താൾ:Pracheena Malayalam 2.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
എമ്പ്രാൻ

എമ്പ്രാന്മാർ നമ്പൂരിമാരായിക്കഴിഞ്ഞതും ആയിക്കൊണ്ടിരിക്കുന്നതും ദൃഷ്ടാന്തത്തിനു വേണ്ടി കുറെ ഇവിടെ കാണിക്കാം.

൧.[1] അമ്പലപ്പുഴെ, പുളിങ്കുന്നു പ്രവൃത്തിയിൽ മൺകൊമ്പു മുറിയിൽ കുളങ്ങരെ എമ്പ്രാൻ, ആയില്യം തിരുനാൾ തിരുമനസ്സിലെ കാലത്തു നമ്പൂരിയായി; വിശാഖം തിരുനാൾ തിരുമനസ്സിലെ കാലത്തു ആ തിരുമനസ്സുകൊണ്ടു ശകാരിക്കയാൽ വീണ്ടും എമ്പ്രാനായി. അനന്തരം മൂലം തിരുനാൾ തിരുമനസ്സിലേക്കു തിരുമൂപ്പു കിട്ടിയപ്പോൾ നമ്പൂരിയാകയും മുറജപത്തിനു ചാർത്തപ്പെടുകയും ചെയ്തിരിക്കുന്നു. ഇദ്ദേഹം ആലപ്പുഴെ മുൻസീപ്പു കോടതിയിൽ ൧൦൬൯ ൽ ൪൯൮ ആം നമ്പരിൽ വാദിയായിരുന്നപ്പോൾ എമ്പ്രാൻ തന്നെയാണു്.

൨. പുതുപ്പള്ളിയിൽ നെടുംകുന്നം മുറിയിൽ ഇടമരം മഠത്തിൽ കേശവൻ മാധവരു് പോറ്റിയായിരുന്നു. തിരുവല്ലാ മുൻസിപ്പിൽ ൧൦൬൯ ൽ ൭൧ ആം നമ്പർ വാദിയായിരുന്നപ്പോൾ പോറ്റി; ഇപ്പോൾ നമ്പൂരി.

൩. കോട്ടയത്തു കാരാപ്പുഴെ ഈശ്വരമഠമെന്നും പെരിയമനയെന്നും ഭവനപ്പേരുള്ള എമ്പ്രാൻ (പോറ്റി) കോട്ടയം മുൻസിപ്പൽ ൧൦൭൪ ൽ സിവിൽ നമ്പ്ര ൮൩ പ്രതിയായപ്പോൾ മുതൽ നമ്പൂരി.

൪. ടി കരയിൽ മേക്കാട്ടുമഠത്തിൽ ശംഭുപോറ്റി ‘ശംഭുവരു’ എന്ന് അടുത്തകാലത്തിൽ നമ്പൂരിയായിരിക്കുന്നു.

൫. മൂവാറ്റുപുഴെ ഇലക്കാട്ടുനെടുവേലി എമ്പ്രാൻ നമ്പൂരിയായി

൭. അയ്മനം മഠം പോറ്റി നമ്പൂരിയായി


  1. പഴയ മലയാള അക്കങ്ങളായ ൧, ൨, ൩, ൪, ൫, ൬, ൭, ൮, ൯, (1,2,3,4,5,6,7,8,9) ആണു് സ്വാമികൾ ഈ കയ്യെഴുത്തു ഗ്രന്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്. സമ്പാദകൻ.
"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/30&oldid=215456" എന്ന താളിൽനിന്ന് ശേഖരിച്ചത്