ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/ബ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 817 ]
ഫലവാൻ m., ഫലവത്തു n. fruitful.

ഫലാഗ്രഹി desiring fruit or reward ഫ. യാ
യകൎഷകൻ Bhg.

ഫലാഫലം S. success and failure.

ഫലാശി S. living on fruits; so മുന്നേ ദിനം
ഫലാഹാരങ്ങൾ ചെയ്തു Bhg.

denV. ഫലിക്ക 1. to yield fruit. വ്യാധിപോയി
തെളിഞ്ഞീടും പുഷ്പിക്കും ഫലിച്ചീടും VCh. (a
tree). 2. to take effect ആ മഹാപുണ്യം
കൊണ്ടു നാരീഹത്യാഫലം ഫലിയാതേ പോം
KR.; ശാപം ഫലിയാതേ പോയി Bhg.; അ
വൎക്ക് ഏതും ഫ. ഇല്ല (as a cure = പറ്റുക).
ചൊന്ന വാക്കു ഫലിപ്പാൻ പണി KumK.
to get it fulfilled. ചികിത്സ ഫ. medicine
to operate. 3. to succeed ദുൎമ്മോഹം ഈശ്വ
രജനേഷു ഫലിക്കുമോ താൻ CC. 4. to
result എന്നു ഫലിച്ചിരിക്കും Gan. it follows
that (math.).

part. pass. ഫലിതം produced, gained സൎവ്വം
ഫലിതമായ്‌വന്നു മനോരഥം Bhg. ഫ. നമു
ക്കിങ്ങു ദണ്ഡത്താൽ തന്നേ ഉള്ളു KR.; also
novelty ഫലിതം പറക B. = പുതുമ.

CV. ഫലിപ്പിക്ക 1. to cause to take effect
പലവും പറഞ്ഞും ഫലിപ്പിച്ചും Mud. ശാപം
ഫ. Bhg. കുപിതനായാലും മുദിതനായാലും
ഫലം ഉടന്തന്നേ ഫ’ക്കുമവൻ KR. attain
his object. 2. to turn to use വിദ്യയും
ഫ’ച്ചാൻ; പുഷ്കരാക്ഷികൾ കോപ്പിട്ടെത്രയും
ഫ’ച്ചു Bhr.

ഫലോദയം S. the setting in of the conse-
quences; heaven.

ഫലോനൻ (ഊനം) disappointed V2.

ഫ്ലഗു phalġu S. (ഭള്ളു, പാഴ്). Worthless, ഫ.
വാം വണ്ണംമെല്ലേ അരുൾചെയ്തു KumK. falsely.

ഫല്ഗുനൻ S. = അൎജ്ജുനൻ Bhr.

ഫസലി Ar. faṣl, Time, harvest; the official
Fasli year MR. [It used to commence on the
12th July, but since some years it was changed
to July 1st, f. i. 1282 begins on 1st July 1872.]

ഫാക്കണി തലങ്ങളിൽ തുളസീദളംകൊണ്ടു നി
റെച്ച കുലവിച്ചു KumK.?

ഫാലം phālam S. 1. A ploughshare. 2. Tdbh.
= ഭാലം S. the forehead ഫാ’ത്തിലാമ്മാറുതൂകിന
ചോര CG.; ചെങ്കനൽ തൂകുന്ന ഫാലവിലോ
ചനൻ Siva. ഭൂതിയെ ഫാലദേശത്തു ചേൎത്തു
Bhr.

ഫാല്ഗുനം phālġunam & ഫാല്ഗുനി S. Aqua-
rius; the month മീനം (astr.).

ഫു Pooh pooh.

ഫുല്ലം phullam S. (fr. പുല്ലു, പുളക്ക). Expanded,
blown ഫുല്ലാംബുജം Nal.

ഫേനം phēnam S. Foam, froth ഫേനാശന
ശീലൻ Bhr.

ഫേരവം phēravam S. A jackal ചെറിയ ഫേ.
ഭുജിച്ച മാംസത്തെ പെരിയ സിംഹം താൻ ഭുജി
ക്കുമോ KR.

ഫൌജദാരി P. fauǰdāri, Criminal (see
[പൌജ്).

ബ BA

ബ occurs only in S. & foreign words, though
വ replaces it often even in these.

ബകം baɤam S. The crane, Ardea nivea =
കൊക്കു, കൊച്ച PT.; also ബകോടത്തിന്റെ
ധൎമ്മം PT.

ബകുളം S. = ഇരഞ്ഞി.

ബങ്കളാവു H. banglā, A bangalow, thatched
house, European house MR., also നക്ഷത്രമങ്ക
ളാവു TrP. observatory. — (വെണ്കളം B.).

ബങ്കളൂർ, വെങ്കളൂർ N. pr. Bangalore TR.

ബജാർ P. bāzār, & ബജാരി, ഭജാർ A
“Bazar”.

ബഡവ baḍ’ava S. A mare (myth.).

ബഡവാഗ്നി submarine fire. Bhg.; also വട
വാഗ്നി V1. of jungle-fires & bonfires.

ബണ്ടർ baṇḍar (T. വ — bards, C. Te. Tu.
baṇṭa warrior = ഭടൻ). N. pr. The Nāyar of
the Tuḷu country.

ബത baδa S. Alas! സത്രപം ബത യാത്ര ചൊ
ല്ലി ChVr. (= കഷ്ടം, ഹാ).

[ 818 ]
ബതൽ Ar. badal, Substitution (& വ —).
ബതലിന്മേൽ കല്പന വാങ്ങി, ബതല്ക്കാരൻ MR.
a proxy, also ബതലാൾ.

ബത്ത E. Batta fr. H. baṭṭā. An allowance
in addition to military pay ബത്തശിപ്പായി MR.
(also ഭത്തി), see വത്ത.

ബദരി baďari S. Zizyphus jujuba ബ. ഫലം =
ഇലന്തപ്പഴം Mud., also = തുടരി.

ബദരികാശ്രമം N. pr. the old residence of the
R̥shis (Bhg.).

ബദ്ധം baddham S. (part. pass. of ബന്ധ്).
1. Bound — ബദ്ധൻ a captive. ബദ്ധനാകിലു
മുടൻ മുക്തനായ്‌വന്നു കൂടും AR. inthralled. ദു
രാഗ്രഹംകൊണ്ടു ബദ്ധരായി tied, ത്വൽ ബദ്ധ
ബുദ്ധിയാം എന്നേ Nal. my soul bound up
with thine. 2. connected with: ബദ്ധമോദം =
ജാതമോദം joyfully, ബദ്ധവിഷാദമാരായി CG.,
ബദ്ധബാഷ്പം etc.

ബദ്ധപ്പെടുക 1. to be tied, laid under a necessi-
ty. 2. to be in a hurry, hasten.

VN. ബദ്ധപ്പാടു 1. urgent business. പല
കൂട്ടം ബ’ടുണ്ടു TR. troublesome concerns.
൨൧ ൲ തുടങ്ങി ൨൩ ൲ ഓളം അടിയ
ന്തരത്തിന്റെ ബ’ടാകുന്നു the great time
of the feast, most essential part. 2. haste,
trepidation; ബദ്ധപ്പാട്ടുകാരൻ (& ടു).

ബദ്ധപ്പെടുക്ക 1. to bind as captives ബ’ത്തു
കൊണ്ടു പോയി Anj. അയോഗ്യാഖ്യങ്ങളെ
ബദ്ധപ്പെടുത്തു കളിപ്പിച്ചു കൊൾക Bhg6.
to force. 2. to illtreat ഇവളെ പിടിച്ചെ
ത്രയും ബ’ക്കുന്നതു AR. പരാജിതരെ ബ’രുതു
Sk. pursue, press, (mod. ബദ്ധപ്പെടുത്തുക).
ബദ്ധപ്പെടുവിക്ക to drive into precipitancy.
കുടിയാന്മാരെ ബ. TR. to frighten out of
their wits.

ബദ്ധൽ, വെത്തൽ V1. occupation etc. = ബദ്ധ
പ്പാടു vu.

ബദ്ധ്വാ Ger. having tied (പരികരം 620).

ബധിരൻ badhiraǹ S. Deaf; f. — ര.

ബന്തർ P. bandar, Port, harbour കൊല്ലത്തു
ബ. വിചാരം TrP. Master attendant’s office. —
also വന്തർ and കണ്ണൂരേ ബന്തലോളം TR.

ബന്തോവസ്ത് P. band-o-bast, Settlement,
arrangement കോട്ട നല്ല വന്തവസ്ഥാക്കി Ti.
putting in good repair. വയനാടു താലൂക്ക് ബ
ന്തൊവസ്താക്കി & താലൂക്കിൽ ബ. settle the
district. ഇവിടേ ബെന്ധുവത്താക്കിയിരിക്കകൊ
ണ്ടു അകത്തു കടപ്പാൻ വഴി കിട്ടാ TR. secur-
ing the frontier.

ബന്ധം bandham S. 1. A tie, fetter — chiefly
of the soul’s confinement in a body ബ’ങ്ങൾ
എല്ലാമേ വേർ മുറിച്ചീടു CG.; സ്നേഹബ’ങ്ങൾ
ഒഴിച്ചരരുളേണമേ Bhg 6.; ബ’വുമറ്റു മുക്തനാ
യേൻ AR. no more subject to the necessity
of being born & dying. 2. affinity, cause
ഓരോരോ ബന്ധേന KU. ബ. എന്നിയേ acci-
dentally, abruptly.

ബന്ധകി S. a harlot ബ. യായ്‌വന്നീടും Bhr.
(when marrying the 4th husband).

ബന്ധനം S. 1. binding; also of magic power
നാഗാസ്ത്രബ. തീൎന്നു AR. 2. a tie ബ. വേ
ൎവ്വിടുത്തു VetC. 3. connection അഴിഞ്ഞു
നമ്മുടെ പൌരുഷബ. ChVr.

ബന്ധൻ V1. a partner, security (S. ബന്ധകം).

ബന്ധമോക്ഷം deliverance from ties. രാജാവി
നെ ബ. വരുത്തുവിൻ SiPu. let loose; also
fig. KumK.

denV. ബന്ധിക്ക 1. v. n. to be bound പൎവ്വത
പുത്രൻ ബ’ച്ചു കിടക്കുന്നു Mud. എന്ന ആശ
യാൽ ബ’ക്കുന്നു VCh. held by the hope. സുവ
ൎണ്ണേന ബ’ച്ചകൊമ്പു Nal. gilt. ബ’പ്പോരവ
കാശം ഒഴിക്കൊല്ല Anj. do not shrink from
duty. കാൎയ്യത്തിൽ ബ. V1. to take part in
a business. ചക്ഷുസ്സ് രൂപാദികളിൽ ബന്ധി
ക്കുന്നു AdwS. വിഷയങ്ങളോടു ബ. Bhg. മു
ക്തൻസദാ ബ’ച്ചു തോന്നിയാലും ബ. യില്ലേ
തുമേ Bhg. 2. v. a. to tie, bind അവൾ
മാലകൊണ്ടു മേനി (യെ) ബ’ച്ചാൾ; കാർകു
ഴൽ ബന്ധിപ്പാൻ CG. നമ്മെ ബ’ച്ച സാധ
നം GnP. സേതു ബ’ച്ചാൻ രാഘവൻ KR.

ബന്ധിപ്പിക്ക 1. = ബന്ധിക്ക 2. as മായാദേവി
ബന്ധിപ്പിച്ചീടുന്നു AR. ties. 2. CV. തന്നെ
തത്ര ബ’ച്ചു PT. got herself tied to the
pillar.

[ 819 ]
ബന്ധു bandhu S. (ബന്ധ്). 1. A kinsman,
relation ബ. ൬ കരയുന്നതിനേക്കാൾ ഉടയവൻ
൧ കരഞ്ഞാൽ മതി prov. 2. a friend, protector
ദൂരത്തേ ബ. prov. നിനക്കു ഞാൻ ബ. വായി
ചൊന്നതു Mud. അവൎക്കു ബ. വുണ്ടടിയങ്ങൾ
CrArj. കൃഷ്ണനെ ബ. വായ്‌വരിക്ക an ally, ബ.
വായിക്കൊൾക Bhr., ബ. വൎഗ്ഗങ്ങളുമായി പാൎക്ക
to live among his people. എന്റെ വെന്തു TP.
my love! (to man or woman). അവനെ ബ.
വാക്കി എടുത്തോളുക TP. marry him.

ബന്ധുകൃത്യം the duty of an ally ബാ. എല്ലാം
ചെയ്യേണം Brhmd.

ബന്ധുക്കാരൻ a relation, നമ്മളെ ബ. TR.
connected with us.

ബന്ധുക്കെട്ടു a league, plot. ബ’ട്ടാക B. to
conspire.

ബന്ധുത S. affinity ദീനൎക്കു ബ. ചെയ്ക SiPu.
to show affection, help.

ബന്ധുത്വം S. id. നിന്നുടെ ബ. Mud. thy friend-
ship. ബ’വും സ്നേഹവും TR. alliance. നമ്മി
ലുള്ള ഒരു ബ. മാറാതേ ഇരിക്കട്ടേ UR. faith-
fulness.

ബന്ധുമാൻ Bhr. having many relations.

ബന്ധുശത്രുക്കൾ ശത്രുക്കൾ ആകുന്നതു Bhg. false
friends ബന്ധുശത്രൌദാസീനഭേദം Bhr.

ബന്ധുസ്വരൂപം V1. a royal ally.

ബന്ധുരം bandhuram S. (& വ —) Undula-
ting, handsome ബ’മായുള്ള മന്ത്രിമാർഭവന
ങ്ങൾ KR. ബന്ധുരാംഗം Bhg.

ബന്ധൂകം (& ബന്ധുജീവം). Pentapetes phoe-
nicia ഉച്ചമലരി red flowered, in Cpds. ബന്ധൂക
സമാധരി Bhr.

ബന്ധ്യം bandhyam S. (ബന്ധ്). To be re-
strained. — ബന്ധ്യ f. barren, വ —

ബഭ്രു babhru S. “Brown”, tawny; a N. pr. സുഭ്രു
വായുള്ളൊരു ബ. വിലാസിനി CG.

ബരാന്ത = വരാന്ത A “verandah”.

ബരാവർ P. bar-ā-bar, Level, uniform;. right,
arranged. ബ’ൎരായി = ശരിയായി.

ബൎബ്ബരൻ S. A barbarian (L. balbutiens). ക
ൎബ്ബുരന്മാരോടു തുല്യന്മാരായ ബ’ന്മാർ Bhr. പ
തിനാല്വർ ബ’ന്മാർ Bhg 12.

ബൎഹിസ്സ് barhis S. (ബൎഹ — L. vellere).
Plucked grass, as cover of altars, Bhg.

ബൎഹം S. a peacock’s tail. — ബൎഹി a peacock.

ബലം balam S. (ബൽ to live വൽ, വാഴ്).
1. Strength, valour, vigour ബലത്താലേ നില്ക്ക
TR. ready for fight. താന്താന്റെ ബ. താന്താൻ
നോക്കും TR. 2. force, power (opp. right)
നേർവഴിക്കു വരുന്നതല്ല ബ. ഉണ്ടു oppression.
ബ. കാട്ടുക to threaten. പ്രവൃത്തിക്കാരൻ ന
മ്മോടു ബ. കാട്ടി നിന്നാൽ TR. to resist. ബ.
ചെയ്ക to force. തരികയില്ല എന്നു കുറയ ബല
ത്തിൽ പറഞ്ഞു undutifully, defyingly. ബലം
കൊണ്ടും ദ്രവ്യം കൊണ്ടും സ്ഥാനത്തു കയറി TR.
പ്രവൃത്തിക്കാരൻ ബ. പറഞ്ഞു നില്ക്ക ഒരു രാ
ജ്യത്തും മൎയ്യാദ അല്ലല്ലോ TR. contumacious
servants are nowhere retained. ബലത്താലേ
കെട്ടുക to marry by force. 3. troops, army
ഢീപ്പുവിന്റെ ബ. രാജ്യത്തിൽ കടക്കയില്ല;
മാപ്പിള്ളമാർ വഴി പോലേ ബ. തികെച്ചു TR.
attacked in full force. ബ. അയക്ക, ബ. കല്പി
ക്കേണം എന്നപേക്ഷിച്ചു TR. an auxiliary
force. 4. adj. മഹാബലരായ രാജാക്കൾ Bhr.

denV. ബലക്ക: ബലത്തൊരുമ്പെട്ടാൽ KR.
strongly.

ബലക്കുറവു, — ക്കേടു, — ക്ഷയം weakness.

ബലപ്പെടുക 1. to be strong. ബ’ട്ടുവന്നു എങ്കിൽ
തടുത്തു കഴികയില്ല TR. if they come with
a force. 2. to abet രാജാക്കന്മാർ കുടിയാ
ന്മാൎക്കു ബ. TR. if foreign kings abet the
subjects.

ബലപ്പെടുത്തുക to strengthen, confirm.

ബലബന്ധം force = നിൎബന്ധം.

ബലഭദ്രർ & ബലദേവൻ N. pr. Kr̥šṇa’s elder
brother CG. CC.

ബലവാൻ strong കുമ്പഞ്ഞി ബ. എങ്കിലും; രാ
ജ്യത്തേക്കു വന്ന ബ. രാജാവെന്നു ഭാവം TR.
submit to the powers that be — ബലവത്തു n. —
എന്നേക്കാളും ബലവത്തരൻ PT. stronger.

ബലവിക്ക B. to be firm, resist.

ബലശാലി S. strong, powerful.

ബലസ്സു So. = ബലം; ബലസ്സൻ V1. = ബലത്ത
വൻ, ബലസ്ഥൻ strong.

[ 820 ]
ബലഹരി N. pr. a tune sung by Kr̥šṇa CC.

ബലഹാനി, — ഹീനത weakness, — ഹീനൻ
weak.

ബലാബലം S. strength & weakness, കാൎയ്യങ്ങ
ളുടെ ബ. അറിഞ്ഞു VyM. respective weight,
ദുൎബ്ബലപ്രബലത. ഗ്രഹങ്ങളുടെ ബലാബലവും
ആയുൎബ്ബലവും etc. നോക്ക No. (when a
marriage is intended).

ബലാൽ S. Abl. 1. violently. ബ. കൊണ്ടു പോ
വാൻ Brhmd. unwillingly. 2. for no
reason കൊല്ലും ബ. അപരാധം എന്നിയേ
Sah. in vain. അൎത്ഥമാകിലും ബ. ഐശ്വൎയ്യം
എന്നാകിലും വിദ്യയാകിലും Bhr. possibly,
perhaps (= ഓ). നാരായണേതി ബ. ചൊല്ലു
കിൽ Bhg. uttering accidentally, not weigh-
ing the meaning. ബ. അവിടേ ഇല്ലാഞ്ഞു
Brhmd.

ബലാല്ക്കാരം S. violence, detention, exaction,
rape. ബ. കൊണ്ടടക്കി doc. conquered.

denV. ബലാല്ക്കരിക്ക to use force ബ’ച്ചു
കൊണ്ടു പോം PT. ബ’ച്ചിട്ടും വരുത്തുക
KR. to bring him anyhow — also ബ.
ല്ക്കരണം കൊണ്ടു Brhmd.

I. ബലി bali S. (ബലം). Strong ബലികൾ അ
വർ എങ്കിലും PT.; ബലികളോടു വൈരം കലര
രുതു ChVr.; അതിബലികളായി KR. prevailed.

II. ബലി S. 1. Offering, sacrifice ഭൂതനാഥനു
ബലി തൂകിനാൻ ചോര കൊണ്ടു Bhr. കഴുത്ത
റുത്തു ബ. കൊടുക്ക VetC. — Chiefly obsequies
performed by heirs, offering to crows on ac-
count of the deceased വെള്ളിപ്പാത്രങ്ങൾ ബലി
യിടുവാൻ ആവശ്യമുണ്ടു TR. കുമാരകം ബലി
കൊടുത്തു, വെട്ടി ബലികൊടുത്താകിൽ VetC.
ബലി കഴിക്ക etc. — ബലി ഉഴിക to wave a
basket of flowers round a possessed person;
ബലിനീക്കുക to throw it away. 2. N. pr. a king
of Daityas മഹാബലി Bhg.

ബലികൎമ്മം (1) ഭൎത്താവിന്നു ബ. പിണ്ഡദാനം
മുതലായ്തു കഴിക്കാം VyM.

ബലികളയൽ offering a cock for the sick, to
remove a ബാധ, also വെലികളക.

ബലിക്കുറ്റി an altar ശൂദ്രൻ ബ്രാഹ്മണന്റെ
ബ. ക്കൽ കൂട ബലിയിടേണം KU.

ബലിക്കൽ, വെലിക്കല്ലു an altar in or before
temples = ബലിപീഠം, വേദി, തറ.

ബലിക്കളം a place of oblation.

ബലിപൂജകൾ ceremonies KU.

ബലിയെരിച്ചാല a sacrificial hall. ബ. യിൽ
യോഗം KU. = യാഗശാല or see ബാലി.

ബലീയാൻ balīyāǹ S. (ബലി I.) Comp.
Stronger.

Superl. ബലിഷ്ഠൻ strongest.

ബല്യം S. strengthening (of medic. GP.)

ബസരാ പഴം Dates from Bassora or Basrah.

ബസ്സാദ് P. bad-zāt (low-born, evil-minded).
= ഏഷണി, Slander. നുണയും ബസ്സാദും, വലി
യ ബസ്സാദുകാരൻ. vu.

ബസ്സു 1. P. bas, Enougn = മതി. 2. Mpl. =
[വസ്തു.

ബഹളം bahaḷam S. (ബഹ). Dense, ample
അതിബഹളഗുളുഗുളുരവത്തോടും PT4.

ബഹളിപിടിക്ക So., see ബഹുളി.

ബഹാദർ P. bahādur, Champion, hero, a
title Ti. — also ഭാതൃ‍ & ബഹാതിരിവരാഹൻ TR.

ബഹിസ്സ് bahis S. (& വഹി, L. & Gr. ex).
Outwards, outside; besides ത്വം മമ ബഹിഃ
പ്രാണൻ AR. my second I. (ബാഹ്യം). അന്ത
ൎബഹിർ വ്യാപ്തനായി Bhg.

ബഹിരംഗം S. external; publicity.

ബഹിരിന്ദ്രിയം external organs (opp. അന്തഃ
കരണം).

ബഹിൎഗ്ഗമനം V1. going out.

ബഹിൎമ്മുഖൻ S. turning away from essentials.

ബഹിഷ്കരിക്ക S. to expel, excommunicate അ
വനെ ബ’ച്ച് ഏവം നിരൂപിച്ചു PT. con-
sulted without him.

part. pass. ധാൎമ്മികരാൽ ബഹിഷ്കൃതൻ Brhmd.

ബഹു bahu S. (ബഹളം). Much, many ബ. മ
രിച്ചുതുടങ്ങിനാർ Bhg. ഇത്യേവം ബ. വിലപി
ച്ചു CC. എന്നെ ബഹുവായി ചൊല്ലീടുന്നു Bhg. —
Most used in Cpds. എനിക്കു ബഹുഗുരിക്കന്മാ
രുണ്ടു Bhg.

ബഹുകരൻ S. a sweeper; ബഹുക്കാരൻ V1. a
[spy?

ബഹുകാലം long time.

ബഹുചാരി V1. a particular dance with comic
dress.

[ 821 ]
ബഹുത്വം S. plurality മന്ത്രി രഹസ്യമായ വച
നം ചൊല്ലുമ്പോൾ ബ’മാക്കീടരുതു Mud.
publish മായാമയമായുള്ള ബ’ത്വങ്ങൾ Bhg.
(opp. the one reality).

ബഹുധാ S. manifoldly.

ബഹുനായകം S. having many princes. ദേശം
ബ. Mud. ruled by an aristocracy.

ബഹുപുത്രൻ S. having many children ബ’
നായി മേവി KR.

ബഹുഭുക്ഷകൻ voracious.

ബഹുമതി see foll. ദ്വിജരിൽ ഏറ്റം ബ. വരേ
ണം ChVr.; അമ്പിനെ ബ. യോടാദരിച്ചു
AR. avoided respectfully.

ബഹുമാനം S. (മൻ) respect, honour, gift to
inferiors KU. — ബ. പ്പെട്ട സൎക്കാർ, കുമ്പഞ്ഞി
TR. Honorable; with & without ചെയ്ക
to honor കാൎമ്മുകിൽ വൎണ്ണനെ എള്ളോളം
ബ’വും വേണ്ട CC.

denV. ബഹുമാനിക്ക to respect, honor ബ’
യാതേ disregarding, overhearing.

ബഹുമാന്യം 1. deserving of regard ബ’ മ
ല്ല PP. not to be minded. 2. dignity V1.

ബഹുലം S. (= ബഹളം) 1. dense, ample, nu-
merous അവന്ന് അരികൾ ബ’മായുണ്ടായ്തു
KR. 2. the dark lunar fortnight.

ബഹുവചനം S. the plural (gram.).

ബഹുവാക്കു common report എന്നു ബ’ക്കായി
കേട്ടു TR. MR.

ബഹുവിധം S. various. ബ’മായി പോയി KU.
fell into confusion.

ബഹുസമ്മതം S. general, approved by the
majority ബ. അല്ല KU.

ബഹുളധൂളി (ബഹുലം) a tune ബ. എന്ന രാ
ഗം KU.

ബഹുളി (T. വെകുളി wrath). 1. rutting, mad-
ness. ബ. ക്ലേശം frenzy. ബഹളിപിടിക്ക B.
വേളിപിടിക്ക MC. to grow lustful, fright-
ened as cattle. — ബഹുളിക്കാരൻ very rash,
ബഹുളുക, ളി to fly into a passion V1. 2. ബ
ഹുളി ആക്കുക No. to spread a rumour.

ബഹൂദകൻ S. the 2nd class of Sanyāsis നട
ന്നെങ്ങും ഉഴലുന്നവൻ ബ. KeiN2.

ബഹ്വൎത്ഥവാചി Brhmd. of various meanings
(as ശബ്ദം).

ബളിശം baḷišam S. (വള). A fish-hook. ബ.
ഗ്രഹിക്ക, വിഴുങ്ങി മരിക്ക AR6. = ചൂണ്ടൽ.

ബാക്കി Ar. bāqī, Remnant, surplus ബാ. ഉറു
പ്പിക TR. & വാക്കി.

ബാഡ B. M. bāḍā (& വാടക, C. Te. Tu.
bāḍige fr. വൎദ്ധ or ഭാടം). Hire, rent as of
grounds, houses, boats, cattle ബാഡെക്കുകൊ
ടുക്ക to lease. പീടിക ബാഡകെക്കു വാങ്ങി, ആ
നകളെ ഭാടകെക്കു കൊടുത്തു jud.

ബാഢം bāḍham S. (part. ബഹ). Dense,
loud, strong ബാഢദു:ഖാൎത്തനായി VetC.

ബാണം bāṇam S. 1. An arrow. ബാണത്തെ
തൊടുത്തു, വലിച്ചു വിട്ടാൻ CG., esp. Kāmā’s
പഞ്ചബാ. (the flowers of താമര, മാവു, അശോ
കം, പിച്ചകം, കരിങ്കുവളയം). fig. കണ്മുനയാ
യൊരു ബാണങ്ങൾ CG. 2. firework ബാ.
അയക്ക to throw shells (mod.) ചക്രബാ. etc.
rockets.

ബാണകൂടം a quiver; a hut of arrows ബാ.
ചമച്ചിതു പാൎത്ഥൻ SG.

ബാണഗണം, — ജാലം പൊഴിക്ക Bhr. arrow-
showers.

ബാണൻ (“an archer”) 1. an Asura, Bhg.
2. in Cpds. = Kāmā f. i. നാളീക — etc.

ബാണപ്പെരുമാൾ & പള്ളിബാണൻ N. pr. a
ruler of Kēraḷa that introduced the Baud-
dha religion KU.

ബാണാൎത്തി in Cpds. only f. i. പഞ്ച — Mud.,
ചെന്താർ — AR. etc. love-sickness.

ബാത്തു Port. páto, Ar. baṭ, A gander; goose,
duck.

ബാദാം P. bādām, Almond; also ബദാം, വാ
തം. (നാട്ടു ബാ. Terminalia).

ബാധ bādha S. 1. Pushing, pressing; afflic-
tion പൈദാഹത്താലുള്ള ബാധകൾ കളവാൻ
KR., സൎപ്പബാ. PR., അഗ്നിബാ. ഉണ്ടാക VyM. =
അഗ്നിഭയം conflagration. മലബാധെക്കു, മൂത്ര
ബാ’ക്കു പോക to ease nature. ബാധയില്ലേതും
ഇതിന്നു പാൎത്താൽ, ഇതു ചെയ്താൽ ഒന്നിന്നും ബാ.
ഇല്ല CG. no difficulty. ബാധനിവൃത്തിക്കായി

[ 822 ]
MR. for redress. 2. annoyance or oppression
from invisible causes: ജപ — by mantram (ജ
പിച്ചിട്ടു കയറ്റുന്ന ബാ.), കൂട്ടു — possession by
spirits കൂടും ബാ. തിരിപ്പാൻ ആധിക്യം കണി
യാന്നത്രേ KU. (the means ബലികളയൽ & മാ
റ്റൽ). ബാ. പിടിക്ക to be possessed; to remove
possession, ബാ. ഒഴിപ്പിക്ക to exercise.

ബാധകം S opposing, damaging. — എന്റെ ന
ടപ്പിനെ ബാധകപ്പെടുത്തുന്ന തീൎപ്പു MR.
which obstructs my right of cultivation.

ബാധകാധിപൻ, ബാധാനാഥൻ, ബാധേശൻ
PR. the unknown cause or author of an
affliction.

denV. ബാധിക്ക 1. v. a. to vex, torment, annoy
ക്ഷുൽപിപാസകൾ വന്നു ബാ. യാൽ Nal.;
ബാധിച്ച കുംഭകൎണ്ണൻ AR. troublesome. രാ
ജാവു മൌൎയ്യനെ ബാ’ക്കും Mud. attack. 2. to
possess കാന്തനെ ബാ’ച്ച കശ്മലൻ Nal. ബാ
ധിച്ച ദേവത of 3 kinds ഹന്തുകാമൻ, രന്തു
കാമൻ, ഭോക്തുകാമൻ PR. 3. v. n. to be
afflicted V1. (part. pass. ബാധിതം).

ബാദ്ധ്യം 1. what is to be opposed. 2. C. duty
& claim ബാദ്ധ്യപ്പെട്ടവനെ കൊണ്ടു സത്യം
ചെയ്യിച്ചു സങ്കടനിവൃത്തി വരുത്തേണ്ടതു
MR 222. the aggrieved party (= ബാധ). ഇ
നിക്കു ബാദ്ധ്യം അല്ല No. unlawful = ന്യായ
മില്ല.

ബാദ്ധ്യസ്ഥൻ having the duty പിതൃക്കൾക്കു
ശേഷക്രിയ കഴിപ്പാനായി ബാ’ന്മാർ.

ബാന്ധവം bāndhavam S. (ബന്ധു). 1. Rela-
tionship. 2. M. temporary connection with
Sūdra women ബാ. ഉണ്ടാക്ക, കഴിക്ക (the wife
remaining in her ancestral home) = ഗുണ
ദോഷം.

ബാന്ധവക്കാരൻ a husband, Anach. (ബാന്ധവ
വീട്ടിൽ പോകുന്നവൻ).

ബാന്ധവൻ (1) = ബന്ധു f. i. ദീനബാ. KR. the
ally of the poor. രാമനു നീ അതിബാ. AR.
overfriendly. The sun in Cpds. with lotus
f. i. നാളീകബാന്ധവൻ etc.

denV. ബാന്ധവിക്ക (2) to marry for a time
ക്ഷത്രിയസ്ത്രീ മുതൽ ശൂദ്രസ്ത്രീ പൎയ്യന്തം ബാ’

ക്കാം ബ്രാഹ്മണൎക്കു Anach. നായർസ്ത്രീയി
നെ ചന്ദ്രയ്യൻ ബാ’ച്ചു പാൎപ്പിച്ചു TR.

ബാപ്പാ H. bāp, P. bābā, The father, also
വാപ്പ MR. ബാപ്പാന്റെ അനന്ത്രവൻ (jud.). ബാ
പ്പയുടെ MR. (Mpl.).

ബാവ, pl. ബാവമാർ id. Mpl.

ബാലൻ bālaǹ S. (Tu. bala = വളർ to grow).
1. A boy, till sixteen years ബാലർ പടെക്കാ
ക, ബാലശാപം ഇറക്കിക്കൂടാ prov. 2. a boat-
man, fisherman. 3. young, of different objects,
f. i. a cocoanut-tree 5 years old, with 20
branches.

ബാല S. a girl, young woman (Cochi in KM.
[ബാലാപുരി).

ബാലം S. better വാലം = വാൽ tail ബാലേന
ഭൂമിയിൽ തച്ചു തച്ചു AR. (monkeys).

ബാലകൻ S. a boy, childish.

ബാലഗ്രഹം childrens’ fits സൎവ്വബാ. ഒഴിയും
Tantr.

ബാലചന്ദ്രൻ the increasing moon till പഞ്ച
മി; the full moon just risen (comp. ബാല
സൂൎയ്യൻ).

ബാലത S. boyishness ബുദ്ധിക്കു ബാ. പോയി
[ല്ല KR.

ബാലധി S. = ബാലം the tail ഹനുമാന്റെ ബാ.
KR. ബാ’ക്കു കൊളുത്തുവിൻ AR.

ബാലബുദ്ധി, — ഭാവം childishness, so ബാലമ
തി KR. childish.

ബാലവാതം slight winds SiPu., so ബാലവ്യജ
നം SiPu. = flapper.

ബാലസൂൎയ്യൻ, — ലാൎക്കൻ AR., — ലാദിത്യൻ
KumK. the sun just risen.

ബാലാഗ്നി 1. a commencing fire. 2. (ബാലം)
fire about the tail RS.

ബാലാചലം = ചെറുകുന്നു N. pr. ശ്രീബാ. ത
ന്നിൽ വസിക്കും ശ്രീദേവി SG., also ബാല
ക്കുന്നു Sah.

ബാലാൻ a fish in tanks (s. ബാലൻ Cyprinus
denticulatus, see വാൽ) & ബാലത്താൻ.

ബാലായ്മ, see വാലായ്മ.

ബാലാശനം the first meal of an infant = ചോ
[റൂൺ.

ബാലാൾ VyM. a young person.

ബാലി S. & വാലി tailed; N. pr. a monkey.

ബാലിശ്ശേരിക്കോട്ട, & ബാല —, വാലി —,

[ 823 ]
വാലു — (also ബാലിയേരിച്ചാല) KU. TR.
capital of Kur̀umbiyātiri.

ബാലിക S. f. of ബാലകൻ a girl ബാ. മാർ CG.

ബാലിശൻ S. a boy, childish, a fool ബാ’ന്മാ
രേ മനുഷ്യനായീശ്വരൻ AR. ബാ’ശാനാം
പരോക്ഷ്യം Anj. — വാലിശവേല VyM. service
(= ബാല്യം?).

ബാല്യം S. 1. childhood ബാല്യദശ, ബാല്യപ്രാ
യം. ഞങ്ങൾ പ്രതിപറയാഞ്ഞിട്ടായിരിക്കും നി
ണക്കു പിന്നപ്പിന്ന ബാല്യം No. vu. unyield-
ing temper. 2. childish ബാല്യന്മാരല്ല CG.
ബാല്യക്കാരൻ a youth, Rāja’s or nobleman’s
attendant = മുന്നാഴിക്കാർ, (loc. ബാലിപ
ക്കാർ, ബാലിഭക്കാർ etc.).

ബാല്ഹികം S. & Bālhīɤam N. pr. 1. Balkh,
ബാ. രാജ്യം Bhr. 2. a horse from there.

ബാഷ്പം bāšpam S. & വ — (vapour). A tear
ബാ. ചൊരിഞ്ഞു പറഞ്ഞു Nal. പുത്രമൂൎദ്ധാവി
ങ്കൽ ബാഷ്പതീൎത്ഥാഭിഷേകം ചെയ്തു Bhr. ബാ
ഷ്പമുഖിയായി KR. bathed in tears (fem.). ബാ
ഷ്പാക്ഷനായി Bhg.

ബാഷ്പികം S. assafoetida ബാ. കടുതിക്തോഷ്ണം
[GP 78.

ബാഹു bāhu S. (L. brachium. G. pëchys). The
arm നീണ്ടുള്ള ബാ’ക്കൾ CG. ബാഹുബലം, —
വീൎയ്യം etc.

ബാഹുകൻ S. a servant, dwarfish; N. pr. of Nala
when transformed ബാഹുക്കൾ എത്രയും ഹ്ര
സ്വങ്ങളാകയാൽ ബാ. Nal 4.

ബാഹുജൻ S. a Kšatriya, as born from Brah-
ma’s arms. ബാഹുജാധീശൻ Nal. a king.

ബാഹുല്യം bāhulyam S. (ബഹുല) Plenty പു
ണ്യബാ. ഹേതുവായിട്ടു സ്വൎഗ്ഗപ്രാപ്തി Adw S.
ബാ’മാക്ക to spread a report.

ബാഹ്യം bāhyam S. ബഹിഃ). 1. External. ബാ
ഹ്യനാമങ്ങൾ എഴുതുക Mud. to address a letter.
ബാ’ത്തിന്നു പോക to ease nature. 2. carnal
ബാഹ്യസ്മൃതിയറ്റു വാഴുന്ന ധന്യൻ ബ്രഹ്മവിദ്വ
രിഷ്ഠൻ KeiN.

ബിച്ചാണ H. bičhānā, Spread, in ബി. പ്പു
ല്ലു the straw-bed of a horse.

ബിന്ദു bindďu S. & വി. — q.v. A drop, ബി.
രസ്സ് N. pr. a holy tank KR.

ബിംബം bimḃam S. 1. The disk of the sun
or moon ധൂളിയാൽ മിത്രബി. മറഞ്ഞു Bhr. 2. re-
flected image, figure; an idol. ബി’ത്തിന്നു ചാ
ൎത്തിയ വെള്ളികൊണ്ടുള്ള പാമ്പിൻ പടം MR.

denV. ബിംബിക്ക to be reflected, as in water
മുഖം ബി’ച്ച പോലേ Nal.

part. pass. ബിംബിതൻ S. മണി നിലത്തിൽ
ബി. നായിട്ടു തന്നെ കണ്ടാൽ CG. ത്രിഗുണ
ബി’നായി Bhg.; നമുക്കുള്ളിൽ ബിംബിതം
PT. I perceived (indistinctly).

ബിയാരി (Tu. byāri, bēri = വ്യാപാരി) No. A
Māpiḷḷa മങ്ങലോരത്തു ബി. TR.

ബിസ്മി Ar. bismi ’llāh ( in the name of God).
An incantation of Māppiḷḷas before killing
sheep, etc. ബി. ചൊല്ലുക, കൂട്ടുക.

ബീ — see വീ —.

ബീജം bīǰam S. (or വീ —). 1. Seed, grain;
semen virile. 2. germ, origin, algebra ബാ
ലയും ത്രിപുരയും എന്നിവ മൂലമായ ബീജവും
മന്ത്രങ്ങളും SiPu. elements, symbols. വൃക്ഷവും
ബീജവും കാൎയ്യകാരണം Bhg.

ബീജത്വം S. originating സംസാര വൃക്ഷത്തിൻ
ബീ. കൈക്കൊള്ളും Brhmd. — നൃപബീജത്വം
Mud. of royal seed.

ബീജാക്ഷരം S. the first syllable of a Mantra,
sign manual മൂലമാം ബീ. എഴുതി SiPu.

ബീജ്യം S. sprung from a seed അവന്റെ ബീ’ൻ
= കുലസംഭവൻ Bhg.

ബീബി H. bībī, Lady കണ്ണൂരിൽ ആദി രാജാ
വീവി TR.

ബീഭത്സം bībhalsam S. (ബാധ). Disgusting,
loathful, terrible എത്രയും ബീ’രൂപൻ Nal.;
ബീ’വേഷം Bhg.; ഘോരമായുള്ള ബീഭത്സാദി
കൾ എന്ന കൂട്ടം Mud. devils?

denV. ബീഭത്സിക്ക S. to feel repelled, to loathe.
ബീഭത്സു S. id. ബീ. ബാണങ്ങൾ Bhr.

ബീമ്പു E. beam, ബീമ്സ് (pl. form as മൈ
ലിസ്സ്) = വിട്ടം.

ബീരങ്കി MC. (Firengi = Frank?). A great gun,
[also ഭീ —

ബുത്തു P. but; An idol (ഭൂതം or ബുദ്ധ) ബുദ്ദു
സേവിക്ക; കാപർ ബു. ഇസ്ലാമിന്നു കൂടിയിരി
ക്കുന്നു (demon.)

[ 824 ]
ബുദ്ധൻ buddhaǹ S. (part. pass. of ബുധ്).
1. Awake, enlightened. 2. a sage, esp. Sākya-
muni Bhg. ബുദ്ധമുനീമതം ആശ്രിച്ചു Mud.
— ബുദ്ധം known.

ബുദ്ധി S. 1. understanding (higher than
മനസ്സ് & ചിത്തം). എനിക്കു ബു. പോരായ്ക
കൊണ്ടു TR. inconsiderately; so ബു. അറി
യായ്ക V1.; ബു. വെക്ക prov. to grow wiser.
ബു. യിൽ കൊള്ളിക്ക V1. to comprehend.
മനസ്സു സംശയിക്കും ബു. നിശ്ചയിച്ചീടും Bhg.
2. advice. ബു. ചൊല്ക, കൊടുക്ക, also ബു
ദ്ധികളെ പറക No. ഏവരോടു നിങ്ങൾ ബു
ദ്ധി പറഞ്ഞിട്ടുള്ളു vu. to warn, admonish,
etc. 3. mind അവനു മുമ്പിലേത്തു ബു. പോ
ലേ അല്ല TR. he is somewhat deranged.
ഭൂപതിക്കു ബു. പകൎന്നു Nal.; also ബു. മറി
യുക, അറിയായ്ക V. 4. feeling ബു. താപ
മാംവണ്ണം വിളിച്ചു SiPu. in a way to move
compassion. വിനാശകാലേ വിപരീതബു.
prov. രാത്രിയിൽ പിടിപെട്ടു ബന്ധിച്ച തസ്ക
രനു രാത്രി ശേഷത്തിങ്കൽ തോന്നീടിന ബു.
പോലേ KR. ത്യജ രാക്ഷസബു. യേ AR.
abandon the Rāxasas’ way of thinking &
feeling, the Rā.s’ religion.

ബുദ്ധികെടുക to become stupid, ബു. യും കെട്ടു
നിന്നു AR. (in consternation).

ബുദ്ധികേടു foolishness.

ബുദ്ധിക്രമം the right way of proceeding ഞാൻ
നടക്കേണ്ടുന്ന ബു’ങ്ങൾക്കു കല്പന എഴുതുക
TR.

ബുദ്ധിക്ഷയം id. ബു. പൂണ്ടു Si Pu. bewildered.
ബു. വരുത്തുക V., also to offend one to the
quick. എത്രയും ബു. നമുക്കുണ്ടു Nal. = ബുദ്ധി
മുട്ടു.

ബുദ്ധിതിരക്കു (3) madness.

ബുദ്ധിപാകം humility. രാജാവിന്നു ബു. വരേ
ണ്ടതിന്നു TR. to sober him down.

ബുദ്ധിപൂൎവ്വം S. intentionally. ബു’മായി മരിച്ചു
KU. committed suicide. ബു’ൎവ്വേണ ചെയ്ത
തല്ല TR. without bad intention.

ബുദ്ധിമതി S. 1. perfect understanding. ബു.
പറക to admonish, warn. 2. f. of foll.

ബുദ്ധിമാൻ S. intelligent, wise, ബു’ന്മാർ, —
മത്തുകൾ pl. Bhr.; also ബുദ്ധിശാലി.

ബുദ്ധിമാന്ദ്യം S. folly ബു’ത്തിന്നു നന്നു a. med.
against insanity; so ബുദ്ധിഭ്രമം.

ബുദ്ധിമുട്ടു 1. perplexity, embarrassment. അ
വൎക്ക് എത്രയും ബു’ട്ടാക്കിനാൻ Nal. made
them jealous. 2. distress കടക്കാരുടെ ബു.
കൊണ്ടു വ്യസനം dunning. ബു’ട്ടി distressed,
dispirited. ബു’ട്ടിക്ക to harass. ബു’ച്ചീടുക
യോഗ്യമോ Si Pu. to drive out of one’s wits.

ബുദ്ധിമോശം So. = ബുദ്ധിക്ഷയം.

ബുദ്ധിയുത്തരം (2) letter of a superior കൊടു
ത്തയച്ച ബു. വായിച്ചു, ബു. കല്പിച്ചെഴുതി TR.

ബുദ്ധിയോട്ടം quick sense.

ബുദ്ധിവിലാസം = foll., sagacity Mud.

ബുദ്ധിവിസ്താരം genius അവന്റെ ബു. KU.

ബുദ്ധിസമ്മതം assent; also ബുദ്ധിസമ്പാതം
വരുത്തുക V1. to make to fall in with one’s
views = ബുദ്ധി ഒപ്പിക്ക.

ബുദ്ധിഹീനൻ = മൂഢൻ; ബു’നത folly.

ബുദ്ധ്യതിശയം genius — ബു’യയുക്തൻ V1. very
intelligent.

ബുധൻ budhaǹ S. 1. Wise, a sage അറിവു
കുറയുന്നോൎക്ക് അജ്ഞാനം നീക്കേണം ബുധ
ജനം; എന്നതു ബുധമതം AR. thus say the
wise. 2. N. pr. the son of Sōma, Mercury.
ബുധനാഴ്ച, ബുധവാരം Wednesday.

ബുധ്നം budhnam S. (L. fundus, G. bythos).
Bottom, root.

ബുന്നു Ar. bun; Coffee, the plant ബുന്നിൻ
തൈ വെച്ചുണ്ടാക്കി, ബുന്നുണ്ടാക്കി MR. (a ചമ
യം) — now കാപ്പി is becoming more common.

ബുഭുക്ഷ bubhukša S. (desid. of ഭുജ്). Voracity
ബു. ാസ്വഭാവം MC. hunger.

ബുഭുക്ഷിതൻ S. hungry പാരം ബു. എന്തു ചെ
യ്യാത്തതു PT. പായസം കണ്ട ബു. CG.

ബുൎമ്മ Port. verruma; see വെറുമ. A gimlet.

ബുറുസ്സ് E. brush.

ബുൽബുദം bulbuďam S. (budb —). A bub-
ble = പോള Bhr.

ബൂട്ടുസ് E. boots Ti.

ബൂൎച്ച Cork, ബൂച്ച് ഇടുക No. vu. = അടപ്പിടുക.
[T. പൂച്ചി.

[ 825 ]
ബേസ്പുൎക്കാന bēspurkāna Syr. lat. The
purgatory. Nasr.

ബൊംബായി N. pr. (Port.) Bombay. ചുകന്ന —,
വെളുത്ത ബൊം. ഉള്ളി onions, ബൊം. പൂട്ടു etc.

ബൊമ്മ bomma (C. Tu. bombe. fr. ബിംബം?).
A puppet, doll; loc. also ഭൊമന V1.

ബൃംഹണം br̥mhaṇam S. (II. ബൎഹ് L. far—
cio). Fattening GP., strengthening Bhg.

ബൃംഹിതം S. (III. ബൎഹ് L. barrire) roar of
elephants ഗജഗണ ബൃ’തശബ്ദം KR. ഹസ്തി
ബൃ’ധ്വനി Brhmd.

ബൃഹത്തു S. (part. of ബൎഹ്), f. ബൃഹതി large,
stout, great കാൎയ്യം ബൃഹത്തായ്‌വന്നു vu. — ബൃ
ഹന്നദി KM. = പേരാറു.

ബൃഹച്ചരണം a class of Paṭṭars.

ബൃഹസ്പതി S. (& ബ്രഹ്മണസ്പതി the Lord of
prayer & pious effort). N. pr. a God (also =
ഗണപതി); the planet Jupiter = വ്യാഴം; a
lawgiver രാജനീതിഗ്രന്ഥത്തിൽ ബൃ. വച
നം TR.

ബൊണ്ടു E. bond, ബൊണ്ട് വകയിൽ വരുന്ന
പലിശ TR. Government debt, (securities).

ബോട്ടു E. boat കപ്പലിന്റെ ഒരു ലാങ്കബോട്ട്
TR. “a long boat.”

ബോട്ടുകളി Trav. boat-racing.

ബോട്ടുകിളി (“port clearance”), a clearance
given to a boat, ship.

ബോധം bōdham S. (ബുധ്). 1. Awaking,
consciousness കുടിച്ചു ബോ. മറക്ക V2. to be
fuddled. ബോ. കെട്ടു വീണു swooned. ബോ.
മറന്നേൻ Bhr. I slept. ബോ. മറന്നു വിവശനാ
യി Sit Vij. പോതം ഉണ്ടാവാൻ നന്നു a. med.
ബോ. തെളിഞ്ഞു Sk. 2. understanding, in—
sight കാൎയ്യബോ —, ആത്മ —. 3. conviction,
satisfaction. കുടിയാന്മാരുടെ ബോധത്തോടേ
TR. with the concurrence of.

ബോധകൻ S. an informer, teacher.

ബോധകരൻ S. an awakener (= പള്ളി ഉണ
ൎത്തുവോൻ). — ബോധകരം instructive. ബോ
ധകരസാധനം V2. an official letter.

ബോധക്കേടു insensibility, swoon; folly; also
ബോധക്ഷയം വന്നു വീണു jud.

ബോധജ്ഞൻ having all his wits about him
ബോ. എങ്കിൽ കഴിവുണ്ടു VyM.

ബോധം വരിക to come to his senses, to per—
ceive, agree, to be satisfied.

ബോധം വരുത്തുക to bring to senses, con
vince. ഏവൻ എന്നു ബോ’ത്തിത്തരേണം
Nal.; അനുജനെ ബോ’ത്തി TR.; അവ
നെ പറഞ്ഞൊക്ക പോതം വരുത്തി TP.
satisfied, persuaded him.

ബോധഹീനൻ S. unintelligent, Sah.

denV. ബോധിക്ക 1. v. n. to present or approve
itself to the mind. ബോധിച്ചു I understand
you; quite so; well. ബോ. യില്ലവൻ Nal.
will not please. With Dat. എന്നു തങ്ങൾക്കു
ബോ. രുതു TR. don’t suppose. കുടിയാന്മാൎക്കു
വാക്കു ബോധിച്ചു കഴികയില്ല they will not
believe; even double Dat. ആ അവസ്ഥെക്കു
നിങ്ങൾക്കു ബോധിച്ചുവെങ്കിൽ if you have
decided about it. ആ കാൎയ്യത്തിന്നു ഇരുവൎക്കും
ബോധിച്ചു തീൎന്നു TR. agreed about. With
Loc. എന്നു സന്നിധാനത്തിങ്കൽ ബോധി
ക്കും MR. you will perceive. ഇനി നിങ്ങ
ടേ മനസ്സിൽ ബോധിച്ച പോലേ TR. do
as you think best (= തെളിക, തോന്നുക).
2. v. a. to perceive, know, own ബോ. നീ
എൻ വാക്കുകൾ VilvP.; നേർ എന്നു നാല
രും ബോധിച്ചതത്ഭുതം Nal. fancied. നാം
എല്ലാം ബോധിക്കുന്നു Bhg.; ബോധിച്ചുകൊ
ൾ്ക be persuaded!

ബോധിതൻ S. (part. V. C.) instructed ഗുരുവി
നാൽ ബോ. AR.

CV. ബോധിപ്പിക്ക 1. to make to understand,
teach; with double Acc. പഞ്ചാക്ഷരം അടി
യനെ ബോ. Si Pu. 2. to persuade. ലോക
രെ ബോ’ച്ചു KU. gained over. 3. to in-
form, tell superiors (= ഉണൎത്തുക). കുമ്പഞ്ഞി
യിൽ, സന്നിധാനത്തിങ്കൽ TR. to state to
Government. താലൂക്കിൽ അന്യായം ബോ.
MR. to complain. 4. to pay to Govern-
ment മൂന്നാം ഗഡുവിന്റെ ഉറുപ്പിക സൎക്കാ
രിൽ ബോ., പണം കുമ്പഞ്ഞിയിൽ ബോ’ച്ചു
തരിക, തികെച്ചു ബോ. TR. to pay in full.
മുളകു പാണ്ടിയാലയിൽ ബോ. to deliver up.

[ 826 ]
ബോധ്യം S. 1. what is to be known ബാല്യന്മാ
രല്ലെന്നു ബോധ്യന്മാരായുള്ള സാദ്ധ്യന്മാർ
എല്ലാരും CG. no more to be taken for child-
ren. 2. No. conviction, consent ബോ’മായി
agreed to! നിണക്കു ബോ’മുള്ള ആൾ MR.
= തെളിഞ്ഞ approved by you. എന്നു ബോ.
വന്നാൽ if they find. എന്നു ബോ. വരുന്നു
it appears clearly. ബോ. വരത്തക്ക con-
vincing. സൎക്കാരിൽ ബോ. വരുത്താൻ MR.
to convince Government. അവന്റെ നടപ്പു
നമുക്കു വേണ്ടുംവണ്ണം ബോ’മുള്ളതു pleases
me. — ബോധ്യപ്പെടുക jud. = ബോധിക്ക.

ബോയി bōy (Te. Tu. C. bōvi). Palankin-bear-
ers, fishermen പല്ലക്കു ഭോഗിനായക്കൻ TR.
(writes a Rāja); vu. ബോയ്കൾ.

ബോൎമ്മ Port. forno, അപ്പം ചുടുന്ന ബോ. MC.
A baker’s oven.

ബോൾ bōḷ No. A rice-cake; so ഉമിബോൾ —
in Palg. ബോൽ a cake of pollard.

ബോള Port. bóla, — കളിക്ക V2. Bowling.

ബൌദ്ധൻ bauddhaǹ S. (ബുദ്ധ). 1. A Bud-
dhist. 2. No. a Māpiḷḷa, So. a Christian V1. —
ബൌദ്ധശാസ്ത്രം KU. a religion once triumph-
ant in Kēraḷam, Buddhism; (mod.) Islam.
ബൌദ്ധിമാർ Si Pu. Muhammedan women.

ബ്യാരി No. = ബിയാരി.

ബ്രഹ്മം brahmam S. (ബൃഹ്, ബൎഹ്). 1. The
power of praying; the Vēda ഗുരുവാൽ ഉപദി
ഷ്ടമാം ബ്ര’ത്തെ മറന്നു KR. 2. theosophy താര
കബ്ര. ഗ്രഹിപ്പിക്കും ൟശ്വരൻ Nal. in death.
3. the impersonal God ആസ്മീതിബ്ര. Anj. പൈ
തലായ്മേവുമബ്ര’ത്തിൻ വൈഭവം, ബ്ര’മാം എ
ന്നോടു കൂടും CG. ബ്ര’ത്തെ നോക്കീട്ടു കുതിക്കും
ജീവൻ GnP. ബ്ര’ത്തെ പ്രതിപാദിക്ക Bhr.
പ്രാപിക്ക VilvP. to be absorbed in the
Absolute. ബ്ര’മായാ രണ്ടും ശബ്ദമേ ഉള്ളു Bhg.
4. Brahmanical ബ്രഹ്മക്ഷത്രങ്ങൾ KR. Br’s. &
Kšatriyas. ബ്ര. മായുള്ളൊരു മേന്മ CG. the
glory of Br’s.

ബ്രഹ്മകല്പിതം S. fate ബ്ര. നീക്കരുതാൎക്കും KN.

ബ്രഹ്മക്ഷത്രിയർ title of the 36000 armed Brah-
mans ബ്ര’ർ അനുഭവിച്ചു കൊൾ്ക KU.

ബ്രഹ്മഘ്നൻ S. killing Brahmans ബ്രഹ്മഘ്നതാ
പാപം VetC.

ബ്രഹ്മചൎയ്യം S. 1. the state of a Brahman
student സകല വിദ്യയും മഹൽബ്ര. ചരിച്ചു
സാധിച്ചു KR.; ബ്ര. ദീക്ഷിച്ചു Bhr. (an
ആശ്രമം). 2. chaste abstinence, as of a
husband ബ്ര’ത്തോടിരിക്ക AR., of virgins
ബ്ര’ത്തോടിരുന്നീടുകായിരത്താണ്ടും Bhr.

ബ്രഹ്മചാരി S. 1. a Brahman student PT. 2. a
bachelor. ബ്ര. കളായി Bhr. chaste. ബ്ര’ത്വം
chastity V1.

ബ്രഹ്മജ്ഞൻ S. a theosophist.

ബ്രഹ്മജ്ഞാനം ഉദിക്കുന്ന നേരത്തു കൎമ്മവാ
സന നീങ്ങും KumK. theosophy.

ബ്രഹ്മജ്ഞാനാൎത്ഥികൾ AR. longing after
theosophy.

ബ്രഹ്മണ്യം S. (ബ്രഹ്മൻ) Brahminical, saintly.
ബ്രഹ്മണ്യനാകും മുനി KR.

abst. N. ബ്രഹ്മത്വം S. the state of Brahma or
of a Brahman ഭക്തികൊണ്ടേ വരും ബ്ര’
വും AR.

ബ്രഹ്മദന്തി S. Argemone.

ബ്രഹ്മധ്യാനം S. theosophy.

ബ്രഹ്മൻ S. 1. a man of prayer, Brahman.
2. the God Brahma (personification of ബ്ര
ഹ്മം 3.) വിരമ്മൻ RC. പെൺ ഒരുമ്പെട്ടാൽ
ബ്ര’നും തടുത്തു കൂടാ prov.; also pl. hon. ബ്ര
ഹ്മർ & ബ്രഹ്മാവു S. Nom. — ബ്രഹ്മാദിദേവ
ഗണം പ്രാൎത്ഥിച്ചു AR.

ബ്രഹ്മപരിപാലനം governing the universe &
defending the Brahmans ബ്ര. ചെയ്യത്തക്ക
രാജാവു Anach.

ബ്രഹ്മപ്രളയം the end of a period of Brahma
(100 of his days = 1 മാസം, 12 months = 1 ആ
ണ്ടു — ഇവ്വണ്ണം ബ്രഹ്മന്റെ നൂറ്റാണ്ടു ചെ
ല്ലുമ്പോൾ ബ്ര. ഉണ്ടാം CS.).

ബ്രഹ്മമയം S. consisting of Brahma, Bhg.

ബ്രഹ്മരാക്ഷസൻ S. a kind of demons; a Pa-
radēvata.

ബ്രഹ്മവാദി S. an expounder of the Vēdas, ബ്ര.
കൾക്കു ഭേദം ഇല്ല Si Pu. they agree.

ബ്രഹ്മവിൽ or — ത്തു S. (വിദ്) a theosophist,

[ 827 ]
(Superl. ബ്ര’വിത്തമൻ Bhr.); 4 degrees of
such ബ്രഹ്മ വിദ്വരൻ, — വിദ്വരീയാൻ,— വി
ദ്വരിഷ്ഠൻ KeiN.

ബ്രഹ്മസ്വം S. the property of Brahmans,
land set apart for feeding them, ബ്ര. അട
ക്കിത്തുടങ്ങി Bhr. usurped it. ബ്ര’സ്വമോ
ഷണദോഷം, ബ്രഹ്മദേവസ്വാപഹാരങ്ങൾ
SiPu.

ബ്രഹ്മഹത്യ S., — ത്തി Tdbh. VyM. murder of
a Brahman ബ്രഹ്മഹത്യാദി ദുരിതങ്ങൾ AR.;
the worst sin, also personified as a Neme-
sis ഒരു ബ്ര. വന്നു മാം ഗ്രഹിപ്പതിന്ന് എ
പ്പോഴും ഭാവിക്കുന്നു മറ്റൊരുത്തൎക്കും കാണ്മാ
നില്ല Si Pu.

ബ്രഹ്മഹന്താവു S. a slayer of Brahmans; the
worst criminal, Bhr.; also ആശ്രിതരെ ര
ക്ഷിയാഞ്ഞാൽ അവൻ ബ്രഹ്മഹാ AR. അര
ക്ഷിതാ ബ്രഹ്മഹാ Bhr.

ബ്രഹ്മാണി S. the wife of ബ്രഹ്മൻ.

ബ്രഹ്മാണ്ഡം S. the mundane egg, universe
(prov. അണ്ഡം തൊട്ടു ബ്രഹ്മനോളം = the
world). — ബ്ര’ങ്ങൾ AR.

ബ്രഹ്മാനന്ദം S. the highest (mystical) joy ബ്ര’
പ്രാപ്തിക്കു നേൎവ്വഴി കാട്ടീടുന്ന ആത്മജ്ഞാ
നം Chintar.

ബ്രഹ്മാലയം S. a Brahman house.

ബ്രഹ്മാവു = ബ്രഹ്മൻ.

ബ്രഹ്മി & പിരമ്മി MM. Clerodendrum Sipho-
nanthus GP64. — നീർബ്ര. Gratiola amara.

ബ്രഹ്മിതം (prh. — ഹ്മത്വം?). വിചാരത്താൽ ബ്ര.
അപരോക്ഷജ്ഞാനമുക്തിയും വരും Kei N 2.

ബ്രഹ്മിഷ്ഠൻ S. a thorough Brahman. ബ്ര’ന്മാ
രായൊക്ക വസിച്ചു, ബ്രഹ്മിഷ്ഠമതികളായുണ്ടി
വർ KR. the ministers.

ബ്രഹ്മോപദേശം S. divine instruction, theoso-
phy മമ ബ്ര. ചെയ്ക Brhmd.

ബ്രാഹ്മം S. referring to Brahma or to Brah-
mans; a year of Br. whereof each day
embraces a Kalpa (ബ്രഹ്മകല്പം). ബ്രാ’മായുള്ള
മുഹൂൎത്തത്തിങ്കൽ അനുദിനം ഉത്ഥാനം ചെ
യ്ക VCh. — 2 Indian hours before sunrise
ബ്രാഹ്മമുഹൂൎത്തേ ഉണൎന്നു Si Pu.

ബ്രാഹ്മണൻ S. (ബ്രഹ്മൻ) a Brahman. The 6
offices ഷൾകൎമ്മം ascribed to them belong
in Kēraḷa only to the ആചാൎയ്യർ; the duties
of the rest are thus enumerated പാട്ടം, സ
മുദായം, അരങ്ങു, അടുക്കള, അമ്പലപ്പടി, ഊ
രായ്മ. He who may perform all Br. cere
monies is called ഉത്തമബ്രാഹ്മണൻ.

ബ്രാഹ്മണി S. 1. a Brahman’s wife; also ബ്രാ’
ച്ചി. 2. the wife of a garlandmaker KN.

ബ്രാഹ്മണ്യം S. 1. an assembly of Br’s. 2. Brah-
manism ബ്രാ. കുറഞ്ഞു പോം Sah. ബ്രാ. ജന്മം
കൊണ്ടേ സാധിക്കാവു Bhr.

ബ്രാഹ്മ്യം S. = ബ്രാഹ്മം.

ബ്രാഹൻ, see വരാഹൻ A pagoda (money).

ബ്രൂഹി brūhi S. (Imp. of ബ്രൂ to say). Tell, speak!
ബ്രൂഹി തൽ കാരണം VetC.

ഭ BHA

ഭ occurs only in Sanscrit words, with slight ex-
ceptions (ഭള്ളു, ഭോഷൻ etc. fr. പ;in നാണിഭം,
വാലിഭൻ, മാനിഭം, ഞെരിഭ്യം; it is however
more liked by the language than ബ.

ഭക്തം bhaktam S. (part. pass, of ഭജ്). Appor-
tioned; a meal = ചോറു.

ഭക്തൻ attached, devoted, in Cpds. as ശിവഭ.
or നീലകണ്ഠന്റെ ഭ. Si Pu. his devout
worshipper. തന്നുടെ ഭ. Bhr. ദേവിയുടെ
ഭ. Anach. നല്ല ഭക്തന്മാർ Si Pu.

ഭക്തപരായണൻ, — വത്സലൻ S. kind to his
faithful (God AR. Bhr.)

ഭക്തവാത്സല്യം ഭക്തന്മാൎക്കു കണ്ടറിവാനായി
AR. (God’s) affection to the pious.

ഭക്തി S. devotedness, piety എങ്കലേ ഭ. Bhg.
ഭ. മാത്രം ദരിദ്രന്നു മഹാഫലം Si Pu. ഭ. യാ
ലേ മുക്തി prov. രാമഭ. മുക്തിയെ സിദ്ധി
പ്പിക്കും AR. — ഭക്ത്യാ Instr.

ഭക്തിപൂൎവ്വം by means of faith (opp. കൎമ്മം,
ജ്ഞാനം) — ഭ’കം Bhg. id.