വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/മത്സരഫലം
പൂമുഖം | വിശദാംശങ്ങൾ | മത്സരഫലം | പങ്കെടുക്കാൻ | സഹായതാളുകൾ | സംഘാടക സമിതി | പത്രക്കുറിപ്പുകൾ | സമ്മാനദാനം |
വിക്കിഗ്രന്ഥശാല സമൂഹത്തിന്റെ മുൻകൈയ്യിൽ മലയാള ഭാഷയിലെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സാഹിത്യ അക്കാദമി, ഐടി അറ്റ് സ്കൂൾ പദ്ധതി, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്, സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി തുടങ്ങിയ സർക്കാർ-സർക്കാരിതേര സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിൽ ജനുവരി 1 മുതൽ ഫെബ്രുവരി 15 വരെയായി സംഘടിപ്പിയ്ക്കപ്പെട്ട ഡിജിറ്റൈസേഷൻ മത്സരത്തിന്റെ ആദ്യഘട്ടം വളരെ വിജയകരമായി പൂർത്തിയായി. പൊതുജനങ്ങൾക്കും ഐടി അറ്റ് സ്കുളിന്റെ നേതൃത്വത്തിൽ സ്കൂൾ ഐടി ക്ലബ്ബുകൾക്കുമായി നടത്തപ്പെട്ട പദ്ധതിയിൽ, പകർപ്പാവകാശപരിധി കഴിഞ്ഞ 150ൽ അധികം പുസ്തകങ്ങളിൽ നിന്നായി 12675ൽപ്പരം താളുകൾ പ്രാഥമികമായി ഡിജിറ്റൈസ് ചെയ്യപ്പെട്ടു. വ്യക്തികൾക്കായുള്ള മത്സരം[തിരുത്തുക]ഗ്രന്ഥശാലാ സമൂഹത്തിന്റെ വളർച്ചയും ഓൺലൈൻ ഇടങ്ങളിലേക്ക് കൂടുതൽ ശ്രദ്ധപിടിച്ച് പറ്റുന്നതിനുമായി സംഘടിപ്പിയ്ക്കപ്പെട്ട മത്സരത്തിൽ വളരെയധികം ജനപങ്കാളിത്തമുണ്ടായ ഒന്നായിരുന്നു. സ്ഥിതിവിവരം ദിനങ്ങൾ : 31 പങ്കെടുത്ത ഉപയോക്താക്കൾ : 234 സൃഷ്ടിക്കപ്പെട്ട താളുകൾ : 5,175 ബൈറ്റ് : 1,63,01,137' കൂടുതൽ വിശദമായ പട്ടിക. ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തുടങ്ങിയവർ സ്പോൺസർ ചെയ്യുന്ന ഡിജിറ്റൽ ഡിവൈസുകൾ സമ്മാനമായി ഉണ്ടായിരിക്കുന്നതാണ്. സമ്മാനവിതരണം കേരള സാഹിത്യ അക്കാദമിയിൽ സംഘടിപ്പിയ്ക്കുന്ന പൊതുപരിപാടിയിൽ വച്ച് വിതരണം ചെയ്യുന്നതാണ്. കുടുതൽ മത്സരവിജയികൾ[തിരുത്തുക]വിക്കി ഗ്രന്ഥശാലയിൽ സംഭാവനകൾ ചെയ്യുന്നത് ഭാഷയ്ക്കും വരുംതലമുറയ്ക്കും വേണ്ടിയുള്ള ഒരു സന്നദ്ധപ്രവർത്തനമാണെങ്കിലും ഒരു മത്സരസ്വഭാവത്തിൽ സംഘടിപ്പിയ്ക്കുമ്പോൾ കുറേയധികം ഫലപ്രദമായ ഇടപെടലുകൾ നടക്കുന്നുണ്ടെന്നത് ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യമാണ്. മത്സരമായതുകൊണ്ട് തന്നെ വിജയികളെ കണ്ടെത്തേണ്ടതുണ്ട്. ഇങ്ങനെയൊരു ഉദ്ദ്യമം തുടങ്ങുമ്പോൾ വിജയികളെ എങ്ങനെ കണ്ടെത്താമെന്നുള്ളതും വളരെയധികം ചർച്ചകൾ നടന്ന ഒരു വിഷയമാണ്. ഇങ്ങനെയൊരു ശ്രമത്തിന് മുൻമാതൃകകളില്ലാത്തതുകൊണ്ട് തന്നെ വളരെ കാര്യങ്ങൾ സങ്കീർണ്ണമായി. വളരെ ലളിതമായ ലിബറലായ ഒരു മാർഗ്ഗമാണ് അവലംബിച്ചിരിക്കുന്നത്. ഒരു പേജ് ടൈപ്പ് ചെയ്ത് തുടങ്ങുന്നയാൾക്കായിരിക്കും ആ പേജിന്റെ സ്കോർ ലഭിയ്ക്കുക. ഉള്ളടക്കത്തിന്റെ വലുപ്പം ബൈറ്റിലുള്ള ഏകകത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന വിധത്തിലാണ് പട്ടിക ക്രമീകരിച്ചിരിക്കുന്നത്. വളരെ മികച്ച വിലയിരുത്തൽ രീതികൾ ചർച്ചകളിൽ മുന്നോട്ട് വന്നെങ്കിലും അത് ഓരോ പേജിലും പരിശോധിച്ച് പ്രാവർത്തികമാക്കാൻ പാകത്തിനുള്ള സന്നദ്ധപ്രവർത്തകരുടെ ശേഷി ഇല്ലാതെ പോയതുകൊണ്ട് മുന്നോട്ട് കൊണ്ടുപോകാനായില്ല. പട്ടിക തയ്യാറാക്കിയതിൽ പിഴവുകളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ പദ്ധതി സംവാദം പേജിൽ അവതരിപ്പിക്കുമല്ലോ. ഭാവിപരിപാടികളിൽ ഇത് വളരെ ഉപകരിക്കും. ഒന്നാം സ്ഥാനം : മനോജ് പട്ടേട്ട് - (677 പേജ്, 1914685 ബൈറ്റ്) രണ്ടാം സ്ഥാനം : ഹരേശ്രീ - (474 പേജ്, 1760314 ബൈറ്റ്) മൂന്നാം സ്ഥാനം : നിഷ സന്തോഷ് - (479 പേജ്, 1686438 ബൈറ്റ്) മുഴുവൻ പങ്കാളികളും പട്ടിക രൂപത്തിൽ സ്കുളുകൾക്കായുള്ള മത്സരം[തിരുത്തുക]വിക്കിഗ്രന്ഥശാലയിലേക്ക് വലിയ അളവിൽ ഉള്ളടക്കം വളരെപെട്ടെന്ന് എത്തിയ്ക്കുന്നതിന് വേണ്ടിയുള്ള ഒരു പരീക്ഷണമെന്ന നിലയ്ക്കാണ് ഐടി അക്റ്റ് സ്കൂളിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ സ്കൂളുകളിലെ താല്പര്യമുള്ള ഐടി ക്ലബുകളെ ക്ഷണിച്ചുകൊണ്ട് ഇങ്ങനെ ഒരു പരീക്ഷണശ്രമം നടത്തിയത്.വിദ്യാർത്ഥികൾക്ക് മാതൃഭാഷാസ്നേഹം വർദ്ധിപ്പിയ്ക്കുന്നതോടൊപ്പം ഐടി യെ കൂടുതലറിയാനും ഭാഷാ കമ്പ്യൂട്ടിങ്ങ് മേഖലകൾ പരിചയപ്പെടുന്നതിനും കൂട്ടായ്മകളിൽ ഒത്തുചേർന്ന് പ്രവർത്തിയ്ക്കാനുള്ള സാമൂഹ്യബോധം പകർന്നുകൊടുക്കുകയെന്ന ഉദ്ദ്യേശ്യത്തോടെയാണ് അവതരിപ്പിച്ചത്. പദ്ധതിയ്ക്ക് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. 14 ജില്ലകളിൽ നിന്നായി 440ൽ അധികം സ്കുളുകൾ (4000ൽ അധികം കുട്ടികൾ) പുസ്തകങ്ങൾ ടൈപ്പ് ചെയ്യുന്നതിനായുള്ള പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. സാങ്കേതിക തടസങ്ങളാൽ പദ്ധതി തുടങ്ങാൻ വൈകിയത് പല പ്രശ്നങ്ങളുമുണ്ടാക്കി. പരീക്ഷാ തിരക്കുകളും സ്കൂൾ കലോത്സവവുമെല്ലാം വിചാരിച്ച രീതിയിൽ ലക്ഷ്യം കാണുന്നതിനെ പല രീതിയിൽ ബാധിച്ചു. ഫെബ്രുവരി 15ന് എർണാകുളത്തെ ഐടി @ സ്കൂൾ - സ്റ്റേറ്റ് റിസോഴ്സ് സെന്ററിൽ നടന്ന് ജില്ലാകോഡിനേറ്റേഴിനുള്ള ശില്പശാലയിൽ ഔദ്ദ്യോഗികമായി പദ്ധതി ആരംഭിച്ചു. ഓരോ ജില്ലകൾ തിരിച്ചും ഓരോ വിക്കി കോഡിനേറ്റർമാർ സ്വയം ചുമതല വൊളന്റിയർ ചെയ്തുകൊണ്ടാണ് പദ്ധതി മുന്നേറിയത്. 340 സ്കുളുകൾക്കായി 18,000ൽ പരം താളുകൾ വിതരണം ചെയ്തു. ഓരോ ജില്ലയിലും ഇതുമായി ബന്ധപ്പെട്ട വിക്കി ട്രൈയ്നിങ്ങും മറ്റുമായി ചെറിയ ഒരു ഇടവേളയിൽ വലിയ ലക്ഷ്യം നേടാനുള്ള ഒരു ശ്രമമായിരുന്നു അത്. ഫെബ്രുവരി 15ന് മത്സരം അവസാനിപ്പിച്ചപ്പോൾ 137 സ്കൂളുകളിലെ ആയിരത്തോളം കുട്ടികളുടെ പങ്കാളിത്തത്തോടെ ഏകദേശം 7500ൽ പരം താളുകൾ തിരിച്ച് ടൈപ്പ് ചെയ്ത് വിക്കിഗ്രന്ഥശാലയിലെത്തി. ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായി വിട്ടുപോയ/ചേർക്കാൻ കഴിയാതിരുന്നവ അടുത്ത അദ്ധ്യയനവർഷ പ്രവർത്തനമായി മുന്നോട്ട് കൊണ്ടുപോകുന്നതാണ്. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുന്നതാണ്. ഏറ്റവും നല്ല രീതിയിൽ പങ്കെടുത്ത സ്കൂളിന് സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി നൽകുന്ന പോർട്ടബിൾ സ്കാനർ സമ്മാനമായി ലഭിയ്ക്കും. രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് കേരള സാഹിത്യ അക്കാദമിയുടെ വകയായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും. ഇവ കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന പൊതുപരിപാടിയിൽ വിതരണം ചെയ്യുന്നതാണ്. സ്ഥിതിവിവരം ദിനങ്ങൾ : 30 പങ്കെടുത്ത സ്ക്കൂളുകൾ : 137 ( പങ്കെടുത്ത കുട്ടികളുടെ എണ്ണം : ആയിരത്തിലധികം (കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല) സൃഷ്ടിക്കപ്പെട്ട താളുകൾ : 7501 ബൈറ്റ് : 1,16,70,245' മത്സരവിജയികൾ[തിരുത്തുക]സ്കൂളുകൾ തിരിച്ചുള്ള മത്സരത്തിൽ പേജുകളുടെ എണ്ണം മാത്രമാണ് കണക്കിലെടുത്തിട്ടുള്ളത്. ഒന്നാം സ്ഥാനം : എൻ എസ്സ് എസ്സ് ജി എച്ച് എസ്സ് എസ്സ് ഫോർ ഗേൾസ്, പെരുന്ന (കോട്ടയം) (215 പേജുകൾ, 10 വിദ്യാർത്ഥികൾ) രണ്ടാം സ്ഥാനം : ഹൈസ്ക്കൂൾ, കൂത്താട്ടുകുളം, എർണാകുളം (200 പേജുകൾ, 3 വിദ്യാർത്ഥികൾ) മൂന്നാം സ്ഥാനം : ജി ജി എച്ച് എസ്സ് മഞ്ചേരി, മലപ്പുറം (173 താളുകൾ, 10 വിദ്യാർത്ഥികൾ) |