Jump to content

സംവാദം:മഹാഭാരതം മൂലം/ആദിപർവം

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ആദിപർവ്വം മുഴുവനായും ഒരു പേജിൽ വന്നാൽ വലിയ പേജായതുകൊണ്ട് വായനക്കാർക്ക് ബുദ്ധിമുട്ടാകുമെന്നു കരുതുന്നു. നമ്പർ അനുസരിച്ച് ക്രമീകരിച്ചാൽ മതിയാകും. എല്ലാവരുടേയും സഹായമുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമായേനെ  :) --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 08:12, 6 ഫെബ്രുവരി 2013 (UTC)Reply

ഈ മൊത്തം പർവ്വം ഒറ്റത്താളിൽ ഇടുന്നതേതായാലും ശരിയല്ല. മലയാളത്തിൽ അദ്ധ്യായങ്ങളുള്ള പോലെ സംസ്കൃതമൂലത്തിൽ ഒന്നുമില്ലേ നമുക്കു തരം തിരിക്കാൻ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:33, 8 ഫെബ്രുവരി 2013 (UTC)Reply
സൂചികാ നമ്പർ പ്രകാരം തരം തിരിക്കാവുന്നതാണ് ഇവിടെ സൂചികാ നമ്പർ തെറ്റില്ലാതെ ചേർത്തിട്ടുണ്ട് ആദിപർവ്വത്തിലും അതുപോലെ ഞാൻ മാറ്റിക്കോളാം. അതിൽ "a", "c" പിന്നെ "e" സൂചിപ്പിക്കുന്നത് ( യഥാക്രമം "|", "||" പിന്നെ "|||") ഒരേ ശ്ലോകത്തിൻറെ വരിയെയാണ്. ബാക്കിയുള്ളത് "02001xxx" വരിയുടെ സൂചികയുമായാണ് (മൊത്തം മഹാഭാരതത്തിൻറെ).

ശ്ലോകം ക്രമത്തിൽ ഒന്നുമുതൽ അവസാനം വരെ അല്ലെങ്കിൽ ഒന്നോ രണ്ടോ ശ്ലോകം പേജാക്കി മാറ്റാവുന്നതാണ്. --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 12:57, 8 ഫെബ്രുവരി 2013 (UTC)--210.5.236.46 12:54, 8 ഫെബ്രുവരി 2013 (UTC)Reply

ഈ താളിൽ ശ്ലോക സംഖ്യ ആദ്യം കൂടി-കൂടി പോയിട്ട് 210 കഴിഞ്ഞ് വീണ്ടും 1എന്നു തുടങ്ങുന്നല്ലോ? അപ്പോൾ അത്രയും ഒരു ഭാഗം ആയി തിരിച്ചൂടേ? അതിനെ എന്താണ് വിളിക്കുന്നത്? സർഗ്ഗം/കാണ്ഡം/അദ്ധ്യായം, ഇതിലെങ്ങനാ വിളിപ്പേര്? സജേഷേ ആ കണ്ണി കാണാൻ വയ്യാ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:42, 8 ഫെബ്രുവരി 2013 (UTC)Reply
മനു ഒരു കാര്യം ചെയ്യ് ഇപ്പോൾ ചെയ്തത് എല്ലാം നീക്കം ചെയ്യ്. എന്നിട്ട് എല്ലാ പർവ്വത്തിനെയും പത്ത് അദ്ധ്യായമാക്കി മാറ്റ്(ആവശ്യം പോലെ അദ്ധ്യായം ഞാൻ കൂട്ടിക്കോളാം)(പിന്നീട് പ്രധാന സൂചികാ നമ്പർ ഞാൻ നീക്കം ചെയ്തോളാം ഇപ്പോളതുപയോഗിച്ചിരിക്കുന്നത് അദ്ധ്യായമാക്കിത്തിരാക്കാൻ സൗകര്യത്തിനുവേണ്ടി മാത്രമാണ്. --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 13:54, 8 ഫെബ്രുവരി 2013 (UTC)Reply
ഇതെന്താ ശ്ലോകങ്ങൾ അടുക്കില്ലാതെ കിടക്കുന്നത്? കൊടുത്തിരിക്കുന്ന ലംബരേഖകൾ യൂണികോഡ് കല്പിച്ച 'ദണ്ഡം' അല്ലല്ലോ. ദണ്ഡം അകത്തിയിടുകയും വേണം (നമുക്ക് കുത്ത് ഉപയോഗിച്ചാ മതിയോ?)
പർവ്വങ്ങൾക്കകത്തെ വിഭജനം ഉപപർവ്വങ്ങൾ ആണ്. പക്ഷേ അവയ്ക്കും പർവ്വങ്ങൾ എന്നുതന്നെയാണ് പേർ. ഉദാഹരണത്തിന് ആദിപർവ്വത്തിൽ ആദ്യം വരുന്ന ഉപപർവ്വം 'അനുക്രമണികാപർവ്വം' ആണ് ('അനുക്രമണികോപപർവം' എന്നല്ല). ഇതിനെ മഹാഭാരതം/ആദിപർവം/അനുക്രമണികാപർവം എന്ന് ഉപതാൾ ആക്കാം. ഇവ്വിധം മറ്റുള്ളവയും.--തച്ചന്റെ മകൻ (സംവാദം) 16:24, 9 ഫെബ്രുവരി 2013 (UTC)Reply


ആദിപർവ്വം മുഴുവൻ ആയിട്ടുണ്ട്, ക്രോഡീകരണത്തിനു സഹായം ആവശ്യം ഉണ്ട് :) --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 11:34, 22 ഡിസംബർ 2013 (UTC)Reply