൮. കിടങ്ങൂർ കൊങ്ങൊപ്പള്ളി നമ്പൂരി പന്നിയൂർ ഗ്രാമക്കാർ അവിടെ ചെന്നപ്പോൾ കിടങ്ങൂർ ക്ഷേത്ര ഊരാണ്മസംബന്ധിച്ചു നമ്പൂരിയായി.
൯. നെടുംശേരി വടക്കും മ്യാൽ നമ്പ്യാതിരി.
൧൦. ഇളയിടത്തു നമ്പ്യാതിരി.
൧൧. കീരന്തിട്ട നമ്പ്യാതിരി (ഇനി ഒന്നുകൂടിഉണ്ട്) ഇവർ നാലുപേരും കുമാരനെല്ലൂർ ദേവസ്വം ഊരാണ്മ സംബന്ധിച്ചു നമ്പൂരാരായി.
൧൨. കൂത്താട്ടുകുളം സമീപം വെളിയത്തൂർ മഠത്തിൽ എമ്പ്രാൻ നമ്പൂരിയായി.
൧൩. അവിടെ സമീപം താമരക്കാട്ടുമഠത്തിൽ നമ്പൂരി എമ്പ്രാനായിരുന്നു. കൂടി വിവാഹം ഇയ്യിട നടത്തി തുടങ്ങിയിരിക്കുന്നു.
൧൪. തൊറ്റുപുഴ കല്ലമ്പള്ളി വിഷ്ണു എമ്പ്രാൻ മാറിമാറി ക്രമത്തിന് പോറ്റി, നമ്പിതിരി, നമ്പൂരി എന്നായിരിക്കുന്നു. കോട്ടയം മലയാളമനോരമ പത്രത്തിലെ ഭാഷാകവികളുടെ കൂട്ടത്തിൽ കാണാം.
൧൫. തൃക്കാരിയൂർ ഓതിക്കോൻ മഠം പോറ്റി നമ്പൂരിപ്പട്ടം ധരിച്ചിരിക്കുന്നു. ഇതിനു മുമ്പിൽ സ്മാർത്ത വിചാരം ഇല്ലാതിരുന്നു. എന്നാൽ ഈയിടെ അതും സമ്പാദിച്ചിട്ടുണ്ടു്. ഒരു സാധു അന്തർജനത്തിനു് ഇതു നിമിത്തം ഭ്രഷ്ടിനും ഇടയായി.
കാക്കൂർ കാഞ്ഞിരപ്പള്ളി നമ്പൂരിപ്പാടിനു് ഒരിടത്തു പോറ്റി എന്നും പേരുണ്ടു്. [1]
കുന്നത്തുനാട്ടു് ഇരുങ്ങോൾ നാഗഞ്ചേരി നമ്പൂരിക്കു്, തിരുവനന്തപുരത്തു വഴുതക്കാട്ടു് പോറ്റി എന്നിങ്ങനെ അനേകം നമ്പൂരിമാർക്കും ഇപ്പോഴും പോറ്റി സ്ഥാനമുണ്ടു്.
- ↑ നമ്പർ 5 നു ശേഷം 7 നമ്പറാണിട്ടിരിക്കുന്നത്. 15 നു ശേഷം രണ്ടു നമ്പർ ഇട്ടിട്ടില്ല. സമ്പാദകൻ