ഉപയോക്താവിന്റെ സംവാദം:Cvr

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നമസ്കാരം Cvr !,

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- ബാലു (സംവാദം) 18:13, 8 ഏപ്രിൽ 2013 (UTC)

സ്വാഗതം[തിരുത്തുക]

സർ, സിദ്ധാർത്ഥനാണ്. ഈ സംരംഭത്തിലേക്ക് എന്റെ പ്രത്യേകമായ ഒരു സ്വാഗതം. --സിദ്ധാർത്ഥൻ (സംവാദം) 17:59, 12 ഏപ്രിൽ 2013 (UTC)

സിദ്ധാർത്ഥൻ, എനിക്കറിയില്ലായിരുന്നു, നിങ്ങളിവിടെ ഒരു സജീവസാന്നിദ്ധ്യമാണെന്ന്. ഷിജു എന്നോട് സൂചിപ്പിച്ചപ്പോൾ, മറ്റേതോ സിദ്ധാർത്ഥനാവുമെന്നു കരുതി. പിന്നെ ഒരു കാര്യം, സർ എന്ന് വിളിക്കരുത്. പേരു പറഞ്ഞു തന്നെ വിളിക്കുക, മടിക്കരുത്. പ്രായം കണക്കിലെടുക്കണ്ട, ഇന്റർനെറ്റിൽ നമ്മളെല്ലാം ഒരു പ്രായക്കാരാണു്. കുറഞ്ഞപക്ഷം, CVR എന്നെങ്കിലും വിളിക്കുക. — രാധാകൃഷ്ണൻ (സംവാദം) 13:19, 28 ഏപ്രിൽ 2013 (UTC)
floatസ്വാഗതം--മനോജ്‌ .കെ (സംവാദം) 12:56, 28 ഏപ്രിൽ 2013 (UTC)
നന്ദി മനോജ്. കെ. വേണുവിന്റെ "പ്രപഞ്ചവും മനുഷ്യനും" ഇനിയും പണി തുടങ്ങിയില്ലേ? ഞാനും മറ്റു രണ്ട് മൂന്നു സുഹൃത്തുക്കളും അതിന്റെ എൻട്രി നടത്തുവാനൊരുക്കമാണു്. അറിയിക്കുക. — രാധാകൃഷ്ണൻ (സംവാദം) 13:19, 28 ഏപ്രിൽ 2013 (UTC)
തീർച്ചയായും സർ, സ്കാൻ ചെയ്തവർ അയച്ചുതന്നപ്പോൾ അതിന്റെ പേജുകൾ പലതും നഷ്ടപ്പെട്ടിരുന്നു. രണ്ടാമത് പ്രോസസ്സ് ചെയ്യേണ്ട നിലയിലായി കാര്യങ്ങൽ. ഇരട്ടിപ്പണിയായതിനാൽ മടിപിടിച്ച് പോയതാണ്. വേണുസാറിന്റെ വീട്ടിൽ പോയി OTRS അപ്രൂവൽ ഒക്കെ വാങ്ങി സ്വതന്ത്രപകർപ്പാവകാശത്തിലേക്ക് മാറ്റിയിട്ടുണ്ട്. ടൈപ്പ് ചെയ്യാൻ സന്നദ്ധതയുള്ളവർ റെഡിയാണെങ്കിൽ നിലവിലുള്ള പതിപ്പ് ഉടൻ തന്നെ പുതുക്കി ടൈപ്പ് ചെയ്യാൻ പാകത്തിനു ഒരുക്കിയെടുക്കാം. കുറച്ചു സമയം കൂടി തന്നാലും--മനോജ്‌ .കെ (സംവാദം) 13:36, 28 ഏപ്രിൽ 2013 (UTC)
തിരക്കൊന്നുമില്ല, മനോജ്. എനിക്ക് വളരെ ഇഷ്ടമുള്ളൊരു പുസ്തകമാണു്, അതുകൊണ്ട് തന്നെ പണിചെയ്യുവാൻ ഒരു ആവേശമുണ്ട്. ഞങ്ങളിപ്പോൾ സച്ചിദാനന്ദൻ, യൂ നന്ദകുമാർ, അബു ആബ്രഹാം, രജീന്ദർ പുരി, ലാറി ബേക്കർ തുടങ്ങിയവരുടെ പുസ്തകങ്ങളുടെ തിരക്കിലാണു്. cc-by-nc ആണ് എല്ലാപേരും തന്നത് (cc-by-sa-യ്ക്ക് ശ്രമിച്ചുവെങ്കിലും). പക്ഷെ സാവധാനം, അടുത്ത ഘട്ടത്തിൽ cc-by-sa യിലെത്താമെന്നു വിശ്വസിക്കുന്നു. — രാധാകൃഷ്ണൻ (സംവാദം) 13:50, 28 ഏപ്രിൽ 2013 (UTC)
floatഎന്തെങ്കിലും സഹായങ്ങൾ ആവശ്യമെങ്കിൽ പറയാൻ മടിയ്ക്കരുത്. വിക്കിഗ്രന്ഥശാലയ്ക്ക് സമാനമായൊരു പേഴ്സണൽ വിക്കി തയ്യാറാക്കുന്ന ശ്രമത്തിലാണ്. സായാഹ്നയുടെ ശ്രമങ്ങള്ക്കും ഉപകരിക്കുമെന്ന് തോന്നുന്നു. --മനോജ്‌ .കെ (സംവാദം) 15:22, 28 ഏപ്രിൽ 2013 (UTC)
എന്തായാലും കൂടിയ ശീഘ്രം ഞാൻ ബന്ധപ്പെടുന്നുണ്ട്. കുറെ സാങ്കേതികസംശയങ്ങൾ എനിക്കു് ചോദിച്ചറിയുവാനുണ്ട്, കൂടാതെ സ്വകാര്യവിക്കിഗ്രന്ഥശാലയെക്കുറിച്ചും. പ്രത്യേകിച്ചും സായാഹ്നയുമായി എങ്ങനെ സഹകരിക്കാം എന്നുള്ളതും. ഒരേ പണി നമ്മളെല്ലാം ചെയ്ത് വെറുതെ ഊർജ്ജം നഷ്ടപ്പെടുത്തിക്കൂടാ. — രാധാകൃഷ്ണൻ (സംവാദം) 06:59, 29 ഏപ്രിൽ 2013 (UTC)

സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

Wikisource Autopatrolled.svg

നമസ്കാരം Cvr, താങ്കൾ മലയാളം വിക്കിഗ്രന്ഥശാലയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും പുതിയ താളുകളും കൃതികളും തുടങ്ങിയതു കൊണ്ടും താങ്കൾക്ക് മലയാളം വിക്കിഗ്രന്ഥശാലയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിഗ്രന്ഥശാലയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. മനോജ്‌ .കെ (സംവാദം) 05:34, 29 ഏപ്രിൽ 2013 (UTC)

പരിഗണനയ്ക്കു് വളരെ നന്ദി, മനോജ്. പുതിയ ഉത്തരവാദിത്വം എന്താണു് ഏൽപ്പിക്കുന്നതെന്ന് എനിക്കു വലിയ പിടിയില്ല, എന്തായാലും പറ്റുന്നിടത്തോളം ഞാൻ ശ്രമിക്കുന്നതാണു്. — രാധാകൃഷ്ണൻ (സംവാദം) 06:51, 29 ഏപ്രിൽ 2013 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Cvr

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:23, 17 നവംബർ 2013 (UTC)