Jump to content

ഉപയോക്താവിന്റെ സംവാദം:Irvin calicut

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നമസ്കാരം Irvin calicut !,

മൊഴി കീ മാപ്പിങ്ങ് പട്ടിക കാണാൻ ഇവിടെ ഞെക്കുക

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- തച്ചന്റെ മകൻ 16:09, 8 മേയ് 2011 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Irvin calicut,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 16:11, 29 മാർച്ച് 2012 (UTC)Reply

സ്വതേ റോന്തുചുറ്റൽ

[തിരുത്തുക]

WS:AUTOPAT എന്ന സംഘത്തിൽ ചേർത്തിട്ടുണ്ട്. ആശംസകൾ --‌‌മനോജ്‌ .കെ (സംവാദം) 13:11, 29 ജൂലൈ 2012 (UTC)Reply

നന്ദി മനോജേ Irvin calicut (സംവാദം) 15:51, 29 ജൂലൈ 2012 (UTC)Reply

ടൈപ്പുന്ന രീതി

[തിരുത്തുക]
You have new messages
You have new messages
നമസ്കാരം, Irvin calicut. താങ്കൾക്ക് താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/32 എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സമാധാനം (സംവാദം) 16:24, 16 ഡിസംബർ 2012 (UTC)Reply

കണ്ടു സുഹൃത്തേ ഇനി അങ്ങനെ ചെയാം നന്ദി Irvin calicut (സംവാദം) 06:49, 17 ഡിസംബർ 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Irvin calicut

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:36, 17 നവംബർ 2013 (UTC)Reply

വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014

[തിരുത്തുക]

നമസ്കാരം! Irvin calicut

വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014-ലെ താങ്കളുടെ സജീവ പങ്കാളിത്തത്തിന് അഭിനന്ദനങ്ങൾ..

വിക്കിമീഡിയാ ഫൌണ്ടേഷന്റെ വിക്കിസോഴ്സ് പദ്ധതിയുടെ പത്താം വാർഷികമാഘോഷിക്കുന്നതിനോടനുബന്ധിച്ച് മലയാളഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധകൂട്ടായ്മയായ വിക്കിഗ്രന്ഥശാലാ സമൂഹം നിരവധി സർക്കാർ സ്ഥാപനങ്ങളോടും സന്നദ്ധ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിലാണ് ഈ ഡിജിറ്റൈസേഷൻ മത്സരം സംഘടിപ്പിച്ചത്. മലയാളത്തിലെ കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ സംഭരണവും ഡിജിറ്റൽ രൂപത്തിൽ യൂണിക്കോഡിൽ ലഭ്യമാക്കലും കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ ഡിജിറ്റലൈസേഷൻ മത്സരം വിക്കിഗ്രന്ഥശാല എന്ന സന്നദ്ധ സംരംഭത്തെ കൂടുതൽ ജനകീയമാക്കുന്നതിനും മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റൽ ലഭ്യത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട ഒന്നാണ്. മലയാളം വിക്കിസമൂഹത്തിന്റെ മുൻകൈയിൽ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി (CIS-A2K), കേരള സാഹിത്യ അക്കാദമി, ഐടി @ സ്കൂൾ പദ്ധതി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടേയും സഹകരണത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. വ്യക്തികൾക്കായുള്ള ഓൺലൈൻ മത്സരവും ഐടി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളുകൾക്കായുള്ള മത്സരവും എന്നിങ്ങനെ രണ്ട് തലത്തിലാണ് പദ്ധതി നടന്നുകൊണ്ടിരിക്കുന്നത്. ഇതിലെ ഓൺലൈൻ മത്സരം, 31-01-2014 രാത്രി 12 മണിയ്ക്ക് അവസാനിയ്ക്കുകയാണ്. ഇതുവരെ ടൈപ്പ് ചെയ്ത പേജുകൾ തെറ്റുകൾ തിരുത്തി കുറ്റമറ്റതാക്കാനുള്ള അവസരം 10-02-2014 വരെ ഉണ്ടായിരിക്കും. ഇങ്ങനെ തെറ്റുതിരുത്തൽ വായന നടന്നതിനു ശേഷമുള്ള താളുകളുടെ നിലവാരമാണ് മത്സരത്തിന്റെ അന്തിമ സ്കോറിൽ പരിഗണിയ്ക്കുക. മത്സരഫലപ്രഖ്യാപനം ഇതിന് ശേഷമുണ്ടാകും.

വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ സംരംഭത്തിൽ വളരെയധികം സംഭാവനകൾ നൽകുമെന്നുമെന്ന പ്രതീക്ഷയോടെ...

--മനോജ്‌ .കെ (സംവാദം) 22:18, 1 ഫെബ്രുവരി 2014 (UTC)Reply

വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം സമാപനച്ചടങ്ങ്

[തിരുത്തുക]
നമസ്കാരം! Irvin calicut

വിക്കിഗ്രന്ഥശാലയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച് നടത്തിയ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം വിജയകരമായി പൂർത്തിയായത് അറിഞ്ഞ് കാണുമല്ലോ. ഉപയോക്താക്കളും സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് പന്തീരായിരത്തിൽപ്പരം താളുകളാണ് ഗ്രന്ഥശാലയിലെത്തിച്ചത്. മത്സരത്തിന്റെ സമാപനച്ചടങ്ങ് തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ വച്ച് ജൂൺ 28 ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. വ്യക്തിഗതമത്സരത്തിലേയും, സ്കൂളുകൾക്കായുള്ള മത്സരത്തിലേയും വിജയികൾക്കുള്ള സമ്മാനങ്ങൾ തദവസരത്തിൽ വിതരണം ചെയ്യുന്നതായിരിക്കും. രാവിലെ ഒമ്പതരയോട് കൂടി ആരംഭിക്കുന്ന സമ്മാനദാനച്ചടങ്ങിനു് ശേഷം, വിക്കിസംരംഭങ്ങളേയും പ്രവർത്തനങ്ങളേയും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി ഒരു വിക്കിപഠനശിബിരവും സംഘടിപ്പിക്കുന്നുണ്ട്.

വിവരങ്ങൾ

[തിരുത്തുക]

സ്ഥലം : കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ
ദിവസം : 28 ജൂൺ, ശനിയാഴ്ച
സമയം : രാവിലെ ഒമ്പതരക്ക് സമ്മാനദാനം. ശേഷം വിക്കിപഠനശിബിരം.

കൂടുതൽ വിവരങ്ങൾക്ക് ഡിജിറ്റൈസേഷൻ മത്സരം സമ്മാനദാനം കാണുക.

--വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം സംഘാടകസമിതിക്കുവേണ്ടി ബാലു (സംവാദം) 12:52, 25 ജൂൺ 2014 (UTC)Reply

Indic Wikisource Proofreadthon II 2020

[തിരുത്തുക]

Sorry for writing this message in English - feel free to help us translating it