Jump to content

ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/ഫ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 816 ]
യും Mud.; ലീലയിൽ കുരൂഹലപ്രൌ. യും
തുഛ്ശമായി Nal.

പ്ലക്ഷം plakšam S. Ficus infectoria (കല്ലാൽ).
ഹവിസ്സു പ്ലക്ഷശാഖയിൽവെച്ചു ഹോമിച്ചു KR.
(= പ്ലാശു?).

പ്ലവം plavam S. (പ്ലു) Swimming, jumping;
a float, raft പ്ലവങ്ങളിൽ ഏറിക്കടന്നിതു ചി
ലർ KR.

പ്ലവഗം S. a monkey — പടലി 597 — പ്ലവഗകു
ലപതി RS.; പ്ലവഗപരിവൃഢൻ AR. Hanu-
man. — also പ്ലവംഗം നടുങ്ങി CC. monkey
(& frog).

CV. പ്ലാവനം washing നദി ഭസ്മരാശികളെ
പ്ലാ. ചെയ്തു KR. washed them away. ഗം
ഗയിൽ പ്ലാ. ചെയ്യിപ്പിച്ചു Brhmd. പ്ലാ’കര
ന്മാരായിതു Bhr.

പ്ലാക = ശ്ലാക Wire.

പ്ലാച്ചു or പിളാച്ചു Split, as മൂങ്കിപ്ലാ. bamboo.

പ്ലാൻ E. plan (with ഉണ്ടാക്കി MR.).

പ്ലാവു = പിലാവു; പ്ലാക്കായി Jack-fruit.
പ്ലാത്തി B. a Rhizophora (= കാട്ടുചാമ്പു).

പ്ലാശു = പലാശം S. Butea frondosa, used as ച
മത f. i. പ്ലാ. കൊണ്ടാറുയൂപം KR. പിളാചി
ന്തൊലി, പിലാചിന്റെ പൂ തിരിപ്പിപ്പിഴിക
a. med. — വള്ളിപ്പിലാചിത്തോൽ a very strong
fibre (used instead of ropes). Palg. loc.

പ്ലീഹ plīha S. The spleen, lien യകൃൽ പ്ലീഹ
കൾ എന്നുണ്ടു ൨ പാത്രങ്ങൾ, ഇടത്തു പ്ലീഹ വ
ലത്തു യകൃൽ Nid.

പ്ലീഹോദരം S. the spleen disease. Nid.

പ്ലുതം pluδam S. (part. pass, of പ്ലു). Swimm-
ing in, bathed in ദു:ഖാശ്രുപ്ലുതനയനം AR.;
ഘൃതപ്ലുതാന്നം Bhg. മാൎത്താണ്ഡപ്ലുതതപനം
CC. — ഉൽപ്ലുത്യ പിന്നേയും ഉൽപ്ലുത്യ AR. = മു
ങ്ങിപ്പൊങ്ങിയും.

പ്ളാമ്പശ (വിളാർ) Feronia gum.

ഫ PHA

Occurs only in S. & foreign words.

ഫണം phaṇam & ഫടം S. (പടം). The ex-
panded hood of a serpent ഫണരത്നശോഭി
തം KR. ഫണി തൻ ഫണ ചക്രമേറി CC.

ഫണി S. a serpent, Cobra di capello ഫ. മെ
ത്തമേൽ RS.

ഫയൽ E. file (jud.) ഫയലാക്കുക MR. — Ar. =
[പയൽ strong.

ഫയസ്സൽ Ar. faiṣal, Decision, settlement
ജമാവന്തി ഫ’ലാക്കുക MR.

ഫലകം phalaɤam S. ( ഫൽ to split= പിളക്ക).
A plank, shield. — Tdbh. പലക.

ഫലം phalam S. (fr. പഴം? or പല I.). 1. Fruit,
esp. of trees. ഫലങ്ങൾ വെച്ചു TR. (doc.) to
plant fruit-trees. അഞ്ചുഫലം KU. 4. fruit-trees
(ഉഭയം) & rice (നിലം). 2. result, produce,
consequence ഇല്ലൊരു ഫ. ഇനി Bhg. it can’t
be helped. നാം ഏതും ചെയ്തിട്ടും ഫ. ഇല്ല TR.
no use; with 1st adv. പറഞ്ഞെന്തു ഫ., അണ
കെട്ടീട്ടു ഫ. എന്തു KR. നാം സ്നാനത്തിന്നു പോ
യിട്ടു ഫ. ഇല്ല KN.; ഫലം ചെയ്കയില്ല Nal. will

not avail. വൈരം ഏറുക ഫലം ChVr. (=ഫ.
വരും) only greater enmity will ensue. നീ ച
തിച്ചൊരു ഫലത്തിനാൽ ചതിച്ചു നിന്നേയും
Bhr. as a reward for. സ്വദുസ്സ്വപ്നഫ. നിരൂ
പിച്ചു KR. the import of. മുന്നം പറഞ്ഞുതില്ലേ
ഭവിഷ്യൽ ഫലം AR. did I not foretell what
futurity would bring? 3. the product in math.
ലംബത്തെ ഭൂമ്യൎദ്ധംകൊണ്ടു ഗുണിച്ചാൽ ക്ഷേ
ത്രഫ. വരും Gan.

ഫലകാംക്ഷ = ഫലാഗ്രഹം q. v.; greediness of
[gain.

ഫലത്രയം S. = ത്രിഫല.

ഫലപ്രദം S. fruitful. Bhg.

ഫലപ്രാപ്തി S. advantage.

ഫലമരം a fruit-tree തെക്കേദിക്കിലേ പോലേ
ഫ’ത്തിന്നു പൊമ്പണം നികിതി TR.

ഫലമൂലം S. vegetable food of anchorets ഫ.
തിന്നു നടക്ക KR.

ഫലംവരിക to result മരണം ഫ’രും KR. ന
ശിക്കേ ഫ’രൂ Bhr.

[ 817 ]
ഫലവാൻ m., ഫലവത്തു n. fruitful.

ഫലാഗ്രഹി desiring fruit or reward ഫ. യാ
യകൎഷകൻ Bhg.

ഫലാഫലം S. success and failure.

ഫലാശി S. living on fruits; so മുന്നേ ദിനം
ഫലാഹാരങ്ങൾ ചെയ്തു Bhg.

denV. ഫലിക്ക 1. to yield fruit. വ്യാധിപോയി
തെളിഞ്ഞീടും പുഷ്പിക്കും ഫലിച്ചീടും VCh. (a
tree). 2. to take effect ആ മഹാപുണ്യം
കൊണ്ടു നാരീഹത്യാഫലം ഫലിയാതേ പോം
KR.; ശാപം ഫലിയാതേ പോയി Bhg.; അ
വൎക്ക് ഏതും ഫ. ഇല്ല (as a cure = പറ്റുക).
ചൊന്ന വാക്കു ഫലിപ്പാൻ പണി KumK.
to get it fulfilled. ചികിത്സ ഫ. medicine
to operate. 3. to succeed ദുൎമ്മോഹം ഈശ്വ
രജനേഷു ഫലിക്കുമോ താൻ CC. 4. to
result എന്നു ഫലിച്ചിരിക്കും Gan. it follows
that (math.).

part. pass. ഫലിതം produced, gained സൎവ്വം
ഫലിതമായ്‌വന്നു മനോരഥം Bhg. ഫ. നമു
ക്കിങ്ങു ദണ്ഡത്താൽ തന്നേ ഉള്ളു KR.; also
novelty ഫലിതം പറക B. = പുതുമ.

CV. ഫലിപ്പിക്ക 1. to cause to take effect
പലവും പറഞ്ഞും ഫലിപ്പിച്ചും Mud. ശാപം
ഫ. Bhg. കുപിതനായാലും മുദിതനായാലും
ഫലം ഉടന്തന്നേ ഫ’ക്കുമവൻ KR. attain
his object. 2. to turn to use വിദ്യയും
ഫ’ച്ചാൻ; പുഷ്കരാക്ഷികൾ കോപ്പിട്ടെത്രയും
ഫ’ച്ചു Bhr.

ഫലോദയം S. the setting in of the conse-
quences; heaven.

ഫലോനൻ (ഊനം) disappointed V2.

ഫ്ലഗു phalġu S. (ഭള്ളു, പാഴ്). Worthless, ഫ.
വാം വണ്ണംമെല്ലേ അരുൾചെയ്തു KumK. falsely.

ഫല്ഗുനൻ S. = അൎജ്ജുനൻ Bhr.

ഫസലി Ar. faṣl, Time, harvest; the official
Fasli year MR. [It used to commence on the
12th July, but since some years it was changed
to July 1st, f. i. 1282 begins on 1st July 1872.]

ഫാക്കണി തലങ്ങളിൽ തുളസീദളംകൊണ്ടു നി
റെച്ച കുലവിച്ചു KumK.?

ഫാലം phālam S. 1. A ploughshare. 2. Tdbh.
= ഭാലം S. the forehead ഫാ’ത്തിലാമ്മാറുതൂകിന
ചോര CG.; ചെങ്കനൽ തൂകുന്ന ഫാലവിലോ
ചനൻ Siva. ഭൂതിയെ ഫാലദേശത്തു ചേൎത്തു
Bhr.

ഫാല്ഗുനം phālġunam & ഫാല്ഗുനി S. Aqua-
rius; the month മീനം (astr.).

ഫു Pooh pooh.

ഫുല്ലം phullam S. (fr. പുല്ലു, പുളക്ക). Expanded,
blown ഫുല്ലാംബുജം Nal.

ഫേനം phēnam S. Foam, froth ഫേനാശന
ശീലൻ Bhr.

ഫേരവം phēravam S. A jackal ചെറിയ ഫേ.
ഭുജിച്ച മാംസത്തെ പെരിയ സിംഹം താൻ ഭുജി
ക്കുമോ KR.

ഫൌജദാരി P. fauǰdāri, Criminal (see
[പൌജ്).

ബ BA

ബ occurs only in S. & foreign words, though
വ replaces it often even in these.

ബകം baɤam S. The crane, Ardea nivea =
കൊക്കു, കൊച്ച PT.; also ബകോടത്തിന്റെ
ധൎമ്മം PT.

ബകുളം S. = ഇരഞ്ഞി.

ബങ്കളാവു H. banglā, A bangalow, thatched
house, European house MR., also നക്ഷത്രമങ്ക
ളാവു TrP. observatory. — (വെണ്കളം B.).

ബങ്കളൂർ, വെങ്കളൂർ N. pr. Bangalore TR.

ബജാർ P. bāzār, & ബജാരി, ഭജാർ A
“Bazar”.

ബഡവ baḍ’ava S. A mare (myth.).

ബഡവാഗ്നി submarine fire. Bhg.; also വട
വാഗ്നി V1. of jungle-fires & bonfires.

ബണ്ടർ baṇḍar (T. വ — bards, C. Te. Tu.
baṇṭa warrior = ഭടൻ). N. pr. The Nāyar of
the Tuḷu country.

ബത baδa S. Alas! സത്രപം ബത യാത്ര ചൊ
ല്ലി ChVr. (= കഷ്ടം, ഹാ).