ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/ഭ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 827 ]
(Superl. ബ്ര’വിത്തമൻ Bhr.); 4 degrees of
such ബ്രഹ്മ വിദ്വരൻ, — വിദ്വരീയാൻ,— വി
ദ്വരിഷ്ഠൻ KeiN.

ബ്രഹ്മസ്വം S. the property of Brahmans,
land set apart for feeding them, ബ്ര. അട
ക്കിത്തുടങ്ങി Bhr. usurped it. ബ്ര’സ്വമോ
ഷണദോഷം, ബ്രഹ്മദേവസ്വാപഹാരങ്ങൾ
SiPu.

ബ്രഹ്മഹത്യ S., — ത്തി Tdbh. VyM. murder of
a Brahman ബ്രഹ്മഹത്യാദി ദുരിതങ്ങൾ AR.;
the worst sin, also personified as a Neme-
sis ഒരു ബ്ര. വന്നു മാം ഗ്രഹിപ്പതിന്ന് എ
പ്പോഴും ഭാവിക്കുന്നു മറ്റൊരുത്തൎക്കും കാണ്മാ
നില്ല Si Pu.

ബ്രഹ്മഹന്താവു S. a slayer of Brahmans; the
worst criminal, Bhr.; also ആശ്രിതരെ ര
ക്ഷിയാഞ്ഞാൽ അവൻ ബ്രഹ്മഹാ AR. അര
ക്ഷിതാ ബ്രഹ്മഹാ Bhr.

ബ്രഹ്മാണി S. the wife of ബ്രഹ്മൻ.

ബ്രഹ്മാണ്ഡം S. the mundane egg, universe
(prov. അണ്ഡം തൊട്ടു ബ്രഹ്മനോളം = the
world). — ബ്ര’ങ്ങൾ AR.

ബ്രഹ്മാനന്ദം S. the highest (mystical) joy ബ്ര’
പ്രാപ്തിക്കു നേൎവ്വഴി കാട്ടീടുന്ന ആത്മജ്ഞാ
നം Chintar.

ബ്രഹ്മാലയം S. a Brahman house.

ബ്രഹ്മാവു = ബ്രഹ്മൻ.

ബ്രഹ്മി & പിരമ്മി MM. Clerodendrum Sipho-
nanthus GP64. — നീർബ്ര. Gratiola amara.

ബ്രഹ്മിതം (prh. — ഹ്മത്വം?). വിചാരത്താൽ ബ്ര.
അപരോക്ഷജ്ഞാനമുക്തിയും വരും Kei N 2.

ബ്രഹ്മിഷ്ഠൻ S. a thorough Brahman. ബ്ര’ന്മാ
രായൊക്ക വസിച്ചു, ബ്രഹ്മിഷ്ഠമതികളായുണ്ടി
വർ KR. the ministers.

ബ്രഹ്മോപദേശം S. divine instruction, theoso-
phy മമ ബ്ര. ചെയ്ക Brhmd.

ബ്രാഹ്മം S. referring to Brahma or to Brah-
mans; a year of Br. whereof each day
embraces a Kalpa (ബ്രഹ്മകല്പം). ബ്രാ’മായുള്ള
മുഹൂൎത്തത്തിങ്കൽ അനുദിനം ഉത്ഥാനം ചെ
യ്ക VCh. — 2 Indian hours before sunrise
ബ്രാഹ്മമുഹൂൎത്തേ ഉണൎന്നു Si Pu.

ബ്രാഹ്മണൻ S. (ബ്രഹ്മൻ) a Brahman. The 6
offices ഷൾകൎമ്മം ascribed to them belong
in Kēraḷa only to the ആചാൎയ്യർ; the duties
of the rest are thus enumerated പാട്ടം, സ
മുദായം, അരങ്ങു, അടുക്കള, അമ്പലപ്പടി, ഊ
രായ്മ. He who may perform all Br. cere
monies is called ഉത്തമബ്രാഹ്മണൻ.

ബ്രാഹ്മണി S. 1. a Brahman’s wife; also ബ്രാ’
ച്ചി. 2. the wife of a garlandmaker KN.

ബ്രാഹ്മണ്യം S. 1. an assembly of Br’s. 2. Brah-
manism ബ്രാ. കുറഞ്ഞു പോം Sah. ബ്രാ. ജന്മം
കൊണ്ടേ സാധിക്കാവു Bhr.

ബ്രാഹ്മ്യം S. = ബ്രാഹ്മം.

ബ്രാഹൻ, see വരാഹൻ A pagoda (money).

ബ്രൂഹി brūhi S. (Imp. of ബ്രൂ to say). Tell, speak!
ബ്രൂഹി തൽ കാരണം VetC.

ഭ BHA

ഭ occurs only in Sanscrit words, with slight ex-
ceptions (ഭള്ളു, ഭോഷൻ etc. fr. പ;in നാണിഭം,
വാലിഭൻ, മാനിഭം, ഞെരിഭ്യം; it is however
more liked by the language than ബ.

ഭക്തം bhaktam S. (part. pass, of ഭജ്). Appor-
tioned; a meal = ചോറു.

ഭക്തൻ attached, devoted, in Cpds. as ശിവഭ.
or നീലകണ്ഠന്റെ ഭ. Si Pu. his devout
worshipper. തന്നുടെ ഭ. Bhr. ദേവിയുടെ
ഭ. Anach. നല്ല ഭക്തന്മാർ Si Pu.

ഭക്തപരായണൻ, — വത്സലൻ S. kind to his
faithful (God AR. Bhr.)

ഭക്തവാത്സല്യം ഭക്തന്മാൎക്കു കണ്ടറിവാനായി
AR. (God’s) affection to the pious.

ഭക്തി S. devotedness, piety എങ്കലേ ഭ. Bhg.
ഭ. മാത്രം ദരിദ്രന്നു മഹാഫലം Si Pu. ഭ. യാ
ലേ മുക്തി prov. രാമഭ. മുക്തിയെ സിദ്ധി
പ്പിക്കും AR. — ഭക്ത്യാ Instr.

ഭക്തിപൂൎവ്വം by means of faith (opp. കൎമ്മം,
ജ്ഞാനം) — ഭ’കം Bhg. id.

[ 828 ]
ഭക്തിപ്രദം S. promoting piety, as കഥ. Sah.

ഭക്തിമാൻ S. & ഭക്തിശാലി Bhr. devoted,
zealous.

ഭക്തിയോഗം S. zealous faith.

ഭക്തിസാധനം the means of devotion നവ വി
ധം, viz. സജ്ജനസംഗം, മൽകഥാലാപം, മ
ൽഗുണേരണം, മദ്വചോവ്യാഖ്യാതൃത്വം, മല്ക്ക
ലാജാതാ ചാൎയ്യോപാസനം, പുണ്യശീലത്വം,
മന്മന്ത്രോപാസകത്വം, സൎവ്വത്തിലുംമന്മതി,
ബാഹ്യാൎത്ഥവൈരാഗ്യം AR.

ഭക്ഷകൻ bhakšaɤaǹ S. (G. phagein). An
eater, glutton. പത്ര—, മൂല—, തോയ—, വായു
ഭ’ന്മാർ Nal. devotees with different ways of
living.

ഭക്ഷണം S. 1. eating, food, esp. any thing
besides rice V1. 2. No. meal രണ്ടുനേരം
ഭ’ത്തിന്നു തൃക്കൈയിൽ വന്നു പോവാൻ TR.;
ഭ. നല്ല ഗുണമാക്കി Ti. said of a grateful
servant (see ചോറു).

ഭക്ഷണമുറി, — ശാല a dining room.

denV. ഭക്ഷിക്ക to eat, dine രണ്ടുനേരം ഭ’ക്കേ
ണ്ടത് ഒരുനേരം ഭ’ച്ചിട്ടും TR. however I
ourtail my expenses, by giving up one of
the 2 daily meals. മുനിമാരെയും ഭ’ന്നു AR.
said of Rāvaṇa. — (part. pass. ഭക്ഷിതം).

ഭക്ഷ്യം S. eatable പാണിപാദങ്ങൾ്ക്കഞ്ചു നഖമു
ള്ള പ്രാണികൾ ഭ’മായുള്ളതല്ലല്ലോ മുള്ളനും
നല്ലുടുമ്പുകൾ വാൾ്പുലി അല്ലയോ മുയലാമയും
എന്നിവ KR4.; so ഭക്ഷ്യാഭക്ഷ്യവും lawful &
forbidden food. ഭക്ഷ്യഭോജ്യാദികളിൽ കൊ
ടുക്കവശ്യം Tantr. in any food.

ഭഗം bhaġam S. (ഭജ്, ഭഗൻ giver, Lord).
1. Good fortune = ശ്രീ; love. 2. pudendum
mul.; perinæum.

ഭഗന്ദരം S. (2) fistula in ano, or about the
natural parts ഭ’രത്തിന്നു യോനി തന്നിൽ ഉ
ണ്ടാം കുരു a. med.

ഭഗവതി S. (fem. of foll.). 1. Durga ഭ. സേവ
KU.; ക്ഷേത്രത്തിൽ ഭ. യുടെ മുമ്പാകേ അ
ന്യായം തീൎച്ച ആക്കുവാൻ നിശ്ചയിച്ചു, പ്രതി
ക്കാരന്റെ സാക്ഷി നിശ്ചയിച്ചപ്രകാരം ഭ.
യുടെ മുമ്പാകേ പറയായ്കകൊണ്ടു TR. 2. a

temple of Durga, vu. പകോതി hence Port.
Pagode. ഇവിടേ ഭ. യിൽ ഒരു അടിയന്തരമാ
കുന്നു TR.—മൂത്ത—, ഇളയ ഭ—. (vu. പോതി).

ഭഗവാൻ 1. blessed, glorious. 2. the Ador-
able പകലുദിക്കും ഭ. ആരെപ്പോലേ Pay. the
sun. ഭ’നെ ഭജിക്ക KU. chiefly Višṇu; also
Siva etc. in Cpds ഭഗവൽഭക്തൻ, ഭഗവ
ത്ഭക്തി, ഭഗവദ്രൂപം etc.

ഭഗവൽഗീത N. pr. a theosophical poem, re-
presented as spoken by Kr̥šṇa.

ഭഗണം bhaġaṇam S. (ഭം a star, fr. ഭാ). The
host of stars, zodiac; also = 1/12 രാശി (astr.).
ചതുൎയ്യുഗത്തിങ്കലേ ഭഗണഭൂദിനങ്ങൾ, തികഞ്ഞ
ഭ’ങ്ങൾ ഉളവാകും Gan.

ഭഗണൻ an astrologer, ജാതകഫലം ചൊല്ലി
ഓരോരോ ഭ’ന്മാർ KR. (prh. ഭാഗണൻ?).

ഭഗവതി, ഭഗവാൻ, see ഭഗം.

ഭഗിനി S. (the happy) a sister.

ഭഗീരഥൻ N. pr. a king that brought Ganga
from heaven down to the earth. Brhmd. —
ഭഗീരഥപ്രയത്നംപോലേ prov. of Hercu-
lean tasks.

ഭഗ്നം bhaġnam S. (part. pass, of ഭഞ്ജ്). Bro-
ken ഭഗ്നശത്രുവാം നീ, പടജ്ജനം ഭ’മാക്കി Nal.
defeated.

ഭാഗം S. 1. breaking. സത്യവാക്കിന്ന് ഒരിക്കൽ
ഭ. ഇല്ല Si Pu. no breach of promise; rout
of an army. 2. loss, interruption, pre-
vention, ആശാഭ. disappointment, ഭൎത്തൃശു
ശ്രൂഷാഭ. വന്നു Bhr.

ഭംഗപ്പെടുക to be disconcerted, molested.

ഭംഗപ്പാടു V1. torment.

ഭംഗംവരിക to be defeated, interrupted നി
ങ്ങൾ തുടങ്ങിന മംഗലകൎമ്മത്തിൻ ഭംഗ
മോ വന്നിതു CG. സ്നേഹത്തിന്നു ഭ. breach
or loss of friendship. അവകാശത്തിന്നു
ഭ. MR. a privilege to be invaded.

ഭംഗംവരുത്തുക to defeat, hinder, നിദ്രെക്കു
ഭ. Bhr. to interrupt sleep, to awaken.
യാത്രാഭ. preventing the journey. ഇഛെ്ശ
ക്കു ഭ’കില്ല, ജനസ്ഥാനം ഭ’വാൻ Nal.
to deprive of land. എന്റെ നേരിനെ

[ 829 ]
ഭ’ത്താൻ MR. to disprove my true evi-
dence. ആജ്ഞെക്കു ഭ’ത്തി Mud. revoked
the order.

ഭംഗി S. 1. incurvation, crooked or disguised
way. 2. mere appearance, hence M. grace-
fulness അംഗനാമണിയുടെ അംഗഭ. Nal.
ഭ. കലൎന്നുള്ളൊരുല്പലം, പാട്ടു, ഭ. കൾ എങ്ങു
മേ തങ്ങിന പൂങ്കാവു CG. beauties. ഭ. തേ
ടുന്നൊരു മംഗലരൂപം Bhr.; സോദരന്മാരെ
മൃത്യുവരുത്തി ഏകനായി ജീവിച്ചിരിക്കുന്നതു
ഭ. ഇല്ല AR. it is not fair. ഭ. ചൊല്കയും
ഇല്ല Bhg. not to palliate, flatter. Often adv.
& nearly explet. ഭംഗിയിൽ ചെന്നു CG., or
S. Instr. ഭംഗ്യാ ചേൎന്നു Nal., ചെന്നു KR.
Anj. nicely. 3. Tdbh. (ഭംഗ S.) hemp =
കഞ്ചാവ്.

ഭംഗികേടു deformity ഭ. എല്ലാം ചൊല്വാൻ
Bhg 8. to speak improprieties.

ഭംഗുരം S. frail; crooked.

ഭജനം bhaǰanam S. (ഭജ് to divide, share, be
occupied with). Worship, service കൎമ്മങ്ങളും
ഭ’വും തുടങ്ങി സമൎപ്പിച്ചാൽ TR. — ഭജനപ്പുര a
private residence in a temple B.

ഭജനീയൻ adorable ഭ’നെ ഭജിക്ക Bhr.

denV. ഭജിക്ക 1. to worship by vows, medi-
tation, staying in temples, visiting holy
places ഭക്ത്യാ ഭ. Si Pu.; കായേന വാചാ മ
നസാ ഭ. നീ AR.; ലോകത്തിൽ നിന്നെ ആർ
ഭ’ക്കും Arb.; ഭജേ Sah. I adore thee. 2. to
love & serve (as a wife her husband).
3. to assume as one’s portion ധൈൎയ്യം ഭ
ജിച്ചാലും; സ്ത്രീത്വംഭജിച്ചവൻ SiPu. changed
into a woman. — (part. pass. ഭക്തം).

ഭജാർ MR. = ബജാർ Bazar.

ഭഞ്ജനം bhańǰanam S. (= L. frango). Break-
ing, destroying. ശരീരഭ. തുടങ്ങും ChVr. will
kill. ശോകഭ. SiPu. removing grief.

ഭഞ്ജിക the breaking (of a tree സാലഭ. പോ
ലേ Bhr.).

denV. ഭഞ്ജിക്ക 1. = ഭംഗം വരിക V1. 2. = ഭം
ഗം വരുത്തുക B. — (part. pass. ഭഗ്നം).

ഭടൻ bhaḍaǹ S. (=ഭൃതൻ, but compare പട).
A soldier, servant.

ഭടവാക്കു rude, foolish talk (=പടു?).

ഭട്ടൻ bhaṭṭaǹ S. (= ഭൎത്താ). Lord, title of learn-
ed Brahmans, (Tdbh. പട്ടർ).

ഭട്ടതിരി, vu. പട്ടേരി the highest class of
Kēraḷa Brahmans; also called ഭട്ടാചാൎയ്യർ
teachers of philosophy, who restored Brah-
manism after the Bauddha rule KU. — ഭട്ടാ
ചാൎയ്യൻ gen. = Kumārilabhaṭṭa.

ഭണിതം bhaṇiδam S. Said, spoken (S. ഭൺ
= Tu. പൺ).

ഭണ്ഡൻ bhaṇḍaǹ S. A jester; M. Tu. C.
rude, obscene.

ഭണ്ഡാരം bhaṇḍāram (S. ഭാ — ). 1. A treasury
as of kings ഭ’ത്തിൽ പണം ഇട്ട പോലേ prov.,
or of temples ഭ. പുക്കു പെരുക്കി TP. gave a
present. ഭ. പെരുക്കാൽ തുടങ്ങിയോ, കഴിഞ്ഞോ?
2. treasure പണ്ടേതിൽ ഇന്നു പതിന്മടങ്ങുണ്ടു
രാജഭ. AR. 10 times richer, അവനുള്ള ഭ. എല്ലാം,
ഭ. ഒക്കക്കവൎന്നു Mud. minister’s & merchant’s
property. 3. smallpox (see പണ്ടാരം) ഭ’മായി
പോയി ഭ. താഴ്ത്തിയോ.

ഭണ്ഡാരക്കുറ്റി V1. the treasure of a king or
church or (No. & So.) temple.

ഭണ്ഡാരപ്പിള്ളർ lower servants of the Cochi
Rāja; soldiers.

ഭണ്ഡാരമഞ്ചി 1. ഭ. യിൽ വെക്ക Mud. royal
treasury. 2. Trav. temple treasury.

ഭണ്ഡാരമോഷണം Mud. embezzlement.

ഭണ്ഡാരി, see പണ്ടാരി.

ഭത്തി H. bhatta, Extra allowance ഈ വകെ
ക്ക ൧൦ റൂപ്പിക ഭ. ആക്കിക്കൊള്ളാം TR. (see
ബത്ത).

ഭത്സനം, see ഭൎത്സനം.

ഭദ്രം bhadram S. (ഭന്ദ് to shout from joy). 1. L.
Faustus, happy. ഭദ്രമല്ലാതേ മരിച്ചിതു Si Pu.
untimelyend ഭദ്രങ്ങൾ എല്ലാം പറഞ്ഞും ചിരിച്ചും
ChVr. light, agreeable talk, ഭദ്രതരം കുശല
പ്രശ്നാദികൾ ചെയ്തു CartV. A. better, best.
ഭദ്രേ f. voc. my good woman! ഭദ്രം well! Bhr.
അസ്തുതേ ഭ. Sah. = നന്നായി വരിക. 2. T. M.
safety, എല്ലാം ഭ. no fear! പദാൎത്ഥങ്ങളെ ഭദ്ര
പ്പെടുത്തിവെച്ചു secured. 3. M. cipher, nought,

[ 830 ]
esp. in Kauri calculations (= ശൂന്യം). ഭ. ഇട്ടു
പോയി, ഭ. പോയി reduced to nothing.

ഭദ്രകൎമ്മം S. a good work, Bhg.

ഭദ്രകാളി S. a form of Kāḷi (appeased by വട
ക്കിനം ഭാഗംകഴിക്ക vu. in cases of cholera
etc.).

ഭദ്രദീപപ്രതിഷ്ഠ S. a മഹാവ്രതം Brhmd.

ഭദ്രൻ S. a bull രുദ്രനെ കാണായി ഭ’നെ കാ
ണായി CG.

ഭദ്രപീഠം S. a throne ഭ’ത്തിന്മേൽ ഇരുത്തി Mud.

ഭദ്രശീലൻ Mud. good-mannered.

ഭദ്രാക്ഷം the seed of Mirabilis Jalappa, used
for rosaries (smaller than രുദ്രാക്ഷം).

ഭദ്രഭടാദികൾ Mud. N. pr. of a people (S. ഭദ്രർ).

ഭദ്രാസനം S. a throne അവനു ഭ. നല്കി CartV.
A. (to a Rishi). ഭ’നാഗ്രേ ഞെളിഞ്ഞിരുന്നു
ChVr.

ഭയം bhayam S. (ഭീ). 1. Fear അധമനു മരണ
ത്തിങ്കൽനിന്നു ഭ. Bhr. ഒരുത്തരെ ഭ. ഇല്ലെനിക്കു
KR. കള്ളന്മാരുടെ ഭ. കൊണ്ടു TR. from fear
of thieves. നയമായിട്ടും ഭയമായിട്ടും എഴുതി TR.
with kindness & threats. 2. danger അഗ്നി
ഭ., പ്രാണഭ., അഞ്ചുഭ. KU.

denV. ഭയക്ക, ന്നു T. So. to fear, Trav.

ഭയങ്കരം S. terrific, formidable. ഭ’ൻ a stout
imposing person vu., ഭ’രി AR. fem.

ഭയപ്പാടു state of alarm, fright നമുക്കു ഭ’ടാ
യിരിക്കുന്നു TR. ഭ. ഏതും ഇല്ലടിയത്തിന്നു
KumK.

ഭയപ്പെടുക to be afraid, to dread; with Acc.
Dat. Loc. Abl. രണ്ടിങ്കൽ ഭ. Bhr.

ഭയപ്പെടുക്ക to frighten മുഷ്കരമായി ഭ’ക്കും VCh.
Nal. Bhg. — mod. ഭയപ്പെടുത്തുക (കുടിയാ
ന്മാരോടു TR.); also നന്നെ ഭയപ്പെടുത്തിച്ചു
& കുടിയാന്മാരെ ഭയപ്പെടീപ്പിക്കയും TR.

ഭയഭക്തി devoutness, devotion.

ഭയശീലൻ timid, a coward (opp. ഭയഹീനൻ).

ഭയാനകം S. terrific, Bhr.

ഭയാപഹം S. removing fear, അവനോടു പറ
യേണം ഭ. VyM. consolingly.

ഭയാൎത്തൻ S. tormented with fear.

ഭരം bharam S. (ഭൃ, L. fero, E. bear). 1. Bearing

വ്യസനഭരഹൃദയം Mud. heavy with grief. —
ഭര f. the earth. 2. a burthen, load; quantity.
മൽഭ. കാൎയ്യം AR. I have to perform my task.
ഭരാഭരം തീൎക്ക Sah. to remove the earth’s load.

ഭരം ഏല്ക്ക to receive in charge, undertake. —
ഭ. ഏല്പിക്ക to give in charge, commit to
സുതന്മാരെ കൃഷ്ണനെ ഭ’ച്ചു Bhr.; കാൎയ്യങ്ങൾ
ചിലരെ ഭ’ച്ചു വെച്ചു KU. ദേവന്മാരെ ഭ’ച്ചു
VilvP. cast himself on the Gods; also അവ
ങ്കൽ jud.; കാത്തു കൊൾവാൻ ഭ’ച്ചു Mud.
entrusted them with the defence.

ഭരണം S. bearing, വൈരഭ. V1. wearing
diamonds. ജഗദുദയ ഭരണ പരിഹരണ ലീല
Bhr. preserving. കുഡുംബഭരണൈകസക്ത
നായി AR. intent upon the support of
the family. കപ്പൽഭ, ആടുഭ. attending
to V1.

ഭരണി S. (pudend. mul.?) 1. the second constel-
lation, Musca borealis. ഭ. വേല a Bhagavati
feast, f.i. at Koḍungalūr in Kumbham, also
ഭ. ത്തൂക്കം; ഭ. വാണിഭം V2. the fair at
Koḍungalūr. 2. a large jar, as for oil;
a vase പണം ഭ. യിലാക്കിക്കുഴിച്ചു വെച്ചു TR.

ഭരണ്യം S. wages, working for daily hire V1.

ഭരതൻ S. (supported) N. pr. Sakuntaḷa’s son,
Rāma’s brother, etc.

ഭരദ്വാജൻ S. (sky-lark) a Rishi.

denV. ഭരിക്ക 1. to bear ശിരസ്സിൽ SiPu. on the
head; to support ഉദരം ഭരിപ്പതിന്നു ലഭിയാ
ഞ്ഞു PT. അവരെ ഭ. Mud. to maintain. ഭരി
പ്പോർ ഇല്ലാഞ്ഞിട്ടു മരിച്ചു V1. നിന്റെ ദേഹം
തന്നേ ഭരിച്ചു UR. didst only feed thyself. പ
ട ഒഴിച്ചു പോകായ്‌വാൻ ഭ’ന്നു ചിലർ കുലുക്കം
എന്നിയേ Bhr. sustained the battle. 2. to
marry ഞാനും അവരും ഇവന്റെ പുത്രിമാരെ
പത്നിമാരായി ഭരിച്ചീടട്ടേ KR. 3. to rule
അവനിഭാരം നീ ഭരിച്ചു കൊള്ളുക KR. ചേ
ണാൎന്ന പട ഭ’പ്പാൻ Mud. to command the
army.

ഭരിതം S. (ഭരം 2) full of.

VN. ഭരിപ്പു government; superintendence of
kitchen, (ഭരിപ്പുകാരൻ So.).

[ 831 ]
CV. ഭരിപ്പിക്ക to cause to support or rule ഭര
തനു രാജ്യം കൊടുത്തു നന്നായി ഭ’ച്ചീടുക KR.

ഭൎഗ്ഗൻ bharġaǹ S. (ഭൎജ = G. phlegō to shine).
1. Siva. 2. So. a cheat.

ഭൎഗ്ഗു fraud — denV. ഭൎഗ്ഗിക്ക, ഭ’ച്ചെടുക്ക to de-
fraud, embezzle B., (No. വൎഗ്ഗിക്ക).

ഭൎജ്ജനം S. roasting, frying വറുക്ക.

ഭൎത്തവ്യം S. (ഭര) To be borne or ruled.

ഭൎത്താവു S. 1. bearer, maintainer ഭൎത്തൃപിണ്ഡാ
ൎത്ഥമായി KR. to thank his master. ഭൎത്തൃ
സൌഖ്യം വരുത്തും AR. a minister will
benefit his king. ഭൂമിഭ. AR. a ruler. ഭൎത്തൃശാ
സനം അരുൾ ചെയ്തു AR. (Višṇu’s decrees).
തന്നുടെ ഭ. തന്നെച്ചതിപ്പാൻ നാരിമാൎക്കും
ദ്വിജന്മാൎക്കുമന്ന്യേ നൈപുണ്യം ഇല്ല മറ്റാ
ൎക്കും VetC. 2. vu. husband ഭൎത്തൃനാശം
കണ്ടപ്പോൾ രേണുക KU.

ഭൎത്തൃത്വം ഉൾക്കൊണ്ടു SiPu. married.

ഭൎത്തൃശുശ്രൂഷ ചെയ്ക to be a faithful wife AR.

ഭൎത്തൃഹീന a widow.

ഭൎത്സനം bharlsanam S. (bharts). Blaming;
abuse, menace ഭ. ഒട്ടും ഇല്ല Bhr. ഭ. ചെയ്യും
വരനെ Sah.

denV. ഭൎത്സിക്ക to rail, abuse (part. pass. ഭ
ൎത്സിതം S.); also വളരേ പരപ്പിൽ പറ
ഞ്ഞാൻ വാനരന്മാരെ ഭൎത്സിപ്പിച്ചിങ്ങനേ KR.
(without caus. meaning).

ഭൎമ്മം bharmam S. (ഭര) Wages; gold.

ഭല്ലം bhallam S. (= L. phallus?). 1. A kind of
arrow (മഴുവമ്പു). ഭ’ങ്ങൾ ഏഴും പ്രയോഗിച്ചു
KR. 2. a bear = കരടി, also ഭല്ലുകം KR 3.

ഭവം bhavam S. (ഭൂ). 1. Birth. രണ്ടാം ഭവേ SiPu.
at my next birth. 2. existence, being in the
world; the world ഭ. മാറുക, ഭവത്തെ പോക്ക
KeiN. final absorption (= ജനിമോചനം).

ഭവസാഗരം S. the misery of successive births.
ഭ’രാൽ രക്ഷിച്ചു കൊള്ളേണമേ AR. ഭ. കട
ക്ക to pass the stormy sea of life. ഭവസാ
ഗരബന്ധു ChVr. God as helping through.
— also ഭവമൃതിസമുദ്രം Bhg. ഭവതോയധി
യിൽ വീഴും VCh. to lead a life of stormy
passions (= സംസാരസമുദ്രം).

ഭവനം S. 1. existence. 2. a mansion, house f. i.
of a Nāyar ഭ. ഉണ്ടാക്കിച്ചു തരുവൻ Bhr. ന
മ്മുടെ ഭ. പണി ചെയ്യുന്നതിന്നു TR. (a Rāja).

ഭവൻ S. a form of Rudra.

ഭവാനി fem. 1. a form of Durga, ഭ. ഗേഹം
Bhg. her temple. 2. N. pr. the Bha-
wāny, a tributary of the Kāvēry, rising
on the Koṇḍa range (Koondahs) in
Vaḷḷuva Nāḍu.

ഭവാൻ bhavāǹ S. (part. of ഭൂ). The present
one, hon. = thou. pl. ഭവാന്മാർ ChVr. ye. നമുക്കു
ഭവാന്മാരേ ആധാരം ഉള്ളു KR. — fem. ഭവതി
as ഭ. ഉറങ്ങി KR. In Cpds. ഭവൽ is both m.
& f. ഭവദ്വാൎത്ത AR. thy (Sita’s) news. — ഭവ
ദീയ രാജ്യം KR. thy kingdom. — ഭവാദൃശന്മാർ
Bhr. men like you. ഭവാദൃശചിത്തം ChVr. a
mind like yours.

ഭവിക്ക bhavikka (S. ഭൂ). 1. To become, to be =
ഉണ്ടാക f. i. പതിക്കോരാപത്തു ഭവിക്കും എന്ന
വൾ ഭയപ്പെട്ടു KR. to happen. 2. auxV. ആ
യിഭവിക്ക = ആയ്തീരുക, ചമക. — നിന്നാൽ ജ
ഗത്തിന്നു ഭ. പ്പെടുന്നു സുഖം ChVr. = simpl.

CV. പുല്ലിംഗയോഗം ഭവിപ്പിക്ക SiPu. to change
into a male.

ഭവിച്ചായം (see ആയം) futurity. എന്തുവാൻ ഭ.
Nal. = എന്ത് ആയം ഭവിച്ചാലും whatever
may betide.

ഭവിതവ്യം S. what is to be നീക്കാവതല്ല ഭ.
ഒടുങ്ങുവോളം Anj.

ഭവിഷ്യത്തു S. (part. fut. n.). future, futurity
ഭ’ത്തെന്തോ; ഇതത്രേ നിങ്ങളുടെ ഭ. the fate
that awaits you. വഴിക്കേടിൽ (or കെട്ടു) നട
ന്നവൎക്കു വരുന്ന ഭ. ഇങ്ങനേ തന്നേ vu.

ഭവിഷ്യം S. adj. future ഭൂതവും ഭ’വും വൎത്തമാ
നവും ഇല്ല Vēdāntavak. ശേഷമുള്ളവൎക്കും
വരുന്ന ഭ. ഇപ്രകാരം തന്നേ TR.; ഭവിഷ്യ
ജ്ഞാനം Bhg. foreknowledge. ഭവിഷ്യരാം
മാഗധന്മാർ Bhg.

ഭവ്യം S. 1. present ഭൂതവും ഭവ്യവും മേലിൽ വരു
ന്നതും AR. 2. = ആകുന്ന being as it ought
to be, right, proper. ഭവ്യരാം അമാത്യന്മാർ
PT. = മന്ത്രിശ്രേഷ്ഠന്മാർ; also vu. അവൻ

[ 832 ]
മഹാഭവ്യൻ good. ഭവ്യം നിനക്കു ഭവിക്കും
Nal. = ശുഭം.

ഭഷകൻ bhašaɤaǹ S. (ഭഷ് to bark). A dog.

ഭസിതം bhasiδam S. (part. pass. of ഭസ് to
chew, devour). 1. Turned into ashes. 2. ashes
ഇഭ്ദ. കുടിക്ക Mud. ശവം ചുട്ട ഭ. Si Pu.

ഭസ്മം S. 1. ashes ദേവകാരുണ്യം ഉണ്ടാവാൻ
ഉത്തമം കാരണം ഭ. Si Pu. holy ashes. ശിവ
പ്രീതി വരുത്തുവാൻ ചുടല ഭ’മേ നല്ലു (& ശ
വഭ.) Si Pu. ഭ. ധരിക്ക, വെറും ഭ. തേക്ക
Si Pu. ഭ. ഇടുക, തൊടുക, ഭസ്മക്കുറിയിടുക to
rub ashes on the forehead, chest, as after
bathing. — (ഭസ്മക്കൊട്ട, — സഞ്ചി to keep
ashes in). 2. fig. = destruction ഭ’മായ്‌വരും
ദാരിദ്യ്രം VilvP. മഹാപാപം ഭ’മാം SiPu.
3. medicinal powder, calx പിശാചസംഭാ
ഷണപീഡാപരിഹാരത്തിന്നായി ഭ. ജപി
ച്ചു കൊടുത്തു Arb.

ഭസ്മകുണ്ഠനന്മാർ Nal. devotees.

ഭസ്മപുണ്ഡ്രം ധരിക്ക Si Pu. = ഭസ്മക്കുറി ഇടുക
(1); also ഭസ്മലേപനം.

ഭസ്മമാഹാത്മ്യം Si Pu. a treatise.

ഭസ്മരാശി S. a heap of ashes ഭ. കളായാർ KR. —
ശാപം തട്ടി ഭസ്മശേഷനായിതു Nal. so that
only ashes remained of him.

denV. ഭസ്മീകരിക്ക S. to reduce to ashes, as
by a curse = വെണ്ണീറാക്കുക V2.; also ഭസ്മീ
ഭൂത സഗരന്മാർ KR.

ഭസ്സ് bhas S. (√ = ഭൎത്സ്). Menacingly വികൃത
ഹാസങ്ങൾ കരുതി ഭസ്സെന്നടുത്തു ChVr.

ഭളാഭളാ Imit. sound, as of a dog drinking or
lapping ഭ. ചൊല്വാനരുതലങ്കാരം KR.

ഭള്ളു bhaḷḷu (V1. പളു prh. fr. പഴു, പാഴ് or
വളുതം, വള്ളു). 1. Ostentation, show ഭള്ളിനായി
ഭസ്മം തേച്ചു Si Pu. ഭള്ളുള്ള നിന്റെ ഭാവം അറി
യാതേ KR. (says Bāli to Rāma). ഭ. പറഞ്ഞു
Bhr. boasted. ഭള്ളുകൾ അവരോടു കൂടുകയില്ല
CrArj. menaces. 2. exaggeration, lie ഭള്ളും
പൊള്ളും. ഭള്ളല്ല VilvP. quite true! ഭ. കാട്ടുക,
ഭാവിക്ക B. to counterfeit, trick.

ഭള്ളൻ vainglorious മഹാഭ.

ഭാ bhā S. (√ to shine, G. phōs). Light കന്യക
യിൽ ധൎമ്മഭാശോഭിച്ചേറ്റം Nasr., better ഭാസ്സ്.

ഭാൿ S. (ഭജ്). Partaking of, ഗുണഭാക്കായി Bhg.

ഭാഗം bhāġam S. (ഭജ്). 1. Part, portion എ
ന്റെ ഭാ. my lot. മക്കളും അനന്ത്രവന്മാരും കൂ
ടി ഭാ. ചെയ്തതു, തമ്മിൽ ഭാ. ചെയ്തു MR. divid-
ed the property = പകുതി. 2. side ഒരു പാ
ത്തുന്നു TP. on one side; chiefly party അന്യായ
ഭാഗമായി എഴുതിക്കാണുന്നു MR. savors of partia-
lity for the plaintiff, അന്യായഭാഗമായി കല്പി
ച്ചു; also അന്യായഭാഗം പറഞ്ഞു, ആ ഭാഗം തീൎപ്പു
കൊടുത്തു MR. in favor of. പ്രതിഭാ. നിന്നു jud.
എന്റെ ഭാഗമുള്ള രേഖകൾ, പ്രതിഭാഗം സാ
ക്ഷിക്കാർ MR. adj. = പക്ഷം . 3. fathom (T. പാ
കം) ൨൦ പാകം നീളം Mpl. = ൨൦ മാർ. (പാവു).

ഭാഗക്കാർ (൨). എന്റെ ഭാ., ഇരുഭാ. MR. = പ
ക്ഷക്കാർ.

ഭാഗധേയം S. 1. a share. 2. fortune ഭാ’ത്തെ
വിശ്വാസം ഉണ്ടാകേണ്ടാ Bhr. ഭാ. കൊണ്ടു
കാണ്മാൻ കഴിവന്നു Nal. ഭാ. പാരം ഉണ്ടു
Bhg. = ഭാഗ്യം. 3. B. royal revenue.

ഭാഗവതം S. referring to ഭഗവാൻ (Višṇu);
esp. N. pr. of the Purāṇa, Bhg. ഭാ’തധൎമ്മം
(ദ്വൈതഭ്രമം ഒക്കയും മിത്ഥ്യ എന്നും etc.).
Bhg. — ഭാ’ന്മാൎക്ക് ആനന്ദാമൃതോദയം SitVij.
ഭാ’ന്മാരായ ഭഗവത്ഭക്തർ Bhg. worshippers
of Bhagavāǹ.

ഭാഗി S. 1. sharing; partner തന്റെ ഭാഗിയാ
യ N. = കൂറുകാരൻ MR. 2. = ഭാഗക്കാരൻ.

denV. ഭാഗിക്ക B. = വിഭാഗിക്ക.

ഭാഗിനേയൻ S. (ഭഗിനി) sister’s son. ശൂദ്രനു
ഭാ. പിണ്ഡകൎത്താവു Bhr.

ഭാഗീരഥി S. (ഭഗീരഥ). Ganga ഭാ. ക്കായി പ
റന്നു പോയി Sah.

ഭാഗ്യം bhāġyam S. (ഭാഗം). 1. Lot, destiny എ
ന്റെ ഭാ. (Interj.), also എന്നുടെ ഭാഗ്യദോ
ഷം Nal. ഭാ’ത്താലേ വീണു CG. 2. good for-
tune കാണായ്‌വന്നതുഭാ’മല്ലോ CG. very lucky.
ജനകജ താനും അതിഭാ. ചെയ്തു കൂട പുറപ്പെ
ട്ടാൾ KR. she chose a happy lot in accompany-
ing R. അതു ലഭിപ്പാൻ നമുക്കു ഭാ. ഉണ്ടായില്ല
TR. പാക്കിയം വിധി എനിക്കു കൂടി എങ്കിൽ
TP. favored by fortune. ഭാ. ഇല്ലായ്കകൊണ്ടു
TR. ഭാഗ്യനാശം കൊണ്ടു Anj. unluckily. ഭാ
ഗ്യകാലം etc.

[ 833 ]
ഭാഗ്യക്കുറി a lottery (വെക്ക, കിട്ടുക); also ഭാ
ഗ്യപരീക്ഷ.

ഭാഗ്യക്കേടു, — ദോഷം, — നാശം, — ഹീനത mis-
[fortune.

ഭാഗ്യപതി a fortunate man. Arb.

ഭാഗ്യവശാൽ S. happily.

ഭാഗ്യവാൻ, — വതി f. fortunate, lucky, happy.

ഭാഗ്യവതാം വരൻ ChVr. happiest; also ഭാ
ഗ്യശാലി.

ഭാഗ്യോദയം S. good fortune ഭാ’യാൽ KR.

ഭാജനം bhāǰanam S. (ഭജ്). 1. A vessel, as
dish, cup പരിപൂൎണ്ണമായിരിക്കുന്നു ഭാ. നൂറുണ്ടു
Mud. 2. partaking of, worthy of (=പാത്രം).
ഭാഗ്യത്തിൻ ഭാ. എങ്ങനേ ഞാനാവു, തൽകാരു
ണ്യപൂരത്തിൻ ഭാ’മായ അമ്മ CG. ദേഹം ജരാ
വ്യാധിഭാ. Bhg.

ഭാജകം S. the divisor = ഹാരകം f. i. രണ്ടു രാ
ശികളിൽ വെച്ചു മേലേതു ഭാജ്യം, കീഴേതു ഭാ
ജകം Gan. (see foll.).

ഭാജ്യം S. the dividend (see prec.) ദൃഢഭാ. ൧൭
ദൃഢഭാജകം പതിനഞ്ചു Gan.

ഭാടം bhāḍam S. (ഭട?) & ഭാടകം = ബാഡ.

ഭാട്ടം bhāṭṭam S. (ഭട്ട). A division of the old
Kēraḷa Brahmans (2 others are പ്രഭാകരം &
വ്യാകരണം) derived from one ഭാട്ടപ്രഭാകര
വ്യാകരണൻ, whose shoe (മെതിയടി) is said
to be preserved in തൃക്കണ്ണാപുരം, തൃക്കൽപുറം
KU. (others = പാട്ടം usufruction).

ഭാട്ടൻ S. a follower of ഭട്ടൻ.

ഭാഡ (loc.) = ബാഡ.

ഭാണ്ഡം bhāṇḍ’am S. (see പണ്ടം). 1. A vessel,
pot. 2. a bundle, load, package ആരും സ
മ്മതിയാതുള്ള ഭാ’ങ്ങൾ TR. burthens. ഇവ എല്ലാം
ഭാ’മായി കെട്ടിക്കൊണ്ടു Mud. വസ്ത്രഭാ. പേറി
PT. (an ass). ഭാണ്ഡത്തപ്പാൽ parcel post (Ban-
ghy). ക്ഷുരഭാ. ഇങ്ങു തരിക PT. barber’s bag.
ഭാ. കെട്ടിയിടുക to load cattle (= മാറാപ്പു).

ഭാണ്ഡാഗാരം S. = ഭണ്ഡാരം q.v.

ഭാതൃ = ബഹാദർ 748., as കുമ്പഞ്ഞിഭാതൃക്കു TR.
ഭാദർ id. f. i. ഭാ. മുട്ടാളൻ a great clod-poll.

ഭാദ്രപദം S. (ഭദ്രപദ). A month = കന്നി.

ഭാനു bhānu S. ( ഭാ). The sun ഭാനുമയങ്ങുന്നു Bhr.;
also ഭാനുമാർ (shining).

ഭാനുവിക്രമൻ N. pr. the first Sāmanta ruler
in Trav. KM.; title of the 4th in Calicut etc.

ഭാമിനി S. (ഭാമം S. light, rage). Radient, pas-
sionate f. (a wife).

ഭാരം bhāram S. (ഭർ). 1. Burden, load ഭാരേണ
സന്തപ്തഭൂമിദേവി AR.; met. oppression എ
ന്റെ ഭാ. നീക്കി വെച്ചു രക്ഷിക്ക, ഭാ. തീൎക്ക TR.
to relieve. ഭാരപ്പെട്ടു പോക to be hampered,
molested. 2. onus, charge രാജ്യഭാ. ചെയ്ക =
ഭരിക്ക. 3. a weight of 20 തുലാം, = Kaṇḍi ൬
ഭാ. വെടിമരുന്നു TR. (see പാരം).

ഭാരക്കട്ടി a weight (കട്ടി 3, 195).

ഭാരക്കല്ലു a stone on a watering machine.

ഭാരത്തുലാം a main beam across rooms.

ഭാരയഷ്ടി S. = കാവടി.

ഭാരവാഹൻ S. a porter.

ഭാരതം bhāraδam S. (ഭരത). Referring to Bh.
or the Bharatas. 1. = ഭാരതഖണ്ഡം, — വൎഷം
India. Bhg 5. Brhmd. 2. = മഹാഭാരതം the
great epos of the Bharatas ഭാരതയുദ്ധം Bhg.
ഭാ. വായിപ്പിക്ക kings to have that poem
publicly read & explained (a costly perfor-
mance).

ഭാരതി S. 1. a goddess, sometimes identified
with Saraswati. 2. literary composition;
word, speech പാഹി എന്നുള്ളൊരു ഭാ. CG.
നാരിതൻ ഭാ. കേട്ടു Sk.

ഭാരി bhāri (ഭാരം). Heavy, serious; tall.

ഭാരികം S. = ഘനത്തിരിക്ക Asht. f. i. the heart,
a limb in sickness.

ഭാൎഗ്ഗവൻ S. derived from ഭൃഗു, 1. as Parašu-
rāma (ഭാൎഗ്ഗവരാമൻ AR.) — ഭാൎഗ്ഗവപുരാണം
= പരശുരാമായണം KM. 2. a name of ശു
ക്രൻ, regent of Venus ഭാ. മീനത്തിലും — നി
ല്ക്കുമ്പോൾ AR.

ഭാൎയ്യം bhāryam S. (ഭര). To be supported.
ഭാൎയ്യ S. the wife ഭാ. യായി പിന്നാലേ SiPu.
followed the other as a wife. ഭാൎയ്യാപതികൾ
husband & wife. — ഭാൎയ്യാവാൻ = ഭാൎയ്യയുള്ളവൻ.

ഭാലം bhālam S. The forehead, gen. ഫാലം.

ഭാവം bhāvam S. (ഭൂ, ഭവ ). 1. Coming into ex-
istence രണ്ടാം ഭാവേ, മൂന്നാം ഭാ. SiPu. = ജന്മം.

[ 834 ]
2. state, disposition പുംഭാ. പെൺഭാവമോടേ
വസിച്ചു SiPu. മത്ഭാവം പ്രാപിച്ചീടാം AR. =
തത്വാനുഭൂതി 426. — ൧൨ ഭാ. the influences of
the 12 zodiacal signs, counting the ജനിച്ച
രാശി for the first (astrol.); also likeness സിംഹ
ഭാ’ത്തെ ചമെച്ചാൻ VetC. (out of the bones of
a lion). 3. state of mind, emotion & its ex-
pression എനിക്കവനോടു പിതൃപുത്രഭാ. ഒരി
ക്കലും ഇല്ല KR. I do not feel like a father.
കോപിച്ച ഭാ. നിരൂപിച്ചാൽ ഭാവിച്ചതല്ല എന്നു
തോന്നുന്നു Mud. his passionate manner looks
not like feint. അവസ്ഥ എല്ലാമേ പറഞ്ഞു ഭാ.
കൊണ്ടു Bhr. എങ്കലുള്ളൊരു ഭാ. എങ്ങനേ അ
വൾക്കു KR. ദീനഭാ’ങ്ങളെ ഭാവിച്ചത് എന്തു Nal.
why nourish base sentiments. Often with എന്നു
as ഞാൻ എന്ന ഭാ.: താരിൽമാതല്ലയോ ഞാൻ എ
ന്ന ഭാ. Sah. ഭാവം പകരുക of changes in the
countenance etc. 4. liking, love, intention. ന
മുക്കിനി ഭക്ഷണഭാ. ഇല്ല PT. no appetite. പോ
വാൻ ഭാ. എന്നു കേട്ടു TR. എനിക്ക് ഒട്ടു യാത്ര
യും ഭാ. ഇല്ല Nal.; ഭാ. നാരീജനേ Bhr. (Loc.)
ഭാവക്ഷയം (3) visible disappointment ഭാ. പൂണ്ടു
ചിന്തിച്ചു Nal.; ഭാ’ങ്ങൾ കേട്ടു CrArj. con-
fession of helplessness.

ഭാവബന്ധനം (4) love അന്യനിൽ ഭാ. ഭവിക്ക
[Nal.

ഭാവം മനസ്സ് = മനോഭാവം f. i. അവരേ ഭാ. എ
ങ്ങനേ TR. intention.

ഭാവവികാരം change of countenance.

ഭാവശുദ്ധി integrity of character.

ഭാവാനുബന്ധം (4) being inclined towards an
object അവളുടെ ഭാ. ധരിക്കയാൽ Nal. ഭാ.
വന്നു പോയി I am once bent on it. സിന്ധു
രാജങ്കലോ ബന്ധിച്ചു നിൻ ഭാ’ന്ധനം Nal.
ഭാവാന്തരം conversion (christ.).

ഭാവന bhāvana S. (caus. of ഭു). 1. Effecting;
power of representing to oneself, imagination.
ഭാ. തന്നാലേ പുല്കി CG. not bodily, ഭാ. യാലേ
വന്ദിച്ചു Bhr. inwardly. In Vēdānta ബ്രഹ്മഭാ.
is the realization of the All One, അസംഭാ. its
first enemy, the fancy of the difference of
things, സംശയഭാ. want of implicit reliance
on the Guru, വിപരീതഭാ. the thought of body,

I, world, as if they were realities, etc. KeiN.
ഭാ. കൊണ്ടു തന്നേ സൎവ്വവും ഉണ്ടാകുന്നു Bhg.
2. reflection, meditation മാമുനിമാർ മൌലി
യിൽ ചേൎക്കുന്നു ഭാ. യാലേ ഈ പാദപരാഗം,
കേവലയായൊരു ഭാ. തന്നിലേ മേവി നിന്നു CG.
confined himself to one meditation.

ഭാവി S. (ഭൂ) 1. future; fut. tense (gram.).— ഭാ.
വാക്യം prediction. 2. (ഭാവം) holding &
expressing a sentiment പ്രിയഭാവിയായി
രിക്ക VCh. — ഭാവിനി S. a fine woman.

denV. ഭാവിക്ക 1. to represent, exhibit, show
കേട്ടില്ല എന്നു ഭാവിച്ചു Bhr.; കേട്ടതു ഭാവി
യാതേ PT.; ശോകരോഷാദികളെ ഭാവിച്ചു
Mud. (felt or feigned). കെട്ടി ഞാന്നു ചാവ
തിന്നായി ഭാ. Mud. act as if you hanged
yourself!; so neg. കാണാതേ ഭാ. to feign to
believe yourself unseen. — കലശല്ക്കു ഭാ. MR.
to show fight. രാജാവു ചിരിക്കുന്നതു പോ
ലേ ഭാവിച്ചു കൊല്ലും though he appear to
smile. 2. to assume (=അഹംഭാവം?). അ
ന്യോന്യവാഞ്ഛിതം കൊണ്ടു ഭാ’ച്ചു ഘോഷി
ച്ചു Nal. claimed each the preference for his
choice. 3. to intend നാളെ സ്വയംവരം
ഭാവിച്ചിരിക്കുന്നു Nal. സേവയും ഭാവിച്ചു
Bhr. (a dog seeking a master). Chiefly Dat.
ഊണിന്നു ഭാവിച്ചു KR. (=ഉണ്മാൻ). ഭക്ഷണ
ത്തിന്നു ഭാവിക്കുമ്പോൾ TR. പടെക്കു Bhr.
സന്ധിക്കു ഭാവിക്കിൽ ChVr. resolve & pre-
pare for. ഭാ. വേണ്ട അതിന്നിനി Sah. don’t
hope for it.

ഭാവിതം part. pass, of prec. (also: got, mixed).
ഇതിപ്പോൾ വന്നതും എനിക്കു ഭാ. KR. hoped
for.

CV. ഭാവിപ്പിക്ക f. i. അവൎക്കു സങ്കടം മനതാ
രിൽ ഭാവിപ്പിച്ചീടും Nal. I should grieve
them (al. സംഭവിപ്പി —).

ഭാവുകം S. happy= ശുഭം, സുഖം.

ഭാഷ bhāša S. (L. fari). 1. Speech, language.
2. country dialect (opp. Sanscr.). ഭാ. യാക്കി,
ഭാ. യായി പറഞ്ഞതു expressed in Mal. സീരം
കരി എന്നു ഭാ. ചൊല്ലുന്നതേ Bhg. വൈദിക
വിധി ഉണ്ടോ ഭാ. യിൽ ചൊല്ലീടാവു KR. ഭാഷാ

[ 835 ]
കേരളോല്പത്തി a K.U. in Mal. ഭാ. എന്നോൎത്തു
നിന്ദ്യഭാവത്തെ തേടീടൊല്ലാ Chintar. common
language. 3. M., പാഴ V1. (S. = definition)
pattern, shape, rule ഒരു ഭാഷയിലത്രേ രൂപം
Anj. (=ഒരു വക). ഭാ. ഇല്ലാത്തവൾ rather
ugly. ഭാ. യാക to be settled, cleared up. ഒന്നും
ഭാ. യാകയില്ല, കാൎയ്യത്തിന്നു ഭാ. യായ്വരുവാൻ
TR. to be mended. ഗഡുവിന്റെ പണം ഭാ.
യാക്കി അയക്കാം TR. I will arrange. കാൎയ്യ
ത്തിന്റെ ഭാ. വരികയില്ല no improvement (=
വെടിപ്പു). ഭാ. വരുത്തുക to reform, ഉഴുതു വെ
ട്ടിത്തിരുത്തി നിലത്തിന്റെ ഭാ. വരുത്തി VyM.;

ഭാ. ഒപ്പിക്ക V2. to ape.

ഭാഷകേടു want of form or order.

ഭാഷക്കാരൻ B. an interpreter.

ഭാഷണം S. talk മധുരഭാ. Mud. — അതുകൊണ്ടു
ഭാ’മായി മറ്റുള്ളവൎക്കെല്ലാം Bhr. scoffed.

ഭാഷാഭേദം dialectical difference, provincial
synonym, etc.

den V. ഭാഷിക്ക to talk, esp. lightly പൈത
ങ്ങൾ തങ്ങളിൽ ഭാ’ച്ചു നിന്നു CG. എലിയെ
പാണിഗ്രഹണം ചെയ്താൽ ജനം ഭാ’ക്കും PT.
will joke, mock, ഭാ’ച്ചു പറഞ്ഞു abused. —
പാഴിക്ക V1. to jest.

part. pass. ഭാഷിതം uttered, speech കല്യാണ
ഭാ, Bhg. നിന്നുടെ ഭാ. Nal.

ഭാഷി 1. speaking മധുരഭാ. Bhg. 2. talk-
ative V1.

ഭാഷിണി f. in Cpds. അല്പഭാഷിണിമാർ AR.

ഭാഷ്യം S. a commentary, explanation. ഭാഷ്യവാ
ൎത്തികങ്ങളും കേൾ്ക്കായി SiPu. glossaries etc.

ഭാസ്, ഭാസ്സു S. bhās (G. phōs). Light ഹാസ
ഭാസ്സും CC.

ഭാസം S. a kite or other bird കൃത്രിമഭാ. തീ
ൎത്തു Bhr.

ഭാസനം S. shining മമ ഹൃദി ഭാ. ചെയ്തീടേണം
SiPu. — so ഭാസമാനൻ UR.

ഭാസുരം S. bright, resplendent അതിഭാ’മായ
ആഭരണം Mud. ഭാ’രാംഗി VetC.

ഭാസ്കരൻ S. producing light, the sun പാക്കെ
രായ നമഃ RC. ഭാസ്ക്കരൻ രവിവൎമ്മാവു (doc.
പാറകരൻ) N. pr. the king who granted
Anjuvaṇṇam to the Jews.

ഭാസ്കരാചാൎയ്യർ the astronomer, author of
സിദ്ധാന്തശിരോമണി, born A. D. 1114.
ഭാസ്കരസുതൻ VilvP. Yama.

ഭാസ്വാൻ S. shining; the sun, AR.

ഭിക്ഷ bhikša S. (desid. of ഭജ്). 1. Begging
ഭിക്ഷെക്കു പോക; ശത്രുവിന്റെ ഭവനത്തിൽ ഭി
ക്ഷെക്കു ചെല്ലും VyM. (a curse). 2. alms ഭി.
ഇരന്നല്ലോ ഭക്ഷണം Anj. ഭി. കൊള്ളുന്ന ജനം
VCh. ഭി. തേടുക to collect alms before a temple,
paying tithes of them. ഭി. ഏറ്റു നടക്ക Anach.
so ചോദിക്ക, എടുക്ക, കഴിക്ക; ഭി. കിട്ടിയതെ
ല്ലാം ഭുജിക്ക Bhg.

ഭിക്ഷക്കാരൻ a beggar, also ഭിക്ഷവാണിയൻ
[V1.

ഭിക്ഷാപത്രം, ഭിക്ഷക്കത്തു (mod.) a begging-
letter.

ഭിക്ഷാടനം S. going about begging ഭി’ത്തിന്നാ
യാചാൎയ്യനും വരും Sah. (loc. a begging
tour). പന്തീരാണ്ടു ഭി. ചെയ്ക KN.

ഭിക്ഷാദാനം S. charity V1.

ഭിക്ഷാന്നം S. food received in charity ഭി. ന
ല്ലൊരന്നം ഉണ്ടു GnP.

ഭിക്ഷാൎത്ഥി Bhg. ഭിക്ഷാശി, ഭിക്ഷു, ഭിക്ഷുകൻ
S. a beggar.

ഭിണ്ണൻ bhiṇṇaǹ (aC. biṇ stout, Tu. buṇa
pole). Stout, heavy അമ്പങ്ങു ഭിണ്ണനും കൊ
ണ്ടൊരുനേരം RS. the blockhead (Rāvaṇa).
ഭിണ്ണാകാരം gross (fr. പിണ്ഡം).

ഭിണ്ഡിപാലം bhiṇḍibālam S. (& ഭിന്ദി —).
A short arrow shot thro’ a tube= പിന്നെറ്റു
തടി RC; ഭി’ങ്ങൾ ഈട്ടികൾ SitVij. മുല്ഗരഭി’
ലതോമരപാശങ്ങളും DM. etc.

ഭിത്തി bhitti S. (ഭിദ് L. findo, bite). 1. = ഭേ
ദനം. 2. a wall of earth or masonry, parti-
tion-wall കല്ലുകൊണ്ടു ഭി. MR. ചിത്തരബിത്തി
മേൽ RC. a painted wall. ചിത്രങ്ങൾകൊണ്ടു
വിളങ്ങി നിന്നീടുന്ന ഭി. കൾ, നീലക്കൽകൊണ്ടു
പടുത്തു ചമെച്ചിട്ടങ്ങോലക്കമായൊരു ഭി. CG.
ഭി. ക്കു താഴേ Mud. ആനകൾ ഭി. കുത്തിത്തകൎത്തു
Nal. ബ്രഹ്മാണ്ഡഭി. ഭിന്നമായ്‌വന്നിതോ Sk. (of
a great noise), the firmament അണ്ഡഭി. യിൽ
തട്ടി Sk.

ഭിന്നം S. (part. pass, of ഭിദ്). 1. burst, split

[ 836 ]
ഭിന്നമായി Bhr. (an egg). ഭി’മായൊരു ഹൃദ
യോദരാന്തരേ DM. cleft, wounded. — ഭിന്ന
മാക്ക to tear, scatter (often with ഛിന്നം)
to wound, Sk. 2. different, diverse. 3. de-
feat ഭിന്നം വന്നീടും തവ Sk. 4. Tdbh.
(C. ബിന്നഹം=വിജ്ഞാപനം) a petition TR.

ഭിന്നത S. division, sect; schism.

ഭിന്നമതികൾ (mod.) dissenters (Eccl.).

ഭിന്നഹീനം Bhg. freed from dualism.

denV. ഭിന്നിക്ക 1. to split, be scattered. 2. v. a.
to rend ഭൂമിയെ കാൽകൊണ്ടു ഭി’ച്ചു KR.;
also to cause difference V1.

VN. ഭിന്നിപ്പു discord V1.

CV. ഭിന്നിപ്പിക്ക V1. to oanse discord.

ഭിന്നോദരൻ (mod.) a step-brother, ഭിന്നോദരി
a step-sister (having different mothers).

ഭിഷൿ bhišak S. (bhišaǰ S. to heal). A physi-
cian ഭിഷക്കിനെ Mud. വിഷഭി. Bhr. ഭിഷക്കു
കൾ Nid.

ഭീ bhī S. Fear (= ഭയം).

ഭീകരം S. terrific ഭീ’മായ കായം, അതിഭീ’മാ
യ്‌വരും VCh.

ഭീതൻ S. (part. pass.) afraid ഭീതരായി നില്ലാ
തേ CG. ഭീതനാം ക്ഷൌരകൻ PT. അസത്യ
ഭീതനായി KR. fearing to break his promise.

ഭീതി S. fear കൊണ്ടകൈക്കു ഭീതി (opp. ആശ)
prov. പ്രസാദം ലഭിപ്പാൻ ഭീ., വെന്തു പോം
എന്നോൎത്തൊരു ഭീ., ദോഷം ചെയ്കയിൽ ഭീ.
Bhr. ഭീ. ജ്വരം പിടിപ്പെട്ടു വിറെച്ചു PT.
ഭീതിദലോകം PP. hell.

ഭീമം S. awful അടവി ഭീമമായിരിക്കുന്നു KR.

ഭീമൻ N. pr., also ഭീമസേനൻ Bhr. the
2nd Pāṇḍu prince.

ഭീരു S. timid ഭീരുഭീരുവായുള്ള പേടമാൻമിഴി
KR. my most timid wife. ഭീഷണിവാക്കു
കൊണ്ടു ഭീരുക്കൾ ഭയപ്പെടും PT. cowards.
വീരരിൽ ഭീരുവെ അകറ്റേണം VCh.

ഭീരുത, — ത്വം cowardice.

ഭീരങ്കി, see ബീ — (T. പീ— ). A great gun.

ഭീഷണം bhīsaṇam S. (caus. of ഭീ). Frighten-
ing മഹാവനം ഭീ. ഭയങ്കരം Nal. ദണ്ഡിയെ
ക്കാൾ അതിഭീ’മായി CG. — അധികഭീഷണനായ

കാശ്മീരനാഥൻ Mud. awful. ഭീ’മായുള്ള വാക്കു
കൾ Mud. threats.

ഭീഷണി 1. a form of Kāḷi. 2. frightening
ഭീ. കാട്ടുക, ഭീ. പ്രകാരത്തെ ചെയ്ക Nal.
to terrify; esp. of threats ഭീരുവാം നിന്നുടെ
ഭീ. കേട്ടപ്പോൾ SG നിന്നുടെ ഭീ. നമ്മോടു
കൂടുമോ KR. thy menaces will not affect me.

ഭീഷ്മം = ഭീമം S. — ഭീഷ്മർ N. pr. son of Santanu.

ഭുക്തം bhuktam S. (part. Pass. of ഭുജ് I.). Eaten,
enjoyed. ഭു. അവൎക്കു കൊടുപ്പതിന്നു Pat R. a meal.
ഭുക്തശേഷംs. orts.

ഭുക്തി S. 1. eating, a meal ഭു. ക്കു വ്യഞ്ജനം Sah.
(necessary). 2. fruition, possession = ഭോ
ഗം, അനുഭവം f. i. ഭുക്തിക്കാർ VyM. = അനു
ഭോഗികൾ. — ഭക്തരെ രക്ഷിച്ചു ഭു. മുക്തികൾ
ചേൎക്ക Bhr. (= സ്വൎഗ്ഗം).

ഭുക്തിശാലാന്തരേ ചെന്നു (2) Mud. entered the
dining-hall.

ഭുഗ്നം bhuġnam S. (part. pass, of ഭുജ് II., Ge.
biegen). Bowed, bent, curved.

ഭുജ S. the arm; the side of a geometrical
figure (opp. ഭൂമി the base, & മുഖം). ഭുജകൾ
രണ്ടും തങ്ങളിൽ കൂടുന്ന കോൺ, ഭുജെടെ
തെക്കേ പാൎശ്വം, ഭുജാകോടികളുടെ വൎഗ്ഗ
യോഗം Gan.

ഭുജ S. the arm (curve); ഭുജബലം AR. = കൈ
യൂക്കു.

ഭുജഗം, ഭുജംഗമം S. a snake (ഭുജംഗി f. PT.).

ഭുജപത്രം, see ഭൂൎജ്ജം, a birch.

ഭുജഭവകുലം S. Kšatriyas AR.

ഭുജാന്തരം S. the breast, chest Bhg.

ഭുജിക്ക bhuǰikka S. (see ഭുക്തം). 1. To enjoy
ദിവ്യഭോഗങ്ങൾ നന്നായി ഭുജിച്ചു സുഖിച്ചാലും
KR.; ഇവ്വണ്ണം ഉണ്ടായ സന്തോഷം എന്നോടു
കൂട ഭു. VilvP. രാമൻ രാജ്യം ഭു’ക്കും വനപ്ര
ദേശത്തെ ഞാൻ ഭു’ക്കും KR. നരകം ഭു. Bhg.
2. to eat.

CV. ഭുജിപ്പിക്ക to make to enjoy or eat മാൎജ്ജാ
രനെക്കൊണ്ടു ഭു. Bhg. വിപ്രരെ മൃഷ്ടമായി
ഭു’ച്ചു SiPu. വരുന്നവൎകളെ മൃഷ്ടമായി ഭു’ച്ചീ
ടേണം KR. നിന്നെ ഭു’ച്ചീടാം Sil. I can
help you to a meal.

[ 837 ]
ഭുജിഷ്യൻ S. (useful), a servant.

ഭുവനം bhuvanam S. (ഭൂ). The world ഭുവന
ത്രയം & ൟരേഴു ഭു’ങ്ങൾ KR.

ഭുവനി T. M. the earth പുവനിക്കും എല്ലാം RC.
ആരുള്ളു ഭു. യിൽ KR. ഭു. സ്ഥലം തന്നിൽ
Pat R.

? ഭുവനത kingdom? ഭു. മുടിച്ചും ChVr. [al. ഭുവ
[മപി].

ഭുവനേശ്വരൻ Lord of the universe ഭു. വിഷ്ണു AR.

ഭുവലോ഻കം (S. bhuvas, 2nd world, sky). The
space between the earth & the sun.

ഭുവി bhuvi S. 1. Loc. of ഭൂ. On earth, Bhg.
2. T. C. M. the earth അടൽപ്പുവിതന്നിൽ,
അമ്പരവും പുവിയും നടുങ്ങും RC. ഭുവിയിൽ ഇറ
ങ്ങിനാൻ PatR.

ഭൂ S. (to be ഭവിക്ക) the earth, ഭൂവാദി അഞ്ചും
Anj. the elements. ഭൂവിങ്കൽ Bhr.

ഭുകമ്പം S. an earthquake ഭുമികുലുക്കം.

ഭുഗോളം, — ചക്രം, — മണ്ഡലം S. the terrest-
rial globe.

ഭൂതലം AR., — ലോകം S. the earth.

ഭൂദാനം S. grant of land; burying.

ഭൂദേവൻ, — സുരൻ S. a Brahman; f. ‍ഭൂദേവി
Tellus.

ഭൂധരം S. a mountain.

ഭൂപതി, — പൻ, — പാലൻ S. a king, so ഭൂഭൃ
ത്തുകൾ Mud.

ഭൂഭാരം S. 1. the burden earth has to bear
പാതിയും പോയിതു ഭൂ. ഇന്നു AR. thro’ the
death of an enemy. 2. B. kingly govern-
ment.

ഭൂവാസികൾ V1. inhabitants of the earth,
men; = അമ്പലവാസി (loc).

ഭൂതം bhūδam S. (part. pass. of ഭൂ). 1. Been,
become in many Cpds. ഭൂഭാരഭൂതരായ (രാജാ
ക്കൾ) Sah. സൎവ്വലോകാധാരഭൂതയാം ദേവി DM.
കാരണഭൂതൻ Bhg. ഭസ്മീഭൂതൻ KR. 2. past
ഭൂതകാലം past tense (gram.) 3. an element
പഞ്ചഭൂ. vu.; ഭൂതങ്ങൾ നാലേ ഉള്ളു എന്നാക്കി UR.
(by inundation). 4. a being, ghost, pl. ഭൂതാ
ക്കൾ Bhg. chiefly malignant, also guardian
spirit പൊന്നു കാക്കുന്ന ഭൂ. പോലേ prov.
5. dress of a demon നാണംകെട്ടവനേ ഭൂ. കെ
ട്ടും (കെട്ടിക്കൂടു) prov. = കോലം.

ഭൂതക്കണ്ണാടി (3) mod. a microscope.

ഭൂതക്കാൽ V1. a swelled foot (4).

ഭൂതഗ്രസ്തൻ a demoniac = ഉറഞ്ഞവൻ — [ഭൂതഗ്രാ
ഹി (mod.) an exorcist].

ഭൂതത്താൻ (4) a demon, hon. (കരിഭൂ —).

ഭൂതനാഥൻ Siva, as worshipped on the Pāṇḍi
frontier in ഭൂതപാണ്ഡ്യം KM.

ഭൂതപ്രയോഗം (4) conjuration.

ഭൂതപ്രേതപിശാചുക്കൾ ഒഴിയും Tantr.

ഭൂതബലി MC. (— യിൽ തൂകുന്ന അന്നം) & ഭൂത
യജ്ഞം V1. sacrifice to demons.

ഭൂതസഞ്ചാരം & ഭൂതാവേശം possession by a
demon; ഭൂതാവിഷ്ടൻ, ഭൂതഗ്രസ്തൻ possessed.

ഭൂതസ്ഥാനം a demon temple ചാലിയരേ ഭൂ. jud.
= കാവു.

ഭൂതി S. 1. being; riches, prosperity ശക്രമന്ദി
രത്തിൻഭൂതി Nal. തന്നുടേ ഭൂ. ഉണ്ടായതിൻ കാ
രണം CG. ഭൂതിദയായുള്ള ഭൂമി CG. ഭൂതിസം
വൎദ്ധനം SiPu. creating wealth. 2. ashes,
ഭൂ. യായിക്കിടക്ക Brhmd. burnt. 3. M.
appetite, longing (V1. പൂതി sense, care)
തന്റെ ഇഷ്ടത്തിന്നും ഭൂതിക്കും ഒക്കേണ്ടേ vu.
പഞ്ചഭൂതി Anj. (മൺ — പെൺ — പൊൻ —
തിമ്പൂതി etc. see പൂതി).

ഭൂതേശൻ S. = ഭൂതനാഥൻ.

ഭൂദാനം, ഭൂപൻ etc., see ഭൂ.

ഭൂമി bhūmi S. = ഭൂ 1. The earth. 2. land,
estate രണ്ടു മൂന്നു ഭൂമികൾ ഇരിക്കുന്നു ഇത്ര പൊ
തിപ്പാട് എന്നു നിശ്ചയം ഇല്ല jud. കുറ്റിക്കു പു
റമുള്ള ഭൂമി അളന്നു TR. (of പറമ്പു); നമ്മുടെ
കല്പനെക്കകപ്പെട്ട ഭൂമി TR. my principality.
3. a place. 4. the base, as of a triangle ഭൂമി
ക്കു വിപരീതമായിട്ടു ഭൂമിയോളം ഒരു സൂത്രം
Gan. (= ലംബം).

ഭൂമികുലുക്കി “shaking the earth.” 1. a big gun
KU. 2. a bird Copsychus saularis. D.

ഭൂമിജൻ S. the planet Mars, ചൊവ്വ.

ഭൂമിപൻ S. a king CG. = ഭൂപൻ.

ഭൂമിപടം (mod.) a map.

ഭൂയഃ bhūyas S. (Compar. of ബഹു?). 1. More,
ദേവസേവാക്രമം ഭൂയോപി കേൾ്ക്കേണം SiPu.
yet more. 2. again ഭൂയോപി ഭൂയോപി VetC. =

[ 838 ]
പിന്നേയും. — ഭൂയാൻ m. larger; ഭൂയിഷ്ഠം S.
Superl. most.

ഭൂരി S. (fr. ബഹു?) much, many ഭൂരികളായ
സൂരികൾ Anj.; ഭൂരികാരുണ്യവാൻ AR. ഭൂ
രിലക്ഷ്മീകരം SiPu. ഭൂരിയായിട്ടും സ്വല്പമാ
യിട്ടും Bhg.

ഭൂരുഹം bhūruham S. (ഭൂ). A tree, VetC.

ഭൂൎജ്ജം bhūrǰam & bhūrǰapatram S. A birch-
tree, the bark of which was used for writing,
& for winding round the Hooka-snake (vu.
ഭുജപത്രം).

ഭൂഷണം bhūšaṇam S. Decorating; ornament
മരുന്നുപെട്ടി വന്നതുകൊണ്ടു വളരേ ഭൂ. ഉണ്ടാ
യി TR. helped to perfect the feast. നമ്മുടെ
മാനമൎയ്യാദ പോലേ നടത്തി തരുന്നതല്ലോ കു
മ്പഞ്ഞിക്കു ഭൂ. TR.; ആയ്ത് ഒക്കയും അങ്ങേക്കു ഭൂ.
എന്നുവെച്ചാൽ എനിക്കും ഭൂ. തന്നേ (epist.). ദൂ
ഷണം പറഞ്ഞാൽ അതും ഒരു ഭൂ. Bhg.

ഭൂഷ S. id. ഭൂഷാദികല്പനം Nal. inventing
ornaments.

ഭൂഷിതം S. (part. pass.) adorned, decorated.

ഭൃഗു Bhr̥ġu S. N. pr. The grandfather of Ja-
madagni, a Rishi.

ഭൃഗുനന്ദനൻ = ഭാൎഗ്ഗവൻ KM.

ഭൃംഗം bhr̥ṅġam S. (ഭ്രമ്). A large bee = വണ്ടു
f. i. ഭൃ’ങ്ങൾ ഉല്പലത്തിൽ ചാടുമ്പോലേ (good
omen), പാടിത്തുടങ്ങിനാർ ചിത്തം തെളിഞ്ഞ
ഭൃ’ങ്ങൾ CG. — In compar. നിൻ അപാംഗമാം
ഭൃംഗമണ്ഡലി Nal.

ഭൃംഗാരം S. a golden vase കാഞ്ചന ഭൃ’ത്തിൽ ത
ണ്ണിനീർ എടുത്തു KR.; also ഭൃംഗാരകം Bhg.

ഭൃംഗാരാമം S. a garden for bees; met. വിദ്വൽ
ഭൃ’മൻ AR. Rāma who is like a garden for
truth-seeking bees.

ഭൃംഗാവലി S. a swarm of bees വണ്ടിനം.

ഭൃതൻ bhr̥δaǹ S. (part. pass. of ഭൃ = ഭരിക്ക).
Maintained, hired; a servant.

ഭൃതി S. support, wages ഭൃതികൊടുത്തഥ ഭൃതിന
യവനും KR.

ഭൃത്യൻ S. to be maintained, a servant ഭൃത്യജന
ത്തെ അയച്ചു KU. ഭൃത്യപ്പണിക്കു സ്ത്രീയെ ഇ
രുത്തി TR.

ഭൃത്യത S. servitude.

ഭൃശം bhr̥šam S. Intensely, quickly, often ദിവ
സത്രയം കഴിഞ്ഞു ഭൃശം AR. (nearly expletive).

ഭൃഷ്ടം bhr̥šṭam S. (part. pass. of ഭ്രജ്). Fried.

ഭേകം bhēɤam S. (ഭീ?). A frog. Tdbh. ഭേക്കൻ.
മുഷകരന്മാരായുള്ള ഭേക്കങ്ങൾ PT. — ഭേകികൾ
വെള്ളത്തിൽ ചാടും Bhg.

ഭേത്താവു bhēttāvu̥ S. (ഭിദ്). A splitter;
traitor.

ഭേദം S. 1. fissure; division; sowing discord.
2. difference വേഷംകൊണ്ടു ഭേ. വരുത്തു
ക Nal. to distinguish. നമ്മളിൽ ഏതൊരു
ഭേ. ഇല്ലേ TP. are we not of different rank?
താങ്ങളും അവരും ഒരു ഭേ. ഇല്ലാത്തവണ്ണം
TR. as if you both were one. അവരും പു
ല്ലും ഭേ. ഇല്ല Nal. മൎത്യനും പശുക്കളും ഏതു
മേ ഭേ. നാസ്തി PT. (with Nom.). കേശവ
ശിവന്മാരിൽ ഒരു ഭേ. നിനെക്കൊല്ല Anj.;
അവനാരേയും ഭേ. ഇല്ല Bhg. ഇല്ലൊരു ഭേ.
എനിക്കാരും Bhr. I treat all alike, no pre-
ference. ഗോചണ്ഡാലാദിഭേ. സമത്വം എ
ന്ന ഭാവം സിദ്ധിക്കേണം Bhg. 3. species,
kind. 4. change, esp. for the better ഒട്ടും
ഭേദമായിട്ടില്ല, ദണ്ഡത്തിന്നു ഭേ. വന്നാൽ, ദീ
നം അസാരം ഭേ. ഉണ്ടു, ദീനം കുറഞ്ഞൊന്നു
ഭേ. വന്നാൽ TR. ഭേ. വരുത്തുക to cure,
improve. തീൎപ്പു ഭേ. വരുത്തി MR. altered
the decree (= മാറ്റി).

ഭേദപ്പെടുത്തുക (mod.) to alter, amend.

ഭേദനം S. dividing. തൻ വചനഭേ. കൊണ്ടി
പ്പോൾ Mud. succeeded in sowing dissensions.

ഭേദപ്പൊയ്കൾ (2) illusions based on the diffe-
rences of things, KeiN.

ഭേദാഭേദങ്ങൾ (3) various items, നമുക്കുള്ള വ
ഹെക്ക എടുക്കുന്ന ഭേ. TR. taxes etc.

ഭേദി S. 1. breaking. 2. dissolvent. അന്നഭേ.,
മാംസഭേ. digesting. 3. purgative; evacua-
ting; looseness of bowels V1. (med. opp. to
ഗ്രാഹി).

denV. ഭേദിക്ക 1. v. n. to be cleft, split കവ
ചം ഭേദിച്ചു വീണു UR.; അമ്പെയ്തു ഭേദിച്ചു
പോയ മൃഗം Bhr.; ഭേരീരവംകൊണ്ടു കൎണ്ണ

[ 839 ]
രന്ധ്രങ്ങൾ ഭേ. Nal.; മേദിനി ഭേദിക്കും KR.
ഭേദിച്ചു പോക to disagree, be dissolved.
2. to be healed, mended ഇവ ചികിത്സി
ച്ചാൽ ഭേദിക്കും VCh.; പേൎത്തു താൻ പറ
ഞ്ഞാലും ഭേദിയാ മൂൎഖഭാവം KR. 3. to doubt
ഉരെപ്പാൻ ഒരുവൎക്കും പേതിക്കരുതായും പ
രമാനന്ദവും നീയേ RC. 4. v. a. to split
അശ്വങ്ങളെ ശരങ്ങളാൽ ഭേദിച്ചു KR. ഭവ
നം ഭേദിച്ചു കളവു ചെയ്ക house-breaking.

CV. ഭേദിപ്പിക്ക f. i. അവരെ തമ്മിൽ ഭേദിപ്പി
ച്ചീടും എന്നു പുത്രനെ ശങ്കിച്ചു Mud. he fear-
ed his son might contrive to divide them,
cause disunion.

ഭേദ്യം S. 1. to be distinguished or changed,
cured V1. 2. = ഭേദനം f. i. ഭേദ്യത്തെ ചെ
യ്തീടിലും ഭേദിക്കയില്ല PT. disunion. 3. M.
torture പലപ്രകാരേണ ഹിംസിച്ചു ഭേദ്യം
ചെയ്തു TR. = ദണ്ഡപ്രയോഗം (like ഭേദി,
it means to dissolve, break any obstinacy).

ഭേരി bhēri S. A kettle-drum = പെരിമ്പറ, with
അടിപ്പിച്ചാൻ Bhr. താക്കി, തല്ലുന്നു, മുഴക്കിച്ചു
CG. തടിച്ച ഭേ. അടിച്ചു KR. — also പേരിക V1.

Compar. ഭേരി കോരും മൊഴിയാൾ, ഉരുപേരി
കിളർ ചൊല്ലാൾ, ഭേരിമേൻചൊല്ലാൾ RC.

ഭേരിനാദം (പൂരിച്ചെങ്ങും CG.) & ഭേരീരവം
Bhr. the sound of a kettle-drum.

ഭേഷജം bhēšaǰam S. (ഭിഷ). Medicine ഭക്തി
ഒഴിഞ്ഞില്ല ഭേ. ഏതും AR.

ഭൈക്ഷം bhaikšam S. (ഭിക്ഷ്). 1. Begging
കുന്തിയും ഭൈക്ഷകാലേ കാണാഞ്ഞു Bhr. 2. alms
ഭൈ. ഏറ്റു Bhr.

ഭൈരവം bhairavam S. (ഭീരു, but vu. ഭൈ
രം = വൈരം anger). Horrid ഭൈ’മായ രൂപം
KR. ഭൈരവരസം the emotion of horror, in po.

ഭൈരവൻ S. N. pr. a Sivamūrti, or Para-
dēvata, riding on a dog (worshipped in
Saktipūǰa).

ഭൈരവി S. a form of Kāḷi പൂതന എന്നൊരു
[ഭൈ. CG.

ഭോ bhō S. (bhōs, Voc. of ഭവാൻ). Ho! ha!
halloo! ഭോഭോജള ദുൎയ്യോധന ChVr. Brhmd. fie!

ഭോക്താ bhōktā S. (ഭുജ്). An enjoyer, pos-
sessor. നീ രാജ്യഭോക്താവു AR. ruler in fact,

not in name. കൎത്തൃത്വഭോക്തൃത്വവും SidD.
possession. — ഭോക്തുകാമൻ PR. wishing to eat.

ഭോഗം bhōġam S. 1. (ഭുജ് I.) Fruition, enjoy-
ment അവളോടു ഭോ. ഭുജിക്കുന്നേരം KR. — crop,
produce. 2. the right of possession f. i. of
hunting V1. any part of a house or estate
belonging to the Janmi. ദേഹഭോഗം a yearly
present given by the tenant on കുടുമനീർ f. i.
10 cocoanuts, 1 jackfruit, 1 bunch of Arecas,
1 plantain bunch. രാജഭോ. etc. 3. hire, price
of a woman V1. 4. (ഭുജ് II.) a snake’s body
& expanded hood.

ഭോഗപാത്രം genitalia.

ഭോഗഭൂമി 1. = സ്വൎഗ്ഗം. 2. a happy land
(opp. കൎമ്മഭൂമി).

ഭോഗശീല = കാമിനി; = ഭോഗസ്ത്രീ = ഭോഗിനി.

ഭോഗാഭിലാഷം sensuality ഭോ. എന്തിങ്ങനേ
AR.

ഭോഗി S. (1) luxurious, a sensualist ഭോഗി
കൾക്കു മോക്ഷത്തിന്നിഛ്ശയില്ല Bhg. (4) a
serpent ചന്ദനക്കുന്നിൽനിന്നിറങ്ങുന്ന ഭോഗി
കൾ CG.

ഭോഗിനി f. a concubine. — (see ബോയി).

ഭോഗിസത്തമൻ (4), ഭോഗീശൻ Bhr. = സ
ൎപ്പരാജൻ.

denV. ഭോഗിക്ക to enjoy (നാരിയെ KR.).

ഭോഗേഛ്ശ love of pleasure ഭോ. വിട്ടു Bhg.

ഭോഗ്യം S. fit to be enjoyed; usufruct.

ഭോജൻ bhōǰaǹ S. (ഭുജ്). Liberal; N. pr. a king
of Ujjaini.

ഭോജനം S. eating ഭോ. കഴിഞ്ഞൊഴിഞ്ഞാശു
പോകരുതു Bhr. food; a meal of rice etc.

ഭോജനപ്രിയൻ a glutton, gormand.

ഭോജ്യം S. edible, victuals. അന്നാദിഭോ’ങ്ങൾ
ഭുജിപ്പിച്ചു Bhg.

ഭോഷൻ bhōšaǹ & പോഴൻ (aC. bōl̤a, C.
Tu. bōra, C. Te. bōḍa hornless, bald, shorn).
Fool ഐമ്പതു ഭോഷന്മാരുടെ മുമ്പനാം വമ്പൻ
KumK. a great fool. ദുൎന്നയന്മാരെ ചെന്നു സേ
വിക്കുന്നവൻ ഭോ. Nal. — fem. ഭോഷിണി po.
ഭോഷത്തി Arb.

abstr. N. ഭോഷത്വം folly. ഭോ. ആയതെനിക്കു

[ 840 ]
Bhg. I was a fool. ഇത്തിരയും പോഴത്വം
ഉണ്ടോ എനിക്കു TP. (അറിവില്ലാത്തവന്റെ
പോഴത്തം & vu. — യ — prov.) — also ഭോ
ഷത്തരം B.

ഭോഷം a local feast, chiefly of the 4th night
after a Brahman’s marriage.

ഭോഷത്തല loc. a block-head.

ഭോഷ്കു bhōšku̥ (see prec. & പൊയി. In S.
ഭോഷ്കാരം wind from behind). Lie ഭോഷ്ക്കുണ്ടാ
ക്കി PT,; സൈരന്ധ്രി എന്നൊരു ഭോ. പറഞ്ഞ
തും Nal.; തവ കീൎത്തികൾ ഒക്കയും ഭോഷ്കെന്നു
ള്ളതു നിശ്ചയം KR. — ഭോഷ്കല്ല truly (inserted
anywhere f. i.) നിന്നാണ ഭോഷ്കല്ലേതും Nal.
ആ ഭാരം ഭോ’ല്ല നിണക്കു മുഴുത്ത പാരം CC.

ഭൌതികം bhauδiɤam S. (ഭൂതം). Appertaining
to demons or elements; a long trumpet; V1.

ഭൌമം bhaumam S. (ഭൂമി). Terrestrial ഭൌ. എ
ന്നിരിക്കിലും VCh. — also ഭൌമ്യകൂലി Nasr.
earthly reward.

ഭ്രംശം bhrahmšam S. Falling, as from a dignity
സ്വസ്ഥാനഭ്ര. വന്നുപോം Bhg. = പാതിത്യം.

denV. ഭ്രംശിക്ക, part. pass. ഭ്രഷ്ടം.

ഭ്രമം bhramam S. (S. bhram, L. fremo). 1. Whirl-
ing, flying about & humming of insects. —
In med. = ചുഴല്ച Asht.; കാലചക്രഭ്ര. പാൎത്തുക
ണ്ടാൽ Bhr. 2. straying, error ഭ്ര. വരുമാറു
KR. so as to mislead the pursuer. 3. per-
turbation, confusion of mind അസാരം ഭ്രമമായി
രിക്കുന്നു TR. somewhat deranged (= ബുദ്ധിഭ്ര.).
മാനസേ ബാഹ്യാന്തരഭ്രമഹീനനായി Brhmd.
(thro’ Yōgam). ഭ്ര. കൂടാത്ത fearless. 4. sur-
prise, stupor.

ഭ്രമ (S. ഭ്രമി) whirling പെരിയ കാലചക്രഭ്രമ
യിൽ ഉഴന്നീടും, ജനിമൃതിഭ്രമയും ഒഴിയും
KeiN. (read ഭ്രമി).

ഭ്രമണം S. whirling V1.

ഭ്രമരം S. a bee.

denV. ഭ്രമിക്ക 1. to stray, wander about അ
ങ്ങുമിങ്ങും ഭ്രമിച്ചു PT.; മഹീചക്രം ഒക്കഭ്രമി
ച്ചവർ Nal.; to revolve as a wheel. 2. to be
stupified ഭ്രമിക്കയും അരഞ്ഞാണം പറിക്ക
യും MM. (symptoms of delirium). അതിന്നാ
രും ഭ്രമിയായ്ക Bhg. let none despair. 3. to

be amazed. ആദിത്യൻ എന്നു ഭ്രമിച്ചാർ CC.
wondered at it as if it was the sun. 4. to
be biassed, charmed അവന്റെ പ്രബലത
കൊണ്ടു താലൂക്കകാർ ഭ്രമിച്ചു MR. 5. v. a.
to fall in love with മാണികളും മടവാരെ
ഭ്രമിച്ചീടും; കൎത്തും ഭ്രമിക്കുമവൻ മഹാകൎമ്മ
ങ്ങൾ Sah. desire. അവളെ കണ്ടു ഭ്രമിച്ചു.

CV. ഭ്രമിപ്പിക്ക to stupify, astound, perplex ഓ
രോരുത്തരെ പറഞ്ഞു ഭ്ര’ച്ചു MR. by threats.

ഭ്രഷ്ടൻ bhrašṭaǹ S. (part. pass. of ഭ്രംശ്).
Fallen, degraded സ്ഥാന-, ജാതി-, ജന്മഭ്ര-.V1.
outcast. രാജ്യഭ്ര’നായി deprived of crown or
home. ഭ്ര’നല്ലാത്തവനെ പുറത്താക്കിയും ഭ്ര’നെ
കൂട്ടത്തിലാക്കി രക്ഷിക്കയും Sah.

ഭ്രഷ്ടം (part. pass.) 1. fallen. 2. degradation,
loss of privilege പ്രജകളെ ഹിംസിച്ചു ധൎമ്മ
ഭ്ര. ചെയ്‌വാൻ TR. to destroy their religion —
vu. ഭ്രഷ്ടു f. i. അതിനാൽ ഭ്രഷ്ടില്ല Anach.
no loss of caste. അമ്പലങ്ങളെ ഭ്രഷ്ടു ചെയ്തു
TR. defiled.

ഭ്രഷ്ടത excommunication, degradation.

ഭ്രാജിഷ്ണു bhrāǰišṇu S. (ഭ്രാജ് = അഭിരാജ L.
fulgeo). Bright, splendid.

ഭ്രാതാവു bhrāδāvu̥ S. & ഭ്രാതൃ (ഭൃ). Brother.
ഭ്രാത്രീയം S. fraternal.

ഭ്രാന്തൻ bhrāndaǹ S. (part. of ഭ്രമ്). 1. Roam-
ing, confused. 2. mad; also N. pr. a Para-
dēvata ഭ്രാന്തജളബധിരാന്ധമൂകൈസ്സമം സഞ്ച
രിച്ചു Bhg. walking with the mad, silly, blind,
etc., the highest സന്ന്യാസം.

ഭ്രാന്തി 1. S. whirling, error, madness കാമ
ഭ്രാ. etc. ജലസ്ഥലഭ്രാ. Bhg. fancying there
is water where none is to be found. 2. M.
(loc.) a mad woman ഭ്രാന്തികൾ B. ഭ്രാന്തി
ച്ചി (better ഭ്രാന്ത, ഭ്രാന്തമാർ).

ഭ്രാന്തു Tdbh. delirium; madness. തന്നേത്താൻ
മറക്കയും പിരാന്തു പറകയും MM. delirious.
ഭ്രാ. പറയുന്നതു തീരും Tantr. ഭ്രാ. പിടിക്ക to
go mad. ഭ്രാന്തുണ്ടിവൎക്ക് എന്നു ചൊല്ലുവോർ
CG. പുത്രഭൎത്താവെന്നുള്ളൊരു ഭ്രാന്തുകൾ KR.
absurd notions. — Hence ഭ്രാന്താളി, ഭ്രാന്താ
ളിത്വം (loc.) madness.

[ 841 ]
ഭ്രാന്താ A Veranda മാളികമഞ്ചങ്ങൾ ഭ്രാ. തളങ്ങ
ളും Sk.

ഭ്രാമരം bhrāmaram S. (ഭ്രമരം). White honey
[GP. (തേൻ 484).

ഭ്രൂ bhrū S. (G. ophrys). An eyebrow ഭ്രൂചലനാ
ദികൾകൊണ്ടു സംഭാവനം ചെയ്തു AR. = പുരി
കം ഇളക്കി, also ഭ്രൂസംജ്ഞ.

ഭ്രൂകുടി S. a frown.

ഭ്രൂലത an eyebrow (കുലവില്ലു 275).

ഭ്രൂണം bhrūṇam S. (ഭൃ). The foetus, embryo
ഭ്രൂണഹരനുടെ പാപം KR. (also ഭ്രൂണഹാ). —
ഭ്രൂണഹത്യയും ചെയ്ക Bhg. to produce abor-
tion.

മ MA

മ is often pronounced where വ is original (അതി
ന്മണ്ണം from വണ്ണം; മിന fr. വിന; മണ്ണ &
വണ്ണ); also vice versa (മസൂരി, മിഴുങ്ങുക). Initial
മ is in other dialects also represented by ന
(മയിർ, മയിൽ, മൊഴി).

മകം maɤam 1. Tdbh. of മഘ. The 10th constel-
lation (Regulus). മകമാം നാളന്നു KR. മകം
പിറന്ന മങ്ക prov. 2. a feast shortly after
ōṇam. 3. T. aM. Tdbh., of മഖം a sacrifice
മകോദരന്മുടിവിനാലേ മകങ്ങൾ നൂറുടയവാ
നോർ RC. pleased as with 100 sacrifices.

മകണി maɤaṇi & മോണി The last dwarfish
fruits of the plantain bunch. (T. മോണം =
പഴവറ്റൽ or fr. മകു, മകൻ).

മകൻ maɤaǹ 5. A son, vu. മോൻ TR. മകൾ
a daughter; pl. മക്കൾ children (esp. sons
മക്കളും മകളരും Bhr.); com. ആൺ —, പെൺ
മക്കൾ; also the young of animals ആനകളും
പിടികളും മക്കളും കൂടി VilvP.

മക്ക (ൾ) ത്തായം, (Tdbh. of ദായം) the right of
sons to inherit, as distinguished from മരു
മക്കത്തായം, f. i. ഞങ്ങളുടെ മാൎഗ്ഗം മക്കത്തായ
മൎയ്യാദ ആകുന്നു MR. (a Mussulman).

മക്കത്തായക്കാർ are Nambūδiri, Paṭṭar, Em-
brāǹ, Mūssaδu̥, Iḷayaδu̥, Tangaḷ, Nambiḍi,
Kōmaṭṭi, Veišyaǹ, Nambiachaǹ, Chākyār,
Aḍigaḷ, Piḍāraǹ, Poδuwāḷ, Viḷakkatta
r̀awaǹ, Īrankolli, Mūtta Cheṭṭiyaǹ, Kam-
māḷar, Tandaǹ, Īl̤awar, Cher̀umar. Some
Chāliyar, Jēḍar, Kaikōḷar, Kaṇiyāǹ; Tīyar
(between Kaḍattuwanāḍu & Travancore).

മക്ക(ൾ) സ്ഥാനം title of some barons, as of
Nīlēšvara Rāja under Kōlatiri KU.

മകയിരം maɤairam & മകയിൎയ്യം (S. മൃഗ
ശീൎഷം). The 5th constellation, head of Orion.
മകീരം മുന്നൽ നടന്ന കന്നിയിൽ (astrol.).

മകരം maɤaram S. 1. A marine monster, horned
shark? 2. a sign of the zodiac (മ. വന്നാൽ
മറിച്ചെണ്ണേണ്ട prov.), Capricornus മകരത്താൻ
(hon.). 3. the 10th month (Jan. Febr.) കന്നി
വിളയും മകരവിളയും TR. the crop of January.
So മകരപ്പൂപ്പു & മകരപ്പൂ 689, also മകരം വിള
നെല്ലു മൂന്നു പോയി; മകരഞ്ഞാറ്റിൽ (doc.);
മകരസങ്ക്രാന്തി കഴിഞ്ഞിട്ടത്രേ മുളകു പറിക്കേ
ണ്ടും മൎയ്യാദ ആകുന്നു MR.

മകരകേതനൻ S. = കാമൻ & മകരദ്ധ്വജൻ.

മകരക്കുഴ a kind of earring ഇരിഭാഗം ചുമ
ലിൽ അടിഞ്ഞൊരു മ. KumK.; the same
appears to be മകരക്കുഴലിണ CC. Anj.
(fish shaped?).

മകരതോരണം S. a wreath carried on poles.

മകരത്തുറാവു No. B. a shark.

മകരന്ദം S. the nectar of flowers ചന്ദ്രമകരന്ദ
ഹരിചന്ദനം ChVr. പൂമ’മാം മഞ്ഞുനീർ CG.

മകരാക്ഷൻ S. blue eyed or large eyed? മകര
നെടുന്തടങ്കണ്ണി, മകരമൈക്കൺ തങ്ങും നി
ശാചരൻ RC. — a Rākšasaǹ AR.

മകരാലയം S. the sea, Brhmd.; also ഭയങ്കരിയാ
യ മകരി AR.

മകരീവ് Ar. maghrīb, Sunset; evening prayer,
3¾ Nāl̤iɤa after അസ്സർ. — com. മഹരിബ്.

മകാം Ar. maqām, A station, holy spot or tomb
ആ മകാമിന്റെ അകത്തു Ti.

മകിഴുക maɤil̤uɤa T. aM. To rejoice (C. Te.
nagu or C. Te. Tu. maguḷu, to turn topsyturvy).
മനവും മകിന്തു & മകിഴ്ന്തു RC. അലിഞ്ഞു മകി