ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ദിച്ചിട്ടു് ഇവിടെത്തന്നെ വിശിഷ്ടന്മാരെപ്പോലെ സ്ഥിരവാസം ചെയ്യുമാറു സന്ദർഭം നേരിട്ടാൽ, ആദ്യം പൂർവ്വശിഖ (മുൻകുടുമ), പിന്നെ ക്രമേണ പോറ്റി, നമ്പിതിരി, നമ്പൂതിരി, നമ്പൂരി ഇപ്രകാരം ആയിക്കൊണ്ടിരിക്കുന്നു. പൂർവ്വനിയമം വിടുന്നതിനാൽ ഭാർഗ്ഗവ നിയമാനുസരണം ഭ്രഷ്ടു വിധിച്ചു തള്ളാതെ ഇവരെ കൂട്ടിച്ചേർക്കുന്നതുകൊണ്ടു് നമ്പൂരിമാർക്കു ഇക്കാര്യത്തിൽ അഭിമാനമില്ലെന്നും അതിനാൽ ഇതൊന്നും ഭാർഗ്ഗവനിയമമല്ലെന്നും വിശിഷ്ഠന്മാരായ ബ്രാഹ്മണരെപ്പോലെ കുറെ മുമ്പിൽ പലപ്പോഴായിട്ടുവരികയും യഥാസൗകര്യം സ്വയമിപ്രകാരം ആയിക്കൊള്ളുകയും ചെയ്തവരാണെന്നും ഊഹിക്കേണ്ടിയിരിക്കുന്നു.