താൾ:33A11412.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നു 159 എന്നു

യാൽ there being no hope of pardon. നിലം
അവന്റെ കൈവശമെന്നാക്കി MR. declared
it to be his. എന്നെ ശത്രുവെന്നാക്കി PT. അവ്വ
ണ്ണമല്ലെന്നാക്കുവാൻ ആളാർ AR. who can alter
it? ലോകങ്ങൾ ഉണ്ടെന്നും ഇല്ലെന്നും ആക്കുന്ന
തും ഭവാൻ Si Pu. thou makest worlds & des-
troyest them.

— ഇടുക f. i. എന്നിട്ടു considering that, in
consequence thereof കാര്യമല്ലെന്നിട്ടുപേക്ഷിച്ചു
Nal. seeing its uselessness, he dropped it. എ
ന്നിട്ടും nevertheless.

— ഇരിക്ക f.i. എത്ര എന്നിരിക്കിലും in whatever
measure. എന്നിരിക്കുമ്പോൾ when it happens,
that — also: എന്നിരിക്കുന്നൊരു ദിക്കിൽ, എ
ന്നിരിക്കേ under such circumstances.

— ഇല്ല, ഉണ്ടു f.i. അരുതെന്നില്ല Bhr. I can-
not say: no. വരുന്നെന്നുണ്ടോ, വേണം എന്നില്ല.
ഇന്ന ജാതി എന്നില്ല ശംഭുസേവനം ചെയ്താൽ
SiPu. it matters not of what caste you are.
ഇന്നതു ചെയ്തീടാവു എന്നില്ലാത്തവൻ SiPu.
unconcerned about any law.

— വരിക f.i. കുരങ്ങിനെ അയക്കകൊണ്ട് അ
വർ അല്പന്മാർ എന്നു വന്നു KR. their sending
a monkey proves that — സുബുദ്ധി ഇല്ല എന്നു
വരും, എന്റെ പ്രയത്നം നിഷ്ഫലം എന്നു വരരു
തു it must not turn out vain labour. ധൈൎയ്യ
വാൻ എന്നു വരുത്തീടുവാൻ ഇതോ നല്ലു Nal.
is this the way to prove your courage? വെ
റുന്നിലത്തു കിടക്കെന്നു വരുത്തി ദൈവം Bhr.
God brought it about, that we must.

— വെക്ക f.i. ദുഷ്ടൻ എന്നു വെച്ചു കൊന്നു (=
എന്നിട്ടു). നമ്പ്യാർ എന്നു ഞാനോ വെക്കയില്ല
TP. I shall no more dub you N. നമ്പ്യാർ എന്നു
വെച്ചാൽ നമ്മുടെ ഒരു പ്രവൃത്തിക്കാരനാകുന്നു
TR. as for the N. he is but my servant (= എ
ന്നാൽ). സായ്പവൎകളെ കല്പന എന്നു വെച്ചാൽ
നാം വരികയും ചെയ്യാം TR. Often with rela-
tives കല്പന ഏതു പ്രകാരം വരുന്നു എന്നു വെ
ച്ചാൽ അതിൻവണ്ണം കേട്ടു നടക്കാം T.R.

— വേണം f.i. ഹേതുവെന്തെന്നു വേണമല്ലൊ
KU. you wish to hear, why.

— വേണ്ടു f.i. മരിച്ചാൻ എന്നേ വേണ്ടു Bhr.
it must be said at last: he died. ദുഷ്ടൻ എന്നെ
വേണ്ടു truly a bad man! എന്നു വേണ്ടാ "in
short".

With Nouns: എന്നേ വിശേഷമേ നന്നിതെടോ
സഖേ Bhr. indeed well done! എന്നേ സുഖ
മെ, എന്നേ കഷ്ടമേ etc. that's a joy ! what
a grief! എന്നേ ഗുണം വരു Mud. thus only can
you be saved. എന്നേ തൃപ്തി ഉള്ളു PT.

Cond. എങ്കിൽ, എന്നാൽ 1. if so, then = ആ
യാൽ, ആകിൽ f.i. നില്ലൂനില്ലെങ്കിൽ ഞാൻ കൊ
ല്ലുന്നതുണ്ടു KR. if you are for fighting. ദേശം
ഇല്ല എങ്കിൽ ഗൃഹമേ പോരും Bhr. എങ്കിൽ
വരിക well then come! എന്നാൽ അവനെ വ
രുത്തുക VetC. — ചോദിച്ചു എങ്കിലോ what if you
did ask? perhaps you should ask. — Amplified
തിരുവുള്ളം ഇല്ലെന്നാകിൽ, എന്നു വരുന്നാകിൽ
Bhr. ഭക്തി ഉണ്ടെന്നായീടിൽ AR. എന്നു വന്നു
പോയാൽ Mud. if unfortunately. — 2. എന്നാൽ
& എങ്കിൽ stand often in the beginning of
treatises എങ്കിൽകേട്ടുകൊള്ളുക, എങ്കിലോ കേ
ട്ടാലും Bhr. hear then ! രാജാവവൎകൾക്കു സ
ലാം എന്നാൽ TR. what I have to say is as
follows (heading of letters). Also at the close
before the date എന്നാൽ കൊല്ലം ൯൭൦ etc.
"so done in the year etc." 3. എന്നാൽ is often
connected with Interrog. pronouns ആയ്ത എന്തു
കൊണ്ടെന്നാൽ MR. the reason for this is as
follows. എത്ര മണിക്കുവരാൻ കല്പന എന്നാൽ
വരാം TR. at the hour you wish. 4. in that
case, but. സൃഷ്ടിസ്ഥിതിസംഹാരാദികൾ ചൊ
ല്ലി സ്തുതിക്കാം എന്നാൽ അതു സ്തുതിയായ്വന്നു കൂടാ
VilvP. I might attempt to praise, but it could
hardly be called praising. 5. viz. that is
to say or തിട്ട എന്നാൽ തിണമേൽ, നാം അവ
ൎക്കു എ. പട്ടൎക്കു കൊടുക്കാം, കുത്തുമെയ്ക്കു തട്ടിയതു
എ. കൊള്ളുന്നതു ഞാൻ കണ്ടു, വരുത്തി എന്നാൽ
വിളിച്ചു Jud. No.

Concessional: എന്നാലും, എങ്കിലും even if so,
although. കണ്ടു എന്നാലും കട്ടുകൊണ്ടു പോ
കയില്ല PT. though I should find something.
എവിടെ എങ്കിലും wheresoever. ഇന്നെങ്കിലും

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/231&oldid=198107" എന്ന താളിൽനിന്ന് ശേഖരിച്ചത്