ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/എ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 226 ]
ഋദ്ധി r̥ddhi S. (അൎധ) Prosperity, wealth.

ഋഭു r̥bhu S. (clever) 3 deified artists.

ഋഷഭം r̥šabham S. = വൃഷഭം 1. Bull, Taurus.
2. med. root ജീവകൎഷഭങ്ങൾ GP.(= ഇടവകം).

ഋഷി r̥ši S. (ഋച്?) Singer, sage. In 4 classes
ദേവൎഷി as Nārada, ബ്രഹ്മൎഷി, രാജൎഷി, മഹൎഷി.

Ursa major is സപ്തരിഷികൾ Bhg 7. കാശ്യപൻ

അത്രിവസിഷ്ഠൻ വിശ്വാമിത്രൻ ഗൌതമൻ ജമ
ദഗ്നി ഭരദ്വാജനും ഇവർ സപ്തരിഷികളാകുന്ന
തു Bhg 8.

ഋഷിപ്രോക്തം an old saying.

ഋഷ്യാശ്രമം AR. hermitage.

ൠ Ṝ,

are no Mal. letters. In alphabetical songs:

ൠഭോഷൻ HNK. contemptible fool.

ഌ ḶI & ൡ ḶĪ

ഌസ്മാദി HNK. mantras such as ḷisma.

ൡകാരം HNK. a mantram.

Is found in Tdbh's for യ (എമൻ), changes with
initial ഇ & ഉ (എറുമ്പു, ഇറുമ്പു, ഉറുമ്പു), rarely
with അ (എന, അനേ).

എ ye 5. Interr. pron. എക്കാലം V1. When? എ
പ്പടി how? എപ്പേരും, എവ്വണ്ണം etc.

എകരം yeγaram = ഉയരം Height (vu.) C. Te.

എകിറു yeγir̀u T. M. (എയിറു). 1. Tooth,
fang കൊടുപല്ലെകിറു RC. കൂൎത്തു മൂൎത്തേറ്റം
വെളുത്തു വളഞ്ഞുള്ളൊരെകിറുകൾ, പട്ടത്താന
യെകിറുനാലു KR. വമ്പിച്ചുനിന്നു വളഞ്ഞെകിറു
CG. hence വച്ചിരവെകിറൻ RC. 2. B. wing.

എക്കം ekkam T. Te. (to ascend) 1. Best time
for buying, hitting = തക്കം; എണ്ണ വിലനാട്ടിൽ
എക്കം പോലെ TR. എക്കപ്രകാരം = അന്നന്നു
ള്ള വിലപ്രകാരം. എക്കത്തിൽ വാങ്ങുക in the
very nick of time. എ. നോക്കി വെടിവെച്ചു;
എ. വെച്ചു V1. last stage of disease. 2. turning
for fight. എക്കം ഇടുക to turn to charge again,
as cocks V1.

എക്കിട്ട, എക്കിൾ see foll.

എക്കുക, ക്കി ekkuγa 1. T. So. To come up,
stand on tiptoe. 2. T.M. to contract the stomach.
വയറും എക്കി കാട്ടി TP. showed an empty sto-
mach. പശു എക്കിക്കളഞ്ഞു will not give milk.
3. M. C. Te. T. to card cotton പരുത്തി എക്കു
ന്ന വില്ലു bow for cleaning cotton, also ഏക്കു

E (YE)

വില്ലു MR. 4. (C. Te. എഗ്ഗു) ഇറച്ചി, മീൻ എ
ക്കിപോയി begin to smell.

VN. എക്കൽ (sand cast ashore by rivers W. T.)
എക്ക irregularly globular; sand V1. =
എക്കൽ. [doubt.
എക്കച്ചക്കം & — ക്കു T. M. confusion,

എക്കളിക്ക To hiccough.

എക്കിൾ. എക്കിട്ട 1. hiccough (M. Te. ഹിക്ക
S.) ഏങ്ങുകയും മോഹിക്കയും എക്കിട്ട എടുക്ക
യും MM. എക്കിട്ട ഇട്ടു കരഞ്ഞാലും Anj.
sobbing. 2. = ഏക്കം last breath വായും
മുട്ടും തല്ക്ഷണം എക്കിട്ടയും VCh.

എങ്കിൽ eṅgil Cond. of എൻ.

എങ്ങൾ eṅṅaḷ T.M. = ഞങ്ങൾ, Our, we. Chiefly
in obl. cases എന്നെങ്ങൾക്കു തോന്നുന്നു AR. ക
നിവാണ്ടെങ്ങൾ സങ്കടം തീൎക്ക CG.; also Nom.
എങ്ങൾ ഇന്നെങ്ങനെ സങ്കടം തീൎക്കുന്നു CG.

എങ്ങു eṅṅu̥ T. M. (√ എ correl. ഇങ്ങു, അ
ങ്ങു) Where?

എങ്ങും anywhere, everywhere. അന്നാളിൽ
എങ്ങും നീ വന്നില്ല TP.on none of those days.

എങ്ങാനും anywhere തറയിൽ എങ്ങാനും ഒരു
സ്ഥലം ഒഴിപ്പിക്ക TR. നാട്ടിൽ എങ്ങാനും
ഒരു ദേശം Mud. നാടു കടന്ന് എങ്ങാൻ പോ
കുന്നു TP. — mod. adj. എങ്ങാണ്ടൊരു വീടു.
എങ്ങനേ (അനേ) how? also rel. എങ്ങനേ ഞാൻ

[ 227 ]
എഴുതി അയക്കുന്നു അപ്രകാരം നടന്നാൽ

TR. if you do as I advise. എങ്ങനേയും
however, at all events.

എങ്ങുനിന്നു, എങ്ങുന്നു whence?

എങ്ങുപട്ടു, എങ്ങോട്ടു whither?

എങ്ങേനും മണ്ടിനാൻ CG. = എങ്ങാനും.

എങ്ങോൻ = എങ്ങേയവൻ f.i. അവർ എങ്ങോർ
Bhr. where at home?

എച്ചം eččam (T. remainder, √ എഞ്ചു) So. Ex-
crements of lizards, flies. എച്ചത്തിലേപ്പുഴ V2.
എച്ചവായ് anus V1.

എച്ചിൽ T. M. (C. എഞ്ജൽ Te. എംഗിൽ) re-
mains & refuse of victuals. എ. എടുത്തു ത
ളിക്ക to restore purity after meals. എ. എടു
പ്പിച്ചടിച്ചു ശുദ്ധി വരുത്തി Bhr. എച്ചിലാക്കുക
to pollute by contact with the mouth, as hand
etc. എച്ചിൽ ചോറു വാങ്ങുക KU. duty of
Pāṇan. തേൻ നുകൎന്നെച്ചിലായുള്ള പുഷ്പം CG.
the refuse of bees serves for idol worship.
എച്ചിലും കുപ്പയും ഇട്ടു TR. gave the meanest
food. എന്റെ വീട്ടിൽ എ. കുപ്പയുമായി we are
reduced to greatest poverty.

എച്ചിലത്തളിക്കുന്ന പശു TP. the cow with whose
dung I daub the floor after meals.

എച്ചിൽക്കുരുന്നു a med. plant. എ. ഇരിപിടി MM.

എച്ചിൽനക്കി eater of refuse (abuse).

എച്ചിൽപാട്ടു a song after meals.

എച്ചിൽപാറ്റുക = തളിക്ക.

എച്ചു ečču (C. ഹെച്ചു = പേൎത്തു) in എച്ചുകൂലി
ച്ചം V1. Increased pay.

എജമാനൻ yeǰamānaǹ Tdbh. യ — in വീട്ടെ
ജമാനൻ Houselord.

എട, എടം, എടവം, (C. Tu. Te.) — see ഇ.

എടാ eḍā (C. എലാ, T. അടാ & ഏടാ friend!)
Hey! addressing male inferiors (also എടൈ)
contr. വാടാ come, fellow! f. എടി, എടീ, vu.
വാടി, പോടി. — എടോ hon. for both genders
വരികെടൊ po. എന്റെടോ TP. my friend!
also for pl. കണ്ടുകൊൾകെടൊ നിങ്ങൾ Nal.

എടുക്ക, ത്തു eḍukka T. M. (C. Te. എത്തു) 1. To
raise, lift, take up. വെള്ളം എടുത്തു കവിളിത്തു
പ്പി പാലും എടുത്തു കുടിച്ചു TP. to take. ആയു

ധം എടാതേ KU. not taking arms. എടുത്ത

പേറ്റിയെ മറക്കൊല്ലാ prov. the midwife. വാ
യിൽനിന്നു വീണാൽ എടുത്തൂടാ cannot be re-
tracted. വായിൽ എ. to mention; vomit. നാവെ
ടുക്ക to speak. Often to raise, build a house.
വീടെടുത്തു TR. in pittoresk phrases nearly
superfluous എടുത്തിടുക to put down. സൎപ്പമ
ങ്ങെടുത്തിട്ടേൻ Bhr. എടുത്തു വെച്ചകാൽ മടക്കി
വാങ്ങാതെ KR. not stepping back an inch. എ
ടുത്തു കൊടുക്ക KU. to hand over arms with a
blessing (work of വാൾ കൊല്ലൻ). പത്തു പണം
എടുക്കകൊടുക്ക prov. കൈയും കാലും എടുത്തു
നശിക്ക to work with hands & feet.

2. to assume, undertake, bear. തണ്ടെടുക്ക, ചുമ
ടു etc. പണി to do work. പാഷണ്ഡി
മതം എടുത്തീടിനേൻ VCh. held heretical
views. രക്ഷിക്ക നിങ്ങൾ ക്ഷാത്രധൎമ്മത്തെ എ
ടുത്തു KR. according to Cshatria fashion.

3. to take out, choose, buy. പറമ്പ് എ. to ac-
quire a garden. പറമ്പു പറ്റി എടുത്തോളു
കയും ചെയ്തു TR. resumed. നികിതി എടു
ത്തോണ്ടു (= കൊണ്ടു) പോന്നു to collect taxes.
മുതൽ സംസ്ഥാനത്തേക്ക് എടുത്തു TR. con-
fiscated.

4. v. n. to become raised, visible, prominent;
often impers. ശരീരത്തിന്മേൽ എല്ല് എ. looks
bony. നാടിനരമ്പും എടുക്കവേ KR. മേഘം
എടുക്കുന്നു (= കാർ വെക്കുന്നു). തല എടുക്കുന്നു
to come to a head. വേമ്പൽ എ. it is very hot.
ചെളുക്ക് എ.. to become like gills, burst, etc.
അപസ്മാരം, കുത്തൽ, പുകച്ചൽ, ചൂടുപ്പാച്ചൽ
എ. to suffer from.

VN. I. old. എടു in എടുപെടുക to be taken.

II. എടുപ്പു 1. raising, taking up. എടുപ്പിനുൾ നി
ന്നിറങ്ങി RC. litter. അവന്റെ എ. എടുത്തു
പോയി all that is portable of him = he is
dead. 2. harvest, produce. സൎക്കാരിലേക്ക്
എടുക്കേണ്ടുന്ന മുതലെടുപ്പു TR. revenue. ഊ
ഴ്ക്കാരന്റെ എ. gain. 3. time, turn ഇനി
യും ഒർ എ. നീ അവനെ ആഗമിപ്പിക്കേ
ണം PT. once more.

CV. എടുപ്പിക്ക 1. to get to take up. എടുപ്പിച്ച

[ 228 ]
യച്ചാൽ MR. if you send me by palankin.

എ'ച്ചിട്ടെങ്കിലും വരും TR. even if not able
to walk. പതുക്കേ എ'ച്ചു കൊണ്ടു പോകെ
ണം let yourself be borne slowly. വാൾ എ.
= ഗുരുകൈയിൽനിന്നു ആയുധം മേടിക്ക.
2. to make to finish, get built, set to work.
നമ്മളെകൊണ്ടു തച്ചെടുപ്പിക്കയില്ല. തോര
ണം എ'ച്ചു Mud. got up decorations. 3. to
collect revenue, as Govt. പണം എ. TR. ദ്രവ്യ
ങ്ങൾ കെട്ടി എ'ക്കയും ചിലർ VCh. princes.

എടുത്തുമ്പടി vu. Nāyer-house, see ഇടം, ഏടം.

എട്ടിയാൻ eṭṭiyāǹ = ചെട്ടിയാൻ; മൂത്തെട്ടിയാ
ൻ TR.

എട്ടു eṭṭu̥ T. M. (C. എണ്ടു from എൺ = 5) Eight.

എട്ടാലൊന്നു 1/8. തട്ടാൻ തൊട്ടാൽ എ. prov.

എട്ടടിമാൻ a fabulous animal of the Himālaya
(എട്ടടിമൃഗങ്ങൾ Nal.) എ. എല്ലാം വട്ടത്തിൽ
നിന്നുഴന്നു CG.

എട്ടാം, എട്ടാമൻ eighth. എട്ടാം എഴുത്തെ ജപി
ക്ക Anj. (ഓം നമോ നാരായണായ).

എട്ടിൽപെറ്റ പൊട്ടൻ born in the 7th month,
supposed to be perfect in body (എട്ടിലേ
തികഞ്ഞീടും VCh.), but deficient in mind.

എട്ടുകാലൻ spider. എ'ന്റെ മട, വല V2. also
എട്ടുകാലി.

എട്ടുകൊന്നുമുപ്പറ rate of tax levied in Travan-
core (3 in 10 out of riceland & 1 in 8 upon
produce of gardenland) W.

എട്ടുദിക്കു = അഷ്ടദിക്കു. [കൊടുത്തു KU.

എട്ടുപതിനാറും offerings to Gods ദേവൎക്ക എ.

എൺകയിൽ 8 spoonsful, a med.

എൺകോൺ octangular.

എണ്ഡിശ (ദിശ) the 8 points. Bhg. എണ്ടിച
യും നോക്കി RC. looked everywhere for
help.

എണ്ണാങ്കു 8X4. എണ്മൂന്നു 8X3.

എണ്ണായിരം 8000.

എണ്ണാഴി 8 Nāl̤i. എണ്ണൂറു 800.

എണ്ണിരണ്ടായിരം 16000 (Anj.)

എണ്പതു eighty എണ്പത്തിരിക്കോൽ പുര prov.

എണ്പലം 8 palam (a mod.)

എണ്മർ 8 persons. എണ്മൎയോഗം the Royal

council in Cōlanāḍu, 7 persons with the Rāja.

എൺ eṇ M. T. Number; thought. എണ്ണേറു
വൊരു പരമാനന്ദം RS. very high.

എണ്ണ eṇṇa T. M. C. Tu. (എൾ, നെയി) 1.
Sesam oil, gen. നല്ലെണ്ണ; എള്ളിലുള്ള എണ്ണ ക
ണക്കേ ദേഹങ്ങടെ ഉള്ളിലുള്ളീശ്വരൻ Anj.

2. oil. എ. കാച്ചുക, തേക്കുക.

എണ്ണക്കര N. pr. a tree. (No.)

എണ്ണക്കൂടി a cake V1.

എണ്ണച്ചട്ടി frying pan.

എണ്ണപ്പാത്തി vessel for anointing the sick.

എണ്ണപ്പായിൽ (പാശി) Rotala verticillaris. Rh.

എണ്ണം eṇṇam VN. of foll. 1. Number, coun-
ting. എ. നോക്കുക to count, എ. ഒപ്പിക്ക to
settle an account. എ. ഇല്ലാതോളം, എ.അറ്റ CG.
innumerable. പിടി എ. പോകയില്ല stunted
fruits are not counted. 2. number, piece,
article, even of persons. ഇരിപത്തുരണ്ടെണ്ണം
നായന്മാർ TP. ദൂറായിട്ടുള്ള എ. പറഞ്ഞുണ്ടാക്കി
TR.proffered calumnies. നീരസം ഉണ്ടാവാൻ
തക്കവണ്ണം ഒർ എണ്ണങ്ങൾ ഞാൻ നടന്നു പോ
യെന്നു TR. as if I had committed any thing
to displease you. ചെയ്യേണ്ട എണ്ണങ്ങൾ duty.
എണ്ണവണ്ണം particular account.

എണ്ണുക eṇṇuγa 5. (Te. എന്നു √ എൺ) 1. To
count, number എണ്ണിഎണ്ണി കുറുകുന്നിതായുസ്സും
GnP. 2. to esteem. എണ്ണപ്പെട്ടവർ influential
persons. എണ്ണപ്പെട്ട ആളുകൾ TR. (opp. സാധു
ക്കൾ). എണ്ണലർ enemies (po.) 3. to recount,
relate എണ്ണിപറക to speak diffusely. എണ്ണുന്നി
തു ചപലം ഇന്നു കേട്ടാൽ CCh. this sad tale.

എണ്ണിക്ക 1. CV. to get counted. 2. VN. എ
ണ്ണിക്കകൊടുക്ക to account for, എ. നോക്കു
ക to take a list V1. (T. C.)

എണ്മണി eṇmaṇi = എൾമണി.

എണ്മർ, എണ്മൂന്നു see എട്ടു.

എത eδa (C. Te. എദു to lie over against, ready
for) 1. Boundary, limit എതെക്കകത്തു, നടുഎത,
വടക്ക് എതയോളവും MR. 2. end, crisis എ
തെക്കു ചേൎക്ക = കുത; വെയിലത്തേ എതയും Ti.

[ 229 ]
എതം eδam No. & So. = ഏൽ 2.3.

ആക്കം 2.3. എതക്കേടു = ഏലുകേടു.

എതിർ eδir (√ എദു see എത) 1. Opposite,
adverse. 2. match, comparable എനിക്കാർ
എതിർ എന്നു ചോദിച്ചു KR. ഉടൽ മേരുവിന്നെ
തൃർ മുഴുത്തു RC. like Mēru. കായാവിൻ മലർ
നിരയോടെതിർ പേശുംകായം Bhg. to vie with.
Hence: എതിരാളി opponent, rival;also എതിരി.

എതിരിട equivalent, copy.

എതിരിടുക to oppose, resist.

എതിരേറുക id. കരുതലരോട് എതിരേറും RC.

എതിരേല്ക്ക to advance to meet, oppose.

എതിൎക്കോൽ spike B.

എതിൎക്കൊൾ്ക to come against അമ്പു തനിക്കെ
തൃക്കൊണ്ടാരു നേരം RS.

എതിൎത്തല enemy.

എതിർ തരിക to meet in battle എതിർ തര
വേണ്ടും, എതൃതാവെൻ മുഷ്ടിക്കു, എതിർതാ
പോൎക്കെതൃതാവെന്നു RC. [V1.

എതിർപെടുക to meet, oppose; to be opposed

എതിർപൊരുക to fight അവനോട് എതിർ
പൊരുതു Bhr.

എതിർമുഖം = എതിൎത്ത പുറം V1.

എതിർമുള്ളു breastbone.

എതിർമൊഴി = എതിർപറക V1.

എതിർവാക്കുപറകൊല്ല, എതിർ പേശൊല്ല Anj.

എതിരുക, ൎന്നു (old) പോരാനിണക്കെതി
രുന്നിവൻ എന്നറി KR. — Inf. എതിരവേ, എ
തിരേ 1. Against. അതിനെതിരേ വരുവൻ അ
ടുത്ത ദിനം Bhr. (= നേരേ) 2. early എതിരേ
യും അന്തിക്കും എഴുതുക, എതിരവേ സേവിക്ക
a med. every morning (= പുലൎകാലേ V1.)

എതിൎക്ക, ൎത്തു, 1. to attack എതിൎത്തു ഞാനും
ചെന്നു KR. എത്തിയെതൃത്തുടൻ Mud. 2. to
face, resist എതിൎത്തുനോക്കികൂടാ — adv. എ
തിൎത്തേ straight, entirely. എതിൎത്തേ പച്ച
നിറം Ti. quite green.

VN. എതിൎപ്പു opposition; what crosses one's
way, phantom, bad omen V1.

എതു eδu (see എത) Limit? or end? ആ വഴി
ക്കെ വാങ്ങി എതു തീരായ്കകൊണ്ടു വീണു (jud.)
being too exhausted to reach home.

എത്തുക ettuγa (T. അത്തു, C. T. എട്ടു, Te.

എതു, √ എതു) 1. To stretch as far as, reach,
arrive പീടികെക്ക് എത്തി, with Dat. അടിയി
ലേക്ക or അടിക്ക് എത്തി MR. dived to the
bottom. മതിലിന്മേൽനിന്ന് എത്തിനോക്കി TR.
peeped over. എത്താത്ത മരുന്നു prov. not to be
found. ഇവരെ വിചാരം മുഴുവൻ എത്തുകയില്ല
TR. will not be accomplished. അതിന്ന് എത്താ
യ്കിൽ Bhr. if I fail to fulfil the vow. ഭരിപ്പാൻ
എത്തുമോ സുകൃതിക്കല്ലാതേ KR. only a virtuous
man can rule such a land (= കൂടുക). എത്തുക
ഇല്ലെന്നുറച്ചാർ Bhg. we shall not conquer. എ
നിക്ക് അവനെ കൊണ്ട് എത്തുകയില്ല no profit.
ഇങ്ങനേയുള്ള പുത്രർ ആൎക്കുമേ എത്തിക്കൂടാ CG.
(= കിട്ടുക). എത്തീടാ ബാലമരണം SG. (= വരി
ക). 2. v. a. to reach, obtain. അവളെ എത്തി
യില്ല യയാതിക്കും Bhr 1. could not come up
with her. നിന്നെ ഇങ്ങെത്തിയതീശ്വരാനുഗ്ര
ഹം Bhg. providentially I met thee. സ്ത്രീകളെ
എത്തി പിടിപെട്ടു Mud. (generally with Soc.)
എന്നോട് എത്തുകയില്ല Bhr. shall not overtake
me.

VN. I. എത്തം reach, length.

II. എത്തൽ, എത്തു 1. reaching. എത്തുപെടുമ്പോ
ൾ Sah. when within reach. എത്തുതീരായ്ക
കൊണ്ടു വീണു jud. fell before I could reach.
ഒരു എത്തുപാടും ഇല്ല So. there is no getting
at him. 2. halting.

CV. I. എത്തിക്ക 1. to make to reach. ആളെ കി
ട്ടിയാൽ സന്നിധാനത്തിങ്കൽ എത്തിക്കും TR.
shall send up. അറിഞ്ഞുവന്നാൽ എത്തിക്കാം
report. പട എ. to gather a host. നമസ്കാരം
നേൎച്ച എ. to perform, പണം എ. to spend.
2. freq. കാൽ എത്തിക്ക to walk with diffi-
culty, halt, എത്തിച്ചു നടക്ക, എത്തിക്കൽ
(= ഏന്തൽ).

II. എത്തിപ്പിക്ക id. എ'ക്കേണ്ടേടത്ത് എ'ക്കാം
TR. ചരക്കു നഗരങ്ങളിൽ എ. to transport to.

എത്ര etra, old എത്തിര (എ+തിര) What
quantity? how much, how many? എത്രച്ച, എ
ത്തെത്ര (distributive) how much to each? എത്ര
ശ്ശ പോരും what measure? എത്രേക്കു for how

[ 230 ]
much? എത്രോടം, എത്രത്തോളം how far? എ

ത്രോട്ടു വരുന്നു MR. how far do you venture!
(= stop!)

എത്രയും how muchsoever, very much എത്രയും
ഏറ്റം കൊതിച്ചൊരു പുത്രൻ CG. long de-
sired. എത്രയൊ സങ്കടത്തോടെ കരഞ്ഞാലും
(pathetically).

എന see II. എന്നു.

എനി often = ഇനി.

എൻ eǹ T. M. Tu. aC. (= യൻ) Obl. case of
യാൻ, ഞാൻ T. എന്നാണ I swear by myself
(Dat. എനിക്കു & എനക്കു).

എൻപുരാൻ 1. my Lord. 2. എമ്പ്രാൻ a class
of sacrificing Brahmans at Nīlēṧwaram etc.
എമ്പ്രാന്റെ വിളക്കത്തു വാരിയന്റെ അത്താ
ഴം prov. മങ്ങലത്ത എമ്പ്രാന്തിരി TR.

എൻ പെരുമാൻ B. a low Brahman class.

എന്തു enδu T. M. Te. C. (എം+തു) What?
also = എന്തിന്നു why? എന്തെടോ താൻ ഇങ്ങ
നേ പാൎക്കുന്നു PT. എന്തെന്നു, എന്തിട്ടു why?
ചെയ്യായ്വാൻ എന്തേ Bhr. why not do? എന്താ
യി വന്നു TP. why did you come? അതെന്തൈ
what for? V1. നിന്ദിച്ചാൽ എന്തേ ഫലം Bhr.
അപ്പോർ എന്തിന്നു പറയുന്നു better leave it
undescribed. —

എന്തുവാൻ ഇതങ്ങൊരു ജന്തു PT.

എന്തിരം, എന്തറം, എന്തനം, എന്നണം; എന്തി
രം & എന്തനം മാച്ചി vu. No. എന്തപ്പനാണ്ടി
Cott. — used for the name of something
unknown, unremembered etc. ആ എന്തിരം
കൊണ്ടു വാ that "thing" there — എന്തിര
ത്താണ് loc. = what have you come for?

എന്നി enni, എന്നിയേ, എന്ന്യേ (fr.
അന്യേ,, or ഇന്നി) 1. Without. ചിന്തയെ
ന്ന്യേ KR. (= ഇല്ലാതേ). ഭുജിപ്പതിന്നാം സക്തി
എന്നീ Bhg. ദു:ഖമെന്നിയേ Bhr. 2. except
(= അല്ലാതേ) ഒരുവർ നാവെന്നി വേണ്ടാ HNK.
nothing required but one's tongue. ക്ഷത്രി
യരിൽ എന്നി മറ്റുള്ളവരിൽ ഇല്ല Bhr. — As
conjunction with Inf. ഞങ്ങൾ എന്തറിഞ്ഞു നി
ങ്ങൾ ചൊന്നതു കേൾക്കയെന്നി Bhr. or with

finite Verb. ഒന്നിച്ചിരിക്കുന്നെന്നിയേ ഇരിക്ക

യില്ല ഞാൻ KR. അവരെ വധിച്ചെന്നിയേ എ
ന്നും സുഖമില്ല KR. Absolute: എന്നിയേ ബൌ
ദ്ധന്മാർ തോറ്റാൽ KU. on the other hand, if
— അവിടത്തേ അച്ചന്മാരോടും എന്നിയേ ഉള്ള
രാജാക്കന്മാരോടും TR. (= ശേഷമുള്ള).
എന്നിയോ എന്നു ചോദിച്ചു any thing besides?

I. എന്നു eǹǹu̥ (C. T. എന്റു √ എ) What
day? when? ഞാൻ ഒളിച്ചവാറ് എന്നു കണ്ടു AR.
എന്നിനികാണുന്നു Bhr. എന്നു പോൽ യൌവനം
ആളുന്നൂതു CG.

എന്നു, എന്നെക്കും always. എന്നെന്നും വരിക
യില്ല, വിശ്വാസമായി നില്ക്കുന്നത എന്നെ
ന്നേക്കും നന്നു TR. for ever and ever.

II. എന്നു T. M. C. (C. Te. Tu. അനു, see അ
നേ) past tense of def. V. എനു 1. To sound,
say, think. ചതി എന്നാർ they called it a cheat.
പോ എന്നാൾ etc. the present obsolete; fut.
എന്മൂ 2. auxV. = ആക, to sound thus, appear
thus, be such.

adv. part. എന്നു 1. = ഇതി, ഇത്ഥം, ഏവം S. — പേ
ൎത്തും നീ നീ നീ എന്നു നിന്ദിച്ചു Bhr. abused
him, saying: thou!; so: എന്നു പറഞ്ഞു, കേട്ടു,
ഓൎത്തു, തോന്നുന്നു & other Verbs of speaking,
showing (താ എന്നു ചൂണ്ടി Mud.) or percep-
tion & resolution. — also before Nouns:
ഗിരിക എന്നു തന്നേ പേർ അവൾക്കു Bhr.
സീത എന്നെന്നുടെ നാമം KR. നല്ലതു വരും
എന്നു നിൎണ്ണയം, എന്നു സിദ്ധം, സമ്മതം, എ.
എന്റെ മതം, പക്ഷം etc. ചത്തു പോം എ
ന്നു സങ്കടം SG. ഇരിക്ക എന്നു രാമന്റെ
ചൊല്ലിനാൽ ഇരുന്നു KR.

Often with ഇങ്ങനേ, etc. എന്നിങ്ങനേ, എ
ന്നേവം, എന്നിത്ഥം. Also യുദ്ധത്തിൽ മരിക്ക
എന്നു താൻ ശത്രുക്കളെ ഒടുക്ക എന്നു താൻ
പക്ഷം ഈ രണ്ടും ഒഴിഞ്ഞൊരു ധൎമ്മം ഇല്ല
Bhr.

2. = എന്നാൽ or f.i. വിളിച്ചാൽ എന്നു സംസാ
രിച്ചാൽ കേൾക്കുന്നത്ര ദൂരം jud.

Comp. with Verbs അല്ല f.i. എന്നു തന്നെ അല്ല
moreover; ആക f.i. ഇല്ല പൊറുതി എന്നാക

[ 231 ]
യാൽ there being no hope of pardon. നിലം
അവന്റെ കൈവശമെന്നാക്കി MR. declared
it to be his. എന്നെ ശത്രുവെന്നാക്കി PT. അവ്വ
ണ്ണമല്ലെന്നാക്കുവാൻ ആളാർ AR. who can alter
it? ലോകങ്ങൾ ഉണ്ടെന്നും ഇല്ലെന്നും ആക്കുന്ന
തും ഭവാൻ Si Pu. thou makest worlds & des-
troyest them.

— ഇടുക f. i. എന്നിട്ടു considering that, in
consequence thereof കാര്യമല്ലെന്നിട്ടുപേക്ഷിച്ചു
Nal. seeing its uselessness, he dropped it. എ
ന്നിട്ടും nevertheless.

— ഇരിക്ക f.i. എത്ര എന്നിരിക്കിലും in whatever
measure. എന്നിരിക്കുമ്പോൾ when it happens,
that — also: എന്നിരിക്കുന്നൊരു ദിക്കിൽ, എ
ന്നിരിക്കേ under such circumstances.

— ഇല്ല, ഉണ്ടു f.i. അരുതെന്നില്ല Bhr. I can-
not say: no. വരുന്നെന്നുണ്ടോ, വേണം എന്നില്ല.
ഇന്ന ജാതി എന്നില്ല ശംഭുസേവനം ചെയ്താൽ
SiPu. it matters not of what caste you are.
ഇന്നതു ചെയ്തീടാവു എന്നില്ലാത്തവൻ SiPu.
unconcerned about any law.

— വരിക f.i. കുരങ്ങിനെ അയക്കകൊണ്ട് അ
വർ അല്പന്മാർ എന്നു വന്നു KR. their sending
a monkey proves that — സുബുദ്ധി ഇല്ല എന്നു
വരും, എന്റെ പ്രയത്നം നിഷ്ഫലം എന്നു വരരു
തു it must not turn out vain labour. ധൈൎയ്യ
വാൻ എന്നു വരുത്തീടുവാൻ ഇതോ നല്ലു Nal.
is this the way to prove your courage? വെ
റുന്നിലത്തു കിടക്കെന്നു വരുത്തി ദൈവം Bhr.
God brought it about, that we must.

— വെക്ക f.i. ദുഷ്ടൻ എന്നു വെച്ചു കൊന്നു (=
എന്നിട്ടു). നമ്പ്യാർ എന്നു ഞാനോ വെക്കയില്ല
TP. I shall no more dub you N. നമ്പ്യാർ എന്നു
വെച്ചാൽ നമ്മുടെ ഒരു പ്രവൃത്തിക്കാരനാകുന്നു
TR. as for the N. he is but my servant (= എ
ന്നാൽ). സായ്പവൎകളെ കല്പന എന്നു വെച്ചാൽ
നാം വരികയും ചെയ്യാം TR. Often with rela-
tives കല്പന ഏതു പ്രകാരം വരുന്നു എന്നു വെ
ച്ചാൽ അതിൻവണ്ണം കേട്ടു നടക്കാം T.R.

— വേണം f.i. ഹേതുവെന്തെന്നു വേണമല്ലൊ
KU. you wish to hear, why.

— വേണ്ടു f.i. മരിച്ചാൻ എന്നേ വേണ്ടു Bhr.
it must be said at last: he died. ദുഷ്ടൻ എന്നെ
വേണ്ടു truly a bad man! എന്നു വേണ്ടാ "in
short".

With Nouns: എന്നേ വിശേഷമേ നന്നിതെടോ
സഖേ Bhr. indeed well done! എന്നേ സുഖ
മെ, എന്നേ കഷ്ടമേ etc. that's a joy ! what
a grief! എന്നേ ഗുണം വരു Mud. thus only can
you be saved. എന്നേ തൃപ്തി ഉള്ളു PT.

Cond. എങ്കിൽ, എന്നാൽ 1. if so, then = ആ
യാൽ, ആകിൽ f.i. നില്ലൂനില്ലെങ്കിൽ ഞാൻ കൊ
ല്ലുന്നതുണ്ടു KR. if you are for fighting. ദേശം
ഇല്ല എങ്കിൽ ഗൃഹമേ പോരും Bhr. എങ്കിൽ
വരിക well then come! എന്നാൽ അവനെ വ
രുത്തുക VetC. — ചോദിച്ചു എങ്കിലോ what if you
did ask? perhaps you should ask. — Amplified
തിരുവുള്ളം ഇല്ലെന്നാകിൽ, എന്നു വരുന്നാകിൽ
Bhr. ഭക്തി ഉണ്ടെന്നായീടിൽ AR. എന്നു വന്നു
പോയാൽ Mud. if unfortunately. — 2. എന്നാൽ
& എങ്കിൽ stand often in the beginning of
treatises എങ്കിൽകേട്ടുകൊള്ളുക, എങ്കിലോ കേ
ട്ടാലും Bhr. hear then ! രാജാവവൎകൾക്കു സ
ലാം എന്നാൽ TR. what I have to say is as
follows (heading of letters). Also at the close
before the date എന്നാൽ കൊല്ലം ൯൭൦ etc.
"so done in the year etc." 3. എന്നാൽ is often
connected with Interrog. pronouns ആയ്ത എന്തു
കൊണ്ടെന്നാൽ MR. the reason for this is as
follows. എത്ര മണിക്കുവരാൻ കല്പന എന്നാൽ
വരാം TR. at the hour you wish. 4. in that
case, but. സൃഷ്ടിസ്ഥിതിസംഹാരാദികൾ ചൊ
ല്ലി സ്തുതിക്കാം എന്നാൽ അതു സ്തുതിയായ്വന്നു കൂടാ
VilvP. I might attempt to praise, but it could
hardly be called praising. 5. viz. that is
to say or തിട്ട എന്നാൽ തിണമേൽ, നാം അവ
ൎക്കു എ. പട്ടൎക്കു കൊടുക്കാം, കുത്തുമെയ്ക്കു തട്ടിയതു
എ. കൊള്ളുന്നതു ഞാൻ കണ്ടു, വരുത്തി എന്നാൽ
വിളിച്ചു Jud. No.

Concessional: എന്നാലും, എങ്കിലും even if so,
although. കണ്ടു എന്നാലും കട്ടുകൊണ്ടു പോ
കയില്ല PT. though I should find something.
എവിടെ എങ്കിലും wheresoever. ഇന്നെങ്കിലും

[ 232 ]
this time at least. അല്ലിൽ എന്നാലും കിട്ടും
KeiN. even at night. വേണം എങ്കിലും

വരാതു however much wanted. Amplified
എന്നാകിലും, എന്നു വന്നാലും etc. double: ആ
ണുങ്ങൾ എങ്കിലും പെണ്ണുങ്ങൾ എങ്കിലും ആ
രെയും സമ്മതിച്ചീടൊല്ലാ കാണുവാൻ KR.
permit neither men nor women. എന്നെ എ
ന്നാകിലും എന്നുടെ സോദരൻ തന്നെ എന്നാ
കിലും ഒത്തു ഭുജിക്ക നീ DN. eat either me or
my brother.

adj. part. എന്നു, എന്നുള്ള (fut. എന്മു) such, that
ഞാൻ എന്ന ഭാവം the thought of I, of self.
വെല്ലാം എന്മൊരു ചമയത്തോടെതൃത്തു RC.
പുത്രൻ ഉണ്ടായെന്നുള്ള സന്തോഷത്താൽ KR.
the joy of having a son. എന്നപോലെ in
like manner as, എന്ന നേരം, എന്നപ്പോൾ
എന്നവാറെ whereupon. എന്മേടം, എന്നുമെ
ടം RC. when he said. എന്മോളം ധീരൻ CG.
so bold as to say.

part. Nouns a., രുരു എന്നവൻ Bhr. = രുരു
നാമാവ് the person called Ruru. അതു എ
ന്നതു പരൻ Tatw. the word "it" signifies
God. വന്നിരക്കുന്നവർ എന്നവരെയും കൊല്ലു
മോ KR. does one also kill suppliants? കൊ
ല്ലുന്ന ജന്തുക്കളെ കൊല്ലുകെന്നതേ വരു Bhr.
dangerous beasts are of course killed. b., എ
ന്നതു = ആയതു. എന്നതുകൊണ്ടു കുടിച്ചു ഞാ
ൻ Nal. consequently I drank, എന്നതു പോ
രാ VCh. and what is more. എന്നതിന്റെ
ശേഷം after that etc.

adv. part. fut. എന്മാൻ (rare) അരുത്, എന്മാ
നരുൾ ചെയ്തു Bhr. (= എന്നു). കൊല്ലും എന്മാ
നും ഇല്ല KR. nor does it follow that, ആ
ചാരമല്ലെന്മാൻ എന്തുമൂലം CG. രണ്ടു ക്ഷേ
ത്രങ്ങളും തുല്യാകാരങ്ങൾ എന്മാൻ ഹേതുവാ
കുന്നതു Gan. the reason why both figures are
equal.

Inf. എന = അനേ 1. forms many Adverbs ചി
ക്കെന. വട്ടന. ചെറുങ്ങെന etc. 2. it
serves for hypothetical affirmation, അവൻ
ഇപ്പോൾ ഉണ്ടെങ്കിൽ തലപോയേനേ it
would have cost him his head. (vu. പറ

ഞ്ഞിനായിരുന്നു = പറഞ്ഞേനേ — ആ.) 3.
with past part. a kind of Imper. വാതിൽ

തുറന്നെന TP. open!

എപ്പുറം eppur̀am What side? (എ) V1.

എപ്പേരും eppērum (എ) Every one, എപ്പേൎപ്പെ
ട്ടതും, എപ്പേരിൽ പെട്ടതും of whatever descrip-
tion, all included (doc.) ചന്ദനദാസനുള്ളൎത്ഥമെ
പ്പേരുമേ Mud.

എപ്പോൾ eppōḷ (പോഴ്) What time, when?
also എപ്പോഴേക്കു, എപ്പോഴുതു; with ഉം always.

എമൻ emaǹ Tdbh. യമൻ f. i. ഭയങ്കരനായൊ
രെമനെപ്പോലെ KR.

എമ്പ്രാൻ embrāǹ see എൻപുരാൻ. [po.

എമ്പ്രാദോർ Port. Emperador, emperor. Nazr.

എമ്മൻകിടാവു (എമ്മൾ = നമ്മൾ) N. pr. Mi-
nister of Cōlattiri.

എയ്തുക, യ്തി eyδuγa T. a M. To get, obtain
(= എത്തുക 2.) എയ്തലാം ഇലങ്കമാനഗരം, എ
യ്തിനാർ അമരർ ആലയങ്ങൾ, അഴകാന്തപൂജ
കളും എയ്തി (performed) RC.

എയ്യുക, യ്തു eyyuγa T.M. (C. Te. ഏ, എച്ചു,
എഗുചു) To shoot an arrow, ബാണംകൊണ്ട്
അവനെ എയ്തു, കഴുത്തിൽ എയ്താൻ Brhm.; also
with double Acc. നൂറായിരം ശരം എയ്താൻ കൃ
താന്തനെ UR. fig. കണ്മുനത്തെല്ലുകൊണ്ട് എയ്തു
നിന്നാൾ Si Pu. —

CV. എയ്യിക്ക. [to practise archery V1.

VN. എയ്ത്തു shooting, also എയ്പു പയറ്റുക

എയ്യൻ (C. Te. ഏദു) porcupine, hedgehog MC.
എയ്യമ്പന്നി — its quills എയ്യന്മുള്ളു.

എയ്യമ്പുല്ലു see ഏരകം.

എരിക്കു erikkụ T. M. (Tdbh. അൎക്കം, or എരി
foll.) Calotropis gigantea. വെള്ളെരിക്കു white
flowered swallow wort, Siva's flower, Anj. എരി
ക്കില a med. എരിക്കിൻപൂ GP. എരിക്കുമാല
wreath of Siva.

എരി eri & ഞെരി T. M. Te. (C. Tu. ഉരി) Heat,
burning, pungency, പുരം എരിചെയ്വതിന്നു
Bhr. എരിചിതറിനമിഴി RC.

എരിക്കിഴങ്ങു green ginger ഇഞ്ചി.

എരിക്കൊള്ളി firebrand.

[ 233 ]
എരിത്തീ burning flame.

എരിപുളി hot curry with buttermilk.

എരിപൊരി extreme heat of body എ. ചൂടുണ്ടാം
Nid. എ. സഞ്ചാരം പിടിക്ക med.

എരിമരം = എരികൊള്ളി, also wood which
ignites easily.

എരിമീൻ a fish V1.

എരിയുക v. n. To burn എരിയുമഗ്നി KR.
ഊതിയാൽ എരിയുമോ PT. എരിഞ്ഞുപോയി it
is consumed; too pungent, fig. സൂതവിരഹ
ത്താൽ എരിയുന്നു മനം KR.

VN. I. എരിവു (എരു vu.) 1. pungency. മുളകി
ന്ന് എ. വെച്ചു ripe for pickles. 2. zeal, എ
രിവുകാരൻ vehement, zealous V1.

II. എരിച്ചൽ id. of eyes, mouth burning from
pepper. എരിച്ചകറി (vu. എരിശ്ശേരി) a very
hot curry.

എരിക്ക v. a. 1. To kindle fire, as smith;
ignite iron. 2. to burn മുപ്പുരം എരിച്ചവൻ
Siva. നാക്കു കണ്ടിച്ചു തീയിൽ എരിച്ചേ മതി
യാവു PT. 3. to hiss as rocket, snake. എരിച്ചു
കത്തുക to go off like wet gunpowder.

VN. എരിപ്പു V1. flame; torch.

CV. എരിപ്പിക്ക V1.

എരുമണം (എരിവു) smell as of pepper, ob-
served in some soils, unfavourable to cocoa-
nut planting.

എരുളി (എരിവു, പുളി) = എരിപുളി.

എരിമ erima എരുമ T. M. C. Te. (Tu. എരു
m., എൎമ്മ fem.) Buffalo, chiefly the cow = കാലി
(m. പോത്തു). എരുമപ്പാൽ അതിഗുരുശീതളം
താനും ഏറ്റവും GP.

മലയെരിമ 1. jungle buffalo. 2. med. moon-
plant on Himālaya (പടുവതി S.)

എരുമക്കള്ളി a milkplant Ericyne V1. also എ
രുമത്താളി Rh.

എരുമക്കാരൻ buffalo driver or keeper.

എരുമാൻ (prh. എരു bullock?) N. pr. a caste
of masons (2988 in the Taliparambu Tāluk
മൺചുവർ വെക്കുന്നവർ) = കോലയാൻ.

എരുതു eruδụ T. M. C. Te. (Tu. എരു like prec.)
1. Bullock, ox = നല്ലകാള, മൂരി, chiefly as

beast of burden സാമാനം എരുതിന്റെ പുറ
ത്തു കയറ്റി TR. വെള്ളരുതിൻമുതുകേറി AR.

fig. എരുതു ഭാരങ്ങൾ ചുമന്നിട്ടും പിന്നേ കരുണ
കൂടാതെ അടിക്കുന്നെന്തിന്നു KR. എരുതാക്ക to
geld; to unman. SQ. 2. red? (aT. Te. എരു =
എരി) എരുതേ So. early in the morning.
എരുതുക്കാരൻ bullock driver.
എരുത്തിൽ bullock house (from obl. or compos.
case എരുത്തു).

എരുന്തു erunδu̥ T. M. & എരിന്തു Shellfish in
rivers എ. തപ്പുമ്പോൾ നില തെറ്റി MR.

എരോപ്പ Port. Europe in N. pr. of plants എ'
കൈത, എ'ത്തുമ്പ, എ'പ്പൂള; also എ. ചൂരൽ
weaver's reed TR.

എറ see ഇറ.

എറി er̀i T. M. A throw = ഏറു f. i. എറിയിടുക;
എറിക്കണ്ണൻ frowning, coquetting.

എറിയുക to throw, fling അരി എറിഞ്ഞാൽ
൧൦൦൦ കാക്ക prov. വാൾ കൊണ്ട് ഒന്നെറി
ഞ്ഞു Bhr. with Acc. of the person hit പാറ
കൊണ്ട് എ. നീരിലേ തിങ്കൾ തന്നേ CG. ന
മ്മെ എറിഞ്ഞുകളഞ്ഞു, കാട്ടിൽ എറിഞ്ഞേച്ചു
CG. abandon. എറിഞ്ഞുപറക V1. to talk as
if throwing stones at once. ഒട്ടക്കണ്ണെറിഞ്ഞു
നോക്കി Bhg. an angry Rāxasa.—

VN. ഏറു q. v. [hawk.

എറിയൽ, V2. എറിവെള്ളാടൻ = ഇറവുള്ളാളൻ
CV. എറിയിക്ക as ചീന്തിച്ചെറിയിച്ചാൻ Mud.

എറിക്ക er̀ikka T. M. 1. (No.) To protrude.
2. B. to shine as sun (= എരി?). 3. to remove
the bark from timber, rough hew for sawing
V1. മുറിക്കുന്നു മരം എറിക്കുന്നു ചിലർ KR.

എറുമ്പു er̀umbu̥ T. M. (C. ഇൎവു, see ഇ — & ഉ
—) Ant.
എറുമ്പൊഴുക്കൽ line of hair on the belly (loc.)

എറ്റു eťťu̥ T. M. (from എറി, ഏറു; C. Te. ഏടു)
1. A blow, chiefly beating clothes = അലക്ക.
2. sprinkling of water (വെള്ളം തളിക്ക) a cere-
mony performed by വണ്ണാൻ 3rd day after birth,
7th day after death; & followed by change of
raiment എറ്റും മാറ്റും KU. 3. trap, snare
എറ്റുവെക്ക V2. (see ഏറ്റു 4).

[ 234 ]
എറ്റുക 1. To throw, as with sling, fillip,
propel, spirt (= കുടയുക) ഗദ കൈകൊണ്ട് എ
റ്റിനാൻ Bhr. കല്ലെടുത്തെറ്റിയും തല്ലിയും Anj.
(രാമൻ) എയ്യുന്നതും വലി തോളിൽ എറ്റുന്നതും
കണ്ടുകൂടാ KR. 2. to beat hard B.

എലാഞ്ചുക elāṇǰuγa To be agitated as water
in a half filled vessel (ആഞ്ചുക), also ഓളാഞ്ചുക.

എലി eli 5. (C. ഇലി) Rat, mouse; കാട്ടെലി =
പെരിച്ചാഴി, ചുണ്ടെലി small mouse.

എലിക്കത്തിരി, എലിക്കണി rat-trap (of iron).

എലികരൾ്ച gnawing of mouse.

എലിക്കാട്ടം (കാഷ്ഠം) used med. MM.

എലിച്ചുവടു a perfume, വ്യാഘ്രനഖം.

എലിച്ചെവി (= മൂഷികപൎണ്ണി) Evolvulus emar-
ginatus or Salvinia cucullaris Rh.

എലിത്തടി Pothos pertusa Rh.
[roof.

എലിനടകൾ, എലിക്കോൽ, എലിവാട parts of
എലിപ്പച്ച Tantr. a plant. [arsenic.
എലിപ്പാഷാണം, — മരുന്നു, — വിഷം ratsbane,
എലിമഞ്ച, എലിപ്പത്തായം rat-trap (of wood).

എലിമട rat-hole, also എലിപ്പാതാളം.

എലിമുള്ളു Spinifex squamosus Rh.

എലിവിൻപശ see ഇലവിൻപശ med.

എലുമിച്ച elumičča T. Palg. Lemon tree, med.

എലുമ്പു elumbu̥ T. M. C. (C. Te. എമുക) Bone.
എല്ലാം എലുമ്പും പുറപ്പെട്ടിരിക്കുന്നു very lean,
നടുവെലിമ്പു spine.

എലുമ്പൽ small bone. [വേണം Bhr.

എല്ലു Tu. M. bone നിന്റെ എല്ലെല്ലാം നുറുക്കുക

എല്ലുകാമ്പു, — കഴമ്പു marrow = അസ്ഥിസാരം.

എല്ലുകൂട്ടം skeleton V2. [whites.

എല്ലുരുക്കം, എല്ലുരുക്കിവാൎച്ച gonorrhœa, the

എല്ല ella (So. എല്ക) T. M. C. Te. Limit എത.
എല്ലെക്കുൾപ്പെടുത്തുക to circumscribe (dict.)
എല്ലാം, എല്ലാവും (neg. of എല്ല) unbounded, all.
adj. noun, adv. എല്ലാറ്റു obl. also എല്ലാ
യിലും ഇളയ TP. youngest = എല്ലാറ്റിലും. —
ആർ എല്ലാം who all? എന്തെല്ലാം കാഴ്ചവെ
ച്ചു KU. എല്ലാംകൊണ്ടും anyhow.

pers. n. എല്ലാവനും, — രും.

എല്ലാ (വി)ടവും everywhere. [daily.

എല്ലായ്പോഴും (old എല്ലാപ്പോഴും V1.) always,

എല്ലീരും T. a M. you all (Pay.) [എഴുതി TR.

എല്ലോ ellō = അല്ലോ Is it not? എന്നും എല്ലോ

എവംഗലിയോൻ Syr. Gospel V1.

എവിടത്തു, എവിടേ eviḍē (എ) where?

Dat. എവിടേക്കു, — ടത്തേക്കു whither?

എവിടേയും anywhere. [Bhr.

എവിടത്തോൻ (vu. എവിടുത്തോൻ) = എങ്ങോൻ

എവ്വിടം what place, passage? രാമായണത്തിൽ
എവ്വിടം കഥ നല്ലു KU.

എവ്വണ്ണം how?

എവ്വഴി CG. whither? [ശോദയും CG.

എശോദ eṧōďa Tdbh. യശോദ f.i. താനുമെ

എളന്ത eḷanδa, എളുന്ത A plank V1.

I. എളി eḷi So. Loins = ഒടി; ഉടുപ്പ് എളിയിൽ തി
രുകുക So. = ഉടുക്ക; എളി ഒടിക break the
back V1. (= thin part).

II. എളി T. M. (comp. ഇള) To be light, slight.
adj. എളിയവൻ in prov. opp. to വലിയവൻ;
നാട്ടിൽ എളിയോരും വലിയോരും വന്നെനക്കു
TP. high & low came to woo me. വേണ്ടുകിൽ
എളിയതും ചെയ്യാം prov. what is mean; എളിയ
മോഹമല്ലെനിക്കു KR. not a small desire.

Neuter എളുതു 1. mean, slight താൻ ഒട്ടെളുതാ
യാൽ prov. അവന്റെ സുകൃതം എളുതല്ല Nal.
no small luck. അത്തൽ, മോദം എ. KR.
2. easy പാലിപ്പതിന്നു, നന്നാക്കുവാൻ ഒട്ടുമേ
എളുതല്ല, അതിന്ന് എളുതു നിരൂപിച്ചാൽ Mud.
So often with Dat. ഭക്തികൊണ്ടാഴിഞ്ഞ്
എളുതല്ല മോക്ഷത്തിന്നു.

VN. എളിമ lowliness. [കാൎന്തകൂറ RC.
എ'പ്പെടുക to humble oneself V1. എളുമപ്പെട്ടഴ
എളിമക്കാരൻ humble.

VN. എളുപ്പം (also എളിവു V1.) 1. facility,
brevity; easy. എളുപ്പത്തിൽ തരാം easily.
എന്ന് അറിവാനുണ്ടു ചില എളുപ്പം Gan. കീ
ഴ്പെട്ടു പതിപ്പാനും എത്രയും എളുപ്പമാം PT.
2. also = എളിമ f.i. കുട്ടികൾ കേളുവിന്
എളുപ്പം വിളിച്ചു TP. joked at K.

എൾ eḷ 5. (what is slight) Sesam. എള്ളും പയ
റും എറിക to sow, വെട്ടുക to reap. പറമ്പിൽ
എള്ളുണ്ടാക്കി MR. എൾപൂവിന്നഴൽ ഉണ്ടു നാസി
കെക്ക് ഒപ്പം വരായ്കയാൽ Prahl.

[ 235 ]
എള്ളോളം ഇല്ല not a bit. എൾ is prov. for
every thing slight എള്ളു ചോരുന്നതു, എ
ള്ളോളം തിന്നാൽ, എള്ളും തുള്ളും prov.

എണ്മണിപ്രായം (=1/8 of നെന്മണി) smallest
measure ശരങ്ങളാൽ അവറ്റെ എ'മാക്കി
AR = നുറുക്കി (also എൾപ്രമാണം).

എള്ളിടുക offering of Sesam to the dead.

എള്ളെണ്ണ = നല്ലെണ്ണ Sesam oil.

Kinds: ചിറ്റെൾ, the oil used for the body.

കാരെൾ for common oil.

ബൊമ്പായെള്ളു white variety.

കാട്ടെള്ളു wild Sesam.

മയിലെൾ a tree yielding no oil.

I. എഴു el̤u (VN. of foll.) T. M. 1. Height
ആഴിയിൽ എഴുതിര പോൽ RC. rising wave.
2. prominence മൂക്കിന്നു നല്ല എഴുവുണ്ടു V1.
right size. എഴുവുകാരൻ well made. 3. by-
gains V1 produce B. 4. = എഴുകു club വൃത്രൻ
ഇരിപ്പെഴുമങ്ങെടുത്തു Bhg. കുന്തം ഇരിപ്പെഴുകി
വറ്റാൽ പട RC.

II. എഴു = ഏഴു Seven. എഴുവർ 7 persons. എഴു
രണ്ടു 7X2 see അവനി. എഴു മൂന്നു 7X3. എഴു
പതു 70. ഇല്ലത്തേക്ക് എഴുപത്തഞ്ചും കെട്ടും prov.
എഴുനിലമാടം house of 7 stories.

എഴുനൂറ്റന്മാർ Rom. Catholics from Nāyer
castes, Coch.

എഴുക, ന്നു el̤uγa T. M. C. (Tu. എര, ലക്കു
Te. എക്കു, ലെ) 1. To rise താണ കണ്ടത്തിൽ
എഴുന്ന വിള, എഴുന്ന ഊക്കിന്നു തുള്ളിയാൽ porv.
ആനന്ദവാരിയിൽനിന്നു മെല്ലെന്നെഴുന്നു നിക
ന്നു CG. മന്നവൻ പോരിൽ എഴുന്ന വരികിൽ
Bhr. പൊടി എഴുന്നിരിക്കും a med. (in leprosy).
Inf. പൂമേനിതാനേ എഴത്തുടങ്ങി CG. തെളി
വെഴവിനവി RC. asked clearly. 2. to come.
എഴുന്തീ forest fire, spontaneous. വാതത്താൽ
എഴുന്ന നോവു a med.(= ഉദിച്ച). പള്ളിക്കുപണം
എഴുവാൻ ഉണ്ടു V1. (hon.) 3. to be high എഴു
ഞ്ചെഴും പറവ പോലെ RC. tall big bird. As
hon. auxil. in ചൊല്ലെഴും celebrated വാണെഴും,
ഏറ്റം എഴുന്ന പീഡ CG. വേദപ്പൊരുളായി
എഴുന്നുള്ളവൻ Vil. ദീനത ഒഴിഞ്ഞെഴും നാരായ
ണൻ (Matsj.) = ഉള്ള.

എഴുമ്പുൽ (3) large grass B. എഴുമ്പുല്ലിൽ ഒളി
ച്ചു So.

VN. (T. എഴച്ചി) പതിപ്പോളം നേരം എഴിച്ച
മെല്പേട്ടു KR. = rising. also എഴുമ RC.

എഴുകു el̤uγu = എഴു 4. q. v.

എഴുതുക el̤uδuγa. T. M. (fr. prec. = ചായം
കയറ്റുക) 1. To paint ചിത്രങ്ങൾ എഴുതിയ
ഭിത്തി VCh. മുളകെഴുതുക a torture. കുഴമ്പാക്കി
കണ്ണിൽ എ. MM. കളികയാക്കി മുലപ്പാലിൽ എ.
a med. (into the eyes).

2. to write; a native book is to be written
according to the rule എള്ളിട, നെല്ലിട, വെല്ലം,
നെല്ലി leaving a sesam width between the
letters, a rice grain's distance between the
lines, making the left hole of the leaves square,
the right round. With Dat. പോയ വൎത്തമാന
ത്തിന്ന് എഴുതി wrote to me about his having
gone. Double Dat. ആ അവസ്ഥെക്കു നോംകു
എഴുതി TR. wrote to me about it. നൊമ്മെ
കൊണ്ട് ഇല്ലാത്ത അവസ്ഥകൾ സംസ്ഥാനത്തി
ലേക്ക് എഴുതി അയച്ചു reported falsely about
me. ആ കാൎയ്യം തൊട്ട് എ.

എഴുതി അയക്ക, വിടുക to write to one. ശേ
ഷം അവസ്ഥ എഴുതിയൂട്ടതിൽ ആകുന്നു
TR. in the letter sent.

എഴുതിക്കുത്തിയതു = തലയെഴുത്തു.

എഴുതിക്കൊടുക്ക to give on lower tenures TR.
ദ്രവ്യത്തിന്നു എ'ത്തു TR. obtained money
by mortgaging, so നടപ്പിന്ന് എ.

എഴുതിവാങ്ങുക (= എഴുതിക്ക) to take land on
lower tenures കുഴിക്കാണത്തിന്ന് എ'ങ്ങി
MR. but also എന്നോടു എഴുതി വാങ്ങി jud.
took down my deposition.

എഴുതിവരിക to be written. എന്നിങ്ങോട്ട് എ'
ന്നു TR. they wrote to me that, അവിടുന്ന്
എ'ന്ന പ്രകാരം as I hear from thence.

എഴുതിവെക്ക to write deliberately, sign അ
തിന്നു നമ്മുടെ കയ്യൊപ്പു താഴേ എ'ച്ചു TR.

3. to learn. എഴുതിക്കയറി വന്നാൽ coming home
from school.

CV. എഴുതിക്ക 1. to cause to paint or write, teach
അരിയിൽ എ. first lesson. 2. to obtain a

[ 236 ]
document. ഒറ്റിയാക എ'ച്ചു കൊണ്ടാൻ TR.

purchased the house on Oťťi tenure. വലെ
ച്ചു നിലാം എ. tortured him till he gave up
the field. അമ്മാവനെ കൊണ്ട് ഉഭയങ്ങളും
പറമ്പുകളും എന്റെ സ്ഥാനങ്ങളും ചെമ്പോ
ലയിൽ എ'ച്ചു TR. made him to sign away
my property etc. എഴുതിക്കൊടുത്ത മെയ്ക്കും
എഴുതിച്ചു കൊണ്ട മെയ്ക്കും അറിയും സാക്ഷി
(doc.)

എഴുത്തു 1. picture, painting. കണ്ണെഴുത്തു po.
2. writ, letter. (=അക്ഷരം, ലേഖനം) എഴു
ത്തും കുത്തും കൊടുത്തയക്ക prov. പുറത്തെഴു
ത്തു the address. 3. learning, കുഞ്ഞനെ
എഴുത്തിന്നു കൂട്ടുക to take as pupil. എഴുത്തും
ശാസ്ത്രവും പഠിക്ക (prov.)

Hence: എഴുത്തച്ചൻ schoolmaster, teacher = എ
ഴുതികുന്നവൻ.

എഴുത്തൻ 1. writer = എഴുത്തുകാരൻ,‍ ഓല കള
ഞ്ഞോൻ എഴുത്തൻ prov. 2. adj. painted,
പൊന്നെഴുത്തൻചേല, കൈയെ. etc. CG.

എഴുത്താണി style, iron pen. എ. കൊടുക്ക to
raise to the dignity of Mēnōn.

എ'മൂ'ൎഖൻ poisonous snake in houses, with
white rings (= വെള്ളിക്കെട്ടി).

എ'വാലൻ the ചേര snake (huntg.)

തേഴെ. an ornamental style.

എഴുത്തുകുറി, എ. മുറി letter = ചീട്ടു.

എഴുത്തുപള്ളി vu. എഴുത്വള്ളി school.

എഴുത്തുപിഴ, എ' വീഴ്ച writing fault.

എഴുനീല്ക്ക, el̤unīlka (old) എഴുന്നീല്ക്ക
prob. = എഴുന്നുനില്ക്ക, past എഴുനീറ്റു (RC. എ
ഴുനിന്നു) എഴുനേറ്റു Mud. & So.; vu. ഏണീട്ടു,
ഏണീച്ചസമയം MR. To stand up, rise. ഉണ
ൎന്നെഴുന്നീറ്റു Bhr. return to life. — ഉയിൎത്തെഴു
നീല്ക്ക to rise from the dead — Christ.

VN. എഴുനീല്പു rising. ഉയിൎത്തെഴുനീല്പു resur-
rection — Christ.

CV. എഴുനീല്പിക്ക to raise; also with short ഇ;
പിടിച്ചെഴുനീല്പിച്ചിരുത്തിനാർ KR. മരിച്ചവ

രിൽനിന്ന് എ. to raise up from the dead —

Christ.

എഴുന്നരുളുക el̤unnaruḷuγa T. M. (എഴുക)
gen. എഴുന്നെള്ളുക (already RC.) To go or come,
proceed (hon. of Gods & kings). എഴുന്നള്ളി
നാൾ CG. in Bhr. പള്ളിവേട്ടെക്ക് എഴുന്നെള്ളി
നാൻ & എഴുന്നരുളി (എഴുന്നെൾവാൻ KR.) എ
ഴുന്നെള്ളിയ മുമ്പാകെ ചെന്നു TP. came before
the king.

എഴുന്നെള്ളിയേടം the presence of the king, the
king, His Majesty = തിരുമുമ്പു. എ'ത്തേവക
TR. property of your Majesty. എ'ത്ത് ഉണ
ൎത്തിക്കേണ്ടും അവസ്ഥ letter to HM. എ'ത്തേ
ക്കു കൊടുത്തു. The Abl. is hon. used as Nom.
എ'ത്തുനിന്നു കല്പിച്ചു (doc.) the king com-
manded. എ'ത്തുന്നുമായുള്ള കാൎയ്യങ്ങൾ our
concerns with the Rāja. തീൎപ്പെട്ടു പോയ
എ'ത്തിന്നു ഇരിക്കുമ്പോൾ TR. in the time
of the late Rāja! Other forms എഴുന്നരുളീ
ടുന്നേടത്തുനിന്നു, എഴുന്നെള്ളിയിരുന്നരുളീടു
ന്നേടത്തുനിന്നു TR. (hon. amplified).

എഴുന്നെള്ളിയേടത്തന്മാർ, vu. ഏളിയേടത്ത
ന്മാർ Brahman class at Taḷipar̀ambu.

എഴുന്നരുളത്തു, എഴുന്നെള്ളത്തു 1. procession.
പുരവാസിജനം എ. കേട്ടു Bhr. എങ്ങെഴു
ന്നെള്ളത്തു UR. whither do you go? 2.
king. കിഴക്കേടത്തെഴുന്നെള്ളത്തും നാട്ടുകാ
രും കൂടി TR. എഴുന്നെള്ളത്ത് ഒപ്പരം കിഴി
ഞ്ഞോളീൻ TP. come with me. എ'ത്തോടു
കൂടെ TR. with the king. എ. പുറപ്പെടുന്നി
ല്ല TR. the Rāja will not set out.

CV. എഴുന്നള്ളിക്ക, — ന്നെള്ളിക്ക to carry in
procession, as an idol തിടമ്പു, അംബയെ,
a sword. ഉറുമി എ'ച്ചുംകൊണ്ടു പോരുന്നു TP.
ആനപ്പുറത്ത് എ. also on car or Brahman's
shoulder. [ണ്ണിൽ എ'യും ഉടയവർ RC.

എഴുമ el̤uma T. M. (VN. of എഴുക) Height വീ

എഴുമ്പുക el̤umbuγa T. SoM. = എഴുക only in
KR. പരിമളം പാടേ അങ്ങെഴുമ്പവേ.