ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/ഹ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents

[ 1148 ] ഹ HA

ഹ occurs only in S. & foreign words. In Tdbhs.
ഹ is dropped (ഹസ്തം, അത്തം; ഹിതം, ഇതം;
മഹാ, മാ), or represented by ക (അഹം — അ
കം & യ (കിരിയം fr. ഗൃഹം). Of late intro—
duced in വഹ = വക.

ഹ ha S. Interj. ഹഹഹ മമ ദുരിതം ഇതു SiPu.
alas!

ഹം ham S. (=ഹൻ). Destroying സകലഭയ
ഹം KR.

ഹംസം hamsam S. (Tdbh. അന്നം II. 33., G.
chën, L. anser). A goose, swan, considered as
a divine bird, esp. രാജഹ. (അരയന്നം) Bhg.
ഹംസൻ S. an accomplished devotee തീവ്രതര
വൈരാഗ്യം അകതാരിൽ പടൎന്നവൻ ഹ.
KeiN. a degree of Sanyāsis (പരമഹം
സൻ).

ഹംസരഥൻ S. Brahma, as riding on ഹംസം Bhg.

ഹംസസ്വരൂപൻ Anj. very spiritual മനമാ
കുന്ന മണ്ഡപത്തിൽ ഹംസസ്വരൂപിയായി
AR. Bhg.

ഹക്ക Ar. ḥaqq, Just, true = ഉള്ളതു.

ഹക്കൽ Ar. 'aql,, Intellect, understanding.

ഹക്കിം Ar. ḥakīm, Physician.

ഹജാം Ar. ḥaǰǰām, Barber.

ഹജൂർ Ar. ḥazūr, Royal presence, Principal
Collector's office.

ഹജ്ജു Ar. ḥǰǰ Pilgrimage to Mecca, vu. അ
ശുവിന്നു പോക KU.

ഹജ്രത്ത് Ar. hiǰrat (flight) The Muham—
medan era dated from 16th July A. D. 622.

ഹട്ടം haṭṭam S. A market, fair.

ഹഠം haṭham S. (ഹസ്ത?). Violence. ഹഠാൽ by
force, on a sudden PT.

ഹതം haδam S. (part. pass. of ഹൻ). 1. Struck
ശോകഹതമനസ്സ് KR. 2. killed, ഹതപ്രാ
യൻ almost dead. 3. lost. ഹതബുദ്ധി bereft
of sense. ഹതാശൻ despairing.

ഹതകൻ S. miserable കുലഹ. ഇവൻ AR. ച
ണകസുതഹ. Mud. outcast, coward, rogue.

ഹതി S. striking അവനെ ഹ. ചെയ്തു Bhg.
killed.

ഹത്യ S. murder as വീരഹ. KU., സ്ത്രീഹ. ചെ
യ്തു VyM. — ഹത്യാശീലൻ murderous.

ഹനനം S. killing മൃഗഹ. അരുതാത്തതോ SiPu.

denV. ഹനിക്ക (= ധൻ, G. thánatos). 1. To
strike ആർ ഉണ്ണി ഹ'ച്ചതു Bhr. 2. to kill
ഗോവനെ ഹ. Sipu. ഭവാനാൽ ഹനിച്ചീടി
ന യജ്ഞപശുക്കള് Bhg.

CV. ബ്രാഹ്മണകോപം ലേകത്തെ ഒക്കയും
ഹനിപ്പിക്കും VyM. will destroy.

ഹനു hanu S. (L. gena, G. genys, chin). The
jaw. വാമഹ. പൊളിഞ്ഞുപോയി KR.(bya fall).

ഹനുമാൻ 1. having large jaws; Semnopithe—
cus entellus. 2. the monkey—chief, dei
fied AR.

ഹന്ത handa S. Interj. Ho! ഹ. യോഗ്യമോ കാ
ന്ത VetC. alas! ആഹന്ത etc.

ഹന്തവ്യൻ S. (ഹനിക്ക). Deserving to be kill—
ed ഹ. അല്ലാത്തവനെ ഹനിക്കും Sah.

ഹന്താവു S. a slayer, destroyer.

ഹുന്തുകാമൻ PR. wishing to kill.

ഹന്നം S. (p. p. of ഹദ്, G. chezō). Passed as
ordure.

ഹമ്മാൽ Ar. ḥammāl, & ഹമാൾ A bearer.

ഹയം hayam S. (ഹി to send). A horse. ഹയ
ഗ്രീവൻ N. pr. horse—necked. നൂറു ഹയമേധ
ങ്ങൾ Bhg. (= അശ്വമേ —). — ഹയവാഹനൻ
sun, Kubēra. 2. sending off ശോകത്തെ ഹ.
ചെയ്തു വസിക്ക Sk.

ഹയാത്ത് Ar. ḥayāt, Life. ഹ.ായി lived.

ഹയാത്തുനബി Mpl. (Christ).

ഹയാസ്ഥാനം Ar. hayā, pudenda.

ഹരം haram S. (G. cheīr). 1. What takes away
പാപഹരസ്നാനം Bhg. കുലഹരവൈരം ChVr.
destroying the family. മലഹരം GP. 2. remo—
val, destruction നമ്മോടു മറുത്ത ശത്രുരഹ
രം ചെയ്തുപോക Mantr. ദീനം മുഴുവൻ ഹ. വ
ന്നില്ല, അവൻ ഹ. വന്നു പോയി vu.

[ 1149 ]
ഹരണം S. taking, removing ജഗദഘഹര
ണൻ Bhg. സൃഷ്ടിപാലനഹ'ങ്ങൾ Bhr.
(= destroying). [രൻ 48).

ഹരൻ S. a destroyer, Siva, SiPu. (Tdbh. അ

denV. ഹരിക്ക 1. to seize, take പ്കഷികൾ വ
സ്ത്രം ഹ. യാൽ Nal. വിപ്രസ്വം ഹ. VilvP.
ആഭരണങ്ങൾ ഒന്നും ഹ. ാതേ VetC. to rob;
defraud. 2. to divide പന്ത്രണ്ടിനെ നാ
ലിൽ ഹരിച്ചാൽ മൂന്നു ഫലം Gan. Tdbh. I. അ
രിക്ക 49.

ഹാൎയ്യം the dividend; ഹാരകൻ the divisor
(Gan.).

ഹരി hari S. (= ഹരിൽ). 1. Green, tawny.
2. Višṇu; his name at the head & end of all
even official letters TR. ഹ. എഴുത്തൊമ്പതു the
initial formula ഹരിശ്രീഗണപതേ (sic)* നമഃ
vu. ഹരിപദ ചിന്ത Bhg. worshipping Višṇu.
3. a lion ഹരിയും കരിയും വെടിഞ്ഞു വൈരം
CC. വന്നു ഹ. PT. *(for ഹ'ഗണപതയേ).
ഹരിണം S. yellowish white; a deer. Bhg. പ
ട്ടു കിടക്കും ഹരിണി f. Bhg.

ഹരിതം & ഹരിൽ S. green, the colour (L. vi—
ridis, G. chortos).

ഹരിതാലം, അരിതാരം yellow orpiment.

ഹരിദശ്വൻ the sun. — ഹരിന്മണി emerald.

ഹരിദ്വാരം വിശ്രുതം SiPu., N. pr. Hurdwar.

ഗരിരൂപധാരികൾ AR. lion—like (monkeys).

ഹരിശ്ചന്ദ്രൻ N. pr. a king. Bhg. ഹരിശ്ചന്ദ്ര
പ്പെരുമാൾ KU.

ഹരിഹരൻ N. pr. (Višṇu & Siva united), ഹരി
ഹരപട്ടർ jud.

ഹരിക്കാരൻ P. har—kāna, An emissary, cou—
rier, messenger ഹ'ന്മാർ VyM. = ദൂതന്മാർ also;
അ —, f. i. നാൽ ആൾ ഹ'(അ)ന്മാർ TR.

ഹൎജി Ar. 'arẓ, A petition, memorial, represent
ation, also ഹരിജി, അൎജ്ജി TR.; ഹൎജിക്കാ
രൻ a petitioner.

ഹൎത്താവു S. (ഹര). A remover, robber അശ്വ
ഹ. KR.; God as destroyer (with കൎത്താ & ഭ
ൎത്താ maker & preserver) Bhr.

ഹൎമ്യം S. A palace രമ്യങ്ങളായുള്ള ഹ'ങ്ങൾ ഏറി
CG. ഹ'ങ്ങൾ തോറും അലങ്കാരം ചമെച്ചു KR.
ഹൎമ്യപ്രാസാദങ്ങൾ Bhr. വാമമാർ ഹ. ഏറി

നോക്കി AR. (roof). ഉന്നതഹ'ത്തിൽ വാഴുന്ന
മന്നവൻ Genov.

ഹറാം Ar. ḥarām, Forbidden, unlawful ഹ. പി
റന്നവനെ MR. (& അറാം 53).

ഹറീവ് Ar. ḥarīf, Clever; rival.

ഹൎഷം haršam S. (fr. ഭൃഷ്; G. phrissō), orig.
Bristling = രോമഹ. joy, delight. ഹൎഷനേത്രാം
ബു Bhg. = ഹൎഷാശ്രു q. v.; ദന്തഹ., പാദഹ.
Nid. = തരിപ്പു.

ഹൎഷണം S. delighting; ഹൎഷിതം delighted.

denV. ഹൎഷിക്ക to be delighted.

ഹൎഷാശ്രു tears of joy ഹ. പൊഴിഞ്ഞതു തുടെച്ചു
KumK. ഹ. ധാര, — കണങ്ങൾ Bhg. ഹ.
പരിപ്ലുതനായി GnP.

ഫലം halam S. A plough.

ഹലി a plough—man; Balabhadra, also ഹലാ
യുധൻ Bhg.

ഹലാക്ക് Ar. halāk, Ruin, perdition; lost.

ഹലാൽ Ar. ḥalāl, Lawful, legal (chiefly of
food, opp. ഹറാം) പൈക്കുമ്പോൾ പന്നിയിറ
ച്ചി ഹ. prov. Mpl.

ഹലാഹല S. (?) Hallo! അയോദ്ധ്യയിൽ ഹ.
ഘോഷം വലുതായി KR.

ഹലാഹലം S. poison.

ഹൽ hal S. A consonant (gramm.), ഹല്ലുകൾ pl.

ഹല്ലകം S. = ചെന്താമര, A lotus കേശത്തിൽ
അണിയുന്ന ഹല്ലകോല്ലസത്തായിട്ട് VCh.

ഹല്ലോഹലം S. (?) Joyful noise (= ഹലാഹല).
ആലോലഹല്ലോലഹ. പോലേ Bhr. ഉല്ലാസഹ'
ങ്ങൾ Nal. (C. Te. hallakallōlam).

ഹവനം havanam S. A sacrifice (ഹവം id.,
fr. ഹു = ഹ്വാ calling).

ഹവാലത്തി Ar. ḥavālah, Charge, trust.
൧൦൦൦ ഉറുപ്പികക്കു ഹ. കൊണ്ടുവന്നു TR. surety.

ഹവാൽദാർ P. ḥavāldār, holding a charge, a
sergeant.

ഹവിസ്സു havis S. (= ഹവം). 1. Sacrifice, esp.
the fat part burnt. 2. clarified butter മറ്റുള്ള
യാഗങ്ങളുടെ ഹവിസ്സും എടുത്തു, അശിവമേധത്തി
ന്നുടെ ഹ. KR.

ഹവിൎഭാഗം Bhg. Anach. fat bit of a sacrificed
sheep etc. ഹ'ങ്ങൾ ദ്വകൾ ഭുജിച്ചു VilvP.

[ 1150 ]
ഹവ്യം (p. fut. pass.) what is to be offered. ഹ
വ്യ വഹൽ പ്രഭ എന്ന പോലേ CG. fire. പിതൃ
ക്കൾ ഹവ്യഗവ്യാദികളാൽ തൃപ്തർ Brhmd.
ഹവ്യാദിസ൪വ്വതും സംഭരിച്ചു VetC.

ഹവ്യാശൻ the fire.

ഹവ്യഗം N. pr. Haiga, the country between
Tuḷu & Konkaṇam, with Gōkarṇam.

ഹസനം hasanam S. Laughter.
ഹസിക്ക to laugh ഗതമായതു ചൊന്നാൽ ഹസി
ച്ചീടും KR.

part. ഹസിതം S. 1. smiling മൃദുഹ. Bhg. സുരു
ചിരതരഹസിതൻ പൊന്മകൻ KR. laugh—
ing. 2. blown as a flower CG.

ഹസ്തം hastam S. 1. The hand, in Cpds. ദണ്ഡ
ഹസ്തൻ etc. 2. the trunk of an elephant.
3. a cubit.

ഹസ്തകടകം a bracelet with 8 faces (Royal
privil.).

ഹസ്തഗതം fallen into one's hands or power.

ഹസ്താക്ഷരം, see സ്വഹ —.

ഹസ്താന്തരം 1. another hand. 2. the things
or money in hand ഹ. ഉള്ള ഉറുപ്പിക, അവർ
പക്കൽ ഹ. എത്ര TR. ഓരോ വകയിൽ ഹ.
ഉണ്ടു, എന്റെ മേലാൽ ഹ. ഉണ്ടു embezzle—
ment.

ഹസ്തി (2) = കരി an elephant; f. ഹസ്തിനി മുതു
കേറി Mud. = പിടിയാന, also a gross wo—
man, Bhg. — ഹസ്തിപന്മാർ CG. = പാവാൻ.

ഹസ്തിനാപുരം N. pr. old Delhi ഹസ്തിനമായ
പുരം, ഗസ്തിനേ വാഴും etc. Bhg.

ഹാ hā Interj. of pain, grief ഹാഹാ ഹരിഹരി
ഹാഹാ ശിവശിവ Bhg. ഹാ. കഷ്ടം എന്നുര ചെ
യ്തു ദേവാദികൾ Bhg. alas, woe! ഹാഹാകാ
രേണ പരിപൂൎണ്ണമായി ജഗത്തു Bhg. filled by
lamentation (= the syllable ഹാ). സേനയും
ഹാഹാകാരേണ മരിച്ചീടിനാർ Brhmd.

ഹാജർ Ar. ḥāẓir, Present, at hand. ഹാ. ഉണ്ടു,
ആജരായി TR. is present. ഹാ. ആക്ക MR. to
make to appear in court etc. ഹാ. കുറവിനാൽ
നീക്കി for default. ഹാജൎജാമീൻ q. v.

ഹാജി Ar. ḥāǰl, A pilgrim to Mecca അരഹാ.
ദീൻ കൊല്ലം prov.; കുട്ടിഹാ. N. pr. etc. TR.
(Tdbh. ആശി, ആഴിയാർ).

ഹാടകം hāḍaγam S. Gold. ഹാ'ങ്ങൾ VCh. gold-
coins.

ഹാനി hāni S. (ഹാ). 1. Abandoning. 2. loss,
detriment ദുൎജ്ജനം ഗൎജ്ജനം ചെയ്തീടിലും നമു
ക്കെന്തൊരു ഹാ. KeiN. ഹാനിക്കായി വരും ഇവ
നെ ചേൎത്താൽ Mud. it will prove dangerous.
സേവകവൃത്തി പരലോക ഹാ. എന്നറി VCh.
so പ്ാരണ —, മാനഹാ. etc. കുറയ ചേതം എ
ങ്കിലും മുഴുവൻ ഹാ. എങ്കിലും വന്നാൽ VyM.
damaged or destroyed. — ഹാനികരം endanger—
ing, Bhg.

ഹാനി വരിക to be destroyed യശസ്സിന്നു ഹാ'
ന്നു പോം Nal. നിന്നുടെ ഹാ'രാതാവണ്ണം CG.
അവനു ഹാ'രും കുലത്തോടേ KR. and പട
എല്ലാം ഹാ'ന്നിതു Brhmd. പ്രമാണത്തിന്നു
ഹാ'രുന്നു VyM. is invalidated. — ഹാ'രു
ത്തുക to destroy.

ഹായനം hāyanam S. (ഹി). A year.

ഹാരം hāram S. (ഹൃ = ഭൃ). Wearing; a string of
pearls ഹാരങ്ങൾ മാറിൽ അണിഞ്ഞു CG. താര
ങ്ങളാകുന്ന ഹാരങ്ങൾ പൂണ്ടു CG. (the sky). മുക്താ
ഹാരം AR. etc.

ഹാരകം S. 1. taking. 2. the divisor യാതൊ
ന്നിനെക്കൊണ്ടു ഹരിക്കുന്നു അതിന്നു ഹാ. എ
ന്നു പേർ Gan.

ഹാരി S. captivating; handsome; also പര
സ്ത്രീധനഹാരി AR. who seizes.

ഹാരികന്മാർ അതിഘോരജാതി KR. a class
of Mlēčhas.

ഹാൎയ്യം S. to be taken. Bhg.

ഹാൎദ്ദം hārdam S. (ഹൃദ്). Affection, love.

ഹാലം, ഹാലികം S. (ഹല). Belonging to a
plough.

ഹാലാഹലം S. (ഹലാഹല). Poison നാരീവാക്കു
മനസിഹാ Bhr. മന്ദസ്മിതാലാപഹാ. SiPu. fig.

ഹാലേരി N. pr. C. = പാലേറി TR.

ഹാവം ḥāvam S. (ഹ്വാ). Calling, dalliance.

ഹാവിൽദാർ TR. = ഹവാൽദാർ.

ഹാവിളൻ Ar. ḥāfilẓ, One who has committed
the whole Koran to memory കുറുവാൻ ഒതേ
ണ്ടതിന്നു ഹാന്മാർ Ti.

ഹാസം hāsam S. (ഹസ്). Laughter.

[ 1151 ]
ഹാസ്യം S. 1. Laughable. ചൊന്നതു ഹാ. എ
ന്നു ബോധിച്ചു Bhg. mere play or joke.
2. laughing, ഹാസ്യമുഖം Nal. ഹാ. ചെയ്തു
Arb. derided. ഹാ'മായി പറഞ്ഞു Sk. mock—
ingly.

ഹാസ്തിനം S. = ഹസ്തിനം.

ഹാസ്പത്രി E. hospital MR.

ഹാഹാ, see ഹാ.

ഹി hi S. (G. ge). For, indeed.

ഹിംസ himsa S. (desid. of ഹൻ). 1. Injuring.
2. killing യാഗാഗംഗമായുള്ളൊരു ഹി. Nal. ഹി.
കൾ ചെയ്യുന്നതിന്നു ദോഷം ഇല്ല Anach. to
slay animals etc.

ഹിംസാലു S. mischievous, hunting & slaugh—
tering. സകലജന്തുഹി. വായി VetC. a per—
fect savage.

ഹിംസിക്ക 1. to hurt. കുടികളെ ഹി. to mal—
treat. ഹിം'ച്ചു ചെന്നിട്ടും ഇല്ല (= മെയ്യേറു
ക), ഹിം'ച്ചു വാങ്ങി TR. extorted. 2. to
kill എന്നെ ഹിം'ക്കാം PT. പക്ഷിരാജനെ
ഹിം'ച്ചാൻ KR.

part. pass. ഹിംസിതം injured; injury.

ഹിംസ്രൻ S. = ഹിംസാലു.

ഹിക്ക hikka S. Hiccough = ഇക്കിൾ, as ഹിക്കാ
രവങ്ങൾ ChVr. മഹാഹി. Nid.

ഹിംഗു hiṇġu S. Assafoetida സോമനാദികായം.

ഹിതം hiδam S. (part. pass. of ധാ). 1. Fit, suit—
able മിത്രങ്ങൾ ചൊല്ലും ഹി. നിരസിപ്പവർ PT.
ഹിതത്തെ പറഞ്ഞു RS. advised well. 2. agree—
able, advantageous. ഹിതമായിരിക്ക to get bet—
ter, feel well. യിതമാകി (sic) വില്ക്കുന്ന വാണി
യം Pay. cheaply; Tdbh. ഇതം 2,105, ഇതവി
യ, ഇതൊത്തുറുമ്മി TP. 3. wish തങ്ങളുടെ ഹി
തപ്രകാരം സാക്ഷിപറയിക്ക MR.

ഹിതകാരി S. salutary, beneficial.

ഹിതൻ S. a worthy person; a friend, lover.

denV. ഹിതമിക്ക V1. to feel contented.

ഹിതവചനം S. a word in time. ഹി. അഹിത
നൊടും ഉചിതം SiPu. advice. ആത്മഹി.
RS. proper consolation.

ഹിതവാദി S. advising well, സതതഹി. കു
റയും ഇഹലോകേ ChVr.

ഹിതവാക്കു 1. good advice. 2 speaking what
will please, (opp. പത്ഥ്യം).

ഹിതാഹിതം more or less to the point. ഹി'ങ്ങ
ളെ വിചാരിക്ക പ്രിയാപ്രിയങ്ങളെ വിചാരി
യാതേ KR. to mind the matter, not the feel—
ings. ഹി. മന്ത്രിച്ചു വശത്താക്കി PT. ഹി'
ങ്ങൾ പറക to give mixed advices.

ഹിതോപദേശം S. salutary instruction; N. pr.
a book of moral fables.

ഹിനൂ P. Hindu (fr. Sindhu). a Hindoo, ഹി.
മതം etc. TR.

ഹിന്ദോളം S. = അന്തോളം, ഐന്തോളം A
swing.

ഹിമം himam S. (L. hiems). Cold, frost, snow
അതിശീതളഹിമദുഷ്പ്രവേശാരണ്യം Bhr. ഉല്പ
ലപത്രത്തിന്നൊഴുകും ഹിമാംബു KR. dew? അ
റിവാലേ രവിമുൻഹി. ആക്കി KeiN. അൎക്കനെ
ക്കമട ഹിമങ്ങൾ കണക്കനേ KR. melting away
. ഹി. കൊൾക Nid. പറ്റും ഈ ഹിമങ്ങൾ SiPu.

ഹിമകരൻ, ഹിമാംശു S. the moon, Bhg.

ഹിമവാൻ N. pr. the snowy range ഹിമവൽ
സേതുപൎയ്യന്തം വിളങ്ങ KU.; also ഹിമാച
ലം, ഹിമാദ്രി, ഹിമാലയം etc. Bhg.

ഹിമ്മണി MC. (P. hamyāni). a purse attach—
ed to the waist ഹി. എന്നു പറയുന്ന സഞ്ചി
യിൽ ഇട്ടു. jud.

ഹിരണം hiraṇam S. & — ണ്യം. Gold. ഹിര
ണ്മയം golden (ഹരിൽ). ഹിരണ്യനാട്ടിൽ ചെ
ന്നാൽ ഹിരണ്യായ നമഃ prov.

ഹിരണ്യാഗൎഭം 1. the mundane egg. 2. a cere—
mony of passing through a golden cow,
which enables Kēraḷa princes to dine with
Brahmans & learn the Gāyatri KU.

ഹിരണ്യരേതസ്സു S. fire മൂൎദ്ധനി ഹി. ദീപിച്ചു
Bhr 16. [ (& — ണ്മ —).

ഹിരണ്വതി N. pr. river near Kurukšētra. Bhr.

ഹിസാബ് Ar. ḥisāb, Account.

ഹിഹി hihi S. & ഹീ Interj. of surprise.

ഹീനം hīnam S.(p. p. of ഹാ). 1. Deprived of,
destitute, free from കുല —, ധന —, ബുദ്ധി
ഹീനൻ etc. 2. decayed, deficient; mean ദുഷ്കരര
ൎമ്മങ്ങളെക്കൊഎണ്ടു ഹീനനായ്ഭവിക്കും Bhg. (opp.
ദേവൻ) low creature. ഹീനന്മാരോടു കൂടി സം

[ 1152 ]
സൎഗ്ഗമരുതു Bhr. 3. defect, meanness ഹീന
ങ്ങൾ ആണ്ടുമനസ്സായ്ചമഞ്ഞു Anj. VyM.

ഹീനജാതി a low caste ആശാരിമൂശാരി ഇങ്ങ
നേ ഇരിക്കുന്ന ഹീ. കൾ; ദോഷപ്പെട്ട സ്ത്രീ
കളെ രാജ്യത്തിങ്കന്നു കടത്തി ഹീ. കൾക്കു
കൊടുക്കും TR. — കൎമ്മം കണ്ടോളം ഹീ. ത്വം
തോന്നും Bhg.

ഹീനത 1. deficiency. 2. lowness, degradation
ഹീ. ക്കു തക്കവണ്ണം തൊട്ടുകുളിയും തീണ്ടി
ക്കുളിയും വേണം Anach.

ഹീനത്വം S. id., കോവിലകത്തേക്കു ഹീ. ആയ
പ്രസ്ഥാപം MR. an insinuation, dishonor—
ing the king.

ഹീനാംഗൻ S. crippled, maimed.

ഹീരം hīram S. = ഹാരം? Diamond. — വീരഹീ
രൻ = ശ്രേഷ്ഠൻ.

ഹും hum Interj. of anger, displeasure; sound
of insects, wheels, beasts, etc.

ഹുങ്കാരം S. id., ഹു. ചെയ്ക VyM. (= വാക്പാരു
ഷ്യം, sometimes ഹു. മൂളുക to assent). ഹു.
കൊണ്ടു ധനുസ്സെ നിസ്സാരമാക്കി KR. dis—
armed with a hem. ഗോകുലഹു. Bhg. ഗം
ഭീരമായുള്ള ചക്രഹു Nal.

ഹുങ്കൃതി S. id., സിംഹത്തിന്റെതു. PT. grumble.
മുനിഹു. കൊണ്ടു നിന്നു KR. ദശീനനഹു. തീ
ൎത്തു AR. silenced Rāvaṇa.

ഹുക്ക Ar. ḥuqqa, A smoking pipe. ഹുക്കാബ
ൎദാർ Arb. a Hooka—bearer.

ഹുക്കും Ar. ḥum, Order, command, law.

ഹുക്കുംനാമം P. ḥukm—nāma, written orders
ഹു'ത്തിൽ തിരിച്ചെഴുതി, ഹുക്കുമനാമാവിൽ
TR. written commission. ജമാവന്തി ഹുഗ്മ
നാമം MR. instructions for levying the
land—tax.

ഹുങ്കു hungụ So. Arrogance, power. (Tdbh. of
ഹുങ്കാരം, see ഹും.)

ഹുട്ടുവളി C. No. (C. produce). Surplus profit of
an estate held on mortgage after defraying
the Government demand and interest of the
loan, W.

ഹുണ്ടി H. hunḍī, & ഹുണ്ടിക S. Bill of ex—
change, ഉണ്ടിക 126.

ഹുതം huδam S. (p. p. of ഹു) Sacrificed; ghee.

ഹുതാശനൻ S. fire, eater of offerings. Bhg.

ഹു hū S. Interj. of grief, fear ഹുഹു സമന്വി
തം ഹാഹാനിരന്തരം Bhr. (in battle).

ഹൂതി hūδi S. (ഹ്വാ). Call, challenge.

ഹൃണീയ S. (ഹിരണ). Reproach, bashfulness.

ഹൃതം h/?/δam S. (p. p.; ഹർ) Taken. ഹൃതദ്രവ്യൻ
Bhr. ഹൃതദാരനാം രാമൻ KR. bereft of his wife.

ഹൃതശേഷം Gan. balance in division.

ഹൃൽ S. h/?/d (L. cord —). Heart, Loc. ഹൃദി &
ഹൃദിയിങ്കൽ Bhg. ഹൃൽഗതഭാവം ചൊന്നാൻ
KR. = അന്തൎഗ്ഗതം etc.; ഹൃദന്തേ കരം വെച്ചു
ചൊല്ക SiPu. solemnly.

ഹൃദയം S. (G. kardia). 1. The heart ഹൃ'ത്തി
ങ്കൽ നിന്നു നാഡികൾ പുറപ്പെട്ടു ദേഹം ഒക്കയും
വ്യാപിച്ചിരിക്കുന്നു VCh. (including lungs). ഹൃ'
ത്തിൽ വായു ചരിക്കുന്ന പോലേ KR. 2. mind
ഭാവിച്ചു കൊൾ ഹൃദയ Anj. (Voc). ഹൃ. കാട്ടാ
തേ V2. reserved. വേദശാസ്ത്രങ്ങളെ പാഠം ചെ
യ്തു ഹൃദയപ്രകാശം വരുത്തി Bhg. മമ ഹൃദയ
രഹസ്യം ഇതു AR. ഹൃദയകമലങ്ങളിൽ നിറ
ഞ്ഞു KU. inmost mind. അവനു രണ്ടാമതുള്ളൊ
രു ഹൃ'മായി വരുവുന്നു Mud. his 2nd self. (നില
യനം 562). 3. containing the essence of
അക്ഷഹൃ., അശ്വഹൃ. Nal., ആദിത്യഹൃ KR. (a
Mantra).

ഹൃദയഗതം Mud 7. intentions, plans.

ഹൃദയഗ്രന്ഥി, ഹൃൽഗ്രന്ഥി a knot of the mind,
inward difficulty ഹൃ.യുള്ളോർ Bhg.

ഹൃദയസ്ഥം thoughts, feelings etc. — സ്ഥാനം
the breast.

ഹൃദയാലു S. affectionate.

ഹൃദ്യം S. 1. savoury, pleasant (of medicines
GP.). ഹൃ'മാം രൂപഗുണം KR. ഹൃ'ങ്ങളായ പ
ദ്യങ്ങൾ Bhr. ഹൃ.ായുള്ള വാക്യാമൃതങ്ങൾ Bhg.
2. dear ഹൃദ്യമാരായുള്ള നാരിമാർ Mud.
3. spiritual ഹൃ'മാം എൻ ബ്രഹ്മബലം KR.
(opp. മൃഗ്യം).

ഹൃദ്രോഹം S. heart—disease, of 5 kinds, Nid.

ഹൃല്ലാസം S. heart—burn = നെഞ്ഞു കലിക്ക Asht.

ഹൃഷിതം hṛšiδam S. & ഹൃഷ്ടം (ഹൃഷ) 1. Brist—
ling. 2. delighted ഹര്ൃഷ്ടമനസാ Bhg. ഹൃഷ്ട
രായി Mud.

[ 1153 ]
ഹൃഷീകം S. an organ of sense. ഹൃഷികേശൻ
AR. Višṇu.

ഹൃഷ്ടി S. = ഹൎഷം.

ഹെഗ്ഗഡ (C. Tu. headman, fr. her = പെരു).
N. pr. ഹെ. രാജാവു ചെന്നു വിരോധിച്ചു TR.
(= വിട്ടലം).

ഹെഡ് E. head — പോലീസാപ്സർ, — ഗുമസ്തൻ MR.

ഹേ hē S. Voc. Particle, eh! ഹേ കഴുക്കളേ KU.
നിൎണ്ണയാൎത്ഥം ഹേശബ്ദം കൂട യുജ്യതേ gramm.

ഹേതി hēδi S. (ഹി to send). 1. A weapon ഹേ
തി എടുത്തു CG. 2. a flash, ray അഗ്നിഹേ. പി
ടിപെട്ടു Bhr.

ഹേതും S. 1. Impulse, motive, ഹേതൌ Bhg.
(Loc). ഈ ഹേതു ഉണ്ടാക്കിയ ആൾ TR. insti—
gator, who occasioned it. 2. cause ഹേതുവ
ല്ലാത മാനുഷൻ Nal. innocent. രേഗം ഹേതു
വാൽ MR. പണം ചോദിക്ക ഹേതുവായി, നട
ന്ന ഹേതുകൊണ്ടു TR. because. അതു ഹേ. വാ
യിട്ടു for the sake of, in consequence of. സുഖദുഃ
ഖങ്ങൾ കൎമ്മഹേതുവെന്നിരിക്കൽ Bhg. caused
by action. 3. pretext ഇല്ലാത്ത ഹേ. പറഞ്ഞു;
പിണ്ഡം വെപ്പാൻ എന്നൊരു ഹേ. പറഞ്ഞു
പോകുന്നു TR. ഹേ. പിടിച്ചു കലമ്പി MR. seized
a pretext for quarrelling.

ഹേതുകം S. causal, ഭയഹേ. dangerous.

ഹേതുത S. causation (phil.).

ഹേത്വന്തരേണ S. = ഹേതുവായി, as ഓരോ
രോ ഹേ. KU. from different causes.

ഹേമം hēmam S. 1. Gold ഹേമസിംഹാസനം
Bhr. ഹേമചങ്ങലകൊണ്ടു ബദ്ധനാം, മുക്തൻ
എന്ന നാമവും പൂണ്ടീടുന്നു Chintar. ഏമ അഞ്ഞ
നം a. med. 2. (T. ഏമം = യമം or കേമം?)
compulsion, force. അവൎക്കു ഹേ. ചെയ്ക to use
violence against. ഹേ. പറക, ഹേമവാക്കു to
declare forcibly.

ഹേമകൂടം N. pr. mountains No. of Tibet, Bhg5.

ഹേമന്തം S. (G. cheimōn, ഹിമം), winter ഹേ'
കാലം CG. Bhg.

ഹേമ N. pr. f., f. i. തൂമ കലൎന്നൊരു ഹേ
മെക്കു CG.

denV. ഹേമിക്ക (2) to compel, force. അവ
നോടു ഹേ'ച്ചു extorted. ഹേമിച്ച് എഴുതി
വാങ്ങി TR. forced me to write.

ഹേയം hēyam S. (ഹാ). To be relinquished
ദേഹം ഹേ. VilvP. ഹേമമായിരിപ്പൊന്നീ ദേ
ഹം Chintar.

ഹേല hēla S. (= കേളി). Sport, dalliance, con—
tempt. ഹേലയാകൃതം wantonly done, made at
once.

ഹേലി S. (G. Hëlios), the sun.

ഹേഷ hēša S. (ഹ്രേഷ്). Neighing ഹെഷാരവ
ങ്ങൾ Nal. Mud. വാജികളുടെ ഹേഷകൾ CG.

ഹേഷി S. a horse.

ഹേഷ്യകാലം an adverse time (omin.)

ഹേഹയ S. N. pr. the dynasty of Kārtavīrya,
Brhmd.

ഹൈദർ Ar. ḥaidar; A lion; N. pr. Hyder.

ഹൈമനം, ഹൈമന്തം S. (ഹേമ). Wintry, winter.

ഹൈമവതം S. Referring to ഹിമവൽ.

ഹൈമവതീ S. Pārvati AR.

ഹൊ hō S. Voc. Particle = അഹോ.

ഹോതാവു hōδāvụ S. (ഹു). A sacrificer.

ഹോത്രം S. a burnt—offering അഗ്നിഹോ. whence
അഗ്നിഹോത്രികൾ a Brahm. division.

ഹോബളി hōbaḷi C. Tu. (= പോവഴി). A di—
vision of a district, canton; (now called അം
ശം). രാജാവ് മുഴപ്പിലങ്ങാട്ടു ഹോ. പാറവത്യം
N. കണക്കപ്പിള്ളെക്കു കൊടുത്തു, വടകരഹോ
ബിളി പുതുപ്പണത്തു തറയിൽ TR.

ഹോമം hōmam S. (ഹു). A sacrifice, chiefly of
clarified butter, oblation to Agni കഴിക്ക, മു
റ്റുക, സമാപ്തി വരുതിതുക to offer it, മുടക്കുക
AR. to hinder. ഓമം പുലമ്പി ഇന്ദ്രജിത്തു പുകു
ന്താൻ RC. commenced. ശേഷഹോ. a sacrifice
essential to a Nambūδiri's marriage.

ഹോമകുണ്ഡം S. the firehole on the altar.

ഹോ'ത്തിൽ ഇട്ടു KN. (Sankara Āchārya,
the corpse of his mother).

ഹോമക്കുറ്റി Palg., vu. ഓമക്കുറ്റി a wooden
post in the middle of old tanks (as a water—
gauge?).

ഹോമദ്രവ്യം S. the articles used in sacrifice,
esp. ghee സാമ്പ്രാണി മുതലായ ഹോമസാ
ധനങ്ങൾ id.

[ 1154 ]
denV. ഹോമിക്ക to sacrifice ഒമ്പതു തല ഹോ'
ച്ചാൻ AR. തൻ ദേഹം അറുത്തു ഹോമിച്ചു
Sk. ശരീരം ഹോമിച്ചു ദഹിപ്പിക്കും KN. ഹോ'
ച്ചിതു സംഭാരസഞ്ജയം AR. പാൽകൊണ്ടും
എൾകൊണ്ടും നൈകൊണ്ടു ഹോ DM.

ഹോര S. (G. hora). An hour, കാലഹോര നോ
ക്കേണം astr. propitious hour.

ഹോരാശാസ്ത്രം an astrol. treatise, of which
there is a വ്യാഖ്യാനം Hor.

ഹോശാന ഞായറാഴ്ച (Hebr. hōšīā'h-nā),
Palm-Sunday, Nasr.

ഹോളാദികൾ Rishis beginning with Hōḷa?
പരാശൎയ്യഹോ. Bhr 1.6.

ഹോളി, ഹുളി H. the saturnalia of Hindus,
feast before the vernal equinox.

ഹ്യഃ hyas S. (G. chthes, L. heri). Yesterday.

ഹ്യസ്തനം (L. hesternum), of yesterday.

ഹ്രദം hraďam S. A lake. Bhr.

ഹ്രദിനി S. a river. Bhg.

ഹ്രാദം S. noise. — ഹ്രാദിനി lightning.

ഹ്രസ്വം hrasvam S. (G. cheirōn). Short, as
vowels (gramm.), ഹ്രസ്വത; ദേഹത്തെ അതി
ഹ്ര. ആക്കി opp. വൎദ്ധിപ്പിച്ചു KR. contracted;
Superl. ഹ്രസിഷ്ഠം.

ഹ്രസ്വൻ a dwarf, also ഹ്രസ്വാംഗൻ.

ഹ്രാസം S. 1. decrease. വൃദ്ധിഹ്രാസങ്ങൾ തിക
യുന്നു Gan. the more or less. 2. = ഹ്രാദം
(under ഹ്രദം).

ഹ്രീ hrī S. (ഹൃണീയ; rue). Shame, mosesty ജൂ
ഗുപ്സഹ്രീയും Bhg. [KR. (part.)

ഹ്രീമൻ S. ashamed; and ഹ്രീതരായുറങ്ങി

ഹ്രീള = വ്രീള bashfulness.

ഹ്രേഷ hrēša S. (horse, old hros) = ഹേഷ,
Neighing, also ഹ്രേഷിതം.

ഹ്ലാദം hlāďam S. (L. ludo). Gladness = പ്രഹ്ലാദം.

ഹ്വാനം hvānam S. (G. boaō). Cry, call.

ള ḶA

ള is in S. words a modification of ല (കോമളം
fr. മലം, ആമ്ലം even written āmḷam, ക്ലേശം
Tdbh. കിളേചം), sometimes of ഡ (വ്രീഡ,
വ്രീള); in M. words chiefly connected with
ട, ണ & ഴ.

ളത്വം ḷatvam (in alphabetical songs). The
letter ള f. i. ളത്വം ഭവിപ്പതു ലകാരത്തിൽ എ

പ്പരിചു HNK. (so the individual life deriv—
ed from God).

ളേ ḷē, in ളേനീർ = ഇളന്നീർ, ളേയ രാജാവു =
ഇളയ രാജാവു V1. (as in Tel. ലേ = ഇല്ല).

ളോകർ ḷōγar = ലോകർ q. v., ളോകർ കൂടുക V1.

ളോകരുടെ കൂട്ടം KU.

ളോഹം = ലോഹം.

ക്ഷ KŠA

ക്ഷ see after ക. In alphabetical songs placed here ക്ഷരിയാതക്ഷരം HNK.

ഴ ḶA

ഴ S. words = ഡ & ഷ; final ഴ in M. words written ൾ as പുകൾ, പോൾ.


റ RA

See after ര.