കേരളപാണിനീയം/ഭേദകാധികാരം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
|
കേരളപാണിനീയം |
|---|
|
|
|
തമിഴു് വെയാകരണന്മാര്‍ ഭേദകത്തെ പ്രതേ്യകം ഒരിനമായി ഗണിക്കുന്നില്ല. അവരുടെ മതത്തില്‍ ഗുണവാചകങ്ങളായ നാമങ്ങളാണു്. "ചെമ്മ, ചെറുമ' എന്നു ഗുണവാചകനാമമായിട്ടല്ലാതെ ചെം, ചെറു എന്നു കേവലഗുണിവാചകമായിട്ടു പദങ്ങളില്ലെന്നാണു് അവരുടെ വാദം. "ചെങ്കനല്‍, ചെറുപയറ്' എന്നിത്യാദി പ്രയോഗങ്ങളില്‍ ചെമ്മ, ചെറുമ എന്നിവകളിലെ മ എന്ന അംശം ലോപിച്ചിരിക്കുന്നു എന്നു് അവര്‍ കല്പിക്കുന്നു. ഒരുവിധം നോക്കിയാല്‍ ഇൗ വാദത്തിനു യുക്തിയില്ലെന്നുമില്ല. ചെം, ചെറു മുതലായവ ഭേദകപ്രകൃതികളാകുന്നു. അവയെ ഒരു നാമത്തിനു മുന്‍പു് സമാസമായിട്ടല്ലാതെ പ്രയോഗിച്ചുകൂടാ. ഇൗ സ്ഥിതിക്കു് സംസ്കൃതത്തിലെ നിത്യസമാസങ്ങളിലുള്ള പൂര്‍വ്വപദങ്ങളുടെ സ്ഥാനമാണവയ്ക്കു്. സ്വതന്ത്രപ്രയോഗാനര്‍ഹമായ ശബ്ദം എങ്ങനെ പദമാകും? പ്രത്യയങ്ങളെക്കാള്‍ എന്തു വിശേഷമാണവയ്ക്കുള്ളത്? ചെമ്മ, ചെറുമ എന്നു് തന്മാത്രതദ്ധിതം അതുകളില്‍നിന്നുണ്ടാകുന്നുണ്ട്; സമാസത്തില്‍ പൂര്‍വ്വപദമായി നിന്നു് ഒരു ഗുണിയെ കുറിക്കുന്നുമുണ്ടല്ലോ എന്നു ചോദിക്കുന്നതായാല്‍ നാമകൃതികള്‍ക്കും ഇൗ മാതിരി പ്രയോഗം വരാറുണ്ട്; അതുകളെയും അപ്പോള്‍ ഭേദകമെന്നു പറയേണ്ടിവരുമെന്നു തരക്കേടുവരുന്നു."നിറകുടം', "പൊന്മല' എന്നു സമാസങ്ങളില്‍ പൂര്‍വ്വപദങ്ങള്‍ മുറയ്ക്കു കൃതിയും നാമവുമല്ലയോ? അതുകള്‍ പൂര്‍വ്വപദമായി നിന്നുംകൊണ്ടു് ഉത്തരപദമായ നാമത്തെ വിശേഷിപ്പിക്കുന്നതുപോലെയല്ലാതെ എന്തു വിശേഷമാണു് "ചെങ്കനല്‍', "ചെറുപയറ്' ഇത്യാദികളിലും? ചെവന്ന കനല്‍, ചെറിയ പയറു് എന്നിവയ്ക്കു് സ്വതന്ത്രപ്രയോഗവുമുണ്ടല്ലോ എന്നാണു് ഇനി ചോദ്യമെങ്കില്‍ അതിനു വേറെ സമാധാനമുണ്ടു്. "ചെവന്ന', "ചെറിയ' എന്നിവ പേരെച്ചരൂപങ്ങളാണ്; അതുകൊണ്ടു് അവ കൃതികളായിപ്പോയി.
എന്നാല്‍ ഇതെല്ലാം വെറും മുറട്ടുവാദമാണു്. സ്വതന്ത്രമായാലെന്ത്? പരതന്ത്രമായാലെന്ത്? ചെം, ചെറു മുതലായവ ഗുണിവാചകങ്ങളല്ലയോ? സ്വതപ്രയോഗാര്‍ഹത്വംകൂടി പദലക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നുണ്ടോ? അല്ല, സ്വതന്ത്രത്വം കണിശമായിട്ടു നോക്കുകയാണെങ്കില്‍ നാമകൃതികള്‍ക്കും വാക്യസ്ഫോടപക്ഷത്തില്‍ സ്വാതന്ത്ര്യമുണ്ടോ എന്നു ചോദിക്കാം. പേരെച്ച രൂപം വന്നതുകൊണ്ടറ ചെവന്ന, ചെറിയ മുതലായവ ഒരിക്കലും കൃതികളാകുന്നതുമല്ല; കൃതിപ്രകൃതിയായ ധാതുവില്‍ പേരെച്ചത്തിനു ചെയ്യുന്ന പ്രത്യയവും പ്രക്രിയയുംതന്നെയാണു് ഭേദകപ്രകൃതികളിലും എന്നു വരരുതോ? വേണമെങ്കില്‍ ഒരുപടികൂടി കടന്നു് പേരെച്ചംതന്നെ കൃതികളില്‍നിന്നു ജനിക്കുന്ന ഭേദകമാണെന്നുകൂടി നേരെമറിച്ചു വാദിക്കാം. വാസ്തവത്തില്‍ പേരെച്ചം നാമത്തെ വിശേഷിപ്പിക്കുന്ന കൃതിയാണല്ലോ. ഗുണദ്വാരാ അല്ല ക്രിയാദ്വാരാ ആണു് വിശേഷിപ്പിക്കുന്നതു് എന്നു മാത്രമേ ഭേദമുള്ളു. ഗുണം എന്ന അംശത്തെ ഭേദകത്തിന്റെ ലക്ഷണത്തില്‍ അന്തര്‍ഭവിപ്പിച്ചിട്ടാവശ്യവുമില്ല. വിശേഷിപ്പിക്കുന്നതു് ഗുണത്തെയോ ക്രിയയെയോ പുരസ്കരിച്ചാവാം എന്നേ ഉള്ളു. ഗുണക്രിയകളെ കൂട്ടിച്ചേര്‍ത്തു് ഒന്നായി ഗ്രഹിക്കുന്നതിനു "ധര്‍മ്മം" എന്ന പദത്തെ വേണമെങ്കില്‍ ഉപയോഗിക്കയും ചെയ്യാം. പേരെച്ചം പേരിനും, വിനയെച്ചം വിനയ്ക്കും വിശേഷണമാണെന്നുള്ളതു് സമ്മതിച്ചേ തീരു; വിശേഷണമായിത്തീരുന്ന അവസ്ഥയിലും അതുകള്‍ തങ്ങള്‍ക്കുള്ള ക്രിയാധര്‍മ്മത്തെ ഉപേക്ഷിക്കുന്നില്ല എന്നു മാത്രം വിശേഷം. മറ്റൊന്നിനു കീഴടങ്ങിപ്പോയി എന്നുവച്ചിട്ടു് സ്വധര്‍മ്മം വിടണമെന്നില്ലല്ലോ. ചക്രവര്‍ത്തിക്കു് കീഴടങ്ങുന്ന സാമന്തരാജാവു് സ്വരാജ്യത്തില്‍, രാജാവുതന്നെയാണല്ലോ. അതുപോലെ പറ്റുവിനകള്‍ വിശേഷണവാക്യത്തില്‍ ആഖ്യാതംതന്നെ. സാമ്രാജ്യത്തെപ്പറ്റി പറയുമ്പോള്‍ സ്വതന്ത്രനല്ലാത്തതുപോലെ പറ്റുവിനകളും മഹാവാക്യത്തില്‍ പരാശ്രയികളാകുന്നു. അതിനാല്‍ പദവിഭാഗത്തില്‍ ഭേദകം എന്നൊരിനം ആവശ്യം തന്നെ.
ഭേദകത്തില്‍ പ്രകൃതിതാന്‍ നാമാദിക്കു വിശേഷണം; പേരെച്ചരൂപവും കൊള്ളാം ധാതുവില്‍ ചൊന്നമട്ടിലേ. വിനയെച്ചത്തിലെ രൂപം ക്രിയാഗുണവിശേഷണം. അന്ത്യദ്വിത്വം ക്ലീബരൂപ- മിത്യാദികളുമങ്ങനെ.
നാമവിശേഷണം, ക്രിയാവിശേഷണം, ഗുണവിശേഷണം എന്നു മൂന്നു വകഭേദങ്ങള്‍ വരാമല്ലോ. അതില്‍ പ്രകൃതികള്‍തന്നെ ഒാരോന്നിന്നും വിശേഷണമായി നില്ക്കും; നാമകൃതികള്‍ക്കു പറഞ്ഞതുപോലെ രൂപനിഷ്പത്തിയൊന്നും ആവശ്യമില്ല. പ്രകൃതിദശയില്‍ത്തന്നെ നില്ക്കുക നിമിത്തം നാമവിശേഷണമായി വരുമ്പോള്‍ വിശേഷ്യങ്ങളായ നാമങ്ങളില്‍ നിന്നു പിരിച്ചു പ്രയോഗിക്ക പതിവില്ല. പിരിച്ചു പ്രയോഗിക്കണം എന്നു വിവക്ഷിക്കുന്നപക്ഷം കൃതികള്‍ക്കു പേരെച്ചമുണ്ടാക്കുന്നതിനു ചെയ്യാറുള്ള പ്രത്യയവും പ്രക്രിയയുംതന്നെ ഇതുകള്‍ക്കും; തുല്യന്യായപ്രകാരം വിനയെച്ചത്തിനുള്ളതു് ക്രിയാവിശേഷണങ്ങള്‍ക്കും വരും. പറ്റുവിനകളുടെ രൂപനിഷ്പത്തിസമ്പ്രദായം യോജിക്കാത്തിടത്തു് അന്ത്യവ്യഞ്ജനത്തിനു ദ്വിത്വം, നാമമായിരുന്നാല്‍ അതിന്റെ നപുംസകെകവചനരൂപം ഇത്യാദികളും ഭേദകങ്ങളെ സ്വതന്ത്രപ്രയോഗാര്‍ഹങ്ങളാക്കിത്തീര്‍ക്കും. ഉദാ:
ചെറു
ചെറുപയറു് - പ്രകൃതിസ്വരൂപം - സമാസമായിട്ടു് - നാമവിശേഷണം. ചെറിയ
ചെറിയ മരം - പേരെച്ചം സ്വതന്ത്രമായിട്ടു് - നാമവിശേഷണം. ചെറ്റു്
മുഖം ചെറ്റു വിയര്‍ത്തു - അന്ത്യദ്വിത്വം സ്വതന്ത്രമായിട്ടു് - ക്രിയാവിശേഷണം ചെറുതു
മുഖം ചെറുതു വിയത്തു - ക്ലീബരൂപം സ്വതന്ത്രമായിട്ടു് - ക്രിയാവിശേഷണം മെല്‍
മെല്ലെ - മുഖം മെല്ലെ } നടുവിനയെച്ചം സ്വതന്ത്രമായിട്ടു് - ക്രിയാവിശേഷണം വിയര്‍ത്തു ഒട്ടു (1) ഒട്ടു നേരം : നാമവിശേഷണം
(2) ഒട്ടു നന്നു് : ഗുണവിശേഷണം
(3) ഒട്ടു ഫലിച്ച കാര്യം: ക്രിയാവിശേഷണം
ആയ - ആയി - കള്‍ കൂടാതെ യോജിക്കില്ല വിഭാവകം.
ഭേദകങ്ങളില്‍ ശുദ്ധം, നാമാംഗജം, ക്രിയാംഗജം എന്ന വിഭാഗങ്ങളെപ്പറ്റിയാണു് പൂര്‍വ്വസൂത്രത്തില്‍ പറഞ്ഞതു്. പ്രകൃതസൂത്രം "വിഭാവകം' എന്ന ഇനത്തെപ്പറ്റിയാകുന്നു.വിഭാവകഭേദകം ലിംഗഭേദത്തെക്കൂടി കാണിക്കുന്നതാകയാല്‍ അതു് ഏകദേശം നാമത്തിനു തുല്യമാണു്. വ്യാകരണദൃഷ്ട്യാ വിഭാവകം നാമത്തിന്റെ വകഭേദമാകേണ്ടതാണ്; ഗുണദ്വാരാ നാമങ്ങളെയും ക്രിയകളെയും ഭേദിപ്പിക്കുകയാല്‍, ഭേദകലക്ഷണത്തില്‍ അര്‍ത്ഥംപ്രമാണിച്ചു് ഇതിനു് അന്തര്‍ഭാവം വരുന്നുവെന്നേ ഉള്ളു. ശുദ്ധത്തിനു് എത്രത്തോളം പാരതന്ത്ര്യം നിമിത്തം അതു വിശേഷ്യത്തോടു നേരെ യോജിക്കുന്നില്ല; അതിനാല്‍ ആയ, ആയി എന്നു് "ആവുക' ധാതുവിന്റെ പറ്റുവിനകളുടെ സഹായം ഇതിനു വേണ്ടിയിരിക്കുന്നു. നാമവിശേഷണമാകുമ്പോള്‍ ആയ എന്ന പേരെച്ചവും, ഗുണക്രിയാവിശേഷണങ്ങളാകുമ്പോള്‍ ആയി എന്ന വിനയെച്ചവും മദ്ധേ്യ പ്രയോഗിക്കണം. ഉദാ:
കേമമായ സദ്യ - നാമവിശേഷണം സദ്യ കേമായി നടന്നു- ക്രി. വി. സുഖമായ ഉറക്കം - നാമവിശേഷണം ഉറക്കംസുഖമായി വരുന്നു - ക്രി. വി.
സാംഖ്യം മുറയ്ക്കൊരിരുമു- നാലെയറെഴുവെപതു. സാംഖ്യഭേദകങ്ങളെ മുറയ്ക്കു് ഇൗ സൂത്രത്തില്‍ പരിഗണിച്ചിരിക്കുന്നു.
1. ഒരു 3. മു. 5. എെ 7. എഴു 10. പതു 2. ഇരു 4. നാല്‍ 6. അറു 8. എ
ഉദാ: ഒരു കുതിര, മുക്കണ്ണന്‍, എെയമ്പന്‍, എഴുപതു്, പതു (ഇന്‍) ആയിരം ഇരുഭാഗം, നാലുദിക്കുകള്‍, അറുനൂറു, എദിശ
സ്വാര്‍ത്ഥവിശ്രാന്തിസൂചകമായ അനുനാസികസംസര്‍ഗ്ഗം; കു, ടു, തു, റു, എന്ന വിവര്‍ത്തകപ്രത്യയങ്ങള്‍; അന്ത്യദ്വിത്വം ഇൗവക പ്രക്രിയകള്‍കൊണ്ടു് ഇൗ സാഖ്യഭേദങ്ങള്‍ സാംഖ്യനാമങ്ങളായിത്തീരുന്നു. ഉദാ:
ഒരു: ഒന്‍രു = ഒന്‍രു = ഒന്നു് അനുനാസികസംസര്‍ഗ്ഗം ഇരു: ഇര്+അ+തു = ഇരണ്ടു = രണ്ടു് അനുനാസികസംസര്‍ഗ്ഗം തു പ്രത്യയവും മൂ: മുരു = മുറു = മുന്‍റു = മുന്നു് അനുനാസികസംസര്‍ഗ്ഗം റു പ്രത്യയം നാല്‍: നാല്‍+കു(ലകാരത്തിനു് അനുനാസികം)= നാങ്കു കു പ്രത്യയവും. എെ: എെന്തു = എെഞ്ചു = അഞ്ചു് അനുനാസികവും തുപ്രത്യയവും. അറു: ആറു ദീര്‍ഘം. എഴ്: ഏഴു് ദീര്‍ഘം. എണ്‍: എട്ടു് ദ്വിത്വഖരാദേശങ്ങളും ടു പ്രത്യയവും. പതു: പത്തു് ദ്വിത്വം.
ഇരു-ഇലെ ഉകാരം സംവൃതമാണ്; അതുകൊണ്ടു് ശബ്ദസ്വരൂപം ഇരു് എന്നേ ഉള്ളു. ഏകമാത്രമായിട്ടു പദം നിന്നുകൂടാ എന്നുള്ള സിദ്ധാന്തപ്രകാരമാണു് അതില്‍ സംവൃതം ചേര്‍ക്കുന്നതു്. ഇൗ ഫലം സാധിക്കുന്നതിനു് ആദ്യസ്വരം നീട്ടിയാലും മതി. അതിനാല്‍ ഇൗരു് എന്നും രൂപമുണ്ടു്. അറു, ഏഴു എന്നിവയെ നോക്കുമ്പോള്‍ മു "മുരു' എന്നുതന്നെ ആയിരിക്കണമെന്നൂഹിപ്പാന്‍ വകയുണ്ടു്. കര്‍ണ്ണാടകത്തിലെ രൂപവും അങ്ങനെതന്നെ; തമിഴ്മലയാളങ്ങളില്‍ രു ലോപിച്ചതായിരിക്കാം. നാങ്കു എന്ന ശരിയായ നാമരൂപം മലയാളത്തില്‍ "പതിന്നാങ്കു' എന്ന ചതുര്‍ദ്ദശീതിഥിസംജ്ഞയിലും "ഇരുനാങ്കെട്ട്' ഇത്യാദി എചുവടികളിലും മാത്രമേ ഉപയോഗിക്കാറുള്ളൂ; മറ്റുള്ളിടത്തു നാല്‍ എന്ന ഭേദകരൂപംതന്നെ നടപ്പായി. എെമ്പതു എെഞ്ഞൂറു ഇത്യാദികളില്‍ ഭേദകാവസ്ഥയിലും അനുനാസികയോഗം ഏര്‍പ്പെട്ടിരിക്കുന്നു. "എെന്തു' എന്ന തമിഴിലെ എെകാരം "അഞ്ച്' എന്നതില്‍ത്തന്നെ അകാരമായിട്ടു മാറിപ്പോയതിനാല്‍ അന്‍പതു്, അഞ്ഞൂറു് എന്നു് എഴുത്തില്‍ വിധം മാറിപ്പോയി. "തൊണ്ണൂറ്', തൊള്ളായിരം' രണ്ടിന്റെയും ഛായ നോക്കുമ്പോള്‍ ഒന്‍പതു "തൊപത്' ആയിരിക്കണമെന്നു തെളിയുന്നു; തെലുങ്കില്‍ "തൊമ്മിദി' എന്നു തകാരം കാണുന്നുമുണ്ടു്. തൊള്‍ എന്ന പ്രകൃതിക്കു "മുന്‍' എന്നാണര്‍ത്ഥം. അപ്പോള്‍ പത്തിനു മുന്‍പിലത്തേതു = തൊപതു (=ഒന്‍പത്) എന്നര്‍ത്ഥവും യോജിക്കുന്നുണ്ടു്. "പതു' അന്ത്യദ്വിത്വം കൊണ്ടു് എളുപ്പത്തില്‍ പത്തായിക്കൊള്ളും. പതിനൊന്നു്, പതിമ്മൂന്നു്, പതിന്നാലു് ഇത്യാദികളില്‍ ഇന്‍ അംഗസംസ്കാരം വരുന്നു. ഇരുപതു്, മുപ്പതു് ഇത്യാദികളില്‍ സമാസം കൊണ്ടു് ശബ്ദം നീളുന്നതിനാല്‍ "ഇരുപത്ത്' എന്നു് അന്ത്യദ്വിത്വത്തിന്റെ ആവശ്യമില്ല. പന്ത്രണ്ടില്‍ പതു-വിനു പകരം "പന്ത്' എന്നാണു് പ്രകൃതി. ഇതി ഇരുപാനേഴു് (27) എന്നും മറ്റും ചെന്തമിഴില്‍ കാണുന്ന പാന്‍ എന്നതില്‍ ബലത്തിനുവേണ്ടി തകാരം ചേര്‍ത്തുണ്ടാക്കിയതായിരിക്കണം. ഇതിന്റെ തന്നെ തമിരൂപം "പന്തിരണ്ട്' എന്നാണല്ലോ.
ഒന്നു് (ലാറ്റിന്‍-ഉനസ്), അഞ്ചു് (സംസ്കൃതം-പഞ്ച), എട്ടു് (സംസ്കൃതം-അഷ്ട), പത്തു് (സംസ്കൃതം- പംക്തി) എന്ന സംഖ്യകള്‍ക്കു് അതാതു് ആര്യഭാഷാശബ്ദങ്ങളോടു സാമ്യം കാണുന്നു. അതിനാല്‍ ഇൗ പദങ്ങള്‍ ഒന്നുമറ്റതില്‍നിന്നു കടംവാങ്ങിയവ ആയിരിക്കാമെന്നു പലരും ശങ്കിച്ചിട്ടുണ്ടു്. കടംവാങ്ങുക ദരിദ്രന്‍ ധനികന്‍വശമാണല്ലോ പതിവു്. അപ്പോള്‍ ദ്രാവിഡങ്ങള്‍ ആര്യഭാഷകളില്‍നിന്നു കടംവാങ്ങി എന്നു വരണം. എന്നാല്‍ ഇൗ സംഗതി വേണ്ടുംവണ്ണം വിചാരണചെയ്തിട്ടു് ധ്വനിസാമ്യം കാണുന്നതു് കേവലം യദൃച്ഛാവിലാസമേ ഉള്ളു എന്നു് ഡാക്ടര്‍ കാല്‍ഡെ്വല്‍ തീരുമാനിച്ചിരിക്കുന്നു. പന്തിരണ്ടു് എന്നു മലയാളത്തില്‍ പംക്തി ശബ്ദം തെളിഞ്ഞു കാണുന്നുണ്ടെന്നു് ഗുണ്ടര്‍ട്ടു് പ്രബലമായി വാദിക്കുന്നു. എന്നാല്‍ കടം വാങ്ങുന്ന പക്ഷം എെന്ദ്യയൂറോപ്യന്‍ഭാഷകള്‍ക്കു പൊതുവേയുള്ള ദശശബ്ദം വിട്ടു് അനതിപ്രസിദ്ധമായ പംക്തിശബ്ദത്തെ കെക്കൊള്ളാനുള്ള കാരണം എന്തെന്നു സ്പഷ്ടമാകുന്നില്ല. സംസ്കൃതത്തില്‍ വിംശതി, സപ്തതി, നവതി ഇത്യാദികളിലെ 'തി' പംക്തിയുടെ അവശേഷമാണെന്നു സ്ഥാപിക്കാമെങ്കില്‍ ഗുണ്ടര്‍ട്ടിന്റെ യുക്തിക്കു ബലം കൂടുമായിരുന്നു. ആയിരം മുതല്‍ മേല്‍പ്പോട്ടുള്ള ഉയര്‍ന്ന സംഖ്യകളുടെ സംജ്ഞകള്‍ സംസ്കൃതത്തില്‍നിന്നു ദ്രാവിഡര്‍ എടുത്തതാണെന്നുള്ളതില്‍ ആര്‍ക്കും തര്‍ക്കമില്ല. "സഹസ്രം' ഉൗഷ്മതൃാഗത്താല്‍ എളുപ്പത്തില്‍ ആയിരമാകും; കര്‍ണ്ണാടകത്തില്‍ സാവിര എന്നു് ആദ്യസകാരം കേള്‍ക്കുന്നുമുണ്ടു്. ലക്ഷകോടികള്‍ തത്സമങ്ങള്‍ തന്നെ.
ശരിയായ സംഖ്യഭേദകങ്ങളെ സമാസമായിട്ടേ ഉപയോഗിക്കാറുള്ളു; വാക്യത്തില്‍ സംഖ്യാനാമങ്ങളെത്തന്നെ ഭേദകമായിട്ടുപയോഗിച്ചുവരുന്നു. ഒരു-വിനു മാത്രം വാക്യത്തിലും ഉപയോഗമുണ്ട്; ഒന്നു് എന്നതിനെ ഒരിക്കലും ഭേദകമായിട്ടു പ്രയോഗിക്കാറില്ല. ആം എന്ന ശീലഭാവിപേരെച്ചത്തിന്റെ യോഗത്താല്‍ സംഖ്യാനാമങ്ങളില്‍നിന്നു പൂരണികള്‍ ഉണ്ടാകുന്നതു് തദ്ധിത പ്രകരണത്തില്‍ വിവരിച്ചിട്ടുണ്ടു്.
വിഭക്ത്യാഭാസരൂപങ്ങ- ളെല്ലാംതാന്‍ ഭേദകങ്ങളാം.
വിഭക്ത്യാഭാസരൂപങ്ങളെ നാമനിഷ്പന്നങ്ങളായ ഭേദകങ്ങളായിട്ടു് ഗണിക്കാം. നിര്‍ദ്ദേശികയൊഴികെയുള്ള വിഭക്തികളെല്ലാം ക്രിയയെയോ നാമത്തെയോ വിശേഷിപ്പിക്കുന്നു; എങ്കിലും വിഭക്തികള്‍ നാമത്തിന്റെ രൂപ ഭേദങ്ങളേന്നേ വരൂ. വിഭക്ത്യാഭാസങ്ങളാകട്ടെ വിഭക്തിയെപ്പോലെ സാര്‍വ്വത്രികങ്ങളല്ലാത്തതിനാല്‍ അതുകളെ നാമത്തിന്റെ രൂപാന്തരങ്ങളായിട്ടു വിചാരിപ്പാന്‍ തരമില്ല.
ഉദാ: അന്നു്, ഇന്നു്, അങ്ങു്, ഇങ്ങു്, അവിടെ, ഇവിടെ (ക്രിയാവിശേഷണം) കാട്ടിലേ, വീട്ടിലേ, അത്ര, ഇത്ര (നാമവിശേഷണം).