Jump to content

സഹായം:സമാന്യ പരിചയം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സഹായം:സമാന്യ പരിചയം


ഇത് സ്വതന്ത്ര ഗ്രന്ഥശാലയായ വിക്കിഗ്രന്ഥശാലയുടെ പരിചയപ്പെടുത്തൽ താളാണ്. മുകളിൽ കൊടുത്തിരിക്കുന്ന കണ്ണികൾ അതാതു വിഭാഗങ്ങളുടെ തനതു ഗ്രന്ഥശാലാ സഹായ താളുകളിലേക്ക് താങ്കളെ നയിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയുടെ പുതിയ ഉപഭോക്താവാണെങ്കിൽ, ഈ താൾ ആദ്യം ശ്രദ്ധയോടെ വായിക്കുക.

വിക്കിഗ്രന്ഥശാലയെക്കുറിച്ച്

[തിരുത്തുക]

വിക്കിഗ്രന്ഥശാല എന്ന സംരംഭം വിക്കി രീതിയിൽ ക്രോഡീകരിക്കപ്പെട്ട ഒരു സ്വതന്ത്ര ഗ്രന്ഥശാലയാണ്. ഇവിടെ സന്നദ്ധപ്രവർത്തകരുടെ ശ്രമദാനത്തിലൂടെ ശേഖരിക്കപ്പെടുന്ന മലയാളം പുസ്തകങ്ങളെ, ശ്രമദാനത്തിലൂടെ തന്നെ തരം തിരിച്ചു, തെറ്റു തിരുത്തി സൂക്ഷിക്കപ്പെടുന്നു. വിക്കിഗ്രന്ഥശാല എന്ന മലയാളം സ്വതന്ത്ര ഗ്രന്ഥശാല, വിക്കിമീഡിയ ഫൗണ്ടേഷന്റെ ഭാഗവും മലയാളം സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ സഹോദര സംരംഭവുമാണ്, വിക്കിഗ്രന്ഥശാല ആർക്കും തിരുത്താവുന്നതാണ്. വിക്കിഗ്രന്ഥശാലയിലെ പുസ്തകങ്ങളെ വിക്കിപീഡിയയിലെ ലേഖനങ്ങളോടു ബന്ധിപ്പിച്ചു പഠന-ഗവേഷണ പ്രവർത്തനങ്ങൾക്കു വളരെ ഫലപ്രദമായി ഉപയോഗിക്കാം.

താങ്കൾക്കും പങ്കെടുക്കാം

[തിരുത്തുക]

തിരുത്താൻ ഒരിക്കലും മടിക്കരുത്. താങ്കൾ എന്തെങ്കിലും തെറ്റു വരുത്തിയാൽപ്പോലും പിറകേ വരുന്ന ആരെങ്കിലും അതു താങ്കൾക്കു വേണ്ടി തിരുത്തും; ഈ സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയിൽ, താങ്കൾക്ക് എന്ത് സഹായം ആവശ്യമുണ്ടായാലും ഇവിടെ ആരെങ്കിലും താങ്കളെ സന്തോഷപൂർവ്വം സഹായിക്കാൻ എപ്പോഴും തയ്യാറായിരിക്കും. ഇവിടെ താങ്കൾക്കു പുസ്തകങ്ങൾ ചേർക്കാനും തിരുത്താനും കഴിയും, താങ്കൾ അംഗത്വമെടുത്ത് 'ലോഗിൻ' ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും താങ്കൾക്കു വിക്കി പഞ്ചായത്തിലോ സഹായമേശയിലോ അവശ്യമായ സഹായങ്ങൾ എപ്പോഴും ലഭിക്കും.

നമ്മുടെ അംഗങ്ങൾ എപ്പോഴും വിക്കിഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങൾ തിരുത്തി പൂർത്തിയാക്കുന്നതിലും, പുതിയ പുസ്തകങ്ങളെ ഗ്രന്ഥശാലയിലേക്കു കൊണ്ടുവരുന്നതിലും മുഴുകിയിരിക്കുന്നു. സമീപകാല മാറ്റങ്ങൾ എന്ന പേജിൽ ഈയിടെ ഗ്രന്ഥശാലയിൽ നടന്ന തിരുത്തലുകൾ കാണാം. ഇപ്പോൾ വിക്കിഗ്രന്ഥശാലയിൽ 20,546 കൃതികൾ ശേഖരിക്കപ്പെട്ടിട്ടുണ്ട്! പുതിയ പുസ്തകങ്ങൾ ചേർക്കുന്നതിനു മുൻപ് ദയവായി ഈ 'ഗ്രന്ഥശാലാ പരിചയ'താളുകൾ പരിശോധിക്കുക.

വിക്കിഗ്രന്ഥശാലയുടെ പ്രധാന ദൃശീകങ്ങൾ

[തിരുത്തുക]

റ്റാബുകൾ ഗ്രന്ഥശാലയുടെ ഏതൊരു താളിന്റെയും മുകൾ വശത്ത് 'റ്റാബുകൾ' എന്നു വിളിക്കപ്പെടുന്ന ലിങ്കുകൾ ഉണ്ട്. ഇവയിലൂടെ താങ്കൾക്ക് അപ്പപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന താളിന്റെ അനുബന്ധ താളുകളിലേക്ക് പ്രവേശിക്കാം. 'സംവാദം' റ്റാബിൽ ഞെക്കിയാൽ താങ്കൾക്കു മറ്റുപയോക്താക്കളോട് ഈ താളിനെപ്പറ്റി സംവദിക്കാം. 'തിരുത്തുക' എന്ന റ്റാബിൽ ഞെക്കി താങ്കൾക്ക്, ഒരുപക്ഷേ, ഗ്രന്ഥശാലയിലെ ഏതു താളും തിരുത്താം. 'നാൾവഴി കാണുക' - ഇവിടെ താളിന്റെ പഴയ രൂപങ്ങളും അവ നടത്തിയ ഉപയോക്താക്കളുടെ പേരുവിവരങ്ങളും നടന്ന തീയതി സമയസഹിതം താങ്കൾക്കു കണ്ടെത്താം. താങ്കൾ ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ 'തലക്കെട്ടു മാറ്റുക' എന്ന റ്റാബിൽ താങ്കൾക്ക് താളിന്റെ തലക്കെട്ടും മാറ്റാം.

എല്ലാ താളുകളുടെയും കൂടെ താഴെ കൊടുത്തിരിക്കുന്ന ഭാഗങ്ങളുണ്ട്.

തിരയുക എല്ലാ താളുകളുടേയും മുകളിൽ വലതുവശത്തായി കാണുന്ന തിരച്ചിൽ പെട്ടിയിൽ താങ്കൾക്ക് ആവശ്യമായ ലേഖനങ്ങൾ ഗ്രന്ഥശാലയിൽ തിരയാം. കൂടുതൽ വിവരങ്ങൾക്ക് സഹായം:തിരച്ചിൽ കാണുക, അതുപോലെ മെറ്റാ-വിക്കിയിലെ Help:Searchഉം കാണുക.


പ്രധാന സൂചിക ഈ ഭാഗം താങ്കളുടെ വിക്കിഗ്രന്ഥശാലയിലൂടെയുള്ള യാത്രയിലെ ഉത്തമസഹായിയാണ്, ഇവ താങ്കളെ വിക്കിഗ്രന്ഥശാലയിലെ പ്രധാന താളുകളിലേക്ക് കൊണ്ടുപോകുന്നു.

  • പ്രധാന താൾ എന്നത് വിക്കിഗ്രന്ഥശാലയിലെ മറ്റ് പ്രധാനപ്പെട്ട താളുകളുടെ വിവരങ്ങളടങ്ങിയ താളാണ്, ഇവിടെ താങ്കൾക്ക് ഗ്രന്ഥശാലയിലെ ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരണങ്ങളും മറ്റ് വാർത്തകളും ലഭിക്കും.
  • പുതിയ താളുകൾ - ഇവിടെ ഗ്രന്ഥശാലയിൽ പുതിയതായി ചേർക്കപ്പെട്ട താളുകളുടെ ചരിത്രം കാണാം.
  • പുസ്തകം ചേർക്കുക - ഇതു ഗ്രന്ഥശാലയിലേക്ക് പുതിയ(പകർപ്പവകാശ കാലവധി കഴിഞ്ഞ/പൊതുസഞ്ചയത്തിൽ പെട്ട) പുസ്തകങ്ങൾ ചേർക്കാനുള്ള ഇടമാണ്.
  • വിക്കിഗ്രന്ഥശാല:സമകാലികം - ഇതുവരെ എഴുതപ്പെട്ടിട്ടില്ല.
  • ഏതെങ്കിലും താൾ - ഇത് താങ്കളെ ക്രമരഹിതമായി ഗ്രന്ഥശാലയിലെ ഏതെങ്കിലും ഒരു താളിലേക്ക് ആനയിക്കുന്നു.


പങ്കാളിത്തം

  • സമീപകാല മാറ്റങ്ങൾ - വിക്കിഗ്രന്ഥശാല സംരംഭത്തിലെ ഏറ്റവും പുതിയ മാറ്റങ്ങൾ ഇവിടെ കാണാം.
  • വിക്കി പഞ്ചായത്ത് - വിക്കിഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അതിന്റെ നയങ്ങളെക്കുറിച്ചും സാങ്കേതിക കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനുള്ള സ്ഥലമാണ് വിക്കി പഞ്ചായത്ത്.
  • Embassy - This Wikimedia Embassy is a central place for resources to help with cross-language issues.
  • ധനസമാഹരണം - വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വെയിൽസിന്റെ അഭ്യർത്ഥന.


വഴികാട്ടി

  • സഹായം - ഈ താൾ ഗ്രന്ഥശാലയിൽ താങ്കൾക്കുള്ള സഹായം താളുകളിലേക്ക് (ഈ താൾ ഉൾപ്പെടെ) താങ്കളെ നയിക്കുന്നു.
  • മാർഗ്ഗരേഖകൾ - ഇതുവരെ എഴുതപ്പെട്ടിട്ടില്ല.


ആശയവിനിമയം

  • തൽസമയ സംവാദം - താങ്കൾക്കാവശ്യമുള്ള സഹായം തൽസമയം ലഭിക്കാൻ മലയാളം വിക്കിഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കളുമായി ഇന്റർനെറ്റ് റിലേ ചാറ്റ് (ഐ.ആർ.സി.) ഉപയോഗിച്ച് തത്സമയസംവാദത്തിനുള്ള വേദി.


പണിസഞ്ചി : ഈ മെനുവിൽ ഈ താളിനോടനുബന്ധിച്ച് ലഭ്യമായ ആയുധങ്ങൾ ശേഖരിക്കപ്പെട്ടിരിക്കുന്നു.

  • അനുബന്ധകണ്ണികൾ എന്ന ആയുധം, ഈ താളിലേക്ക് ബന്ധിപ്പിച്ചിട്ടുള്ള മറ്റ് വിക്കിഗ്രന്ഥശാലാ താളുകളെ കാണിക്കുന്നു.
  • അനുബന്ധ മാറ്റങ്ങൾ - താങ്കൾ ഇപ്പോൾ കാണുന്ന താളിനോട് ബന്ധിച്ചിട്ടുള്ള മറ്റു താളുകളിലെ മാറ്റങ്ങൾ കാണുവാൻ അനുബന്ധ മാറ്റങ്ങൾ ഉപയോഗിക്കാം.
  • അപ്‌ലോഡ് - ചിത്രങ്ങളോ, ദേജാവൂ പോലെയുള്ള മറ്റ് പ്രമാണങ്ങളോ വിക്കിഗ്രന്ഥശാലയിൽ ഉൾപ്പെടുത്താൻ അപ്‌ലോഡ് ഉപയോഗിക്കാം.
  • പ്രത്യേക താളുകൾ - വിക്കിഗ്രന്ഥശാല സ്വയം പരിപാലിക്കുന്ന താളുകൾ കാണാൻ പ്രത്യേക താളുകൾ ഉപയോഗിക്കാം.


ഇതരഭാഷകളിൽ: താങ്കൾ കാണുന്ന താളിന്റെ മറ്റു ഭാഷാന്തരങ്ങളിലേക്കുള്ള ലിങ്കുകൾ ഇവിടെ ലഭ്യമാണ്.

"https://ml.wikisource.org/w/index.php?title=സഹായം:സമാന്യ_പരിചയം&oldid=73350" എന്ന താളിൽനിന്ന് ശേഖരിച്ചത്