ഉപയോക്താവിന്റെ സംവാദം:Justinopenmedia
വിഷയം ചേർക്കുകനമസ്കാരം Justinopenmedia !,
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
വിക്കിഗ്രന്ഥശാല സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- ബാലു (സംവാദം) 08:37, 16 മേയ് 2013 (UTC)
വഴികൾ
[തിരുത്തുക]വഴികൾ എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിഗ്രന്ഥശാലയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത് നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും കൃതികളും വിക്കിഗ്രന്ഥശാലയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക് വിക്കിപീഡിയയുടെ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിഗ്രന്ഥശാലയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:21, 16 മേയ് 2013 (UTC)
വിശ്വാസ നാടെ നോക്കി വേഗമോടുക
[തിരുത്തുക]ഇതൊന്ന് നോക്കി മറുപടി നൽകുമല്ലോ. പ്രസിദ്ധീകരിക്കാത്ത കൃതികളും, പകർപ്പവകാശമുക്തമല്ലാത്ത കൃതികളും ഗ്രന്ഥശാലയിൽ ചേർക്കാൻ പറ്റില്ല. ഈ കൃതി അത്തരത്തിൽ ഉള്ളതാണെങ്കിൽ, ഉടൻ തന്നെ മായ്ക്കപ്പെടുന്നതാണ്.--ബാലു (സംവാദം) 09:12, 9 ജൂൺ 2013 (UTC)
ഒപ്പ്
[തിരുത്തുക]കൃതികളുടെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സംവാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ കൃതികൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിഗ്രന്ഥശാല:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- ബാലു (സംവാദം) 09:24, 9 ജൂൺ 2013 (UTC)
THANKS
[തിരുത്തുക]താങ്കൾ സൃഷ്ടിച്ച THANKS എന്ന താൾ നീക്കം ചെയ്തിട്ടുണ്ട്. വിക്കിഗ്രന്ഥശാല ബ്ലോഗ് പോലെ ഉപയോഗിക്കാനുള്ള ഇടമല്ലെന്ന് മനസ്സിലാക്കുമല്ലോ. പകർപ്പവകാശകാലാവധി കഴിഞ്ഞതോ രചയിതാവ് സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിച്ചതോ ആയ കൃതികളാണ് ഇവിടെ സംഭരിക്കുന്നത്.കഴിഞ്ഞ കാലത്തെ അമൂല്യഗ്രന്ഥങ്ങൾ യൂണിക്കോഡ് മലയാളത്തിൽ ഏവർക്കും സ്വതന്ത്രവും സൗജന്യവുമായി ലഭ്യമാക്കാനുള്ള ശ്രമത്തിൽ താങ്കളും പങ്കാളിയാകുമെന്ന് കരുതുന്നു. തിരുത്തുന്നതെങ്ങനെയെന്നറിയാൻ സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം കാണുക. ആശംസകളോടെ --മനോജ് .കെ (സംവാദം) 07:10, 10 ജൂൺ 2013 (UTC)
തിരുത്തലുകൾ
[തിരുത്തുക]നമസ്തേ സുഹൃത്തേ! ☺
- വിക്കിയിൽ പുതുമുഖമാണെന്നു തോന്നിയതിനാൽ ഒരു ചെറിയകാര്യം. നമ്മൾ ഇവിടെ സാധാരണ ഒരാൾ എഴുതിയ അഭിപ്രായത്തിനിടയിൽ നമ്മുടെ അഭിപ്രായം എഴുതാറില്ല. അതിന്റെ താഴെയായി നമ്മുടെ അഭിപ്രായം ചേർക്കുകയാണ് പതിവ്. ഇവിടെ മനോജ് ചോദിച്ച ചോദ്യങ്ങൾക്ക് താങ്കൾ ഉത്തരം എഴുതിയ രീതി നോകിയാൽ(ദയവായി). അതിൽ താങ്കളുടെ ഉത്തരമേതാണ് മനോജിന്റെ ചോദ്യം എവിടെ നിന്നും എവിടെ വരെയാണ് എന്നൊന്നും മനസ്സിലാക്കാൻ കഴിയില്ല. കഴിവതും അടുത്ത വരിയായി നമ്മൾക്കു പറയാണുള്ളത് എഴുതാം. ഒന്നിൽ കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ തന്നെ അതു വീണ്ടും എടുത്തെഴുതി നമ്മൾ ഉത്തരം എഴുതുന്നതാണുത്തമം.
- പിന്നെ തിരുത്തുന്ന താളിന്റെ മുകളിൽ ഒപ്പിടാനുള്ള കരുക്കൾ ഉണ്ട്, അല്ലെങ്കിൽ ~(tilt symbol) നാലെണ്ണാം ഒരുമിച്ചിട്ടാൽ നമ്മുടെ ഉപയോക്തൃനാമവും നമ്മൾ എഴുതിയ തീയതിയും വരും.
- ഉത്തരം എഴുതാൻ : എന്നോ മറ്റോ വരിയുടെ ആദ്യം കൊടുത്താൽ കുറച്ചു സ്ഥലം വരിയുടെ ആദ്യം താനേ വരും.
- ഇവിടെ നടത്തിയ എല്ലാപ്രവർത്തനങ്ങൾക്കും ഞാൻ ആശംസകൾ നേരുന്നു. ദയവായി കുറച്ചൂകൂടി ശ്രദ്ധിക്കണേ. കൂടുതൽ വിവരങ്ങൾക്കു സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം ഇവിടെയും നോക്കാവുന്നതാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:11, 10 ജൂൺ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Justinopenmedia
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:44, 17 നവംബർ 2013 (UTC)