വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/About
പൂമുഖം | വിശദാംശങ്ങൾ | മത്സരഫലം | പങ്കെടുക്കാൻ | സഹായതാളുകൾ | സംഘാടക സമിതി | പത്രക്കുറിപ്പുകൾ | സമ്മാനദാനം |
വിക്കിഗ്രന്ഥശാലയെപ്പറ്റിമലയാളത്തിലുള്ള പകർപ്പവകാശനിബന്ധനകളില്ലാത്ത കൃതികൾ ശേഖരിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷനു കീഴിലുള്ള സംരഭമാണു് മലയാളം വിക്കിഗ്രന്ഥശാല. ഒരു ഗ്രന്ഥശാലയുടെ സേവനങ്ങൾ ഉപയോക്താക്കൾക്ക് നല്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കപ്പെട്ട മലയാളം വിക്കിപീഡിയയുടെ സഹോദരസംരംഭമാണിത്. നിലവിൽ ഒട്ടേറെ അമൂല്യമായ കൃതികളുടെ സ്വതന്ത്ര ശേഖരമായി വളർന്നുകൊണ്ടിരിക്കുന്ന വിക്കിഗ്രന്ഥശാല,ഇന്റർനെറ്റിലെ മലയാളഭാഷയുടെ ശക്തമായ ഡിജിറ്റൽ സാന്നിദ്ധ്യമാണ്. മറ്റു വിക്കിമീഡിയ പ്രൊജക്റ്റുകളെപ്പോലെ തികച്ചും സന്നദ്ധപ്രവർത്തകർ മാത്രം പ്രവർത്തിച്ചു് വരുന്ന ഒരു സംരംഭമാണു്. ഡിജിറ്റൈസേഷൻ പദ്ധതിനിലവിൽ സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്ന ഡിജിറ്റൈസേഷൻ ശ്രമങ്ങൾക്ക് ഊർജ്ജം പകരാനായി ഈ മേഖലയിൽ പ്രവർത്തിയ്ക്കുന്ന (സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി (CIS-A2K),കേരള സാഹിത്യ അക്കാദമി, ഐറ്റി @ സ്കൂൾ പദ്ധതി, സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് തുടങ്ങിയ സർക്കാർ-സർക്കാരിതേര സ്ഥാനങ്ങളുമായി സഹകരിച്ചുകൊണ്ട് ഈ പുതുവർഷത്തിൽ ഒരു പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനായി ഒരു മത്സരം സംഘടിപ്പിക്കുകയാണ്. മലയാളത്തിന്റെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. കൂടാതെ ഈ മേഖലയിലെ സന്നദ്ധപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മലയാളഭാഷയെയും അതിന്റെ സൈബർ സാക്ഷരതയെയും കൂടുതൽ ജനങ്ങളിലേക്കെത്തിക്കുകയും ഇതിന്റെ ഭാഗമാണ്.
മത്സരത്തിന്റെ വിശദാംശങ്ങൾമത്സരത്തിനു് രണ്ട് രൂപങ്ങളുണ്ടായിരിക്കും 1. വ്യക്തികൾക്കായുള്ള മത്സരം ഇതിൽ ഏവർക്കും പങ്കെടുക്കാവുന്നതണു്. പേജുകൾ ടൈപ്പ് ചെയ്ത് പ്രൂഫ് റീഡ് ചെയ്യുന്നതിനായുള്ള മത്സരമാണിതു്. സോഷ്യൽ മീഡിയകളിൽ സജീവമായിട്ടുള്ള മലയാളികളെ വിക്കിഗ്രന്ഥശാലപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കൽ കൂടി ലക്ഷ്യമാക്കിയാണു്ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നതു് 2. സ്കൂളുകൾക്കായുള്ള മത്സരം നിലവിൽ വിക്കിഗ്രന്ഥശാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പല വിദ്യാർഥികൂട്ടായ്മകളും സജീവമാണ്. ഇത് കൂടുതൽ തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. മാതൃഭാഷാസ്നേഹം വർദ്ധിപ്പിക്കുന്നതോടൊപ്പം സാമൂഹ്യക്കൂട്ടാമകളിൽ ഭാഗമാകാനും ഭാഷാകമ്പ്യൂട്ടിങ്ങിനെക്കുറിച്ചും പ്രത്യേകിച്ച് കമ്പ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കാനും കുട്ടികൾക്ക് സാധിക്കുന്നു. പുസ്തകങ്ങളുടെ സ്കാനുകൾ സ്കൂളുകൾക്ക് നൽകുകയും, അതാത് സ്കൂളിലെ ഐറ്റി @ സ്കൂൾ കോഡിനേറ്റർമാരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ അവ ടൈപ്പ് ചെയ്ത് കയറ്റി, പ്രൂഫ്റീഡ് ചെയ്യുകയും, അതിനു് ശേഷം, മുഴുവനായും ഗ്രന്ഥശാലയിലേക്ക് കയറ്റുകയുമാണു് ചെയ്യുക രണ്ടു് രീതിയിലുള്ള മത്സരങ്ങളിലേയും വിജയികൾക്ക്, ഈ-ബുക്ക് റീഡർ, ടാബ്ലറ്റുകൾ, പോർട്ടബിൾ സ്കാനർ തുടങ്ങിയ ആകർഷകമായ സമ്മാനങ്ങൾ നൽക്കുന്നതായിരിക്കും. സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി, കേരള സാഹിത്യ അക്കാദമി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്നിവരാണു് ഈ സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നതു്. സ്കൂൾ-തല മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകുകയും, ഐറ്റി @ സ്കൂൾ കോഡിനേറ്റർമാർക്ക് അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നതായിരിക്കും. കൂടുതൽ സമ്മാനങ്ങൾ സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവർ ,പൊതുസഞ്ചയത്തിലുള്ള പുസ്തകങ്ങൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാക്കാൻ താല്പര്യമുള്ളവർ എന്നിവർ സംഘാടകസമിതി ജനറൽ കൺവീനറുമായി ബന്ധപ്പെടുക ❄മത്സരത്തിന്റെ ഭാഗമായി ടൈപ്പ് ചെയ്യാനുള്ള പേജുകൾ ❄ ഫേസ്ബുക്കിൽ ❄ ഗൂഗിൾ പ്ലസ്സിൽ ❄ മത്സരത്തിൽ രജിസ്റ്റർ ചെയ്യാൻ ❄ ഇമെയിൽ mlwikisource@gmail[dot]com വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം എന്താണ് വിക്കിഗ്രന്ഥശാല? സമാന്യ പരിചയം എഡിറ്റിംഗ് വഴികാട്ടി സഹായമേശ |