പ്രധാന താൾ
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(
Main Page എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിഗ്രന്ഥശാലയിലേക്കു സ്വാഗതം. കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമാണിതു്. പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീനകൃതികൾ, പകർപ്പവകാശകാലാവധി കഴിഞ്ഞ കൃതികൾ, പൊതുസഞ്ചയത്തിൽപ്പെട്ട ഔദ്യോഗികപ്രമാണങ്ങൾ എന്നിങ്ങനെ മൂന്നു തരം കൃതികൾ ആണു വിക്കിഗ്രന്ഥശാലയിൽ ലഭ്യമാകുക.
|
തിരഞ്ഞെടുത്ത ഉദ്ധരണി |
കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങിനെ നാലു യുഗത്തിങ്കലും അനേകം രാജാക്കന്മാർ ഭൂമി വഴി പോലെ വാണു രക്ഷിച്ചതിന്റെ ശേഷം, ക്ഷത്രിയകുലത്തിങ്കൽ ദുഷ്ടരാജാക്കന്മാരുണ്ടായവരെ മുടിച്ചു കളവാനായിക്കൊണ്ടു ശ്രീ പരശുരാമൻ അവതരിച്ചു. എങ്കിലൊ പണ്ടു ശ്രീ പരശുരാമൻ ഇരുപത്തൊന്നു വട്ടം മുടി ക്ഷത്രിയരെ കൊന്ന ശേഷം വീരഹത്യാദോഷം പോക്കെണം എന്നു കല്പിച്ചു, കർമ്മം ചെയ്‌വാന്തക്കവണ്ണം ഗോകർണ്ണം പുക്കു, കന്മലയിൽ ഇരുന്നു, വരുണനെ സേവിച്ചു തപസ്സു ചെയ്തു, വാരാന്നിധിയെ നീക്കം ചെയ്തു, ഭൂമി ദേവിയെ വന്ദിച്ചു, നൂറ്ററുപതു കാതം ഭൂമിയെ ഉണ്ടാക്കി, മലയാളഭൂമിക്ക് രക്ഷവേണം എന്നു കല്പിച്ചു, ൧൦൮ ശ്വരപ്രതിഷ്ഠ ചെയ്തു. എന്നിട്ടും ഭൂമിക്കിളക്കം മാറിയില്ല എന്നു കണ്ടശേഷം ശ്രീ പരശുരാമൻ നിരൂപിച്ചു ബ്രാഹ്മണരെ ഉണ്ടാക്കി, പല ദിക്കിൽ നിന്നും കൊണ്ടുവന്നു കേരളത്തിൽ വെച്ചു. അവർ ആരും ഉറച്ചിരുന്നില്ല; അവർ ഒക്ക താന്താന്റെ ദിക്കിൽ പോയ്ക്കളഞ്ഞു. അതിന്റെ ഹേതു കേരളത്തിൽ സർപ്പങ്ങൾ വന്നു നീങ്ങാതെ ആയി പോയി; അവരുടെ പീഡകൊണ്ടു ആർക്കും ഉറച്ചു നില്പാൻ വശമല്ലാഞ്ഞതിന്റെ ശേഷം നാഗത്താന്മാർ കുറയ കാലം കേരളം രക്ഷിച്ചു, എന്റെ പ്രയത്നം നിഷ്ഫലം എന്ന് വരരുത് എന്നു കല്പിച്ചു, ശ്രീ പരശുരാമൻ ഉത്തര ഭൂമിയിങ്കൽ ചെന്നു, ആർയ്യപുരത്തിൽനിന്നു, ആർയ്യബ്രാഹ്മണരെകൊണ്ടുപോന്നു. ആർയ്യബ്രാഹ്മണർ നടെ അഹിഛത്രം ആകുന്ന ദിക്കിന്നു പുറപ്പെട്ടു സാമന്തപഞ്ചകം ആകുന്ന ക്ഷേത്രത്തിൽ ഇരുന്നു, ആ ക്ഷേത്രത്തിന്നു കുരുക്ഷേത്രം എന്ന പേരുണ്ടു; അവിടെ നിന്നു പരശുരാമൻ ൬൪ ഗ്രാമത്തെയും പുറപ്പെടീച്ചു കൊണ്ടുവന്നു നിരൂപിച്ചു, പരദേശത്ത് ഓരോരൊ അഗ്രഹാരങ്ങൾ ഗ്രാമം എന്നു ചൊല്ലിയ ഞായം അതു വേണ്ട എന്നു കല്പിച്ചു; ൬൪ ഗ്രാമം ആക്കി കല്പിച്ചു ൬൪ലിന്നും പേരുമിട്ടു.
ഹെർമൻ ഗുണ്ടർട്ടിന്റെ കേരളോല്പത്തിയിൽനിന്ന് കൂടുതൽ വായിക്കുക
|
|
ഉദാത്ത രചനകൾ |
|
എഴുത്തച്ഛൻ കൃതികൾ
ചെറുശ്ശേരി കൃതികൾ
കുഞ്ചൻ നമ്പ്യാർ കൃതികൾ
ആശാൻ കൃതികൾ
ചങ്ങമ്പുഴ കൃതികൾ
മതഗ്രന്ഥങ്ങൾ
തത്വശാസ്ത്രം
ഐതിഹ്യം
|
|
സാഹിത്യലോകം |
|
|
|
ഗ്രന്ഥശാലയിൽ തിരയൂ |
|
|
|
|
|
ഗ്രന്ഥശാലയിൽ പുതുതായി ചേർത്തത്
|
|
ഗ്രന്ഥശാല വാർത്തകൾ
- ദേജാവൂ സൂചിക രീതിയിൽ ചക്രവാകസന്ദേശം എന്ന കൃതിയുടെ ഡിജിറ്റൈസേഷൻ 2011 സെപ്റ്റംബർ 15 ന് പൂർത്തിയാക്കി.
- മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലതയുടെ ഡിജിറ്റൈസേഷൻ ചെയ്തുകൊണ്ടിരിക്കുന്നത്, കബനിഗിരി നിർമ്മല ഹൈസ്ക്കളിലെ 25 -ഓളം കുട്ടികളുടെ കൂട്ടായ്മ. കൂടുതൽ
- മലയാളത്തിലെ ആദ്യ മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ ഡിജിറ്റൈസേഷൻ, ചവറ ഉപജില്ലയിലെ 15 വിദ്യാലയങ്ങൾ കൂട്ടായി ചെയ്യുന്നു. കൂടുതൽ
- വിക്കിഗ്രന്ഥശാലയുടെ ആദ്യ സിഡി പതിപ്പ് കണ്ണൂരിൽ നടന്ന നാലാം വിക്കിസംഗമത്തിൽ പ്രകാശനം ചെയ്തു. സിഡിയെ കുറിച്ച് മാതൃഭൂമിയിൽ വന്ന വാർത്ത. പദ്ധതിയെ കുറിച്ച് കൂടുതൽ
- കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല വിക്കിഗ്രന്ഥശാലയിൽ. കൂടുതൽ
- വിക്കി ഗ്രന്ഥശാലയിൽ ഗുരുദേവന്റെ സമ്പൂർണ്ണകൃതികൾ - കേരള കൌമുദി കൊച്ചി പതിപ്പ് 3-08-2010
- 2008, സെപ്റ്റംബർ 12നു വിക്കിഗ്രന്ഥശാലയുടെ പ്രധാനതാൾ പുതുക്കി
- ആശാന്റെ സമ്പൂർണ്ണ കൃതികൾ വിക്കിഗ്രന്ഥശാലയിലാക്കാനുള്ള ശ്രമം നടക്കുന്നു. സഹകരിക്കുക
- കേരളപാണിനീയം വിക്കിഗ്രന്ഥശാലയിൽ ചേർത്തിരിക്കുന്നു. വിക്കിവത്ക്കരിക്കുവാൻ സഹകരിക്കുക .
|
|
സഹോദര സംരംഭങ്ങൾ