പ്രാചീനമലയാളം 2/എമ്പ്രാൻ 2
←സാങ്കേതികൻ | പ്രാചീനമലയാളം 2 രചന: എമ്പ്രാൻ (2) |
ശാപഗ്രസ്തൻ→ |
എമ്പ്രാന്മാർ നമ്പൂരിമാരായിക്കഴിഞ്ഞതും ആയിക്കൊണ്ടിരിക്കുന്നതും ദൃഷ്ടാന്തത്തിനു വേണ്ടി കുറെ ഇവിടെ കാണിക്കാം.
൧.[1] അമ്പലപ്പുഴെ, പുളിങ്കുന്നു പ്രവൃത്തിയിൽ മൺകൊമ്പു മുറിയിൽ കുളങ്ങരെ എമ്പ്രാൻ, ആയില്യം തിരുനാൾ തിരുമനസ്സിലെ കാലത്തു നമ്പൂരിയായി; വിശാഖം തിരുനാൾ തിരുമനസ്സിലെ കാലത്തു ആ തിരുമനസ്സുകൊണ്ടു ശകാരിക്കയാൽ വീണ്ടും എമ്പ്രാനായി. അനന്തരം മൂലം തിരുനാൾ തിരുമനസ്സിലേക്കു തിരുമൂപ്പു കിട്ടിയപ്പോൾ നമ്പൂരിയാകയും മുറജപത്തിനു ചാർത്തപ്പെടുകയും ചെയ്തിരിക്കുന്നു. ഇദ്ദേഹം ആലപ്പുഴെ മുൻസീപ്പു കോടതിയിൽ ൧൦൬൯ ൽ ൪൯൮ ആം നമ്പരിൽ വാദിയായിരുന്നപ്പോൾ എമ്പ്രാൻ തന്നെയാണു്.
൨. പുതുപ്പള്ളിയിൽ നെടുംകുന്നം മുറിയിൽ ഇടമരം മഠത്തിൽ കേശവൻ മാധവരു് പോറ്റിയായിരുന്നു. തിരുവല്ലാ മുൻസിപ്പിൽ ൧൦൬൯ ൽ ൭൧ ആം നമ്പർ വാദിയായിരുന്നപ്പോൾ പോറ്റി; ഇപ്പോൾ നമ്പൂരി.
൩. കോട്ടയത്തു കാരാപ്പുഴെ ഈശ്വരമഠമെന്നും പെരിയമനയെന്നും ഭവനപ്പേരുള്ള എമ്പ്രാൻ (പോറ്റി) കോട്ടയം മുൻസിപ്പൽ ൧൦൭൪ ൽ സിവിൽ നമ്പ്ര ൮൩ പ്രതിയായപ്പോൾ മുതൽ നമ്പൂരി.
൪. ടി കരയിൽ മേക്കാട്ടുമഠത്തിൽ ശംഭുപോറ്റി ‘ശംഭുവരു’ എന്ന് അടുത്തകാലത്തിൽ നമ്പൂരിയായിരിക്കുന്നു.
൫. മൂവാറ്റുപുഴെ ഇലക്കാട്ടുനെടുവേലി എമ്പ്രാൻ നമ്പൂരിയായി
൭. അയ്മനം മഠം പോറ്റി നമ്പൂരിയായി
[ 31 ] ൮. കിടങ്ങൂർ കൊങ്ങൊപ്പള്ളി നമ്പൂരി പന്നിയൂർ ഗ്രാമക്കാർ അവിടെ ചെന്നപ്പോൾ കിടങ്ങൂർ ക്ഷേത്ര ഊരാണ്മസംബന്ധിച്ചു നമ്പൂരിയായി.
൯. നെടുംശേരി വടക്കും മ്യാൽ നമ്പ്യാതിരി.
൧൦. ഇളയിടത്തു നമ്പ്യാതിരി.
൧൧. കീരന്തിട്ട നമ്പ്യാതിരി (ഇനി ഒന്നുകൂടിഉണ്ട്) ഇവർ നാലുപേരും കുമാരനെല്ലൂർ ദേവസ്വം ഊരാണ്മ സംബന്ധിച്ചു നമ്പൂരാരായി.
൧൨. കൂത്താട്ടുകുളം സമീപം വെളിയത്തൂർ മഠത്തിൽ എമ്പ്രാൻ നമ്പൂരിയായി.
൧൩. അവിടെ സമീപം താമരക്കാട്ടുമഠത്തിൽ നമ്പൂരി എമ്പ്രാനായിരുന്നു. കൂടി വിവാഹം ഇയ്യിട നടത്തി തുടങ്ങിയിരിക്കുന്നു.
൧൪. തൊറ്റുപുഴ കല്ലമ്പള്ളി വിഷ്ണു എമ്പ്രാൻ മാറിമാറി ക്രമത്തിന് പോറ്റി, നമ്പിതിരി, നമ്പൂരി എന്നായിരിക്കുന്നു. കോട്ടയം മലയാളമനോരമ പത്രത്തിലെ ഭാഷാകവികളുടെ കൂട്ടത്തിൽ കാണാം.
൧൫. തൃക്കാരിയൂർ ഓതിക്കോൻ മഠം പോറ്റി നമ്പൂരിപ്പട്ടം ധരിച്ചിരിക്കുന്നു. ഇതിനു മുമ്പിൽ സ്മാർത്ത വിചാരം ഇല്ലാതിരുന്നു. എന്നാൽ ഈയിടെ അതും സമ്പാദിച്ചിട്ടുണ്ടു്. ഒരു സാധു അന്തർജനത്തിനു് ഇതു നിമിത്തം ഭ്രഷ്ടിനും ഇടയായി.
കാക്കൂർ കാഞ്ഞിരപ്പള്ളി നമ്പൂരിപ്പാടിനു് ഒരിടത്തു പോറ്റി എന്നും പേരുണ്ടു്. [2]
കുന്നത്തുനാട്ടു് ഇരുങ്ങോൾ നാഗഞ്ചേരി നമ്പൂരിക്കു്, തിരുവനന്തപുരത്തു വഴുതക്കാട്ടു് പോറ്റി എന്നിങ്ങനെ അനേകം നമ്പൂരിമാർക്കും ഇപ്പോഴും പോറ്റി സ്ഥാനമുണ്ടു്.