ഉപയോക്താവിന്റെ സംവാദം:Apnarahman

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നമസ്കാരം Apnarahman !,

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- മനോജ്‌ .കെ 18:04, 27 ജനുവരി 2012 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! Apnarahman,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 16:03, 29 മാർച്ച് 2012 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Apnarahman

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:12, 17 നവംബർ 2013 (UTC)

താൾ:RAS 02 02-150dpi.djvu/49[തിരുത്തുക]

നമസ്തേ Apnarahman,

താളുകളിലെ ഖണ്ഡിക തിരിക്കാൻ, വരിയുടെ ആദ്യം ഇടവിടേണ്ടതില്ല. വെറുതേ ഒരു വരി ഇട വിട്ടാൽ മതി.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:20, 3 ജനുവരി 2014 (UTC)

പരസ്യതാളുകൾ[തിരുത്തുക]

പരസ്യമായാലും, എന്തായാലും, അച്ചടിച്ച പുസ്തകം അതേപോലെ "ഈച്ചയടിച്ചാം കോപ്പി" തെറ്റും ശരിയും എല്ലാം അതേപോലെ. എല്ലാം വേണം.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:26, 4 ജനുവരി 2014 (UTC)

സ്കോർബോർഡ്[തിരുത്തുക]

സാങ്കേതിക പ്രശ്നമാണ്. കൂടുതൽ നല്ല രീതിയിൽ തിരിച്ചുവരും. വിശ്വേട്ടനും ബാലുവുമൊക്കെ പണിയെടുക്കുന്നുണ്ട്. ഇതിന്റെ പേരിൽ മത്സരത്തിലെ പങ്കാളിത്തം കുറയ്ക്കേണ്ടതില്ല. ആശംസകളോടെ --മനോജ്‌ .കെ (സംവാദം) 16:07, 13 ജനുവരി 2014 (UTC)

ഡിസ്കഷൻ കാണുക.--മനോജ്‌ .കെ (സംവാദം) 16:13, 13 ജനുവരി 2014 (UTC)

വിക്കിഗ്രന്ഥശാല_സംവാദം:ഡിജിറ്റൈസേഷൻ_മത്സരം_2014/Participate വിക്കിഗ്രന്ഥശാല_സംവാദം:ഡിജിറ്റൈസേഷൻ_മത്സരം_2014#എഴുത്തുപകരണം--മനോജ്‌ .കെ (സംവാദം) 08:16, 24 ജനുവരി 2014 (UTC)

വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014[തിരുത്തുക]

WS(M) DC 3-1.jpg

നമസ്കാരം! Apnarahman

വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014-ലെ താങ്കളുടെ സജീവ പങ്കാളിത്തത്തിന് അഭിനന്ദനങ്ങൾ..

വിക്കിമീഡിയാ ഫൌണ്ടേഷന്റെ വിക്കിസോഴ്സ് പദ്ധതിയുടെ പത്താം വാർഷികമാഘോഷിക്കുന്നതിനോടനുബന്ധിച്ച് മലയാളഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധകൂട്ടായ്മയായ വിക്കിഗ്രന്ഥശാലാ സമൂഹം നിരവധി സർക്കാർ സ്ഥാപനങ്ങളോടും സന്നദ്ധ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിലാണ് ഈ ഡിജിറ്റൈസേഷൻ മത്സരം സംഘടിപ്പിച്ചത്. മലയാളത്തിലെ കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ സംഭരണവും ഡിജിറ്റൽ രൂപത്തിൽ യൂണിക്കോഡിൽ ലഭ്യമാക്കലും കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ ഡിജിറ്റലൈസേഷൻ മത്സരം വിക്കിഗ്രന്ഥശാല എന്ന സന്നദ്ധ സംരംഭത്തെ കൂടുതൽ ജനകീയമാക്കുന്നതിനും മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റൽ ലഭ്യത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട ഒന്നാണ്. മലയാളം വിക്കിസമൂഹത്തിന്റെ മുൻകൈയിൽ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി (CIS-A2K), കേരള സാഹിത്യ അക്കാദമി, ഐടി @ സ്കൂൾ പദ്ധതി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടേയും സഹകരണത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. വ്യക്തികൾക്കായുള്ള ഓൺലൈൻ മത്സരവും ഐടി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളുകൾക്കായുള്ള മത്സരവും എന്നിങ്ങനെ രണ്ട് തലത്തിലാണ് പദ്ധതി നടന്നുകൊണ്ടിരിക്കുന്നത്. ഇതിലെ ഓൺലൈൻ മത്സരം, 31-01-2014 രാത്രി 12 മണിയ്ക്ക് അവസാനിയ്ക്കുകയാണ്. ഇതുവരെ ടൈപ്പ് ചെയ്ത പേജുകൾ തെറ്റുകൾ തിരുത്തി കുറ്റമറ്റതാക്കാനുള്ള അവസരം 10-02-2014 വരെ ഉണ്ടായിരിക്കും. ഇങ്ങനെ തെറ്റുതിരുത്തൽ വായന നടന്നതിനു ശേഷമുള്ള താളുകളുടെ നിലവാരമാണ് മത്സരത്തിന്റെ അന്തിമ സ്കോറിൽ പരിഗണിയ്ക്കുക. മത്സരഫലപ്രഖ്യാപനം ഇതിന് ശേഷമുണ്ടാകും.

വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ സംരംഭത്തിൽ വളരെയധികം സംഭാവനകൾ നൽകുമെന്നുമെന്ന പ്രതീക്ഷയോടെ...

--മനോജ്‌ .കെ (സംവാദം) 22:10, 1 ഫെബ്രുവരി 2014 (UTC)

താൾ:Karnabhooshanam.djvu/3[തിരുത്തുക]

തിരുത്തുകൾക്കെല്ലാം ഒരു വലിയ float ഈ തിരുത്ത് ശ്രദ്ധിക്കുമല്ലോ! സൗന്ദര്യവൽക്കരണത്തിലും മറ്റും ദയവായി ഒന്നുകൂടി ശ്രദ്ധിക്കണേ... ആശംസകൾ--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:19, 11 ഫെബ്രുവരി 2014 (UTC)

അമൃതധാര‎[തിരുത്തുക]

സ്കാൻ ചെയ്ത പേജുകൾ ഗൂഗിൾ ഡ്രൈവിലോ മറ്റോ അപ്ലോഡ് ചെയ്ത് ലിങ്ക് തരൂ. സമയം കിട്ടുന്നതിനനുസരിച്ച് ശ്രമിയ്ക്കാം. എന്റെ ഇ മെയിൽ ഐഡി (manojkmohanme03107 at gmail dot com). തൽക്കാലം ഉള്ളടക്കം ടൈപ്പ് ചെയ്ത് ചേർക്കാൻ ശ്രമിക്കുന്നതാണ് നല്ലത്.പുസ്തകം തയ്യാറായ ശേഷം വഴിയേ പേജുകളായി തിരിയ്ക്കാം.--മനോജ്‌ .കെ (സംവാദം) 21:12, 19 ഫെബ്രുവരി 2014 (UTC)

മനോജേ, ഡേജാവൂ എങ്ങനെ നിർമ്മിക്കാമെന്നു കൂടി പറഞ്ഞു കൊടുക്കുകയോ കണ്ണികൾ കൊടുക്കുകയോ ചെയ്താൽ ഇതെല്ലാം താൻ തന്നെ ചെയ്യേണ്ടി വരില്ലല്ലോ! ഞാനോ എന്തായാലും താൻ പറയുന്നതൊന്നും ചെയ്യുന്നില്ല.... പുതിയവരെങ്കിലും ശ്രമിക്കും --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 18:30, 20 ഫെബ്രുവരി 2014 (UTC)
നേരെ djvu നിർമ്മിയ്ക്കാൻ പറഞ്ഞാൽ സാങ്കേതികമായി യാതൊരു പരിചയവുമില്ലാത്ത ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടാണ് മനു. നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ പെന്റിങ്ങിലുള്ള പണികൾ അറിയാതെയല്ല. പുസ്തകം മുഴുവനായി ഫോട്ടോ എടുക്കാൻ പറഞ്ഞിട്ടുണ്ട്. കൂടെ ഓഫ്ലൈൻ ആയി ഉള്ളടക്കം ടൈപ്പ് ചെയ്യുന്നതിനും. സ്കാനുകൾ പ്രോസസ്സ് ചെയ്യുന്നത് ശ്രദ്ധയോടെ ചെയ്യേണ്ട ജോലികൂടിയാണ്. വഴിയേ സമയമെടുത്ത് ചെയ്യുന്നതാണ് ഉചിതം. നിലവിലെ ബഹളങ്ങളൊക്കെ ഒന്ന് ഒതുങ്ങട്ടെ. --മനോജ്‌ .കെ (സംവാദം) 15:20, 21 ഫെബ്രുവരി 2014 (UTC)

വിക്രാമോർവശീയം/വിക്രമോർവശീയം[തിരുത്തുക]

ഇത് കാളിദാസന്റെ മലയാള പരിഭാഷയല്ലല്ലോ! ആരാ പരിഭാഷിയത്? ടിയാൻ മരിച്ചിട്ട് 60 വർഷം കഴിഞ്ഞോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:21, 3 മാർച്ച് 2014 (UTC)

പരിഭാഷയാണു. പരിഭാഷകൻ :എം.എൻ. പിഷാരോടി. ജീവിച്ചിരിക്കുന്നോ മരിച്ചോ എന്നെനിക്കറിയില്ല. എന്റെ കയ്യിലുള്ള കോപ്പി 1960നു മുമ്പുള്ളതാണു. ദയവായി അൻവേഷിച്ച് വിവരം പറയുമല്ലോ?--Apnarahmanസംവാദം 11:47, 3 മാർച്ച് 2014 (UTC)

എം.എൻ പിഷാരടിയെ തിരഞ്ഞിട്ടു കാണുന്നില്ല. മൊത്തം പേരുണ്ടോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:56, 3 മാർച്ച് 2014 (UTC)
എം.എൻ.പിഷാരോടി, മനിശ്ശീരി--ഒറ്റപ്പാലം.--Apnarahman 12:04, 3 മാർച്ച് 2014 (UTC)

വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം സമാപനച്ചടങ്ങ്[തിരുത്തുക]

നമസ്കാരം! Apnarahman

വിക്കിഗ്രന്ഥശാലയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച് നടത്തിയ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം വിജയകരമായി പൂർത്തിയായത് അറിഞ്ഞ് കാണുമല്ലോ. ഉപയോക്താക്കളും സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് പന്തീരായിരത്തിൽപ്പരം താളുകളാണ് ഗ്രന്ഥശാലയിലെത്തിച്ചത്. മത്സരത്തിന്റെ സമാപനച്ചടങ്ങ് തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ വച്ച് ജൂൺ 28 ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. വ്യക്തിഗതമത്സരത്തിലേയും, സ്കൂളുകൾക്കായുള്ള മത്സരത്തിലേയും വിജയികൾക്കുള്ള സമ്മാനങ്ങൾ തദവസരത്തിൽ വിതരണം ചെയ്യുന്നതായിരിക്കും. രാവിലെ ഒമ്പതരയോട് കൂടി ആരംഭിക്കുന്ന സമ്മാനദാനച്ചടങ്ങിനു് ശേഷം, വിക്കിസംരംഭങ്ങളേയും പ്രവർത്തനങ്ങളേയും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി ഒരു വിക്കിപഠനശിബിരവും സംഘടിപ്പിക്കുന്നുണ്ട്.

വിവരങ്ങൾ[തിരുത്തുക]

സ്ഥലം : കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ
ദിവസം : 28 ജൂൺ, ശനിയാഴ്ച
സമയം : രാവിലെ ഒമ്പതരക്ക് സമ്മാനദാനം. ശേഷം വിക്കിപഠനശിബിരം.

കൂടുതൽ വിവരങ്ങൾക്ക് ഡിജിറ്റൈസേഷൻ മത്സരം സമ്മാനദാനം കാണുക.

--വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം സംഘാടകസമിതിക്കുവേണ്ടി ബാലു (സംവാദം) 12:41, 25 ജൂൺ 2014 (UTC)

തെറ്റുതിരുത്തൽ വായന[തിരുത്തുക]

നമസ്തേ സുഹൃത്തേ! ഇവിടെ ചെയ്യുന്ന വിലയേറിയ പ്രവർത്തനങ്ങൾക്ക് ഒരു വലിയ നന്ദി ആദ്യമായി പറയട്ടെ! Smiley.svg.

താളുകൾ തെറ്റുതിരുത്തൽ വായിച്ചതായും സാധൂകരിച്ചതായും അടയാളപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടു. താളുകൾ അച്ചടിച്ച താളിന്റെ ഈച്ചയടിച്ചാം കോപ്പിയായാൽ മാത്രമാണ് നാമിവിടെ തെറ്റുതിരുത്തൽ വായിച്ചതായി അടയാളപ്പെടുത്തുക. പിന്നെ ആ താളിൽ അച്ചടിച്ചപ്പോൾ വന്നുപോയിട്ടുള്ള എന്തെങ്കിലും തെറ്റുൺറ്റെങ്കിൽ അതും അടയാളപ്പെടുത്തിക്കഴിയുമ്പോഴാണ് സാധൂകരിച്ചതാക്കുക. താങ്കൾ പൂർത്തിയായതായി അടയാളപ്പെടുത്തിയ പല താളുകളിലും ഉള്ളടക്കത്തിനു പുറമേ തലക്കെട്ടുകളും പാദഭാഗങ്ങളും ഉൾപ്പെടെ കൃതിയുടെ താളിൽ വരുന്നുണ്ട്. അവ താളുകളിൽ വരുകയും കൃതിയുടെ/പ്രധാനതാളിൽ വരാത്തതും ആയ രീതിയിൽ അടയാളെപ്പെടുത്തണം. പിന്നെ ഓരോ താളിലും വരുന്ന ഉള്ളടക്കം പ്രധാന താളിൽ വരുന്നത് ശരിയാണോ എന്നും നോക്കിയിട്ടുവേണം തെറ്റുതിരുത്തൽ വായന കഴിഞ്ഞതായി അടയാളപ്പെടുത്താൻ. ഒരാൾ തിരുത്തിയ താൾ മറ്റൊരാൾ വേണം തെറ്റു തിരുത്താൻ എന്നാണിവിടുത്തെ രീതി. താങ്കളെപ്പോലുള്ളവരുടെ സഹായം ഗ്രന്ഥശാലയ്ക്ക് അത്യാവശ്യമാണ്. ഈ കാര്യങ്ങളും കൂടി പരിശോധിച്ച് ഇവിടുത്തെ നമ്മളുടെ ഓരോ ഗ്രന്ഥവും കുറ്റമറ്റതാക്കാൻ താങ്കളുടെ വിലയേറിയ സഹകരണവും പ്രവർത്തനങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു. എന്തെങ്കിലും സഹായം ആവശ്യമുണ്ടെന്നു തോന്നിയാലോ സംശയങ്ങളുണ്ടെങ്കിലോ ചോദിക്കാൻ മടിക്കേണ്ട. ആശംസകൾ!--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:48, 11 ഓഗസ്റ്റ് 2014 (UTC)

ർ => ൎ & ൟ[തിരുത്തുക]

  • ർ എന്നത് പഴയ രീതിയിൽ ൎ എന്നാണ് എഴുതിയിരുന്നത്(തൊട്ടടുത്ത അക്ഷരത്തിന്റെ മുകളിലെ കുത്ത്). ഇതുതന്നെ നമ്മൾ ഓരോ താളിലും എഴുതുകയും അടയാളപ്പെടുത്തുകയും വേണം. ഇതെഴുതാൻ ർ+#=ൎ ഉപയോഗിക്കാം.
  • പിന്നെ ൟ ഇത് ംരം അല്ല. ഇത് പഴയ മലയാളത്തിലെ ഈ എന്ന അക്ഷരമാണ്, ഇതിനെ {{പഴയ-ഈ}} എന്ന് എഴുതാം.

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:40, 25 ഓഗസ്റ്റ് 2014 (UTC)

വരികൾ മുറിക്കൽ[തിരുത്തുക]

ഓരോ വരിയിലും ഉള്ള അത്രയും അക്ഷരങ്ങൾ മാത്രം ഒരു വരിയിൽ നിർത്തിയാൽ മതിയാകും. ഈ ചേർത്തിരിക്കുന്ന ഉള്ളടക്കവും ചിത്രങ്ങളും ചേർത്ത് മലയാളത്തിന്റെ ഓ.എം.ആർ പോലുള്ള സങ്കേതങ്ങൾ വളർത്താനും മറ്റും അങ്ങനെ ചെയ്യുന്നത് ഉപകരിക്കും. ആംഗലേയം ഗ്രന്ഥശാലയിലും മറ്റും അങ്ങനെയാണ് ചെയ്യുന്നത്. താൾ:Hasthalakshana deepika 1892.pdf/5 ഇവിടുത്തെത് ഞാൻ തിരിച്ചിട്ടു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:23, 26 സെപ്റ്റംബർ 2014 (UTC)

ഓരോ വരിയിലും ഉള്ള അത്രയും അക്ഷരങ്ങൾ മാത്രമാകുമ്പോൾ ചില വരികളിൽ കൊള്ളാതെ വരുന്നു. ഉദാ: ല്ല എന്ന അക്ഷരത്തിന്റെ പഴയ (ൽല) സ്ഥലം പോരാ പുതിയ അക്ഷരത്തിന്ന്. ഉയൎന്ന എന്നതിന്ന് , (ഉയന്ന) എന്ന സ്ഥലം പോരാ? ഞാൻ ചെയ്തുനോക്കിയപ്പോൾ സാധിക്കുന്നില്ല. (അല്ലല്ലോ,) എന്നതിനു പഴയ ലിപിയിൽ അത്രസ്ഥലം വേണ്ട.ഞാൻ തെറ്റുതിരുത്തൽ നടത്തിയ കൊച്ചിജന്മിസഭയുടെ വിജ്ഞാപനം താങ്കൾ ശ്രദ്ധിച്ചുനോക്കൂ!--Apnarahman: സംവാദം: 14:57, 29 സെപ്റ്റംബർ 2014 (UTC)

താങ്കൾ പറയുന്നത് കൃത്യമായി എനിക്കു മനസ്സിലായില്ല. ഇതു കാണാമോ ഇതാണ് ഞാൻ പറഞ്ഞത്. ചിത്രത്തിലെ ഒരു വരിയിൽ എത്ര അക്ഷരങ്ങളുണ്ടോ അത്രയും അക്ഷരങ്ങൾ മാത്രം ആ വരിയിലും ചേർത്താൽ മതി.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:13, 29 സെപ്റ്റംബർ 2014 (UTC)

അതായത് ഓരോ സിസ്റ്റത്തിലും പലരും പല ഫോണ്ടുകളുപയോഗിക്കുമ്പോൾ വേണ്ടിവരുന്ന സ്പേസിനെക്കുറിച്ചാണു. വിൻഡൊസ് 7 ഉപയോഗിക്കുമ്പോൾ സിസ്റ്റത്തിലെ ഫോണ്ട് സെലെൿറ്റ് ചെയ്താൽ, അതിന്ന് വലിപ്പം കൂടുതലാണു. അങ്ങിനെയാവുമ്പോൾ വരിയിൽ കൊള്ളുന്നില്ലാ, എന്നാണൂ ഞാൻ പറഞ്ഞത്. പിന്നെ, താങ്കൾ പറഞ്ഞതുപോലെ ചെയ്താൽ തന്നെ ചിലപ്പോൾ സേവ് ചെയ്യുമ്പോൾ നാം കൊടുത്തപോലെ നിൽകുന്നില്ല. സിസ്റ്റം സ്ഥലം കീപ് ചെയ്ത് സേവ് ആകുന്നു. അഞ്ജലി പഴയ ലിപി ചെറുതാണെങ്കിലും ചിലപ്പോൾ സ്ഥലം ലഭിക്കുന്നില്ല.--Apnarahman: സംവാദം: 15:27, 30 സെപ്റ്റംബർ 2014 (UTC)

മുഹിയിദ്ദീൻ മാല[തിരുത്തുക]

സൂചികയുടെ സംവാദം:മുഹിയിദ്ദീൻ മാല.djvu ഇതും കൂടി കാണുക! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:52, 17 ഒക്ടോബർ 2014 (UTC)

വാക്ക് മുറിക്കൽ[തിരുത്തുക]

നമസ്തേ, ഒരു വാക്ക് രണ്ടു താളുകളിലാകുമ്പോൾ ഉപയോഗിക്കുന്ന രണ്ടു ഫലകങ്ങൾ നിലവിലുണ്ട്. {{hws}}{{hwe}}. ഇതിന്റെ ഉപയോഗം ഇങ്ങനെയും ഇങ്ങനെയും ആണ്. ഇതുകൾ ചേർക്കുമ്പോൾ ആ പ്രധാനതാളിൽ വാക്ക് ഒരുമിച്ചു വരും. ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:28, 12 ഡിസംബർ 2014 (UTC) ==പരസ്യങ്ങൾ== വല്ലാതെ പരസ്യങ്ങൾ വന്നു ശല്യപ്പെടുത്തുന്നു. പ്രത്യേകിച്ച് മൊസില്ലാ ഫയർഫോക്സ് ഉപയോഗിക്കുമ്പോൾ. എന്തു ചെയ്താലാണു ഇതിനെ ഒഴിവാക്കുക?--Apnarahman: സംവാദം: 01:54, 3 ജനുവരി 2015 (UTC)

Indic Wikisource Proofreadthon[തിരുത്തുക]

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II 2020[തിരുത്തുക]

Sorry for writing this message in English - feel free to help us translating it