന്നതല്ല MR. we cannot consider our
selves indemnified.

സങ്കടക്കാൻ TR. a complainant, petitioner.

സങ്കടപ്പെടുക to feel aggrieved, petition.

സങ്കടപ്പെടുക്ക PT. to grieve, molest; mod. എ
ന്നെ സ'ത്താൻ വേണ്ടി MR.

(സം): സങ്കരം S. (കർ). mixed; mixture of
castes in Kaliyuga), വൎണ്ണസ. Sah.

സങ്കൎഷണം S. (കൃഷ്) ploughing. സ'ണമൂൎത്തി
യെ ഭജിച്ചു Bhg. Balabhadra.

സങ്കലനം, സങ്കലിതം S. addition. സങ്കലിതാ
ദിപരികൎമ്മങ്ങൾ Gan. arithmetical opera—
tions. സങ്കലിതാനന്ദമോടു Bhg. = തിങ്ങിന.

സങ്കല്പം S. Determination, volition. ഈശ്വ
രസ'ത്താൽ TR. by God's will. മനസ്സ. കൊണ്ടേ
വന്നതീജഗത്തെല്ലാം KeiN. by mere volition.
സങ്കല്പശക്തിയാൽ അവൻ നാരിയായി ഭവിച്ചു
Si Pu. because she took him for such, he be—
came a girl. ലങ്കല്പവികല്പങ്ങൾ the voluntary
& involuntary workings of the mind? Bhg.

In Cpds. സത്യസ'നാം ഈശ്വരന് AR. God as
viewed by the true or determining all accord—
ing to truth.

denV. സങ്കല്പിക്ക 1. to resolve യാത്രപുറപ്പെടു
വാൻ സ'ച്ചു TR. 2. to assume for sure
ദേഹദേഹികൾ രണ്ടും ഒന്നെന്നു സ'ച്ചു
Chintar. mistook. മതിയായ വാദം എന്നു
സ'ച്ചു MR. supposed. രാപാദങ്ങൾ എന്നു
സ' ച്ചുഗന്ധപുഷ്പാദികൾകൊണ്ടു പൂജിച്ചു AR.
worshipped R's shoe as if it were his foot.
ദേവകളേ സ'ച്ചു KU. = പ്രതിഷ്ഠിക്ക.

part. സങ്കല്പിതം S. യുദ്ധം എന്നുള്ള സ. പോ
ലും Nal. the very idea of war. — സങ്കല്പി
താൎത്ഥപ്രദം VetC. granting all you wish.

(സം): സങ്കാശം S. like, പൎവ്വതസ'ൻ Bhg.
സങ്കീൎണ്ണം S. (part., കിരണം) confused, mixed.

സ'ജൻ a bastard V2.

സങ്കീൎത്തനം S. (Ved. കർ √) celebrating,
praise; also f. ത്വൻനാമസങ്കീൎത്തിനപ്രിയ
ആകേണം Anj. — പാപസ'o Nasr. con
fession. Genov.

സങ്കലം S. crowded. തരംഗസങ്കുലനദി, തരു
സ'മായ ആശ്രമം KR.; a crowd ഭടസ. KR.

സങ്കതം S. (കിത് to know). 1. A sign,
engagement, agreement; esp. = കുറിനിലം a
rendezvous, സംഗിച്ചിരിക്കുന്ന സങ്കേതഭ്രമി
യിൽ ചെന്നു PT. സ'തസ്ഥലം പുക്കു Brhmd.
സ. ഇടുക to agree about a sign, place, time.
സ' സ്ഥാനം. 2. an asylum, holy refuge ex—
empt from war & profanation AR. സ'ത്തിൽ
പൂക, സങ്കേതിടം V1., മാലൂർസ. TR. 3. the
assembly of a parish VyM., of pilgrims for a
feast (ചിനക്കുക). 4. hereditary grants of
ആഢന്മാർ, lands exempt from taxes.

സങ്കേതനം, (ശ — ) V1. a ceremony the next
day after a death (= സഞ്ചയനം?).

സങ്കേതിപ്പിക്ക to parcel the land out for
holy purposes =നാട്ടിൽ സങ്കേതം കല്പി
ക്ക KU. Brhmd 99.

സങ്കോചം S. contracting, shutting the eyes
(opp. ഉന്മേഷം CG.). — denV. അതിൽ സ
ങ്കോചിച്ചതു KR. contracted.

[ 1101 ]
സങ്ക്രന്ദനൻ S. Indra AR.

സങ്ക്രമം S. (ക്രം). Passing through, as the
passage of the sun from one sign to another
അയനസ.; also സങ്ക്രമണം.

denV. സങ്ക്രമിക്ക to pass മാസംതോറും സൂ൪യ്യൻ
സ'ക്കുന്ന കൂറു TrP. — CV. ചാഞ്ചല്യം മാന
സേ സ'പ്പിക്കേണ്ട ChVr. don't allow care
to encroach on the mind.

സങ്ക്രാന്തി S. ab. കാട്ടുകോഴിക്കുണ്ടോസ. prov.
the last day of the month ചിങ്ങമാസം സ.
യിൽ അകത്തു, സ.യിലിടെക്കു TR. before the
close of Chingam. അയനസ. നാൾ Brhmd.
സ. അടെപ്പു or കോൾ vu. rough (mon—
soon—) weather. [വിലാസം CC

(സം): സങ്ക്രീഡ S. playing together സാചതുര
സംക്ഷാളനം S. (caus. of ക്ഷർ) washing. പാ
ദസ. ഹസ്തസ. ചെയു KR. (after eating).

സാക്ഷിപ്തം S. (p. p. of ക്ഷിപ്) abridged.

സംക്ഷിപം throwing together, abridg—
ment, compendium. ചരിതം ഒട്ടു സ.
ചൊന്നേൻ Bhg.

denV. സംക്ഷേപിക്ക to compress സ'ച്ചു
പറഞ്ഞു Bhg.

സംഖ്യ S. number, sum വാനറർ കോടി
സ. കളായി വന്നു, അയുതഗജസംഖ്യാബലമു
ള്ളോർ KR. സ. ഇല്ല innumerable. സ.ഇട്ടു
MR. added up, calculated. — സംഖ്യാതം
numbered.

സംഗം saṇġam S.( സഞ്ജ് & ഗമ്). 1. Join—
ing. സൽസ. associating with the good. സ്രീ
സ. = മൈഥുനം; so നിൻ അംഗസംഗാനന്ദവ
൪ജ്ജിതൻ Nal. 2. = സക്തി, f. i. ഒന്നിങ്കൽ സ.
ഇല്ല Bhg. free from all attachment. ചുണ്ടോടു
സംഗത്തെ കോലുന്ന നാസിക CG. a nose like
a beak. സ൪വ്വസ. ത്യജിക്ക etc.

സംഗതം S. (സം) united; met. ശിവൻ അവ
ളോടു സ'നായി KR. ഗംഗയും സമുദ്രവും ച
ന്ദ്രികാചന്ദ്രന്മാരും സ'ന്മാരായി Nal. സ'മാ
യ്വരും നിങ്ങളിൽ സഖ്യവും PT. friendship
will be closed.

സംഗതി S. 1. Meeting. 2. chance, occa—
sion നിൻപുണ്യേന എൻ ആലൊകനം സ.

വന്നുതേ Nal. was occasioned. പടയാകകൊ
ണ്ടു കച്ചോടത്തിന്നു സ. വന്നില്ല TR. 3. cause
സ. കൂടാതൊരു മൃഗപ്പേടയെ കണ്ടു Nal. acci—
dentally. കൊടുക്കാതേ ഇരിപ്പാൻ സ.ഹേതു
ക്കൾ ൺന്തു TR. അതു സ. യായിട്ടു therefore.
കണ്ടം സ. യായിട്ടു jud. മുതൽ സ. യാൽ ഇടച്ച
ലായി MR. on account of. 4. circumstances,
case, subject അന്യായസ. കൊണ്ട് എന്തറിയും
MR. about the charge.

സംഗമം S. 1. = സംഗം joining, copulation Bhr.
2. confluence വന്ദിക്ക സ'ത്തെ KR.

denV. മംഗലദീപംപൂണ്ടു ചെന്നു സ'മിച്ചു
CG. kings met.

സംഗി S. attached to, സ്രീസംഗി etc. Bhg.

denV. സംഗിക്ക (fr. സംഗം = സഞ്ജിക്ക) to
associate with ബ്രാഹ്മണർ രാജസ്രീകളെ
സ'ച്ചുല്പാദിച്ചുണ്ടായി രാജാക്കൾ KU.

(സം): സംഗരം S. war നിന്നോടു കൂടിന സ.
നില്ക്കട്ടേ, മൂവരും സംഗരകാംക്ഷികൾ, സ. മ
ങ്ങിത്തുടങ്ങി CG.

സംഗീതം S. 1. sung by many സ'രായവർ
ചൊല്ലുന്ന വാക്കുകൾ CG. the renowned.
ഞാൻ ചെറിയൊരു നാളേ അസ്രശസ്രപ്ര
യോഗങ്ങളും മഹാസംഗീതങ്ങളും പറിക്കു
മ്പോൾ vu. 2. a concert, singing with
instruments, music സംഗീതസാഹിത്യാദി
Nal. 4.

സംഗീതക്കാർ singers.

സംഗ്രഹം S. 1. Collection. പുരാണമായി
സ'മായിരിക്കുന്ന ദ്രവ്യങ്ങൾ TR. laid up. 2. ac—
quiring മന്ത്രസ. ചെയു SiPu. learned. ദാര
സ. ചെയ്യാത പാന്ഥന്മാർ Bhg. bachelors
. 3. abridgment, as ഗണിതസ.

സംഗ്രഹണം S. esp. = പരസ്രീസാഹസം VyM.

denV. സംഗ്രഹിക്ക 1. to lay up എണ്ണ കാച്ചി
വാങ്ങി തങ്കരയിച്ചു a. med., ദ്രവ്യം TR., രത്നം
സ'ച്ചീടുക CG. to keep it. 2. to seize കാമ
പരവശനായി അവളെ സ'ച്ചു KU. 3. to
comprehend.

സംഗ്രാമം S. war, PT. fight.

സംഘം S. (ഹൻ). 1. Multitude ശിഷ്യസ.
Bhg. 2. an assembly or association of Brah—

[ 1102 ]
൧൮ സ. every 6 of which constitute a
കൂറു, the president of each is സ. ഉടയ യജമാ
നൻ KU. — സംഘലക്ഷണം a privilege of the
Rakšāpuruša.

സംഘടനം S. (al. — ട്ടനം) meeting, joining.
— വേണ്ടും ഹയങ്ങളെ സംഘടിപ്പിപ്പാൻ
Nal. to tie, put to. (പിളൎന്ന മണ്കുടം) PT2.
to unite, cement.

സംഘാടം S. a raft ഉണങ്ങിയ മുളകളും മുറിച്ചു
ചമച്ചു സ. KR. (ചങ്ങാടം 341.).

സംഘാതം S. (ഹല്) 1. connexion ശിഷ്യസ.
AR. multitude of. 2. killing.

സംഘോഷം S. f. i. the sound of 2 rivers
meeting KR.

സചിവൻ saǰivaǹ S. (സച്, L. sequi, to
follow). A companion, minister രാജസ'ന്മാർ
Bhr.

(സ): സചേലസ്നാനം S. bathing dressed, സ
ചേലകമായി കുളിക്കേണം Brhmd.

സച്ചിൽ saččit S. (സൽ). The real Spirit, the
good & wise, gen. സച്ചിദാനന്ദം KeiN. God
in the Vēdānta sense as the source of happi
ness. സച്ചിദുത്ഭവം ലഭിച്ചു CC. heavenly de—
light.

സജ്ജം saǰǰam S. (സജ്യം?). Got ready; സജ്ജ
armour. — സജ്ജന dressing, arming.

സജ്ജനം saǰǰanam S. (സൽ). Well—born,
good സജ്ജനനിന്ദയും ദുൎജ്ജനസേവയും Sah.
despising the good. സ'സമ്പൎക്കം, — സംസൎഗ്ഗം
etc. സജ്ജനാചാരത്തില് ആസ്ഥ‍ Si Pu.

സജ്യം saǰyam S. (സ). A bent bow സ. കൎത്തും
Bhr. — കലയേറ്റുക.

സഞ്ചയം sańǰayam S. (സം, ചി). Collection
മേഘസ. Bhg., പാപസ. SiPu., പാംസുസ.
AR., ശിഷ്യസ. AR. Bhr. = സംഘം.

സഞ്ചയനം S. collecting, esp. the bones of a
burnt corpse പിണ്ഡവും സ'വും കഴിച്ചു KU.
— denV. പഞ്ചഭൂതങ്ങളെക്കൊണ്ടു സ'യിക്ക
പ്പെട്ടതു കളേബരം Nal. made up out of.

സഞ്ചായം S. extra gain ആറ്റുവഴി സ. വി
ചാരം TrP. superintendence of timber—floati—
ng.

സഞ്ചരിക്ക S. (ചർ). To wander, journey,
പലേടത്തും സ'ച്ചു TR.; to circulate as wind,
air. — VC. അവനുടെ വാഹനമായിട്ടു സമസ്ത
ലോകങ്ങളിൽ സഞ്ചരിപ്പിക്കേണം VetC. carry.

സഞ്ചാരം S. 1. wandering, moving about സൎവ്വ
ത്ര സഞ്ചാരശീലൻ Bhg. Nārada. എലിസ.,
ഭൂതസ., മുനിസ. haunted by rats, ghosts.
സ. ഇല്ലാത്ത unfrequented. 2. difficult
progress, distress സഞ്ചാരജീവി; മരണസ.
= ഊൎദ്ധ്വശ്വാസം; also സഞ്ചാരം fatal fever
—heat. 3. contagion സ. പിടിക്ക to be in—
fected.

സഞ്ചാരി S. a wanderer, fickle. സ'ക a female
messenger.

സഞ്ചി sańǰi C. Tu. M. Te. (fr. സഞ്ചിതം?,
തഞ്ചു). A bag, purse.

സഞ്ചിതം S. (p. p. of ചി, സഞ്ചയ) amassed,
acquired കണ്ടകപാഷാണസഞ്ചിതമായുള്ള
കുണ്ടറ Mud. piled up.

സഞ്ചിന്തനം S. (ചിൽ) reflection, സ. ചെ
യ്കിൽ Nal.

സഞ്ചോദനം S. directing. അശ്വസ. ചെയ്ക
Nal. to drive.

സഞ്ജാതം S. (p. p. of ജൻ) born. സഞ്ജാത
സുകൃതം KR. acquired.

സഞ്ജിക്ക sańǰikka S. To cling to, be attach—
ed = സംഗിക്ക; മരുന്നു സ'ച്ചില്ല (medicine) =
ഫലിച്ചില്ല; part. pass. സക്തം.

(സം): സഞ്ജീവനം S. re—animating, മൃത്യുസ.,
സ'നി an elixir against poison V1. മൃതസ'നി
AR. a life—restoring medicine.

സംജ്ഞ S. 1. knowledge നഷ്ടസംജ്ഞനായി
Bhr. = മതി മറന്നു. 2. name, sign; സ. ാവാ
ചകം a noun.

സട saḍa S. = ജട Clotted hair.

(സ): സതതം S. (തൻ) continual: always.

സതാപ്പു P. sudāb, Rue.

സതി Saδi S. (f. of സൽ). A virtuous wife പാ
തിവ്രത്യനിഷ്ഠയോടേ മരുവുന്ന സതികൾ AR.
സതികൎമ്മം a "Suttee".

സൽ, സത്തു S. (part. of അസ്, L. ens) 1. being,
real. 2. = ആകുന്ന being, what ought to
be; right, good. 3. entity, God സത്തുരൂ
പം 4: പുരുഷൻ കാലം പരം വ്യോമം VedD.

[ 1103 ]
സൽക്കഥ S. a useful, religious story. നല്ലസ.
AR. സ'ഥേഛ്ശൻ Bhg. fond of such.

സൽകരിക്ക S. 1. to honor സാമദാനാദികൊ
ണ്ട് അവരെ എത്രയും സ'ച്ചാലും KR. 2. to
salute, welcome ഭൂപാലനെ സ'ച്ചീടിനാൾ
Si Pu. at meeting. വചനങ്ങളെ സ'ച്ചതും
ഇല്ല Nal. did not receive well. 3. to give
presents ഭക്ഷണാൎത്ഥങ്ങളും വേദിയന്മാൎക്കു
സ'ച്ചു Si Pu., പശുക്കളെ വിപ്രനു Bhr. —
ചെവി ചാരത്ത് ഒന്നു സ'ച്ചു CG. gave a
slap (തക്കരിക്ക 417).

സൽകൎമ്മം S. good, meritorious action സ.
അനുഷ്ഠിക്ക KR. ദാനമാദിസ'മായ കപ്പലാൽ
കടക്കണം കന്മഷവാരിധി Bhg.

സൽകാരം S. 1. honoring സല്ക്കാരവസ്തുക്കൾ
ശിരസ്സിങ്കൽ കെട്ടി ഭരിച്ചു ഗമിച്ചു Si Pu.
presents. സ'രകൎമ്മം KU. = സംസ്കാര — a
funeral. ധനങ്ങളും സ. ചെയ്തു Bhg. gave.
2. hospitable reception, welcome സ. ഏ
റെറാരു ദുഷ്ടനു പിന്നേയും സ. വേണ്ടാതേ
ആയ്പോയി CG. another slap, (തക്കാരം 417).

സൽകൃതൻ S. (part. of സൽകരിക്ക) നന്ദജ
നാൽ സ'നായന്തകൻ വീടുപുക്കു CG. (ironi
cally well treated, flogged). മുനിയാൽ സ'
ന്മാരായി Bhg. — തൽകൃതം സൽകൃത്യ ചൊ
ല്ലി PT. congratulated him for his exploit.
— സൽകൃതം = foll.

സൽക്രിയ S. = സൽകൎമ്മം esp. of ceremonies.
യാഗാദിസൽകൃതം VetCh.

സൽഗതി S. bliss സ. വരുവാൻ തപസ്സു ചെ
യ്തു UR.

സൽഗുണം S. virtue സ'വാൻ, സ'വാന്മാർ KR.
virtuous.

സത്ത് S. reality, goodness; efficacy.

സത്തമൻ S. (Super1.) the best മന്ത്രിസ. Mud.,
മുനിസ., വാനരസ. KR. — f. സത്തമ.

സത്തുകൾ & സത്തുക്കൾ (pl. of സൽ) good
people.

സൽപാത്രം worthy ഇവൻ സ. എന്നു പൂജിച്ചു Bhg.

സൽപുത്രൻ S. a good son. — മമ സൽപുരുഷ
ന്മാർ Nal. my best servants.

സൽഫലം S. having good results സ. ശിവാ
ൎച്ചനം Si Pu.

സൽബന്ധു S. a real friend സ. മറ്റൊരെനി
ക്കു Nal.

സൽബുദ്ധി S. sound sense.

സത്ഭാവം S. 1. good nature, Sah. 2. pride.

സത്ഭുതങ്ങൾ good spirits, angels (Christ.)
[see also after സല —].

സത്തിക No. Palg. Permanent, opp. acting
f. i. സ'കയിലുള്ള പണി (opp. അങ്കാമി), also
സ. യായി എഴുതിക്കൊടുക്ക to confirm an ap—
pointment.

സത്മം sadmam S. (സദ്). A house.

സത്യം satyam S. (സൽ, G. 'eteos). 1. True,
real സത്യനാരിയാക്കി SiPu. (a man in female
dress). എന്നുടെ പാതിവൃത്യം സ. എന്നുണ്ടെ
ങ്കിൽ Nal. as sure as my chastity is real.
2. truth, esp. of promise. രാവണനെ വധിച്ചു
സ'ത്തെ രക്ഷിക്ക KR. keep thy promise by
killing. അവന്റെ സ. പിഴെക്കയാൽ KumK.
could not keep his promise. സ'ത്തെ ലംഘി
ക്കരുതു Bhr. ഇനി ആക്രമിക്കായ്ക എന്നു വരു
ണനോടു സ. വാങ്ങി KU. ഭാൎഗ്ഗവനോടുള്ള സ.
Brhmd. Varuṇa's promise. 3. an oath. കള്ള
സ. perjury. പള്ളിയിൽനിന്നു സ. ചെയ്വാനും
കേൾപ്പാനും, സ. ചെയ്വാനും കാണ്മാനും മന
സ്സില്ല, സ. തന്നാൽ കേൾക്കാം, കാൎയ്യം സ'ത്തി
ന്മേൽ തീൎക്ക, സ'ത്തിന്മേൽനിന്ന് ഒഴിഞ്ഞു MR.
abstained from the proffered oath. സ. വാ
ങ്ങുക, അവനെക്കൊണ്ടു സ. ചെയ്യിച്ചു took an
oath. കൎണ്ണനെക്കൊണ്ടു സ. ചെയ്യിപ്പിച്ചാൾ Bhr.
സ'ത്തിന്നു കച്ചേരിയിൽ വന്നാറേ അവരെ വേ
ദം പിടിച്ചു നമ്പൂതിരി സ. ചെയ്യിച്ചു TR. 4. an
ordeal നല്ലോണം സ. കഴിച്ചു TP. = സത്യപട.
5. adv. truly, indeed.

സത്യകൎമ്മം S. a solemn engagement.

സത്യത. truth, ൦രംശ്വരവാക്കിന്നു സ. ഇല്ല CG.

സത്യത്യാഗി swerving from the truth, a rene—
gade. — സ'ഗം apostasy. (Christ.)

സത്യപട S. a holy duel, ordeal സ. വിളിക്ക, സ.
എന്റൊൎമ്മകൊണ്ടു TP.

സത്യപാശം S. an oath സ'ശേന സംബദ്ധൻ AR.

സത്യപ്രതിജ്ഞൻ S. keeping his word. പിതാ
വിനെ സ.ാക്കുക AR. to keep him to his
word.

[ 1104 ]
സത്യഭംഗം S. breach of truth.

സത്യഭൂമി S. holy ground.

സത്യമാക്കുക to fulfil, ബ്രഹ്മവാക്യത്തെ സ. KR.
ജനകവചനം സ. AR.

സത്യയുഗം S. = കൃതയുഗം the golden age.

സത്യലോകം S. Mud. ബ്രഹ്മലോകം.

സത്യലോപം S. = സത്യഭംഗം, f. i. അല്ലായ്കിൽ
എന്നുടെ സ. വരും Bhg.

സത്യവാചകം S. the terms of an oath.

സത്യവാദി S. veracious.

സത്യവാൻ S. true, sincere, conscientious, f.
സത്യവതി.

സത്യവൃതൻ S. (adhering to the truth) the
Noah of the Purāṇas. Matsy.

സത്യശാലി = സത്യവാൻ; fem. — ശാലിനി VetC.

സത്യശീലൻ S. honest, sincere.

സത്യസന്ധൻ S. keeping his word KR. Bhg.

സത്യസ്ഥലം S. a place of swearing. സ'ത്തു
പോക MR. to a mosque etc.

സത്യഹീനൻ S. dishonest; സത്യഹീനത്വം
VetC.

സത്യോത്തരം S. acknowledging the charge as
true VyM.

സത്രപം S. (സ). Bashfully CG. Ch Vr.

സത്രം satram S. (sad). 1. A sacrifice സത്രര
ക്ഷണത്തിന്നായി KR. (=യാഗവിഘ്നം പോക്കു
ക). നൈമിശാരണ്യത്തിൽ ദേവകൾ ഒരു സ.
ആരംഭിച്ചു Bhr. 2. liberality, daily gift of
food. 3. an entertainment, ഇവിടേ വേളി
യുടെ സ. ആകുന്നു TR. a marriage feast. 4. a
halting place, Brahman Choultry, place for
distributing rice to travellers സ. വകെക്കു മു
തൽ തരാൻ TR. കയ്പള്ളിസ. സമൂഹക്കാർ MR.
the administrators of the K. Satram.

സത്രപ്പെടുക So., see തത്തരം 425.

സത്രശാല S. 1. a place of sacrifice. 2. an
eating—room of Brahmans. 3. a Caravan—
sary.

സത്രി a sacrificer, performer of സത്രം.

സത്വം satvam S. (സൽ). 1. The first ഗുണം,
substantiality സത്വഗുണവാൻ, സത്വസമ്പ
ന്നൻ, സത്വസ്ഥൻ thoroughly good (opp.

രജസ്സു, തമസ്സു). മഹാഗംഭീരസത്വവാന Nal.
2. strength അത്രോളം സ. ഇല്ലയോ; also = കു
ശലം in സ. ചൊല്ക to salute V1. സത്വപ്ര
ധാനൻ ഹരി Bhg. Višṇu is the strongest.
3. a being; animal സിംഹാദിസ'ങ്ങൾ, ദൃഷ്ട
സ'ങ്ങളുടെ ബാധ Nal. സ'ങ്ങളേ കൊത്തിക്കൊ
ണ്ടു KR. (a bird).

സത്വരം S. (സ). Quickly, speedily; also സ
സത്വരം Brhmd.

സദക്കം Ar. ṣadqat, Alms = സക്കത്തു.

സദനം sad/?/anam S. 1. (സദ്, L. sedeo). A
house, രാജസ. a palace (Cochi); met. നയനി
പുണഗുണസ., വിവിധഗുണഗണസദന Mud.
(m. Voc.) = ആലയം 90. 2. exhaustion V1.

സദസ്സു S. (G. /?/ dos) 1. a seat. 2. assembly.
നിജസദസി വരുത്തി VetC. ഇരുന്നു സദ
സ്സിൽ സദസ്യന്മാർ KR. — സദസ്യൻ S.
1. councillors. 2. assistants at a sacri—
fice ഋത്വിക്കുകൾ സ'ന്മാർ Bhg.

സദർ Ar. ṣadr, Foremost, chief, in സദരാ ദാ
ലത്തു the High Court of Appeal. — സദരാമീൻ,
സദ്രമീൻ MR. a commissioner or judge of a
lower court.

സദാ sadā S. (സ). Always & സദാകാലം & സ'
വും വിചാരിക്കുന്നു TR. സ. നേരവും, സ. പ്പോ
ഴും ഒഴുകുന്നു Trav. സ. നരകം ഫലം Bhg.

സദാഗതി S. 1. perpetual motion, also adv.
സ. ക്ലശം വീഴുന്നത് ഇളെക്കും, സ. വിന്ദു
നടക്കും a. med. ഇങ്ങനേ സ. അവന്റെ ന
ടപ്പു. 2. eternal bliss = സദാനന്ദം.

സദാതനം S. eternal. — സദാവൃത്തി S. daily
work or maintenance, giving to every
beggar. — സദാശിവൻ Siva, Si Pa.

(സൽ): സദാചാരം‍S. good old custom, courtesy.

സദാത്മാവു S. the real, or the eternal Spirit

സദാത്മാനം AR.

സദൃശം S. (സ). 1. Of like appearance, similar
സ'ങ്ങളുടെ യോഗവും വിയോഗവും Gan. ad
dition & subtraction of units (opp. fractions).
നിന്നേ കണക്കേ സദൃശരായി Bhg. 2. a
simile, parable തല്ക്കാലവും സ'വും പുനർ ഉപ്പു
പോലേ prov.

[ 1105 ]
സദ്യ: S. (സ, ദിവ:). Today, instantly സ. ഫ
ലം വരും എല്ലാറ്റിന്നും Sah. presently. ജാത
സദ്യോമൃതി PT. dying in the moment of birth.
സദ്യോ വിളങ്ങിനാൻ Bhg. suddenly. സകല
കൎമ്മവും സദ്യനശിക്കുന്ന കൎമ്മം ഒന്നുണ്ടു Bhg.

സദ്യ M. 1. A Brahman's daily meal. സ. ക
ഴിക്ക V2. Brahmans to eat. സ. കഴിപ്പതിന്നാ
യുള്ള ശാല Sk. സദ്യെക്കു മുട്ടില്ല he has to live.
2. a family feast, entertainment സ. കഴിക്ക, സ
ദ്യെക്കിരുന്നു ഭക്ഷിക്ക vu. വരുന്ന ബ്രാഹ്മണൎക്കു
സ. കൊടുക്ക KU. സ. എല്ലാം എളുതല്ല GnP.

സദ്യക്കാരൻ 1. familiar V1., admitted to each
meal in the palace etc. 2. a feast—guest.

സദ്വൃത്തൻ S. (സൽ). Well behaved. Bhr.

സദ്വൃത്തി S. good conduct = സുവൃത്തി.

സധൎമ്മം S. (സ). Of the same caste or kind;
conformable to law. സധൎമ്മമക്കൾ legitimate
children, freemen V1. — സധൎമ്മിണി S. = വേ
ട്ടവൾ.

സനൽ sanad S. (L. senex). Old, eternal.

സനൽകുമാരൻ S. N. pr. a son of Brahma.

സനാതനം S. eternal. സ'ൻ AR.

സനാഥ S. One who has her husband or lord
(see under സ).

സനാഭി S. a kinsman,

സനി sani S. (സൻ). Worship.

സനിക്ക S. to honor, obtain കീരി പാമ്പിനെ
സനിച്ചു V1.; hence സന്യം.

സനിഷ്ഠീവം S. a sputtered speech. (സ, നി).

സൻ saǹ S. (m. of സൽ) Being, real, good.

(സം): S. (സന്തതം),(തന്), continual; eternally.

സന്തതി S. 1. Continuation. 2. progeny,
posterity സ. ഇല്ലാത്തവൎക്കില്ല പോൽ പരഗതി
Bhr. ഭവനത്തിൽ സ.അറ്റു പോയാൽ Anach.
സ. വൎദ്ധിക്ക, കൂടിപ്പോക a family to thrive.
സ. ബ്രഹ്മസ്വം gift of land to Brahmans. സ.
രക്ഷ Genov.

സന്തപ്തം S.(p. p of തപ്) scorched; distressed
Bhr. ദു:ഖസന്തപ്തയായി f. Bhg., കാമാഗ്നി
സ'ൻ m. Genov.

സന്തരിക്ക S. to cross a river KR.

സന്തൎപ്പണം S. gratifying; f. i. Brahmans by
a meal.

സന്താനം S. (തൻ) = സന്തതി offspring. സന്താ
നഗോപാലം പാടുന്നതുണ്ടു ഞാൻ സന്തതി
ക്കേറ്റം പ്രധാനമല്ലോ SG.

സന്താപം S. (തപ്) heat, distress ഉലകു മൂന്നി
ലും ഇവൻ സ. വിളയിക്കും RC. സന്താപജാ
ശ്രുക്കൾ. KR. tears of sorrow. സന്തതിമേലുള്ള
സ. Genov. pity. — denV. സന്താപിക്ക v. n.

സന്തുഷ്ടം S. (p. p. of തുഷ്). Gratified,
contented അമരർ തന്തുട്ടരായി RC. എന്തൊന്നു
കൊണ്ടു കേശവൻ മാം പ്രതി സ'നായി വ
രും Brhmd. അല്പസ'ന്മാർ VCh. content with
little.

സന്തുഷ്ടി S. delight, സ. യുള്ള contented.

സന്തോഷം S. contentedness, joy അമ്പൈസ.
interj. സ'ഷക്കേടു ആക, വരിക, തോന്നുക
vu. to be displeased, വരുത്തുക TR. to dis—
please. സ'ഷാതിശയം V2. high delight.

denV. സന്തോഷിക്ക to rejoice, be gratified.

CV. സന്തോഷിപ്പിക്ക to gladden, please തപോ
നിഷ്ഠയാ വിരിഞ്ചനെ സ. UR. ദേവനെ
സ'ച്ചു വരം വാങ്ങി KU. ഞങ്ങളെ സ'ച്ചു ക
ല്പിച്ചു TR. the order gave general satis
faction. പണിക്കാരെ സ'ച്ചയക്ക f.i. after
building a house (superst.).

(സം): സന്ദമിക്ക (al. സന്ന—) to destroy. സുര
സന്ദേഹം അഖിലവും സ'ച്ചു KR. removed the
apprehensions of the Gods.

സന്ദൎഭം S. weaving garlands, stringing.

സന്ദൎശനം S. meeting, visit ത്വൽപാദസ. ആ
സ്വദിപ്പാൻ Anj.

സന്ദാനം S. a rope (for cattle).

സന്ദിഗ്ധം S. (p. p. of ദിഹ്) 1. questionable ബു
ദ്ധിയുള്ളവർ ആരും സ'കാൎയ്യം ചെയ്യാ KR.
മാൎഗ്ഗങ്ങൾ സ'ങ്ങളായ്വന്നു Bhg. in monsoon.
2. doubt. സ'മായി പറഞ്ഞു MR. just hinted.
സ'ങ്ങൾ നീങ്ങുമാറു Bhg. സ. എന്നിയേ
doubtless.

സന്ദേശം S. (ദിശ്) 1. news, information സ'
വാക്യങ്ങൾ പറഞ്ഞയച്ചു Bhg. ഭൈമിനി
യുക്തമാം സ'വാക്യം Nal. 2. a letter അ
മാത്യന്റെ സ. Mud. സ. കണ്ടു AR. read.
സന്ദേശപത്രം AR. a written order.

[ 1106 ]
സന്ദേഹം S. = സന്ദിഗ്ധം doubt, suspicion.

സന്ദേഹനിവൃത്തകം the 2nd part of Kai—
valya Navanītam. സന്ദേഹഛിന്നാത്മാവാ
യി Bhg.

denV. സന്ദേഹിച്ചിരിക്കുമ്പോൾ Bhg. to
hesitate.

സന്ദോഹം S. (ദുഹ്) assemblage KR.

(സം): സന്ധ S. (ധാ) stipulation, promise.
സന്ധാനം S. uniting; peace സന്ധാനകരണി
AR 6. one of the 4 heavenly medicines.

സന്ധി S. 1. Union, alliance, peace പട്ട
ണത്തു നിന്നു നിരപ്പുസ. വിചാരിച്ചു TR. the
peace of Seringapatam. ഒരുമിച്ചു സ. കൂട്ടുകിൽ
ChVr. making peace. ൧൬ ഭേദമുടയസ. KR.
സ. പ്രയത്നം തുടങ്ങേണ്ടാ Nal. don't try to
intercede. 2. place or time of meeting, arti
culation, interval, chapter ൫൬ വയസ്സ് ഒരു
സ. a critical epoch, ദശാസ. 501.; the last
day of the year is a സ. 3. a joint (200 in
the human body Brhmd.). 4. vulva; also a
disease of the eye സ. നിദാനം Nid 26.

സന്ധിക്ക S. l. to meet, join സ'ച്ചുകൂടും
മനോരഥം Mud. will be attained. ബന്ധു
ക്കളിൽ സ'ച്ചു നിന്ന ബന്ധം മുറിച്ചു CG. by
going on pilgrimage. 2. to agree സ'ക്കും
കാലം, സ. യാഞ്ഞൊരു ശേഷം Bhr.; to
make peace ശത്രുക്കളോടു സ'ച്ചു Mud. കാൎയ്യം
സ'ച്ചു തീരുന്ന വഴി, തമ്മിൽ സ'പ്പാനുള്ള
വഴി വിചാരിക്കാതേ MR. reconciliation,
compromise.

CV. സന്ധിപ്പിക്ക to bring together പിതാവി
ന്നു ശിരസ്സു സ. Bhg. അസ്ത്രം സ'ച്ചു AR. =
തൊടുത്തു; to reconcile Bhr. ധൎമ്മം തൻ പാ
ദങ്ങളെ സ'ച്ച Bhg.

സന്ധു Tdbh. (സന്ധി 3.) pl. സന്ധുകൾ
VCh. 1. A joint, limb. സ. തോറും നോക, ത
ന്തുകളിൽ കൊളുത്തുന്നതു a. med. spasms (after
a hip wound). താഴ ഒക്ക വീങ്ങി തന്തുകൾ വീ
ണു മരിച്ചു പോം MM. paralyzed. സ. കൾ ഒക്ക
ച്ചുടും (in അനിലവാതം) a. med. * 2. (സന്ധി 2)
സന്ധായിട്ടുള്ള സമയം TR. a ticklish time,
where delay & interference are alike to be
dreaded. — * (vu. pl. സന്ധുക്കൾ).

സന്ധുകൊളുത്തു spasms, a. med.

സന്ധ്യ S. (Tdbh. അന്തി, 32). A period of
the day, twilight സ. കളിൽ നിദ്രയായിക്കിട
പ്പവർ Bhg. a great sin. മദ്ധ്യാഹ്നസ. വന്ദിച്ചു
Bhg. 2. esp. evening ഒട്ടു സ. മയങ്ങുമ്പോൾ
Si Pu. 3. evening (& morning) devotion, re—
fraining from work or sleep, repeating names
etc. സ. യും ചെയ്തു ജപിച്ചു KR. സ. കഴി
ച്ചാശു Bhr. (in morning). കുളിച്ചൂത്തു സ. യും വ
ന്ദിച്ചു AR. സ. യേ വന്ദിച്ചാർ ആരണരും CG.
സന്ധ്യാനുഷ്ഠാനം, സന്ധ്യാവന്ദനം S. = സന്ധ്യ 3.;
സന്ധ്യാനമസ്കാരവും ചെയ്തു Bhr.

സന്ധ്യാമഠം S. a public accommodation for
travellers, അമ്പലം നടക്കാവു സന്ധ്യകാമഠ
ങ്ങളും KR.

സന്ധ്യാലോപം S. omission of സന്ധ്യ S., also
സന്ധ്യാവിലോപം വരുത്തരുതു Bhr.

സന്നം sannam S. (p. p. of സദ്). 1. Sunk,
lost, spoiled സന്നനായീടും, വംശം സ'മാം Bhr.
സന്നധൈൎയ്യേണ (Instr.) dejected. സ'മായിതു
മോഹം ഒക്ക AR. 2. T. Te. (C. saṇṇa) So.
small, minute, thin (Palg. പായി, പുല്ലു etc.).

സന്ന id., സന്നയാക്കി മായകൾ എല്ലാം രാമൻ
KR. destroyed, reduced to nought.

സന്നമതി S. = നഷ്ടമതി wicked, സ. കളിൽ മു
മ്പൻ Sah.

സന്നതം S. (p. p. of നമ്) bent വില്ലിനെ സ'
മാക്കി KR. സ'താംഗിമാർ KR.

സന്നതി S. (നമ്) bow, salutation എതിരേ
റ്റു സ. ചെയ്തു KR.

സന്നമിക്ക, see bel.

സന്നതു Ar. sanad, Grant, diploma കുമ്പഞ്ഞി
യിൽനിന്നു സ. എഴുതിത്തരിക TR. സ. അവകാ
ശി, സന്നതകാരൻ MR.; also തനത 426.

(സം): സന്നദ്ധൻ S. (p. p. of നഹ്). Arrayed,
armed, ready യുദ്ധസ'രായി AR. പോൎക്കുസ.
CG. സ'നാകേണം ആത്മരക്ഷയെ ചെയ്വാൻ PT.
സന്നമിക്ക S. (നമ്) to bow, revere (see സന്ദ
മിക്ക, perh. also = സന്നമാക്കുക).

സന്നാമം S. reverence, adoration. Bhr.

സന്നാഹം S. (നഹ്). 1. Preparation യ
ജ്ഞസൂത്രം പൊട്ടിക്കുന്നതു സന്ന്യാസം കൊടുക്കു

[ 1107 ]
ന്ന സ. Nal. സന്നാഹഭേരിനിനാദങ്ങൾ കേട്ടി
തോ KR. 2. impetus പ്രഹരിപ്പാൻ സ. കൂട്ടി
PT. ബാണം സ'മോടു തൊടുത്താൻ Bhr. 3. ar—
mour, equipage സന്നാഹഘോഷം കൂട്ടി CrArj.
പടസ'ത്തോടു = പടകോലാഹലം Nasr.

സന്നി sanni (Tdbh. of സന്നിപാതം q.v.)
Convulsions, paralysis, lock—jaw, apoplexy,
delirium (18 സ. a. med., 13 സ. Dhanwantari).
൩ വ്യാധികൾ കോപിച്ചാൽ സ. a. med. സ.
ജ്വരം typhus, സുഖസ. etc. [for സന്നി.

സന്നിനായകം (ചെ —) aloes, as a specific

(സം): സന്നികൎഷം S. nearnoss; സന്നികൃഷ്ടം near.

സന്നിധാനം S. (നി, ധാ) 1. Proximity.
സ്ത്രീസ. ത്യജിക്കേണം ഏവനും SiPu. 2. pre—
sence സൎവ്വാശയങ്ങളിൽ സ. ചെയ്തു Nal. God
visits all souls, appears in them. സ'ത്തിങ്ക
ലേക്ക എഴുതി അറിവിച്ചു TR. (hon.) to his or
your honor; often pl. hon. സായ്പവൎകളേ സ'
ങ്ങളിലേക്ക് അറിയിക്ക, സ'ങ്ങളിലേ കല്പന, കൃ
പ Your order, favour TR. സ'ത്തിൽ വരാൻ
കല്പന to present oneself before the king.
3. depositing കൊണ്ടുപോയിട്ടന്തികേ ജനക
ന്റെ സ. ചെയ്കെണം Nal3.

സന്നിധാപനം S. (caus. of സന്നിധാനം 3),
id. ജനകമന്ദിരത്തിൽ എല്ലാം സ. ചെയ്തു ര
ക്ഷിക്ക KR.

സന്നിധി S. 1. Presence = സന്നിധാനം,
it stands often for Loc. "before" വൃന്ദാരകന്മാ
രും ഇന്ദ്രനും ബ്രഹ്മനും സ. തോറും തെളിഞ്ഞു
വിളങ്ങിനാർ Bhg. അവർ സ. നിന്നു വിളയാ
ടി, പൈതങ്ങൾ സ. ഉണ്ടൊരു വാനരൻ PatR,;
even കൂപസന്നിധൌ ചെന്നു Bhg 2. majesty,
energy പരമാത്മാവിൻ സ. മാത്രംകൊണ്ടു
ഞാൻ ഇവ സൃഷ്ടിക്കുന്നു AR.

സന്നിപാതം S. (നി, പത്), morbid state of the
3 humours, producing സന്നി q. v.; സ'താ
ന്ധൻ പോലേ അറിയുന്നില്ലേതും KR. as in
a fit, trance.

സന്നിഭം S. (ഭാ) like, similar; ദേവസ'ൻ UR.

സന്നിവേശം S. (വിശ) an assemblage. ബല
ങ്ങളുടെ സ. ചെയ്തു KR. united, reviewed
his troops.

സന്നെ = സംജ്ഞ C. Tu. No. a sign, in കൊ
മ്പുസന്നെ.

(സൽ): സന്മതംS. a good religion, true opi—
nion സ. മറഞ്ഞു Sah.

സന്മന്ത്രം S. prayers (opp. ദുൎമ്മ — imprecations)
KU.

സന്മയൻ S. = സൽസ്വരൂപൻconsisting of
truth & virtue സ'നാം നിനക്കു നന്മ ഉണ്ടാ
കട്ടേ KR.; f. സന്മയ AR.

സന്മരിയാദി S. well—mannered. സ. യായ ക
പി KR. Hanuman.

സന്മാൎഗ്ഗം S. morality, true religion സന്മാൎഗ്ഗ
ചാരിയായി Bhg.

സന്മുഖം S. affability ജനത്തോടു സ. സൌജ
ന്യവും ഭാവിക്കുന്നു PT.

സന്യം sanyam (സനിക്ക or സന്നം). All things
used for enchantment സന്യങ്ങൾ V1.

സന്ന്യസിക്ക S. (സം, നി, അസ്). To abandon
altogether, renounce the world സ'ക്കേണം
ഞങ്ങൾ Bhr. സ'ച്ചാൽ ജാതിക്ക് അധ:പതനം
ഉണ്ടു Anach.

part സന്ന്യസ്തം abandoned കേവലം സ'നായി
Bhg. having renounced all. സന്ന്യസ്തശസ്ത്ര
നായി Brhmd. laid down the arms.

സന്ന്യാസം S. renunciation of the world സ.
ധരിക്ക VyM., കൊൾക Bhr., ചെയ്ക vu.
(the 4th ആശ്രമം).

സന്ന്യാസി S. a devotee, ascetic, religious
mendicant സ. നാലു വിധം മുന്നേവൻ കുടി
ചേകൻ പിന്നേവൻ ബഹ്രദകൻ ധന്യനാം
ഹംസൻ പിന്നേ പരമഹംസന്താനും KeiN.

(സ): സപത്നി S. A woman whose husband
has other wives, Lakšmaṇa is called by Sīta
സ. കുമാരൻ of Rāma KR. സ. മാതാവു VyM.

സപദി S. on the spot, instantly കളകതവഹൃ
ദിസ. കാമകോപാദികൾ AR.

സപൎയ്യ sabarya S. (G. sebas). Worship.

(സ): സപാപൻ S. sinful സ'നാകിലും KR.
സപിണ്ഡൻ S. a relation within the 6th degree,
fellow—mourner & co—heir VyM. — ജനക
വിഷയം സപിണ്ഡിയും ചെയ്തു Bhr 15. a
ceremony.

[ 1108 ]
സപ്തം saptam S. (L. septem) 7. — സപ്തതി 70.

സപ്തതന്ത്രീ Brhmd. = വീണ.

സപ്തദ്വീപു the 7 continents സ'പാധിപത്യം Brhmd.

സപ്തധാതുക്കൾ, see ധാ —.

സപ്തമാതൃക്കൾ the 7 Goddesses.

സപ്തമി S. the 7th lunar day; the 7th case,
Locative, gramm.

സപ്തൎഷികൾ Ursa Major (& സപ്ത ഋഷികൾ Bhg.)

സപ്തവൎഗ്ഗം the 7 conditions of Government
(king, minister, treasure, ally, land, fort,
army) KR 2.

സപ്തവ്യസനങ്ങൾ (see വ്യ —): (ആപത്തിന്നാ
യുള്ള സ. Bhr.

സപ്തസ്വരം S. the 7 notes; സപ്താഹം 7 days CC.

സപ്തി sapti S. (സപ് to tie). a horse KR.; സ
പ്തികൾ reach the age of 32 years VCh.

സഫലം S. (സ). Efficacious യത്നം സ'മായ്വന്നു
KR. പ്രയത്നം സ'മായില്ല MR. unsuccessful. വ്യ
വഹരിച്ചു സ. വരുത്തുക MR. to effect one's
object. നരജന്മം സ'മാക്ക Anj. to attain what
you are born for. ഞാൻ വന്നകാൎയ്യം സ'മായി
KR. my task is fulfilled. ഇന്നു എൻജന്മം, ത
പസ്സ, ക്രതു. നേത്രം സ'മായ്വന്നു AR. Bhr.

സബർ Ar. ṣabr, Patience; silence! wait!

സബാപ്സർ E. Subofficer MR.

സബൂൻ Port. sabaō, Soap; സ. അരി = സകു.

സബൂർ Ar. zabūr, The psalms of David.

സബോർഡനേട്ട് E. Subordinate, as സ.
കൊടത്തി jud.

സഭ sabha S. (സ, ഭാ). 1. Assembly ശുദ്ധിയു
ള്ളൊരു സഭ ദുൎല്ലഭം Bhg.; a court, council. ബ്രാ
ഹ്മണർ സഭകൂടുക KU. to meet in solemn
assembly. സ. കൂട്ടുക to call together. സഭ in
രാജധാനി is called പ്രതിഷ്ഠിതം, in Grāma ച
ല, in Tāluks മുദ്രിക, by royal delegates ശാ
സിക്ക VyM. ധൎമ്മസ. a Panchāyat. സഭക്കു
പുറത്താക്ക = പന്തിയും പന്തലും ഏറ്റും മാറ്റും
വിരോധിക്ക vu. 2. congregation (Nasr. പ
ള്ളി). സഭയോടു, — യിൽ ചേരുക to join a
church (by baptism or otherwise); സഭേക്കു പു
റത്താക്ക = തള്ളുക; സഭാചരിത്രം, — ഛിദ്രം,

— കൎത്തൃത്വം, — ഭ്രഷ്ടു. 3. a council—hall ഒരു സ
ഭ നിൎമ്മിച്ചു Bhg 10.

സഭക്കാരൻ (2) a church—member.

സഭവട്ടം the assembled authorities സ. or ത
വവട്ടം അറിക (doc.). ഇപ്പടിക്കു സ. സാക്ഷി
യായി കൊണ്ടാൻ MR.

സഭാകമ്പം S. bashfulness in speaking in public,
before the judge etc. സ. തീൎന്നു.

സഭാക്രമം (2) church—rules.

സഭാമൂപ്പൻ, — ശുശ്രൂഷക്കാരൻ (2) a church
warden, elder.

സഭാശിക്ഷ (2) നടത്തുക church—discipline.

സഭാസത്തു S. (സദ്) an assistant at an assembly
സ'ത്തിൽ ഒരുത്തമൻ VyM.; also സഭാവാ
സികൾ VyM.

സഭാസ്വം (2) church—property.

സഭ്യൻ S. 1. = സഭാസത്തു. 2. an umpire, second
തടസ്ഥൻ, മദ്ധ്യസ്ഥൻ VyM. 3. one who has
access at court, is fit for an assembly, re—
fined, polite. സഭ്യവാക്ക (opp. അസഭ്യ).
സഭ്യത politeness.

സമ S. (സമം). A year സമകൾ അനവധികൾ
അവഗതകളായിതു VetC.

സമം samam S. (സ, മാ; L. similis, G. /?/ mos).
1. Same, like ചന്ദനം ചുക്കും മൊട്ടും ഇവ സ.
കൊൾക a. med., സ. കൂട്ടി Tantr. in equal parts.
സ. ആക്ക to equalize. അവനു സമനായി അ
സ്ത്രങ്ങൾക്കെല്ലാം Brhmd. ഉദധിയോടു സ. ഇയ
ലും പട Mud. sea—like. അവൎക്കും നമുക്കും സ.
തന്നേ Nal. equality. 2. even, plain. നല്ല സ
മങ്ങളാക്കീടുക മാൎഗ്ഗങ്ങൾ KR. to level, so സ.
ആക്കി; horizontal താഴത്തും മേലും സമത്തിങ്ക
ലും (എയ്തു) ഭേദിക്ക Bhr. 3. uniform, unani—
mous ഇഷ്ടാനിഷ്ടപ്രാപ്തികൾ രണ്ടിലും സമൻ
KR. indifferent. വൈരം കളഞ്ഞു സമനായിരി
ക്കേണം Bhr. reconciled. 4. adv. together
ദയിതയോടു സ. ക്രീഡിച്ചു, സമം പൊരുതു VetC.
5. a place where Brahmans meet V1.

സമഗതി S. equality, evenness.

സമചതുരം S. square കണ്ടം ഒന്നിന്നു ൧൦ കോൽ
നീളം സ'ത്തിൽ വിരൽ ൧൪ TR. — സമച
തുരശ്രം S. a square Gan., സ'മായുള്ള Bhg.

[ 1109 ]
സമചിത്തൻ S. equanimous, indifferent AR.
സ'ന്മാൎക്ക് ഒക്കസ്സമം എന്നുള്ളിൽ തോന്നും Bhr.

സമജാതി S. the same caste; ഞാനും നീയും സ'
ക്കാരോ vu.

സമത S. equality, sameness ഹിമഗിരിയോടു
സ. കൊള്ളുന്ന ഗോപുരം KR.

സമത്വം S. id., ജീവജന്തുക്കളിലുള്ള സ. Bhg.
equal bearing towards all creatures. സ.
കൊണ്ടേ മോക്ഷം വരു Bhr. സ'മോടു പാ
ലിക്ക Bhg. (opp. പക്ഷഭേദം).

സമദൃക് S. viewing all in the same light സ'
ക്കായ സാധു Bhg.; also സമദൎശനൻ Bhg.

സമനില equilibrium.

സമനിലം level ground; horizontal. Gan.

സമൻ 1. m. സമം q. v. 2. T. M. evenness
എനിക്കു മനസ്സ് അന്നു സമനായിട്ടില്ലായ്ക
കൊണ്ടു jud. was not quite myself. സമ
നൊത്തവഴി V1. a plain, level road. 3. a
carpenter's level V2. 4. E. summons സ.
അയച്ചു MR. കാണിക്ക to serve it.

സമബുദ്ധി S. equanimity. Bhr. സൎവ്വപ്രാണി
കളിടത്തിൽ സ. യായി VyM. impartial love
for all = സമചിത്തത, സമഭാവന.

സമഭൂമി S. a plain, = സമനിലം.

സമരസം uniformity of taste.

സമരാത്രി S. equinox.

സമവൎത്തി S. Yama, സ. യെ കാണ്മാന്തരം വ
രും KR. = die.

സമവിധം S. uniform, സ'മായി കണ്ടു TR.

സമാംശം S. equal share. — സമാംശി co—heir.

(സം): സമക്ഷം S. 1. presence, even pl. (= സ
ന്നിധാനം), സായ്പവൎകൾ സ'ങ്ങൾ്ക്കു TR. before.
ദേവനെ സ'ത്ത് ഇറക്കുക KU. സ'ത്തുനിന്നു
പറക, സ'ത്തു നാണം കെടും SiPu. സ'ത്തു നി
ന്ദിച്ചു reproved publicly. 2. S. eye to eye,
ado. കൃഷ്ണസ. അരുൾചെയ്തു Bhr. said to K/?/šṇa.
ഭൎത്തൃപുത്രസ. Bhr. before them.

സമഗ്രം S. entire, കോപസ'ൻ ChVr.

സമംഗികന്മാർ = തീയന്മാർ KU.; also സമാം
ഗിമാർ KN.

സമജ്ഞ S. fame.

സമജ്യ S. an assembly.

സമഞ്ജസം S. proper, fit. Bhg. & അസ — un—
becomingly.

സമൻ, see under സമം.

സമന്തം S. limit, entire. സ. പഞ്ചകം & സമ
ന്താദ്യപ — N. pr. a famous bathing—place
Bhg. KU. — സമന്താൽ all around = നാലു
പുറവും Bhg.

സമഭിഹിതൻ S. intent on. VetC.

സമയം S. (ഇ). 1. Agreement, oath തളി
യാതിരിമാർ ൩ വൎണ്ണത്തോടും സ. ചെയ്യും KU.
പല സ'വും സത്യവും ചെയ്തു solemn promises
. വാഴിപ്പാൻ സുഗ്രീവനു സ. ചെയ്തു KR. promised.
കൊള്ളാം എന്നു സ. ചെയ്തു Bhr. അന്യോന്യ
സ. ചെയ്തു KU.; also to conspire V2. 2. T.
aM. sect ബൌദ്ധസ. KU. 3. condition സ
മയേന ഉത്സഹേ വ്സതും Nal. under one con—
dition I can abide. ഒരു സ. perhaps. 4. season,
opportunity കാലതാമസത്തിന്നു സ. അല്ല Sk.
സ. തെറ്റി the seasonable time is over. സ.
തെറ്റിവരിക too late. എനിക്കു സ. ഇല്ല vu. =
നേരം not at leisure. സ. പൊയ്പോയി etc.
സ. പോരേ വായിക്ക leisurely. സ. നോക്കി
to watch for an apportunity. പ്രസവസ. അ
ടുത്തു VetC. ൫ മണി. or സ'ത്തു vu.

സമയക്കേടു unseasonableness, want of oppor
tunity. സമയത്യാഗം, — ഭംഗംചെയ്ക KR. to
break an engagement.

ഇപ്പോഴത്തേ സമയഭേദമാകകൊണ്ടത്രേ
TR. as it is a particularly lucky time.

സമയോക്തമായിപറക Arb. to speak season
ably, cautiously.

(സം): സമരംS. war, battle സ'മാടി VetC. —

സമരഭീരു a coward.

സമൎത്ഥൻ S. capable, fit, powerful, clever ഉ
ണ്ടാക്കാൻ എത്രയും സ. MR.

സമൎത്ഥത qualification, cleverness.

സമൎദ്ധി better സമൃദ്ധി (സമ്പൽസ. യും Nal.)

സമൎപ്പണം 1. Handing over. 2. = സമാ
പനം finishing. അവില്ക്കഞ്ഞി തിന്നു സമൎപ്പാ
ക്കി vu. to close a Tīyar marriage with അ.

സമൎപ്പിക്ക 1. to commit to സൎവ്വം ഭഗവാനിൽ
സ'പ്പവൻ Bhg. ശാസ്ത്രികൾകൈയിൽ പുത്ര

[ 1110 ]
നെ സ'ച്ചു VetC. 2. to finish വ്രതത്തെ
സ'പ്പാൻ ൧൦൦൦ വേണം വൎഷം KR. ൧൦൦൦ വ
ണം വൎഷം ചെയ്ക തപസ്സു സ'ച്ചാൻ Bhr. complet—
ed. കഥയും സ'ച്ചു VetC. — part. സമൎപ്പിതം.

സമവായം S. (അവ ☩ ഇ) assemblage, inti—
mate relation സത്സ'നിന്ദ്യം Bhr. rejected
by good society.

part. സമവേതം united, mixed.

സമഷ്ടി S. totality സ. യത്രേ വനം വൃഷ്ടി
യാകുന്നു വൃക്ഷം KeiN. (or സഭ & പുരുഷൻ
the individual).

സമസനം S. (അസ്) combination.

സമസ്തം all, whole സമസ്തലോകേ Bhg. സ
മസ്തേശ്വരൻ AR.

സമസ്ഥാനം (Tdbh. of സംസ്ഥാ —) 1. a country
തിരുവിതാങ്കോട്ടു സ'ത്തിൽ രാജ്യഭാരം ചെ
യ്തു TrP. 2. capital & seat of Government
സ'ത്തു ചെന്നു ബോധിപ്പിക്ക.

സമാകൎണ്യ S. hearing VetC. — (ആകൎണ്ണനം).

സമാഗതം S. (ആ, ഗം) arrived, met. — സമാ
ഗമം S. meeting ഭൈമീസ. Nal. വാനര
ൎക്കു നിന്നോടു സ. എത്തും AR. സമാഗമ
സൌഖ്യങ്ങൾ ചിന്തിച്ചു KR. reunion. സ.
നമ്മിൽ ഉണ്ടായി Bhr. we met.

സമാഘ്രാണം S. = മണക്ക, f. i. മൂൎദ്ധാവിൽ സ.
ചെയ്തു KR.

സമാചരിക്ക S. = ആചരിക്ക, f. i. സാന്ത്വനം
VetC.

സമാചാരം S. news ക്ഷേമസന്തോഷസ'ത്തി
ന്ന എഴുതുക TR. write about your health.

സമാജം S. multitude, assembly (f. i. ബ്രഹ്മ
സമാജം).

സമാദൃതം S. venerated. Bhg. — (ആദരം).

സമാധാനം S. (ആ, ധാ). 1. Settling down
into contemplation ശ്രവണാൎത്ഥത്തെ തന്നേ ഓ
ൎപ്പതു സ. KeiN. ആത്മാനം ആത്മാവുകൊണ്ടു
സ. ചെയ്തു Bhg. = സമാധി. 2. satisfying.
ചോദ്യത്തിന്നു സ. കൊടുക്ക to settle the ques—
tion. ആ ആായണ്ടളുടെ സ. പറവാൻ to dis—
pose of the arguments. ആക്ഷേപത്തിന്നു പറ
യുന്ന സ. മതിയായുള്ളത്, പറഞ്ഞേടത്തോളമുള്ള
സ. വിശ്വസിക്കേണ്ടതല്ല MR. explanation,
reply. കാൎയ്യത്തിലേക്കുള്ള സ. വാങ്ങി, ആക്ഷേ

പത്തിന്നു സ. വരുത്തുക to refute. 3. adjust—
ment, peace (mod.) സ. ആക, സ'പ്പെടുക to
be reconciled, സ. ആക്ക, സ'പ്പെടുത്തുക to
reconcile parties.

സമാധാരം (സമ, ആധാര?) help അതിന്നു സ.
എന്തുള്ളു KR. (viz. ഈ കടൽ കടപ്പാൻ).

സമാധി S. (ആ, ധാ). 1. Deep meditation,
abstract contemplation നന്നായി സ. ഉറെച്ചി
രിക്കുന്നേരം പുത്രനെയും കണ്ടില്ല AR. താപ
സൻ സ. യിൽ ഉറെച്ചു നില്ക്കയാൽ Bhr. സ.ഉ
റപ്പിച്ചു Bhr. സ. യിൽ ഉറപ്പിച്ചിരിക്ക Bhg. വി
ഷ്ണുവെ സ്മരിച്ചു സ. യിൽ ഇരുന്നരുളും KR. സ.
ഉണൎന്നു Brhmd. സമാധിസ്ഥനായി Bhg. 2. a
grave, burial സ. ചെയ്ക. 3. = ശക്തിപൂജ.

സമാധികാരം S. (സമം). The same office,
സ'ത്തിൽ ഇരിക്കുന്നു MR.

സമാനം samānam S. (സ). 1. Like, similar,
same = സമം, f. i. ജന്തു സ'ൻ VetC. സമാനമ
നസ്സു = സമബുദ്ധി; സമ്പൂൎണ്ണനും നിൎദ്ധനനും
സമാനം CC. 2. honorable V1. 3. (സം,
അന) one of the 5 vital airs സമാനൻ, the
വായു of digestion. med.

സമാൻ Ar. zamān, Time, world സെ'നിൽ Ti.

സമാന്തരം S. (സമം). Parallel.

(സം): സമാപനം S. (ആപ്). completion.

സമാപന്നം accomplished.
(ആ, p. p. of പദ).

സമാപിക്ക S. to finish യാഗം ചെയ്തു സ. KR.

part. pass. സമാപ്തം (in books = finis).

സമാപ്തി S. completion, conclusion വ്രത
ത്തിൻ സ. ക്കു വത്സരം ൧൦ പോരാ KR.
ഹോമസ. വരുത്തി AR. ദക്ഷിണകൊ
ണ്ടു സ. Bhr. completion of study. വി
സ്താരം സ. യാക്കി MR. disposed of the
case. — denV. സമാപ്തിക്ക mod.

സമായുതം S. (p. p. of യു) connected, adorned.

സമാരംഭം S. undertaking; സ'ഭിട്ടു PT. = തു
ടങ്ങി. [യ്തു Bhr. Si Pu.

സമാരാധനം S. worship ഭഗവാനെ സ.ചെ

സമാരോപം S. false accusation V1.

സമാലിംഗനം S. embrace ചാലേ സ. ചെയ്ക Nal.

സമാവകാശം S. (സമ). The same right,
joint right രണ്ടാൾക്കുംകൂടി സ. ആയാലും, സ'

[ 1111 ]
മായ പെങ്ങന്മാർ MR. — ഈ ഊൎപ്പള്ളിക്കു താനും
N. നും സമാവകാശിയാൺ MR.

(സം): സമാവൎത്തനം S. return after comple—
tion of studies വിദ്യകൾ ൧൮ പഠിച്ചു സ. ചെ
യ്തു Bhr.; also കൎമ്മസ. കഴിവോളം Bhg.

സമാവൃത്തൻ & സമാവൎത്തി KM. the ac—
complished pupil, in his 16th year.

സമാശ്രയം S. refuge ഭാൎയ്യമാർ ... ഗൃഹികൾ
ക്കൊരു സ. Nal3. നിന്മൈ സ'മേ Anj.

denV. രാമനെ സ'യിച്ചീടുക AR. to seek
protection with Rāma.

സമാശ്വാസ്യ S. (= — ശ്വസിപ്പിച്ചു) consoling AR.

സമാസം S. = സമസനം composition of words.
gramm. — സ'സിക്ക to combine as ഗുണ
വും ദോഷവും in ഗുണദോഷം. gramm.

സമാസദൻ S. (സദ്) approaching; placing
near VetC.

സമാസീനം S. (ആസ്) sitting together.

സമാഹരിക്ക S. to collect; — ഹാരം aggre—
gation.

സമാഹിതം S. (സമാധി) placed, settled, absorbed.

സമാഹ്വയം S. calling out, a match, cock—fight
VyM. — (ആഹവം).

സമിതി S. (ഇ) 1. meeting (= കൂട്ടം), പ്രജാസ.
ക്കു സൌഖ്യം Bhr. 2. = സമരം war.

സമിൽ S. samidh (ചമത) fuel സമിത്തിന്നു വേ
ണ്ടി കാട്ടിൽ പോയി Arb. വഹ്നി സമിധാ
ദികളെ അന്തരമില്ല ഭസ്മീകരിക്കുന്നു Bhg.

സമീകൃതം S. (സമം). Equalized, imitated. —
സമീകരണം assimilation — സകലം സമീകൃത്യ
Bhg. = സമീകരിച്ചു.

(സം): സമീക്ഷ S. investigation; — ക്ഷ്യകാരി
prudent, cautious V1.

സമീപം S. (ആപ്) near, nearness വിനനാ
ഴിക നിങ്ങളേ സമീപത്തുനിന്നു പിരികയും
ഇല്ല TR.; also adv. സ. ചെന്നു, വടകരേ
സ. തന്നെ പാൎത്തു TR. — സമീപസ്ഥൻ a
neighbour, പറമ്പിന്റെ സ'ന്മാർ MR. —
denV. സമീപിക്ക to approach, with Dat.
Soc. also temp. to come nigh അടിയന്തരം
കഴിപ്പാൻ ൫ ദിവസം സ'ച്ചു, ഈ മാസം
അടിയന്തരം സ. യും ചെയ്തു TR.

സമീരം S. & — ൻ air, wind. Bhg., മന്ദസമീര
ണൻ CG.

സമീഹിതം S. (൦രംഹ്) wished, കാണ്മാൻ സ
. Nal. wish.

സമുചിതം S. = simpl. fit, worthy.

സമുത്ഥം S. rising; ഗന്തുകാമനായി സമുത്ഥാ
നം ചെയ്തു Bhr. rose.

സമുൽപിഞ്ജം S. confused, in wild disorder.

സമുദാചാരം S. right usage കുശലപ്രശ്നാദികൾ
സ. ചെയ്തു CartV.

സമുദയം, gen. — ദായം S. 1. an assembly; a
council of Brahmans, committee for manag—
ing common property or the concerns of a
temple. ജന്മിയായ സ. അക്കിത്തിരിത്തമ്പു
രാൻ MR. title of a member. 2. common
to all ൬൪ ഗ്രാമത്തിന്നും വെള്ളപ്പനാടു സ.
KU. joint property (al. പ്രധാനം).

സമുദാഹരണം S. conversation പുതുകേ സ'വും
ആരംഭിച്ചു CartV.

സമുദ്ധതൻ S. (p. p. of ഹൻ) risen, proud.

സമുത്ഭവം S. caused by, originating in (Cpds.).

സമുദ്യുക്തൻ S. = ഉദ്യു — excited, intent upon
വഞ്ചിപ്പതിന്നു സ. AR.

സമുദ്രം samud/?/ram S. (L. unda, G. /?/dōr).
1. The sea, ocean. 2. a high number = 100,000
മഹാഖൎവ്വം KR.

സമുദ്രജോഗം Rh., — സ്തോകം D. Argyreia
speciosa, elephant—creeper.

സമുദ്രുപ്പച്ച GP 73. = പച്ചില Xanthochymus;
others identify it with സംസ്തരവടി q. v.
or the prec. (Convolvulus speciosus) V1. —
സമുദ്രപ്പഴം a square fruit, med. Xantho—
chymus, also തമുത്തിറവാളം a. med. സമുദ്ര
വാഴി So.

സമുദ്രവീതി length of sea—coast. രാജ്യം സ. ഏ
റയില്ല TR. has not much sea—coast. സ. രാജ്യ
ങ്ങളിൽ along the coast.

സമുദ്രസഞ്ചാരി a sea—faring man.

(സം): സമുന്നതി S. loftiness, ചിത്തസ. V2.

സമുന്നദ്ധൻ S. (p. p. of നഹ്) presumptuous
V1.; അസ. unpretending, Bhr.

സമൂചിവാൻ S. (വച്) saying; he said VetC.

സമൂലം S. (സ). Together with the root, the

[ 1112 ]
whole plant മുയൽച്ചെവി സ'മേ കൊണ്ടു, തിരു
താളി സ'ത്തോടേ കൊൾ്ക a. med.; also ഉടുമ്പു
സ. ഛായാശുഷ്കം ചെയ്തു Tantr.

(സം): സമൂഹം S. (വഹ്) assemblage, crowd
സമൂഹകാൎയ്യം VyM. public business in a parish.
സ'മടം for സഭായോഗം & അടിയന്തരം of
പട്ടർ.

denV. സമൂഹിക്ക to assemble, also v. a.
ഒപ്പം വരുത്തി സ. യും ചിലർ Nal.

സമൃദ്ധം S. (അൎധ്) grown, thriving സ'മാം
രാജമന്ദിരം Nal.

സമൎദ്ധി (often written സമൎദ്ധി) increase,
prosperity, wealth ധനസ. AR., സ
മ്പൽസ. Nal. തോയജന്തന്റെ സ. യെ
ചൊല്ലിനാൻ CG. നാഗാധിനാഥനെക്കാ
ളും സ. മാൻ Nal. wealthy.

സമേതം S. (ആ, ഇ) met, accompanied സൈ
ന്യസ. പുറപ്പെട്ടു AR. with. ഭാൎയ്യാസ'നായി
VetC. മിത്രസ'ൻ CC.

സമ്പതനം S. flying together. സ. ചെയ്ക V1. to saulte.

സമ്പൽ S. (പദ്). 1. Success, advancement
സ. ക്ഷയേ സങ്കടം CC. സമ്പത്തു കാലത്തു തൈ
പത്തു വെച്ചാൽ prov. (opp. ആപത്തു). നിന്നു
ടെ സ. സംഭവിച്ചീടുവാൻ Nal. for thy good.
2. wealth, riches പുത്രസ'ത്തുണ്ടാക്കി KU. had
many children. സ. കൂടിപ്പോക, സമ്പത്തുകാ
രൻ wealthy, prosperous.

സമ്പത്തി S. id. ധനസ. Bhg., മിത്രസ AR.

സമ്പന്നം (part. of സമ്പാദിക്ക) 1. obtain—
ed, possessed of ഗുണസ'ൻ etc. TR.
2. perfect, accomplished, rich സ'നാ
കുന്നു vu.

സമ്പരായം S. war, calamity.

സമ്പൎക്കം S. (പൃക്ക) 1. union, contact ഭൂമിസ'
ങ്ങൾ കൂടാതേ കാണായി Nal. (God's feet).
ദുൎജ്ജനസ'ത്താൽ സജ്ജനം കെടും prov.
2. copulation.

സമ്പാകം S. softness; V1. lecherous.

സമ്പാതം S. (പൽ) alighting; concurrence. വൃ
ത്തനേമിയും ഭുജാമദ്ധ്യവും തങ്ങളിലുള്ള സ.
Gan. the point which a tangent has in
common with the arc.

സമ്പാദനം S. (സമ്പൽ). Accomplishing,

acquiring. — denV. സമ്പാദിക്ക to earn, get,
lay up as ധനം, കീൎത്തി, ജ്ഞാനം etc. — part.

സമ്പാദിതം (caus. of സമ്പന്നം).

സമ്പാദ്യം 1. attainable, property സ'മായൊ
രു സ. എല്ലാമേ സമ്പാദിച്ചു CG. (for a
sacrifice). 2. acquired കുട്ടികൾക്കു സ.
വെച്ചു V1. laid up for his children. സ'
ങ്ങൾ savings. അൎത്ഥസ. ചെയ്തു Bhg.

സമ്പാദിക്ക Palg. vu. = സമ്പാദിക്ക (or fr.
സംഭാരം?).

സമ്പുടം = simpl. ഓഷ്ഠസ. Bhr.

സമ്പൂൎണ്ണം S. full, complete.

സമ്പ്രതി S. 1. now, for the present. 2. M.
T. C. the assistant of an accountant;
public accountant മുളകുമടിശ്ശീലസ. TrP.,
also സ. പ്പിള്ള B. സ. ക്കണക്കു his office
or work.

സന്രതോളികേളി S. a public play (പ്ര —)
സ. മണ്ഡപശ്രേണിയും Nal.

സമ്പ്രദാനം S. giving; the Dat. case (gramm.).

സമ്പ്രദായം S. 1. Traditional doctrine;
a family secret V1. 2. custom of a tribe ക
ണിശനു ജ്യോതിഷം മന്ത്രവാദം ഇവ സ. KU.
ഈ ജാതിക്കു സ. ഇല്ല no fixed occupation or
speciality. പാൽപീത്തു ശിശുക്കൾക്കു ആചരി
ക്ക സ. (epist.) customary. നാട്ടുസ.

സമ്പ്രദായി 1. one acquainted with the speci—
alities of one or more tribes. 2. living
upon a traditional occupation, as the 12 മ
ന്ത്രക്കാർ of Kēraḷa KU.; teacher of lower
orders.

സമ്പ്രമോദന്മാരായി KR. = മുദിതർ.

സമ്പ്രയോഗം S. connexion, magic. [Bhr.

സമ്പ്രവൃത്തം S. being ready, സ'ത്തോക്തിമാൻ

സമ്പ്രഹരം S. stroke വജ്രസ'ത്താൽ മുറിച്ചു KR.;
better സമ്പ്രഹാരം S. fighting. സ'രപ്രി
യൻ Nal. Nārada, fond of quarrelling.

സമ്പ്രാണിക്ക to live on മുപ്പതു ദിനം മാത്രം സ'
ച്ചിരുന്നെങ്കിൽ KR.

സമ്പ്രാപിക്ക S. To obtain. — CV. അനു
ജ്ഞയെ സമ്പ്രാപിപ്പിക്ക VilvP.

സമ്പ്രാപ്തം (p. p.) obtained മോക്ഷം സ'മാ

[ 1113 ]
യ്വരും Brhmd. സിംഹാസനം സ'നായി
Bhr. sat on. ആശ്രമേ സ'നായാൻ AR.
arrived. [സമില്ല Nal.

സമ്പ്രാപ്തി S. acquisition കാമസ. ക്കു താമ

സമ്പ്രാൎത്ഥനം S. prayer മാതാവു സ. ചെയ്തു ദേ
വകളോടെല്ലാം Brhmd. — ബ്രഹ്മണാ സമ്പ്രാ
ൎത്ഥിതൻ AR. asked by Br. (part.).

സമ്പ്രീതൻ S. contented സ'നായി VetC.

സമ്പ്രീതി S. delight, love.

സമ്പ്രെക്ഷ S. caution; also സ'ക്ഷ്യം.

സമ്പ്രൊക്ഷണം S. = പുണ്യാഹം lustration.

സംബദ്ധം S. (p. p. of ബന്ധ്) connected, be—
longing to. Bhg.

സംബന്ധം S. & സമ്മന്തം, തമ്മന്തം Tdbh.
1. Connexion, relation അവനും ഞാനുമായി വ
ല്ല സം. ഇല്ല jud. അധികാരി ഞാനുമായി അധി
കസം. ഉണ്ടു MR. അവന്റെ തറവാട്ടുകാരൻ സം.
എനിക്കു നിശ്ചയം ഇല്ല affinity. തടവുകാരായി
ട്ടു etc. സ്ത്രീക്ക് ഇഷ്ടമില്ലാഞ്ഞാൽ സം. ത്യജിക്കാം
Anach. = ബാന്ധവം; also സം. കൂടുക. 2. dif—
ferent ties, right, claims (2 kinds മുതൽ — &
പുല —) അവൎക്കു പുലസം. അല്ലാതേ കണ്ടു വസ്തു
സം. ഇല്ല, നമ്പൂതിരിക്ക് ഈ നിലങ്ങൾക്കു സം.
ഇല്ല (2 Dat.) TR. പറമ്പിലേക്കു കുളം സം. ഇ
ല്ലാത്തതു MR. does not belong to; jurisdiction
over a district, privilege of exercising one's
trade within a district V1. ആശാരിക്കു സം.
3. adv. in connexion with തമ്മിൽ മുതൽസം.
മത്സരം ഉള്ളതുകൊണ്ടു MR. വസ്തുവകസം'മായി
കഴിഞ്ഞു വന്ന വ്യവഹാരം about. അതു സം'മാ
യി ഉണ്ടാകുന്ന ആധാരങ്ങൾ MR. referring to.
തീൎത്ഥയാത്രസം'മായിട്ടു Anach. for the purpose,
in consequence of.

സംബന്ധക്കാരൻ a relation or connexion;
eventual heir; holding a privilege or claim.

സംബന്ധപ്പെടുക to be connected, related. N.
മതിലകത്തു സം'ട്ടിരിക്കുന്ന M. ഇല്ലം TR.
connected, as having a joint claim on the
ക്ഷേത്രകാൎയ്യം.

സംബന്ധി S. 1. Related, connected പാ
ണ്ഡവർ പാഞ്ചാലന്റെ സം. കളായ്വന്നു Bhr. by
marriage. ധനസം. an heir. സം. മന്ദിരം സ്വ

ൎഗ്ഗം എന്നോൎക്ക Nal. അന്യായക്കാരന്റെ സം.
MR. രാജസൂയത്തിന്നു സം. മാരായ ഭൂപാലർ
Bhg. assistants. 2. privileged, as an officer
allowed to travel freely over a district V1.
3. what is eaten with curry (ചട്ടിണി) ചാണ
കക്കുന്തി സമ്മതി prov. — vu. ചമ്മന്തി 348.

denV. സംബന്ധിക്ക To be related, con—
nected; with Dat. Acc. Soc. രാജാവു ചെയ്ത
അധൎമ്മം സഭ്യന്മാൎക്കു സം. ഇല്ല VyM. does not
extend to. അതതു ഖണ്ഡത്തെ സം'ച്ചുള്ള കൎണ്ണ
ങ്ങൾ Gan. കൂഷ്മാണ്ഡത്തിന്റെ കുടൽ തമ്മന്തി
ച്ചേടത്തോളം കളഞ്ഞു a. med. may reach. ചൊ
ന്ന വസ്തുവൊന്നും പരമാത്മാവിനോടു സം. യി
ല്ല VilvP. happen to. ഈ പക്ഷത്തെ സം'ച്ചു
VyM. ഈ വാദം N. ആക്ടിലേ താല്പൎയ്യത്തിന്നു
സം'ക്കും MR. comes within the provisions of
the Act. ദീനം ക്ഷയത്തോടു സം'ച്ചതു looks like.

സംബളം S. = ശമ്പളം.

(സം): സംബാധം S. thronged, narrow.

സംബോധന S. (ബുധ്), the Vocative
(gramm.). സം. ം addressing ശത്രുസം'ത്തി
ന്നു സമൎത്ഥൻ Nal. able to challenge.

ശംഭരിക്ക S. (ഭൃ) 1. to bring together, പൊന്നു
etc. to get ready. പള്ളിസം. V1. to furnish
a church. 2. = simpl. സം'ച്ചു രക്ഷിക്ക to
govern (as God).

സംഭവം S. (ഭൂ) 1. Mixing, union. 2. spring—
ing up വൈരസം. ഇല്ല Nal.; birth (പത്മസം'ൻ
etc. AR. Brahma); the first Parva of Bhr.

denV. സംഭവിക്ക 1. to be born പുത്രൎസം. Bhg.
2. to happen, occur. ആപത്തു സം. 3. to
take സമ്പത്തനേകം ബത സംഭവിപ്പിൻ
CC. (or സംഭരിക്ക?).

CV. സംഭവിപ്പിക്ക to bring forth ഒമ്പതു സം'
ച്ചാൾ Bhr., ശിശുക്കളെ സം. PT., ദോഷങ്ങ
ളെ AR. to occasion. അവൎക്കു സങ്കടം മന
സ്സിൽ സം. Nal.

സംഭാരം S. (ഭർ) 1. Provision, apparatus.
സം. ഒക്കവേ സംഭരിച്ചു Bhg. for a sacrifice. അ
ദ്ധ്വസം'ങ്ങൾ ഒരുക്കുക KR. ഗൃഹസം. house—
hold—stuff. പള്ളിസം. church—furniture. 2. ഊ
ട്ടും സം'വും KU. mixture of spices; esp. = മോ
രും വെള്ളവും, നീൎമ്മോർ vu.

[ 1114 ]
സംഭാവം S. (ഭൂ, ഭവ). 1. Honoring സംഭാവ
ഭക്ത്യാ പുകണ്ണാർ AR. സം. വരുത്തുക to quiet
one's mind V1. 2. suspicion, supposition.

സംഭാവന S. 1. possibility; the Conditional
(gramm.) 2. honor. — സംഭാവനം 1. honor
സം. ചെയ്ക to reward. 2. supposing, fix—
ing in the mind ശിവസ്വരൂപസം. SiPu.
(by meditation). സം. ചെയ്കിൽ CC. well
considered = നിരൂപിച്ചാൽ.

denV. സംഭാവിക്ക 1. to greet, honor ഇന്ദ്രനെ
സം. CG. = മാനിക്ക, ഒരു ദീപത്തെ സം'
ച്ചുപോക CG. towards (= minding it). —
part. രാജസംഭാവിതർ KR. honored by the
king. 2. to presuppose. — സംഭാവ്യഹോ
മം ആരംഭിച്ചു AR. a preliminary offering.

(സം): സംഭാഷം S. conversation, gen. സംഭാ
ഷണം intercourse, dialogue സം. ചെയ്ക Bhg.
— part. സംഭാഷിതം discoursed.

സംഭിന്നം S. (ഭിദ്) broken സംഭിന്നയാം തരി
Bhr. a leaking boat.

സംഭൂതം S. (ഭൂ) sprung from; become, joined ഇ
ങ്ങനേ സം'നായി Nal. thus circumstanced.

സംഭൂതി S. origin. — സംഭൂയ together.

സംഭൃതം S. (സംഭരിക്ക) collected സംഭൃതകോ
പം പൂണ്ടു Nal. (= ഉൾരുർന്ന); prepared,
സൈന്യം സം'മാക്കി SiPu. fitted out. —
സംഭൃതി = സംഭാരം Bhg.

സംഭേദം S. (ഭിദ്) union, confluence; splitting.

സംഭോഗം S. (ഭുജ്) enjoyment, copulation
(അഷ്ടവിധം).

സംഭ്രമം S. (ഭ്രം). Flurry, confusion കല്പാ
ന്തസം. വന്നുഭവിച്ചു Nal. അജ്ഞാനസം. തീൎത്തു
Bhg. സം. തീൎന്നു പരലോകം പ്രാപിച്ചു Bhr.
ആനന്ദസംഭ്രമാൽ Nal. സം. പൂണ്ടു KR. സം'
ത്തോടും കൂട പുറപ്പെട്ടാർ Mud. pomp.

denV. സംഭ്രമിക്ക to be flurried, frightened സം'
ച്ച് ഓടിനാർ അങ്ങും ഇങ്ങും Bhg. വാനവർ
സം'ച്ചീടിനാർ CG. were elated.

CV. സംഭ്രമിപ്പിക്ക to flurry, unman.

part. pass. സംഭ്രാന്തചിത്തന്മാരായി KR.

സംഭ്രാന്തി = സംഭ്രമം, f. i. സം. വാക്യങ്ങൾ Bhg.
ecstasy.

സമ്മതം S. (part. pass. of മൻ). 1. Assented,
approved. എന്നു സ. എല്ലാവൎക്കും VetC. all
agree. അന്യദാസ്യം എന്നാലും സ. എന്നേ വ
രും Nal. I shall submit even to. എനിക്കു സ.
I feel inclined. വില്ക്കുവാൻ അവനു സ. അല്ല
TR. ചാൎത്തു അവൎക്കു സ. ആകുന്നു TR. സ'രായ
മുനിശ്രേഷ്ഠന്മാർ GnP. acknowledged. 2. sett—
led നമ്മിലുള്ള ഒരു ഭേദം സ'മായല്ലോ CG.
3. assent, consent; admission MR. സ. വരു
ത്തുക, ആക്ക to cause satisfaction, persuade
. ഇതിനെ നിങ്ങൾക്കു സ. ആക്കിത്തരാം vu.
(either I shall prove it to you or get you the
consent for it). 4. be it so! agreed.

സമ്മതക്കച്ചീട്ടു a written agreement.

സമ്മതക്കാരൻ consenting; an approver.

സമ്മതക്കേടു dissatisfaction TR.; disapproval,
not consenting MR.

സമ്മതി S. approbation, acquiescence സ. യാ
യൊരു നന്മൊഴി; നീ ചൊല്ലിയ സ. യാകി
ന നന്മൊഴി CG. — സ. കേടു interruption
of good understanding, coolness CG.

denV. സമ്മതിക്ക 1. To consent, agree
ആയ്തിന്നു സ'ന്നില്ല TR. അതിന്നെല്ലാം നിങ്ങൾ
സ'ക്കേണം KR.; also Acc. പ്രജകളെ ദ്രോഹി
ക്കുന്നതു നാം സ. ായ്കയാൽ, ദത്തുകൊണ്ടതു ഇ
ങ്ങു സ. യില്ല TR. not to allow. എന്നേ ഉറങ്ങു
വാൻ തമ്മെക്കൂല്ലേ TP. won't you let me sleep.
അവരെ സ'ാതേ forbade. ഭൂപാലശാസനം സ.ാ
തിരിക്കാമോ SiPu. to obey. വചനങ്ങൾ ഒന്നു
മേ സ'ച്ചില്ല Nal. did not yield. കുറ്റം സ. MR.
to confess. 2. to admit മറ്റുള്ള ഗ്രാമങ്ങൾ അ
വരെ സമ്മതിയാത്തു KU. അവനെക്കൂടി അവ
കാശി എന്നു സ'ച്ചു MR. 3. to entrust to കു
ഞ്ഞനും കുട്ടിയും അവരേ പറ്റിൽ സ. TR. to
give in charge. രാജ്യം നമുക്കു സ'ച്ചു granted.
ഭൂമി സ'ച്ചു കൊടുപ്പാൻ നാം സ. യില്ല; രണ്ടു
തറ എന്റെ പക്കൽ സമ്മതിച്ചു തന്നു commit—
ted the administration of. അടിയാന്മാരെ, പ
റമ്പു എഴുതി സ'ച്ചു കൊടുക്ക (by പാട്ടക്കാണം).

CV. സമ്മതിപ്പിക്ക to obtain the consent; സ'
ച്ചു ഭൂപാലരെക്കൊണ്ടു Mud. = ബോധം വരു
ത്തി. ലോകരെ സ'ച്ചു TR. persuaded. ഒരു

[ 1115 ]
ത്തരെ കൊല്ലുവാൻ ഒരുത്തരേ സ'ക്കേണ്ടാ
KU. needs no authorization.

സമ്മദം S. (സം) Joy ചൊല്ലിനാൻ സസ. KR.
മുനിജനം തങ്ങളിൽ കണ്ടു കൂടി സ. പ്രാപിച്ചു KR.

സമ്മൎദ്ദനം S. (സം) bruising. രാജാക്കൾക്കു തങ്ങ
ളിൽ സ. ഉണ്ടായി Nal. throng; combat.

denV. സമ്മൎദ്ദിക്ക to fight, besiege പുരിയെ
സ'ച്ചു Brhmd.

സമ്മാനം S. (മൻ) 1. Honor സ'വാക്കു saluta—
tion, praise. സ'പൂൎവ്വം Bhg. respectfully.
2. present വസ്ത്രങ്ങളെ സ. കൊടുക്ക, പട്ടും വ
ളയും സ. കിട്ടും Anj. സ. വാങ്ങുവാൻ താഴിൽ
വരേണം prov. (a rope—dancer). നമ്മുടെ ജീ
വരക്ഷ സ. നല്കേണം CrArj. മുമ്പിലറി സ.
V2. reward for good news. വൈദ്യൎക്ക് ഏറിയ
തമ്മാനം കൊടുത്തോളുന്നു TP.

denV. സമ്മാനിക്ക 1. to honor, chiefly by
presents. ഗുരുവരൻ ചില ശരനികരത്താൽ
സീരിയെ സ'ച്ചു CrArj. (ironic.) greeted.
2. to give മന്ത്രിക്ക് ഒന്നു സ. CC. വല്ലതും
ഒന്നു നിനക്കു സ'ക്കും Mud. സ'ച്ചീടിനാ
ർ അമ്മാനയും CG. played for other's amuse
ment.

(സം): സമ്മാൎജ്ജനം S. (മൃജ്) sweeping, സ'നി
a broom.

സമ്മിതം S. (മാ) measured. പുരുഷസ. as tall
as a man. ഭാരതം വേദസ. Bhr. Vēda—like.

സമ്മിശ്രം S. mingled; സ'പ്പെടുക to meddle
in. സ. ആക്ക to mix, confuse.

സമ്മുഖം S. presence of, ദേവസ. Bhg.; ദേവസ'
ദൂതൻ (Christ.) angel of God's presence സ
മ്മുഖദൎശനം V2. intuitive knowledge.

സമ്മൂഢം S. (also സമ്മുഗ്ധം) stupified. സ. പോ
ലേ ആയി ജഗത്തെല്ലാം Bhg. the world
is mad.

സമ്മൂൎഛ്സനം S. uniform expansion, co—exten—
sion. Bhg.

സമ്മൃഷ്ടം S. (മൃജ്) cleansed, സിക്തസ. KR. =
അടിച്ചുതളിച്ചതു.

സമ്മേളനം S. (മിൾ) union.

സമ്മോചനം S. (മുച്) dismissing. — denV. പ്രാ
ണനെ കാലനായി സ'ചിച്ചീടുവൻ KR.

സമ്മോദം S. (മുദ്) joy അതിസ'മോടേ PT.

സമ്മോഹം S. (മുഹ്) 1. bewilderment ചിത്ത

സ. വേണ്ട KR. fear not! 2. = സമൂഹം,
f. i. സമ്മോഹമഠം jud. — സമ്മോഹനം fasci
nating. — സ'നാസ്ത്രം a weapon of enchant—
ment. Bhr.

സമ്യക് S. together; wholly, rightly സ'ക്കാ
വണ്ണം Bhg.

സമ്യതം S. (p. p. of യം) confined. — സമ്യമം
restraint. — സമ്യത്തു S. battle.

സമ്യുക്തം S. (യുജ്) joined, endowed ഭക്തി
സ'നായി AR., കരുണാസ'ൻ VilvP., ശിവ
ചരണസംയുക്തചിത്തൻ VetC.

സംയോഗം union, copulation അവളുമായി
ട്ടു സം. ഉണ്ടായി vu. — അന്യസ്ത്രീയോടു
സംയോഗിക്കുന്നവൻ VyM. (denV.).

സംയോജിപ്പിക്ക to reconcile, also സംയോ
ജ്യതപ്പെടുക So.

സംരക്ഷകൻ S. a proteotor. — സംരക്ഷണ pre—
servation, support മാസപ്പടി തന്നു സം. ചെ
യ്ക Arb. എന്റെ സം. യിൽ ഇരിക്കുന്ന ക്ഷേ
ത്രം MR. under my care. തറവാട്ടുകാൎയ്യം
നോക്കി കുഞ്ഞുകുട്ടികളെ സം. ചെയ്ക MR. —
also ഭാൎയ്യയെയും മകനെയും സംരക്ഷിക്ക
Arb. to maintain. (denV.)

സംരഞ്ചനം S. ingratiating, സാധുസം. SiPu.

സംരാൾ S. (രാജ) a sovereign സമ്രാട്ടല്ലോ,
— ട്ടിൻ മകൻ Bhg.

സംരൂഢം S. (രുഹ്) budded; confident.

സംരോധം S. (രുധ്) impediment.

സംലഗ്നം S. (ലഗ്) joined, പാദസം'പാംസു AR.

സംലസൽ S. (part. of ലസ്) playing രത്ന
പ്രഭാസം. Brhmd.

സംലാപം S. (ലപ്) conversation, & സല്ലാപം.

സംലാളനം S. (ലല്) fond talk, സ്വൈരസം.
ചെയ്ക Nal.

സംവത്സരം S. a year (also സംവൽ). സാധാ
രണസം. TR. the era of Sālivāhana.

സംവദന S. (വദ്) subduing by charms.

denV. സംവദിക്ക to converse V1. തമ്പുരാനെ
അറിഞ്ഞു സം'ച്ചു CartV. Confessed. ഭൂസുര
ന്മാർ സംവദിച്ചു SiPu. obeyed, yielded. —
CV. പുത്രനെ സംവദിപ്പിച്ചു Nal. conveyed
information to him (from സംവാദം).

സംവരണം S. concealing.

[ 1116 ]
(സം): സംവൎഗ്ഗം S. multiplication. Gan.

സംവൎത്തം S. destruction of the universe
Bhg. — സം'കൻ Baladēva. — സംവൎത്തിക്ക
(denV.) to whirl round.

സംവൎദ്ധനം S. increasing, thriving CC.

സംവസിക്ക S. to dwell together ഗ്രാമാലയ
ങ്ങളിൽ AR.

സംവഹിക്ക S. to convey; B. to knead the
limbs തിരുമ്മുക, (see സംവാഹം).

സംവാദം S. (വദ്). 1. oral communication.
2. assent, സം. ഉണ്ടു they are content. ബു
ദ്ധിസം. V1. acquiescence.

സംവാസം S. dwelling together.

സംവാഹം, — നം S. carrying; rubbing the per—
son. സം'നത്തിന്നു ഭാവിച്ചു ബാഹുകൻ Nal.

സംവിൽ S. (വിദ്) contract, promise, signal.

സംവില്ലേഖ്യം VyM. a covenant, സം. സ്വ
രൂപൻ Bhr. K/?/šṇa.

സംവീക്ഷണം S. search.

സംവീതം S. surrounded.

സംവൃതം S. covered.

സംവേഗം S. flurry, haste. Bhg.

സംവേശിക്ക S. (വിശ്). to enter, go to rest. —
(part. സംവിഷ്ടം).

സംവ്യാനം S. covering, garment.

സംശപിക്ക S. to swear to one another. —
സംശപ്തകന്മാർ Bhr7. warriors devoting
themselves to death = ചാവറക്കാർ.

സംശയം S. 1. (ശീ) Doubt. പ്രാണസം. വരും
Nal. danger. സംശയനിവൃത്തിക്കായി to clear
up, solve doubts. സം. തീൎക്ക Bhg. പുത്രനേ കാ
ണുമോ സം'മേ Genov. അതിന്നില്ലൊരു സം.
Mud. = സന്ദേഹം. 2. suspicion ഒരുത്തനെ
സം. ഉണ്ടായാൽ VyM. if one be suspected. അ
രങ്ങടുക്കള സം. ഉള്ളവർ KU. suspected of
breach of caste. സം. ഭാവിക്ക Genov. അവരെ
മേൽ എനിക്കു സം. ഇല്ല; സം. പറയുന്ന ആളു
കൾ MR. suspected.

സംശയാലു S. dubious.

denV. സംശയിക്ക 1. to doubt. 2. to hesitate ഊ
രും പേരും സം'ച്ചു പറക VyM. കൊടുക്കുന്ന
തിന്നു സം'ച്ചു Arb. whether he ought to give.

(സം): സംശിതം S. (ശോ) completed.

സംശുദ്ധി S. purification കീൎത്തി സം. യും Nal.
= simpl.

സംശ്രയം S. = ആശ്രയം refuge, protection.

സംശ്രവം S. (ശ്രു) promise, assent V1.

സംശ്രിതം S. = ആശ്രിതം supported, connected
വില്വാദ്രിസംശ്രിതയായുള്ള സല്ക്കഥ VilvP.

സംശ്ലേഷം S. = ആശ്ലേഷം embrace.

സംസക്തം S. connected with, = simpl.

സംസത്തു S. (sad) a court, assembly; സംസദി
Loc. Bhg.

സംസരണം S. going unobstructedly, a high—
way; series of births or generations V1.

സംസൎഗ്ഗം S. (സൃജ്). Contact ഭൂസം. KR.
(by a fall); intercourse, intimacy പുരുഷസം.
ഉണ്ടിവൾ്ക്കു Bhg. നായന്മാരേ സ്ത്രീകളേ ജയി
ന്യജാതികളിലുള്ളവർ സം. ചെയ്താൽ ദോഷം വ
രും TR.

സംസൎഗ്ഗദോഷം evil contracted by intercourse
(opp. സഹജം), infection.

സംസാരം S. (സർ). 1. Moving about,
world, life in the world സംസാരചക്രത്തിൽ
ചുഴന്നുഴന്നു GnP. സംസാരസമുദ്രം the suc—
cession of births & deaths. സം'സാഗരേ നീ
ന്തി വലയുന്നു, സം'തോയാകരത്തെക്കടത്തുക
വേണമേ Bhg. സംസാരാൎണ്ണവം AR. സംസാ
രാഭിമാനങ്ങൾ Bhg. common ideas about God
& self (opp. സം'ത്തിന്റെ പരമാൎത്ഥചിന്തനം);
transmigration അത്ര നാളേക്കും ആത്മാവിന്നും
സം. എത്തും AR. ആത്മാവു ദേഹന്തന്നിൻ സം
ബന്ധാൽ സം. Bhg11. 2. worldly concerns,
wife, family സം'ത്തോടിരിക്കു; സംസാരാമയ
പരിതപ്തമാനസന്മാർ AR. 3. talk തമ്മിൽ
സം. തുടങ്ങിനാർ Bhr. ഗ്രഢസം. PT. commu—
nication of secrets. ഇങ്ങനേയുള്ള സം. അരുതു
TR. don't speak to me thus.

സംസാരി 1. a worldling യോഗേശൻ നീ സം.
ഞാൻ AR. 2. a speaker കംസാരി സം.
ആയി ChVr. a go—between, mediator.

denV. സംസാരിക്ക to speak, converse, treat
സന്ധിക്കു സം'പ്പാനില്ലൊരു നേരം PT. എ
നിക്കുവേണ്ടി സം'ക്കുന്നവൻ V2. a patron,

[ 1117 ]
guardian. അത്രനാളേക്കു കുമ്പഞ്ഞിയിൽ സം'
ച്ചു നില്ക്കേണം TR. till then amuse the
H. C. with negociations.

(സം): സംസിക്തം S. (സിച്) sprinkled സം'
നായ നീ KR. തിലജസംസിക്തവസ്ത്രം AR.
dipped in oil.

സംസിദ്ധി S. perfection; natural state.

സംസൃതി S. course, = സംസാരം AR., trans—
migration.

സംസൃഷ്ടം S. (സൃജ്) united, composed. — സം'
ത്വം co—residence of brothers etc. after
partition of property; partnership. — സം
സൃഷ്ടി a co—parcener സം. കളിൽ ഒരുത്തൻ
മരിച്ചു പോയാൽ VyM.

സംസേവനം S. waiting on, മഹേശസം. Si Pu.

സംസ്കരിക്ക S. (കർ). 1. (L. conficere),
To make up, complete അതിൻഫലം സം'ക്കേ
ണ്ടൂതും Gan. പാപം സം. to atone. 2. to con—
secrate, burn a corpse with ceremonies തമിഴ
ൎക്കു സം'ക്കായതും ഇല്ല KU. സോദരനെ സം'ച്ചു
അഗ്നിഹോത്രാഗ്നിയിൽ KR. — ഒരു പള്ളിയെ
സം. = പ്രതിഷ്ഠ to dedicate or consecrate a
church, മൂപ്പന്മാരെ സം. to install elders etc.
(Christ.).

CV. മരിച്ച നൃപരുടൽ സം'പ്പിക്ക നീ Bhr.

സംസ്കാരം S. 1. Completing. സം. വരുത്തു
ക V1. to accomplish fully. ബുദ്ധി സം'ത്തി
ന്നായി Bhg. to cultivate his mind. 2. deco—
ration, embellishment. 3. power of memory
ഹരിച്ച ഫലം സംസ്കരിച്ചനന്തരം വേറേ വെ
ച്ചു സം. ചെയ്വു Gan. keep in mind, dispose of.
4. consecration, initiation, chiefly: ശവസം
burial, മന്ത്രസം. Brahman's funeral. സംസ്കാ
രാദികളേ വേദിയന്മാരെക്കൊണ്ടു ചെയ്യിപ്പിച്ചു
Bhg.

part. pass. സംസ്കൃതം 1. finished, decorated.
സ്വാദ്ധ്യായാദി സം'നായി Bhg. perfect,
അവസം'മായ അന്നം Bhr. well cooked.
2. Sanscrit ലക്ഷ്മണൻ അവനോടു സം'മായി
കേട്ടാൻ KR. asked in S.; സം'ത്തിങ്കലരി
പോലേ വാഴുന്നവൻ Bhg.

(സം): സംസ്കരം S. (സ്കർ) a bed, couch. സംസ്കര

വടി Rh. Barringtonia rubra. ചെറിയസം. a
Barringt. or Stravadium.

സംസ്തവം S. (സ്തു) 1. praising in chorus, also
സംസ്താവം. 2. acquaintance.

സംസ്ത്യായം S. an assemblage, vicinity.

സംസ്ഥം S. (സ്ഥാ) 1. Associated with ദു:
ഖം സുഖമദ്ധ്യസം. ആയും വരും AR. pain even
has its pleasure. 2. being ഭൃംഗാരകസം'മാം
കരം Bhg. hands joined to hold water.

സംസ്ഥ situation, condition.

സംസ്ഥാനം S. 1. Aggregation, station,
position സൃഷ്ടികൾക്കാധാരമാം ലോകസം'ങ്ങൾ
Bhg l. series of worlds. 2. place, residence
രാമലക്ഷ്മണന്മാർ തൻദേഹസംസ്ഥാനരൂപല
ക്ഷണങ്ങൾ ചൊൽ: KR. 3. mod. (also സമ
സ്ഥാനം) country, empire കോഴിക്കോടു സം.
KU. ബംബായി സം. the Government of
Bombay. മേൽസം. or ബങ്കാളസം., വലിയ
സം. TR. the Government of India.

സംസ്ഥാനപതി TR. a sovereign.

സംസ്ഥാപനം S. establishing. Bhg.

സംസ്ഥിതം S. (p. p.) placed in, fixed കമണ്ഡലു
സം'ജലം AR. = ഉള്ള.

സംസ്ഥിതി S. staying together, abode.

(സം): സംസ്പൎശം S. contact, നിന്നുടെ പാണി
സംസ്പൎശനം Nal. touch.

സംസഹ S. longing സം. ാദാനങ്ങൾ ചെയ്തു VetC.

സംഹതം S. (ഹൻ) combined, compact (a smell
VCh.).

സംഹതി S. assemblage, സുരസം. AR.

സംഹനനം S. destroying; compactness. (body ChS.).

സംഹരിക്ക S. 1. To destroy ശത്രുക്കളെ Bhr.,
കായങ്ങളെ Nal.; അമ്പിനെ പഴുതേ സം. യില്ല
KR. to spend. 2. to contract, repress കോപ
വും ശാപവും സം'ക്കേണമേ Nal.

സംഹൎത്താ, സംഹാരി S. a destroyer.

സംഹാരം S. destruction സൃഷ്ടിസ്ഥിതിസം'
ങ്ങൾ Bhg.

സംഹിതം S. (p. p. of ധാ; in Cpds.) accompa—
nied, endowed.

സംഹിത S. arrangement of a text (of Vēda

[ 1118 ]
നാലുമൂലസം. കളെ പഠിച്ചു Bhg.); a code
ധൎമ്മസം. കളും ഉപദേശം ചെയ്തു Bhg.

സംഹ്രതി S. (ഹ്വാ) clamour, shout.

സംഹൃതം S. (ഹർ) restrained; destroyed.

സര, see സരസ്സു.

സരം saram S. (സർ, L. salis). 1. Going. 2. a
pond. 3. in Cpds. a necklace. = കൊവ. 4. So
N. pr. of മഠം or കച്ചേരി.

സരണം S. going; = അതിസാരം Nid. motion.

സരണി S. a road, straight line സ. കൾ നട
പ്പാറായി KR.

സരപ്പളി (3) in സ്വൎണ്ണസ. മാല I. Mos. 41, 42.
= ഹാരം a gold—chain (of several rows?)
round the neck.

സരഭസം S. (സ). Quickly, angrily സ. എഴു
ന്നെള്ളുക; അതിസ. ചൊന്നതു Bhr.

സരയു S., N. pr. A river of Ayōdhya സരയൂ
സുരനദീസംഗമം KR.

സരസം S. l. = സരസ്സു. 2. (സ) tasty,
juicy, relish ചൊല്കിൽ സ. Bhr. സരസകഥ
പറഞ്ഞു KR. attractive. സ'വാക്കു vu. = തേൻ
മൊഴി; ഇഛ്ശയാ സ. ഭുജിച്ചു ChVr. adv. 3. a
jest, ചരതം V1.

സരസൻ 1. witty, entertaining, facetious സ
ന്ധിക്കു ഭാവിക്കിൽ നാഥന്മാർ സ'ന്മാരത്രേ
ChVr. boobies. 2. not fastidious, indulgent.
സ'ന്മാൎക്കറിയാം Mud. (opp. നീരസൻ).

denV. സരസിപ്പാൻ വന്നു Arb. to dally, caress.

സരസ്സു S. (G. /?/ los) a pond, lake കുഴിച്ചഞ്ചു സ
രയും ഉണ്ടാക്കി Brhmd. സരസിജം KR. സ
രസീരൂഹം lotus, സ'ഹനയന VetC. lotus—
eyed, f.

സരസ്വതി (f. of സരസ്വാൻ juicy) N. pr. a
river; the Goddess of speech കന്നിമാസം
൨൯സ. പൂജയും ആയുധം വെച്ച പൂജയും
തുടങ്ങുക TR. നിന്റെ സ. കേട്ടില്ല TP. thy
speech, declamation of verses.

സരളം S. 1. straight, upright, candid.
2. Pinus longifolia, & its resin (ചരളം).
denV. എൻമതിയെ സരളീകരിക്കേണം KR.
make honest.

സരളി T. M. (C. സരള) the notes of the gamut,
sung up & down. സ. കൂട്ടുക to calumniate.

സരാഗം T. C. Tu. M. (സ). easy, unobstructed
കുടിയാന്മാരെ കയ്യിൽനിന്നു നികിതി സ'മാ
യിട്ടു വരേണ്ടതിന്നു TR.; ചരാങ്കമായ്. vu.

സരി sari 5. = ശരി q. v., സുരതരുവൊടു സരി
വിതരണേ KR. equals in liberality.

സരിൽ S. (സര) A river സരിത്തുകൾ KU. —
സ. പതി the ocean; സരിദധിപനുപരി AR.
over the sea.

സരു = വാൾപിടി, (see ശരു).

സരോജം S. (സരസ്സ്) Lotus, also സരോരുഹം.

സരോവരം a lake. Bhg.

സർക്കലർ E. ciroular സ. കല്പന MR.

സൎക്കാർ P. sarkār (സർ = ശിരസ്സ്). Govern—
ment, ബഹുമാനപ്പെട്ട സ'രിൽനിന്നു പ്രസാദിച്ചു
തന്നു TR. The H. C. gave.

സൎക്കീട്ട് E. circuit സ. വിധി MR.; also സ
ൎക്കിട്ട കച്ചേരി etc.

സൎഗ്ഗം sargam S. (സൃജ്). 1. Letting go; a chapter
സ'ങ്ങൾ അഞ്ഞൂറായിട്ട് KR. in Rāmāyaṇa.
2. creation ജഗൽസൎഗ്ഗാദി ചരിത്രം Bhg. സൎഗ്ഗ
സ്ഥിതിവിനാശങ്ങൾ AR.

സൎജ്ജനം S. abandoning; creating.

denV. സൎജ്ജിക്ക to void.

സൎദ്ദാർ P. sardār, A chieftain, general സേർ
‍കാൻ എന്ന സ.; ഖാൻ തലശ്ശേരിക്കൊണ്ടേ
വെടി ഏറ്റു TR. (1779). ഡീപ്പുവിന്റെ പാള
യംകൊണ്ടു സൎദ്ധാർ വന്നാൽ TR.

സൎപ്പം sarpam S. (G. ĕrpō, L. salve). Creep—
ing; a serpent, snake, esp. Cobra (bad omen).
— സൎപ്പക്കല്ലു an idol, lodge of snakes, സൎപ്പ
സത്രം Bhr. a sacrifice. — സൎപ്പക്കാവു serpents'
grove where സൎപ്പന്തുള്ളൽ is performed, or സ.
പാട്ടു sung. — സൎപ്പബാധെക്കു ഹേതുക്കൾ PR.
സൎപ്പണം S. gliding, creeping.

സൎപ്പിസ്സു S. ghee. കത്തുന്ന തീയിലേ സൎപ്പിഷ്ക
ണം പോലേ Nal. a drop of ghee.

സൎവ്വം sarvam S. (L. salvus, G. ólos). Whole,
entire, all. സൎവ്വവും കുമ്പഞ്ഞി എന്നു വിശ്വസി
ച്ചു വരുന്നു TR. the H. C. is all to me, vu. — n.
സൎവ്വതും VetC. Ti. V1. Nasr. — pl. rare ദ്രവ്യ
ത്തിന്നാഗ്രഹം സൎവ്വൎക്കും ഉണ്ടു VetC. — സൎവ്വജ
നങ്ങളും. etc.

[ 1119 ]
സൎവ്വകാരണൻ S. God, Bhg. VedD.

സൎവ്വകാൎയ്യത്തിന്നും ഉടയതായി വന്നു TR. en—
trusted with the whole administration.

സൎവ്വഗൻ S. all—pervading ജീവൻ സ. AR.; പ്ര
ത്യക്ഷം സർവ്വഗത്വാൽ Anj. omnipresence.

സൎവ്വജ്ഞൻ S. omniscient VetC. — സ'പീഠം ഏ
റുക KU. (as ശങ്കരാചാൎയ്യർ). — സ'ത്വം Bhr.

സൎവ്വത: S. from every part. സൎവ്വതോഭദ്രം
good in every respect, as a temple.

സൎവ്വത്ര S. everywhere സ. കൃഷ്ണനെക്കണ്ടു Bhg.

സൎവ്വഥം S. in all ways സ. സൃജിച്ചു Bhg.

സൎവ്വദാ S. always സ. അപേക്ഷിക്കുന്നു TR.

സൎവ്വദുഷ്ടൻ S. the most wicked of all PP., so
സൎവ്വദുൎവൃത്തൻ Bhg.

സൎവ്വദൃക് S. all—seeing, Bhg.

സൎവ്വബലം S. the whole force or army ടീപ്പു
സ'ത്തോടും പാളയം ൪ ദിക്കിന്നു വിളിപ്പി
ച്ചു കെട്ടുന്നു TR.

സൎവ്വഭക്ഷകന S. all—devouring, fire.

സൎവ്വഭൂതാംശം S. microcosmus നൃപൻ സ'മ
ല്ലോ Bhg.

സൎവ്വമയം S. universal, general.

സൎവ്വമാന്യം land exempt from taxes, free
tenure, as ദേവസ്വം. [ദേവി Bhg.

സൎവ്വംസഹ S. all—enduring; the earth. സ.ാ

സൎവ്വരസം S. salt.

സൎവ്വൎത്തുഗുണഗണപൂൎണ്ണം rich in productions
of all seasons, സ. ഉദ്യാനം Bhg.

സൎവ്വവല്ലഭൻ S. omnipotent, Bhg.

സൎവ്വവത്സലൻ vu. God pitying all His creatures.

സൎവ്വവേദിത്വം SiPu. learned in all sciences.

സൎവ്വവ്യാപി, — ത്വം S. omnipresence.

സൎവ്വശ: S. universally.

സൎവ്വസാക്ഷി S. God, all—seeing.

സൎവ്വസ്വം S. the whole property. അഹങ്കാര
സ. Nal. the whole royal dress. മമ സ.
തന്നേൻ നിനക്കു AR. all that is mine. സ.
എടുക്ക, സൎവ്വസ്വഹരണം വരേ അൎത്ഥദ
ണ്ഡം VyM. confiscation. സ'ഹാനി വരിക
Mud. to lose every thing. സ'ങ്ങൾ തരികി
ലും KR. അദ്വൈതസ'മാം കൈവല്യനവ
നീതം KeiN. perfect treasure of Vēdantism.

സൎവ്വാംഗം S. (തറുവാ —) the whole body. സ.
ൎവ്വാംഗസുന്ദരി Nasr. all over. ശരീരം സ.
വീൎത്തു MR.

സൎവ്വാണി S. (n. pl.; all things) a fee given
to common Brahmans at a feast സ. യും
(1 fanam) പ്രതിഗ്രഹവും (2 fan. to some)
vu. (Tdbh. സൎവ്വായണി).

സൎവ്വാത്മനാ with all (my) heart; at all events
സ. ഞാൻ ചെയ്യും vu.

സൎവ്വാധികാരം S. the office of prime—minister
വെച്ചുപോൽ സ. ചണകജൻ Mud.; also
shortened സൎവ്വധി സ്വാമിനാഥൻ TR. the
Vezir Sv. N.; സർവ്വധികാരികൻ VyM.

സർവ്വധികാര്യം id., സ'ക്കാരൻ a minister
(4 in Calicut KU.). സ'ക്കാരെ ബോധി
പ്പിക്ക TR. TrP. hon. pl. the prime—
minister. താമൂതിരി ഇളങ്കൂറും സർവ്വധി
കാര്യം ശാമിനാഥനുമായിട്ടു കണ്ടു നിരൂ
പിച്ചു TR. (office = holder of it).

സർവ്വദ്ധ്യക്ഷൻ S. a general superintendent.

സർവ്വാന്തര്യാമി S. = സർവ്വവ്യാപി Bhg.

സർവ്വാണീനൻ S. eating all sorts of food.

സർവ്വാർത്ഥസിദ്ധി S. obtaining every wish, king
Nanda സ. യെ വന്ദിച്ചു Mud.

സർവ്വേശൻ S. (൦രംശൻ) universal Lord, Siva.

സർവ്വേശ്വരൻ id., സ. ആയതു കൃഷ്ണൻ Bhg.; T.
Palg. God, സ'മതം, — ക്കാരൻ Rom. Cath.

സർവ്വൈകനാഥൻ S. (ഏകം) the one God of all,
so സർവ്വൈകഭക്തി Nasr.

സർവ്വോപകാരൻ S. (ഉപ) doing good to all Bhg.

സർവ്വോപരിസ്ഥിതൻ S. (ഉപരി) being above
all, God. Bhg.

സർവ്വോപാധി S. using all forms, containing
all conditions, God. AR.

സർഷപം S. Mustard. Sinapis = കടു.

സറാത്ത് Ar. ṣirāṭ, The road & bridge to
paradise Ti.

സറാപ്പ് Ar. ṣarāf, A shroff, banker സരാപ്പി
ന്റെ കയ്യിൽ TR.

സറാമ്പി, see സ്രാമ്പി.

സല Ar. ṣalah, Addition, total ൧൮൦ — ൪ സ
ലക്കു പട്ടിക ഉണ്ടാക്കി list of a sum of 120 Rs.
4 As.; സ. ഇടുക, കെട്ടുക to add up, render
complete ൧൪11 ഉറുപ്പികയോളം ഉള്ളതായും പി

[ 1120 ]
ടിച്ചുപറി MR. എത്ര രൂപ്പികയുടെ സ., സ. കെ
ട്ടി അന്യായം കൊടുക്ക vu.

സലക്ഷണം S. (സ). Nicely, easily. നികിതി
സ. വാങ്ങി, പിരിഞ്ഞു TR. = സരാഗം.

സലജ്ജനായി AR. ashamed.

സലവാത്തു Ar. ṣalavāt, Prayers സ. ൦ ഓ
തി Mpl.

സലാപം Pearl—fishery, see ശിലാപം.

സലാം Ar. Salām, Peace, greeting, thanks.
ഒടുക്കത്തേ സ. ചൊല്ലിപ്പിരിയും Mpl. അവ
നോടു സ. ചെയ്തു vu.; (Syr. ശ്ലാമ്മാ PP.).

സലിലം salilam S. (സര). Water, of which
the human body contains 10 അഞ്ഞാഴി VCh.
കണ്ണിന്നൊഴുകും അതിസന്തോഷസ. CC. tears.
മദസ. (3,782).

സലീലം S. (സ). Playfully CC.

സൽ in സൽക്കഥ etc., see സത്തു.

സല്ലാപം S. (= സംലാപം) conversation.

denV. സല്ലാപിക്ക to converse.

സൽസഭ good society, as സത്സംഗം Bhg. (സ
ൽസംഗി opp. ദുസ്സംഗി) good company.

സൽസേവ്യൻ S. to be served by the virtuous;
സ'നായ പുത്രൻ UR. served by the good.

സൽസേവിതൻ AR. also God.

സൽസ്വരൂപൻ S. consisting of reality, Bhg. =
സന്മയൻ.

സവനം savanam S. (സു). 1. Bringing forth.
2. bathing before a sacrifice പ്രാതസ്സവനപൂ
ൎവ്വകൎമ്മങ്ങൾ, മാദ്ധ്യന്ദിനസവനകൎമ്മം, സായ
മാംസ. KR.

സവം progeny, sacrifice.

സവർAr. patience, see സബർ.

സവൎണ്ണം S. (സ). Of like colour or caste കാ
മിനി അസവൎണ്ണയുമരുതു Bhr.

സവൎണ്ണനം reducing fractions to the same
denomination. Gan.

സവാരി P. savārī, Riding, കുതിരസ. Arb. a
ride. ആ വഴിക്കു പോയി സ്വാരി ചെയ്തു TR.
സ. ക്കു പോയി vu. rode out, drove out.

സവിതാ saviδā S. (സവ). The sun സ. വിൻ
കിരണങ്ങൾ KeiN.

സവിധം S.(സ). Near സ'ത്തിൽ ഇരുത്തി KeiN.

രാജസ. പ്രവേശിച്ചു VetC. came to.

സവിസ്തരം S. (സ). Detailed സ'മായരുൾ ചെ
യ്ക Bhg.

സവിസ്മയം S. with surprise സ. കണ്ടു Nal.
സവേശം near.

സവ്യക്തമായി SiPu. distinctly etc.

സവ്യം savyam S. (L. scævus). The left hand
സവ്യാപസവ്യഭേദം Bhr.

സവ്യസാചി drawing the bow with the left
hand, Arjuna. സവ്യസാചിപ്രിയൻ Kr̥šṇa
Bhr.

സവ്യേഷ്ഠാവു a charioteer.

സവ്രീളം S. (സ). Modestly.

സശ്രദ്ധൻ thirsty.

സസ്പൃഹം VetC. longingly.

സസ്യം sasyam S. Corn; grass (perh. = ശസ്യം;
Tdbh. തൈ 487). — സസ്യാദികൾ plants in
general. വെള്ളരി മുതലായ ത'ൾ
തീറ്റിച്ചു, ത'ൾ ഉണ്ടാക്കി MR. planted vegetables.

I. സഹ saha S. (സഹിക്ക). Enduring, f. the
earth. സൎവ്വസഹൻ very patient.

II. സഹ S. (സ
ധാ). With, along ഞാനും പ
ടയുമായ്വരുന്നുണ്ടു സഹ KR. പുത്രനോടും സഹ
പോവാൻ Genov. [tion.

സഹകാരി S. co—operating; സ'ത്വം co—opera—

സഹഗമനം S. accompanying, even to death,
as Sati. [മമ ധരണിപതികളുടെ സ. നല്ലു
Mud. shall I (Rāxasa) kill myself now
that my lords have fallen in battle]. അ
വൻ പോമ്പോൾ എൻ ജീവനും സഹ ഗമി
ച്ചീടും KR. —

സഹചരൻ a companion. — രമണിസഹചരി
ക്ക KR. — സഹചാരി an associate.

സഹജം S. 1. born together, സഹജ a sister
VetC. സ'ൻ a full brother. 2. innate ഗു
ണങ്ങൾ ഇങ്ങനേ സ'ങ്ങളായി KR. (opp.
acquired).

സഹദേവൻ S., N.pr. the youngest Pāṇḍava
prince. = സഹദേവവാക്യം Sah. a prophecy
ascribed to him.

സഹധൎമ്മം S. marriage, എന്മകൾ നിന്നോടു
സ. ചെയ്വാനായ്വന്നു KR.

[ 1121 ]
സഹനം sahanam S. Enduring; സ'ൻ patient.
സഹനനം (സ) war KR.

(സഹ II. ) സഹഭോജനം S. a banquet V2.

സഹയാനം ചെയ്ക to accompany.

സഹയോഗക്ഷേമമായിട്ടു TR. at your convenience.

സഹവാസം S. living together (VyM. = സം
സൃഷ്ടത്വം); associating.

സഹശപഥം ചെയ്ക Bhr 7. = സംശപ്തകർ.

സഹസാഹൻ Brhmd 72. companion of Para
šu Rāma.

സഹസ്സു sahas S. (G. 'ischys) Power. — Instr.
സഹസാ rashly. സ. കൊല്ലിച്ചു at once. ക്ഷ
യം സ. നമുക്കു വരും VetC.

സഹസ്രം S. 1000. — സരസ്രകിരണൻ the
sun. Bhg. — സ'നാമം of Višṇu, Siva, Bhr 13.—
സ'പത്രം lotus (സ'ത്രോത്ഭവൻ AR. Brahma).
സ'ഭോജനം feeding 1000 Brahmans. — സഹ
സ്രാക്ഷൻ. സഹസ്രനേത്രൻ AR. 1000—eyed,
Indra. — സഹസ്രാധികം വൃദ്ധി Nal. 1000 times
more. — സഹസ്രാധിപൻ a colonel.

സഹായൻ sahāyaǹ S. (സഹ, ഇ). A com—
panion, സ്വാഹാസ. the husband of Svāha,
Agni. Nal.

സഹായം 1. Help, esp. personal ഭാരതയു
ദ്ധത്തിങ്കൽ പാണ്ഡവന്മാരുടെ സൎമായിന്ന കൃ
ഷ്ണൻ Bhg. = തുണ ally. ദു:ഖത്തിൽ ഒക്കയും സ'
മായുള്ളവൾ KR. (Sīta). 2. aid, favour അന്ധ
കാരത്തിൻ സഹായേന തെറ്റി PT. കാൎയ്യത്തി
നനു വേണ്ടുന്ന സ'ങ്ങൾ ചെയ്തു TR. 3. cheapness
വില സ. ഉണ്ടായിട്ടു VyM. സ'ത്തിൽവാങ്ങുക.

സഹായക്കാരൻ a helper. കാൎയ്യത്തിലേക്കു സ'ർ
MR. abettors. സ'ക്കാർ, സ' ക്കാരന്മാർ.

സഹായത, — ത്വം S. companionship, help.

സഹായവാൻ S. having a friend.

സഹായി a helper, assistant. ഉള്ളിൽ സ. നി
ന്ന ആളുകൾ MR. favorers.

denV. സഹായിക്ക to aid, favour, back. കൊ
ല്വാൻ അച്ചൻ സ'ക്കും Nal. സ്വാമിക്കു സ'
ക്കും PT.

സഹിക്ക sahikka S. (G. 'ischō). To bear,
endure ദാഹവും ഉറക്കവും സ. Bhg.; (തിതി
ക്ഷ 452.); സഹിയാശീലം Bhr. she has a try

ing temper. അവൾക്കു വിശപ്പ് ഒട്ടും സഹിച്ചൂ
ടായ്കയാൽ Nal. കേട്ടു സഹിയാതേചൊല്ലിനാൻ
Mud. സന്തോഷം സഹിയാഞ്ഞു PT. could not
control, കോപത്തെ സഹിയാഞ്ഞു കടിച്ചു Bhg.
(= പൊറാഞ്ഞു) to brook; also impers. = പൊ
റുക്ക, f. i. ഇത്തരം കേട്ടെനിക്ക് ഒട്ടും സഹിക്കു
ന്നില്ല; ഭ്രമിക്കും സഹിയാ KR. സു ഖത്തെ സ
ഹിയാത്തവർ Arb. envious. 2. to forgive
അപരാധം സ' ക്കേണം SiPu. CC. = ക്ഷമിക്ക;
സഹിച്ചുകൊള്ളേണമേ VetC. pardon.

സഹിതം S. (സഹ II.). Accompanied by, with
കുഡുംബസ. ഉപജീവനം കഴിച്ചു വരുന്നു MR.
കുഡുംബസ' മായി പാൎത്തുവരുന്ന വീടു jud.
ൟ മാസപ്പടിയാൽ കുഞ്ഞിക്കുട്ടിസ. കഴിവാൻ
ഒരു വഴിയായി vu. അന്യായക്കാരൻെറ സ'മാ
യി തീൎച്ച കല്പിച്ചു MR. decided unfairly in his
favour. മുതൽ സ. അയക്ക along with. — അനു
ജസഹിതനായിരിക്കുന്നു KR.; f. സഹിത Bhg.

സഹിഷ്ണു S. (സഹിക്ക). Patient. — സഹിഷ്ണുത
patience. Bhg.

സഹോദരൻ S. (സഹ II.). A brother of whole
blood; a brother KR., also സഹോദരം (en—
dearingly) — സഹോദരി S. a sister. — met. a
fellow—believer. സഹോദരസഹോദരികൾ.

സഹ്യം sahyam S. (സഹിക്ക). 1. Bearable
സ'മല്ലാതേകണ്ടേറവന്നിതു Bhg. = അസഹി.
2. powerful.

സഹ്യാചലം, സഹ്യൻ the western Ghauts,
boundary of Kēraḷa, Bhg. (also സഹ്യാദ്രി).

സാ sā S. She (f. of സ).

സാകം sāγam S. Together, with. മയാസാ.
Brhmd. with me. സേനയാസാ. പുറപ്പെട്ടു Bhg.
ബന്ധുഭിസ്സാ. VetC.

സാകല്യം sāγalyam S. Totality, ഉറുപ്പികസാ'
മായിട്ടു കൊടുത്തു TR.

സാകുലം S. (സ). In anguish സാ. മരിക്ക Bhr.

സാകേതം S. Ayōdhya; സാ'മന്നവൻ Nal 4.

സാക്ഷ sākša So. A bar, bolt; and താക്ഷാ
V1., fr. താക്കുഴ q. v.

സാക്ഷാൽ sākšāl S. (സ,അക്ഷം). Eye to
eye, manifestly, truly. അവൻെറ സാ. അന
ന്തരവൻ TR. the acknowledged heir. സാ. ഉ

[ 1122 ]
ള്ള സ്വരുപം Arb. the real form. സാ'ലുള്ളൊ
രു പരബ്രഹ്മമാം പരമാത്മാ സാക്ഷിയായുള്ള
ബീംബം AR. — സാക്ഷാൽക്കരിക്ക to appear. —
സാക്ഷാൽക്കാരം manifestation.

സാക്ഷി S. 1. Witnessing, eye—witness അ
വിടേ അന്നേരം N. സാ. ഉണ്ടു; അതിന്നു N. നും
R. നുമ സാ. TR. പന്തിബോജനവും സാ. യും
KU. the king's right to see Brahmans at
their meals. സാ. കൂടസ്ഥൻ ആത്ഥാവു Anj. God.
2. one who gives testimony നന്പിടിയെ സാ.
നില്പാൻ അപേക്ഷിച്ചു TR. അവർ സാ. നില്ക്ക
രുതു, അവരെ സാ. നിറുത്തുക കഷ്ടമത്രേ VyM.
ഭൃത്യന്മാർ സാ. ക്കു പോര Genov. സാ. വെക്ക
to call one to witness. 3. evidence, testimony
സാ. ക്കുവന്നു, സാ. പറക, കേൾക്ക, തെളിയു
ക to be proved by evidence. കള്ളസ്സാ., തപ്പു
സാ. VyM. പൊളിക്കു സാ. നില്ലാതേ CatR.
4. forfeit of 10 (to 20) pot. on money advanced
when the mortgagee wishes to give up the
land he holds, before his term expires W.

സാക്ഷികം S. id. (in Cpds.) പഞ്ചസാ. Bhr.
the body with the 5 senses.

denV. സാക്ഷിക്ക to give witness V1. എന്നു
സാ'ച്ചു and സാക്ഷിപ്പിച്ചു PP. witnessed,
declared. നീപറയുന്നതിനെന്തേ സൎവ്വേശ
നെ സാ'ക്കുന്നു Genov.

സാക്ഷിക്കാണം a fee paid to witnesses on
the execution of title—deeds.

സാക്ഷിക്കാരൻ (= 2) a witness VyM. രണ്ടു
സാ'ക്കാർ TR.

abstr. N. സാക്ഷിത്വം S. testimony, evidence
തെളിവിന്നു മുഖ്യമായ സാ. MR. സാ. പോ
രാ PP. ശാസ്രികളുടെ സാ.കൊണ്ട് ഉറപ്പി
ക്ക V2. by quotations.

സാക്ഷിപ്പെടുക to witness. നിന്തിരുവടികൂടി
സാ'ട്ടു രക്ഷിച്ചുകൊൾക KU. deign to be
present. — സ. പ്പെടുത്തുക to attest. jud.

സാക്ഷിഭോജനം (1) dining with kings B. (the
king with 2–3 Brahmans. Trav.).

സാക്ഷിമരണം martyrdom (Christ.).

സാക്ഷിവിസ്താരം trial, ചില വ്യവഹാരങ്ങൾ
സാ' ത്തിന്നു സമയമായി jud.

സാക്ഷിസൂചി = സാക്ഷിക്കാണം.

സാക്ഷീഭവിക്ക to be witness ലോകാനാം ഏ
കസാ'ഭവതി വിഭു Anj. — part. സാക്ഷീഭ്ര
തൻ who became a witness. Bhg.

സാക്ഷ്യം S. testimony, സാ. ചോദിക്കേണം
രാജാവു VyM.

സാഗരം sāġaram S. The sea (as work of
king Sagara. Bhg.), സപ്തസാ'ങ്ങൾ കലങ്ങ KU.;
fig. സൈന്യസാ. കണ്ടു KR. ദുഃഖസാ. etc.
ശാസ്രസാ'മായ ശങ്കരാചാൎയ്യൻ SiPu.

സാംകേത്യം S. (സങ്കേത). Freeness from pro—
fanation സാ. ചേൎന്ന പുലസ്ത്യാമംപുക്കു Bhg.

സാംഖ്യം sāṇkhyam S. (സംഖ്യ). 1. Numeri
cal, rational. 2. the Sāṇkhya system സാം
ഖ്യയോഗാചാൎയ്യൻ Bhg. സാംഖ്യയോഗഭേദാദി
കൾ AR. ഭേദപ്രധാനമാം സാംഖ്യപാദങ്ങൾ
SiPu.

സാംഖ്യവാൻ a Saṇkhya philosopher, സാംഖ്യ
വതാം ധൎമ്മം ഇപ്രകാരം VetC. (to give all
away).

സാംഗം Sāṇġam S. (സ), With the members.
വേദങ്ങൾ നാലും സാ'മായ്പടിച്ചു KR. complete.
സാ. പട സാ.പെരുന്പട വാങ്ങിച്ചു Bhg.
യാഗം ചെയു സാഗദക്ഷിണയായി KR.

സാംഗോപാംഗൻ Bhg. Višṇu as containing
all appendixes & complements of the Vēdas.

സാചി Sāǰi S. Crookedly.

സാചീകൃതം turned aside, distorted.

സാചിവ്യം S. Mud. = സപിവത്വം.

സാട്ട sāṭṭa Mahr. C. (sānta = സഞ്ചയ). Buy—
ing wholesale അരിയുടെ സാട്ടെക്കു പോക,
എള്ളാട്ടെ കൊണ്ടു വരാൻ പോയി jud. (So.
Canara shop—keepers).

സാൻ Ar. ṣaḥn, A dish. Mpl.

സാക്വികം sātviγam S. (സത്വം). Of best
quality, substantial, good. ബുദ്ധിയും ആസ്തി
ക്യവും ശൌൎയ്യം എന്നിവ സാത്വികഗുണം VCh.
— സാത്വികൻ Bhg.

സാദം Sādam S. (സദ്). Weariness സാ. പിടി
ക്ക, ഗതസാദം adv. Bhr.

സാദരം S. (സ). Respectfully.

[ 1123 ]
സാദി sāďi S. (സഗ്). A charioteer സാ.ഹയ
ത്തിന്നു തേരിന്നു സാരഥി Sah. (rider?).

സാദിൽവാര, മുതലായ വകെക്കു jud. Items of
Catchēri expense, ink etc. (P.......).

സാദൃശ്യം sād/?/ṛšyam S. (സദൃശ). Likeness,
resemblance, example. സാദൃശ്യവാൎത്ത V1.
a proverb.

സാധകം sādhaγam S. Accomplishing അൎത്ഥ
മല്ലോ ഭുവി സൎവ്വാൎത്ഥസാ. KR. ഒരുത്തൻ അനു
ഭവപ്രമാണത്തെയും അന്യൻ ലേഖ്യാദിപ്രമാ
ണത്തെയും സാ' മായിട്ടു പറഞ്ഞാൽ VyM. plea.
— സാധകൻ an effector. Bhg.; also തവ കാൎയ്യ
സാധകകരൻ Mud 8. (print), see foll. 1.

സാധനം S. 1. Accomplishing മുക്തി
സാ. Bhg. കാൎയ്യസാധനകരൻ Mud. a Vezir.
2. means for effecting, materials, tools, instru
ment. കറിസാ., ഭക്ഷണസാ. (= പദാൎത്ഥം). ദേ
വകൾ പൂജെക്കു സാ.പുഷ്പം CG. സാധനദൂഷ്യം
(see അതൌശലം). — മോക്ഷസാ'ങ്ങളിൽ (നാലു
സാധനം: ചരിത്രം, ക്രിയാ, യോഗം,ജ്ഞാനം
Chintar.) മുമ്പിതിന്നു Bhr. the best help to
bliss. — സാധനചതുഷ്ടയം KeiN. (= നിത്യാ
നിത്യവിവേകം, ഭോഗവിരാഗം, ശമാദിഷൾ്ക്കം,
മോക്ഷേഛ്ശ). 3. article, thing, property.
4. a document, deed എഴിതി അയച്ച സാ., ചി
ല സാ'ങ്ങൾ ഉണ്ടാക്കിച്ചു TR.

സാധൎമ്യം S. = സധൎമ്മത.

സാധാരണം sādhāraṇam S. (സ). Common,
general, applicable to many. സാ'മായി എല്ലാ
വരും ചെയു വരുന്നു vu. അവനെ ഒഴിച്ചന്യ
സാ. അല്ല Nal. he only can do this. ലംബ
ങ്ങൾ രണ്ടിന്നും സാ' മായിരിക്കുന്ന ഭ്രമി Gan.
the common base. ഈനാട്ടിലുള്ള സാ' നടപ്പിന്നു
ശരി MR. universal practice.

സാധാരണ (mod.) general rule കൊടുക്കുന്നതു
സാ. യായിരിക്കുന്നു; അതിലേക്ക് ഒക്കയും
സാ. യും പ്രയന്തവും ഇവൻെറതാകുന്നു MR.
the scheme and its execution. സാ.യായി
ഉപയോഗിക്ക to use generally.

സാധാരണ്യം S. common right or interest.

സാധിക്ക sādhikka S. 1. v. a. To accomplish,
achieve; gain an object കാശ്യാം മരിപ്പവൻ

മുക്തി സാ' ക്കുന്നു SitVij. ആദിത്യൻ ഓരാണ്ടുള്ള
ഗതിയെ മാസംകൊണ്ടു സാ'ക്കുന്നിതു ചന്രൻ
Bhg. മാനുഷജനങ്ങൾ്ക്കേ മോക്ഷത്തെ സാ. ാവു
Bhg. 2. to prove എന്നു സാ'ച്ചു; also to bury
a corpse V1. 3. v. n. to be brought about,
succeed ആരംഭിച്ചതു സൎവ്വം സാ'ക്കും അവൎക്കു
SiPu. രണ്ടും സാധിക്കും നിനക്കു KR. you will
have your wishes. വിദ്യയും ആയുധങ്ങളും
അവൎക്കു സാധിച്ചു Bhr. mastered. സാധിച്ചു
പോന്നിതു കാൎയ്യം Bhg. ഇപ്പോൾ കെട്ടിച്ചു തരു
വാൻ സാ. യില്ല, മുതൽ ബോധിപ്പിപ്പാൻ സാ'
ക്കും TR. can. നമ്മാൽ സാ' ക്കുന്ന പ്രയത്നം TR.
as much as I can do.

സാധിതം S. (part. pass.) realized, സാ'മായി
നിൻെറ കാൎയ്യം KR.

CV. സാധിപ്പിക്ക to obtain the accomplish
ment. എല്ലാമേ സാ'പ്പേൻ AR. I shall effect
it (for thee). എൻമനോരഥം സാ. DM. to
grant, execute.

സാധു sādhu S. (സാധ്). 1. Perfect പക്ഷം
ഇതു സാധുതരം ChVr. the best advice, also
സാധീയാൻ Comp., സാധിഷ്ഠം Superl.; Voc.
സാധോ CC.; സാ. ക്കളാകുന്നതു സമചിത്തന്മാ
രല്ലോ AR., f. സാദ്ധ്വി. 2. meek, gentle സാ.
ശീലൻ; (mod.) humble, poor സാധുവായിട്ടുള്ള
ജനങ്ങൾ, സാ. ക്കളായിരിക്കുന്ന കുടിയാന്മാർ
TR. peaceable subjects. 3. valid, legal അതു
സാ. വായ്വരികയില്ല TR. (a document). അതു
വരേ ലേലം സാ. വാകയില്ല jud. 4. = സാധ
നം 3. property സാ. സൂക്ഷിപ്പാൻ ആളായില്ല,
സാ. മുടിക്ക So.

സാധുത S. goodness സാ. ാഗുണങ്ങൾ Nal.

abstr. N. സാധുത്വം S. 1. id., honesty, സാ.
ഭവിച്ചു MR. feigned innocence. 2. അവ
ൻെറ സാ. വിചാരിച്ചാൽ humble station,
poverty.

സാധുരക്ഷ protecting the peaceable. സാ. ക്ക
അധികം ഗുണം MR. better fitting a just
government.

സാദ്ധ്യം sādhyam S. (part. fut. pass. of സാ
ധ്). 1. Achievable, practicable ഞങ്ങളാല
സാ. അല്ലാത്തതു KU. സാദ്ധ്യരോഗം curable.

[ 1124 ]
2. the thing to be proved. കോടത്തിയിൽ ബോ
ധിപ്പിക്കേണ്ടുന്നസാ. MR. the object. സാ'ൻെറ
തലയിൽ ഇട്ടു, സാദ്ധ്യനാമം എഴുതി Tantr. (of
the person you have in view). 3. effect, effi—
cacy. സാ' മായിട്ടു പറഞ്ഞു V2. pressingly.

സാദ്ധ്യർ S. a class of demi—gods സിദ്ധരും
സാ'രും AR.

സാദ്ധ്യസിദ്ധി S. completion; establishing
what was to be proved.

സാദ്ധ്വസം sādhvasam S. (സ, ധ്വംസ്).
Fear സാ'ന്മാരായി Bhr. സസാ. Brhmd.

സാദ്ധ്വിS. (f. of സാധു). A virtuous woman
ഉത്തമയായുള്ള സാദ്ധ്വീജനം KR. സാദ്ധ്വീകു
മാരൻ SiPu. (opp. a bastard).

സാനന്ദം S. (സ). Joyfully.

സാനു sānu S. A top, table—land ഗിരിസാ. KR.
= മുകൾപരപ്പ.

സാനുക്കുലം S. (സ, അനു). Favorably. Bhg.

സാനുസാപം KR. grieving after.

സാനുമോദം KR. rejoicingly.

സാനുരാഗോദയം with awaking passion.

സാന്ത്വം sāntvam S. (better ശാ —). Soothing,
conciliating. സാ'മത്രേ ഗുണം KR. try to
conciliate. ഉത്തരം സാ'പൂൎവ്വം ഉരത്താൻ, സാ'
വിശേഷം ലാഴിച്ചു പറവാൻ KR. to comfort.
സാ'വചനങ്ങൾ Bhg.

സാന്ത്വനം S. (id.) bland, kind, soothing
words സാ. ചെയുണൎത്തിക്ക VetC. സാ.
കൊണ്ടു തണുപ്പിക്ക KR. സാ. കൊണ്ടു കോ
പം തീൻത്തു CG. സാ. ചെയു മെല്ലേ ചൊല്ലി
Nal. ദുഃഖം തീൎപ്പൻ സാ'വചനം Bhr. സാ'
പൂൎവ്വം പറഞ്ഞു AR. (= സാമവാക്കു).

സാന്ദ്രം sāndram S. (G. /?/ dros). Thick, throng—
ed, close സാ'സ്മിതം, സാ'മാം പദവികൾ Nal.
സാ'സരോരുഹം CG. സാ'നുരാഗം SiPu. Soft.
സാ'സ്ഥലം Sk. pleasing.

സാന്ധ്യം കഴിക്ക KR. = സന്ധ്യാകൎമ്മം.

സാന്നിദ്ധ്യം sānnidhyam S. (സന്നിധി). Pre—
sence; exhibition of power ദേവസാ. place &
power of a God's manifestation. തൽസാ. കൊ
ണ്ട അവസൃഷ്ടമാം AR. ചിത്തസാ. കൊണ്ടുത്ത
മന്മാരായീടും (opp. ദേഹസാ.) SidD. influence.

പള്ളിക്കു വളരേ സാ. ഉണ്ടു, സാ'മുള്ള പള്ളി
(Rom. C. Mpl.), അന്പലം, ദേവൻ (cures are
said to be effected etc.); opp. സാ. ക്കുറവു. —
സാ'മുള്ള പേർ famous, (prestige), സാ.ഇല്ലാ
താക്ക to render of no repute. (mod.)

സാപത്ന്യം sābatnyam S. (സപത്നി). Plural—
ity of wives ദോഷമോ സാ'ത്തെ പോലോ മ
റെറാന്നും ഇല്ല Mud. സാപത്ന്യോത്ഭവദുഃഖം
AR. സാ. തോന്നിച്ചവൾ Bhr. who had re—
commended herself for a second wife.

സാപ്പാടു, see ശാപ്പാടു T. (സാപ്പടുക to eat).

സാഫല്യം sāphalyam S. (സഫല). Efficacy,
fruitfulness ഇന്നു തപസ്സിന്നു സാ. വന്നു & സാ'
മായ്വന്നു മനോരഥം AR. യാഗം മുറ്റും സ'മാ
യി KR. കാമസാ. വരുത്തപക SiPu. enjoyment.
നേകത്രസാഫല്യഹീനൻ UmV. bereft of the use
of his eyes. അതു വരുത്താൻ റിഗുലേഷനാൽ
സാ. വരുന്നു MR.

സാഫ് Ar. ṣāf, Clean, candid; cured.

സാബൂൻ Ar. ṣābūn, Soap.

സാമം sāmam S. (ശമ). 1. Conciliation, one of
the 4 expedients (ഉപായം 136.). സാമങ്ങൾ
കൊണ്ടു തെളിഞ്ഞു Sah. സാമപൂൎവ്വം പറഞ്ഞു
AR. = സാന്ത്വം. 2. the 3rd Vēda മാമുനിമാർ
എല്ലാം നാന്മുകനോടൊത്തു സാമത്തിൻ ഗാന
ത്തെ ചെയ്താർ CG. 3. (സ, ആമം) സാമമാ
യിസരിക്ക Nid. undigested evacuation, opp.
നിരാമം.

സാമവേദി S. skilled in സാമവേദം.

സാമശേഷം S. the 3 last expedients, സാ'ത്തി
ന്നാളല്ല Sah. (see foll.).

സാമാദികൾ (1) VyM. = സാമദാനഭേദദണ്ഡ
ങ്ങൾ; also സാമാദ്യുപായങ്ങൾ Bhg.

സാമോപായികന്മാർ PT. who try concili—
ation. — vu. സാമോപായക്കാർ = ശാന്ത
വാക്കു പറഞ്ഞു വശീകരിക്കുന്നവർ.

സാമഗ്രി sāmagri T. M. C. (സാമഗ്യ്രം S. en—
tireness, implements). All ingredients of a meal,
all materials for building etc. V1.

സാമന്തൻ sāmandaǹ S. (സമന്ത). 1. The
chief of a district, a governor ശക്യസാർ വേ
ണം VCh. നില്ക്കുന്ന സാ'വീരന്മാർ UR. (= അ

[ 1125 ]
മാത്യർ). നാനാദിഗന്തസാമന്തലോകങ്ങളും Nal.
സാമന്താദ്യപഞ്ചകം Bhg. 2. the son of a
Brahman from a Kšatriya mother, ൮ വഴി
സാ'ർ KU. the dynasties of Calicut, Kōlatiri,
etc. [eloquence.

സാമൎത്ഥ്യം S. = സമാൎത്ഥത Power, skill. വാൿ.

സാമാജികൻ S. (സമാജം). A member of an
assembly; T. C. vakeel, ambassador. Tdbh.
സാമാധികന്മാർ ഒക്ക നിരൂപിച്ചു, നമ്പ്യാരേ
യും ശേഷം സാമാധികന്മാരെയും വിചാര
ത്തിൽ TR.

സാമാൻ & സാമാനം P. sāmān. Appa—
ratus, materials, baggage, things പീടികയിൽ
സാ. വാങ്ങുക jud. അടിയന്തരത്തിന്നു കൂട്ടിയ
സാ'ങ്ങൾ MR. (= കോപ്പു). വേണ്ടുന്ന സാ'ങ്ങൾ
supplies. പടെക്കു വേണ്ടുന്ന സാ. ഒക്കയും TR.
അരങ്ങേറ്റിന്നു വേണ്ടുന്ന സാമാനം ഒരുക്കി TP.

സാമാന്യം S. (= സമാനം). 1. Common. സാ'ഗ
ണിതങ്ങൾ Gan. elementary rules (opp. astron.).
സാ'നായൊരു വൈരി CG. an enemy to both
parties. സാ'മുള്ള‍ current. 2. ordinary സാ'
നല്ലിവൻ AR. സാ'നായ കപിയല്ലിവന് KR.
ഏവം പ്രവൃത്തിസാ. എന്നോതുകിൽ Sah. if you
call it mean. 3. upon the whole in: സാ. ന
ല്ലതു, വേണ്ടില്ല vu. pretty good = ഏകദേശം.

സാമാന്യക്കാരൻ vu. (2) a common man.

സാമാന്യേന Instr. commonly, generally, ഇതു
പ്രകാരം സാ. എല്ലാ അംശങ്ങളിലും നടത്തു
ന്നു MR. universal custom.

സാമി sāmi 1. S. (L. semi). Half. 2.Tdbh. =
സ്വാമി.

സാമീപ്യം S. = സമീപത Nearness. ശിവസാ.
SiPu. a measure of bliss (opp. സാരൂപ്യം, സാ
ലോക്യം, സായുജ്യം).

സാമുഖ്യം S. (സമുഖം). Presence & സാമ്മുഖ്യം q. v.

സാമുദ്രം S. (സമുദ്ര) Marine; a spot on the body.

സാമുദ്രികം or സാ'വിദ്യ chiromancy, physi—
ognomy, fortune—telling by bodily marks.

സാമൂരി V1. (സാമുദ്രി?), also സാമൂതിരിപ്പാട്ടിൽ
നിന്നു വളരേ കാലമായി നടത്തി വരുന്നു
jud. = താമൂരി q. v.

സാമോദം S. (സ). Joyfully സാ. പറഞ്ഞു Sk.

സാമ്പാരായം S. Future. — സാ'യികം warlike.

സാമ്പ്രതം sāmbraδam S. = സമ്പ്രതി Now; in
this case VetC.

സാമ്പ്രാണി sāmbrāṇi T. M. C. (& താ —).
Benzoin, esp. മലാക്ക സാ. Styrax b. പറങ്കിസാ.
Olibanum, for തൈലം, ധൂപം etc.

സാമ്മുഖ്യം S. = സമ്മുഖത, f. i. സാ. എത്തുക to
meet V2.

സാമ്യം sāmyam S. 1. Equality = സമഭാവം,
equilibrium, indifference. 2. a parable, സാ
രസാ'ങ്ങൾകൊണ്ടു ഭൎത്സിച്ചു KR. with irony.
3. like സാ'ദ്വിജന്മാൎക്കു മറ്റൊന്നും ഇല്ല Bhr.

സാമ്യ്രാജ്യം S. (സമ്രാൾ). Imperial rule സാ. വ
ന്നു VetC.; fig. അങ്ങനേയുള്ളൊരു സാരസാ'വും
തുംഗാഭിലാഷം ലഭിച്ചാർ ഇരിവരും Nal. saw
all their wishes crowned.

സാംസാരികം S. (സംസാരം). Worldly.

സായം sāyam S. (end, √ സോ). Evening സ
രയൂതന്നിൽ സാ. സന്ധ്യയും ചെയ്തു KR.

സായങ്കാലം id., സായന്തനം vespertine. സാ
യാന്തരങ്ങളിൽ ഒരു ശ്ലോകം ഓതുവാൻ Nal.

സായാഹ്നം 6 Nā/?/iγa after അപരാഹ്ണം.

സായകം S. An arrow സായകപങ്ക്തികൾ AR.

സായിതു Ar. shāhid, A witness TR. = ശഹീതു.

സായുജ്യം S. Identification ലഭിച്ചു സാ. Bhr.
അച്യുചനോടു സ. പ്രാപിച്ചു AR. a mōkšam.
സാ'മുക്തി പുനൎജ്ജന്മഹീനമാം മുക്തി Chintar.
(see സാമീപ്യം).

സായ്പ് Ar. ṣāḥib, A lord, gentleman, also
സാഹെബവർ TR.

സാരം sāram S. (സര; L. sal, serum). 1. Juice,
sap, cream. 2. essence, substantial, best സാ.
അറിയുന്നവൻ സൎവ്വജ്ഞൻ prov.; സാരൻ an ex
cellent, wise, real man (in Cpds. ക്ഷമാസാരൻ
Brhmd. ready to pardon, സാരധൎമ്മിഷ്ഠൻ Nal.
really righteous). എന്നുള്ള സാ. പഠിപ്പിച്ചു Bhg.
idea, principle. സാരമായ കാൎയ്യത്തിൽ പരസ്പര
വിരോധം പറഞ്ഞു MR. on an important point.
സാരകഥകൾ ഉരചെയ്തു ChVr. & സാരമായൊ
രു കഥ VetC. ദിവ്യസാരങ്ങൾ PP. mysteries.

സാരഗ്രഹണംചെയ്ക to extract, compile. സാ
രംഗം S. variegated; a deer PT 2.

[ 1126 ]
സാരജ്ഞൻ S. wise, സാ. അല്ല ഭവാൻ Bhr.

സാരത S. = സാരം. 2. സാ. ചേരും ഗിരി
കൾ Bhr. chief mountains.

abstr. N. സാരത്വം excellency, സാ. ഉള്ളൊരു
കാകൻ PT2.

സാരബുദ്ധി acuteness, wit.

സാരമാക്ക to mind particularly. വൃത്താന്തം
സാ'ാതേ VetC. made nothing of it.

സാരവാൻ VetC. (substantial) clever, ingenu—
ous.

സാരസ്മൃതി gratitude, പശ്വാദികൾക്കു സാ.യി
ല്ല VetC.

സാരഹീനൻ a blockhead, bore.

സാരാംശം the essential part; pith.

സാരോപകാരം a great benefit. സാ. അറിഞ്ഞു
കൂടാ VetC. is not grateful.

സാരോപദേശം important teaching or advice.

സാരണ S. (സർ purging). Trianthema mono—
gyna. — സാരണി Pæderia foetida.

സാരഥി S. (സ, രഥ). A charioteer Bhr. — സാ
രത്ഥ്യം വഹിക്ക to drive. സാരത്ഥ്യവേലയും ആ
ചരിച്ചാൻ CG. കൃതസാരത്ഥ്യയായൊരു നീ KR.
(to a woman), fig. സാ. യായ ബുദ്ധി Bhg. —
also സാരഥിത്വം അതിവിസ്മയം Nal.

സാരമേയം S. (സരമ a bitch). A dog PT.

സാരസം S. (സരസ്സ്). 1. Belonging to a pond;
a lotus സാരസാക്ഷി VetC. (fem.); സാരസോ
ത്ഭവൻ Bhg. Brahma, സാരസാസനലോകം
പ്രാപിച്ചു AR. = ബ്രഹ്മലോകം. 2. a crane,
Ardea sibirica.; = വണ്ടാരങ്കോഴി No. loc.

സാരസ്യം S. (സരസം). 1. Sweetness, plea—
santness സ്ഥലത്തിന്റെ സാ. Arb. സാ'വാക്യ
ങ്ങൾ Bhg.; സാ'വാണി f. sweetly conversing.
സാ. ഇല്ല ഇന്നാരിക്ക് ഒട്ടും CG. 2. lascivious
intercourse നിന്നോടു സാ. ആടുകിൽ VetC.
അവനോടു സാ. ആടി PT.

സാരസ്സവെടി vu. A volley, see ശാരിശി.

സാരി sāri Te. C. Tu. (fr. ചാർ). Time, turn; a
man at chess B. — ഇടസാരി So. = ഇടചൊരുക.

സാരൂപ്യം S. (സരൂപ). Assimilation to God,
a bliss (see സാമീപ്യം).

സാൎത്ഥം sārtham S. (സ). A troop, caravan.

സാൎത്ഥവാഹൻ Nal. its leader. — hence prh.
Tdbh. ശാൎദ്ധയും എരുതും കൂട്ടി TR. (see ശാ—).

സാൎദ്രം S. (സ). Moist.

സാൎദ്ധം S. together.

സാൎപ്പശിരസ്സു S. (സർപ്പം). The dragon's head,
a certain inauspicious time (astrol.).

സാർവ്വത്രികം S. (സൎവത്ര). Belonging to all
places. Bhg.

സാൎവ്വഭൌമൻ S. Universal monarch സാ'
നാം സഗരൻ KR. — സാ'മത്വം തന്നേ ഭാവി
ച്ചാൽ വന്നുകൂടാ Bhr. സാ'ത്വം ഉണ്ടാക്കി SitVij.
universal monarchy.

സാൎവ്വവേദ്യൻ S. Conversant with all the
Vēdas.

സാലം sālam S. (ശാല). 1. A wall സാലനിമ്നയാം
പരിഖ KR. 2. സാലവൃക്ഷം Shorea robusta
KR. = മരാമരം.

സാലഗ്രാമം S. a kind of ammonite found in
the river ഗണ്ഡിക, emblem of Višṇu; also
സാളഗ്രാമം ശിവലിംഗം പൂജിക്കുന്നതിന്നു
TR. സാളഗ്രാമോപലങ്ങൾ കൊണ്ടലങ്കൃതയാ
യ ചക്രനദി Bhg.

സാലാമിസ്രി Ar. thalab—misri, Salep of
Misr or Egypt, Orchis mascula.

സാലോക്യം S. (സലോക). Dwelling with a
God, a bliss (see സാമീപ്യം).

സാല്വ, see ശാ —, A shawl. ശീലത്തരങ്ങളിൽ
പ്രസിദ്ധിയുള്ള സാ. MC. തലയിൽ കെട്ടിയ
സാലും TR.

സാല്വം S. (better ശാ —) N. pr. A country, Bhg.

സാവകാശം S. (സ). Leisurely; opportunity.
സാവജ്ഞം (ജ്ഞാ) Bhr. disdainfully.

സാവധാനം S. (സ). 1. Circumspectly സാ.
പുറപ്പെട്ടു Nal., gen. സാ'ത്തോടു തേർനടത്തുക
KR. മൌൎയ്യനെ കാത്തുകൊണ്ടു സാ'ത്തോടിരു
ന്നു Mud. wary. 2. attention സാ'മനസ്സോടേ
കേൾക്ക. 3. quiet നമ്മുടെ ശരീരം സാ'ത്തോ
ടേ പാൎക്കേണ്ടതാകുന്നു TR. for പുല's sake keep
quiet. രാജ്യത്തു സാ. ആകയില്ല, നാട്ടിൽ സാ'
മായി നില്ക്ക, ഡീപ്പു ഇങ്കിരിയസ്സുമായി സാ. ആ
ക്കി TR. peace. — adj. സാവധാനൻ deliberate.

സാവധാനത S. id., സാ. വേണം സംഗരം ഉ
ണ്ടായ്വരും PT. be on your guard. — സാ'ത്വം

[ 1127 ]
കൂടാത PT. unwary. സേവകജനത്തിന്റെ
ദുഃഖത്തെ കളവാനായി സാ'ത്വം തന്നേ ഭൂ
ഷണം മഹാത്മനാം VilvP. care.

സാവധാരണം (കണ്ടുനിന്നാർ KR.) attentively.

സാവനം sāvanam S. (സു). A month of 30
days, യുഗതിഥിയും യുഗസാവനവും Gan.

സാവശേഷത S. (സ). Leaving a remainder
എന്നുടെ ഭാഗ്യങ്ങൾക്കു സാ. ചെറ്റുമില്ല Nal.

സാവിത്രി S. (സവിതാ). The verse Gāyatri.

സാവേശം S. (സ). Absorbed സാ. ചിന്തിച്ചു
Mud.

സാശൻ longing PT.

സാഷ്ടാംഗം and സാഷ്ടാംഗനമസ്കാരം prostra—
tion with 8 members.

സാഹചൎയ്യം ചെയ്ക KR. To assist at a sacrifice.

സാഹത്ത് Ar. sā'at, Hour, Mpl.

സാഹസം sāhasam S. (സഹസ്സ്). 1. Vio—
lence, rashness. പ്രഥമസാ. misdemeanour, മ
ദ്ധ്യമ, ഉത്തമസാ., പിടിച്ചുപറി മുതലായ സാ.
VyM. felony, heinous crime. നീ ഓടിപ്പോന്ന
ത എത്രയും സാ. PT. offence. ദ്യൂതസാ. ത്യജി
ക്കേണം Nal. സാ. വേണ്ട no force to be used!
എന്തിതെൻ പൈതലേ നിന്നുടെ സാ. CG.
pranks. 2. resoluteness സാ. നിമിത്തം പ്ര
സാദിച്ചു Arb. കാണേണം എന്നുള്ള സാ. ഉണ്ടെ
ങ്കിൽ CG. ardour. സാ. എന്നരുൾ ചെയ്തു വി
രിഞ്ചനും Bhg. bravo!

സാഹസക്കാരൻ violent, hasty, resolute, la—
borious.

സാഹസഹാരികൾ Mud. rash persons.

abstr. N. സാഹസത്വം rashness, ഒന്നിനും സാ.
നന്നല്ല Sk.

സാഹപ്പെടുക to exert oneself, try & ven—
ture all പലവിധം സാ'ടും Bhg. (in battle).

സാഹസി violent, rash സാ. കൾ സാക്ഷിക്ക
രുതു VyM.

സാഹസ്രം S. (സഹസ്ര). A body of 1000.

സാഹായ്യം S (സഹായം). Assistance ഞങ്ങൾ
കൂട സാ. ചെയ്യാം KR. സാ. ഒക്കയും ചെയ്യുന്ന
തുണ്ടു ഞാൻ Bhg.

സാഹിത്യം S. (സഹിത). 1. Society. സാഹിത്യ
കേളിക്കിന്നാധിക്യം CG. it's time for hearing.

2. joining words in rhythm & metre, സംഗീത
സാഹിത്യസാമുദ്രികാദിയും Nal.

സാള loc. = താളം, f. i. സാളവരുമ്പോൾ prov.

സാളഗ്രാമം, see under സാല.

സിംഹം simham S. (East African: simba).
1. Lion, Tdbh. ചിങ്ങം 360., സിങ്ങത്താൻ V1.
നാമശാലിയാം സിംഹത്താൻ PT., f. സിംഹി,
സിംഹിക Sk. 2. royal, pre—eminent.

സിംഹനാദം a lion's roar, war—cry.

സിംഹപ്പല്ലു a tusk, long tooth V1.

സിംഹമുഖം N. pr. a കോട്ടപ്പടി of Kōlatiri.

സിംഹയാന f. riding on a lion (Durga); സിം
ഹശാമി, സിംഹസ്കന്ധൻ KR. id. m.

സിംഹളം (ചിങ്ങളം, 360. Pāli സീഹളം, T.
ൟഴം 121). Ceylon സിംഹളർ, സിങ്കളർ
the Singalese.

സിംഹാസനം a throne ദിവ്യസി. പുക്കു Bhr.
സി'സ്ഥൻ KR. സി'രോഹണകാലം TrP.

സിക്ത siγaδa S. Sand; സിക്തിലം = മണപ്പുറം.

സിക്ക P. sikkah A coin. സിക്കഉറുപ്പിക a
current Rupee.

സിക്തം siktam S. (p. p. of സിച്). Sprinkled
നൈകൊണ്ടു സി'മായുളെളാരു തീ CG.

സിക്ഥം S. wax.

സിതം siδam S. White.

സിത white sugar സി. ചേൎത്തു (with പഞ്ച
സാര) Nid. എല്ലാ സിതകളും GP. ഫലമധു
സിതാദിയും Mud. (to a parrot).

സിതശ്രൂകം S. barley.

സിദ്ധം siddham S. (part. pass. of സിധ് =
സാധ്) 1. Achieved, effected കേൾക്കുന്നോൎക്കു
മുക്തി സി. Bhg. അപ്രകാരം തന്നെ സി. ആ
ക്കി PT. സുഹൃല്ലാഭതന്ത്രം സി. സമസ്തം PT.
ends herewith. 2. determined സൎവിവശാസ്ത്ര
ത്തിലും സി. Si Pu. എന്നു ശാസ്ത്രസി. PP. deci–
sion. സി. വരുത്തുക to prove. 3. approved.
എന്നു സി. it is acknowledged. നീചത്വം മമ
ജാതിക്കുണ്ട് എന്നു സി'മല്ലോ Mud. ചൊല്ലി
യാൽ സി'മല്ലായ്കയല്ലീ എന്നു സംശയിച്ചു Bhr.
ഏതുമേ സി'മല്ലാഞ്ഞു Bhr. credited, believed.

സിദ്ധക്ഷേത്രം (3) a celebrated temple. Brhmd.

[ 1128 ]
സിദ്ധദീപിക (1) N. pr. a Vedantieal treatise
SidD.

സിദ്ധൻ (1) accomplished, perfected, one
having attained his purposes. കൊടുത്തു
സി'നായാൻ KR. happy. സി'നല്ലാത ബാ
ലൻ എത്രതാൻ പിഴക്കിലും അമ്മ ക്ഷമിക്കും
KR. a minor, not responsible — (2) firm,
inspired, V1. — (3) deified being or demi—
god; (see സാദ്ധ്യൻ).

സിദ്ധയോഗി AR. an accomplished ascetic.

സിദ്ധരൂപം (1. 2) a Sanscrit grammar.

സിദ്ധാന്തം 1. Established truth, system
വേദാന്തസി. എല്ലാം അറിഞ്ഞവൻ Nal.; സൂൎയ്യ
സി. a solar system, laid down in Bhāskara's
സിദ്ധാന്തശിരോമണി; a whole plan തന്നുടെ
സി. എല്ലാം അരുൾചെയ്തു AR. aim. ഇതിന്റെ
സി. പറയുന്നു (huntg.) explain. ചില സി.പി
ടിച്ചു ഏറ്റങ്ങൾ ചെയ്യുന്നു, ഓരോരോ സി'ത്തി
ന്നു ആയുധക്കാരെ പിടിച്ചുകെട്ടി TR. on differ—
ent pretexts, with some ulterior views. 2. firm
conviction, persistency. സി. വിടാത്ത head
strong V2. സി'ത്തോടേ മുട്ടിച്ചു TR. insisted on.
3. (mod.) deep grudge അവർ തമ്പുരാനുമായി
സി'മായി Ti. അധികാരിയും N. നും തമ്മിൽ
സി. ഉണ്ടു, ഞാനുമായുള്ള സി. നിമിത്തം MR.
spite against me. സി'ങ്ങൾ പറക TR. insinu—
ations, calumnies. — vu. ചിത്താന്തം & — ാന്തരം.

സിദ്ധാന്തി 1. an astronomer. 2. positive,
firmly resolved. 3. obstinate, bearing
grudge V2.

denV. സിദ്ധാന്തിക്ക 1. to be determined,
urgent. 2. to grudge, hate. അവൻ രാ
ജാവുമായി സി'ച്ചു ഇടഞ്ഞു പോയി Ti.
quarrelled, vu.

സിദ്ധാൎത്ഥം successful.

സിദ്ധി 1. Accomplishment ഐഹികപാര
ത്രികസി. ഉണ്ടാം VilvP. തന്നുടെ സി. കാലം
വരുവോളം GnP. bliss, death. സി. പ്പെട്ടു
Mud., സി. കൂടി Arb. died. സി.പൂകിക്ക PT.
to kill. കാൎയ്യസി. prosperity, success. രണ
ത്തിൽ സി. ഉണ്ടെന്നുരത്തു കൂടാ KR. victory.
2. obtaining. വിശ്വാസസിദ്ധയേ AR. in order

to be believed. സി. ത്രയം KR. the three per—
fections. തങ്ങളെ പോന്നു വന്ന യോഗസിദ്ധി
കൾ Bhg. = അഷ്ടൈശ്വൎയ്യങ്ങൾ;അഷ്ടാദശസി.
കൾ of Yōgis, but 8 are chief. Bhg. (അണിമ,
മഹിമ, ലഘിമ, ഗരിമ, ഗുണപ്രാകാശ്യം, ൟ
ശിത്വം, വശിത്വം, പ്രാപ്തി). 3. = സിദ്ധാന്തം
2 conviction സ്വായത്തസി. സചിവായത്തസി.
യെന്നും നായകന്മാരെന്നുമുഭയായത്തസി. യെ
ന്നും PT3. (Mud 5. സ്വായസി.) ആയത്തം 84.

denV. സിദ്ധിക്ക = സാധിക്ക 1. v. a. to ac—
complish, കാമ്യാൎത്ഥങ്ങളെ സൎവ്വരും സി'ക്കു
ന്നു Bhg. to obtain. ഭൂപാലനെ സി'ച്ചാൾ,
മോക്ഷത്തെ സി. Bhr. to gain; to effect,
find in math. = വരുത്തുക. 2. v. n. to be
obtained, to result കേൾക്കുന്നവർക്കു സമൃദ്ധി
സി'ക്കും Nal. അവനു നരകം സി'ച്ചു Arb.
സ്ഥലം എനിക്കു സി'ച്ചു MR. അവനു കാൎയ്യം
സി'ക്കും VyM. he will gain the suit. വാദ
ത്തിന്നു ബലം സി. the plea gains strength.
ഈ അപേക്ഷ വ്യവഹാരത്താൽ സി'ക്കുന്നതു
MR. is fulfilled.

CV. സിദ്ധിപ്പിക്ക to make to obtain. മുക്തിയെ
സി'ച്ചു KR. granted.

സിദ്ധൌഷധം (3) an approved medicine സു
ഖമേറും സി'ങ്ങൾ KR. സി. കൊണ്ടു രക്ഷിച്ചു
AR. സി. പ്രയോഗിക്ക Nid. = കൈകണ്ട മ
രുന്നു.

സിധ്മം sidhmam S. Scab, leprosy.

സിനീവാലി S. The real day of new moon.

സിന്ദൂരം sind/?/ūram 1. Red lead, vermilion.
ചീനസി. minium. 2. any mineral prepar—
ation; സിന്ദൂരിക്ക to make such. — സിന്ദൂര
പ്പൊടി powder for painting the forehead. ഒരു
സി. വിഷമിശ്രമായികൊണ്ടു വന്നു Mud.

സിന്ധു sindhu S. (സ്യന്ദ?) 1. The Indus,
Sindh, സി. വാരം a Sindh horse. 2. the
ocean, ജ്ഞാനദയാസിന്ധു fig. 3. a river f.
വിസ്തൃതയായ സി. KR.

സിന്ധുരം S. an elephant സിന്ധുരവരനിരപന്തി KR.

സിപ്പായി, സിഫാസി, see ശി —.

സിബന്തി P. sih—bandī, A militia man, peon.
സി. ക്കണക്കു TR.

[ 1129 ]
സിര sira S. A tubular vessel, artery, nerve,
tendon സന്ധിസിരാരോഗം Nid. ൪൦ മുളം ഉള്ള
സിരയാൽ അംഗം എങ്ങും ബദ്ധനായി VCh.
navel—string.

സിൎക്ക P. sirkā & ചുറുക്ക vu. 374, Vinegar.

സിലീന്ധ്രം & സിളീ —, see ശിലീന്ധ്രം. A
mushroom.

സിലുവ Syr. ṣlībo, A cross. കൊടിയും സി.
യും എടുക്ക Nasr. (for processions).

സിസൃക്ഷ S. (des. of സൃജ്). Desire to create.

സിഹ്ലം S. Incense, കുന്തുരുക്കം.

സീത sīδa S. 1. A furrow ചാൽ. 2. N. pr. Sīta
KR. സീതാവിജയം N. pr. a poem SitVij.

സീത്യം S. ploughed; corn.

സീൽകാരം = ശൂൽകാരം shivering.

സീമ sīma & സീമാവു (S. സീമൻ fr. സിവ്
to sew). 1. Limit, border. സീമാലേഖ്യം VyM.
a document about the boundaries. സീമയറ്റുള്ള
രാജ്യം പാലിച്ചു KR. സീമയില്ലാത്ത സുഖം vu.
സീമാവിഹീനമാം സൌന്ദൎയ്യം Nal. unbound—
ed. സീമയില്ലാത്തവൻ immoderate, immodest.
2. margin = അരുകു, f. i. പൎയ്യങ്കസീമനി ഇരു
ത്തി Mud. near his bed. 3. land സൎക്കാർ
ശീമയിൽ അതിക്രമം കാണിക്കുന്നു TR. Compan—
y's territory, (see ശീമ).

സീമന്തം S. 1. parting the hair on the head.
പൂമരങ്ങൾക്കു നീസീ. KR. a crown or first
of trees. 2. a ceremony in the 4th month
of the first pregnancy KU. സീ'പുംസവനാ
ദി ക്രിയകൾ AR., therefore: ഏറക്കാലമായി
മൃതിപ്പെട്ടു പോയിരിക്കുന്ന ഒരു സീമന്തപു
ത്രൻ ജീവനോടു കൂടി വന്നു — — പെറ്റ മാ
താവിന്നു അറിവു കൂട്ടിയാൽ (epist.) = കടി
ഞ്ഞൂൽ the first—born.

സീമന്തിനി S. a fine woman സീ'നീമണേ Nal.

സീയോതി (loc). Young ferns used as orna—
ments (ശ്രീ?, C. സീ fresh, sweet?).

സീരം sīram S. A plough സീത സീരാഗ്രലബ്ധ
യായി Bhg. സീ. കൊണ്ടൂന്നി വലിച്ചു തുടങ്ങി
മന്ദിരത്തേ CG. said of Balarāma, called സീര
പാണി, or സീരി.

സീവനം S. (സിവ്). Sewing = സ്യൂതി.

സീവിൽ E. civil സീ. വ്യവഹാരം, സീ. വ്യവ
ഹരിക്ക MR. സീ. കോടതി vu.

സീസം sīsam S. Lead, ൦രംയം 119.; vu. സീ.
പിടിച്ചവൻ, സീസക്കാരൻ a blockhead.

സു su S. (G, 'ey, fr. വസു). Well, good; very
(opp. ദുർ).

സുകരം S. easy, practicable.

സുകൎമ്മാവു S. one doing സുകൎമ്മം,(=
സൽകൎമ്മം).

സുകുമാരൻ S. a nice youngster, Mud., സു — രി f.

സുകൃതം S. 1. A good action സു. ചെയ്തു
മേലേപെട്ടു പോയവർ GnP. 2. merit ജനിച്ചന്നു
തുടങ്ങി ഉണ്ടായ സു. നശിക്കും VyM. സു. ഒടുങ്ങി
AR. 3. luck ഇന്നു സു. നശിച്ചിതു മാമകം AR.
(the result of പുണ്യം). സു. ഉണ്ടാകാതേ രോ
ഗാദ്യലോസരങ്ങൾ വരും vu. അവനുടെ സു.
എളുതല്ല Nal. he is very fortunate. 4. it is
advisable പട ഏറ്റു കൊൾക സു. ChVr. = നല്ലു.

സുകൃതി S. 1. = സുകൃതം. 2. = സുകൃതൻ
virtuous & fortunate; fem. സുകൃതിനി
CC. a happy woman, "doing well".

സുകേശി S. fine—haired; f. — നി.

സുഖം S. 1. Happiness, പുത്രനുണ്ടാകുമ്പോ
ഴുളെളാരു സു. പോലേ Bhg. (the highest joy).
2. pleasure മനസ്സിന്നു വളരേ സു. ആകയും
ചെയ്തു TR. was very gratifying. അതു സു.
ഏറും Bhr. is more pleasant. 3. health, ease,
comfort സുഖമല്ലീ ചൊല്വിൻ Bhr. വായും കയ്യും
സു. ഭവാൻ TP. washed after meal. സുഖമാ
യിരിക്ക to be well. 4. adv. happily, at ease
വാഴ്ക സു KR., also സുഖേന;ഞായം
സൊകം പറഞ്ഞു TP.

സുഖകരം S. affording pleasure.

സുഖകഷ്ടങ്ങൾ = ഗുണദോഷം news നമ്മുടെ
സു. എഴുതി, ഇവിടത്തേ സു TR.

സുഖക്കേടു unhappiness, uneasiness, illness,
trouble.

സുഖഗതി a happy exit.

സുഖതരം S. (Comp.) most pleasantly സു.
രമിക്കാം VetC.

സുഖദം S. giving pleasure. സു. നമ്മുടെ കാൎയ്യം
CrArj. prospers.

സുഖദുഃഖം S. pleasure and pain.

[ 1130 ]
സുഖഭോഗം enjoying pleasure or comfort. സു
ഖഭോഗി m.

സുഖമയം S. full of happiness.

സുഖമേ adv. (4) happily സു. വസിക്ക Bhr.
സു. ഇരിക്കുന്നു TR. comfortably.

സുഖവിരോധം interruption of ease. നാട്ടിൽ
സു. TR. breach of peace.

സുഖവൃത്തി state of ease.

സുഖശരീരി of good constitution, അവൾ സു.

സുഖസന്തോഷാതിശയങ്ങൾക്ക് എഴുതി TR.
about your health (hon.).

സുഖസ്വരൂപം S. full of pleasure.

സുഖാപഹം S. fatal to comfort, സംഗമം സു. SiPu.

സുഖി S. happy, easy. സ്ത്രീ —, ഭോജന —, നി
ദ്രാസുഖി VetC. delighting in women etc.

denV. സുഖിക്ക to be well, happy; to enjoy
one's self.

CV. ഇരുത്തി സുഖിപ്പിച്ചു PT. യമൻ സ്വ
ൎണ്ണാലയേ സുഖിപ്പിക്കുന്നു UR.

സുഖിയൻ 1. happy, ശ്രീമാൻ സുഖിയൻ prov.
= സുഖി, സുഖിതൻ. 2. a sweetmeat.

സുഖേന Instr. (= 4.), സു. ഇരുത്തി Bhg. com—
fortably.

സുഖോദയം S. causing pleasure. Bhg.

(സു): സുഗതവാക്യം a proverb.

സുഗതി S. 1. good progress. മതിസു. VetC.
cleverness. 2. nicely walking f. സു.യുടെ
വചനം VetC.

സുഗന്ധം S. fragrance; fragrant (also സുഗ
ന്ധി, — ധിതം). സുഗന്ധവൎഗ്ഗം spices.

സുഗമം S. accessible, easy.

സുഗാത്രം of fine form.

സുഗോത്രം of good race.

സുഗ്രഹൻ, f. i. ഭൂപാലന്മാർ ഒട്ടും സ്'ന്മാരല്ല PT1.
not easily dealt with or fathomed.

സുഗ്രീവൻ S. with a fine neck, N. pr.

സുചരിത്ര f. well behaved; സു.൦ a fine histo—
ry, Bhg.

സുചേലം S. silk cloth. ChS.

സുജനം S. good, virtuous. തവസുജന്മത CC.
thy nobility.

സുതൻ suδaǹ S. (p. p. of സു). Born; a son.

സുത a daughter; esp. in horoscopes രാമന്റെ
സു. മന്നൻ etc. — സുതി, f. സുതിനി having a
child.

(സു): സുതരാം S. better, adv. easily.

സുത്രാമൻ S. (ത്രാ) Indra, സ്'മാദികൾ AR.
the Gods.

സുദതി S. having fine teeth f. VetC. (KR. Sīta).

സുദന്താദി Rh. Melilotus Ind. (?)

സുദൎശനം S. good looking; clearness സു'വും
വന്നു പേടിച്ചു മണ്ടി ഇരിട്ടശേഷം SG.

സുദാമൻ S. a cloud.

സുദിനം S. a fine day.

സുദുൎല്ലഭം S. almost unattainable, most rare.

സുദുഷ്കരം S. most difficult KR.

സുധ S. 1. nectar. സുധാകരൻ, സുധാംശു the
moon. 2. a mortar KR.

സുധൎമ്മ S. the council of the Gods സു. യിൽ
വാഴുന്ന മൎത്യനു മൃത്യുഭയാധികൾ ഇല്ല Bhg.

സുധീ S. intelligent, a teacher.

സുനിശ്ചിതം S. most certainly.

സുനിദ്ര sound sleep.

സുനീതി good manners.

സുന്ദരം S. handsome ചാരുസു'നായ ചന്ദ്രൻ
Nal. സുന്ദരസുന്ദരമുഖം KR.; സുന്ദരി f. also
സുന്ദരാംഗി.

സുന്നത്ത് Ar. sunnat, Observance, tradi—
tion; circumcision. സു. കല്യാണം.

സുന്നാമക്കി Ar. sunā (from Mecca), Cassia—
senna.

സുന്നി Ar. sunnī, an orthodox Muhammedan
സുൽത്താന്റെ ഒന്നിച്ചു നല്ല സു. യായ യജ
മാനന്മാർ Ti.

(സു): സുപാത്രം S. a fit or worthy person.

സുപുത്രൻ S. a good son.

സുപ് sup S. abbreviation of സുബന്തം chap—
ter of noun. സുപ്തിങന്താദി സൂത്രങ്ങൾ Bhr 1.
rules about Nouns & Verbs (gramm.)

സുപ്തം suptam S. (part. pass. of സ്വപ്).
Slept, sleeping സു'നായുള്ള CG. സുപ്തജനാവ
ബോധൻ AR. the sun. സു. ചെയ്തു Sk. slept.

സുപ്തി S. sleep സു. തുടങ്ങിനാൻ ChVr. slept.
അവനു സു. ഭവിക്ക KR. may he sleep or
die! സുപ്ത്യസ്ത്രശക്ത്യാസുപ്തരായ്വീണു Bhr.

[ 1131 ]
(സു): സുപ്രകാശം S. intense light, കനത്ത സു.
പോൽ അഖിലവും നിറഞ്ഞ ജ്ഞാനം SidD.

സുപ്രതീകൻ of fine face സു'ന്മാരായ ഭൃത്യർ
VCh., ശിഥിലമായ്വരും സു'ൻ എങ്കിലും VCh.
N. pr. the elephant of the NE. quarter.

സുപ്രധാനൻ most influential. അപ്രധാനൻ
സു'നായ്വരും, സു'ത്വം PT1.

സുപ്രയുക്തം well managed.

സുപ്രലാപം elegant conversation, eloquence.

സുപ്രസന്നൻ most gracious സേവിക്കുന്നവൎക്കു
സു'നാം ദേവൻ Si Pu. സുപ്രസന്നാത്മാ ഗ
മിച്ചു Nal. highly pleased. — വിപ്രരെ ഭുജി
പ്പിച്ചു സുപ്രസാദം വരുത്തി Si Pu.

സുപ്രാപ്യം easily obtained.

സുബേദാർ P. ṣūbah—dār "Holding a pro—
vince"; a governor, captain കാവൽ ഇരിക്കു
ന്നസു. TR.

സുബൈ Ar. ṣubaḥ, Dawn; the morning
prayer, സു.ക്കു = രാവിലേ.

(സു) സുബോധം S. perfect consciousness, sober—
ness, clear head സു'വും കൎമ്മവശാൽ ത്യജിച്ചി
തോ Nal. സു. കെട്ടു delirious.

സുബ്രഹ്മണ്യൻ S. the God of war, hence N. pr.
സുബ്ബരായൻ, സുബ്ബു, ശുപ്പു, (ചുപ്രൻ,തുപ്രൻ
Palg. vu) etc. — സുബ്രഹ്മണ്യപുരി the
famous hill—temple KM.

സുഭഗം S. fortunate, amiable. സുഭഗ a be—
loved wife. — എന്നോളം സുഭഗത ഇല്ല മ
റെറാരുത്തിക്കു CC. happiness.

സുഭദ്രം S. propitious.

സുഭാഷിതം S. well spoken. ഇത്ഥം അഗസ്ത്യ സു.
കേട്ടു SitVij. advice. ചൊല്ലുവൻ നല്ല സു.
വിവേകരത്നം ViR. doctrine. യോഗീശ്വര
ന്മാർ തങ്ങളിൽ സു'ങ്ങളെ പിശകുന്നു KU.
നിന്നോടുണ്ടോ വല്ല സു. KR. can one speak
with thee?. — a witty word V2.

സുഭിക്ഷം S. plenty, comfort. സുഭിക്ഷദം ദേശം
AR. cheap, rich.

സുഭ്രു S. having fine brows CG.

സുമം S. a flower (സു = സവനം), കുസുമം.

സുമംഗലം S. most auspicious.

സുമതി S. 1. kindness. 2. well disposed സു.
കൾ ഇണങ്ങും കുമതികൾ പിണങ്ങും ChVr.

സുമദ്ധ്യമ S. having a fine waist. f. Nal.

സുമനം handsome; സുമനസ്സുകൾ Gods (angels
PP.)

സുമാനുഷൻ S. a noble man. Nal.

സുമാറു P. šumār, Calculation, estimate; about,
average സു. ൧൦൦൦ ഉറുപ്പിക, സുമാറായിട്ട് ഒരു
കണക്ക എഴുതി TR. & സു. കണക്കു vu. a
rough guess = കണ്മതിപ്പു.

(സു) സുമിതി S. exact knowledge സുമിത്യാദി Nal.

സുമിത്ര S. a wife of Dašaratha, Laxmaṇa's
mother AR.

സുമുഖൻ S. handsome, pleasant സു'നായി നട
ക്ക opp. കപിതൻ KR. — f. സുമുഖി. — രക്ത
പ്രസാദമുള്ള സുമുഖത VetC. a face light—
ed up.

സുമുഹൂൎത്തം S. auspicious time. Bhg.

സുമൃഷ്ടം S. exquisitely സു'മായി ഭുജിച്ചു, സു'
മായന്നം കൊടുത്തു KR.

സുംഭൻ, see ശുംഭൻ CG.

സുയോധനൻ Bhr. the original name of Dur—
yōdhana.

സുര sura S. (സ്വർ, G. selas). Spirituous liquor,
wine സുരാപാനം.

സുരൻ heavenly, God. സുരകുലം,— ഗണം Gods.
സുരലോകം വാണിരിപ്പാറാക്കുവാൻ KR. kill.
— സുരപതി, സുരേശൻ Indra.— സുരേശത്വം
the rule over the Gods, desired by ascetics
etc. Nal. — സുരേശലോകം CC. heaven.
സുരാസുരന്മാരാലും കൊല്ലപ്പെടാ Tantr. —
സുരവാഹിനി the milky way AR. സു'നീ
പതി Siva. etc.

(സു) സുരംഗം, see സുരുംഗ.

സുരതം S. playful; copulation ദൎപ്പണങ്ങളാൽ
ചമെച്ചിരിക്കുന്ന സുരതമന്ദിരം KR. വദന
സു. ചെയ്യിക്ക Bhg. സുരതരസമാടി VetC.

സുരഭി S. 1. fragrant; a perfume; fragrancy
അഗരുചന്ദനാദി സു. കാഷ്ഠത്താൽ ചിത ച
മെച്ചു KR. 2. charming cry. സു. ഉര ചെയ്താൾ
Bhg. (N. pr. a cow) — സുരഭിതം perfumed.

സുരസം S. well flavoured.

സുരാപാനം S. (സുര). Drinking spirits. Bhr.
സുരാലയം = സുരലോകം; സുരാരി = അസുരൻ.

[ 1132 ]
സുരുംഗ S. (Gr. syringe, if not തുരക്ക). A
mine സു. യും തീൎത്തു Mud., ചുരുങ്കം V1.

സുരൂപൻ & പി S. (സു). Handsome; f. സു
രൂപി & — പിണി Bhg.

സുരേശൻ S., see സുര.

സുൎമ്മ P. surma, Collyrium കണ്മഷി.

സുലഭം S. (സു). Easy to be got, feasible.

സുലളിതം charming. — സുലക്ഷണം comely.

സുലോചനം S. spectacles.

സുൽത്താൻ Ar. sulṭān, King സു. പക്കീറാ
യാലും prov.

സുവ (?) The capstan of a ship.

(സു): സുവദന S. f. handsome. ChVr. (Voc.
സു'നേ).

സുവൎണ്ണം S. of good caste or colour, gold
സു'സ്തേയി AR.

സുവഹം S. patient; easy to be borne.

സുവാൎത്ത S. good news പറയുന്നു സു. കൾ Genov.

സുവിനീതം S. well trained, very modest.

സുവിശേഷം S. the Gospel V1.; സു'കൻ an
Evangelist.

സുവ്രതൻ S. strictly virtuous. f. സുവ്രതകൾ
Bhr.; also സുവ്രതികൾ m. pl. keeping vows.

സുശാസിതം well govern—
ed; സുശാസ്യം governable.

സുശീലൻ S. good—natured, തന്റെ സുശീലയാ
കുന്ന ഹോമധേനുവെ വിളിച്ചു KU.

സുശ്ലിഷ്ടം S. well connected, as a plan പ്ര
യോഗം Mud.

സുശ്രീമാൻ S. glorious, beautiful. Brhmd.

സുഷമം S. All equal; അളകസുഷമ AR., ത
നുസുഷമത Nal. beauty.

സുഷിരം S. (ശൂഷ്) The hole of a snake, ant,
etc. PT.; ദന്തസു. a. med.

സുഷീമം S. (ശീ). Cold, pleasant.

സുഷുപ്തൻ S. (സുപ്ത) fast asleep. സുഷുപ്തി,
— പ്ത്യവസ്ഥ profound sleep, insensibility
KeiN. സുഷുപ്തിയിങ്കലേ ദേഹത്തിന്നു കാര
ണദേഹം എന്നു പേർ AdwS.

സുഷുമ്ണ S. an artery. സു. ാദികൾ V1. the
veins, arteries.

സുഷ്ഠു S. (സ്ഥാ) excellent, very well അവനു

സു. വായുള്ളതിരിക്കയില്ല KR. — സുഷ്ഠുത്വം
excellence. സൌഖ്യ സു. അവൾക്കേറും VetC.

സുസന്നദ്ധൻ S. quite ready സു'ന്മാരായ പട
യാളികൾ KR.

സുസഹം easily borne.

സുസേവിതൻ well served.

സുസ്ഥം S. healthy, happy. — സുസ്ഥത weal.

സുസ്ഥലം a good place ഈ സ്ഥലം നിങ്ങൾക്കി
രിപ്പാൻ സു. KR. [ചിത്തം KR.

സുസ്ഥിതം S. settled, അവങ്കൽ സു. ഇവൾ

സുസ്ഥിരം S. lasting ഹരീപദം സു. AR.

സുസ്വപ്നം S. a good dream.

സുഹിതം S. fit, proper, satisfied.

സുഹൃൽ S. friend, സുഹൃത്തോടു ചോദിച്ചു PT1.

സുഹൃദറുകുല Mud 7. സുഹൃന്മരണം Mud 8.;
pl. സുഹൃത്തുക്കൾ; സുഹൃൽഭേദം separation
of friends. സുഹൃല്ലാഭം PT. gaining friends
(2nd Tantra).

സുഹൃദയൻ S. good—hearted.

സൂകരം sūγaram S. (L. sus). A hog, pig സ്വ
കാൎയ്യം തിന്നാൽ സൂ. prov.

സൂകരാൎദ്ധം = ½ വെള്ളിപ്പണം (loc). കണ്ണിക്ക
ടുത്ത തല പൊട്ടി വന്നാൽ എണ്ണിക്കൊടു ക്ക
കുഴി ഒന്നിന്നു സൂ. (Chir.).

സൂക്തി S. (സു). Kind or fine speech സൂ. സം
ഭാവനം ചെയ്തു പോയി Si Pu. took farewell.
സൂ. വാക്യങ്ങൾകൊണ്ടു സ്തുതിക്ക Bhg. സൂ. ബ
ന്ധങ്ങൾ Nal. — സൂക്തം S. id. Bhr.

സൂക്ഷം sūkšam Tdbh. (സൂക്ഷ്മം). 1. Minute;
exact, accurate വൎത്തമാനങ്ങളുടെ സൂ. അറി
ഞ്ഞു, സൂ. പോലേ അറിക, വന്നതിന്റെ സൂ.
അറിഞ്ഞു (by secret intelligence). സൂ'മായി
കേട്ട വൎത്തമാനം TR. സൂ'യുക്തിvu. = ബുദ്ധി
കൂൎമ്മത. 2. subtle സൂ. അന്തരാത്മകം VCh.
God indwelling (not grossly). 3. care.

denV. സൂക്ഷിക്ക 1. To look attentively,
minutely അവളെ സൂ'ച്ചു കണ്ടു Nal. പിന്നെയും
പിന്നെയും സൂ'ച്ച നേരത്തു Mud. to gaze, exa—
mine. സൂ'ച്ചു നോക്കി. 2. to watch, beware
വളരേ നാം സൂ'ച്ചിരിക്കേണം Mud. cautious.
സൂ'ച്ചു കൊൾക CG.എന്റെ കൊത്തു സൂ'ച്ചോ
prov. നന്ദനനെ സൂ. CG. to watch over. 3. to

[ 1133 ]
take care of, keep, lay up പാൽ സൂ'ച്ചു വെച്ചാ
യല്ലീ CG. നിധി സൂ., കോപ്പുകളെ പുരയിൽ സൂ
TR. ആനയെ കെട്ടി സൂ'ക്കാതേ MR. tied, but
not carefully enough.

CV. സഭയിൽ വെച്ചു സൂക്ഷിപ്പിക്കേണം
VyM. have it deposited, secure.

സൂക്ഷ്മം S. (സൂചി ?). 1. Minute, subtle, fine.
ഒട്ടു പോൾ നോക്കിനാർ സൂ'മായി CG. eyed.
(പ്രയോഗം) സൂ. എന്നാകിലും പറ്റുകയില്ല Mud.
crafty. അവസ്ഥയുടെ സൂക്ഷമസ്ഥിതി അറിവാൻ
MR. (opp. സ്ഥൂലം). 2. exactness, precise.
അതിന്റെ സൂ. the bottom of the matter.
കുടയുടെ സൂ. പിടിച്ചു Ti. aimed at the prince's
umbrella. ഏതി പ്രകാരം എന്നു സൂ.വരുത്തി
MR. ascertained. 3. (mod.) care, attention
സൂ'മായി നോക്കി jud. — സൂക്ഷ്മക്കുറവു MR.,
— ക്കേടു carelessness.

സൂക്ഷ്മത S. minuteness, accuracy. (സൂ. പോ
രായ്കിൽ Gan. in fractions).

സൂക്ഷ്മദൃഷ്ടി sharp—sightedness.

സൂക്ഷ്മബുദ്ധി sagacity, refined mind.

സൂക്ഷ്മദേഹം a subtile body, (imagined as
middle between സ്ഥൂല — & കാരണദേഹം).

സൂചകം sūǰaγam S. Pointing out, hinting
at. സമ്പൽ സൂ'മായ നിമിത്തം CG. promising
omen. സൂചകവാക്കു V1. satirical, witty.

സൂചകൻ S. a spy, informer സൂ'ന്മാർ കേൾക്ക PT.

സൂചന S. intimating by signs, hinting. സൂ.ാ
ഗ്രന്ഥം = സൂത്രം a grammar, dictionary.
സൂ. യുള്ള keen, expert.

സൂചി S. (സിവ്, Tdbh. തൂശി). 1. A needle
കാതറ്റ സൂ. യും കൂട വരാ, സൂ. പോയ വഴിക്കേ
നൂലും പോകും prov. സൂ. മുനകൊണ്ടു കുത്തുവാ
നുള്ള നിലം കൊടുക്കുന്നില്ല Bhr. not yield an
inch. സൂ. ക്കുഴ a needle's eye. 2. an iron
style. അവൻ സാക്ഷിയല്ല സൂ. യത്രേ VyM. the
writer of a deed. 3. = കൊഴു അവകാശം loc.

സൂചിക്കാണം (in കുഴിക്കാണം) a fee of 3 pet.
സൂചിക്കാന്തം a loadstone.

സൂചിക്ക S. 1. to point out. ജനകനോടു നയ
ഹിതങ്ങൾ സൂചിച്ചു AR. hinted what to
do. വന്നെന്നു സൂ'ക്കുന്നു KR. signifies. വി

യൎപ്പും ക്ലേശം ഉണ്ടെന്നു സൂ'ന്നു Si Pu. shows
you are tired. 2. to mind ഞങ്ങളെ അ
വൻ സൂചിയാതേ വിഹരിച്ചു KR. care—
less about us. (part. സൂചിതം hinted, indi—
cated).

സൂചിപ്പിക്ക to point out, warn, commence to
show. വിദ്വേഷത്തെ സൂ'ച്ചു Mud. manifested
the beginning estrangement.

സൂതകം sūδγam S. (സുത). Birth; impurity
contracted by it. ഋതുസൂ. menstruation. ജന
നസൂ., മരണസൂ. (ക്ഷയസൂ.) = പുല q. v. സൂ.
ഉണ്ടായാൽ ഓതുകയില്ലല്ലീ CG. സൂ. കഴിക്ക to
remove the pollution (=സൂതികാശൌചം).

സൂതൻ sūδaǹ S. (സൂ; G. seyō, to incite, send).
1. A charioteer; also carpenter. 2. the son
of a Kšatriya from a Brahmani = ചാക്യാർ
a bard. സൂതമാഗധജനം KR. a commentator
of the Shastras.

സൂതി sūδi S. (=സവം). Birth, parturition സൂ
തിക്കു കാലം വന്നു KR. സൂതികാലം ആസന്ന
മായി CG. സൂതികൎമ്മവിദ്യ KN. midwifery.

സൂതിക S. (& സൂത) a woman lying—in. സൂതി
കാഗാരം Bhg. സൂ.ാഗൃഹം പുക്കു Kum K. =
ൟറ്റില്ലം the lying—in chamber. സൂതികാ
ശൌചം, see സൂതകം.

സൂത്യ sūtya S. Drinking Sōma; ablution.

സൂത്രം sūtram (സിവ് to sew). 1. Thread;
a string, waist—band V1. ഗോത്രവും സൂ'വും ഉള്ള
ബ്രാഹ്മണൻ KN. a full Brahman. 2. a math.
line രണ്ടിന്റെയും കിഴക്കേ പാൎശ്വം ഒരു സൂ'
ത്തിങ്കലേ വരുമാറു. Gan. സൂതാഗ്രം a point. 3. a
spring, contrivance. ജലസൂ. a pump. — fig. അ
തു ചെയ്യുന്നതിന്ന് ഏതെങ്കിലും സൂ. ഉണ്ടാക്കേ
ണം Arb. a scheme, artifice. 4. a rule, pre—
cept, axiom. സൂ'ങ്ങൾ വെല്ലുന്ന ബ്രാഹ്മണവേദി
കൾ, സൂത്രവൃത്തികൾ Bhr. grammarians. സൂ
ത്രത്തിൽ accurately.

സൂത്രക്കാരൻ (3) Mud. a carpenter; machinist,
contriver.

സൂത്രക്കൊടി Genov. a flag—staff.

സൂത്രക്കൊട്ട (3) a basket for catching crabs MC.

സൂത്രചക്രം (3) a water—wheel; compass.

സൂത്രധാരി (1) wearing the string. — (3) a

[ 1134 ]
machinist, puppet—master; fig. one who
uses others as puppets & pulls the string;
the real agent.

സൂത്രപ്പട്ടിക (3) a metal clasp, vu. ചൂത്രാട്ടി an
ornamental piece of wood over a folding
door.

സൂത്രപലക (1. 3) a bar, rail. [രൻ.

സൂത്രപ്പണി (3) machinery, contrivance; സൂ. ക്കാ

സൂത്രഭാഷ്യം (4) a work on grammar.

സൂദനൻ sūd/?/anaǹ S. Killing, destroying.

മധുസൂ. Višṇu. Bhg.

സൂദൻ S. a cook. സൂദശാസ്ത്രം cookery.

സൂനം sūnam S. (part. pass. of സു). Born;
budded = സുമം as തിലസൂനം CG.

സൂന S. 1. a daughter. 2. shambles.

സൂനു S. a son = സുതൻ Bhg.

സൂനൃതം sūn/?/δam S. (സു). An excellent song,
pleasant words yet true. സൂനൃതവാണി f., മാ
നിനി തന്നുടെ സൂ'വാക്കു CG.

സൂപം sūbam S. Soup, sauce സൂപാദി പദാ
ൎത്ഥങ്ങൾ നിവേദിച്ചു Bhg. (നിവേദ്യം 565).

സൂപദംശങ്ങളും (സു
ഉപ) വിളമ്പി സൂപവും
തേനും Si Pu.

സൂപകാരൻ S. a cook.

സൂപ്പി Ar. Yūsuf, Joseph N. pr.

സൂരി sūri S. (സ്വർ, L. sol). 1. The sun പൂര
ത്തിലായിതു സൂരിതാൻ ഇന്നലേ CG. 2. wise സൂ
രികൾ പറയുന്നു Bhg. ഭൂരികളായുള്ള സൂ. ൾ CG.

സൂൎത്തി Surat (S. സുരാഷ്ട്രം); also സൂറത്തി ഉ
റുപ്പിക TR. [hell. Bhg.

സൂൎമ്മി sūrmi S. An iron image. തപ്തസൂ a

സൂൎയ്യൻ‍ sūryaǹ S. (സൂരി) & സൂരിയൻ
KR. The sun. സൂൎയ്യകരങ്ങൾ ഇല്ല CC. no sun—
shine. സൂൎയ്യകാന്തം Bhg. a gem, crystal. cry. സൂ.
കാന്തി sunshine. സൂൎയ്യപുടം exposure to the
sun, of med. preparations. സൂൎയ്യപുത്രൻ Yama
(സൂൎയ്യത്മജാലയത്തിന്നയക്ക AR. to kill). സൂൎയ്യ
വംശം the solar race of kings. Bhg.

സൂൎയ്യക്കുത്തു No. a sort of headache (from 8 a.m.
till noon); Trav. കൊടിഞ്ഞിൽ കുത്തു 303,
different fr. സൂൎയ്യവാരം 2.

സൂൎയ്യഗ്രഹണം an eclipse of the sun.

സൂൎയ്യബിംബം the disk of the sun (ഉറുപ്പിക്കു l42).

സൂൎയ്യവാരം 1. Sunday സൂ'ത്തിന്നാൾ Genov.
2. a disease with pain from sunset to sun—
rise, a. med.

സൂൎയ്യാസ്തമയം sunset; സൂൎയ്യൊദയം sunrise.

സൃക്ക് sr̥k S. (സൃജ്). A creator, (in Cpds. വി
ശ്വസിക്കാം എനിക്കു Bhg.)

സൃക്കം, സൃക്വം S. the corner of the mouth.

‍സൃജിക്ക S. 1. to let flow. 2. to create പ്രാ
ണികുലത്തെ സൃജിച്ചു വളൎത്തു, സൎവ്വഥാ സൃ
ജിച്ചു കാത്തഴിച്ചു കളിപ്പവൻ Bhg. (= to
beget).

സൃണി s/?/ṇi S. (സൃ to flow, go). Elephants'
goad, as weapon. Ch Vr.

സൃണിക (or സൃണീക) saliva V1.

സൃതി S. going, away.

സൃതം (part.) flowing, dropped.

സൃമരം S. a young deer.

സൃഷ്ടം sr̥šṭam S. (part. pass, of സൃജ്) 1. Lot
out, abandoned. 2. created. Bhg.

സൃഷ്ടി S. creation. സൃഷ്ടികൎത്താവു the Creator,
സൃ. പാലനസംഹാരാദികൾക്കുടയതായി SiPu.
സൃ. സ്ഥിതിലയകാരണൻ VetC. creating,
preserving & destroying. ആശാദിസൎവ്വം
is ജീവസൃഷ്ടി, but ൟശ്വരസൃ. മുക്തികാര
ണം എല്ലാവൎക്കും KeiN 2.

denV. സൃഷ്ടിക്ക = സൃജിക്ക to create നിന്തിരു
വുള്ളത്താൽ ജഗത്തൊക്കയും സൃ'പ്പതു ഭവാൻ
PrC.

VN. സൃഷ്ടിപ്പു creation (Christ.).

CV. സൃഷ്ടിപ്പിക്ക to cause to create ധാതാവു ത
ന്നെക്കൊണ്ടു കേവലം സൃ'ച്ചാൻ (Višṇu). ലോ
കത്തിൽ പ്രജകളെ സൃ'ച്ചരുളിനാൻ Bhg. അ
വനെക്കൊണ്ടൊക്കവേ സൃഷ്ടിപ്പിച്ചാൻ Bhr.

സെവീൽ Ar. sabīl, Way സെ. പുക്കു (Mpl. song.)

സെഷൻ E. session (& ശെഷൻകോടത്തി) MR.

സേകം, സേചനം S. (സിച്). Sprinkling.
ദ്വിരദവരരുധിരതരസേകശോണാഭയാ Mud.
besprinkled.

സേചകം S. a cloud.

സേതു sēδu S. (സി to bind). 1. A mole, dam,

[ 1135 ]
causeway. സേതുപൎവ്വതം = മൎയ്യാദാപൎവ്വതം Bhr.
a mountain ridge. 2. Rāmā's bridge of rocks
from Rāmēšvara to Ceylon, called from the
builder നളസേതു KR. സേതുബന്ധം AR. സേ
തുവിങ്കൽ പോയാലും prov. (for സേതുസ്നാനം).
സേതുബന്ധിക്ക, പടുക്ക AR. (100 yōjana long,
10 broad).

സേധം S. (=നിഷേധം), രാജാജ്ഞകൊണ്ടു ചെ
യ്യുന്ന തടവു VyM.

സേന sēna S. (സി). An army. സേനാംഗം a
part of it, as infantry V1. സേനാഗണം, —
സമൂഹം, — വൎഗ്ഗം, — വീരർ Sk. troops. സേനാ
ബ്ധിയിൽ ഉൾപുക്കു KR. rushed amongst the
foes.

സേനാനി S. a general, also സേനാപന്മാർ
Brhmd. സേനാധിപൻ KU. (ഉമ്പർസേ.
VilvP. Subrahmaṇya), സേനാധിപതിയാ
ക്കി വെച്ചു Mud.

സേനാപതി S. a general സേ. ജനരാൾ സാ
യ്പ് TR. സേ. യായഭിഷേകം ദ്രോണൎക്കു ചെ
യ്താൻ Bhr. — സേനാപത്യം (ചെയ്യരുതു Bhr.)
the command of an army.

സേവ sēva S. 1. Service ഋതുപൎണ്ണനെ സേ
വയും ചെയ്തു Nal. സത്തുക്കളുടെ സേവ നിത്യം
ഉണ്ടാക VCh. 2. devotion, worship കാമവൈ
രിയെസ്സേവ തുടങ്ങിനാർ Si Pu. സേവാപ്രകാ
രങ്ങൾ അനേക വിധം സേവെക്കു ഭക്തി ആ
ധാരമാകുന്നു Bhg. അവിടേ ൦രംശ്വരസേവെക്കു
പോയി jud. 3. military service സേവയിൽ
പതിക്ക So. to enrol. (Tdbh. ചേകം 388).

സേവക So. a kind of thread—biscuit.

സേവകൻ, Tdbh. ചേകവൻ‍ 388, a servant,
soldier.

സേവനം S. 1. serving ചരണസേ. ആചരി
ച്ചു CC. 2. (സിവ്) sewing.

സേവനി = സൂചി.

സേവാവൃത്തി S. servitude, dependance PT.

സേവി S. serving ഭവൽപാദസേ. ഞാൻ Nal.;
f. പത്മനാഭസേവിനി TrP.

സേവിക്ക 1. To serve. — part. സേവിതം
served, frequented. നാല്പതുകാലമായി സേ'ച്ചു
നിന്നു TR. ഭക്തിയോടേ സേ. Bhg. to worship.

2. to attend to, indulge in, use നിദ്രയെ സേ.
Bhr. വ്യാധിക്കു മരുന്നു സേ. Bhg. to take. ഗു
ളിക etc. മേൽപ്പൊടിയിട്ടു തേവിക്കa. med.
ആയിരം കുടം മദ്യവും സേ'ച്ചു KR. — fig. വച
നാമൃതം സേ. AR. to drink in his words. ഗം
ഗയും സമുദ്രത്തെ സംഗത്തെസ്സേവിച്ചീടുന്നു PT.
delights in. സേവിപ്പോളം വൎദ്ധിച്ചു വരും കാമം
Bhr.

സേവ്യം S. to be served, സൎവ്വസേവ്യൻ Bhg.;
also = സേവിതം, f. i. വാതപോതങ്ങളാൽ സേ
വ്യം ആശ്രമദേശം Bhr.

സൈ Ar. ṣaḥīḥ, Correct (or C. Tu. = സരി).
സൈ ഇടുക to sign.

സൈകതം saiγaδam S. sand—bank (സിക
ത). ഹംസങ്ങൾ സൈകതക്രീഡ ചെയ്തു PT.
സൈകതമായ ഭൂമി Bhg.

സൈത്ത് Syr. zāytā, Olive—tree V2. സൈ
ത്താമരം. സൈത്തും മൂറോനും (or മൂ. സൈ.)
പൂശാത നൂ എന്നോടു പറയുന്നുവോ (unbapt
ized). Nasr.

സൈനികം S. (സേന). A body of forces in
array ശത്രുസൈനികമദ്ധ്യേ പുക്കു Brhmd.

സൈനികവ്യൂഹം ഇളകാതേ Bhr.

സൈന്യം S. = സേന, f. i. സൈന്യപാലർ AR.
officers; സൈന്യാധിപൻ etc.

സൈന്ധവം S. (സിന്ധു). Sindh, Sindhian
(language, horse, rock—salt). സൈന്ധവസമൂ
ഹം KR. സൈ. തേനിൽ അരെച്ചു Tantr. (=
ഇന്തുപ്പു).

സൈരന്ധ്രി S. (സീരം). 1. A female attend
ant, governess. Nal. 2. a female artist CG.
ഞാൻ സൈ. ജാതിയല്ലോ Bhg. seller of per
fumes, embellishments, etc.

സൈരികം S. (സീരം). Relating to the plough.

സൈരിഭം S. a buffalo സൈരിഭസ്യന്ദനമുഖ്യ
യാനങ്ങൾ AR.

സൊന്ന sonna Te. C. Tu. M. (ശൂന്യം). Nought,
a cypher സൊന്ന ഇടുക.

സൊബ്ബയി vu., see സുബൈ.

സൊമ്മു = V1.സ്വം — സൊരം = തുരം.

സൊല്ല solla = തൊല്ല So. (Ar. thall: ruin or
തോലി?). Trouble, ruin നശിച്ചു പാണ്ഡവർ എ

[ 1136 ]
ങ്കിൽ നമുക്കു സൊല്ലും തീരും CrArj. (al. സൊ
ല്ലയും തീർന്നു); also ൦രം സൊല്ലാപ്പു എനിക്കു വേ
ണ്ടാ, കഴികയില്ല Palg. = അലമ്പൽ.

സൊള്ളം Garcinia mangostana (or കുടമ്പുളി?).

സോജരന്മാർ E. soldiers TR.

സോടതി Port. sorte, Lot.

സോഢം sōḍham S. (part. pass. of സഹ് or
സ, ഊഢം) Endured.

സോദരൻ sōd/?/araǹ S. (സ). Brother തോത
രൻ RC. എൻ സോ'ന്മാരാണ നിൎണ്ണയം KR.;
f. സോദരി AR. a sister.

സോന്മാദം S. mad. — സോപകാരം assisted.

സോപാനം sōbāaam S. Stairs (=നട). ഘ
നസോപാനപങ്ക്തിയുടെ ഏറി KR. an en
trance; ladder.

സോപ്പു = തോപ്പു V1.; E. soap.

സോമം sōmam S. (സു). 1. The juice of Cynan—
chum acidum സോമവള്ളി drunk at sacrifice,
വന്ദ്യയാം സോമലത പിഴിഞ്ഞ രസങ്ങൾ KR.
2. nectar; rice—gruel V1. 3. the moon. സോമ
വംശം the lunar dynasty. സോമപുത്രൻ Mer—
cury (ബുധൻ).

സോമൻ 1. the moon V1. 2. T. M. the chief
cloth of Hindus, not Malayāḷi's (opp. മുണ്ടു).
തോമൻ V2. a cloth with red border. സോ
മൻമുണ്ടു head—dress worn in fencing KM.
മറുകരസോ., കിഴക്കൻ, വടക്കൻ, തെക്കൻ
etc. Onap.

സോമനാദികായം = ഹിംഗു (II. കായം 238) a.
med.; (used also as tonic in വേപ്പിലക്കട്ടി,
മുളകുചാർ etc. by Paṭṭars. Palg.).

സോമപാനം (1) drinking the moon—plant—
juice at സോമയാഗം.

സോമരാജി Serratula anthelmintica തോമരാ
ചിവേർ a. med. (കാൎക്കോൽ).

സോമരായം B. Ruta graveolens.

സോമവാരം (3) Monday സോ. നോറ്റില്ല,
സോമവാരവ്രതം Si Pu. fasting esp. on the
1st Monday of a month.

സോമാതിരി = ചോമാതിരിq. v.

സോമാളൻ soft, temperate V1. (=സുകുമാരൻ?).

സോഹം sōham S. (സ). I am he, God. GnP.

സൌകൎയ്യം S. (സുകര). Ease of effecting any—
thing. വാഞ്ഛാസൌ. കണ്ടു Bhr.

സൌകുമാൎയ്യം S. (സുകുമാര). Being a good son
VetC. youthfulness സൌ'ദികൾ Nal.

സൌക്ഷ്മ്യം S. = സൂക്ഷ്മത.

സൌഖ്യം saukhyam S. (സുഖ). 1. Happiness,
pleasure. സൌ'മായി ചെലവു കഴിക്ക MR. to
live well. കണ്ടാൽ കണ്ണിന്നു സൌ ChVr. a
refreshing sight. കടാക്ഷം ഉള്ളപ്പോൾ നമുക്ക്
ഒക്കയും സൌ. തന്നേ TR. I am perfectly
happy. 2. health, ദീനം നല്ല സൌ. വന്നു is
cured. ദീനത്തിന്റെ സൌഖ്യക്കേടുകൊണ്ടു MR.
incapacitated by illness. മനസ്സിൽ എനക്കു
സൌഖ്യക്കേടു TP.

സൌഗതൻ S. (സു). A Buddhist.

സൌഗന്ധികം S. (സു). Sweet—scented, lotus;
പുഷ്പസൌഗന്ധ്യം Bhr. fragrance.

സൌചികൻ S. (സൂചി). A tailor; a washer
man CG.

സൌചിത്യ്രം S. (സു). Wonderful quality ജഗ
ദ്വൈചിത്യ്രസൌങ്ങൾ KeiN.

സൌജന്യം sauǰanyam S. (സു). 1. Generosi—
ty, liberality, urbanity മന്ത്രിക്കു സൌ'ാദികൾ‍
VCh. നിന്നുടെ സൌ'വാക്കു Bhg. liberal offer.
സൌ'നിധാനന് KR. a most liberal host.
സൌ. ചെയ്ക Bhr. fem. Voc. 2. a present.
സൌ. ചെകക to make free gifts; gratis സൌ'
ദാനം.

സൌത്രം S. (സൂത്രം). According to gram. rule.

സൌദാമനി S. (സു). Lightning സൌ. നില
പോലേ Bhr.

സൌധം Saudbam S. (സുധ). A palace, upper—
story വെങ്കളിമാടം as ശീതളരഹിതമായ സൌ
ധങ്ങൾ KR. rooms. സൌധോപരിസ്ഥലേ Nal.
flat roof; fig. ജ്ഞാനയോഗ്യാഖ്യസൌ. കരേറു
വാൻ കാമിച്ചു AR.

സൌനികൻ S. (സുന). A butcher.

സൗന്ദൎയ്യം S. (സു). Beauty സൌ'ശാലിയാം
മന്നവൻ Nal. സൌ'വാൻ Bhg.

സൗന്ദൎയ്യത്തിരക്കു (കഴിക്ക) rivalry; hyper—
criticism. No. vu.

[ 1137 ]
സൌപ്തികം S. (സുപ്ത). Nocturnal fight. Bhr.

സൌഭം S. (സു, ഭ് or ശുഭ്?), N. pr. A city
suspended in mid—air ആയതസൌ. ഒന്നുണ്ടാ
ക്കി Bhg. സൌ. വിമാനം ലബ്ധ്വാ CC.

സൌഭഗത്വം S. (സു). കായസൌ. Beauty Bhg.
സൌഭാഗ്യം S. auspiciousness, beauty ബീഭ
ത്സവേഷൻ എങ്കിലും ഭൎത്താവു സൌ'വാൻ
എന്നു വെക്കും പതിവ്രതാ Nal. — പൂൎണ്ണസൌ
ഭാഗ്യ VetC. (fem.)

സൌഭ്രാത്രം S. Brotherly love KR.

സൌമാൎയ്യം? (സു. മാരൻ). വേഷസൌ. കണ്ടു
Bhr. splendour.

സൌമിത്രൻ S. Sumitra's son. KR.

സൌമുഖ്യം S. (സു). Agreeableness സൌ.
ആൎന്നു AR.

സൌമ്യൻ Saumyaǹ S. (സോമ). 1. Related
to the moon; Budha. 2. placid, mild, gentle
സോമനെക്കാളും സൌ. SiPu. ശൂരന്മാർ സൌ'
ന്മാർ എന്നു വന്നു CG.; f. നീ സൌമ്യയായീടുന്ന
തും ഘോരയായീടുന്നതും DM. (Goddess).
സൌമ്യത S. meekness, gentleness.

സൌരം S. 1. (സുര). Celestial സൌരലോക
ത്തിൽ വന്നു KR. 2. (സൂരി) solar; a solar
month. — സൌരരശ്മികൾ Bhr. — സൌരമാനം
solar reckoning, astr.

സൌരതഭാവങ്ങൾ = സുരതം KR.

സൌരഭ്യം S. (സു). 1. Fragrance സൌരഭ്യപ
ദാൎത്ഥം Nal. 2. beauty, fame.

സൌരാഷ്ട്രം S. = സൂൎത്തി Surat; സൌരാഷ്ട്രേ
യന്മാർ KR.

സൌരി S. (സൂൎയ്യ). Saturn ഗുരു സൌരിയോടു
യോഗം Mud.

സൌവണ്ണം S. (സു). Golden സൌ'സാലധ്വ
ജപതാകങ്ങളും AR.

സൌദിവൻ, സൌവിദല്ലൻ S. A guard
of the harem.

സൌവീരൻ S. (സു).a N. pr. King & people
KR.

സൌശിഷ്ട്യം S.സു (cry). Excellence, സൌ. ഉള്ള
വൻ VetC.

സൌശീല്യം S. = സുശീലത Nal. VetC.

സൌഷ്ഠവം S. (സു). Excellence, beauty ത്രൈ

ലോക്യസൌ., ആകാരസൌ. Nal. പാൎപ്പാൻ
സൌ. ഇല്ല not pleasant, vu.

സൌഹാൎദ്ദം S. (സു). Friendship തമ്മിൽ അത്യ
ന്തസൌ'മോടേ വളൎന്നു SiPu.

സൌഹൃദം S. id. നിന്നോടു സൌ. എത്രയും നി
ഷ്ഫലം KR. അവരോടു സൌ. ഉണ്ടു Bhg.

സ്കന്ദൻ S. (jumping). Subrahmanya, ചെന്നു
ലോകങ്ങളെ അമൎക്ക നിമിത്തമായി Sk., hence:
സ്കാന്ദപുരാണം Sk.

സ്കന്ദിക്ക S. (L. scando) to jump, burst out
സ്ക'ച്ച ബീജം Bhr.

സ്കന്നം (part, pass.) trickling, fallen.

സ്കന്ധം skandham S. 1. The shoulder. സ്കന്ധ
രോമങ്ങൾ Bhg. the mane, സ്കന്ധരോമം കുടഞ്ഞു
MC. (lion). സ്കന്ധോപരി Bhg. =മുതുകിന്മേൽ
സ്ക'വസ്ത്രം a scapulary (Eccl.). 2. a trunk.
branch; section, book ദശമസ്ക., ഏകാദശസ്ക'
ത്തിൽ Bhg.

സ്ഖലനം skhalanam S. (L. scelus, G. skairō).
Stumbling, tumbling. നാമസ്ഖ. mistaking the
name. വാക്കിന്നു സ്ഖ. വന്നുപോയി (as begging
for നിദ്രാവത്വം where നിൎദ്ദേവത്വം was intend—
ed) to stutter, fail.

സ്ഖലിതം S. (part.) 1. staggering, slipped.
2. = ഇന്ദ്രിയസ്ഖലനം nocturnal pollution.
3. സ്ഖ'ൻ bald—headed V1.

സ്തനം Stanam S. A woman's breast സ്ത.തലോ
ടി KU. കേരളത്തിൽ സ്തനവസ്ത്രം ഇല്ല KU. —
സ്തനന്ധയനായ ചെറുപിള്ള Mud. a suckling. —
സ്തനപന്മാൎക്കു സ്തനപാനം ഇല്ല KR. infants get
no milk (in calamity). — സ്തനപായികൾ MC.
the mammalia.

സ്തനനം stananam S. (G. stenō), Groaning,
thundering. സ്തനയിഅ S. (L. tonitru) & സ്ത
നിതം thunder. (സ്ത. കേട്ട ചാതകം പോലേ
Bhr. joyful expectation).

സ്തന്യം S. (സ്തനം). Milk സ്ത. നല്കി Bhg.

സ്തബ്ധം stab/?/dham S. (part. pass, of സ്തംഭ്).
1. Stopped, rigid ഹൃദയം സ്ത. = ഇളക്കമില്ലാതു
Asht. 2. stupid, paralysed കണ്ടവർ സ്ത'മാ
യി നിന്നു പോയി Bhg.

സ്തംബം S. 1. a post. സ്തംബവൽ insensible.

[ 1138 ]
2. a shrub, clump of grass ആബ്രഹ്മസ്തം
ബപൎയ്യന്തം ഒക്ക പ്രകൃതി AR. ബ്രഹ്മാദിസതം
ബാന്തമായ കായങ്ങൾ Bhg. ശരസ്ത. Bhr.
(= പുൽത്തണ്ടു).

സ്തംഭം S. 1. A post. ജയസ്ത. a trophy. സ്തം
ഭാകൃതി പൂണ്ടു നില്ക്കും VetC. സ്ത'വാസി a stylite
(Eccl.) 2, rigidity. സ്ത'വും ചാപല്യവും VCh.
stiffness & suppleness. ഊരുസ്ത. a. med. 3. stop—
page രാജ്യലോഭംകൊണ്ടതിസ്തംഭൻ Brhmd.

സ്തംഭനം S. stopping; suppressing the use of
faculties by enchantment അസ്ത്രം കൊണ്ട
വനെ സ്ത. ചെയ്തു Bhg. losing the use of
members. ശുക്ലസ്ത. Tantr.

സ്തംഭിക്ക (G. thambos) 1. to stop, be stiff or
obstructed. വയറുസ്ത. constipated. 2. to
become insensible. സ്ത'ച്ചു പോയി petrified,
astonished ഭീതരായി സ്ത'ച്ചു നില്ക്ക Sk., part.
സ്തംഭിതം paralysed, benumbed.

സ്തംഭിപ്പിക്ക l. to obstruct, make stiff ഭുജംഗി
യെ സ്ത'പ്പതിന്നൊരു മന്ത്രം PT. സ്ത'ച്ചന്ധ
ത്വം ഉണ്ടാക്കി Sk. വായു ഞരമ്പുകളെ സ്ത'
പ്പിച്ചു Nid. to paralyse. 2. to petrify, as
tonish.

സ്തരം staram S. (L. stratum, torus). A layer
Tdbh. തരംII. 430).

സ്തവംstavam S. (സ്തു). Praise സ്തവങ്ങളാൽ
സ്തുതിച്ചു VilvP.

സ്തവകൻ a panegyrist, eulogist.

സ്തിമിതം stimiδam S. Wet, moist, soft.

സ്തീൎണ്ണം stīrṇam S. (p.p.; G. sternon). Spread.

സ്തുതി stuδi S. Praise. സ്തുതിപാഠകന്മാർ KR. =
വന്ദികൾ bards; also prayer ശിവസ്തുതി ചെയ്തു
Bhr.

denV. സ്തുതിക്ക (part. സ്തൂതം) 1. to praise,
glorify, flatter, commend ദേവനെ സ്തു'ച്ചു
Bhg. സ്തുതിപ്പവർ bards. 2. to pray ൦രംശ
നെ സ്തുതിച്ചീടിനാർ രക്ഷിപ്പാനായി KR.

CV. തങ്ങളേ സ്തുതിപ്പിക്കുമാറില്ല Bhg. wish not
to be praised.

സ്തുത്യൻ S. praiseworthy; God.

സ്തൂപം Stūbam S. Heap, pile, mound.

സ്തേനൻ Stēnaǹ S. (steal). A thief.

സ്തേയം theft വത്സസ്തേയകഥ CG.; സുവൎണ്ണ
സ്തേയി AR. a thief. — സ്തൈന്യം theft.

സ്തോകം S. Little, small.

സ്തോതാവു S. (സ്തു). A praiser, bard.

സ്തോത്രം praise, hymn സ്തോത്രം ചെയ്ക; also
denV. സ്തോത്രിക്കുംജനങ്ങൾ VCh. flatterers.

സ്തോമം 1. praise ചതുഷ്ടോമം, ആയു —, ജ്യോ
തി—KR. sacrifices. പ്രാണിസ്തോമത്തെ പാ
ലിക്കേണം Bhr. 2. wealth; heap, quantity.

സ്ത്രീ Strī S. (സൂ to bring forth), Tdbh. തിറി.
A woman, female, wife. പരസ്ത്രീ opp. സ്വസ്തി,
ദാരസ്ത്രീ, കുലസ്ത്രീ the legitimate wife. വീട്ടിലേ‍

സ്ത്രീജനങ്ങള് TR. (hon.)= സ്ത്രീകൾ.

സ്ത്രീജാതി (= വൎഗ്ഗം) the female sex.

സ്ത്രീജിതൻ a hen—pecked husband KR.

abstr. N. സ്ത്രീത്വം womanhood അവനു സ്ത്രീ.
ഭവിച്ചു SiPu.

സ്ത്രീധനം dowry തളെളക്കു സ്ത്രീ'മോ prov.

സ്ത്രീധൎമ്മം woman's duty or law; menstrua—
tion സ്ത്രീധൎമ്മിണി.

സ്ത്രീപരൻ a libertine.— സ്ത്രീബുദ്ധി effeminacy.

സ്ത്രീഭോഗം coitus, സേവിക്കുന്നാൾ സ്ത്രീ. ഒല്ലാ
a. med.

സ്ത്രീലിംഗം 1. fem. gender (gramm.). 2. vulva.

സ്ത്രീവൎഗ്ഗം the female sex രക്തഗുന്മം സ്ത്രീ'ത്തി
ന്നേ ഉണ്ടാവു a. med. സ്ത്രീവൎഗ്ഗപ്രിയതമൻ CC.

സ്ത്രീസംഗം coitus നന്ദനലാഭത്തിന്നേ സ്ത്രീസം
ഗം ചെയ്തുകൂടു Bhg.; lewdness = സ്ത്രീസേവ.

സ്ത്രീസ്വഭാവൻ a eunuch.

സ്ത്രീഹത്യ murder of a woman. Bhg.

സ്ത്രൈണം female; womanhood.

സ്ത്യ്രാഗാരം a harem V1.

സ്ഥം Stham S. (സ്ഥാ). Staying, = ഉള്ള as സ്വ
ൎഗ്ഗസ്ഥം, മദ്ധ്യസ്ഥൻ etc.

സ്ഥഗിതം S. (G. stegos, L. tego). Decked,
covered V1.

സ്ഥണ്ഡിലം S. A square place prepared
for sacrifice സ്ഥണ്ഡിലശായികൾ Bhr. as—
cetics. മന്ദിരത്തിൽ ആവാഹിപ്പതു സ്ഥിരാൎച്ചന,
സ്ഥണ്ഡിലേ കല്പിച്ചു പൂജിപ്പത അസ്ഥിരം Bhg.
= മെഴുക്കൽ.

സ്ഥപതി S. An architect, carpenter; chief.

സ്ഥലം sthalam S.(Ge.E. etc. stall). A place,

[ 1139 ]
spot. ഏതുസ്ഥ. പോരാ KU. not large enough.
ഇരിപ്പാൻ നല്ല സ്ഥലക്കൂറു a fine site. കുളിയും
ഭക്ഷണവും കഴിയേണ്ടതിന്ന് ഒരു സ്ഥ. കെട്ടി
ച്ചു തന്നു TR. a hut.

സ്ഥലി S. a spot of dry ground raised & level—
led (തളി).

സ്ഥവിരം S. (സ്ഥാ) Fixed, steady; old.

സ്ഥാണു S. (സ്ഥാ). 1. Steady, firm. Siva. 2. a
trunk, stake സ്ഥാ. വദിരുന്നു Bhg. സ്ഥാ. പു
രുഷൻ KeiN. (contradictio in adjecto).

സ്ഥാതവ്യം S. what ought to stand V1.

സ്ഥാനം sthānam S. (Tdbh. താനം; സ്ഥാ).
1. Staying, standing. 2. a place കോട്ടസ്ഥാ.
തന്നു TR. a site for a fort. കഞ്ഞിത്താനത്തി
ന്ന എഴുനീറ്റു TP. from his meal. സ്ഥാ. തെ
റ്റി metastasis of disease. In arith. ൧൮
സ്ഥാനം viz. ഏകദശശതസഹസ്രായുതലക്ഷ
പ്രയുതകോടയഃ etc CS., ദശസ്ഥാ. the tens etc.
3. dwelling ബോധിച്ച സ്ഥാനത്തുനിന്നും സത്യം
ചെയ്ക MR. ൦രംശ്വരസ്ഥാനങ്ങൾ വഴിപോലേ
നടത്തി KU. പത്തുസ്ഥാ. 10 temples. 4. situ—
ation, station, rank. സ്ഥാനവും മേനിയും KU.
grandeur. താൻ നടന്നിരുന്ന സ്ഥാ. TR. the
office he held. അതതു രാജാക്കന്മാരെ അവര
വരേ സ്ഥാനങ്ങളിൽ നിറുത്തി രക്ഷിച്ചുപോരു
ന്ന TR. സ്ഥാ. കൊടുത്തു, സ്ഥാനത്ത് ഇരുത്തി
appointed. ഗുരുസ്ഥാ, office & dignity of a
Guru. (സ്ഥാ. വില്ക്ക 959.). 5. note of music
പാടിനാർ അച്യുതൻ പിന്നാലേ സ്ഥാനങ്ങൾ
ഏഴിലും ഊന്നി പിഴയാതേ CG. (see ശബ്ദം).

സ്ഥാനക്കയറ്റം (4) promotion.

സ്ഥാനക്കാരൻ (4) holding an office, rank,
privilege. ൨൨ സ്ഥാനക്കാക്കും അവകാശം ഒ
രുപോലേ ആകുന്നു TR. managers of temple—
property. — (3) N. എന്നൊരു സ്ഥാ'ർ (hon.).

സ്ഥാനക്കൊള്ളു No. the outer mud—wall of a
native compound = പുറങ്കിള.

സ്ഥാനത്താക്കുക to replace, restore ധാത്രിയെ
Bhr., ഭൂമിയെ സ്ഥാ'ക്കി Bhg.

സ്ഥാനദോഷം (2. 3) of a house that seems
fatal to its inhabitants.

സ്ഥാനപാലൻ S. a keeper, watchman.

സ്ഥാനപ്പെടുക to hold an office or privilege,

മതിലകത്തു സ്ഥാ'ട്ടതിൽ മുമ്പായിരിക്കുന്ന
വൻ TR.

സ്ഥാനപ്പേർ a title.

സ്ഥാനഭ്രഷ്ടൻ deposed, degraded, through
സ്ഥാനഭ്രംശം.

സ്ഥാനമൎയ്യാദ the old distinctions of rank &
privilege നമുക്കുള്ള സ്ഥാ. പോലേ TR.; so
നടത്തേണ്ട സ്ഥാനമാനങ്ങൾ ഒക്ക നടത്തി
TR. rank & emoluments of office.

സ്ഥാനവിഷം = സ്ഥാനദോഷം.

സ്ഥാനവെടി (4) a royal salute TR.

സ്ഥാനവ്യതിക്രമം (4) f. i. സ്ഥാനത്തുവേണം
വ്യയങ്ങൾ ചെയ്തീടുവാൻ സ്ഥാ. സാദ്ധ്യവും
അല്ലെടോ Mud5. (1001).

സ്ഥാനാപതി T.M. an envoy, സ്ഥാ. സുബ്ബയ്യൻ
TR. (sent by Kōlatiri).

സ്ഥാനി a man of rank or office; dignitary.

സ്ഥാനികൻ a chief, governor; superinten—
dent of a temple; സ്ഥാനികം his office f. i.
ദേവസ്ഥാനത്തു സ്ഥാനികപ്പണി പൂ കൊണ്ട
ക്കൊടുക്ക etc. jud.

സ്ഥാനീകരം 1. a place. ആ സ്ഥാ. ചെന്നു ക
ണ്ടു the farm or house. 2. situation and
what helps to get one.

സ്ഥാനീയം S. relating to a place; a town,
court V1.

സ്ഥാപകൻ S. placing, fixing; a founder.

സ്ഥാപത്യൻ S. the guard of a harem.

സ്ഥാപനം S. placing, establishing ധൎമ്മസ്ഥാ.
ചെയ്തു VilvP. ലോകസ്ഥാ. Bhg. to maintain,
keep. രക്തസ്ഥാ'ത്തിന്നു ഗുണം GP. to stop
bleeding. — ധൎമ്മസ്ഥാപനകരൻ Bhg.Višṇu.

denV. സ്ഥാപിക്ക 1. To fix, establish,
place. കുടം കുഴിച്ചിട്ടു സ്ഥാ. VyM. to bury.
താലവൃക്ഷം സ്ഥാപിച്ചിരിക്കുന്നു = നാട്ടി നില്ക്കു
ന്നു KR. ഗുഹയിൽ അവളെ സ്ഥാ'ച്ചു KR. secur
ed her. 2. (mod.) to show, prove, order എ
ന്നു ചിത്രക്കടലാസിൽ സ്ഥാ'ച്ചിരിക്കുന്നു, അപ്ര
കാരം തീൎപ്പിൽ സ്ഥാച്ചിരിക്കുമ്പോൾ MR. —
part. സ്ഥാപിതം, f. i. നിധി placed, hid.

സ്ഥായി S.1. permanent, lasting. 2. tender,
steady love. സ്ഥാ. എടുക്ക V1. to fall in love.

[ 1140 ]
മൽസ്ഥാ. വേവിട്ടു Genov. എനിക്കവനോടു
സ്ഥാ. ഇല്ല am not intimate. പല്ലില്ലാത്ത
വൃദ്ധനെ സ്ഥാ. ഉണ്ടാകുമോ പെണ്ണുങ്ങൾക്കു
Sil. — സ്ഥാ. ക്കാരൻ a steady friend, lover.

സ്ഥായുകൻ S. the overseer of a village.

സ്ഥാലം sthālam S. (Tdbh. താലം 2, 446). A
caldron, vessel.

സ്ഥാലി a pot, അഗ്നിസ്ഥാ. Bhg.

സ്ഥാവരം sthāvaram S. (സ്ഥാ; G. stauros).
1. Steady, immovable as property ഇളകാത്ത
മുതൽ opp. ജംഗമം; also family—jewels etc.
2. stationary; a mountain. Bhg., also a tree.

സ്ഥാവിരം S. (സ്ഥവിര) old age.

സ്ഥാസകം S. smearing the body, putting
sandal powder on the forehead (V1. സ്ഥാ
സനം).

സ്ഥാസ്നു S. firm, durable.

സ്ഥിതം sthiδam S. (part. pass. of സ്ഥാ, L.
status). Standing, determined, being = സ്ഥം.

സ്ഥിതി S. (G. stasis). 1. Standing, stay
കക്ഷ്യത്തിൽ സ്ഥി. ചെയ്യട്ടേ KR. = നില്ക്ക; അ
വിടേ സ്ഥി. ചെയ്ക to be settled. ശാസനത്തി
ങ്കൽ സ്ഥി. ചെയ്ക Brhmd. to obey. ഞങ്ങൾ
സ്ഥി. യായി മറുശീമയിൽ പാൎത്തു വരുന്നു TR.
fixed residence. 2. state, condition രാജ്യ
സ്ഥിതി CG., ദുസ്ഥി. etc. ദീനത്തിന്റെ സ്ഥി.
കൊണ്ടു ചോദിച്ചു MR. സ്ഥലത്തിന്റെ സ്ഥി.
വിവരം കടലാസ്സു MR. a sketch of the locality.
3. existence, permanence ജഗൽസ്ഥി. അറി
വിൽതന്നേ നൂനം Kei N. 4. order, determin—
ation ആധാരങ്ങളും ജന്മവാദങ്ങളും സ്ഥി. വരു
ത്തേണം MR. to decide, settle questions &
disputes. [ക്കുമ്പോൾ PP. (Nasr.).

denV. സ്ഥിതിക്ക to preserve സൃഷ്ടിച്ചു സ്ഥിതി

സ്ഥിരം sthiram S. (G. stereos). 1. Steady,
stable, firm. സ്ഥിര the earth. സ്ഥിരം ആക്ക
to fix, establish. 2. = സ്ഥിരത, f. i. നിങ്ങളെ
വാക്കിന്നും എഴുത്തിന്നും സ്ഥി. ഇല്ല TR. your
promises cannot be depended upon. നടപ്പും
അവകാശവും സ്ഥി. ഛെയ്തു, കല്പിച്ചതു സ്ഥി.
ചെയ്തു MR. confirmed. സ്ഥിരമായി വീട്ടിൽ
നില്ക്കുന്നു jud. lives there.

സ്ഥിരക്കേടു unsteadiness, shaky condition.
ബുദ്ധിക്കു സ്ഥി. MR. deranged mind.

സ്ഥിരത S. stability, firmness, constancy.

സ്ഥിരതരം firm, durable, lasting.

സ്ഥിരപ്പെടുക to be determined കൃത്രിമരേഖ
സ്ഥി'ത്തുവാൻ MR. to get it acknowledged.
അവകാശം സ്ഥി. jud.

സ്ഥിരബുദ്ധി determined; sound mind.

സ്ഥിരീകരണം, — രിക്ക to confirm, establish
V2. (also confirmation as a Christian
ordinance).

സ്ഥൂണ sthūṇa S. (G. stylos; Tdbh. തൂൺ 476).
A post, pillar; iron image ക്ഷേത്രം പഞ്ചസാ
ക്ഷികം എന്നും സ്ത്രീസ്ഥൂണം എന്നും Bhr 5.

സ്ഥൂലം S. (= സ്ഥാവരം). Bulky, clumsy,
gross; coarse, dull (opp. സൂക്ഷ്മം). നിദ്രയിൽ
സ്ഥൂലദേഹം കണ്ടതു പോലേ തന്നേ ഭദ്ര തേ
സൂക്ഷ്മദേഹം ജാഗ്രത്തിൽ കാണാകുന്നു Sid D.
material body. സ്ഥൂലബുദ്ധി gross mind, awk—
wardness.

സ്ഥൂലത S. bulkiness, coarseness; materiality.

സ്ഥൂലനാസം S. a hog V1.

സ്ഥൂലലക്ഷത liberality.

denV. സ്ഥൂലിക്ക to become bulky, fat, big. —
സ്ഥൂലിപ്പിക്ക CV.

സ്ഥൂലോച്ചയം S. a gathering of bulk, middling
pace of elephant etc.

സ്ഥേയം sthēyam S. (സ്ഥാ. To be fixed.

സ്ഥേയാൻ S. (Comp. of സ്ഥിര) most firm,
an arbitrator; സ്ഥേഷ്ഠം Superl. V1.

സ്ഥൈൎയ്യം S. = സ്ഥിരത.

സ്ഥൌല്യം S. = സ്ഥൂലത.

സ്നാതൻ snāδaǹ S. (part. of സ്നാ, L. nare).
Bathed, washed.

സ്നാനം S. Bathing, ablution സ്നാ. ചെയ്തു
VetC. = കുളിച്ചു, also ശിരസ്നാ. ചെയ്തു KR. മന
സ്നാ., മാനസസ്നാ. (opp. ബാഹ്യസ്നാ.) VilvP.
കണ്ഠസ്നാ., മന്ത്രസ്നാ. Anach. also പാംസുസ്നാ.
കൊണ്ടു സന്തോഷിച്ചു Bhg. (elephant). ത്രി
കാലസ്നാനാദികൾ VCh. (Brahmačāri's). also
തിരുസ്നാനം baptism, with ഏല്ക്ക, പെടുക;
കൊടുക്ക, പെടുത്തുക, കഴിക്ക; സ്നാനസാക്ഷി
etc. Christ.

[ 1141 ]
സ്നാപകൻ a bathing servant കുളിപ്പിച്ചീടും
സ്നാ'ന്മാർ KR.; (Baptist, Christ.). — സ്നാപ
നം VC. bathing; സ്നാപിതം part.

സ്നായു snāyu S. (sinew). Tendon, med.

സ്നിഗ്ധം snigdham S. (part. pass. of സ്നിഹ
to be viscous, attached). 1. Oily, smooth സ്നിഗ്ധ
ചേല, ശയനം VetC. 2. attached, kind, loving
സ്നിഗ്ധകടാക്ഷം Bhg. സ്നി'ങ്ങളായി കടാക്ഷ
മോക്ഷങ്ങ SiPu. (of a growing girl) tender.
അതിസ്നി'മിത്രം AR. അവന്നതിസ്നി'രായി PT. എ
ല്ലാവൎക്കും സ്നി'നായി Bhr. dear. സ്നി'മാരായ
വേശ്യമാരുടെ ശരീരവും സ്നി'മാം വാസോരത്ന
ജലം എന്നവറ്റിലും പുത്രദേഹാലിംഗനം എത്ര
യും സുഖം ഏറും Bhr.

സ്നിഗ്ധത S. 1. unctuousness, lubricity.
2. affection സ്നി. യാലേ കൂടേ നടന്നു Bhg.

സ്നിഗ്ധദ്രവ്യങ്ങൾ (& സ്നേഹ.) Nid. oily re—
medies.

സ്നു snu S. = സാനു. A tableland, declivity. —
സ്നുതം poured. — ശുക്ലസ്നുപ്രസൃതി VCh. emissio
seminis. [in law.

സ്നുഷ snuša S. (L. nurus, Ge. Schnur). Daughter

സ്നേഹം snēham S. (സ്നിഹ്; Tdbh. നെയി 578.)
1. Unguent, സ്നേഹസ്വേദങ്ങൾ ചെയ്യേണം =
എണ്ണ തേക്ക വിയൎക്കയും Nid. 2. affection, love
സ്നേ. ഒരു തോണി, വണ്ടി പോലേ ആകേണം
prov. നിങ്കലേസ്നേ., നിങ്കൽ അതിസ്നേ. കൊണ്ടു
KR. സ്നേ'മോ എന്നെ അവൎക്ക ഒട്ടും ഇല്ല Anj.
ശത്രുവേ സ്നേ'വും ബന്ധുവേ ദ്വേഷവും Sah.
സ്നേ. ആക്ക to court friendship, to reconcile.

സ്നേഹവാൻ loving or beloved. സ്നേഹശാലി
(ഇവളിൽ ഏറ്റവും VetC.) a lover. സുസ്നേ
ഹശാലിനി SiPu. loving tenderly f.

സ്നേഹി S. a friend; loving.

denV. സ്നേഹിക്ക to love. — CV. സ്നേഹിപ്പിക്ക.
— part. സ്നേഹിതൻ beloved; a friend ന
മ്മുടെ സ്നേ. TR., സ്നേഹിത f. — സ്നേഹിതം
also = സ്നേഹിത്വം friendship.

സ്പന്ദം spand/?/am S. Quivering, vibration സ്പ'
ത്തെ കൈവിട്ടൊരിന്ദ്രിയം VilvP. — denV. സ്പ
ന്ദിച്ചു ബീജം Bhr.

സ്പൎദ്ധ spardha S. (G. sperchō). Emulation,

rivalry, daring മുതൽ നിമിത്തം തമ്മിൽ വള
രേ സ്പൎദ്ധതയായി നടന്നു MR. envy. — സ്പൎദ്ധി
a rival.

denV. സ്പൎദ്ധിക്ക to rival, compete, quarrel ഒ
രുത്തി മക്കൾ തമ്മിൽ സ്പ'ച്ചാൽ KeiN. —
CV. അവരെ പാണ്ഡവരോട് ഏറ്റം സ്പൎദ്ധി
പ്പിച്ചു Bhg. instigated against.

സ്പൎശം sparšam S. 1. Touch (kinds കഞ്ഞി —,
എണ്ണ —, നൂൽ —, കാണസ്പ. thus 4; al. 12
ഉഷ്ണശീതസ്നിഗ്ധ വിശദദുഃഖ സുഖ ചിക്കണമൃദു
ശ്ലേഷ്മകഠിനദാരുണപിഛ്ശിലം VCh.). 2. con—
tact ഗ്രഹണസ്പ. (opp. മോചനം) TrP. സ്പ
ൎശകാലം. — ചണ്ഡാലസ്പ. Mud., പുരുഷസ്പ.
679, etc. നിമ്പാദസ്പ. കാംക്ഷിച്ചു, ഗംഗാജല
സ്പൎശമാത്രേണ പാപം നീക്കി Bhg.

സ്പൎശനം S. id., പുത്രസ്പൎശത്തിൽ പരം സ്പൎശന
സുഖം ഇല്ല Bhr. [ക്കും Gan.

സ്പൎശിക്ക to touch ലംബം ഭൂമദ്ധ്യത്തിങ്കൽ സ്പ'

സ്പശൻ spašaǹ S. (സ്പശ്, പശ്; L. specio).
A spy.

സ്പഷ്ടം S. (p. p.; L. spectus) evident, apparent,
clear. സ്പ'മായി പറക, കാണിക്ക etc. സ്പ.
ആക്ക to explain. — സ്പഷ്ടത clearness.

denV. സ്പഷ്ടീകരിക്ക to make plain. — സ്പഷ്ടീകൃ
തം, സ്പഷ്ടീഭൂതം revealed (part.).

സ്പൃഷ്ടി, സ്പൃക്തി S. = സ്പൎശം; part. സ്പൃഷ്ടം
Touched; സ്പൃശ്യം tangible.

സ്പൃഹ S. Wish (L. spero). വിഗതസ്പൃഹൻ Bhr.
Too old for lusting.

സ്പെഷ്യാൽ E. Special (jud.).

സ്ഫടം S. = ഫടം, ഫണം A snake's hood.

സ്ഫടികം sphaḍiγam S. (സ്പഷ്ട?; Ge. spath).
Crystal പളുങ്കു vu.; സ്ഫടികപാത്രം a glass—vessel.

സ്ഫാതി S. (span). Swelling.

സ്ഫാരം S. (G. spairō). Quivering, spreading;
large.

സ്ഫീതം sphīδam S. (p. p. of സ്ഫാ; G. spaō) Swollen.
സ്ഫീതരാജത്വം കൈക്കലാക്കി Nal. expanded,
large.

സ്ഫിക്ക് S. (Ge. speck), buttocks.

സ്ഫിരം S. much.

സ്ഫുടം sphuḍam S. l. (split). Blown, expanded.
2. = സ്പഷ്ടം apparent, manifest. Bhg. distinctly,

[ 1142 ]
Bhr. മധുരസ്ഫുടാക്ഷരം സരസപദങ്ങളാൽ
സ്തുതിച്ചു AR. = വ്യക്തം. 3. vu. = പുടം 2,673
process of refining ചെമ്പു ശോധസ ചെയ്തിട്ട
ന്വഹം സ്ഫു. വെച്ചാൽ സ്വൎണ്ണമായ്വരാ VCh. —
സ്ഫുടതയോടേ പറഞ്ഞു clearly.

denV. അതിനെ സ്ഫുടികരിക്കുന്നു AdwS. make
clear.

സ്ഫുരണം S. (= സ്ഫർ). 1. Throbbing ദക്ഷിണ
നേത്രസ്ഫു. ഉണ്ടു AR. (good omen). 2. flash,
glitter.

denV. സ്ഫുരിക്ക 1. to throb (part. പ്രേമകോപസ്ഫു
രിതാധാരമാകിയ മുഖം Bhg.). 2. = സ്ഫുട to
expand, open; to break forth കൈവല്യനവ
നീതം സ്പുരിച്ച തമിഴ്പ്പൊരുൾ KeiN.

സ്ഫുലിംഗം S. a spark അഗ്നിസ്ഫു'ങ്ങൾ ആകാശ
മാൎഗ്ഗത്തു Nal.; also fig. അക്ഷിസ്ഫു. ChVr.

സ്ഫുല്ലി N. pr. fem. KM. (ഫുല്ലം).

സ്ഫൂൎജ്ജഥു S. a thunder—clap, (G. spharagos).

സ്ഫൂൎത്തി S. palpitation, agitation സ്ഫൂൎത്തിമാനാ
യുള്ള സുഗ്രീവൻ ജയിക്കുന്നു KR.

സ്ഫോടം S. (സ്ഫുട്). Bursting; a boil, tumor,
esp. = കാൽ വിള്ളുക.

സ്മയം S. (സ്മി). Surprise, pride സ്മയപൂൎവ്വം പ
റഞ്ഞു, സ്മയഹീനൻ KR.

സ്മരം smaram S. (L. memor, G. martys).
Remembering.

സ്മരൻ Kāma, love സ്മരാൎത്തി Nal. etc.

സ്മരണ C. Tu. M. remembrance. ദേഹസ്മ. എ
ന്നിയേ KR. swooning. എല്ലായ്പോഴും സ്മ. ഉ
ണ്ടാക്കേണ്ടതിന്നു KN. പൂൎവ്വസ്മ. ഉണ്ടാക Bhg.
to remember former births. സ്മ. ചെയ്ക ChVr.
to keep in mind.

സ്മരണം S. id., സ്മ.മറന്നു VilvP. lost the memo—
ry. ശരീരസ്മ. consciousness. പാദസ്മ. Bhg.
never forgetting (God).

സ്മരിക്ക 1. To remember, recollect. Imp.
സ്മര with ഹര in prayer. Bhr. കേട്ടാൽ അന
ങ്ങാതിരിക്കും സ്മരിക്കും ധരിക്കും SiPu. അല്പ
നേരം സ്മ'ച്ചു Anj. reflected. നിന്നെ സ്മ. ായ്വ
രേണം CG. (a prayer). 2. to love നാരിയെ
മറ്റൊരുത്തൻ സ്മ'ക്കേണ്ടാ SiPu. — CV. ഒന്നു
ഭവാനെ സ്മരിപ്പിക്കവേണ്ടതു KR. put in mind.

സ്മൎത്തവ്യം S. to be remembered ഭഗവദ്രൂപം
സദാ സ്മ. Bhg.

സ്മാൎത്തൻ S. (സ്മൃതി) a Brahman lawyer, follow—
er of Sankara Āchārya. KN.

സ്മിതം smiδam S. (p. p.; G. meidos). Smiling,
blown; smile ചാരുതിസ്മി. തൂകി RS. മന്ദസ്മി. =
പുഞ്ചിരി.

സ്മൃതം smr̥δam S. (p. p.; സ്മർ) Remembered;
recorded.

സ്മൃതി S. 1. memory, recollection സാരസ്മൃ. VetC.
ഹരിസ്മൃ. തുടങ്ങി ChVr. to love and revere.
2. tradition, law മാനവാദൃഷ്ടാദശസ്മൃതി
കൾ Bhr. സ്മൃതിവിരുദ്ധം illegal.

സ്മേരം S. (smi, L. mirus). A smile; blown as
a flower ഗൂഢസ്മേ. പൂണ്ടു പറഞ്ഞു AR. മൃദുസ്മേ.
മുഖാംബുജം തേ CG. smiling.

സ്യന്ദന syanďana S. Dropping, running. ന
ദി കാണായി മന്ദസ്യ. യോടും Bhr. slow current.

സ്യന്ദനം S. trickling; quick; a chariot സ്യ.
ഏറിനാൻ AR., സ്യ'ത്തിൽനിന്നിറങ്ങി KR.,
(ഉറപ്പിക്ക 1, 142) — സ്യന്ദനി S. saliva.

സ്യമന്തകം S. Krišṇa's fabulous gem എട്ടെട്ടു
ഭാരം കനകത്തെ നിത്യം മുട്ടാതെ നല്കുന്നൊരു
രത്നം CC. Bhg. said to be in Tiruvananta
puram KM.

സ്യാനന്ദൂരം N. pr. തിരുവനന്തപുരം as സ്യാ'രേ
വസിക്കും ചിൽസ്വരൂപൻ VCh. സ്യാ'രേ
ശൻ KR.

സ്യാലൻ S. = ശ്യാ — a wife's brother. സ്യാലാ
ലയം പുക്കു VetC.

സ്യൂതം S. (part. pass. of സിവ്). Sewn; a sack.

സ്യൂതി S. needle—work.

സ്രക്ക് S. (സൃജ്). A wreath — സ്രഗ്ധൃതന്മാർ Bhg.
wearing a wreath.

സ്രംസി S. = പീലു (ഉക B.). ആമമാംസം ഗുരു
സ്ര. GP. — part. pass. സ്രംസിതം S. loosened.
— സ്രസ്തം fallen.

സ്രവം sravam S. സ്രവണം (സ്രു). Flowing.

denV. സ്രവിക്ക to flow. കഫം സ്ര. Asht. to be
secreted. സ്ത്രീകൾക്കു, ഗോക്കൾക്കു ഗൎഭം സ്ര.
Bhg. to miscarry. മൂത്രം — V1. diabetes.

സ്രഷ്ടാവു srašṭāvụ S. A creator (സൃജ്). സ്ര.
ഞാനെന്നു CG.

[ 1143 ]
സ്രാങ്കു P. sarhang, A captain, Serang, boat—
swain.

കുട്ടിസ്രാങ്കു = ദേവാങ്കു Bradypus, sloth.

സ്രാപ്പ് = സറാഫ് A shroff.

സ്രാമ്പി (Ar. šaraf pinnacle, turret?; Port.
Ceráme). A house standing on four posts; a
prayer—house of Māpḷas, small mosque (also
ശ്രാമ്പി); അവരവരെ ദിക്കിൽ പടയും സ്രാ. യും
ഇട്ടു TR barracks? B. palace?

സ്രാവം srāvam S. = സ്രവണം Flowing; flux =
വാൎച്ച as ഗൎഭ —, രക്തസ്രാ. immoderate menses.
അസ്ഥി — fluor albus. ശുക്ല — gonorrhœa.

സ്രുതി S. (G. rysis) id., as കഫസ്രുതി Asht.
catarrh.

സ്രുവം S. (& സ്രുക്ക്) a sacrificial ladle KU.

സ്രോതസ്സ് S. 1. a current, stream തവസ്രോത
സി പ്രക്ഷേപണം ചെയ്ക Bhr. (Ganga).
2. an organ of sense കൎണ്ണസ്രോതസ്സിൽ Nid.
രക്തം കോപിച്ചു മഹാസ്രോതസ്സിൽ ഉൾപ്പുക്കു
Nid. (heart?).

സ്ലാവം a. med. = സ്രാവം.

സ്വം svam S. l. (L. suum). Oneself, his; own.
2. property ദേവ —, ബ്രഹ്മ—, സൎവ്വസ്വം also
സ്വമ്മു PT2., അവൻ സ്വമ്മുകാരൻ rich. സ്വ
ത്തുക്കളെ കുറിച്ചു തൎക്കിക്ക (loc).

സ്വകാൎയ്യം S. 1. private affair. താൻ സ്വ'മായി
പുഞ്ഛവിളയിട്ടു MR. without the partner.
താന്താന്റെ സ്വകാൎയ്യകാൎയ്യം വരുത്തുവാൻ
TR. to pursue personal objects. സ്വ'മുള്ള
വസ്തുവക immediate, personal property. വീ
ടു എന്റെ സ്വ'മുള്ളതു jud. 2. secret, സ്വ'
മുറി a privy. സ്വ. പറഞ്ഞു MR. privately,
opp. evidence in court. കല്പനെക്കോ ഇവർ
സ്വ. പറകയോ TR.; on letters "private",
സ്വ'ക്കുത്തു. 3. adv. by oneself സ്വ.
ത്തൻ സകരം prov. സ്വ. കൊടുത്ത തോ
ക്കു, കുറയാളേ സ്വ. വക തോക്കു, നമ്പ്യാർ
സ്വ. അടക്കുന്ന പറമ്പു TR.

സ്വകിയം S. (&സ്വകം) one's own സ്വ'ങ്ങ
ളായ ധനങ്ങൾ KR.

(സ്വംഗം) S. handsome; തവ സ്വംഗതാ
ഭവിക്കേണം Si Pu.

സ്വഛ്ശം S. pure, transparent. സ്വഛ്ശജലം
Bhg. സ്വ'മതേ Mud. (Voc.). — സ്വഛ്ശത
perfect purity.

(സ്വ):സ്വഛന്ദ്വൻ S. self—willed. സ്വ'വൃത്തി
V1. independence. സ്വ'മൃത്യു Bhr. സ്വ'നിദ്രാദി
യും Nal. sleep etc. as you like. ഭാവിച്ച പോ
ലേ സ്വ'ത്വമായ്മരണം Bhg. one of the 18
Siddhis.

സ്വജൻ S. a son; സ്വജനം,—ജാതി one's own
people.

സ്വതന്ത്രം S. 1. independent, of age ഞാനി
പ്പോൾ സ്വതന്ത്രയല്ല Bhr. fem. 2. liberty
അധികമായിട്ടു ചെയ്യുന്നതിന്നു സ്വ. നമുക്കി
ല്ല TR. I am not empowered. സ്വ'ചി
ത്തൻ vu. a free agent. — ഭൂതലേ സ്വതന്ത്ര
ത്വം ആൎക്കുമില്ലല്ലോ Nal. independence എ
ത്ര നാൾ സ്വ'ത്വം ഇല്ലാതേ ഇരിക്കുന്നതത്ര
നാൾ ഈശ്വരങ്കൽ ഭയവും ഉണ്ടായീടും Bhg.

സ്വത 1. S. = സ്വത്വം Relation to self.
സ്വതയാ ലയിച്ചു Bhg. സ്വതാജന്മം V1. തത്സ്വ
യം പ്രഭാവമിതാനന്ദസ്വതയിൽനിന്നുത്ഭവിച്ചി
തു മഹാമായ Bhg. ലോകസ്വതാകാരണൻ
God. സ്വതാഭൂതം etc. 2. (Tdbh. of സ്വതഃ)
by oneself ആ ബുദ്ധി സ്വത തന്നേ ഉണ്ടായ
തോ Bhg. untaught. സ്വതവേ V1. സ്വതേ ഉ
ള്ളവൻ independent. ഞങ്ങൾക്കു സ്വതേ ഉള്ള
ഇല്ലം MR. original, immemorially ours (by
no transaction). — സ്വത്തു, see സ്വം 2.

abstr. N. സ്വത്വം 1. independence. 2. owner—
ship പാതി സ്വ. ഉണ്ടു V2. സ്വ'വും സ്വാമി
ത്വവും മാറി വരും VyM. ഇല്ലാത്ത ദുൎഞ്ഞായ
ങ്ങളും ദുസ്സ്വത്തങ്ങളും (sic) അറിവിപ്പിച്ചു TR.
calumnies. 3. = സ്വസ്തി greeting സ്വ.
ചൊല്ലി, സ്വ. നിനക്കു PP.

സ്വദിക്ക svad/?/ikka S. (സു, അദ് G. /?/nd (anō),
L. suadeo). To relish, സ്വാദു.

സ്വദേശി S. (സ്വ). A native, സ്വദേശജൻ.
ഇതു എന്റെ സ്വദേശം അല്ല vu.

സ്വധ S. spontaneity; Māyā; offering to an—
cestors.

സ്വധൎമ്മം S. peculiar duty or station; liberty
സ്വധൎമ്മാനുഷ്ഠാനത്തിൻ നിഷ്ഠ Bhr.

സ്വനം Svanam S. (L. sonus). Sound ഫണീ
സ്വനം VetC. തേരിന്റെ ധീരഗംഭീരസ്വ.
Nal. — p. p. സ്വനിതം sounding, thunder.

[ 1144 ]
സ്വന്തം sondam T. M. C. Tu. (സ്വ). Own ജ്യേ
ഷ്ഠനു സ്വ. ഉള്ള മുതൽ, അവനു സ്വ'മുള്ള ആളു
കൾ, നിലം തനിക്കു സ്വ'വും ജന്മവും ആകുന്നു
MR.; adj. സ്വ. പണം കൊടുത്തു, സ്വ. വക
(opp. പണയം വക), തന്റെ സ്വ. പേരിൽ MR.
അവന്റെ സ്വ. തോക്കു TR.

സ്വപനം S. = സുപ്തി Sleep. (L. sopor, G. 'ypnos).

സ്വപിക്ക to sleep; part. pass. സുപ്തൻ.

സ്വപ്നം S. (L. somnus). 1. Dream സ്വ'
ത്തിൽ തന്നെയും വേഗാൽ ഗ്രഹിച്ചു Anj. quicker
than in dreaming. ദുസ്സ്വ., സ്വപ്നദോഷം noctur—
nal pollution. സ്വ. കാണുക to dream, with
Acc. അഛ്ശനെ സ്വ. കണ്ടു (=കിനാവു), also
സ്വപ്നദൃഷ്ടി vu. തരേണം എന്നു പരദേവത
സ്വ'മായി കാണിച്ചു KU. സ്വപ്നക്കറിയായി RS.
2. sleep. സ്വപ്നശീലൻ a sleeper.

സ്വപ്നാനുഭവി having a good dream.

സ്വപ്നാവസ്ഥ the state of dreaming (opp.
സുഷുപ്തി).

(സ്വ): സ്വപൂൎവ്വപുരുഷാശ്രയമുള്ളവർ KR. con–
fidants of predecessors.

സ്വബുദ്ധി own mind. എന്റെ സ്വ. യാലേ
അല്ല ചെയ്തതു TR. induced by others.

സ്വഭാവം S. 1.Natural disposition, temper
സ്വഭാവദുഷ്ടമാം കുതിരയെ സ്വ'മാക്കുവാൻ KR.
to improve. പീലിക്കാൎക്കൂന്തലും ബാലസ്വ'വും
കാണാകേണം Anj. (of K/?/šṇa). സൽസ്വഭാവ
യാം ഇവൾ Nal. good—natured, മായയിൽ മൂടി
ക്കളിക്ക സൎവ്വസ്വ'മത്രേ Bhg. natural to all.
സ്വ'വേന ഉള്ളതു Instr. 2. purpose, feeling
തന്റെ വക്കൽ നേർ ഉണ്ട് എന്നുള്ള സ്വ. വരു
ത്തുവാൻ MR. to create the impression. — സ്വ
ഭാവികം, see സ്വാ —.

സ്വമനസ്സായി of his own accord സ്വ. വന്നു
TR. സ്വസ്സാലേ vu.

സ്വമേധ S. one's own accord. സ്വ. യാൽ ഉ
ണ്ടാക്കുക to invent, as a doctrine. സ്വ. യി
ല്ലാത്തവൻ parrot—like. ഞങ്ങളെ സ്വ. ക്ക്
ഒന്നും പ്രവൃത്തിക്കയില്ല without instruction
from superiors. അവരെ സ്വ. തന്നേ ആകു
ന്നതു their own doing. തരിശു നിലം സ്വ.
യായി നടക്കുന്നു TR. without asking leave.

സ്വയം S. by himself, spontaneously. സ്വയമാ
ക്ക to acquire V1. — സ്വയങ്കൃതം self—made,
സ്വ'മായി ചെയ്ക unprovoked. — സ്വയമ്പാ
കം cooking for one's self; uncooked vict—
uals. — സ്വയമ്പ്രകാശം shining by his own
light, Bhg. — സ്വയംഭൂ S. Self—existent, God;
an idol grown out of the ground നക്കുന്ന
നായ്ക്കു സ്വ'വും പ്രതിഷ്ഠയും ഒക്കും prov. —
സ്വയംവര a girl choosing her husband;
സ്വയംവരം the public choice of a husband
by a princess. Nal. — സ്വയസിദ്ധികൾ
Mud 5. see സ്വായത്തസിദ്ധികൾ.

സ്വരം svaram S. (L. susurro). 1. Voice സ്വ.
അറിഞ്ഞതിനെ അനുസരിച്ചു the well known
voice. സ്വ. പകരും KU. to falter. സാരം അറി
യാ സ്വരമേ ഉള്ളു. — സ്വരസാദം Nid. hoarse—
ness. — സ്വരഹാനി, സ്വരക്ഷയം Nid. aphony.
2. note, സപ്തസ്വ. the Gamut സരിഗമപധനി
(see ശബ്ദം); പക്ഷി ഒട്ടും സ്വരഭേദം വരുത്തീ
ട്ടില്ല always the same note. 3. vowel, gramm.
സ്വരമണ്ഡലം a kind of harp, made of reeds
സ്വ. എടുത്തിട്ടിറങ്ങുന്നു KR. (Rāvaṇa's wives).

സ്വരവാസന melodiousness.

സ്വരാംശം a half tone in music.

സ്വരിതം sounded as note; accented.

സ്വരു Indra's thunder—bolt.

(സ്വ): സ്വരൂപം. 1. one's own shape അ
ന്നേരം ആനമസ്വ'ലാഭം വലാ Nal. you will
appear in your own form. 2. an image, idol.
3. natural condition വെല്ലമാം സ്വ'ത്തിൽ മധുര
സ്വഭാവത്തെ തളേളണം എങ്കിൽ വെല്ലം എപ്പേ
രും പോയീടേണം Chintar. the svabhāva can
only be destroyed by sacrificing the svarūpa.
4. identified with (= മയം), like ചിൽസ്വരൂപ
പ്രഭുസത്വങ്ങൾ ഉള്ളിലേ ജീവസ്വരൂപനായി
AR. God, who is all mind, exists in the crea—
tures as their life. ദിവ്യൌഷധങ്ങൾ വേദസ്വ'
ങ്ങൾ AR. പ്രവാചകരാജാചാൎയ്യസ്വരൂപൻ the
threefold office of Christ as the veritable
prophet, king & priest. 5. a dynasty, as
repetition of the same character, chiefly the
4: the Kōlatiri with worship of the 18 Perumāḷs,

[ 1145 ]
Veṇṇāṭṭara with riches, Perumpaḍappu
with sacrifices (യാഗാദികൎമ്മം), Er̀anāḍu with
worship of the sword KU. 6. the first king a
representative of the dynasty, പുറവഴിയാസ്വ'
ത്തിങ്കന്നുമായി കണ്ടു TR. visited the king of P.
7. the estate of a chieftain പയ്യോൎമലസ്വരൂ
പുടയനായർ TR. (Tdbh.). 8. a class of Sūdras
സ്വരുവം (Tdbh.). 9. സ്വരുവം adultery B.
സ്വരൂപകം (= 4): മത്സ്വ'മായ ധൎമ്മം Bhg. the
law which is identical with myself.

സ്വരൂപകാൎയ്യം (5) Royal duties KU.

സ്വരൂപക്കാർ (8) a lower section of Sūdras
in Trav. (opp. ഇല്ലക്കാർ).

സ്വരൂപത (4) likeness.

സ്വരൂപമൎയ്യാദ (5) customs of a dynasty TR.

സ്വരൂപി 1. having one's own form. 2. iden—
tified with (=രൂപി) ബോധസ്വ. യായ ഗു
രു AR. ജ്ഞാൻസ്വ. കളായിരിക്കുന്ന യോഗീ
ശ്വരന്മാർ KU. incarnations of wisdom.
3. like, ഗൎദ്ദഭസ്വ. CG. in ass's shape. 4. a
chieftain, councillor അഞ്ചുപേർ സ്വ. കൾ
മന്ത്രിമാർ PT. രണ്ടില്ലത്തെയും സ്വ.കൾ ഇ
തുവരെയും KU. — f. സ്വരൂപിണി (2), സ
കലഭൂതങ്ങളിൽ ഭക്തിസ്വ. യായ്വസിക്കുന്നു
DM. Kāḷi is the embodied devotion. ജ്ഞാന
സ്വരൂപിണി (Christ.) the personal wisdom.

denV. സ്വരൂപിക്ക 1. v. n. to meet as an as—
sembly, സ്വ'ച്ചു കൊണ്ടു KU. to constitute
themselves as such. 2. v. a. to amass
വിത്തങ്ങളും പുരുഷകാരങ്ങളും സ്വ'പ്പാൻ
PT. (to embody).

സ്വർ svar S. (L. sol = സവിതാ sun, light).
Heaven, സ്വൎന്നദി etc. Bhg.

സ്വൎഗ്ഗം S. ചുവൎക്കം RC. 1. Heaven, sky ഭൂ
മണ്ഡലവിസ്താരം ചൊല്ലി സ്വ'വും ഇതിര തന്നേ
വിസ്താരം ഉണ്ടു Bhg 5. 2. Indra's paradise
സ്വ. പുക്കു KU. അത്ര നാളെക്കു സ്വൎഗ്ഗവാസം ഉ
ണ്ടു Bhr. അന്നു വാഴുന്ന മനുഷ്യർ സ്വ'വാസിക
ൾക്കു തുല്യം പോൽ KU. Celestials (=സുരർ); also
Brahmans (opp. ഭൂവാസി = അമ്പലവാസി).

സ്വൎഗ്ഗതൻ S. gone to heaven തപസ്സിനാൽ
സ്വ'നായി KR. — സ്വൎഗ്ഗതി S. reaching

heaven. സ്വ.വരുത്തുവാൻ ആധാനം ചെ
യ്ക KR. to secure bliss. സ്വ. വിരോധത്തെ
ചെയ്ക KR. to prevent.

സ്വൎഗ്ഗസ്ഥം, സ്വൎഗ്യം, സ്വൎഗ്ഗീയം heavenly.

സ്വൎഗ്ഗാരോഹണം going to heaven. ഇന്നേത്തേ
ദിവസം നമ്മുടെ അമ്മാമന്റെ സ്വ. തിരു
നാൾ TR. the anniversary of the king's
death. സ്വ'നാൾ (Christ's) ascension—day.

സ്വൎഗ്ഗികൾ the celestials സ്വ. ആരേലും CG.

സ്വൎധ്വനി a kind of Lethe സ്വ. തന്നിലേ മുങ്ങു
ക മൎത്യൻ ഒന്നുള്ളൊരു ഭാവം പോവാൻ CG.

സ്വൎപ്പദം S. = സ്വർഗ്ഗതി (സ്വ. തന്നിൽ ആശയി
ല് CG. do not wish for heaven).

സ്വൎലോകം heaven. സ്വ'ത്തിന്നു യാത്രയാക്ക
UR. = to kill.

സ്വൎവ്വധുമാർ Bhg., സ്വൎവ്വേശ്യമാരായ ഉൎവശി
etc. CG. nymphs of heaven, also സ്വൎസ്ത്രീ
കൾ CG.

സ്വൎണ്ണം S. = സുവൎണ്ണം Gold. സ്വ'മയം golden.

സ്വ'സ്തേയം VyM. theft. സ്വ'സ്തേയി AR.

സ്വൎണ്ണദി = സ്വൎനദി the heavenly river.

സ്വൎണ്ണാരിയൻ vu. ചൊൎണ്ണാലി 394.

സ്വല്പം solpam S. (സു). Little കാലം സ്വ.
ചെല്ലുമ്പോൾ KU. നികിതി സ്വ'മായിട്ടു തന്നേ
വരിക അത്രേ ചെയ്യുന്നു TR.

(സ്വ): സ്വവൎണ്ണകരണി S. AR. one of the 4
heavenly medicines. (al. സുവൎണ്ണകരണി).

സ്വവശൻ S. uncontrolled, free.

സ്വവാസന one's own pleasure, as സ്വരസം.

സ്വസാ svasā S. (L. soror). Sister മമ പിതൃ
ഷ്വസാ Bhr. സ്വസൃപതി sister's husband. സ്വ
സ്ത്രീയൻ sister's son, സ്വസ്രീയമുഖം കണ്ടു Bhg.

സ്വസ്തി S. (സു). It is well! hail! also with
അസ്തു (തേ സ്വസ്ത്യസ്തു Bhr.) fare well! സ്വ.
വാക്യങ്ങൾ ഘോഷിച്ചു SiPu. blessings. തോ
ണി ഏറി സ്വ. എന്നതും ചൊല്ലിപ്പിരിഞ്ഞാർ
KR. farewell. — സ്വ. മാൻ V1. happy.

സ്വസ്തികം 1. auspicious; a mystical figure
കൈത്തലം കൊണ്ടു തൻ മാറത്തു നന്നായി
സ്വ'ബന്ധം തുടങ്ങിനാരേ CG. 2. name
of particular temples, palaces V1.

(സ്വ)സ്വസ്ഥം S. 1. relying on self, confi
dent,

[ 1146 ]
secure. സ്വ'നായി വിരക്തനായി മുക്ത
നായി Bhg. — സ്വസ്ഥയായ്വന്നേനല്ലോ f. AR.
2. unemployed, being at rest, leisure. സ്വസ്ഥ
വാസത്തെ രക്ഷണം ചെയ്ക to preserve his
liberty. സ്വ'മായിരിപ്പാൻ കല്പിച്ചു TR. to keep
quiet. സ്വ'മായി വന്നു ഞാൻ കണ്ടു പോവാൻ
Nal. merely for a visit. 3. = സുസ്ഥം healthy,
നമുക്കു അസാരം ദേഹം സ്വ'മില്ലായ്കകൊണ്ടു
TR.; സ്വസ്ഥബുദ്ധി sound reason. — സ്വസ്ഥത
health vu. സ്വ. തരികയില്ല = അലമ്പാക്കുന്നു.

സ്വസ്ഥാനം S. = തന്റെടം the state of a സ്വ
സ്ഥൻ, f. i. സ്വ. ആകുവാൻ to recover health.
2. one's own place.

സ്വഹസ്താക്ഷരം handwriting, signature ഞാൻ
എന്റെ സമ്മതം കൊണ്ടു സ്വ. കൊണ്ട് എ
ഴുതിക്കൊടുത്തു TR.

സ്വാകാരം S. (സു). Beauty, also സ്വാകൃതി മ
റെച്ചു Bhr. (സ്വ) hiding one's own counte—
nance or emotion.

സ്വാഗതം S. (സു), welcome, salutation രാജാ
വിനും മന്ത്രിമാൎക്കും സ്വാ. PT. സ്വ. എന്നു
ചൊല്ലി CG. തവ സ്വാ. ഭവിക്കേണം Si Pu. —
സ്വാ. ആദികൾ ചെയ്തു & സ്വാ'താദികൾ
കൊണ്ടു പൂജിച്ചു KR. welcomed, greeted.

സ്വാംഗഹോമം S. (സ്വ). The sacrifice of
one's own body.

സ്വാതന്ത്യ്രം S. (സ്വതന്ത്ര). 1. Independence
സ്ത്രീകൾക്കങ്ങൊരിക്കലും സ്വാ. അരുതെടോ
VCh. അംഗനാജനത്തിന്നു സ്വാ. ഉണ്ടോ Nal.
സ്വാ'വാഞ്ഛിതം PT. love of freedom. 2. arbi—
trary power, f. i. to dispose of something ആ
വകയിൽ പുത്രന്മാൎക്കു സ്വാ. ഇല്ല VyM. കല്പന
കേൾപാൻ അധികാരം എന്നിയേ അല്പമാം
സ്വാ. ഇല്ലെനിക്കു KR. കുടിയാന്മാരെ ഏല്പി
പ്പാൻ കൊഴിവോലയാൽ സ്വാ. ഉണ്ടു MR. his
lease empowers him.

സ്വാതി S. N. pr. fem.; Arcturus, ചോതി.

സ്വാദു svād/?/u S. (സ്വദ്, G. 'ëdy, L. suavis).
1. Sweet, tasteful സ്വാ. നിനാദം Bhr. സ്വാ.
ഭക്ഷ്യത്തെ കാട്ടി KeiN. 2. flavour, relish ഉ
ന്നതസ്വാ. വരുത്തിച്ചമെക്ക Nal. ദുസ്സ്വാ. V2.;
Tdbh. സ്വാദുള്ള ആഹാരം, വസ്തുക്കൾ താനേ

ഭുജിക്കൊല്ല SiPu. സ്വാദറിഞഅഞീടുവാൻ മാത്രം
Nal. merely to taste.

part. pass. സ്വാദിതം tasted (സ്വദിക്ക).

സ്വാദുകരം UR, tasteful. [ദനം CG.

സ്വാദുത S. flavour, taste സ്വ. തേടിന ഓ

സ്വാധീനം S. (സ്വ) adj. & n. 1. Independ—
ent, സ്വാധീന f. 2. dependent, subservient
എനിക്കു സ്വാ'ൻ Bhg. 3. control, power.

സ്വ'മല്ലോ ശിരസ്സും പരശുവും KR. my head
& the mace are in thy hands. കാൎയ്യസ്ഥനെ
സ്വാ'ത്തിൽ വെച്ചു gained over അവൻറെ സ്വാ'
ത്തിലുള്ള ആൾ MR. a dependent. രാജ്യം നമ്മുടെ
സ്വാ'ത്തിൽ നടന്നു വരായ്കയാൽ TR. ജനസ്വാ'
ത്തിലുള്ള ആൾ MR. influential. 4. command over
limbs, elasticity, health. ദേഹം സ്വ'മല്ലാഞ്ഞു
Bhg. decrepit. സ്വാ. കുറയും MC. unwieldy.

സ്വാധീനക്കാരൻ a dependent. അവന്റെ
സ്വ'ർ MR. പുറമേ സ്വാ'നായി പറഞ്ഞു Ti.
showed himself trustworthy.

സ്വാധീനത =സ്വാധീനം n., ബുദ്ധിസ്വാ.
presence of mind.

സ്വാധീനമാക (2. 3) to become his own രാ
ജ്യം, പറമ്പു etc. — (4) ശരീരം സ്വ'മായ ഉട
നേ when recovered.

സ്വാധീനമാക്ക to subdue, cqntrol. കമ്പഞ്ഞീ
ന്നു മയ്യഴി സ്വാ'ക്കിയതു TR. the H. C. con
quered Mahe. പറമ്പ എനിക്കു സ്വാ'ക്കിത്ത
രിക TR. get for me, ആളെ to gain,
bribe. — so രാജ്യം സ്വാധീനം വരുത്തുക
TR. to subject.

സ്വാദ്ധ്യായം S. (സ്വ). Reading to one's self,
സ്വാദ്ധ്യായാദി യമസാധനങ്ങൾ Bhg. സ്വാ
ദ്ധ്യായതപോദാനയജ്ഞാദികൎമ്മങ്ങൾ AR.

സ്വാനം = സ്വനം S. Sound.

സ്വാന്തം S. (സ്വ). The mind സ്വാന്തേ നിരൂ
പിച്ചു, സ്വാന്തഭ്രമങ്ങൾ Nal. സ്വാ'താപം VetC.
(= ഉൾത്താപം). — മമ സ്വാന്തഗമാകും വണ്ണം
ചൊല്ക Bhg. intelligibly.

സ്വാഭാവികം S. (സ്വഭാവ). Natural സ്വാ.
ധരിച്ചു വിഗ്രഹം Nal. (ബീഭത്സവേഷം കള
ഞ്ഞു). ജീവനു ദുഃഖം സ്വാ. ആയുള്ളു Chintar.
സ്വാ'കയാം വാസനയാ ദേവങ്കൽ ഉണൎവ്വുദിച്ചു

[ 1147 ]
Bhg. without teaching. കാൎയ്യത്തിന്റെ എല്ലാ
സ്വാ'ത്താലും നിശ്ചയിക്കാം MR. results from
all the features of the case.

സ്വാമി svāmi S. (സ്വ). An owner, master,
Lord; Voc. സ്വാമിൻ Bhg 1. in humble letters
at the close നടക്കയും ചെയ്യാം സ്വാമീ TR. —
hon. സ്വാമിയാർ MR. Brahman title, ഭാരതി
സ്വാ'രേ മടത്തിൽ jud. — f. സ്വാമിനി അരുൾ
ചെയ്തതു Nal. the mistress.

സ്വാമിദ്രോഹം treachery സ്വാ'ത്തിന്നു വസ്തു
വക ഒക്ക കോയ്മയിൽ എടുക്ക TR. — സ്വാ'
ഹി വീട്ടിന്നു പഞ്ചമഹാപാതകങ്ങൾ വാതിൽ
prov. traitor.

സ്വാമിഭക്തി Bhg. faithfulness.

സ്വാമിഭോഗം rent paid to the Janmi, almost
nominal.

(സ്വ): സ്വായത്തസിദ്ധി PT3. (ായത്തം 84).

സ്വാൎത്ഥം S. (സ്വ). Own object തങ്ങൾതന്
സ്വാ'സിദ്ധിപ്പാനായി Bhg. (സ്വാ'പരൻ self—
interested); genuine meaning V1.

സ്വാശ്രയം S. self—confidence, സ്വാ'യോന്മൂല
നം ചെയ്ക VetC. to root it out.

സ്വാസ്ഥ്യം S. = സ്വസ്ഥത rest, comfort, health
V1.

സ്വാഹ S. (സു). 1. Exclamation in sacrifices,
Mantras (beginning with ഓം & ending with
സ്വാ. Tantr.). എൻ ഗുരുവിനാണ സ്വഹഃ (sic)
vu. Mantr. ഒക്ക സ്വാഹ എന്നു ചൊല്ലിക്കള
ഞ്ഞുവോ is all devoured? 2. Agni's wife (he
is: സ്വാഹാപതി AR. Bhg.)

സ്വീകരണം S. (സ്വ). Making one's own.

denV. സ്വീകരിക്ക 1. to acquire, accept. സന്ന്യാ
സാശ്രമം സ്വീ. VyM. to adopt a mode of life.
രാജ്യം സ്വീ'ച്ചു Arb. obtained. അപ്പീൽ —,
വാക്കു —, അപേക്ഷയെ സ്വീച്ചു MR. ac—
cepted. ഉപായം, നാലാൽ ഒരുത്തനെ സ്വീ.
Nal. to choose. കന്യയെ Si Pu. to marry.
2. to enjoy അമൃതം പോലതിനെ സ്വീ'ച്ചു
KR. 3. to assent, confess.

സ്വീകാരം S. 1. claiming, adoption ദത്തസ്വീ.
2. confession (പാപസ്വീ. Christ.), admis—
sion of an argument.

part. സ്വീകൃതം S. appropriated, promised,
owned.

സ്വീയം S. own = സ്വകീയം.

സ്വേഛ്ശ S. (സ്വ). Self—will. സ്വേ. യായിരിക്ക
to volunteer. സ്വേഛ്ശയാ വാഴും Mud. will
live on in his own way. സ്വേ. ക്കാരൻ self—
willed.

സ്വേദം svēd/?/am S. (L. sudor). Sweat സ്വേ
ദങ്ങൾ മേനിയിൽ പൊങ്ങിത്തുടങ്ങി CG. സ്വേ.
എഴുന്നുള്ള ഓമൽമുഖം CG. മുഖോത്ഭവസ്വേദ
ലേശങ്ങൾ Bhg. drops of perspiration. — സ്വേ
ദജം 3. insects, worms, products of heat &
moisture. (യോനി 876).

സ്വേദനി S. a frying pan.

denV. സ്വേദിക്ക to sweat യോനി Bhr. — സ്വേ
ദിപ്പിക്ക Nid. to use diaphoretics.

സ്വൈരം S. (സ്വ). 1. Following one's own
inclinations, സ്വൈരസല്ലാപം Nal. unrestrain—
ed talk. 2. health, ease, comfort. 3. adv.
happily വാഴുക V1., വസിക്ക VetC, സുഖിച്ചു
വസിക്ക Nal.

സ്വൈരക്കേടു disappointment. എത്തായ്ക നിമി
ത്തം സ്വൈ. ഉണ്ടു Bhr. uneasiness, de—
rangement. വളരേ സ്വ. TR. പാരം വരു
ത്തം തൊയിരക്കേടു TP. മൂന്നു മാസം പോ
രും അവനു സ്വൈ. jud. low spirits.

സ്വൈരഗാമി S. = സ്വേഛ്ശാചാരി.

സ്വൈരി; fern. — ണി a wanton woman (ദുഷ്ടർ
കട്ടു സ്വൈരിണിക്കായി കൊടുക്കും VCh.;
സ്വൈ. മാരായ നമ്മുടെ നാരിമാർ Nal.
heavenly courtezans).

സ്വൈൎയ്യം = സ്വൈരം Nasr. സ്വൈൎയ്യേണ
പോയാലും Genov.

സ്വോദരപൂരകൻ S. (സ്വ). Caring only
for his stomach; an epicure V1.