ഉപയോക്താവിന്റെ സംവാദം:BeNiza

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നമസ്കാരം BeNiza !,

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- ബാലു (സംവാദം) 16:26, 7 മാർച്ച് 2015 (UTC)

ഒപ്പ്[തിരുത്തുക]

കൃതികളുടെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ (Vector toolbar with signature button.png) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ കൃതികൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിഗ്രന്ഥശാല:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:05, 9 ജൂലൈ 2015 (UTC)

നന്ദി മനൂ. തീർച്ചയായും ഇനിയുള്ള സംവാദത്താളുകളിലെ തിരുത്തുകളിൽ ഒപ്പുവയ്ക്കാൻ ശ്രദ്ധിക്കാം-- :- എന്ന് - BeNiza (സംവാദം) 05:57, 9 ജൂലൈ 2015 (UTC)

താൾ:The Life of Hermann Gundert 1896.pdf/3[തിരുത്തുക]

ഇവിടെ ചേർക്കുമ്പോൾ ഓരോ വരിയിലും വരുന്ന അത്രയും അക്ഷരങ്ങൾ വരുന്ന രീതിയിൽ വേണം ചേർക്കാൻ. ഞാൻ ആ വാക്കുകളെ മുറിച്ചെഴുതിയത് താങ്കൾ വീണ്ടും തിരിച്ചിട്ടതായി കണ്ടു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:57, 9 ജൂലൈ 2015 (UTC)

ഉപദേശത്തിനു നന്ദി. അതെനിക്കറിയില്ലായിരുന്നു. തന്നെയുമല്ല, അത് താങ്കൾ മുറിച്ചിട്ടതാണെന്നകാര്യം ഞാനൊട്ടു ശ്രദ്ധിച്ചതുമില്ലായിരുന്നു. ദയവായി ക്ഷമിക്കുക. മൂലഗ്രന്ഥത്തിന്റെ തനിരൂപം നിലനിർത്താനായായിരിക്കും ഇതെന്നു കരുതുന്നു. ഇത് വിക്കിസോഴ്സിന്റെ പൊതുനിയമമാണോ? അതുപോലെ, വാക്കുകൾ മുറിക്കുവാനായി enter കീ (hard return) തന്നെയാണോ ഉപയോഗിക്കേണ്ടത്? അതോ വേറേതെങ്കിലും (soft return, line seperator 0x2028) ആണോ? BeNiza (സംവാദം) 13:01, 9 ജൂലൈ 2015 (UTC)

അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു, ഇങ്ങനെ ഒരു നയം നമുക്കില്ലല്ലോ? ഇപ്രകാരം ചെയ്താൽ അതു് പിന്നീട് ധാരാളം സാങ്കേതികപ്രശ്നങ്ങൾക്കു വഴിവെക്കും. തുടർച്ചയായ ടെക്സ്റ്റും മൂലഗ്രന്ഥവും തമ്മിലുള്ള അനുരൂപ്യം പേജ് തലം വരെ മാത്രമേ സൂക്ഷിക്കേണ്ടതുള്ളൂ. വിശ്വപ്രഭViswaPrabhaസംവാദം 06:06, 10 ജൂലൈ 2015 (UTC)

മറ്റൊരു കാര്യം, ഒരു എന്റർ മാത്രമുപയോഗിക്കുമ്പോൾ മീഡിയാവിക്കി അത് പരിഗണിക്കുന്നില്ലല്ലോ! അതുകൊണ്ട് തന്നെ മുഴുവൻ പേജായി വായിക്കുമ്പോൾ താഴത്തെ വരി മുകളിലേയ്ക്ക് കയറിവരികയൂം വാക്കുകൾക്കിടയിൽ സ്പേസ് ഉണ്ടകുകയും ചെയ്യുന്നു. ഇതിനെന്താണൊരു പ്രതിവിധി? BeNiza (സംവാദം) 13:07, 9 ജൂലൈ 2015 (UTC)

@ഉ:viswaprabha ശരിയാണ് ഇങ്ങനെ ഒരു നയം നിലവിലില്ല. പക്ഷേ ഒരു താൾ ഡിജിറ്റൈസ് ചെയ്യുമ്പോൾ നമ്മൾക്ക് ഒരു താൾ ചേർക്കുന്നതിനുപരി കുറച്ചുകൂടി പ്രയോജനപ്രദമായ കാര്യങ്ങൾക്ക് ഈ വിവരങ്ങളെ ഉപയോഗിക്കാനായേക്കും എന്ന ഒരു ചിന്തയിൽ നിന്നാണ് ആ രീതി പിൻതുടരാം എന്നു നിർദ്ദേശിച്ചത്. ചിത്രത്തിലെ ഓരോ വരിയിലും ഉള്ള അക്ഷരങ്ങളെ മാത്രം ഉള്ളടക്കത്തിലും ഉൾപ്പെടുത്തിയാൽ ഒരു പക്ഷേ ഈ താളുകളെ നമുക്ക് ഒരു ലെക്സിക്കൽ പാർസറോ മറ്റോ പരിശോധിക്കാനും മറ്റും പുനരുപയോഗിക്കാവുന്നതാണ്. ഒരിക്കൽ എന്നോട് മനോജ് ഇതു സൂചിപ്പിച്ചിരുന്നു.
@ഉ:BeNiza സാധാരണ എന്റർ കീ ഉപയോഗിച്ചാൽ മതി. നമ്മൾ താളിലെ ഉള്ളടക്കത്തിന് വരികൾ മുറിക്കുന്നു എന്നേയുള്ളൂ. പുസ്തകത്തിൽ കാണുമ്പോൾ അത് കൂടിച്ചേർന്നു തന്നെയാണ് വരേണ്ടത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:02, 10 ജൂലൈ 2015 (UTC)
@അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു, വരികൾ മുറിക്കാൻ സാധാരണ എന്റർ കീ ഉപയോഗിച്ചാൽ മറ്റു ചില പ്രശ്നങ്ങൾ ഭാവിയിൽ നേരിടേണ്ടതായി വരും. ഇംഗ്ലീഷ് വിക്കിസോർസിൽ (ഉദാഹരണം) ഇങ്ങനെ ചെയ്യുന്നതുമില്ല. ലെക്സിക്കൽ പാർസറുകൾക്കായി മറ്റേതെങ്കിലും തരത്തിൽ ലൈൻബ്രേക്ക്സ് മാർക്ക് ചെയ്യുന്നതായിരിക്കും ഉത്തമം എന്നാണ് എന്റെ എളിയ അഭിപ്രായം. ഏതായാലും താങ്കളുടെ അഭിപ്രായം മാനിച്ച് ഞാൻ എന്റർ കീ ഉപയോഗിക്കാം. പക്ഷേ ഇക്കാര്യത്തിൽ ഒരു തീരുമാനം അഡ്മിൻ എടുക്കേണ്ടിയിരിക്കുന്നു. BeNiza (സംവാദം) 14:23, 10 ജൂലൈ 2015 (UTC)
@അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു നമുക്കീക്കാൎയ്യത്തിൽ ഏതെങ്കിലും തീരുമാനത്തിലെത്താനായോ?
ആരുടെ ഉപദേശമായിരുന്നാലും, ഒരു പൂർണ്ണവാക്യത്തിനിടയിൽ Enter, Line Feed, CR എന്നിവ ഉൾപ്പെടുത്താതിരിക്കുന്നതാണു് നല്ലതു്. പിന്നീട് ധാരാളം സാങ്കേതികപ്രശ്നങ്ങൾ അതുവഴിയുൺറ്റാവും. അല്ലെങ്കിൽ അതൊക്കെപ്പോയി കൈകൊണ്ടുതന്നെ തിരുത്തേണ്ടിയും വരും. വിശ്വപ്രഭViswaPrabhaസംവാദം 21:14, 21 ഫെബ്രുവരി 2016 (UTC)
വിശ്വേട്ടാ, തീരുമാനമൊന്നും കാണാഞ്ഞതിനാൽ ഞാൻ ആ എഡിറ്റിംഗ് നിർത്തി വെച്ചിരിക്കുകയായിരുന്നു.Beniza (സംവാദം) 05:44, 16 ജൂലൈ 2016 (UTC)
@അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനുവിന്റെ മറുപടിയൊന്നും ഇതുവരെ ഇല്ലാത്തതിനാൽ വിശ്വേട്ടന്റെ ഉപദേശം സ്വീകരിച്ചുകൊണ്ട് പൂൎണ്ണവാക്യങ്ങളെ അങ്ങനെതന്നെ നിലനിൎത്തി എഡിറ്റിംഗ് തുടരുവാൻ പോകുകയാണ്. BeNiza (സംവാദം) 01:19, 2 ജനുവരി 2017 (UTC)
@ഉ:BeNiza ക്ഷമിക്കണം. തീർച്ചയായും. താങ്കളുടെ തിരുത്തലുകൾ തുടരട്ടെ, ഉള്ളടക്കം ചേർക്കൽ തന്നെയാണ് പ്രധാനം--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:26, 2 ജനുവരി 2017 (UTC)

പരിഭാഷാ എക്സ്റ്റെൻഷൻ[തിരുത്തുക]

വിക്കിഗ്രന്ഥശാലയിൽ പരിഭാഷാ അനുബന്ധം ചേർക്കുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? അഭിപ്രായങ്ങൾ പഞ്ചായത്തിൽ ചേർക്കുമല്ലോ. ഒപ്പം Phab:T154087 എന്ന ആവശ്യവും കാണുക.--പ്രവീൺ:സം‌വാദം 03:06, 10 ജനുവരി 2017 (UTC)